തൊടുപുഴ: ജോസ് കെ. മാണിയുടെ രാഷ്ട്രീയ പക്വതയില്ലായ്മയാണ് പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്ന് കേരള കോണ്ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്. തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടില ചിഹ്നം ഇല്ലാതെ കേരള കോണ്ഗ്രസ് മത്സരിച്ചത് തോൽവിക്ക് കാരണമായിട്ടുണ്ട്. ചിഹ്നം നഷ്ടമാക്കിയത് ആരാണെന്ന് പരിശോധിക്കണം. ചെയർമാന്റെ അസാന്നിധ്യത്തിൽ ചിഹ്നം നൽകാൻ അവകാശമുള്ള വർക്കിംഗ് ചെയർമാന് കത്ത് നൽകിയിരുന്നെങ്കിൽ രണ്ടില ചിഹ്നം ലഭിക്കുമായിരുന്നു. എന്നാൽ ജോസ് കെ. മാണി ഇതിന് തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ യുഡിഎഫ് സ്വയം പരാജയം ഏറ്റുവാങ്ങുകയായിരുന്നു. തോൽവിയെക്കുറിച്ച് യുഡിഎഫ് പരിശോധിക്കണം. തോൽവിയുടെ ഉത്തരവാദിത്വം ആർക്കെന്ന് നിഷ്പക്ഷമതികൾ വിലയിരുത്തട്ടെ. ജയസാധ്യതയുള്ള സ്ഥാനാർഥിയെ നിർത്തണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. പാലായിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കാൻ എത്തിയ തന്നെ കുറച്ചുപേർ ചേർന്ന് കൂകിവിളിച്ചുവെന്നും താൻ ഒരുഘട്ടത്തിലും പ്രകോപിതനായില്ലെന്നും ജോസഫ് കൂട്ടിച്ചേർത്തു.
Read MoreCategory: Kottayam
ആശ്രയം ഫ്ളെക്സ് ബോർഡുകൾ; കാഞ്ഞിരപ്പള്ളിയിൽ വെയിറ്റിംഗ് ഷെഡിന്റെ അഭാവം യാത്രക്കാരെ വലയ്ക്കുന്നു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നഗരത്തിലെ പ്രധാന ജംഗ്ഷനായ പേട്ട കവലയിൽ ഈരാറ്റുപേട്ട റോഡിൽ വെയിറ്റിംഗ് ഷെഡിന്റെ അഭാവം യാത്രക്കാരെ വലയ്ക്കുന്നു.കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട – കാഞ്ഞിരം കവല റോഡിന്റെ വികസനം നടപ്പാക്കിയതോടെ നിലവിലുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റുകയായിരുന്നു. ഇവിടെ ആധുനിക വെയിറ്റിംഗ് ഷെഡ് നിർമിക്കുമെന്ന പ്രഖ്യാപനം നീളുകയാണ്. സിഐടിയു നേതൃത്വത്തിലുള്ള ചുമട്ടു തൊഴിലാളികളും ഓട്ടോറിക്ഷ ജീവനക്കാരും ചേർന്ന് താൽക്കാലികമായി നിർമിച്ച വെയിറ്റിംഗ് ഷെഡാണ് ഇപ്പോൾ നിലവിലുള്ളത്. സ്കൂൾ കുട്ടികൾ അടക്കമുള്ള യാത്രക്കാർ മഴയും വെയിലുമേറ്റാണ് ബസ് കയറാൻ നിൽക്കുന്നത്. രാത്രി കാലങ്ങളിൽ വെളിച്ചവുമില്ല. ചിറ്റാർപുഴയിൽ ബീം സ്ഥാപിച്ച് ആധുനിക രീതിയിലുള്ള വെയിറ്റിംഗ് ഷെഡ് നിർമിക്കുവാൻ റോഡിന്റെ കരാറുകാരൻ തയാറാകണമെന്ന് കാഞ്ഞിരപ്പള്ളി വികസന സമിതി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗം എം.എ. റിബിൻഷാ, വി.പി. ഷിഹാബുദ്ദീൻ വാളിക്കൽ, വി.എസ.് സലേഷ് വടക്കേടത്ത്, എം.കെ. സജിലാൽ മാമ്മൂട്ടിൽ, അപ്പച്ചായി പുതുപറന്പിൽ, എം.കെ.…
Read Moreജോസഫിനെ കൂവിയത് തിരിച്ചടിച്ചു; കേരള കോണ്ഗ്രസിനെ പഴിച്ച് കോണ്ഗ്രസ്
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു കേരള കോണ്ഗ്രസിനെ പഴിച്ച് കോണ്ഗ്രസ്.കേരള കോണ്ഗ്രസിലെ അധികാര തർക്കം യുഡിഎഫിനു തിരിച്ചടിയായെന്നും തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ കേരള കോണ്ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ കൂവിയത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും കോണ്ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വം കേരള കോണ്ഗ്രസിനെ അതൃപ്തി അറിയിച്ചിരുന്നെന്നും വാഴയ്ക്കൻ കൂട്ടിച്ചേർത്തു.
