കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിൽ മൂന്ന് കടകൾക്കു നേരെ ആക്രമണം. തലശേരി റോഡിൽ പ്രവർത്തിക്കുന്ന മൂന്ന് കടകളുടെ മുൻവശത്തെ ഗ്ലാസുകളാണ് തകർത്തത്. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. തലശേരി റോഡിലെ പി.കെ. ശുഹൈബിന്റെ ഉടമസ്ഥതയിലുള്ള യോക്സ് ജെന്റ്സ് റെഡിമെയ്ഡ്, ലിന്റാസ് ബാറിന് സമീപത്തെ ഖരാമ ഹെയർ കട്ടിംഗ്, ഗുഡ് ലക്ക് ബോട്ടിക്ക എന്നീ സ്ഥാപനങ്ങൾക്ക് നേരെയാണ് അക്രമം നടന്നത്. മാനസീകാസ്വാസ്ഥ്യമുള്ള യുവാവാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശിയായ ഇയാളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
Read MoreCategory: Edition News
കേരളം എഴുത്തുകാരുടെ പുണ്യഭൂമി; യുവാക്കൾക്കിടയിൽ വായന വർധിച്ചെന്ന് എം. മുകുന്ദൻ
ന്യൂമാഹി: കേരളം എഴുത്തുകാരുടെ പുണ്യഭൂമിയാണെന്നും കേരളത്തിലെ യുവാക്കൾക്കിടയിൽ വായന വർധിച്ചിട്ടുണ്ടെന്നും പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ. മാഹി കലാഗ്രാമത്തിൽ നടന്ന എസ്.കെ. പൊറ്റക്കാട് സ്മാരക പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ കാലഘട്ടത്തിലും പുസ്തകങ്ങൾ അതിജീവിക്കുന്നു എന്നതിന് തെളിവാണ് മലയാളത്തിൽ ഇറങ്ങുന്ന ഇത്രയേറെ പുസ്തകങ്ങൾ. ചടങ്ങിൽ നമ്മുടെ കിടക്ക ആകെ പച്ച എന്ന നോവലിന് അർഷാദ് ബത്തേരി എസ്.കെ.പൊറ്റെക്കാട്ട് സ്മാരക പുരസ്കാരം ഏറ്റുവാങ്ങി. എഴുത്തുകാരൻ ഉണ്ണി അമ്മയമ്പലം അധ്യക്ഷത വഹിച്ചു. ഉത്തമരാജ് മാഹി ആമുഖ പ്രഭാഷണം നടത്തി. കാതലിൻ മരിയ ജീസൺ, ശ്രീജ നടുവം, ഡോ. താഹിറ കല്ലുമുറിയ്ക്കൽ, സുമ മഹേഷ്, കണ്ണനുണ്ണി, പി.സി. തങ്ക എന്നിവർ പ്രസംഗിച്ചു.
Read Moreതിരുവമ്പാടിയിൽ കാട്ടുപന്നിവേട്ട മുടങ്ങിയ സംഭവം; പഞ്ചായത്ത് നിലപാടിനെതിരേ എൽഡിഎഫ്
തിരുവമ്പാടി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എം പാനൽ ഷൂട്ടർമാരുടെ തോക്കുകൾ പോലീസ് സ്റ്റേഷനിൽ ഡെപ്പോസിറ്റ് ചെയ്യണമെന്ന നിർദേശത്തെ തുടർന്ന് തിരുവമ്പാടി പഞ്ചായത്തിൽ ബുധനാഴ്ച നടത്താനിരുന്ന കാട്ടുപന്നിവേട്ട മുടങ്ങിയെന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ടിന്റെ വാദത്തിനെതിരേ ഇടതുമുന്നണി. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായ തികഞ്ഞ അനാസ്ഥ മൂലമാണ് വേട്ട നടക്കാത്തതെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അത് സർക്കാരിനെതിരേ തിരിക്കാനാണ് പ്രസിഡന്റിന്റെയും ഭരണസമിതിയുടേയും ലക്ഷ്യമെന്നും സിപിഎം ലോക്കൽ സെക്രട്ടറി ഗണേഷ് ബാബു, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർമാൻ ഫിറോസ് ഖാൻ, പഞ്ചായത്തംഗം എസ്. ജയപ്രസാദ് എന്നിവർ പറഞ്ഞു. ഇങ്ങനെ ഒരു കാട്ടുപന്നിവേട്ട നടക്കുന്നത് ബന്ധപ്പെട്ട അധികൃതരാരും അറിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തങ്ങൾ എംഎൽഎയുടെ സാന്നിധ്യത്തിൽ കളക്ടറുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ തോക്കുകൾ ഡെപ്പോസിറ്റ് ചെയ്യാൻ പറഞ്ഞത് സാങ്കേതിക നടപടി മാത്രമാണന്നും കളക്ടറെ സമീപിച്ചാൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതുവരെ കാട്ടുപന്നിവേട്ടയ്ക്ക് അനുമതി ലഭിക്കുമെന്നും അവർ…
