വൈ​ദ്യു​ത ലൈ​ൻ പൊ​ട്ടി യുവതി മരിച്ച സംഭവം; ര​ശ്മിപ്ര​ശാ​ന്തി​ന്‍റെ നി​ർ​ദ്ധ​ന കു​ടും​ബ​ത്തെ സ​ർ​ക്കാ​ർ സ​ഹാ​യി​ക്കണമെന്ന് മോ​ൻ​സ് ജോ​സ​ഫ്

ക​ടു​ത്തു​രു​ത്തി: സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ വൈ​ദ്യൂ​ത ലൈ​ൻ പൊ​ട്ടി​വീ​ണു ഷോ​ക്കേ​റ്റു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പൂ​ഴി​ക്കോ​ൽ ക​ര​യി​ൽ താ​മ​സി​ക്കു​ന്ന ഉ​ള്ളാ​ടം​കു​ന്നേ​ൽ ര​ശ്മി പ്ര​ശാ​ന്തി​ന്‍റെ നി​ർ​ദ്ധ​ന കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് അ​ഡ്വ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. വൈ​ദ്യു​ത ലൈ​ൻ പൊ​ട്ടി വീ​ണു​ണ്ടാ​യ അ​പ​ക​ട​മെ​ന്ന നി​ല​യി​ൽ കെഎസ്്ഇ​ബി​യു​ടെ പ​ര​മാ​വ​ധി സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യും എം​എ​ൽ​എ അ​റി​യി​ച്ചു. വൈ​ദ്യു​തി വ​കു​പ്പി​ൽ നി​ന്നു​ള്ള ന​ഷ്ട​പ​രി​ഹാ​രം, ദു​രി​താ​ശ്വാ​സ ധ​ന​സ​ഹാ​യ​മാ​യി പ​ര​മാ​വ​ധി തു​ക ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വൈ​ദ്യു​തി വ​കു​പ്പു​മ​ന്ത്രി എം.​എം മ​ണി​യോ​ട് ആ​വ​ശ്യ​പ്പെട്ട​താ​യും എം​എ​ൽ​എ അ​റി​യി​ച്ചു. അ​പ​ക​ട ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും ഉ​ണ്ടാ​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സ സ​ഹാ​യ​വും സ​ർ​ക്കാ​ർ ഈ ​കു​ടും​ബ​ത്തി​ന് അ​നു​വ​ദി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെട്ടു. വൈ​ദ്യു​തി ക​ന്പി അ​പ്ര​തീ​ക്ഷി​ത​മാ​യി പൊ​ട്ടി​വീ​ണ സം​ഭ​വ​ത്തെക്കുറി​ച്ച് കെഎസ്ഇബി ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് അ​പ​ക​ടം ഉ​ണ്ടാ​യ സ്ഥ​ലം…

Read More

ഈ വഴി ഇനി വരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞിട്ടും, പരിഷ്ക്കാരങ്ങൾ ഒന്നും ശരിയാവുന്നില്ല; ഏറ്റുമാനൂർ ടൗണിനെ  ശ്വാസം മുട്ടിച്ച് കുരുക്കു മുറുകുന്നു