Read Moreനിലയ്ക്കലിൽനിന്ന് പമ്പ വരെ അയ്യപ്പ ഭക്തർക്ക് വാഹനങ്ങളിലെത്താൻ അനുവാദം വേണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ
വൈക്കം: ശബരിമല ദർശനം സുഗമമാക്കാൻ നിലയ്ക്കലിൽ നിന്നും പന്പ വരെ അയ്യപ്പഭക്തർക്ക് വാഹനങ്ങളിൽ എത്താൻ സർക്കാർ അനുവാദം നൽകണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവതാംകൂർ ദേവസ്വം സർവീസ് പെൻഷനേഴ്സിന്റെ വൈക്കത്തു ചേർന്നസംസ്ഥാന തല യോഗത്തിൽ പ്രസിഡന്റ് ജി. ജയകുമാർ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡിൽ നിന്നു പെൻഷൻ പറ്റിയവർക്ക് മിനിമം പെൻഷൻ 8500 രൂപയായും ഫാമിലി പെൻഷൻ 5000 രൂപയായും ദേവസ്വം ബോർഡ് അനുവദിക്കണമെന്നും വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി പ്രാതലിനുള്ള അരി വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. എഴുന്നള്ളത്തുകൾക്ക് ഏറെ പ്രാധാന്യമുള്ള വൈക്കം മഹാദേവ ക്ഷേത്രത്തിൽ തിരുവാഭരണത്തിന്റെ ചുമതല ഇപ്പോഴും പെൻഷൻപറ്റിയ ജീവനക്കാരനാണ്. തിരുവാഭരണചുമതലയ്ക്ക് പുതിയ ആളെ നിയമിക്കുന്നതിനും ശബരിമല ഇടത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും തിരുവതാംകൂർ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.…
Read Moreവൈദ്യുതി ചാർജ് അടയ്ക്കേണ്ടത് കോടികൾ; വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി ക്വാർട്ടേഴ്സിലെ വൈദ്യുതി വിച്ഛേദിച്ചു; 200 കുടുംബങ്ങൾ ഇരുട്ടിൽ
തലയോലപ്പറന്പ്: വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചതോടെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇരുന്നൂറോളം കുടുംബങ്ങൾ ഇരുട്ടിലായി. കെഎസ്ഇബിക്ക് വൈദ്യുതി ചാർജ് ഇനത്തിൽ കോടികൾ കുടിശികയായതോടെയാണ് വൈദ്യുതി ബന്ധം വിഛേദിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മുന്നോടെയാണ് കെഎസ്ഇബി വൈക്കം സബ് സ്റ്റേഷൻ അസിസ്റ്റന്റ് എൻജിനിയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്ഛേദിച്ചത്. കഴിഞ്ഞ ജൂലൈ 29-ന് വൈദ്യുതി വിച്ഛേദിക്കുമെന്ന് അറിയിച്ച് കന്പനിക്ക് കെഎസ്ഇബി കത്ത് നൽകിയിരുന്നു. എന്നാൽ തൊഴിലാളി സംഘടന നേതാക്കളുടെ ആവശ്യപ്രകാരം മുഖ്യമന്ത്രി