കോട്ടയം: കെവിൻ കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോ എത്തിയത് നീനുവിനെ കാണാനും കൂട്ടിക്കൊണ്ടു പോകാനുമായിരുന്നുവെന്നും കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടു പോയതിൽ ഷാനു ചാക്കോയുടെ അറിവോ സമ്മതമോ ഇല്ലെന്നും പ്രതിഭാഗം ഇന്നലെ കോടതിയിൽ വാദിച്ചു. പോലീസിന്റെ രാത്രികാല പരിശോധനസംഘത്തിന്റെ പിടിയിലായതോടെ നീനുവിനെ കാണാൻ സാധിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു. കേസിൽ രണ്ടാമത്തെ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കെട്ടിച്ചമച്ചതാണന്ന് പ്രതിഭാഗം പറഞ്ഞു. ആദ്യം നൽകിയ റിപ്പോട്ടിൽ ഇല്ലാത്ത കാര്യങ്ങളാണ് രണ്ടാമത്തതിൽ പറയുന്നത്. സംഭവദിവസം പുലർച്ചെ 5.13നു മുൻ എഎസ്ഐ ബിജു, പ്രതി ഷാനു ചാക്കോയെ ഫോണിൽ വിളിച്ചു. ഈ സമയം ഷാനു പത്തനാപുരത്താണ്. ഇത് മറ്റു പ്രതികൾക്കൊപ്പമില്ലായിരുന്നു എന്നതിനു തെളിവാണ്. അനീഷിന്റെ വീട് ആക്രമിക്കുന്പോൾ ഷാനു സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. പത്തനാപുരത്ത് നിന്നു പ്രതികൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷന് മുന്പിൽ കൊണ്ടുവിട്ട അനീഷിന്റെ ആദ്യമൊഴി പിന്നീട്…
Read MoreCategory: Kottayam
ഇനി കുടിവെള്ളം മുട്ടില്ല..! വിവാദങ്ങൾക്ക് വിരാമമിട്ട് ഏറ്റുമാനൂരിലെ പടിഞ്ഞാറേനട ജലസംഭരണിയുടെ നിർമാണം പൂർത്തിയാകുന്നു
ഏറ്റുമാനൂർ: ഒട്ടേറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ പടിഞ്ഞാറേനട കുടിവെള്ള പദ്ധതിക്കായുള്ള ജലസംഭരണിയുടെ നിർമാണം പൂർത്തിയാകുന്നു. സ്വകാര്യവ്യക്തിയിൽനിന്നു ലഭിച്ച ഒരു സെന്റ് സ്ഥലത്ത് പദ്ധതിക്കു വേണ്ടി അൻപതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയാണ് നിർമിച്ചിട്ടുള്ളത്. ഏറ്റുമാനൂർ സർക്കാർ ആശുപത്രി പരിസരത്തെ പ്രധാന ടാങ്കിൽനിന്നാണ് ഈ ടാങ്കിലേക്ക് വെള്ളം എത്തിക്കുക. ടാങ്കിന്റെ 12 മീറ്റർ ഉയരം ഉൾപ്പെടെ ആകെ 58 മീറ്റർ ഉയരത്തിലാണ് ജലസംഭരണി സ്ഥാപിച്ചിരിക്കുന്നത്. എംഎൽഎ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ചാണ് ജലസംഭരണിയുടെയും മറ്റും നിർമാണം നടന്നത്. ഇതുമായി ബന്ധപ്പെട്ട വാട്ടർ അഥോറിറ്റിയുടെ ജോലികൾ അവസാനഘട്ടത്തിലാണെന്ന് അസിസ്റ്റന്റ് എൻജിനിയർ വിഷ്ണു ഉണ്ണിത്താൻ പറഞ്ഞു. സുരേഷ്ഗോപി എംപിയുടെ ഫണ്ടിൽ നിന്നുള്ള 20 ലക്ഷം രൂപ ഉപയോഗിച്ച് ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ ഇനി നടക്കാനുണ്ട്. നഗരസഭയുടെ 10 ലക്ഷം രൂപയും ഇതിനായി ഉപയോഗിക്കും. നഗരസഭയുടെ 33,…
Read Moreസ്റ്റൗവില്‍ നിന്ന് തീ പടര്‍ന്ന് 90 ശതമാനം പൊള്ളലേറ്റ 21 കാരന്റെ നില അതീവ ഗുരുതരം; ആശുപത്രിയിലെത്തിച്ച ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ…