ഏ​റ്റു​മാ​നൂ​ർ: ട്രാ​ഫി​ക്ക് പ​രി​ഷ്ക്കാ​ര​ങ്ങ​ൾ മാ​റ്റി​യ​തോ​ടെ പ​ക​ൽ സ​മ​യ​ങ്ങ​ളി​ലെ ഏ​റ്റു​മാ​നു​ർ ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് വീ​ണ്ടും മു​റു​കു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഏ​റ്റു​മാ​നൂ​രി​നെ ശ്വാ​സം മു​ട്ടി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉ​ൾ​പ്പ​ടെ​യു​ള്ള വി​ദ​ഗ്ദ സം​ഘം ന​ട​ത്തി​യ ഗ​താ​ഗ​ത പ​രീ​ഷ്ക്കാ​ര​മാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച മാ​റ്റി​യ​ത്സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് മി​ക്ക​വാ​റും ദി​വ​സ​ങ്ങ​ളി​ലും ന​ഗ​ര​ത്തെ ശ്വാ​സം മു​ട്ടി​ക്കു​ക​യാ​ണ്. ഏ​റ്റൂ​മാ​നൂ​ർ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് ഏ​റ​ണാ​കു​ളം റോ​ഡി​ൽ ത​വ​ള​ക്കു​ഴി ജം​ഗ്ഷ​ൻ വ​രെ​യും പാ​ല റോ​ഡി​ൽ പു​തി​യ ബൈ​പ്പാ​സി​ന് സ​മീ​പം വ​രെ​യും നീ​ളു​ക​യാ​ണ്. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​യി സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട​ങ്കി​ലും ഇ​ന്നേ​വ​രെ തെ​ളി​യി​ച്ചി​ട്ടി​ല്ല. സെ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​യി ഹോം ​ഗാ​ർ​ഡു​ക​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട​ങ്കി​ലും പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക് പോ​ലും നി​യ​ന്ത്രി​ക്കാ​നാ​വാ​ത്ത വി​ധ​ത്തി​ലാ​ണ് തി​ര​ക്ക്. സ​മാ​ന​മാ​യ രീ​തി​യി​ൽ ത​ന്നെ​യാ​ണ് തെ​ള്ള​കം ജം​ഗ്ഷ​നി​ലെ​യും ഗ​താ​ഗ​ത​കു​രു​ക്ക് ജം​ഗ്ഷ​നി​ൽ ബ​സു​ക​ൾ​ക്ക് നി​ർ​ത്താ​നാ​വ​ശ്യ​മാ​യ ബ​സ്…

Read More

കോട്ടയത്തെ ഓട്ടോക്കാരും ഇനി മീറ്ററിട്ടോടും; ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ വ​രെ മി​നി​മം ചാ​ർ​ജാ​യ 25 രൂ​പ​യ്ക്ക് ഓ​ടും; നഗരത്തിലെ മീറ്റർ സമരത്തിന് പരിസമാപ്തി

കോ​ട്ട​യം: ന​ഗ​ര​ത്തി​ൽ ഇ​നി മീ​റ്റ​ർ ചാ​ർ​ജി​ന് ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ യാ​ത്ര ചെ​യ്യാം. ഇ​തു​വ​രെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ചി​ട്ടും ന​ട​ക്കാ​തെ പോ​യ ഓ​ട്ടോ മീ​റ്റ​ർ ജി​ല്ലാ ക​ള​ക്ട​ർ പി.​കെ.​സു​ധീ​ർ​ബാ​ബു ന​ട​പ്പാ​ക്കി. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു മു​ന്നി​ൽ ഉ​പാ​ധി​ക​ളോ​ടെ ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ കീ​ഴ​ട​ങ്ങി. മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ ക​ള​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു മീ​റ്റ​ർ വേ​ണ​മെ​ന്ന പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് ഇ​തോ​ടെ ന​ട​പ്പാ​യ​ത്. യാ​ത്ര​ക്കാ​ർ ക​യ​റി​യാ​ലു​ട​ൻ മീ​റ്റ​ർ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും. തീ​രു​മാ​ന​മ​നു​സ​രി​ച്ച് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ വ​രെ മി​നി​മം ചാ​ർ​ജാ​യ 25 രൂ​പ​യ്ക്ക് ഓ​ടും. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു. മി​നി​മം ചാ​ർ​ജും അ​തി​ന്‍റെ 50 ശ​ത​മാ​നം കൂ​ട്ടി​യും വാ​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യ്ക്കു വി​ടാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​മു​ണ്ടെ​ങ്കി​ലേ…