ഇടപെട്ട് താത്ക്കാലികമായി നടപടി ഒഴിവാക്കിയിരുന്നു. പലതവണ വൈദ്യുതി കുടിശിക അടയ്ക്കാൻ കന്പനിക്ക് അധികൃതർ നോട്ടീസ് നൽകിയിട്ടും അടയ്ക്കാത്തതിനാലാണ് ഇന്നലെ ഉദ്യോഗസ്ഥരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചത്. ഇതോടെ കന്പനി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇരുന്നൂറോളം കുടുംബങ്ങളും ഇരുട്ടിലായി. കന്പനിയുടെ സമീപ പ്രദേശങ്ങളിലെ നാട്ടുകാർക്ക് കുടിവെള്ളം പന്പ് ചെയ്യുന്നതും ഇതോടെ നിലച്ചു. ആശുപത്രി, എടിഎം കൗണ്ടർ, സൂപ്പർ മാർക്കറ്റ്, സഹകരണ…
Read Moreപൂരം പടയണി ഇന്ന്; പൂരലഹരിയിൽ നീലംപേരൂർ ഗ്രാമം
നീലംപേരൂർ: പള്ളി ഭഗവതി ക്ഷേത്രത്തിൽ പൂരം പടയണി ഇന്ന് നടക്കും. ഭക്തജനങ്ങൾ കാത്തിരുന്ന ഗ്രാമത്തിന്റെ സുകൃതമായ വല്യന്നം പടയണിക്കളത്തിൽ എത്തും. ആർപ്പ് വിളികളുടെ അകന്പടിയോടെ ദേവിയുടെ തിരുനടയിൽ പടയണി താളത്തിൽ ഭക്തർ 75 പുത്തൻ അന്നങ്ങളെ സമർപ്പിക്കും. വ്യത്യസ്തമായ അളവുകളിലുള്ള അന്നങ്ങളെ ഭക്തരുടെ നേർച്ചയായാണ് ദേവിക്ക് സമർപ്പിക്കുന്നത് പൂരരാവിന്റെ മുഖ്യ ആകർഷണമായ വല്യന്നം രാത്രി പടയണി കളത്തിൽ എത്തും. പടയണി കളത്തിൽ പൂരം പടയണിയുടെ വരവ് അറിയിച്ചു കൊണ്ട് മകം പടയണി ദിനമായ ഇന്നലെ അന്പലകോട്ട എഴുന്നെള്ളി. ചൂട്ടു പടയണിയുമായി ചേരമാൻ പെരുമാൾ കോവിലിൽ പോയി അനുവാദം വാങ്ങിയ ശേഷമാണ് പടയണി കളത്തിൽ അന്പലകോട്ട എത്തിയത്. പടയണി കളത്തിൽ തിങ്ങി നിറഞ്ഞ ഭക്തർ ആർപ്പുവിളികളോടെ വരവേറ്റു. നെല്ലിന്റെ ജന്മദിനമായ മകം നാളിൽ കാർഷിക അഭിവൃദ്ധിക്ക് വേണ്ടി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. കാർഷിക കലാരൂപമായ വേലകളിയും ഇതോടൊപ്പം…
Read Moreഎൻഡിഎയ്ക്കു വൻ തിരിച്ചടി; രാമപുരത്ത് വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്ന് ഹരി
പാലാ: പാലായിൽ എൻഡിഎയ്ക്കു തിരിച്ചടി. ആദ്യ ഫലങ്ങൾ പുറത്തുവന്നതോടെ എൻഡിഎയുടെ വോട്ടുകളിൽ ഇടിവ്. രാമപുരത്ത് വോട്ടുകൾ കുറഞ്ഞത് പരിശോധിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി എൻ. ഹരി പറഞ്ഞു. ആരും വോട്ടുകൾ മറിച്ചിട്ടില്ല. അങ്ങനെ മറിക്കാൻ പറ്റുന്നതല്ല വോട്ടെന്നും ബിജെപി വോട്ട് ചോർന്നിട്ടില്ലെന്നും ഹരി കൂട്ടിച്ചേർത്തു.
