പൊൻകുന്നം: ആറുമാസം മുന്പ് ഉദ്ഘാടനം കഴിഞ്ഞ പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റുകളും ജനറേറ്ററും തുരുന്പെടുത്തു തുടങ്ങി. ഉദ്ഘാടന ദിവസം മാത്രമാണ് ലിഫ്റ്റ് പ്രവർത്തിപ്പിച്ചത്. പിന്നീട് ലിഫ്റ്റുകൾ നിശ്ചലമായി കിടക്കുകയാണ്. മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റുകൾ സ്ഥാപിക്കുന്നതിനായി മാത്രം രണ്ട് വർഷമാണ് കാത്തിരുന്നത്. ടെൻഡർ നടപടികളെല്ലാം പൂർത്തിയായപ്പോഴാണ് ഫയർ ഉൾപ്പെടെ വിവിധ വകുപ്പുകളുടെ എൻഒസി ആവശ്യമായി വന്നത്. ഒടുവിൽ കടന്പകളെല്ലാം കടന്ന് സിവിൽസ്റ്റേഷനിലേക്ക് ലിഫ്റ്റുകൾ എത്തി. ഫിറ്റിംഗ്സുകൾ എല്ലാം പൂർത്തിയാക്കി പത്ത് മാസം മുന്പാണ് ട്രയൽ നടത്തി സിവിൽസ്റ്റേഷൻ ഉദ്ഘാടനത്തിന് ഒരുങ്ങിയത്. ഉദ്ഘാടനത്തിന് നേതാക്കൾ ലിഫ്റ്റുകളിൽകയറി മുകളിലത്തെ നിലകളിലേക്കും തുടർന്ന് താഴോട്ടും പല തവണ കയറിയിറങ്ങി. ഇത് ഉദ്ഘാടനത്തിനായി വാടകയ്ക്കെടുത്ത ജനറേറ്ററിലായിരുന്നു പ്രവർത്തിപ്പിച്ചത്. ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കണമെങ്കിൽ ത്രീ ഫേയ്സ് വൈദ്യുതി കണക്ഷൻ ആവശ്യമാണ്. ഇതിനായി റവന്യൂ അധികൃതർ കഐസ്ഇബിയ്ക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഓണർഷിപ്പ് സർട്ടിഫിക്കറ്റ് മുതലായ…
Read MoreCategory: Kottayam
പെട്ടിക്കടയുടെ വാടകയെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യും; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
കോട്ടയം: പെട്ടിക്കടയുടെ വാടകയെ ചൊല്ലി നടന്ന കൊലപാതക കേസിൽ പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യും. മറിയപ്പള്ളി പുഷ്പഭവനിൽ അനിൽകുമാറിനെ (ബേക്കർ അനി-44) കൊലപ്പെടുത്തിയ കേസിൽ നീലിമംഗലം ചിറയിൽ റിയാസി(26)നെ ഇന്ന് അറസ്റ്റു ചെയ്യുമെന്ന് കേസ് അന്വേഷിക്കുന്ന വെസ്റ്റ് സിഐ നിർമൽ ബോസ് പറഞ്ഞു. കത്തിക്കുത്തിൽ പരിക്കേറ്റ റിയാസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലസ് സംരക്ഷണയിൽ ചികിത്സയിലാണ്. തിരുനക്കര ബസ് സറ്റാൻഡിനു സമീപത്തെ ബാർ ഹോട്ടലിന്റെ ഇടനാഴിയിലാണ് കൊലപാതകം നടന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.45നാണ് സംഭവം. അനിയുടെ ഉടമസ്ഥതയിൽ ഇവിടെയുള്ള മുറുക്കാൻ പെട്ടിക്കട റിയാസാണ് നടത്തിയിരുന്നത്. ഇപ്പോൾ പെട്ടിക്കടയിൽ ലോട്ടറി വിൽപനയാണ്. 500 രൂപയായിരുന്നു ദിവസ വാടക. ഈരാറ്റുപേട്ടയിലെ പാറമടയിൽ ജോലി ചെയ്തിരുന്ന അനി എല്ലാ ശനിയാഴ്ചയിലും എത്തി വാടക പിരിക്കുകയാണു ചെയ്തിരുന്നത്. ശനിയാഴ്ച നഗരത്തിലെത്തിയ അനി റിയാസിനോടു വാടക ചോദിച്ചു. ഇന്നലെ നൽകാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ അനി…
