ഹൃ​ദ്രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ല​മ​ര്‍​ന്ന ശി​വ​ഗം​ഗ​യ്ക്ക് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​താ​ന്‍ തു​ണ​യാ​യി ‘അ​ഭ​യം’

മാ​വേ​ലി​ക്ക​ര: ജ​ന്മ​മെ​ടു​ത്ത് നാ​ലാം ദി​നം മു​ത​ല്‍ ഹൃദ്രോഗ​ത്തി​ന്‍റെ പി​ടി​യി​ല​മ​ര്‍​ന്ന ശി​വ​ഗം​ഗ​യ്ക്ക് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യെ​ഴു​താ​ന്‍ തു​ണ​യാ​യി അ​ഭ​യം പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റ്. വാ​ല്‍​വി​നു ത​ക​രാ​റു​ള്ള ശിവഗംഗ ക്ലാ​സ് മു​റി​യി​ല്‍ ഓ​ക്സി​ജ​ന്‍ കോ​ണ്‍​സ​ന്‍​ട്രേ​റ്റ​ര്‍ ക്ര​മീ​ക​രി​ച്ചു സ്‌​ക്രൈ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബി​ഷ​പ് ഹോ​ഡ്ജ​സ് എ​ച്ച്എ​സ്എ​സി​ല്‍ പ​രീ​ക്ഷ എ​ഴു​തി. മു​ള്ളി​ക്കു​ള​ങ്ങ​ര പ്ര​ണ​വ് നി​വാ​സി​ല്‍ വി.​ശി​വ​ഗം​ഗയാണു പ്രൈ​വ​റ്റാ​യി രജി​സ്റ്റ​ര്‍ ചെ​യ്ത് ഇ​ന്ന​ലെ ആ​ദ്യ പ​രീ​ക്ഷ എ​ഴു​തി​യ​ത്. മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മ​ധു​സൂ​ദ​ന​ന​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം അ​ഭ​യം പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സൊ​സൈ​റ്റി ത​ങ്ങ​ളു​ടെ ആം​ബു​ല​ന്‍​സി​ല്‍ ശി​വ​ഗം​ഗ​യെ പ​രീ​ക്ഷാ​ഹാ​ളി​നു സ​മീ​പം എ​ത്തി​ച്ചു. അ​ഭ​യം ഏ​രി​യ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ലി​ജോ വ​ര്‍​ഗീ​സ്, തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തം​ഗം അ​ഭി​ലാ​ഷ്, മാ​താ​പി​താ​ക്ക​ളാ​യ ടി.​പി.​സ​നി​ല്‍​കു​മാ​ര്‍, എ​സ്.​വി​നീ​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശി​വ​ഗം​ഗ​യെ ക്ലാ​സി​ല്‍ നി​ശ്ചി​ത സീ​റ്റി​ലി​രു​ത്തി.ക്ലാ​സ് മു​റി​യി​ല്‍ പ്ര​ത്യേ​ക​മാ​യ ഓ​ക്സി​ജ​ന്‍ കോ​ണ്‍​സ​ന്‍​ട്രേ​റ്റ​ര്‍ ക്ര​മീ​ക​രി​ച്ച് ഇ​തി​ല്‍ നി​ന്നു​ള്ള ട്യൂ​ബ് മൂ​ക്കി​ല്‍ ഉ​റ​പ്പി​ച്ചാ​ണു പ​രീ​ക്ഷ എ​ഴു​തി​യ​ത്. വൈ​ദ്യു​തി…

Read More

ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡ് നാ​ളെ മു​ഖ്യ​മ​ന്ത്രി നാ​ടി​നു സ​മ​ര്‍​പ്പി​ക്കും; നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത് 752 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച്