Read Moreതെരുവുനായ ശല്യം രൂക്ഷം; കാരിശേരിയിൽ നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകി
മുക്കം: തെരുവുനായ ശല്യം രൂക്ഷമായ കാരശേരിയില്‍ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകി. പഞ്ചായത്തിന്റെയും തേക്കുംകുറ്റി മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് കുത്തിവയ്പ് നൽകിയത്. പഞ്ചായത്തിലെ തെരുവുനായകൾ കൂടുതൽ കാണപ്പെടുന്ന മുരിങ്ങുംപുറായി, നോർത്ത് കാരശേരി, കറുത്ത പറമ്പ്, വലിയപറമ്പ്, നെല്ലിക്കപറമ്പ്, സർക്കാർ പറമ്പ്, കക്കാട്, കാരശേരി, ചോണാട്, കാരമൂല, കുമാരനെല്ലൂർ, ആനയാംകുന്ന് എന്നിവിടങ്ങളിലാണ് കുത്തിവയ്പ് നടത്തിയത്. പരിപാടിക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൾ അക്ബർ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ആരിഫ്, ഡോ. എൻ.വിനീഷ്, വെറ്ററിനറി സർജൻ പ്രസന്നകുമാർ, അസി. ഫീൽഡ് ഓഫീസർ ബാബു എള്ളങ്ങൽ എന്നിവർ നേതൃത്വം നൽകി.
Read Moreപന്നിയങ്കര ടോൾപ്ലാസയിൽ “സൗജന്യപാസി’ന്റെ മറവിൽ അനധികൃത ടോൾപിരിവ്
വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളിൽനിന്നും അനധികൃത പിരിവ് നടത്തുന്നതായി പരാതി. സൗജന്യ പ്രവേശന യാത്രയ്ക്കുള്ള പാസിന്റെ മറവിലാണ് ഈ കൊള്ള. മൂന്നുമാസം കൂടുമ്പോൾ സൗജന്യ പ്രവേശനത്തിനുള്ള പാസ് പുതുക്കണമെന്നാണു കരാർകമ്പനിതന്നെ ഏകപക്ഷീയമായി തീരുമാനിച്ചിട്ടുള്ളത്.ഇതിനായി ഫോണിൽ സന്ദേശം വരുമെന്നാണ് കമ്പനി പറയുന്നത്.എന്നാൽ ഭൂരിഭാഗം പേരുടെ ഫോണിലേക്കും കമ്പനി സന്ദേശം അയക്കുന്നില്ല. ടോൾപ്ലാസ കടന്നു പോകുമ്പോൾ വാഹനത്തിലെ ഫാസ്ടാഗ് വഴി പണം നഷ്ടപ്പെടുകയും ചെയ്യും. പരാതിപ്പെട്ടാൽ പാസ് പുതുക്കേണ്ട കാലാവധി കഴിഞ്ഞതാണ് പ്രശ്നമെന്നും ഫാസ്ടാഗ് വഴി നഷ്ടപ്പെട്ട പണം തിരിച്ചു നൽകാൻ സംവിധാനമില്ലെന്ന മറുപടിയാണ് ടോൾ ഓഫീസിൽ നിന്നും ലഭിക്കുന്നതെന്നു യാത്രികർ പറയുന്നു. ഓരോ വാഹനത്തിൽനിന്നും ഇത്തരത്തിൽ രണ്ടോമൂന്നോ തവണ അനധികൃതമായി പണം വസൂലാക്കി കൊള്ളയടിക്കുകയാണ് കമ്പനി. സൗജന്യ പ്രവേശനപാസ് കൃത്യതയില്ലാതെ തോന്നും മട്ടിലാക്കുന്നതു വഴി വലിയൊരു തുക സമാഹരിക്കുന്നതിനൊപ്പം കൂടുതൽപേരെ സൗജന്യ പാസിൽ നിന്നും ഒഴിവാക്കാനുമാകുമെന്ന കണക്കുകൂട്ടലാണ് കരാർ…
Read Moreഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടി സുമേധ മെഗാ ക്വിസ് ഫെസ്റ്റിവൽ
