കാക്കനാട്: തൃക്കാക്കര നഗരസഭാപരിധിക്കുള്ളിൽ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നവരുടെ എണ്ണം വഴിയോര കച്ചവട കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായതോടെ മുൻകൂർ നോട്ടീസ് നൽകാതെ അനധികൃത കച്ചവടക്കാരെ മുഴുവൻ ഒഴിപ്പിക്കുമെന്ന് തൃക്കാക്കര നഗരസഭാ കൗൺസിലിൽ തീരുമാനം. രാത്രികാല വഴിയോരക്കടകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നു റാക്കറ്റുകൾ സജീവമാണെന്ന് സ്പെഷൽ ബ്രാഞ്ചും പോലീസ് മേലധികാരികൾക്ക് റിപ്പോർട്ടു നൽകിയിരുന്നു. രാജഗിരി, കാക്കനാട് കുന്നുംപുറം, വള്ളത്തോൾ ചിറ്റേത്തുകര, ഇടച്ചിറ, ബ്രഹ്മപുരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാത്രികാല തട്ടുകടകളിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളുടെ വില്പനയും ഉപയോഗവും വ്യാപകമായ സാഹചര്യത്തിലാണ് നഗരസഭയുടെ വഴിയോരക്കച്ചവട ലൈസൻസില്ലാത്ത വഴിയോരക്കടകൾ മുഴുവൻ പൊളിച്ചു നീക്കാൻ കോ-ഓർഡിനേഷൻ സമിതിയുണ്ടാക്കാൻ തീരുമാനിച്ചതെന്ന് നഗരസഭാ ചെയർപേഴ്സൺ റാഷിദ് ഉള്ളം പിള്ളി അറിയിച്ചു. നഗരസഭ കച്ചവട ലൈസൻസ് നൽകിയിട്ടുള്ള 90 വഴിയോരക്കച്ചവട സ്ഥാപനങ്ങളിൽ കർശന നിരീക്ഷണം നടത്താനും തീരുമാനിച്ചു. ലൈസൻസുള്ള വഴിയോരക്കച്ചവടസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്പന്നങ്ങളോ മയക്കുമരുന്നുകളോ ഉപയോഗിക്കുന്നവരുടെ സംഘം…
Read MoreCategory: Edition News
താരങ്ങളെ ഇറക്കാൻ ട്വന്റി 20; ഫുട്ബോൾ താരം ഐ.എം. വിജയും നടി ശ്വേത മേനോനും സാധ്യത
കൊച്ചി: തങ്ങൾക്കു വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥിയാക്കാൻ താരങ്ങളെ തേടി ട്വന്റി 20. കുന്നത്തുനാട് ഫുട്ബോൾ താരം ഐ.എം. വിജയനെയും പെരുമ്പാവൂരിൽ നടി ശ്വേത മേനോനെയും സ്ഥാനാർഥികളാക്കാൻ പാർട്ടി പ്രതിനിധികൾ ഇരുവരുമായും ചർച്ചകൾ നടത്തി. എൻഡിഎ മുന്നണിയുടെ ഭാഗമായതോടെ പാർട്ടിക്കു കാര്യമായ വേരോട്ടമുള്ള കുന്നത്തുനാട്ടിൽ ബിജെപിയുടെ പരമ്പരാഗത വോട്ടുകൾ കൂടി ചേർത്ത് വിജയിക്കാനാകുമെന്ന കണക്കുകൂട്ടൽ ട്വന്റി 20 യ്ക്കുണ്ട്. നിലവിൽ പാർട്ടി നേതൃസ്ഥാനങ്ങളിലുള്ളവരാരും കുന്നത്തുനാട്ടിൽ മത്സരിക്കില്ല. രാഷ്ട്രീയത്തിനപ്പുറം പൊതുസ്വീകാര്യതയുള്ള മുഖങ്ങളെ സ്ഥാനാർഥിയായി അവതരിപ്പിച്ചാൽ നേട്ടമാകുമെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.എം. വിജയനുമായി പാർട്ടി നേതൃത്വത്തിന്റെ ദൂതർ ആദ്യഘട്ട ആശയവിനിമയം നടത്തിയത്. വിജയനു മത്സരിക്കുന്നതിൽ എതിർപ്പില്ലെങ്കിലും, ഇക്കാര്യത്തിൽ ബിജെപിയുടെ സമ്മതവും പാർട്ടി പരിഗണിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ 55000 മുതൽ 62000 വരെ വോട്ടുകൾ സമാഹരിക്കാനാകുമെന്നാണ് ട്വന്റി 20 കണക്കുകൂട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 53000 വോട്ടുകൾ പാർട്ടിക്കു…