Read More

മാ​ർ​ക്ക് ദാ​ന വി​വാ​ദം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വൈസ് ചാൻസിലറെ തടഞ്ഞ് കെഎസ്‌യു പ്ര​തി​ഷേ​ധം; അ​റ​സ്റ്റ്

കോ​ട്ട​യം: ബി​ടെ​ക് വി​ദ്യാ​ർ​ഥി​നി​ക്കു മാ​ർ​ക്ക് ദാ​നം ചെ​യ്തു വി​ജ​യി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ എം​ജി യൂ​ണി​വേ​ഴ്സി​റ്റി പി​വി​സി അ​ര​വി​ന്ദ് കു​മാ​റി​നെ കെഎസ്‌യു പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു​വ​ച്ചു. പ്ര​വ​ർ​ത്ത​ക​ർ കാ​ന്പ​സി​ന​ക​ത്തു ക​യ​റു​ക​യും ക​വാ​ട​ത്തി​ൽ കു​ത്തി​യി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഓ​ഫീ​സി​നു​ള്ളി​ൽ പി​വി​സി​ക്കു ക​യ​റാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്നു മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ പി​വി​സി​യെ ഓ​ഫീ​സി​നു​ള്ളി​ൽ ക​യ​റ്റി. ഇ​തി​നു​ശേ​ഷം പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. മാ​ർ​ക്ക് ദാ​നം ചെ​യ്തു വി​ജ​യി​പ്പി​ച്ചെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് എം​ജി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. മ​ന്ത്രി കെ.​ടി. ജ​ലീ​ലോ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യോ യൂ​ണി​വേ​ഴ്സി​റ്റി​യെ സ​മീ​പി​ക്കു​ക​യോ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ല. സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷാ ച​ട്ട​ങ്ങ​ള​നു​സ​രി​ച്ചാ​ണു സി​ൻ​ഡി​ക്ക​റ്റ് മോ​ഡ​റേ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഒ​രു വി​ഷ​യ​ത്തി​നു മാ​ത്രം തോ​റ്റ​തി​നാ​ൽ ബി​ടെ​ക് കോ​ഴ്സ് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​രു വി​ദ്യാ​ർ​ഥി​നി മോ​ഡ​റേ​ഷ​നു​വേ​ണ്ടി ഫെ​ബ്രു​വ​രി 22ന് ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന ഫ​യ​ൽ അ​ദാ​ല​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.…

Read More

പട്ടയത്തിന് പിന്നാലെ നാവും ചതിച്ചു; രേ​ണു​രാ​ജ് വി​മ​ർ​ശ​ന​ത്തി​ൽ “വം​ശീ​യ​ത’; ര​വീ​ന്ദ്ര​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ൽ കേ​സ്

മൂ​ന്നാ​ർ: ദേ​വി​കു​ളം മു​ൻ അ​ഡീ​ഷ​ണ​ൽ ത​ഹ​സി​ൽ​ദാ​ർ ര​വീ​ന്ദ്ര​നെ​തി​രെ മൂ​ന്നാ​ർ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. വം​ശീ​യ​സ്പ​ർ​ധ​യും ക​ലാ​പ​വും സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ൽ ര​വീ​ന്ദ്ര​ൻ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മൂ​ന്നാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു ര​വീ​ന്ദ്ര​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം. ര​വീ​ന്ദ്ര​ൻ ഒ​പ്പി​ട്ട നാ​ല് പ​ട്ട​യ​ങ്ങ​ൾ മു​ൻ​ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രേ​ണു രാ​ജ് റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ര​വീ​ന്ദ്ര​ൻ വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ച​ത്. ഇ​ടു​ക്കി കെ​ഡി​എ​ച്ച് വി​ല്ലേ​ജി​ലെ ചി​ന്ന​ത്ത, മു​ത്തു, അ​ള​ക​ർ സ്വാ​മി, സു​ജ എ​ന്നീ ത​മി​ഴ് വം​ശ​ജ​രു​ടെ പ​ട്ട​യ​ങ്ങ​ളാ​ണു റ​ദ്ദാ​ക്കി​യ​ത്. പ​ട്ട​യം ല​ഭി​ച്ച​വ​രു​ടെ മൊ​ഴി മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് റ​ദ്ദാ​ക്ക​ൽ. ദേ​വി​കു​ള​ത്തു​നി​ന്ന് സ്ഥ​ലം​മാ​റി​പ്പോ​കു​ന്ന​തി​നു തൊ​ട്ടു​മു​ന്പാ​ണു വി​വാ​ദ​മാ​യ ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി രേ​ണു​രാ​ജ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷ​മാ​യി​രു​ന്നു ന​ട​പ​ടി. നാ​ലു പ​ട്ട​യ​ന​ന്പ​റി​ലെ ര​ണ്ട​ര ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ത​ഹ​സി​ൽ​ദാ​ർ​ക്കു നി​ർ​ദേ​ശ​വും ന​ൽ​കി.