കയ്പമംഗലം: ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഗിന്നസ് മോഡൽ – ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടിയ സുമേധ മെഗാ ക്വിസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ശ്രീനാരായണപുരം പി. വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജിൽ നടന്ന മെഗാ ക്വിസ് മത്സരം ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ടി.കെ. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. ശ്രീ നാരായണപുരം പഞ്ചായത്ത് പ്രസിഡന്റ്് മിനി ഷാജി, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. കൈലാസൻ, മതിലകം പഞ്ചായത്ത് പ്രസിഡന്റ്് സുമതി സുന്ദരൻ, മതിലകം ബിപിസി എൻ.സി. പ്രശാന്ത് മാസ്റ്റർ, ഡോ. സനന്ദ് സദാനന്ദൻ, എം.കെ. സൈഫുദ്ദീൻ തുടങ്ങിവ യവർ പ്രസംഗിച്ചു. അജ്മൽ ചക്കരപ്പാടം, അമൃത, ആതിര, പി.ടി.മുരളീധരൻ, ഇ.എസ്.അമൽ, എൻ.ആർ. രമേഷ് ബാബു, വി.ഡി. ബീന, സരോജിനി, ദീപ ടീച്ചർ എന്നിവർ ക്വിസ് നയിച്ചു.…
Read Moreഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് കവര്‍ച്ച; അഞ്ചാം പ്രതിയെ ഇനിയും പിടികൂടാനായില്ല
പേരൂര്‍ക്കട: വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ അവസാന പ്രതിയെ പിടികൂടുന്നതിന് പോലീസ് ഇരുട്ടില്‍ തപ്പുന്നു. കാസര്‍കോഡ് സ്വദേശി ബാബുവാണ് പോലീസിനെ വെ ട്ടിച്ച് ഒളിവില്‍ക്കഴിയുന്നത്. ഫെബ്രുവരി 13-നാണ് ശ്രീവരാഹം മുക്കോലയ്ക്കല്‍ ദേവീക്ഷേത്രത്തിനു സമീപത്തെ ഫ്ളാറ്റില്‍ ഒറ്റയ്ക്കു താമസിച്ചുവന്ന ചന്ദ്ര ശ്രീനിവാസനെ (65) അഞ്ചംഗസംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം സ്വർണാാഭരണങ്ങള് കവര്‍ന്നത്. ഇതില്‍ രാജന്, റീന, ഷീബ, ശരത്ത് എന്നിവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ പിടിയിലായിരുന്നു. പ്രതികള്‍ റോഡിലൂടെ നടന്നുപോകുന്ന സി സിടിവി ദൃശ്യങ്ങളാണ് പോലീസിന് സഹായകമായത്. എന്നാല്‍ കാസര്‍കോഡ് സ്വദേശി ബാബുവിനെ ആഴ് ചകള്‍ പിന്നിട്ടിട്ടും പിടികൂടാനായിട്ടില്ല. ഇയാള്‍ സംഘത്തിനൊപ്പം നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. കോവളം ഭാഗത്തുവച്ചാണ് ഇയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫ് ആയത്. അതിനുശേഷം ഇയാളെക്കുറിച്ചു യാതൊരു വിവരവും പോലീസിനു ലഭിച്ചിട്ടില്ല. കാസര്‍കോഡ് നിരവധി ബന്ധങ്ങളുള്ളതിനാല്‍ ബാബു കാസര്‍കോഡ് തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലാണ് ഫോര്‍ട്ട് പോലീസ്. ഷാഡോ…
Read Moreപൊങ്കാലയുടെ പേരിൽ പാർക്കിംഗ് ഫീസ് കൊള്ള: സ്കൂൾ പിടിഎ പ്രസിഡന്റ് അറസ്റ്റിൽ
തിരുവനന്തപുരം: പൊങ്കാലയ്ക്കെത്തിയ വിശ്വാസികളെ പിഴിഞ്ഞു വൻതുക പാർക്കിംഗ് ഫീസായി ഈടാക്കിയ എസ്എംവി സ്കൂൾ പിടിഎ പ്രസിഡന്റ് അറസ്റ്റിൽ. തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി രാജേഷിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ഒരു കാർ പാർക്ക് ചെയ്യുന്നതിന് 400 രൂപയിലേറെ പാർക്കിംഗ് ഫീസ് വാങ്ങിയ തന്പാനൂർ എസ്എംവി സ്കൂളിലെ പിടിഎ പ്രസിഡന്റ് കർണനാണ് അറസ്റ്റിലായത്. ഭാരവാഹിയായ ഹാഷിമും കേസിൽ അറസ്റ്റിലായതായാണ് വിവരം. പിടിഎ വികസന ഫണ്ടിന്റെ രസീത് ഉപയോഗിച്ചാണ് ഇവർ പിരിവ് നടത്തിയത്. 