Read More‘നീയും കുഞ്ഞും സുഖമായി ജീവിക്കുക’,വാട്സ് ആപ് സന്ദേശം നൽകി ഭര്യയേയും കുട്ടിയേയും ഉപേക്ഷിച്ച് യുവാവ്; കോളജിൽ പോയ പത്തൊൻപതുകാരിയെ കാണാനില്ല; കോട്ടയത്ത് നിന്ന് കാണാതാവുന്നവരുടെ എണ്ണം കൂടുന്നു
കോട്ടയം: അമ്മയേയും ഒന്നര വയസുള്ള കുട്ടിയേയും ഓട്ടോ ഡ്രൈവറെയും യുവതിയേ യും അടക്കം മൂന്നു പേരെ ഇന്നലെ ജില്ലയിൽ വിവിധയിടങ്ങളിൽ കാണാതായി. പൂഞ്ഞാർ സ്വദേശിനിയേയും ഒന്നര വയസുള്ള കുട്ടിയേയും കാണാതായതിന് ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവാണ് പോലീസിൽ പരാതി നല്കിയത്. ഇന്നലെ രാവിലെ മുതൽ അമ്മയേയും കുട്ടിയേയും കാണാനില്ല എന്നാണ് പരാതി. അമ്മയ്ക്കും കുഞ്ഞിനും വേണ്ടി പോലീസ് അന്വേഷണം ഉൗർജിതമാക്കി. ഏറ്റുമാനൂർ സ്വദേശിയായ ഓട്ടോ ഡ്രൈവറെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. 33 വയസുള്ള ഓട്ടോ ഡ്രൈവർ ഏറ്റവും ഒടുവിൽ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. ‘നീയും കുഞ്ഞും സുഖമായി ജീവിക്കുക’ എന്ന സന്ദേശം അയച്ച ശേഷം ഇയാളുടെ മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ആണ്. ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാന്പത്തിക കട ബാധ്യതയുള്ളതായും പറയുന്നു.…
Read Moreപാലാ ആർക്കൊപ്പം? ഉപതെരഞ്ഞെടുപ്പു ഫലം നാളെ
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പു ഫലം നാളെ. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ഒൻപത് മുതൽ ലീഡ് നില അറിയാൻ കഴിയും. സർവീസ് വോട്ടുകളും പോസ്റ്റൽ വോട്ടുകളുമാണ് ആദ്യം എണ്ണുക. തുടർന്ന് രാമപുരം പഞ്ചായത്തിലെ ഒന്നു മുതൽ 22 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. 10 മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് രസീത് കൂടി എണ്ണിയ ശേഷമേ ഫലം ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു. കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യുഡിഎഫിലെ ജോസ് ടോം, എൽഡിഎഫിലെ മാണി സി കാപ്പൻ, എൻഡിഎയിലെ എൻ.ഹരി എന്നിവർ തമ്മിലാണ് പ്രധാന മത്സരം.
Read Moreപട്ടിത്താനം എബനേസർ ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു; അമിത വേഗതയും റോഡ് നിർമാണത്തിലേ അപാകതയും അപകടത്തിന് കാരണമാകുന്നുവെന്ന് നാട്ടുകാർ
ഏറ്റുമാനൂർ: പട്ടിത്താനം എബനേസർ ജംഗ്ഷനിൽ അപകട പരമ്പര. ഇന്നലെ രാവിലെ വളവിൽ നിയന്ത്രണംവിട്ട ജീപ്പ് ഓടയിലേക്ക് മറിഞ്ഞു. അടുത്തനാളുകളിലായി പത്ത് അപകടങ്ങളാണ് ഉണ്ടായത്. ഇന്നലെ രാവിലെ ഉച്ചയോടെയാണ് ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞത്. പിന്നീട് മതിലിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. എംസി റോഡിൽ ഏറ്റവും അധികം അപകടങ്ങൾ കഴിഞ്ഞ മൂന്ന് മാസത്തിനകം നടന്നത് പട്ടിത്താനത്തിനും കൂത്താട്ടുകുളത്തിനും ഇടയിലാണ്. പട്ടിത്താനം മേഖലയിൽ മാത്രം പത്തിലധികം അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ ഉൾപ്പടെ മരണമടഞ്ഞിരുന്നു. ഇതിന് തൊട്ടടുത്ത് വെന്പള്ളി ആരംന്പിള്ളി വളവിലും അപകട പരന്പരകൾ ഏറുകയാണ്. എംസി റോഡ് ഉന്നതനിലവാരത്തിൽ നവീകരിച്ചതോടെ വാഹനങ്ങളുടെ വേഗത ക്രമാതീതമായി വർധിച്ചുവെന്നും വളവുകളിൽ വേഗത കുറയ്ക്കാതെ സഞ്ചരിക്കുന്പോൾ പല വാഹനങ്ങളും നിയന്ത്രണംവിട്ട് തെന്നി മറിയുകയാണെന്നും പോലീസും മോട്ടോർ വാഹനവകുപ്പും പറയുന്നു.…
Read More