Read Moreകോട്ടയത്തെ ആ ഇടനാഴി എന്നുമൊരു പേടിസ്വപ്നം ; ബസ് സ്റ്റാന്റിൽ നിന്നും എംസി റോഡിലേക്കുള്ള ഇടനാഴിയെക്കുറിച്ച് യാത്രക്കാർക്ക് പറയാനുള്ളത്
കോട്ടയം: തിരുനക്കര ടാക്സി സ്റ്റാൻഡിൽ നിന്ന് യാത്രക്കാർ എംസി റോഡിലേക്ക് പോകുന്ന രാജധാനി ഹോട്ടലിന്റെ ഇടനാഴി എന്നും പേടി സ്വപ്നമാണ്. ഇവിടെ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം നിത്യ സംഭവമാണ്. ഇടയ്ക്ക് പോലീസ് ഇതുവഴി റോന്തു ചുറ്റുമെങ്കിലും സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തിന് അറുതിയില്ല. തമ്മിൽ തല്ലും വാക്കേറ്റവും മദ്യപാനവും നിത്യ സംഭവമാണ്. ഇതുവഴി സ്ത്രീകൾക്ക് നടക്കാൻ പോലും കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. ഇന്നലെ ഇടനാഴിയിലെ കൊലപാതക വാർത്തകൂടി പുറത്തു വന്നതോടെ ജനങ്ങളുടെ ആശങ്ക വർധിച്ചിരിക്കുകയാണ്. ഇടനാഴിയിൽ നിൽക്കുന്നവരുടെ കൈയിൽ കത്തിയുണ്ടെന്ന വിവരമാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. ഇന്നലെ വാടക തർക്കത്തെ തുടർന്നാണ് ഒരാളെ കുത്തിക്കൊന്നത്. എന്തെങ്കിലുമൊരു വാക്കുതർക്കമുണ്ടായാൽ മറുപടി നല്കുന്നത് കത്തിയാവുമോ എന്നതാണ് ജനങ്ങളുടെ ആശങ്ക. സ്കൂൾ കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് യാത്രക്കാരാണ് ഇടനാഴിയിലൂടെ ദിവസവും യാത്ര ചെയ്യുന്നത്. സ്റ്റാൻഡിൽ കയറാത്ത ചില സ്വകാര്യ ബസുകൾ രാജധാനി ഹോട്ടലിനു…
Read Moreറോഡ് നന്നായപ്പോൾ കുടിവെള്ളം മുട്ടി; റോഡ് നന്നാക്കുന്നതിനിടെ പൈപ്പു തകർന്നു; പൊട്ടിയ പൈപ്പിനു മുകളിലൂടെ ടാർ ചെയ്തു; റോഡിലൂടെ പാഴാകുന്നത് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം
കറുകച്ചാൽ: റോഡ് ടാർ ചെയ്യാനായി ജെസിബി ഉപയോഗിച്ച് ഇളക്കിയപ്പോൾ പൈപ്പ് പൊട്ടി. പൈപ്പ് പൊട്ടിയ വിവരം അറിഞ്ഞിട്ടും തകരാർ പരിഹരിക്കാതെ റോഡ് ടാർ ചെയ്തു. ഇപ്പോൾ ടാറിനിടയിലൂടെ വെള്ളം പാഴാകുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം വെള്ളം കിട്ടുന്ന നാട്ടുകാർ ഇതുമൂലം തുള്ളി വെള്ളം കിട്ടാതെ വെട്ടിലായി. തകർന്ന പൈപ്പിലൂടെ പ്രതിദിനം പാഴാകുന്നത് ലക്ഷക്കണക്കിനു ലിറ്റർ വെള്ളം. നെടുംകുന്നം മാർക്കറ്റ്-പന്ത്രണ്ടാംമൈൽ റോഡിലാണ് ജലവിതരണ വകുപ്പിന്റെ പൈപ്പുകൾ പൊട്ടി വൻതോതിൽ വെള്ളമൊഴുകുന്നത്. മാർക്കറ്റ് ജംഗ്ഷൻ മുതൽ ചെറുവള്ളിക്കുന്നു വരെ വിവിധയിടങ്ങളിലായി അഞ്ചിടത്താണു പൈപ്പുകൾ തകർന്നിട്ടുള്ളത്. ഇതിൽ മൂന്നിടങ്ങളിൽ ടാറിംഗിനുള്ളിൽ നിന്നുമാണു വെള്ളം പാഴാകുന്നത്. റോഡ് നവീകരണത്തിന്റ ഭാഗമായി ജെസിബി ഉപയോഗിച്ച് ടാറിംഗ് ഇളക്കിയപ്പോഴാണ് പൈപ്പുകൾ തകർന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പൈപ്പ് തകർന്ന് വെള്ളം ഒഴുകിയ വിവരം അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. കൂടാതെ തകർന്ന പൈപ്പിന് മുകളിൽ…