Read Moreതൃശൂർ സ്റ്റേഡിയം കായികതാരങ്ങൾക്കായി തുറന്നുനൽകണം; ഐ.എം.വിജയന്റെ ആവശ്യത്തിന് മേയറുടെ ഉറപ്പ്
തൃശൂർ: കോർപറേഷൻ സ്റ്റേഡിയം പൂർണമായും കായികതാരങ്ങൾക്കായി തുറന്നുനൽകണമെന്ന് ഫുട്ബോൾ ഇതിഹാസം പദ്മശ്രീ ഐ.എം. വിജയൻ. കോർപറേഷൻ സംഘടിപ്പിച്ച ടോക് ടു മേയർ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് താരം ആവശ്യമുന്നയിച്ചത്. താനടക്കമുള്ള കായികതാരങ്ങൾ പന്തുതട്ടി വളർന്ന സ്റ്റേഡിയമാണിതെന്നും ആ മണ്ണിൽനിന്നുള്ള വളർച്ചയാണ് തന്നെ പദ്മശ്രീ പുരസ്കാരംവരെ എത്തിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. സ്റ്റേഡിയം കോർപറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകണം. നിലവിൽ ഒട്ടേറെ പ്രതിഭകളായ കുട്ടികൾക്ക് പരിശീലനത്തിനായി പുറത്തുപോകേണ്ടിവരുന്നത് ഖേദകരമാണെന്നും ആ സാഹചര്യം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനുമതി ലഭിച്ചാൽ ഈ വർഷത്തെ സന്തോഷ് ട്രോഫി മത്സരങ്ങൾ തൃശൂരിലേക്കെത്തിക്കാൻ ഫുട്ബോൾ അസോസിയേഷനുമായി സംസാരിക്കാൻ തയാറാണെന്നും അറിയിച്ച അദ്ദേഹം തന്റെ അമ്മയുടെ പേരിൽ ടൂർണമെന്റ് നടത്താൻ മുൻ ഭരണസമിതിയെ സമീപിച്ചപ്പോൾ തനിക്കുനേരിട്ടത് വേദനിക്കുന്ന അനുഭവമായിരുന്നുവെന്നും നിലവിലെ ഭരണസമിതിയിൽനിന്നു പൂർണ പിന്തുണയാണു ലഭിക്കുന്നതെന്നും കൂട്ടിച്ചേർത്തു. കോർപറേഷന്റെ ഒന്നാം വാർഷികവികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കർമദ്യുതി ലോഗോ പ്രകാശനം…
Read Moreസൈഹണ്ട് 2.0; തൃശൂരിൽ 37 റെയ്ഡുകൾ, ഒൻപത് അറസ്റ്റ്; ജാഗ്രത വേണമെന്ന് കമ്മീഷണർ
തൃശൂർ: ഓണ്‍ലൈൻ സാന്പത്തികത്തട്ടിപ്പുകൾ തടയുന്നതിനായി സംസ്ഥാനവ്യാപകമായി നടത്തുന്ന സൈഹണ്ട് 2.0 പരിശോധനയുടെ ഭാഗമായി തൃശൂർ സിറ്റി പരിധിയിൽ വൻ പോലീസ് നടപടി. ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിലായി നടത്തിയ 37 റെയ്ഡുകളിൽ 10 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒൻപത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നാലുപേർക്ക് അന്വേഷണസംഘം നോട്ടീസ് നൽകി. നെടുപുഴ സ്വദേശി തയ്യിൽ പി.എം. ബിനീഷ് (46), കൈപറന്പ് സ്വദേശി പുത്തൻപുരയ്ക്കൽ നിതിൻരാജ് (24), മണ്ണുത്തി കാളത്തോട് സ്വദേശി കൊറ്റവിള പുത്തൻവീട്ടിൽ ഷബീർ (40), വാണിയന്പാറ സ്വദേശി കുന്നുന്പുറത്ത് ബാബു (40), എടക്കഴിയൂർ സ്വദേശി അഴിയത്ത് മുഹമദ് മാലിക് (21), പോർക്കുളേങ്ങാട് സ്വദേശി പയ്യൂർവീട്ടിൽ അമേഘ് ജോയ് (20), ഇയ്യാൽ അന്പതുവീദ് നഗർ സ്വദേശി ചെട്ടിതൊടി വിഷ്ണു (29), കൊണ്ടാഴി സ്വദേശി താണിക്കൽ രാജീവ് (22), കോഴിക്കോട് അരിക്കുളം സ്വദേശി ഉമച്ചാന്പുറത്ത് യു.എം. വൈഷ്ണവ് (20)…