ച​​ങ്ങ​​നാ​​ശേ​​രി: ന​​വീ​​ക​​രി​​ച്ച ച​​ങ്ങ​​നാ​​ശേ​​രി-​​ആ​​ല​​പ്പു​​ഴ റോ​​ഡി​​ന്‍റെ സ​​മ​​ര്‍​പ്പ​​ണം നാ​​ളെ രാ​​വി​​ലെ പ​​ത്തി​​ന് മ​​ങ്കൊ​​മ്പ് ജം​​ഗ്ഷ​​നി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നി​​ര്‍​വ​​ഹി​​ക്കും. പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി മു​​ഹ​​മ്മ​​ദ് റി​​യാ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മ​​ന്ത്രി​​മാ​​രാ​​യ കെ.​​എ​​ന്‍. ബാ​​ല​​ഗോ​​പാ​​ല്‍, സ​​ജി ചെ​​റി​​യാ​​ന്‍, പി. ​​പ്ര​​സാ​​ദ്, എം​​പി​​മാ​​രാ​​യ കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ്, കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍, എം​​എ​​ല്‍​എ​​മാ​​രാ​​യ ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, ജോ​​ബ് മൈ​​ക്കി​​ള്‍, എ​​ച്ച്. സ​​ലാം, തോ​​മ​​സ് കെ.​​തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. വീ​​യ​​പു​​രം-​​എ​​ട​​ത്വ- മാ​​മ്പു​​ഴ​​ക്ക​​രി-​​മു​​ള​​യ്ക്കാം​​തു​​രു​​ത്തി-​​തു​​രു​​ത്തി റോ​​ഡി​​ന്‍റെ നി​​ര്‍​മാ​​ണ ഉ​​ദ്ഘാ​​ട​​ന​​വും മു​​ഖ്യ​​മ​​ന്ത്രി നി​​ര്‍​വ​​ഹി​​ക്കും.2018ലെ ​​മ​​ഹാ​​മാ​​രി കാ​​ല​​ത്ത് എ​​സി റോ​​ഡും കു​​ട്ട​​നാ​​ട് പൂ​​ര്‍​ണ​​മാ​​യും വെ​​ള്ള​​ത്താ​​ല്‍ മൂ​​ട​​പ്പെ​​ടു​​ക​​യും കു​​ട്ട​​നാ​​ട് നി​​വാ​​സി​​ക​​ള്‍ ആ​​ല​​പ്പു​​ഴ​​യി​​ലേ​​ക്കും ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലേ​​ക്കും ക​​ര​​ക​​യ​​റു​​ക​​യും ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ എ​​സി റോ​​ഡ് ആ​​ധു​​നി​​ക​​മാ​​യി ന​​വീ​​ക​​രി​​ക്കാ​​ന്‍ പ​​ദ്ധ​​തി​​യി​​ട്ട​​ത്. 24.164 കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​രം​​വ​​രു​​ന്ന എ​​സി റോ​​ഡ് റീ​​ബി​​ല്‍​ഡ് കേ​​ര​​ള ഇ​​നി​​ഷ്യേ​​റ്റീ​​വ് പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി 752 കോ​​ടി രൂ​​പ വി​​നി​​യോ​​ഗി​​ച്ചാ​​ണ് നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തീ​​ക​​രി​​ച്ച​​ത്. 2021ലാ​​ണ് നി​​ര്‍​മാ​​ണ​​ത്തി​​നു…

Read More

എം​ജി ക​ലോ​ത്സ​വം; സ​ഞ്ജ​ന ച​ന്ദ്ര​ൻ പ്ര​തി​ഭാ​തി​ല​കം; അ​പ​ർ​ണ​യും വി​ഷ്ണ​വും ക​ലാ​തി​ല​ക​വും ക​ലാ​പ്ര​തി​ഭ​യും സ്വ​ന്ത​മാ​ക്കി