Read Moreകാൽ നൂറ്റാണ്ടിന് ശേഷം മുപ്പായിക്കാട്- പൂഴിക്കുന്ന് പാടശേഖരത്തിൽ വിത്തുവിതച്ച് കൃഷി മന്ത്രി സുനിൽ കുമാർ
കോട്ടയം: കാൽനൂറ്റാണ്ടായി തരിശായി കിടന്ന മുപ്പായിക്കാട് പൂഴിക്കുന്ന് പാടശേഖരത്തിൽ വിത്തുവിതച്ചു. വിത മഹോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മൊബിലിറ്റി ഹബിനായി നികത്തുന്നതിന് അനുവദിച്ച പാടമാണിത്. പിന്നീട് ഉത്തരവ് റദ്ദാക്കി കൃഷിക്ക് അനുയോജ്യമാക്കുകയായിരുന്നു. കാടുപിടിച്ചുകിടന്ന 200 ഏക്കർ നിലം രണ്ടു മാസംകൊണ്ടാണ് തെളിച്ചെടുത്തത്. മീനച്ചിലാർ-മീനന്തറയാർ -കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്മ മണിപ്പുഴ തോട് തെളിച്ചു. ഇതിനു മുന്നോടിയായി കോട്ടയം നഗരസഭ മുൻകൈയെടുത്താണ് ഈരയിൽകടവ് തോട് തെളിച്ചത്. പിന്നീട് വൈദ്യുതി കണക്ഷൻ ലഭ്യമാക്കി മോട്ടോർ തറ സ്ഥാപിച്ച് വെള്ളം പന്പ് ചെയ്ത് പാടം കൃഷിയോഗ്യമാക്കി. ഇന്നു രാവിലെ നടന്ന വിതമഹോത്സത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കോട്ടയം നഗരസഭാ ചെയർപേഴ്സണ് ഡോ.പി.ആർ.സോന, മീനച്ചിലാർ-മീനന്തറയാർ -കൊടൂരാർ പുനർസംയോജന പദ്ധതിയുടെ കോ-ഓർഡിനേറ്റർ കെ.അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Read Moreഇനി ഏറ്റുമാനൂരിൽ കുടുങ്ങിയെന്ന് ആരും പറയില്ല; പട്ടിത്താനം-ഏറ്റുമാനൂർ-മണർകാട് ബൈപാസ് ഉടൻ
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരത്തിലെ കുരുക്കഴിക്കാനും കെ.കെ റോഡിനെയും ഏറ്റുമാനൂരിനെയും നേരിട്ട് ബന്ധിപ്പിക്കുന്നതുമായ പട്ടിത്താനം-ഏറ്റുമാനൂർ-മണർകാട് ബൈപാസ് ഉടൻ. ഇതോടെ ഏറ്റുമാനൂരിൽ ഇപ്പോൾ അനുഭവപ്പെടുന്ന ഗതാഗത തിരക്ക് ഒഴിവാകും. നിലവിൽ ഏറ്റുമാനൂരിൽ പാലാ റോഡിൽ പാറക്കണ്ടം ഭാഗത്തായി എത്തി നിൽക്കുന്ന ബൈപാസ് നിർമാണം വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്. ഇവിടെ റോഡിന് ഇരുവശത്തുമുള്ള സംരക്ഷണ ഭിത്തികളുടെ നിർമാണം പൂർത്തിയായിരുന്നു. ഇപ്പോൾ റോഡിലെ ടാറിംഗ് ജോലിക്കൾക്കായുള്ള മെറ്റലുകൾ നിരത്തുന്ന ജോലികളാണ് നടക്കുന്നത്. ബൈപാസ് നിർമാണത്തിലെ രണ്ടാം ഘട്ടമായ ചെറുവാണ്ടൂർ-പൂവത്തുംമൂട് ഭാഗത്തെ ടാറിംഗ് ജോലികൾ ഏതാണ്ട് പൂർണമായി. മൂന്നാം ഘട്ട നിർമാണ ടാറിംഗ് ജോലികൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. പതിനഞ്ച് മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. മൂന്നാം ഘട്ടത്തിലെ പാറക്കണ്ടം മുതൽ പട്ടിത്താനം റൗണ്ടാന വരെയുള്ള റോഡ് നിർമാണം ഇപ്പോഴും ആരംഭിച്ചിട്ടില്ല. നിർമാണം പൂർത്തിയാകുന്നതോടെ ഏറ്റുമാനൂർ ടൗണിൽ കയറാതെ മണർകാട് വരെ എത്താം.…
