കോഴിക്കോട്: ഒമ്പതു വയസ്സുകാരിക്ക് രണ്ടാനമ്മയുടെയും രണ്ടാനമ്മയുടെ മാതാവിന്റെയും ക്രൂരമർദനം. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഫറോക്ക് പോലീസ് രണ്ടാനമ്മയ്ക്കെതിരെയും ഇവരുടെ മാതാവിനെതിരെയും കേസെടുത്തു. ഫറോക്ക് നല്ലൂരിൽ താമസിക്കുന്ന കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് തിരുപറമ്പത്ത് ശബരീഷിന്റെ രണ്ടാം ഭാര്യ നിമിഷ (32), നിമിഷയുടെ മാതാവ് അംബിക (55) എന്നിവർക്കെതിരെയാണ് ഫറോക്ക് പോലീസ് കേസെടുത്തത്. 2019 മുതൽ കൈകൾകൊണ്ടും കേബിൾ വയറു കൊണ്ടും മറ്റും ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നതായി പോലീസ് പറഞ്ഞു. ശൗചാലയം വൃത്തിയാക്കൽ, തുണിയലക്കൽ, വീട് വൃത്തിയാക്കൽ തുടങ്ങി വീട്ടിലെ മുഴുവൻ ജോലികളും ബാലികയെകൊണ്ട് ചെയ്യിപ്പിക്കും. ആവശ്യത്തിന് ഭക്ഷണം നൽകില്ല. നിസാരപ്രശ്നങ്ങൾക്ക് ക്രൂരമായി മർദിക്കുകയും ചെയ്യുന്നതായി ഒമ്പതു വയസ്സുകാരിതന്നെ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കഴിഞ്ഞ ദിവസം മർദനത്തിനിടെ അയൽവീട്ടിലേക്ക് ഓടിവന്നപ്പോൾ കുട്ടി ദയനീയാവസ്ഥ വിവരിക്കുന്നത് അയൽവാസികൾ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. മർദനം പിതാവിനോട് പറയരുതെന്ന് പറഞ്ഞ്…
Read MoreCategory: Kozhikode
ചില ഭാഗങ്ങൾ വെട്ടി മാറ്റി, മറ്റ് ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തു! കാനത്തിൽ ജമീലയ്ക്കെതിരെ വ്യാജ വീഡിയോ
കൊയിലാണ്ടി: കൊയിലാണ്ടി ഇടതുമുന്നണി സ്ഥാനാർഥിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കാനത്തിൽ ജമീലക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. സംഭവത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ജമീലയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിനുമുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ വലിയ തോതിലാണ് വ്യാജ വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇവർ യുക്തിവാദിയാണെന്നും മത വിശ്വാസത്തിന് എതിരാണെന്നും മതസ്പർധയുളവാക്കുന്ന തരത്തിൽ ജമീല പ്രസംഗിച്ചതായാണ് വീഡിയോയുടെ ഉള്ളടക്കം. കഴിഞ്ഞ 25 വർഷത്തിലേറെയായി പൊതുരംഗത്തും ഭരണരംഗത്തും മികവ് തെളിയിച്ച ജമീലയുടെ സ്ഥാനാർഥി പ്രഖ്യപനത്തോടെ പരാജയഭീതിയിലായ യുഡിഎഫ് ആണ് ഇതിന് പിന്നിലെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു. വർഷങ്ങൾക്കു മുമ്പ് കോഴിക്കോട്വച്ച് കാനത്തിൽ ജമീല നടത്തിയ ഒരു പ്രസംഗത്തിലെ ചില ഭാഗങ്ങൾ വെട്ടി മാറ്റിയും മറ്റ് ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തും ഉണ്ടാക്കിയ വീഡിയോ ആണ് പ്രചരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഈ വീഡിയോയുടെ പൂർണരൂപം ഉൾക്കൊള്ളുന്ന വീഡിയോ ക്ലിപ്പിംഗും കമ്മീഷന് കൈമാറിയിട്ടുണ്ട്. ഇവർക്കെതിരെ…
Read Moreമനംനൊന്തവർ ഇനിയുമുണ്ട്; കോണ്‍ഗ്രസ് വിട്ട് ഇനിയും നേതാക്കള്‍ ഇടതുപക്ഷത്തേക്ക് വരുമെന്ന് പി.സി. ചാക്കോ
കോഴിക്കോട്: കോണ്‍ഗ്രസിന്റെ പ്രവൃത്തിയില്‍ മനംനൊന്ത് ഇനിയും നിരവധി പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തേക്കു വരുമെന്ന് പി.സി. ചാക്കോ. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു പോയതിനേക്കള്‍ പത്തിരിട്ടി ആത്മാർഥതയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഔദ്യോഗിക കോണ്‍ഗ്രസ് നേതൃത്വം പലകാര്യത്തിലും ഉത്തരംമുട്ടി നില്‍ക്കുകയാണ്. ദേശീയ നേതൃത്വത്തിലുള്ള എ.കെ.ആന്റണി ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ തകര്‍ച്ചയ്ക്കു കാരണം. പ്രതിപക്ഷ നേതാവിന്റെ ഇരട്ടവോട്ട് വിവാദം ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും പി.സി. ചാക്കോ പറഞ്ഞു.