400 രൂപയിലേറെ പാർക്കിംഗ് ഫീസ് ഇനത്തിൽ ഇവർ പിരിച്ചതായി ആരോപണമുയർന്നതിനെ തുടർന്ന് കോർപറേഷൻ തന്പാനൂർ പോലീസിന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. സർക്കാർ സ്കൂളുകളും പൊതുഗ്രൗണ്ടുകളുമടക്കം വിശ്വാസികൾക്കായി തുറന്നിടുന്ന തലസ്ഥാനത്താണ് പാച്ചല്ലൂർ സ്വദേശിയായ കർണന്റെ പാർക്കിംഗ് കൊള്ള. അധികൃതർ പോലും അറിയാതെയാണ് സ്കൂളിൽ പെയ്ഡ് പാർക്കിംഗ് നടത്തിയതെന്നാണ് വിവരം. ഇന്നലെ പുലർച്ചെ മുതലാണ് ഇവിടെയെത്തുന്ന…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്; ചാത്തന്നൂരിൽ ചൈത്രാ മോഹനും അഡ്വ. ദിലീപ് കുമാറിനും സാധ്യത
ചാത്തന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫും എൽ ഡി എഫും പുതുമുഖങ്ങളെ സ്ഥാനാർഥികളായി അവതരിപ്പിക്കാൻ സാധ്യത. കഴിഞ്ഞ രണ്ടു തവണയായി മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തുന്ന ബി ജെ പി മുമ്പ് രണ്ടു തവണയും മത്സരിച്ച തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറിനെയായിരിക്കും ഇത്തവണയും അങ്ക ത്തട്ടിലിറക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയായി ഇടതുമുന്നണിയുടെ എംഎൽഎയായിരുന്ന സിപിഐക്കാരനായ ജി.എസ്. ജയലാലിന് ഇത്തവണ അവസരം നിഷേധിക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മൂന്ന് ടേം പൂർത്തിയാക്കിയ ആറ് പേർക്ക് ഇനി അവസരം നല്‍കേണ്ട എന്ന സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം പുറത്ത് വന്നിട്ടുണ്ട്. ഈ ആറ് പേരിൽ ജി.എസ്. ജയലാലും ഉൾപ്പെടുന്നു. ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന നിർവാഹക സമിതി, സംസ്ഥാനസമിതി യോഗങ്ങൾ ഇക്കാര്യത്തിൽ അന്തിമ തീരുമാന മെടുക്കുമെന്നറിയുന്നു. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം കരീപ്ര ആർ. രാജേന്ദ്രൻ ചാത്തന്നൂരിൽ ജയലാലിന് പകരം…
Read More2000 രൂപ നോട്ടുകൾ പിൻവലിച്ചിട്ട് മൂന്നു വർഷം; തിരിച്ചെത്താൻഇനിയും 5,551 കോടി മൂല്യമുള്ള കറൻസികൾ
പരവൂർ: രാജ്യത്ത് പിൻവലിച്ച 2000 രൂപ നോട്ടുകളിൽ ഇനിയും തിരിച്ചെത്താനുള്ളത് 5,551 കോടി രൂപ മൂല്യമുള്ള കറൻസികൾ. റിസർവ് ബാങ്ക് ഏറ്റവും ഒടുവിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.രാജത്ത് 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പ്രചാരത്തിൽ നിന്ന് പിൻവലിച്ചിട്ട് മൂന്ന് വർഷമാകാൻ പോകുന്നു. 2023 മേയ് 19-നാണ് 2000 രൂപയുടെ കറൻസികൾ പിൻവലിച്ചത്. പിൻവലിക്കുന്ന സമയത്ത് 3.56 ലക്ഷം കോടി രൂപയുടെ കറൻസികളാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. 2026 മാർച്ച് ഒന്നിന് റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ കണക്കുകൾ പ്രകാരം ഇതുവരെ 98.44 ശതമാനം റോട്ടുകൾ തിരിച്ചെത്തിയിട്ടുണ്ട്. 5,551 കോടി രൂപയുടെ കറൻസികൾ ഇനിയും തിരിച്ചെത്താതെ അവശേഷിക്കുന്നു. റിസർവ് ബാങ്ക് കണക്ക് പ്രകാരം 2000 രൂപയുടെ 2.78 കോടി കറൻസികൾ ഇപ്പോഴും തിരിച്ചെത്താതെയുണ്ട്. 2025 മാർച്ച് 31 വരെ ഇത് 3.18 കോടിയായിരുന്നു. അതിന്…
Read More