ഗാന്ധിനഗർ: സ്റ്റൗവിൽ നിന്ന് തീ പടർന്ന് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. മൂവാറ്റുപുഴ വടകാട് മോളിയംപറന്പിൽ അമലി (21) നാണ് പൊള്ളലേറ്റത്. പുലർച്ചെ വീട്ടിൽ വച്ചായിരുന്നു സംഭവം. മാതാപിതാക്കൾ ഇല്ലാതെ ഒറ്റയ്ക്കാണ് അമൽ താമസിക്കുന്നത്. നിലവിളി കേട്ട് അയൽവാസികൾ പറഞ്ഞതനുസരിച്ച് ഫയർഫോഴ്സ് ആണ് മെഡിക്കൽ കോളജിലെത്തിച്ചത്. 90 ശതമാനം പൊള്ളലേറ്റ അമലിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. അബദ്ധവശാൽ സംഭവിച്ചതാണോ മനപൂർവ്വമാണോയെന്ന് അറിയുവാൻ കഴിഞ്ഞിട്ടില്ലെന്ന് അമലിനെ ആശുപത്രിയിലെത്തിച്ച ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
Read Moreഓടിച്ചുവിട്ടാലും പോകില്ല..!ഇവന്റെയൊക്കെ മലവും മൂത്രവും കോരി മടുത്തു; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ അനധികൃത താമസക്കാർ വീണ്ടുമെത്തി; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ശുചീകരണ വിഭാഗം ജീവനക്കാർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ വീണ്ടും അനധികൃത കച്ചവടക്കാരും താമസക്കാരുമെത്തി. ആശുപത്രി പരിസരത്ത് ലോട്ടറി വില്പന നടത്തിയിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനി പൊന്നമ്മ(55)യെ കൊലപ്പെടുത്തിയ സംഭവത്തിനുശേഷം ആശുപത്രി വളപ്പിൽ വിവിധ കച്ചവടം നടത്തുന്നവരേയും വർഷങ്ങളായി ആശുപത്രിക്കുള്ളിൽ അനധികൃതമായി താമസിച്ചിരുന്നവരെയും അധികൃതർ പുറത്താക്കിയിരുന്നു. കച്ചവടം നിരോധിക്കുകയും ചെയ്തു. എന്നാൽ മൂന്നു ദിവസം കഴിഞ്ഞപ്പോൾ അനധികൃത കച്ചവടക്കാരും താമസക്കാരും പഴയതുപോലെ വീണ്ടും സജീവമായി.ആശുപത്രിക്കുള്ളിലെ നടപ്പാത വരെ കയ്യേറിയാണ് ലോട്ടറി കച്ചവടം. ലോട്ടറി വില്പനക്കാരി കൊല്ലപ്പെട്ടു കിടന്ന സ്ഥലത്തിന്റെ തൊട്ടു സമീപത്തെ കാൻസർ വിഭാഗം കെട്ടിടത്തിന്റെ തിണ്ണയിൽ വരെ അനധികൃത താമസക്കാർ സ്ഥാനം പിടിച്ചു. ഇന്നലെ ഒരു അനധികൃത താമസക്കാരൻ അമിതമായി മദ്യപിച്ച ശേഷം കുടുംബശ്രീ ജീവനക്കാരോട് അസഭ്യം പറഞ്ഞ ശേഷം കാൻസർ വാർഡിന് സമീപമുള്ള കെട്ടിടത്തിന്റെ തിണ്ണയിൽ കിടന്ന് മലമൂത്ര വിസർജനം നടത്തുകയും ഛർദിക്കുകയും ചെയ്തു. ഇങ്ങനെയുള്ള…
Read More23 വരെ കനത്ത മഴ; ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട്; 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത
തിരുവനന്തപുരം: 23 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിച്ചു.ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് റെഡ്അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കിയിലും ഞായറാഴ്ച കണ്ണൂരിലും റെഡ്’ അലർട്ട് ആയിരിക്കും.