Read More40 കിലോഗ്രാം പച്ച ഏലക്കാ കവർന്നു: രണ്ടുപേർ പിടിയിൽ
കട്ടപ്പന: 40 കിലോഗ്രാം പച്ച ഏലക്കാ കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. റോസാപ്പൂക്കണ്ടം കിണറ്റിൻകരയിൽ അജ്മൽ അൻസാരി(19), പീരുമേട് ഗസ്റ്റ് ഹൗസ് ക്വാർട്ടേഴ്സിൽ രതീഷ് സെൽവം(30) എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി 28ന് വൈകിട്ട് മൂന്നരയോടെ കടശിക്കടവിനു സമീപത്തെ എസ്റ്റേറ്റിലെ എലക്കയാണ് കവർന്നത്. സ്റ്റോറിലേക്കു കൊണ്ടുപോകാൻ റോഡരികിൽ എത്തിച്ച ശേഷം തൊഴിലാളികൾ തോട്ടത്തിലേക്ക് പോയപ്പോൾ ബൈക്കിലെത്തിയ പ്രതികൾ ഒരു ചാക്ക് ഏലക്ക കവരുകയായിരുന്നു. പ്രതികളുടെ ദൃശ്യം സിസിടിവിയിൽനിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തവെ ഇന്നലെ പുറ്റടിയിൽവച്ചാണ് പ്രതികളെ പിടികൂടിയത്. വണ്ടൻമേട് എസ്ഐ ബിനോയി ഏബ്രഹാം, എസ്ഐ ജി. പ്രകാശ്, എസ്സിപിഒമാരായ ജയ്മോൻ, കൃഷ്ണകുമാർ, എഎസ്ഐ ഷിജോ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Read Moreപാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതി ഉത്പാദനത്തിനു സജ്ജമെന്നു അധികൃതർ
വടക്കഞ്ചേരി: പാലക്കുഴി മലയോരവാസികളുടെ സ്വപ്നപദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ നിർമാണപ്രവൃത്തികൾ പൂർത്തിയായി. വൈദ്യുതി ഉത്പാദനത്തിനു സജ്ജമാണിപ്പോൾ. അവസാനഘട്ടത്തിലെ ചെറിയ വർക്കുകൾ മാത്രമേ ഇനി ശേഷിക്കുന്നുള്ളു. ഏതുസമയവും വൈദ്യുതി ഉത്പാദനത്തിനു പവർഹൗസും അനുബന്ധ സംവിധാനങ്ങളും തയാറാണെന്നു അധികൃതർ പറഞ്ഞു. വേനലായതിനാൽ വെള്ളമാണു പ്രശ്നം. തടയണയിൽ വെള്ളം സംഭരിച്ചിട്ടുണ്ടെങ്കിലും അതു തുടർച്ചയായ ഉത്പാദനത്തിനു പര്യാപ്തമല്ല. നാലുമീറ്റർ വെള്ളമാണുള്ളത്. ഇതിലെ വെള്ളം പൈപ്പുവഴിവിട്ട് പ്രാഥമിക ടെസ്റ്റിംഗും നടക്കുന്നുണ്ട്. നല്ല വേനൽമഴ ലഭിച്ചാൽ വൈദ്യുതി ഉത്പാദനവുമാകാം. തടയണയിൽനിന്നും 294 മീറ്റർ ദൂരത്തിൽ ലൊപ്രഷർ പൈപ്പും തുടർന്ന് പവർഹൗസ് വരെയുള്ള 438 മീറ്റർ ദൂരത്തിൽ ഹൈ പ്രഷർ പെൻസ്റ്റോക്ക് പൈപ്പുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഉത്പാദനം കഴിഞ്ഞ് വെള്ളം ഇതിനടുത്തെ തോടുവഴി നിലവിലുള്ളപോലെ താഴേക്കൊഴുകി മംഗലംപുഴയിലെത്തും. ജില്ലാ പഞ്ചായത്തിന്റെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണിത്. പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി എന്നപേരിൽ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കമ്പനിയാണ്…