Read Moreകലശലായ വയറുവേദന! 36 കാരിയുടെ വയറ്റിൽനിന്നും ഏഴര കിലോഗ്രാം തൂക്കമുള്ള മുഴ പുറത്തെടുത്തു; സംഭവം അടിമാലിയില്
അടിമാലി: മുപ്പത്തിയാറുകാരിയുടെ വയറ്റിൽനിന്നും ഏഴര കിലോഗ്രാം വരുന്ന മുഴ പുറത്തെടുത്തു. മൂന്നാർ സ്വദേശിനിയായ യുവതി കലശലായ വയറുവേദനയും അനുബന്ധ അസ്വസ്ഥതകളുമായി ഒരുവർഷത്തോളമായി വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിവരുകയായിരുന്നു. രണ്ടു ദിവസം മുന്പാണ് അടിമാലിയിലെത്തിയത്. മോർണിംഗ് സ്റ്റാർ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം നടത്തിയ പരിശോധനയിലാണ് അണ്ഡാശയത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ഇന്നലെ ഡോ. ജ്യോതി, ഡോ. ഭവ്യ എന്നിവരുടെ നേതൃത്വത്തിൽ ഒരുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലാണ് വലുപ്പമേറിയ മാംസപിണ്ഡം പുറത്തെടുത്തത്. വിവാഹിതയായ ഇവർക്ക് മക്കളുമുണ്ട്. മുഴ വിശദമായ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. യുവതി സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.
Read Moreതിങ്കളാഴ്ച കോട്ടയത്തു നിന്നും കാണാതായത് മൂന്നുപേരെ; പതിനേഴുകാരി തിരിച്ചെത്തി; കടുത്തുരുത്തിയിൽ നിന്ന് കാണാതായ വീട്ടമ്മ ആദ്യ ഭർത്താവിന്റെ വീട്ടിൽ; മൂന്നാമത്തെയാളെക്കുറിച്ച് യാതൊരു വിവരമില്ലെന്ന് പോലീസ്
കോട്ടയം: ജില്ലയിൽ ഇന്നലെയും മൂന്നുപേരെ കാണാതായി. ഇതിൽ ഒരാൾ തിരിച്ചെത്തി. യുവതി, യുവാവ്, പതിനേഴുകാരി എന്നിവരെയാണ് കാണാതായത്. കടുത്തുരുത്തി സ്റ്റേഷൻ പരിധിയിൽ നിന്നാണ് യുവതിയെ കാണാതായത്. ഭർത്താവ് പോലീസിൽ പരാതി നല്കിയിട്ടുണ്ട്. പോലീസ് അന്വേഷിച്ചു ചെന്നപ്പോൾ യുവതി എത്തിയത് ആദ്യ ഭർത്താവിനൊപ്പമെന്ന് വിവരം ലഭിച്ചു. നാളെ സ്റ്റേഷനിൽ ഹാജരാകാമെന്ന് പോലീസിന് യുവതി ഉറപ്പു നല്കിയിട്ടുണ്ട്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ അതിർത്തിയിൽ താമസിക്കുന്ന് 24 വയസുള്ള യുവാവിനെ കാണാതായെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവ് കോട്ടയത്തുള്ള ഒരു കന്പനിയിൽ ജോലിക്കു പോയതാണ്. മടങ്ങി വന്നില്ലെന്നു കാണിച്ചാണ് വീട്ടുകാർ പോലീസിൽ പരാതി നല്കിയത്. മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ആയതിനാൽ ഇയാളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. ചങ്ങനാശേരി സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ പതിനേഴുകാരിയെ കണ്ടുകിട്ടി. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ പെണ്കുട്ടിയെ ബന്ധുവീട്ടിൽ നിന്ന് കണ്ടുകിട്ടി. ഇന്നലെ അമ്മയും മകളും…