Read Moreഒരു മണ്ഡലത്തിലും ബിജെപി വോട്ട് കോൺഗ്രസിന് വേണ്ടെ; അങ്ങനെ പറയാൻ സിപിഎം നേതാക്കൾ തയാറാണോയെന്ന് എം.എം. ഹസൻ
കോഴിക്കോട്: തലശേരി ഉൾപ്പടെ ഒരു മണ്ഡലത്തിലും കോണ്‍ഗ്രസിന് ബിജെപി വോട്ട് വേണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്. അതേസമയം, ബിജെപിയുടെ വോട്ട് വേണ്ടെന്ന് വയ്ക്കാന്‍ സിപിഎം തയാറാകുമോയെന്നും ഹസന് ചോദിച്ചു. കോഴിക്കോട്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം. തലശേരി മണ്ഡലത്തില്‍ ബിജെപിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ സിപിഎം നേതാക്കള്‍ തയാറാണോ. അവിടെ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി അമിത് ഷാ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കി. ആ സാഹചര്യത്തില്‍ സംശയങ്ങള്‍ മാറ്റാന്‍ നിങ്ങള്‍ക്ക് കഴിയുമോ. അത് പറയാത്തിടത്തോളം സിപിഎം- ബിജെപി കൂട്ടുകെട്ട് ഉണ്ടെന്ന് ഉറപ്പാണ്. തുടര്‍ഭരണത്തിനായി സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കി. ഡല്‍ഹിയില്‍ വച്ചാണ് കരാര്‍ ഉറപ്പിച്ചത്. ബിജെപിക്ക് പത്ത് സീറ്റ്- എല്‍ഡിഎഫിന് ഭരണം എന്നാണ് കരാർ. ഇതോടെയാണ് കേരളത്തിലെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം മരവിപ്പിച്ചതെന്നും ഹസന് കുറ്റപ്പെടുത്തി.
Read Moreഎടിഎം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! വടകരയില്‍ മാത്രം വിവിധ അക്കൗണ്ടുകളില്‍ നിന്നും തട്ടിയെടുത്തത് 1,85,000 ത്തില്‍ അധികം രൂപ; തട്ടിപ്പ് രീതി ഇങ്ങനെ…
സ്വന്തംലേഖകന്‍ കോഴിക്കോട് : ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഉടമകള്‍ അറിയാതെ പണം പിന്‍വലിച്ചത് ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും എടിഎമ്മുകളില്‍ നിന്നാണെന്ന് കണ്ടെത്തല്‍. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘങ്ങളാണു പിന്നിലെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തുകയെന്നത് അതിസങ്കീര്‍ണമാണ്. ഇതിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പോലീസിന് നിര്‍ണായ വിവരങ്ങള്‍ ലഭിച്ചത്. അക്കൗണ്ട് ഉടമകള്‍ അടുത്തിടെ പണം പിന്‍വലിക്കാനായി ഉപയോഗിച്ച എടിഎമ്മുകളെല്ലാം ഒറ്റപ്പെട്ട സ്ഥലത്തായിരുന്നുള്ളത്. പുറത്തുനിന്നുള്ളവര്‍ക്ക് എടിഎം കൗണ്ടറിനുള്ളിലേക്ക് നേരിട്ട് കാണാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ പണമെടുത്തവരാണ് തട്ടിപ്പിനിരയായതെന്നാണ് പോലീസ് സംശയിക്കുന്നത്. എടിഎം കൗണ്ടറില്‍ രേഖപ്പെടുത്തുന്ന പിന്‍നമ്പര്‍ ശേഖരിക്കാന്‍ തട്ടിപ്പ് സംഘം പ്രത്യേക കാമറകള്‍ ഉപയോഗിച്ചിരിക്കാനാണ് സാധ്യത. എടിഎമ്മിന്റെ സ്ലോട്ടറില് സ്കാനര്‍ വച്ച് എടിഎം വിവരങ്ങളും ചോര്‍ത്തിയെടുത്താണ് തട്ടിപ്പ് നടത്തിയത്. സംഭവത്തെ കുറിച്ച് പോലീസിന്റെ സൈബര്‍ സെല്ലും ബാങ്കുകളുടെ സൈബര്‍ വിംഗും സഹകരിച്ചുകൊണ്ടുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്.…
Read Moreഇവിടെ വിജയം പ്രവചിക്കുന്നതെങ്ങനെ? താരപ്പിറവി കാത്ത് കോഴിക്കോട് നോര്‍ത്ത്
ബൈജു ബാപ്പുട്ടികോഴിക്കോട്: എഴുപത്തിനാല് വയസുകാരനും രണ്ടുതവണ കോഴിക്കോട് മേയറുമായിരുന്ന സിപിഎം സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രനെ നേരിടാൻ 28കാരനും കെഎസ്യു സംസ്ഥാന പ്രസിഡന്റുമായ കെ.എം.അഭിജിത്ത്. ബിജെപി എ-ക്ലാസ് മണ്ഡലമായി പരിഗണിക്കുന്നതിനാൽ കളത്തിലിറങ്ങാൻ 50കാരനായ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശും! കോഴിക്കോട് നോർത്തിൽ വിജയം പ്രവചിക്കാൻ ഇനിയെങ്ങനെ കഴിയും? ഇടതു രാവണൻകോട്ട ആര് വാഴും? ഇടതിന്റെ രാവണൻകോട്ടയെന്ന് അവകാശപ്പെടുന്പോഴും പുതിയ സാധ്യതകളും ചെറുപ്പത്തിന്റെ സ്വീകാര്യതയും ആവേശവും ഇടതുതേരോട്ടത്തെ പിടിച്ചുകെട്ടുകതന്നെചെയ്യുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. ആ കണക്കുകൂട്ടൽ ശരിയായാൽ 20 വർഷത്തിനിപ്പുറം കോൺഗ്രസിനു ചുവടുറപ്പിക്കാം. 1991ല്‍ എ. സുജനപാല്‍ വിജയിച്ചതാണ് മണ്ഡലത്തിലെ കോൺഗ്രസിന്റെ അവസാന സാന്നിധ്യം. കഴിഞ്ഞതവണ 30,000ത്തിനടുത്ത് വോട്ടുകൾനേടിയ മണ്ഡലത്തിൽ ബിജെപിക്കും പ്രതീക്ഷയുണ്ട്. അതുകൊണ്ടുതന്നെ മത്സരത്തെ ഗൗരവമായികണ്ട് മുന്നേറാനാണ് ബിജെപി പ്ലാൻ. ശബരിമല വിഷയവും വിശ്വാസികളുടെ അവകാശസംരക്ഷണവും ഉയർത്തി വോട്ടർമാരെ സമീപിക്കുകയാണിവർ. വിശ്വാസിയും ദേവസ്വംബോർഡ് മുൻ ചെയർമാനും കൂടിയായ തോട്ടത്തിൽ രവീന്ദ്രനെ…
Read Moreഹെല്‍മറ്റ് ധരിച്ച് മോട്ടോറിന്റെ ശബ്ദത്തോടെ സൈക്കിള്‍ ഓടിച്ചുവരുന്ന അഭിനവ്! കൗതുകത്തോടെ സഹപാഠികളും അധ്യാപകരും; കാരണം…
താമരശേരി: ലോക്ക് ഡൗണ്‍ കാലത്ത് ഇലക്ട്രിക് സൈക്കിള്‍ നിർമിച്ച് പുതിയൊരു സാധ്യത തുറന്ന് ശ്രദ്ധേയനായിരിക്കുകയാണ് അഭിനവ് കുരുവിള ജോസഫ്. അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് അഭിനവ്. ഹെല്‍മറ്റ് ധരിച്ച് മോട്ടോറിന്റെ ശബ്ദത്തോടെ സൈക്കിള്‍ ഓടിച്ചുവരുന്ന അഭിനവിനെ സഹപാഠികളും അധ്യാപകരും ഏറെ കൗതുകത്തോടെയാണ് കണ്ടത്. കോവിഡ് കാലത്ത് സമ്പര്‍ക്കമില്ലാതെ സ്കൂളില്‍ പോകാനാണ് ഇലക്ട്രിക് സൈക്കിള്‍ നിർമിച്ചത്. സഹായത്തിന് പിതാവ് കുരുവിളയും കൂടിയതോടെ അഭിനവിന് ഉത്സാഹമേറി. ബിഎല്‍ഡിസി മോട്ടോറും ലിഥിയം അയണ്‍ ബാറ്ററിയും ഉപയോഗിച്ചാണ് സൈക്കിള്‍ നിർമിച്ചത്. വീട്ടിലുണ്ടായിരുന്ന സൈക്കിളില്‍ മറ്റൊരു ഫ്രീവില്‍ കൂടി ഘടിപ്പിക്കുകയായിരുന്നു. പതിനായിരം രൂപയാണ് സൈക്കില്‍ നിർമാണത്തിന് ചിലവായത്. രണ്ട് മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ചെയ്താല്‍ 20 മുതല്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. വലിയ കയറ്റത്തില്‍ പെഡല്കൂടി ചവിട്ടിക്കൊടുത്താല് എളുപ്പത്തില്‍ കയറാനാകും. ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ സാധാരണ പോലെ ചവിട്ടി ഓടിക്കാനുമാകും.…
Read Moreകോലീബിക്കൊപ്പം വെല്‍ഫെയര്‍ ബന്ധവും; മലബാറില്‍ അടവുമാറ്റി സിപിഎം
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോലീബി സഖ്യത്തിന് പുറമേ വീണ്ടും വെല്‍ഫെയര്‍പാര്‍ട്ടി ബന്ധവും എടുത്തിടാന്‍ സിപിഎം. മലബാറില്‍ പ്രത്യേകിച്ചും കോഴിക്കോട്ട് വെല്‍ഫെയര്‍പാര്‍ട്ടിയുമായി യുഡിഎഫ് ഇപ്പോഴും ബന്ധം തുടരുന്നുവെന്നും തിരുവമ്പാടി, കുറ്റ്യാടി, മലപ്പുറത്തെ മങ്കട എന്നിവിടങ്ങളില്‍ വെല്‍ഫെയര്‍പാര്‍ട്ടി യുഡിഎഫുമായി രഹസ്യബന്ധത്തിലാണെന്നും സിപിഎം ആരോപിക്കുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായി യുഡിഎഫ് ബന്ധം തുറന്നുകാട്ടി പ്രചാരണം നയിക്കുകയും അതുവഴി നേട്ടമുണ്ടാക്കുകയും ചെയ്ത സിപിഎം സമാന രീതിയില്‍ തന്നെയാണ് മലബാറില്‍ ഇത്തവണയും പ്രചാരണം നയിക്കുന്നത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി ഇതിനായുള്ള ആദ്യ വെടിപൊട്ടിച്ചുകഴിഞ്ഞു. വാര്‍ത്താസമ്മേളനം വിളിച്ചാണ് ഇത്തവണയും യുഡിഎഫ് വെല്‍ഫെയര്‍പാര്‍ട്ടിയുമായി ബന്ധം സ്ഥാപിച്ചതായി അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ഇത് നിഷേധിച്ച് വെല്‍ഫെയര്‍പാര്‍ട്ടി നേതൃത്വം തന്നെ രംഗത്തെത്തി. തുടര്‍ നാളുകളില്‍ ഇതിന്റെ കൂടി ചുവടുപിടിച്ചുള്ള പ്രചാരണമായിരിക്കും സിപിഎം നയിക്കുക. അതുവഴി മുസ്ലിം ജനവിഭാഗത്തിലെ വലിയ വിഭാഗം വോട്ടാണ് സിപിഎം ലക്ഷ്യമിടുന്നത്. കോഴിക്കോടി…
Read Moreനിരന്തരം അവഗണന, പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരോട് നീതി പുലർത്തുന്നവരെ പിന്തുണയ്ക്കുമെന്ന് ഐക്യവേദി