Read Moreമനംമയക്കും വിസ്മയ ചിത്രങ്ങളൊരുക്കി ചിത്രകലാധ്യാപകൻ സജീവ് ചന്ദ്രൻ
വടക്കഞ്ചേരി: വിവിധ ചിത്രകലാവഴികളിലൂടെ വിസ്മയചിത്രങ്ങൾ ഒരുക്കി വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂളിലെ ചിത്രകലാധ്യാപകനായ സജീവ് ചന്ദ്രൻ. അധികമാരും കടന്നുചെല്ലാത്ത രചനാ ലോകത്തേക്കുള്ള യാത്രകളാണ് കൂടുതലും. ചിത്രക്കൂട്ടുകളിലെല്ലാം നിറഞ്ഞു നിൽക്കുന്നത് ചിത്ര മോഹികളെ ത്രസിപ്പിക്കുന്ന വരവൈഭവങ്ങൾ. ഒന്ന് മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമായ ചിത്രങ്ങൾ. അഴകാർന്ന ചിത്രമികവുകൾക്കെല്ലാം പിന്നിൽ ആഴമേറിയ നിരീക്ഷണവും നിരന്തരമായ പരിശീലനവുമുണ്ടെന്നു ഒറ്റനോട്ടത്തിൽതന്നെ കാണാനാകും. അത്രയും പെർഫെക്്ഷനിലാണ് ചിത്രസംയോജനം.സീനറികൾ, ഛായാചിത്രങ്ങൾ, പക്ഷികൾ, മൃഗങ്ങൾ തുടങ്ങി ഓരോ വർക്കുകളും ഒന്നിനൊന്നു മെച്ചം. തനതു ഗോത്രവിഭാഗത്തിന്റെ പാട്ടുപാടി അയ്യപ്പനും കോശിയും സിനിമയിലൂടെ ദേശീയ പുരസ്കാരം നേടിയ അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ ചിത്രം ഓയിൽ പെയിന്റിംഗിൽ ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ ശ്രദ്ധേയമായത്. അട്ടപ്പാടിയിൽ അവരുടെ വീട്ടിൽപോയി ചിത്രംകൈമാറിപ്പോൾ നഞ്ചിയമ്മക്കുണ്ടായ സന്തോഷവും സ്നേഹവും പറഞ്ഞറിയിക്കാനാകില്ലെന്നു സജീവ് പറയുന്നു. സ്കൂളിലെ കുട്ടികൾ, സെക്യുരിറ്റി ദേവൻ, ചുമടെടുക്കുന്നവർ തുടങ്ങി സജീവിന്റെ കൺമുന്നിൽപ്പെടുന്നവരൊക്കെ പലപ്പോഴായി ചിത്രങ്ങളായി മാറിയിട്ടുണ്ട്. തത്സമയം ചിത്രംവരച്ച്…
Read Moreവീടു കയറി ആക്രമണം, മോഷണം: കട്ട മുതലെല്ലാം കൊണ്ട് മുങ്ങും; ആറു വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ
വാകത്താനം: ആറു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ വാകത്താനം പോലീസ് പിടികൂടി. വാകത്താനം കൂടത്തിങ്കല്‍ ഹരികൃഷ്ണനാണ് പിടിയിലായത്. 2018-ല്‍ വാകത്താനത്ത് ഒരാളെ ആക്രമിച്ച കേസിലും വീട്ടില്‍ കയറി ഒന്നര പവന് സ്വര്‍ണം മോഷ്ടിക്കുകയും ചെയ്ത കേസുകളിലെ പ്രതിയായ ഇയാള്‍ ആറു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെക്കുറിച്ചു വാകത്താനം എസ്എച്ചഒ അനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്നലെ കഞ്ഞിക്കുഴിയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreചെക്ക്ഡാമിന്റെ ഷട്ടറുകൾ ഊരിമാറ്റി; കരിങ്കല്ലുമ്മുഴിയിൽ ജലക്ഷാമം; ഇറിഗേഷൻ വകുപ്പിനെതിരെ നാട്ടുകാർ