തി​​രു​​വ​​ല്ല: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ക​​ലോ​​ത്സ​​വത്തിൽ ക​​ലാ​​തി​​ല​​ക​​മാ​​യി മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല കോ​​ള​​ജി​​ലെ അ​​പ​​ർ​​ണ മോ​​ഹ​​ൻ ക​​ലാ​​തി​​ല​​ക​​മാ​​യും തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി ഗ​​വ. കോ​​ള​​ജ് ഓ​​ഫ് മ്യൂ​​സി​​ക് ആ​​ൻ​​ഡ് ഫൈ​​ൻ ആ​​ർ​​ട്സി​​ലെ എ​​സ്. വി​​ഷ്ണു ക​​ലാ​പ്ര​തി​ഭ​യാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ട്രാ​​ൻ​​സ്ജെ​​ൻ​​ഡ​​ർ വി​​ഭാ​​ഗ​​ത്തി​​ന്‍റെ പ്ര​​തി​​ഭാ തി​​ല​​ക പ​​ട്ടം എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് തെ​​രേ​​സാ​​സ് കോ​​ള​​ജി​​ലെ സ​​ഞ്ജ​​ന ച​​ന്ദ്ര​​നാ​​ണ്. 19 പോ​​യി​​ന്‍റു​​ക​​ളു​​മാ​​യാ​​ണ് അ​​പ​​ർ​​ണ മോ​​ഹ​​ൻ ക​​ലാ​​തി​​ല​​ക​​മാ​​യ​​ത്. 18 പോ​​യി​​ന്‍റു നേ​​ടി​​യ കോ​​ട്ട​​യം ബി​​സി​​എം കോ​​ള​​ജി​​ലെ നി​​ഹാ​​ര ബി. ​​ദേ​​വാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള​​ത്. 13 പോ​​യി​​ന്‍റോ​​ടെ​​യാ​​ണ് വി​​ഷ്ണു ക​​ലാ​​പ്ര​​തി​​ഭാ പ​​ട്ടം അ​​ണി​​ഞ്ഞ​​ത്. 12 പോ​​യി​​ന്‍റു​​മാ​​യി എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലെ അ​​ല​​ൻ സി. ​​മെ​​യ്ൻ​​സെ​​ൻ ര​​ണ്ടാം സ്ഥാ​​ന​​ത്തും 11 പോ​​യി​​ന്‍റു​​ക​​ൾ വീ​​തം നേ​​ടി​​യ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ലെ ശ്യാം​​ജി​​ത് സ​​ഞ്ജീ​​വ്, പൂ​​ത്തോ​​ട്ട ശ്രീ​​നാ​​രാ​​യ​​ണ ലോ ​​കോ​​ള​​ജി​​ലെ കെ. ​​അ​​രു​​ൺ കാ​​ർ​​ത്തി​​ക് എ​​ന്നി​​വ​​ർ മൂ​​ന്നാ​​മ​​തു​​മു​​ണ്ട്. 19 പോ​​യി​​ന്‍റു​​ക​​ളാ​​ണ് പ്ര​​തി​​ഭാ​​തി​​ല​​ക പ​​ട്ടം…

Read More

അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച സം​ഭ​വം; യു​വ ഡോ​ക്ട​ര്‍​ക്കാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കും

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ല്‍ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച് ബി​കോം വി​ദ്യാ​ര്‍​ഥി​നി ജാ​സ്‌​ലി​യ ജോ​ണ്‍​സ​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​റോ​ടി​ച്ച ഡോ. ​സി​റി​യ​ക് പി. ​ജോ​ര്‍​ജി​നാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കു​മെ​ന്ന് പോ​ലീ​സ്.അ​പ​ക​ടം ന​ട​ന്ന് അ​ഞ്ചു ദി​വ​സം ആ​യി​ട്ടും സി​റി​യ​ക് ഒ​ളി​വി​ല്‍ ത​ന്നെ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ അ​തി​ര​മ്പു​ഴ​യി​ലെ സി​റി​യ​ക്കി​ന്‍റെ വീ​ട്ടി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ഡോ​ക്ട​റെ പി​ടി​കൂ​ടാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ജാ​സ്‌​ലി​യ​യെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​തി​ന് ശേ​ഷം വാ​ഹ​നം നി​ര്‍​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തു​റ​വൂ​രി​ല്‍ നി​ന്ന് വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്. കോ​ട്ട​യം അ​തി​ര​മ്പു​ഴ സ്വ​ദേ​ശി ഡോ. ​സി​റി​യ​ക് പി. ​ജോ​ര്‍​ജ് ആ​ണ് വാ​ഹ​നം ഓ​ടി​ച്ച​ത്. ചാ​ലാ​ക്ക​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഹൗ​സ് സ​ര്‍​ജ​ന്‍​സി വി​ദ്യാ​ര്‍​ഥി​യാ​ണ് ഇ​യാ​ള്‍. അ​പ​ക​ടം ന​ട​ക്കു​മ്പോ​ള്‍ കാ​റി​ല്‍ സു​ഹൃ​ത്തും ഉ​ണ്ടാ​യി​രു​ന്നു. മ​ദ്യ​പി​ച്ച​തി​ന് തെ​ളി​വു​ക​ള്‍ ഇ​ല്ലെ​ന്നും ജാ​മ്യ​മി​ല്ലാ വ​കു​പ്പ്…