Read More

അ​ഷ്ട​മി ഉ​ൽ​സ​വ​ത്തി​നു കേ​ളി​കൊ​ട്ടു​യ​രു​മ്പോൾ ഭക്‌‌തരുടെ മനസിൽ കുളിരായി ഉറവ വറ്റാത്ത കിണർ

വൈ​ക്കം: മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​മി ഉ​ൽ​സ​വ​ത്തി​നു കേ​ളി​കൊ​ട്ടു​യ​രു​ന്പോ​ൾ അ​ഷ്ട​മി ഉ​ൽ​സ​വ​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന സ​ന്ധ്യ വേ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​റ​വ വ​റ്റാ​ത്ത കി​ണ​ർ ഭ​ക്തമ​ന​സു​ക​ളി​ൽ കു​ളി​ർമ പ​ക​രു​ന്നു. സ​ന്ധ്യവേ​ല​യ്ക്കാ​യി ശു​ദ്ധ​ജ​ല​മെ​ടു​ക്കാ​ൻ കൊ​ച്ചി രാ​ജവം​ശ​മാ​ണ് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ ഉൗ​ട്ടു​പു​ര​യോ​ടു ചേ​ർ​ന്നു​ള്ള ഈ ​കി​ണ​ർ സ്ഥാ​പി​ച്ച​ത്. വൈ​ക്കം​ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​മി മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി പെ​രു​ന്പ​ട​പ്പ് സ്വ​രൂ​പ​ത്തി​ന്‍റെ അ​ധി​പ​ൻ​മാ​രാ​യ കൊ​ച്ചി രാ​ജ​വം​ശം ന​ട​ത്തി​യി​രു​ന്ന സ​ന്ധ്യവേ​ല​യാ​ണ് പെ​രു​ന്പ​ട​പ്പ് സ​ന്ധ്യ​വേ​ല. കൊ​ച്ചി രാ​ജാ​ക്ക​ൻ​മാ​ർ അ​മൃ​തേ​ത്തി​ന് മു​ൻ​പാ​യി ദി​വ​സേ​ന ഒ​രു നി​റ​പ​റ അ​രി അ​ള​ന്ന് വൈ​ക്ക​ത്ത​പ്പ​ന് വ​ഴി​പാ​ടി​നാ​യി മാ​റ്റിവ​യ്ക്കു​ക പ​തി​വാ​യി​രു​ന്നു.​ ഇ​ത് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഉ​ത്സ​വ​ത്തി​ന് മു​ൻ​പ് വൈ​ക്ക​ത്ത് കൊ​ണ്ടുവ​ന്ന് പ്രാ​ത​ൽ ന​ട​ത്തി​യി​രു​ന്നു.​ സ​ന്ധ്യ വേ​ല ദി​വ​സ​ത്തെ പ്രാ​ത​ലി​ന് വേ​ണ്ട സ​ക​ല സാ​ധ​ന​ങ്ങ​ളും പെ​രു​ന്പ​ട​പ്പ് സ്വ​രൂ​പ​ത്തി​ൽനി​ന്നാ​ണ് കൊ​ണ്ടുവ​ന്നി​രു​ന്ന​തെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വു​മാ​യി ഉ​ണ്ടാ​യി​രു​ന്ന അ​ഭി​പ്രാ​യവ്യ​താ​സം മൂ​ലം സ​ന്ധ്യവേ​ല ന​ട​ക്കുന്ന ദി​വ​സം പ്രാ​ത​ലി​നും മ​റ്റും വേ​ണ്ടി​വ​രു​ന്ന വെ​ള്ളം എ​ടു​ക്കു​വാ​ൻ…

