എളുപ്പം പണക്കാരനുമാകാം വലിയ കഷ്ടപ്പാടുമില്ല; ഗൾഫിലെ ജോലി വേണ്ടെന്നു വച്ച് നാട്ടിൽ കഞ്ചാവ് കച്ചവടം തുടങ്ങിയ യുവാവ് പോലീസ് പിടിയിൽ 

കോ​ട്ട​യം: ഗ​ൾ​ഫി​ലെ ജോ​ലി വേ​ണ്ട​ന്നു വ​ച്ച് നാ​ട്ടി​ലെ​ത്തി ക​ഞ്ചാ​വ് ക​ച്ച​വ​ടം തു​ട​ങ്ങി​യ യു​വാ​വ് കു​ടു​ങ്ങി. ഇ​ന്ന​ലെ എ​ക്സൈ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ സ്കൂ​ട്ട​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 50 പൊ​തി ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​തോ​ടെ​യാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​ര​ൻ കു​ടു​ങ്ങി​യ​ത്. മാ​ങ്ങാ​നം പാ​ക്ക​ത്ത് ജി​നു വ​ർ​ഗീ​സ് ജോ​ർ​ജി (30)നെ​യാ​ണു പി​ടി​കൂ​ടി​യ​ത്. കോ​ട്ട​യം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ആ​ണ് പി​ടി​കൂ​ടി​യ​ത്.

ഒ​രു വ​ർ​ഷം മു​ൻ​പ് ഗ​ൾ​ഫി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​യാ​ൾ ക​ന്പ​ത്തു നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്നാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

സ​ഹാ​യി​യാ​യി ആ​രും ഇ​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ച്ച്.​നൂ​റു​ദ്ദീ​ൻ പ​റ​ഞ്ഞു. ക​ഞ്ചാ​വ് ചെ​റു​പൊ​തി​ക​ളി​ലാ​ക്കി ക​ഞ്ഞി​ക്കു​ഴി ഭാ​ഗ​ത്തും കോ​ട്ട​യം ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ല്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ ഫോ​ണി​ലേ​ക്ക് ക​ഞ്ചാ​വ് ആ​വ​ശ്യ​മു​ള്ള​വ​ർ വി​ളി​ക്കും. ഉ​ട​നെ പ​റ​യു​ന്ന സ്ഥ​ല​ത്ത് എ​ത്തി​ക്കും. ഒ​രു പൊ​തി ക​ഞ്ചാ​വി​ന് 500 രൂ​പ​യ്ക്കാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യു​ടെ ലാ​ഭം മ​ന​സി​ലാ​ക്കി​യാ​ണ് വി​ദേ​ശ​ത്തെ ജോ​ലി ഉ​പേ​ക്ഷി​ച്ച​തെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​എ​സ്. സു​രേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​സി. ബൈ​ജു​മോ​ൻ, എ. ​നാ​സ​ർ, പി.​പി. പ്ര​സീ​ത്, അ​ഞ്ചി​ത് ര​മേ​ശ്, ജീ​മോ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. പ്ര​തി​യെ എ​ക്സൈ​സ് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Related posts