Read More

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ട്ടു: വ​ൻ വി​ല​യി​ടി​വി​നു സാ​ധ്യ​ത

പ​ര​വൂ​ർ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് നി​ന്ന് ഗ​ൾ​ഫി​ലേ​ക്കു​ള്ള പ​ഴം-​പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ട്ടു. നി​ല​വി​ൽ കോ​ഴി​ക്കോ​ട്, നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തിൽ വ​ൻ തോ​തി​ൽ അവ കി​ട​ക്കു​ക​യാ​ണ്.ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​യ​റ്റു​മ​തി​ക്കാ​യി ശേ​ഖ​രി​ച്ച പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കേ​ര​ള​ത്തി​ലെ പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റി​ൽ വി​റ്റ​ഴി​ക്കു​ക​യേ നി​വ​ർ​ത്തി​യു​ള്ളൂ. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ സം​സ്ഥാ​ന​ത്ത് പ​ഴം – പ​ച്ച​ക്ക​റി വി​ല​യി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​യ​റ്റു​മ​തി​യി​ൽ ത​ട​സം തു​ട​രു​ക​യാ​ണ​ങ്കി​ൽ ഇ​വ നാ​ട്ട​ിൻ​പു​റ​ങ്ങ​ളി​ലെ വി​പ​ണി​ക​ളി​ൽ വി​റ്റ​ഴി​ക്കാ​ൻ ത​ന്നെ​യാ​ണ് ക​യ​റ്റു​മ​തി​ക്കാ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും തീ​രു​മാ​നം. ഇ​വി​ടെ നി​ന്നു​ള്ള പ​ച്ച​ക്ക​റി​ക​ളു​ടെ വ​ലി​യ വി​പ​ണി​യാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ.കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും നി​ന്നു​മു​ള്ള വി​വി​ധ ത​രം പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും വ​ലി​യ തോ​തി​ലാ​ണ് ഗ​ൾ​ഫി​ലേ​ക്ക് ക​യ​റ്റി അ​യയ്​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ച​ക്ക​യ്ക്ക് ഉ​ൾ​പ്പെ​ടെ ഇ​പ്പോ​ൾ അ​വി​ടെ വ​ലി​യ ഡി​മാ​ന്‍റാണ്. ഇ​പ്പോ​ൾ യു​ദ്ധ സാ​ഹ​ച​ര്യം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നാ​ൽ വി​മാ​ന ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ൽ ഉ​ണ്ടാ​യ അ​നി​ശ്ചി​ത​ത്വ​വും…

Read More

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം; മ​ഹാ​രാ​ജാ​സും തേ​വ​ര എ​സ്എ​ച്ചും​ ത​മ്മി​ല്‍ ക​ടു​ത്ത പോ​രാ​ട്ടം