Read More

ജോലിഭാരം ലഘൂകരിച്ചു നൽകണം,ഡോക്‌‌ടർമാരും മനുഷ്യരാണ്; ജീവനൊടുക്കാൻ ശ്രമിച്ച ഡോക്ടർ ജോലിക്കെത്തി

ഗാ​ന്ധി​ന​ഗ​ർ: അ​മി​ത ജോ​ലി ഭാ​ര​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ൽ കൈ ​ഞ​ര​ന്പു മു​റി​ച്ചും അ​ധി​കമായി ഗു​ളി​ക​ക​ൾ ക​ഴി​ച്ചും ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ യു​വ​ഡോ​ക്ട​ർ ഡ്യൂ​ട്ടി​യി​ൽ തി​രി​കെ പ്ര​വേ​ശി​ച്ചു. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ അ​വ​സാ​ന വ​ർ​ഷ പി.ജി വി​ദ്യാ​ർ​ഥിയാ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്. അ​മി​ത ജോ​ലി​ഭാ​ര​വും മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വു​മാ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഡോ​ക്ട​ർ ആ​ത്മ​ഹത്യ​യ്ക്ക് ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ദ്ദേ​ഹം പി.​ജി. അ​സോ​സി​യേ​ഷ​ന് പ​രാ​തി ന​ൽ​കു​ക​യും, അ​സോസി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ്രി​ൻ​സി​പ്പ​ലി​ന് പ​രാ​തി കൈ​മാ​റു​ക​യും സൂ​പ്ര​ണ്ട് ഒാ​ഫീ​സ് പ​ടി​ക്ക​ൽ സ​മ​രം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തേ​ത്തുട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ നാ​ലം​ഗ സ​മി​തി​യെ അ​ന്വേ​ഷ​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ അ​ന്വേ​ഷ​ണം പൂ​ർ​ത്തീക​രി​ച്ചി​ട്ടി​ല്ല.ക​ഴി​ഞ്ഞ നാ​ലി​ന് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ബാ​ത്ത് റൂ​മി​ലാ​യി​രു​ന്നു ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യ​ത്. മൂ​ന്നു മാ​സ​മാ​യി അ​വ​ധി​യി​ല്ലാ​തെ തു​ട​ർ​ച്ച​യാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ഡോ​ക്ട​ർ. 48 മ​ണി​ക്കൂ​ർ മു​ത​ൽ 72 മ​ണി​ക്കൂ​ർ വ​രെ ലേ​ബ​ർ റൂം…

Read More

 “ഓ​പ്പ​റേ​ഷ​ൻ റെ​യ്ഞ്ച​ർ​” ..! ഗുണ്ടയാണെന്നു പറഞ്ഞ് ഇനി മേലാൽ നടന്നേക്കരുത്; കേരള പോലീസ് ഒതുക്കിയിരിക്കും