എരുമേലി: ചെക്ക്ഡാം നിർമിച്ചപ്പോൾ ഷട്ടറുകൾ ഉണ്ടായിരുന്നു. വരൾച്ചയിലായിരുന്ന തോട്ടിൽ അതോടെ വെള്ളം സമൃദ്ധമായി മാറി. എന്നാൽ, ഷട്ടറുകൾ ഊരിക്കൊണ്ടുപോയതോടെ വെള്ളം വറ്റി പ്രയോജനമില്ലാതെ വെറുതെയായി ചെക്ക്ഡാം. കരിങ്കല്ലുമ്മുഴിയിൽ റാന്നി റോഡിലെ പാലത്തിന് താഴെ എരുമേലി വലിയ തോട്ടിൽ നിർമിച്ച ചെക്ക്ഡാമാണ് നാടിന് ഉപകാരമില്ലാതായത്. ശബരിമല തീർഥാടകർ കുളിക്കുന്ന വലിയമ്പല കുളിക്കടവിൽ ശബരിമല സീസണിലെ വരൾച്ചയും ജലക്ഷാമവും ഒഴിവാക്കാൻ മൈനർ ഇറിഗേഷൻ വകുപ്പാണ് ചെക്ക്ഡാം നിർമിച്ചത്. 2017 ഏപ്രിൽ 15നാണ് ചെക്ക്ഡാം നിർമാണം പൂർത്തിയായത്. ഇതോടെ ഷട്ടറുകളിൽ വെള്ളം നിറഞ്ഞ് തോട് ജലസമൃദ്ധിയിലായത് നാട്ടുകാരെയെല്ലാം സന്തോഷത്തിലാക്കിയിരുന്നു. അന്നെടുത്ത ചിത്രം ചെക്ക്ഡാം എത്ര മാത്രം ഗുണം ചെയ്തെന്നുകൂടി വ്യക്തമാക്കുന്നതാണ്. എന്നാൽ, ഇപ്പോഴത്തെ ദൃശ്യത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ ലഭിച്ചിട്ടും ചെക്ക്ഡാമിൽ വെള്ളം ഒട്ടുമില്ലെന്നുള്ളത് വ്യക്തമാണ്. ഷട്ടറുകൾ ഉണ്ടായിരുന്നുവെങ്കിൽ ഈ അവസ്ഥ സംഭവിക്കില്ലായിരുന്നു. ഷട്ടറുകൾ ഊരിക്കൊണ്ടുപോയത് മൈനർ ഇറിഗേഷൻ വകുപ്പാണെന്ന്…
Read Moreഓണ്‍ലൈനിൽനിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങി തട്ടിപ്പ്; കണിച്ചുകുളങ്ങര അമ്പിളി പിടിയില്‍
ചേര്‍ത്തല: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍നിന്ന് വിലയേറിയ മൊബൈല്‍ ഫോണ്‍ വാങ്ങി പണം നല്‍കാതെ തട്ടിപ്പ് നടത്തിയ ചേര്‍ത്തല സ്വദേശിനി പോലീസിന്റെ പിടിയിലായി. കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടില്‍ അമ്പിളി(41)യാണ് ചേര്‍ത്തല പോലീസിന്റെ പിടിയിലായത്. ഒഎല്‍എക്സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നിന്നു മൊബൈല്‍ ഫോണ്‍ വാങ്ങിയശേഷം പണം നല്‍കാതെ യുവാവിനെ കബളിപ്പിച്ച പരാതിയിലാണ് ഇവരെ പിടികൂടിയത്. പാതിരാപ്പള്ളി സ്വദേശിയായ യുവാവില്‍നിന്ന് 47000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിയശേഷം പണം നല്‍കാതെ കബിളിപ്പിച്ചതായാണ് കേസ്. മുമ്പും സമാനരീതിയില്‍ തട്ടിപ്പു നടത്തിയിട്ടുള്ള ഇവര്‍ക്കെതിരേ 2025 ൽ ചേര്‍ത്തല പോലീസ് കേസെടുത്തിട്ടുണ്ട്. ചേര്‍ത്തല സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഹേമന്ത്കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ സത്താര്‍, സീനിയര്‍ സിപിഒ സതീഷ്, ജോര്‍ജ് ജോസഫ്, സൂര്യ എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More