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ല്‍ ഏ​ഴ് ദി​ന​ങ്ങ​ളി​ലെ ക​ലാ​മാ​മാ​ങ്ക​ത്തി​ന് ഇ​ന്ന് തി​ര​ശീ​ല. മ​ഹാ​ത്മ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം ഇ​ണൈ​മൈ ഇ​ന്ന് സ​മാ​പി​ക്കും. വൈ​കി​യെ​ത്തു​ന്ന മ​ത്സ​ര​ഫ​ല​ങ്ങ​ള്‍ അ​ന്തി​മ പോ​യി​ന്‍റ് നി​ര്‍​ണ​യ​ത്തി​നു കാ​ല​താ​മ​സം വ​രു​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ന​ലെ വ​രെ ല​ഭ്യ​മാ​യ പോ​യി​ന്‍റുക​ളി​ല്‍ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് മു​ന്നി​ലെ​ത്തി. തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്്. നേ​രി​യ പോ​യി​ന്‍റുക​ളു​ടെ വ്യ​ത്യാ​സ​മാ​ണ് ഇ​രു കോ​ള​ജു​ക​ള്‍​ക്കു​മു​ള്ള​ത്.തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍​എ​ല്‍​വി കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. പൂ​ര്‍​ത്തി​യാ​യ പ​ല മ​ത്സ​ര​ങ്ങ​ളു​ടെ​യും ഫ​ല​ങ്ങ​ള്‍ കൂ​ടി പോ​യി​ന്‍റ് നി​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള​തി​നാ​ല്‍ ലീ​ഡ് നി​ല​യി​ല്‍ മാ​റ്റം​മ​റി​ച്ചി​ലു​ക​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്നു. ഒ​രേ ഇ​ന​ത്തി​ല്‍ ഒ​ന്നി​ലേ​റെ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ വ​രു​ന്ന​തോ​ടെ കോ​ള​ജു​ക​ളു​ടെ പോ​യി​ന്‍റ് നി​ല​ക​ളി​ല്‍ പൊ​ടു​ന്ന​നേ വ്യ​ത്യാ​സം ഉ​ണ്ടാ​കാം.ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ലെ കേ​ര​ളം വേ​ദി​യി​ല്‍ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പാ​ണ് സം​ഘാ​ട​ക​ര്‍ ന​ട​ത്തു​ന്ന​ത്. സ​മാ​പ​ന സ​മ്മേ​ള​നം വൈ​കു​ന്നേ​രം ച​ല​ച്ചി​ത്ര ന​ട​ന്‍ ടൊ​വി​നോ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.ക​ലാ​തി​ല​ക പ​ട്ട​ത്തി​ന് മൂ​വാ​റ്റു​പു​ഴ…

Read More

വേ​ദ​നി​പ്പി​ച്ച​ത് ക​ണ്ണൂ​രി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍; പാ​ര്‍​ട്ടി തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​മെ​ന്ന് വീ​ണ​യു​ടെ ഭ​ര്‍​ത്താ​വ്

പ​ത്ത​നം​തി​ട്ട: മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ ആ​റ​ന്മു​ള​യി​ല്‍ ഇ​നി മ​ത്സ​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം വ്യ​ക്തി​പ​ര​മാ​യി​രു​ന്നു​വെ​ന്ന് ഭ​ര്‍​ത്താ​വ് ഡോ.​ജോ​ര്‍​ജ് ജോ​സ​ഫ്. കു​ടും​ബ​ത്തി​ന് വീ​ണ​യു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യി വേ​ണ​മെ​ന്ന ഒ​രു തോ​ന്ന​ല്‍ ഉ​ണ്ടാ​യ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് ജോ​ര്‍​ജ് ജോ​സ​ഫ് പ​റ​ഞ്ഞു. രാ​വി​ലെ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പാ​ര്‍​ട്ടി അം​ഗ​മെ​ന്ന നി​ല​യി​ല്‍ സി​പി​എം തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ന്‍ വീ​ണ​യ്ക്കു ബാ​ധ്യ​ത​യു​ണ്ടെ​ന്നും ജോ​ര്‍​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ണ്ണൂ​രി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ ഏ​റെ വേ​ദ​നി​പ്പി​ച്ചു. ഈ ​സം​ഭ​വ​ത്തി​ല്‍ ത​ന്‍റെ കു​ഞ്ഞു​ങ്ങ​ളു​ടെ വേ​ദ​ന ക​ണ്ടാ​ണ് ഇ​നി മ​ത്സ​രി​ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് താ​ന്‍ എ​ത്തി​യ​ത്. ക​ണ്ണൂ​ര്‍ സം​ഭ​വം ടി​വി​യി​ലൂ​ടെ അ​റി​യു​മ്പോ​ള്‍ താ​ന്‍ കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ലി​ലെ വീ​ട്ടി​ലും മ​ക്ക​ള്‍ തി​രു​വ​ന​ന്ത​പു​രു​ത്തു​മാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ് കു​ഞ്ഞു​ങ്ങ​ള്‍ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടു. അ​വ​ര്‍ വി​ളി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. താ​ന്‍ ക​ണ്ണൂ​രി​ലേ​ക്ക് പോ​കേ​ണ്ടി​വ​ന്നു. സാ​ധാ​ര​ണ​നി​ല​യി​ല്‍ ത​ന്നെ ബു​ദ്ധി​മു​ട്ടി​പ്പി​ക്കാ​ന്‍ വീ​ണ ആ​ഗ്ര​ഹി​ക്കാ​റി​ല്ലെ​ങ്കി​ലും അ​ന്ന്…