കോ​ട്ട​യം: ഗു​ണ്ട​ക​ളെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും ഒ​തു​ക്കാ​ൻ പോ​ലീ​സി​ന്‍റെ പു​തി​യ പ​ദ്ധ​തി “ഓ​പ്പ​റേ​ഷ​ൻ റെ​യ്ഞ്ച​ർ​”ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം റേ​ഞ്ചി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ള്ള ഗു​ണ്ട​ക​ളെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഒ​തു​ക്കു​ക​യാ​ണ് ഓ​പ്പ​റേ​ഷ​ൻ റെ​യ്ഞ്ച​ർ എ​ന്ന പേ​രി​ട്ട പ​ദ്ധ​തി​യു​ടെ ഉ​ദ്ദേശ്യം. മൂ​ന്നു ത​ര​ത്തി​ലാ​ണ് ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി മൂ​ന്നു ത​ര​ത്തി​ലു​ള്ള ലി​സ്റ്റ് ത​യാ​റാ​ക്കും. ഇ​തി​ൽ ആ​ദ്യ​ത്തേ​ത് നി​ല​വി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ഗു​ണ്ട​ക​ളു​ടെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ​യും ലി​സ്റ്റ് ത​യാ​റാ​ക്കു​ക എ​ന്ന​താ​ണ്. ര​ണ്ടാ​മ​ത്തേ​ത് മു​ൻ ഗു​ണ്ട​ക​ളു​ടെ ലി​സ്റ്റാ​ണ്. ഇ​വ​ർ ഇ​പ്പോ​ൾ ക​ള​ത്തി​ലി​ല്ലെ​ന്നു വ​രു​ത്തിത്തീ​ർ​ത്ത് ഇ​ട​യ്ക്കി​ടെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​വ​രാ​ണ്. അ​ത്ത​ര​ത്തി​ലു​ള്ള​വ​ർ ആ​രാ​ണ് എ​ന്നതാ​ണ് ര​ണ്ടാ​മ​ത്തെ ലി​സ്റ്റ്. മൂ​ന്നാ​മ​ത്തെ ലി​സ്റ്റ് നേ​ര​ത്തേ ഗു​ണ്ടാ​പ്പ​ണി ചെ​യ്തി​രു​ന്ന​വ​ർ ഇ​പ്പോ​ൾ അ​തി​ൽ നി​ന്നെ​ല്ലാം പി​ൻ​തി​രി​ഞ്ഞ് ന​ല്ല​വ​രാ​യി ന​ട​ക്കു​ന്നവരാണ്. ഇ​ത്ത​ര​ക്കാ​രു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് പോ​ലീ​സ് എ​ല്ലാ​വി​ധ സം​ര​ക്ഷ​ണ​വും ന​ല്കും. അ​ങ്ങ​നെ​യു​ള്ള​വ​രു​ടെ ലി​സ്റ്റും ത​യാ​റാ​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സൂ​ക്ഷി​ക്കും.…

Read More

‘ഇതിനൊക്കെ എന്താ പറയുക’;  ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച  ആർപ്പൂക്കരയിലെ വെയ്റ്റിംഗ് ഷെഡിൽ വെയ്റ്റ് ചെയ്ത്  മാലിന്യം !

ഗാ​ന്ധി​ന​ഗ​ർ: ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ൽ മാ​ലി​ന്യം നി​റ​ച്ച ചാ​ക്കു​ക​ൾ. ആ​ർ​പ്പൂ​ക്ക​ര അ​ന്പ​ല​ക്ക​വ​ല​യി​ൽ ല​ക്ഷ​ങ്ങ​ൾ ചെല​വ​ഴി​ച്ചു പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച ബ​സ്് കാ​ത്തി​രു​പ്പു കേ​ന്ദ്ര​ത്തി​ലാ​ണ് മാ​ലി​ന്യം ചാ​ക്കി​ലും പ്ലാ​സ്റ്റി​ക് ക​വ​റി​ലു​മാ​യി നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ർ​പ്പൂ​ക്ക​ര ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കും ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എ​സ്എംഇ എ​ന്നീ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​മാ​ലി​ന്യ​ത്തി​ൽ നി​ന്നും വ​മി​ക്കു​ന്ന ദു​ർ​ഗ​ന്ധം മൂ​ലം മൂ​ക്കു​പൊ​ത്തി ന​ട​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ണ് ഈ ​ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം.​ നി​ർ​മി​തി കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല​യി​ലാ​ണ് ഇ​തി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​ഴ​യ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം നി​ല​നി​ൽ​ക്കേ ത​ന്നെ ഏ​താ​നും മീ​റ്റ​റു​ക​ൾ മാ​റി പ്ര​ധാ​ന റോ​ഡി​നോ​ട് ചേ​ർ​ന്ന് താ​ല്കാ​ലി​ക​മാ​യി പു​തി​യ ബ​സ് കാ​ത്തി​രു​പ്പു കേ​ന്ദ്രം നി​ർ​മ്മി​ച്ചു. ഇ​തോ​ടെ പ​ഴ​യ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം അ​വ​ഗ​ണ​ന​യി​ലു​മാ​യി.​തു​ട​ർ​ന്ന് ഇ​വി​ടം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​കു​ക​യാ​യി​രു​ന്നു.…