Read Moreഇനി അസൗകര്യമില്ലെന്ന് ആരും പറയില്ല; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം സർജിക്കൽ വാർഡിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് താത്കാലികമായി സർജിക്കൽ വാർഡിലേക്ക് മാറ്റി സ്ഥാപിച്ചത്. നാഷണൽ ഹെൽത്ത് മിഷന്റെ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന അത്യാഹിത വിഭാഗത്തിൽ അസൗകര്യങ്ങൾ ഏറെയായിരുന്നു. നവീകരിക്കുന്ന അത്യാഹിത വിഭാഗത്തിൽ ഒരു ക്യൂ സംവിധാനത്തിനു പകരം ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് ആദ്യ പരിഗണന ലഭിക്കുന്ന സംവിധാനം ഒരുക്കും. ഗുരുതരാവസ്ഥയിലെത്തുന്നവരെ പരിശോധിക്കാനും പ്രാഥമിക ചികിത്സ നൽകുവാനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. ഇതിനായിട്ടാണ് നിലവിലുള്ള അത്യാഹിത വിഭാഗം വിപുലപ്പെടുത്തുന്നത്. അത്യാഹിത വിഭാഗത്തോടു ചേർന്നുള്ള ആശുപത്രി റിസപ്ഷനും മെഡിക്കൽ റെക്കോർഡ്സ് റൂം പ്രവർത്തിക്കുന്ന മുറികളും പുതിയ അത്യാഹിത വിഭാഗത്തിനായി ഉപയോഗിക്കും. അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് ജീവനക്കാർക്കായി ശുചിമുറി, മേൽക്കൂരയിൽ പുതിയ സീലിംഗ് എന്നിവ നിർമിക്കും. തറയിൽ പുതിയ ടൈലുകൾ…
Read Moreരോഗത്തിന്റെ കാഠിന്യത്തിൽ നിന്നും അല്പം ആശ്വാസം; കുട്ടികളുടെ ആശുപത്രിൽ പൂക്കളും പഴങ്ങളുമൊക്കെയായി വിശ്രമകേന്ദ്രം ഒരുങ്ങുന്നു
ഗാന്ധിനഗർ: ഇത് കുട്ടികൾക്കു വേണ്ടിയുള്ള ഓറഞ്ച് മരമാണ്. കായ് ഉണ്ടാകുന്പോൾ അവർ തന്നെ പറിച്ചു തിന്നട്ടെ. കുട്ടികളുടെ ആശുപത്രി വളപ്പിലെ വിശ്രമ കേന്ദ്രത്തിൽ പഴവർഗ തൈകൾ നട്ടപ്പോൾ സംരംഭത്തിനു നേതൃത്വം നല്കിയ നവജീവൻ ട്രസ്റ്റി പി.യു.തോമസ് പറഞ്ഞു. രോഗികൾക്കും ഒപ്പമുള്ളവർക്കും വിശ്രമിക്കാനൊരിടം. പൂക്കളും പഴങ്ങളുമൊക്കെയുള്ള തോട്ടത്തിൽ ഒരുക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ പണികൾ നടന്നു വരുന്നു. ആശുപത്രിയുടെ പ്രവേശന കവാടത്തിന്റെ ഇടതു ഭാഗത്ത് ഒരേക്കർ സ്ഥലത്താണ് പഴവർഗങ്ങളും, ചെടികളും നിറഞ്ഞ വിശ്രമകേന്ദ്രം തയ്യാറാകുന്നത്. മൂന്നു വർഷം കൊണ്ട് കായ്ഫലം ലഭിക്കുന്ന ബഡ് ചെയ്ത റന്പൂട്ടാൻ, സപ്പോർട്ടിക്ക, ഓറഞ്ച്, പേര, മാവ്, പ്ലാവ് തുടങ്ങി നല്ലയിനം പഴവർഗ തൈകളും, ചെടികളുമാണ് നട്ടുവളർത്തുന്നത്. കടുത്ത വേനൽ സമയത്ത് ലോറിയിൽ വെള്ളം കൊണ്ടു വന്നാണ് ചെടികൾ നനയ്ക്കുന്നത്. നവജീവൻട്രസ്റ്റി പി.യു തോമസിന്റെ നേതൃത്വത്തിലാണ് ഈ ഫലവൃക്ഷ തൈകൾ വച്ച് പിടിപ്പിക്കുന്നത്. ഇതിൽ നിന്നുണ്ടാകുന്ന…
Read Moreഇത് ഇവിടെ സ്ഥിരം പരിപാടി! വല്ലകം സബ്സ്റ്റേഷന് സമീപത്തെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു: ദുരിതംപേറി നാട്ടുകാര്‍
വൈക്കം: വല്ലകം സബ്സ്റ്റേഷന് സമീപമുള്ള തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. ഈ മാസം ഇത് രണ്ടാം തവണയാണ് ഇതേ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുന്നത്. കഴിഞ്ഞ മാസവും ഇതേ സംഭവം ഉണ്ടായിരുന്നു. നിരവധി വിദ്യാര്‍ഥികളാണ് ഈ പാലത്തിന് സമീപം സ്കൂള്‍ ബസ് കാത്ത് നില്‍ക്കുന്നത്. മാലിന്യം തോട്ടില്‍ നിന്ന് ഒലിച്ചിറങ്ങി കിണറുകളിലും വ്യാപിക്കുമെന്ന ആശങ്കയിലാണ് സമീപവാസികള്‍. പനിക്കും പകര്‍ച്ച വ്യാധികള്‍ക്കുമെതിരേ ശുചിത്വ ബോധവത്കരണ പരിപാടികള്‍ നടക്കുമ്പോഴും അതിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.