Read More

പേ​ടി​ക്കാ​തെ ഞ​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​വ​ണം; പു​ലി​പ്പേ​ടി വി​ട്ടൊ​ഴി​യാ​തെ കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ

കൂ​ട്ടി​ക്ക​ൽ: കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി​പ്പേ​ടി വ​ർ​ധി​ക്കു​ന്നു. ഓ​രോ ദി​വ​സ​വും ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി​യെ ക​ണ്ട​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഞ​ർ​ക്കാ​ട് വാ​ലു​മ്മ​ൽ മേ​രി​ക്കു​ട്ടി​യു​ടെ വീ​ടി​നു സ​മീ​പം കൂ​ട്ടി​ൽ​ക്കി​ട​ന്ന നാ​യ​യു​ടെ വാ​ൽ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്തി​യ കാ​ൽ​പ്പാ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ലി​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വ​നം​വ​കുപ്പ്. വീ​ടി​ന് സ​മീ​പം കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു​വെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. തു​ട​ർ​ച്ച​യാ​യി ഈ ​പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ൾ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം പു​ലി​യെ ക​ണ്ട​താ​യി വീ​ട്ടു​കാ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു​മു​മ്പ് പു​ളി​ക്ക​ത്ത​ടം മേ​ഖ​ല​യി​ലും പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ മ്ലാ​ക്ക​ര​യി​ൽ പു​ലി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ മേ​ലോ​രം ഭാ​ഗ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യം വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പ​തി​വാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കു​ന്ന​തോ​ടെ…

Read More

വൈ​ക്കം ബോ​ട്ട് ജെ​ട്ടി​പ​രി​സ​ര​വും ചാ​ലും തെ​ളി​ക്കു​ന്നി​ല്ല; ബോ​ട്ടു​ക​ൾ​ക്ക് യ​ന്ത്ര​ത്ത​ക​രാ​ർ പ​തി​വ്

വൈക്കം: പ​ത്തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വൈ​ക്കം ബോ​ട്ടു​ജെ​ട്ടി​യോ​ടു​ ചേ​ർ​ന്നു​ള്ള കാ​യ​ലോ​ര​വും വൈ​ക്ക​ത്തുനി​ന്ന് ത​വ​ണ​ക്ക​ട​വി​ലേ​ക്ക് ബോ​ട്ട് സ​ഞ്ച​രി​ക്കു​ന്ന ബോ​ട്ടു​ചാ​ലും ആ​ഴം​കൂ​ട്ടി തെ​ളി​ക്കാ​ത്ത​ത് ബോ​ട്ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​ക്കു​ന്നു. ബോ​ട്ടു​ചാ​ലി​ൽ മ​ണ​ലും ചെ​ളി​യും മ​ര​ക്കു​റ്റി​ക​ളും അ​ടി​ഞ്ഞ​തി​നാ​ൽ ഇ​തി​ൽ ത​ട്ടി ബോ​ട്ടു​ക​ളു​ടെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ​ക്ക് വ​ലി​യ കേ​ടു​പാ​ടാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. അ​ടു​ത്ത​കാ​ല​ത്ത് ര​ണ്ടു ബോ​ട്ടു​ക​ളു​ടെ റ​ഡാ​റു​ക​ൾ ത​ക​രാ​റി​ലാ​യി. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക‌ു മു​മ്പ് കൊ​ണ്ടു​വ​ന്ന പു​തി​യ ബോ​ട്ടി​ന്‍റെ റ​ഡാ​ർ ത​ക​രാ​റി​ലാ​യ​തി​നെത്തുട​ർ​ന്ന് എ​ഫ്‌സി-9​ ന​മ്പ​ർ ബോ​ട്ട് ഒ​ന്ന​ര ​മാ​സ​മാ​യി ജെ​ട്ടി​യി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ത​ക​രാ​ർ ഗു​രു​ത​ര​മാ​യ​തി​നാ​ൽ ബോ​ട്ട് ഡ്രൈഡോ​ക്ക് ചെ​യ്തു​മാ​ത്ര​മേ ന​ന്നാ​ക്കാ​നാ​കൂ.​ മ​റ്റു ബോ​ട്ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​ബോ​ട്ട് ഡ്രൈഡോ​ക്ക് ചെ​യ്ത് ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ട്. ഡീ​സ​ലി​ലും സൗ​രോ​ർ​ജ​ത്തി​ലും പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന ബോ​ട്ടാ​ണി​ത്. വൈ​ക്കം -ത​വ​ണ​ക്ക​ട​വ് ഫെ​റി​യി​ൽ നാ​ലു ബോ​ട്ടു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. 20 മി​നി​ട്ട് ഇ​ട​വി​ട്ടാ​ണ് ഇ​വി​ടെ സ​ർ​വീ​സ്. ദി​നം​പ്ര​ത്രി അയ്യായിരത്തില​ധി​കം പേ​രാ​ണ് കാ​യ​ൽ ക​ട​ക്കു​ന്ന​ത്.​ സ്റ്റീ​ൽ ബോ​ട്ടു​ക​ൾ മാ​റ്റി…