Read More

പെ​ങ്ങ​ളൂ​ട്ടി കോ​ന്നി​യി​ല്‍! ആ​ളു​ക​ളു​ടെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച് പാ​ട്ടും പാടി; ‌ യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന് ആ​വേ​ശം ‌

കോ​ന്നി: നാ​ട​ന്‍​പാ​ട്ടും പ്ര​സം​ഗ​വു​മാ​യി ര​മ്യ ഹ​രി​ദാ​സി​ന്‍റെ സാ​ന്നി​ധ്യം യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന് ആ​വേ​ശ​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ കു​മ്പ​ഴ​യി​ല്‍നി​ന്നാ​യി​രു​ന്നു തു​ട​ക്കം. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​മോ​ഹ​ന്‍​രാ​ജി​ന്‍റെ മൈ​ല​പ്ര പ​ഞ്ചാ​ത്തു​ത​ല പ​ര്യ​ട​ന പ​രി​പാ​ടി ര​മ്യാ ഹ​രി​ദാ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.പി​ന്നീ​ട് കോ​ന്നി​യി​ലെ​ത്തി​യ ര​മ്യ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. കോ​ന്നി ടൗ​ണി​ല്‍ ടാ​ക്‌​സി, ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​ര്‍ എ​ന്നി​വ​രെ ക​ണ്ട് വോ​ട്ട​ഭ്യ​ര്‍​ഥ​ന ന​ട​ത്തി. തു​ട​ര്‍​ന്ന് വി​വി​ധ കു​ടും​ബ​യോ​ഗ​ങ്ങ​ള്‍, പൊ​തു സ​മ്മേ​ള​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലും പ​ങ്കെ​ടു​ത്തു. ഒ​രു​ദി​വ​സം നി​റ​ഞ്ഞു​നി​ന്ന പ​രി​പാ​ടി​യാ​യി​രു​ന്ന ആ​ല​ത്തൂ​ര്‍ എം​പി​ക്ക് ഇ​ന്ന​ലെ കോ​ന്നി മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ ആ​ളു​ക​ളു​ടെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച് ര​മ്യ​യ്ക്ക് പാ​ട്ടും പാ​ടേ​ണ്ടി​വ​ന്നു. ത​ണ്ണി​ത്തോ​ട്, ചി​റ്റാ​ര്‍, ആ​ങ്ങ​മൂ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പൊ​തു​യോ​ഗം. കോ​ള​നി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ര​മ്യ ഹ​രി​ദാ​സ് ന​ട​ത്തി​യ വോ​ട്ടു​തേ​ട​ലും ശ്ര​ദ്ധേ​യ​മാ​യി.ര​മ്യ ഹ​രി​ദാ​സ് ഇ​ന്നും കോ​ന്നി​യി​ലു​ണ്ടാ​കും. രാ​വി​ലെ 8.30ന് ​ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.…

Read More