Read Moreലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സോളാർ ലൈറ്റുകൾ മാസങ്ങൾ കഴിയും മുന്പേ പ്രവർത്തനരഹിതമായി; പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരേ നാട്ടുകാർ
മുണ്ടക്കയം: ടൗണിന്റെ വിവിധ ഭാഗങ്ങളിലും കല്ലേ പാലം മുതൽ മുപ്പത്തി ഒന്നാം മൈൽ വരെയും 52 സോളാർ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും മാസങ്ങൾ കഴിയും മുന്പേ തന്നെ പകുതിലേറെയും പ്രവർത്തന രഹിതമായി. 2015 നവംബറിൽ ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 14 ലക്ഷം മുടക്കി സ്ഥാപിച്ചതാണ് സോളാർ ലൈറ്റുകൾ. എന്നാൽ, ഇപ്പോഴാകട്ടെ അതിലൊന്നു പോലും പ്രർത്തിക്കുന്നില്ല. ഇതിൽ കുറേ ലൈറ്റുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ച നിലയിലാണ് ഉള്ളത്.കല്ലേപ്പാലം, സിഎംസ് ജംഗ്ഷൻ, പോസ്റ്റ് ഓഫീസ്, വൈഎംസിഎ എന്നിവിടങ്ങളിലെ ലൈറ്റുകളുടെ ബാറ്ററികൾ മോഷണം പോയ നിലയിലാണ്. ചിലതാകട്ടെ കാട്കയറിയ നിലയിലും. കല്ലേപ്പാലം ജംഗ്ഷനിൽ ലൈറ്റുകൾ മറിഞ്ഞു കിടക്കുന്നത് സ്കൂൾ കുട്ടികൾ ഉൾപ്പടെയുളള കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ലൈറ്റുകൾ മൂന്നു വർഷം തികയുന്നതിന് മുന്പു തന്നെ 52 ലൈറ്റുകളും പ്രവർത്തനരഹിതമായിട്ടും കരാറുകാരെ കൊണ്ട്…
Read Moreഅടിപിടിക്കേസിൽ ഉൾപ്പെട്ടയാൾ പോലീസിനെ കണ്ട് മരത്തിൽ കയറി; നിന്ന് മടുത്ത് ഒടുവിൽ പോലീസ് സ്ഥലം വിട്ടു; പിന്നെ ഫയർഫേഴ്സ് എത്തി എന്നിട്ടും രക്ഷയില്ല; ഒടുവിൽ ശ്രീനാഥ് താഴെയിറങ്ങിയത് ഇങ്ങനെ…
കോട്ടയം: അടിപിടിക്കേസിൽ ഉൾപ്പെട്ടയാൾ പോലീസിനെ കണ്ട് മരത്തിൽ കയറിത് ഇന്നലെ ഏറെ നേരം പോലീസിനെ വട്ടംചുറ്റിച്ചു. വൈകുന്നേരത്തോടെ ചേന്നാമറ്റത്തായിരുന്നു സംഭവം. അയർക്കുന്നം സ്റ്റേഷനിലെ അടിപിടിക്കേസിൽ ഉൾപ്പെട്ട ളാക്കാട്ടൂർ സ്വദേശി ശ്രീനാഥാണ് പോലീസിനെ കണ്ടതോടെ മരത്തിൽ കയറി ഒളിച്ചത്. ഉയരമുള്ള ഒരു തേക്ക് മരത്തിൽ കയറി നിലയുറപ്പിച്ച ശ്രീനാഥ് പോലീസ് പറഞ്ഞിട്ടും തിരിച്ചിറങ്ങിയില്ല. പോലീസ് പോകാതെ ഇറങ്ങില്ലെന്ന നിലപാടിൽ ശ്രീനാഥും നിന്നേംകൊണ്ടേ പോകൂവെന്ന് പോലീസും. ഒരു മണിക്കൂറായതോടെ ജനങ്ങളും കൂടി. ഒടുവിൽ സംഗതി പന്തികേടാവുമെന്നു കണ്ട് പോലീസ് സ്ഥലത്തു നിന്ന് മാറി. പോലീസ് പോയി എന്നുറപ്പായതോടെ ശ്രീനാഥ് പതുക്കെ താഴെയിറങ്ങി. ഇതിനിടെ ആരോ ഫയർഫോഴ്സിലും വിവരം അറിയിച്ചിരുന്നു. പാന്പാടിയിൽ നിന്നുള്ള ഫയർഫോഴ്സും ശ്രീനാഥിനെ താഴെയിറക്കാൻ എത്തി. താഴെയിറങ്ങുന്പോൾ ഫയർഫോഴ്സിനെ കണ്ട് പോലീസ് ആണെന്നു തെറ്റിദ്ധരിച്ച് ശ്രീനാഥ് വീണ്ടും മരത്തിൽ കയറി. ഫയർഫോഴ്സും ഇയാളെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയർഫോഴ്സ്…
Read More