Read Moreഅടുത്തവർഷവും വേനലുണ്ടല്ലോ..! കടുത്ത വേനലിൽ വെള്ളം ചോദിച്ചപ്പോൾ വാട്ടർ ടാങ്ക് നൽകി; മഴക്കാലമെത്തിയിട്ടും വെള്ളം നൽകാതെ പഞ്ചായത്ത്; ബുദ്ധിമുട്ടിക്കാതെ ടാങ്ക് മാറ്റണമെന്ന ആവശ്യവുമായി വീട്ടമ്മ
അതിരന്പുഴ: വെള്ളം നല്‍കാമെന്നു പറഞ്ഞ് ടാങ്ക് ഇറക്കിയ പഞ്ചായത്ത് അധികൃതർ എത്രയും വേഗം വെള്ളം നല്‍കണം. അല്ലെങ്കിൽ ടാങ്ക് എങ്കിലും എടുത്തു മാറ്റണമെന്ന് അതിരന്പുഴ എംജി സർവകലാശാലയ്ക്ക് സമീപമുള്ള നാലു വീട്ടുകാർ ആവശ്യപ്പെടുന്നു. നാലു മാസം മുൻപാണ് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് അതിരന്പുഴ എം ജി യുണിവേഴ്സിറ്റിക്ക് സമീപം കുന്നേൽ കാർത്ത്യായനിയുടെ വീടിനു മുന്നിൽ 3000 ലിറ്ററിന്റെ ടാങ്ക് ഇറക്കിത്. കാർത്ത്യായനി ഉൾപ്പെടെ നാലു വീട്ടുകാർക്കു വെള്ളം എത്തിക്കാനായിരുന്നു ടാങ്ക്. എന്നാൽ വേനൽക്കാലവും കഴിഞ്ഞു മഴക്കാലം പകുതിയായിട്ടു പോലും ജലം ലഭ്യമാക്കാനുള്ള യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വേനൽക്കാലം കടുത്തതോടെയാണ് ഇവരുടെ കിണറ്റിലെ വെള്ളം പൂർണമായും വറ്റിയത്. ഇതോടെയാണ് ഇവർ കുടിവെള്ളം ലഭ്യമാകാൻ നടപടി ഉണ്ടാകണമെന്ന് ഇവരുടെ വാർഡ് മെന്പർ മുഖേന അപേക്ഷ നൽകിയത്. ഇത് പ്രകാരം പഞ്ചായത്ത് ഇവരുടെ വീട്ടിൽ ടാങ്ക് എത്തിച്ചു.…
Read Moreഎല്ലാം ശരിയാക്കാൻ ടൂറിസം വകുപ്പ്..! സിഡ്കോ ഉപേക്ഷിച്ചു, നിർമിതി ഏറ്റെടുത്തു ;കുമരകത്ത് സാംസ്കാരിക നിലയത്തിന്റെ പണി വീണ്ടും തുടങ്ങി
കുമരകം: സിഡ്കോ ഉപേക്ഷിച്ച കുമരകത്തെ സാംസ്കാരിക നിലയത്തിന്റെ നിർമാണം നിർമിതി ഏറ്റെടുത്തു. പണി തുടങ്ങി. ടുറിസം വകുപ്പാണ് സാംസ്കാരിക നിലയം നിർമിക്കുന്നത്. 1.16 കോടി രൂപയാണ് നിർമാണത്തിന് അനുവദിച്ചത്. 2010ൽ ഭരണാനുമതി ലഭിച്ച് 2011ൽ നിർമ്മാണം ആരംഭിച്ച് 2014ൽ സിഡ്കോ ഉപേക്ഷിച്ച സാംസ്്കാരിക നിലയത്തിന്റെ പുനർനിർമാണത്തിനായി ഒരുകോടി 16 ലക്ഷം രൂപ അനുവദിച്ച് നിർമാണ ചുമതല നിർമിതിക്ക് നൽകിയിരുന്നു. 18 മാസത്തിൽ നിർമാണം പൂർത്തിയാക്കുന്ന വിധത്തിലാണ് കരാർ. കരാർ കാലാവധിയിലെ ഏകദേശം 12 മാസങ്ങളോളം പിന്നിട്ട് നിർമാണം പുനരാരംഭിക്കുന്പോൾ ആറു മാസം കൊണ്ട് സാംസ്കാരിക നിലയം പൂർത്തിയാക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ടൂറിസം വകുപ്പ് അധികൃതർ. സിഡ്കോയ്ക്കായിരുന്നു ആദ്യ കരാർ നൽകിയിരുന്നത്. 70 ലക്ഷം രൂപയുടെ പദ്ധതി 2014 ൽ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്പോൾ 42 ലക്ഷത്തോളം രൂപ സിഡ്കോയ്ക്ക് നൽകിയതായും ടൂറിസം വകുപ്പ് അധികൃതർ പറയുന്നു. ഇരുന്പ് കേഡറുകൾ…
Read More