മുക്കം: ജനപ്രതിനിധികൾ തങ്ങളെ നിരന്തരമായി അവഗണിക്കുകയാണെന്നും തങ്ങളോട് നീതി പുലർത്തുന്നവരെ നിയമസഭ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്നും കേരള പട്ടികജാതി- പട്ടികവർഗ ഐക്യവേദി ഓമശേരി മേഖലാ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മൂന്നു മുന്നണികളും ഭവന നിർമാണം ഒഴികെയുള്ള വിഷയങ്ങളിൽ പട്ടികവിഭാഗക്കാരോടുള്ള നിലപാട് പ്രകടനപത്രികയിൽ വിശദമാക്കാത്ത സാഹചര്യത്തിൽ എന്ത് നിലപാടാണ് മറ്റുള്ള വിഷയങ്ങളിൽ ഇവർ സ്വീകരിക്കുന്നത് എന്നതിൻ്റെ അടിസ്ഥാനത്തിലായിരിക്കും സംഘടന നിലപാട് സ്വീകരിക്കുക. ലൈഫ് പദ്ധതിയിൽ നിന്ന് പട്ടിക വർഗക്കാരെ ഒഴിവാക്കി പട്ടികജാതി വികസന വകുപ്പ് മുഖേന ഭവന നിർമാണം നടപ്പിലാക്കുക, പട്ടികജാതി വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റെപ്പൻഡ് വർധിപ്പിക്കുക, സാമ്പത്തിക സംവരണം പിൻവലിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് തങ്ങൾക്കുള്ളതെന്നും ഇവർ പറഞ്ഞു. യൂണിറ്റ് തലം മുതൽ സംഘടനക്ക് വ്യക്തമായ അടിത്തറയുള്ള തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിൽ ജയപരാജയങ്ങൾ നിർണയിക്കുവാൻ സംഘടനയ്ക്ക് കഴിയും. കൊടുവള്ളി ബ്ലോക്കിൽ തന്നെ ഏറ്റവുമധികം കോളനികളും…
Read Moreചാമ്പയ്ക്ക പറിക്കുന്നതിനിടെ വിദ്യാർഥി കിണറ്റിൽ വീണു ; അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി ;വഴിയൊരുക്കി പോലീസും
മുക്കം: ചാമ്പയ്ക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണ വിദ്യാർഥിയെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മുക്കം നഗരസഭയിലെ തോട്ടത്തിൻകടവ് പച്ചക്കാട് ഇന്നലെയാണ് സംഭവം. കല്ലുരുട്ടി കാരാടൻ റഹീമിന്റെ മകൻ ജിഫിൻ (23) നാണ് കിണറ്റിൽ വീണത്. കിണറിനോട് ചേർന്ന്നിന്ന ചാമ്പക്ക മരത്തിൽ നിന്നും ചാമ്പക്ക പറിക്കുന്നതിനിടെ കാൽവഴുതി കിണറിലേക്ക് വീഴുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരിൽ ഒരാൾ ഉടൻതന്നെ കിണറ്റിലിറങ്ങി അടിയിലേക്ക് താഴ്ന്നു പോവുകയായിരുന്ന ജിഫിനെ പിടിച്ചു ഉയർത്തുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ മുക്കം അഗ്നിരക്ഷാ സേന കിണറ്റിലിറങ്ങി ഇരുവരേയും രക്ഷപ്പെടുത്തി. ജിഫിൻ്റെ തല കിണറിൻ്റെ വശങ്ങളിൽ ഇടിച്ചതിനാൽ ചെവിയിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു. ഓർമയും നഷ്ടപ്പെട്ടിരുന്നു. അത്യാസന്ന നിലയിലായ ജിഫിനെ അഗ്നിരക്ഷാസേന പ്രാഥമിക ചികിത്സ നൽകിയ ശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുക്കം ജനമൈത്രി എസ്.ഐ അസൈൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള…
Read More