Read More

സം​ഭ​ര​ണം വൈ​കു​ന്നു; നെ​ല്ലു​മാ​യി പാ​ഡി ഓ​ഫീ​സി​നു മു​മ്പി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ർ

കോ​​ട്ട​​യം: നെ​​ല്ലു സം​​ഭ​​ര​​ണം വൈ​​കു​​ന്ന​​തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ചു ക​​ര്‍​ഷ​​ക​​ര്‍ നെ​​ല്ലു​​മാ​​യി പാ​​ഡി ഓ​​ഫീ​​സി​​നു മു​​മ്പി​​ല്‍ സ​​മ​​രം ന​​ട​​ത്തി. ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തി​​ലെ മ​​ധു​​ര​​വേ​​ലി പ​​ടി​​ഞ്ഞാ​​റേ​​പ്പു​​റം പാ​​ട​​ശേ​​ഖ​​ര​​ത്തെ നെ​​ല്ല് സം​​ഭ​​ര​​ണം വൈ​​കു​​ന്ന​​തി​​നെ​​തി​​രേ​​യാ​​ണ് പാ​​ട​​ശേ​​ഖ​​ര സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ക​​ര്‍​ഷ​​ക​​ര്‍ ജി​​ല്ലാ പാ​​ഡി മാ​​ര്‍​ക്ക​​റ്റിം​​ഗ് ഓ​​ഫീ​​സി​​നു മു​​ന്നി​​ല്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ സ​​മ​​ര​​വു​​മാ​​യെ​​ത്തി​​യ​​ത്. ക​​ര്‍​ഷ​​ക​​രു​​ടെ പ്ര​​തി​​ഷേ​​ധ​​മ​​റി​​ഞ്ഞ് സ്ഥ​​ല​​ത്തെ​​ത്തി​​യ കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി ക​​ര്‍​ഷ​​ക​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ സ​​പ്ലൈ​​കോ​​യു​​ടെ പാ​​ഡി മാ​​നേ​​ജ​​ര്‍, ജി​​ല്ലാ പാ​​ഡി മാ​​ര്‍​ക്ക​​റ്റിം​​ഗ് ഓ​​ഫീ​​സ​​ര്‍ എ​​ന്നി​​വ​​രു​​മാ​​യി ന​​ട​​ത്തി​​യ ച​​ര്‍​ച്ച​​യി​​ല്‍ ര​​ണ്ട് ദി​​വ​​സ​​ത്തി​​ന​​കം നെ​​ല്ല് സം​​ഭ​​ര​​ണ​​ത്തി​​നു​​ള്ള ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ ഉ​​റ​​പ്പു​​ന​​ല്‍​കി​​യ​​തി​​നെ​ത്തു​​ട​​ര്‍​ന്ന് സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. പേ​​റ്റി​​യ (ഒ​​ഴു​​ക്കി​​യ) നെ​​ല്ല് യാ​​തൊ​​രു ഉ​​പാ​​ധി​​യു​​മി​​ല്ലാ​​തെ​​യും പേ​​റ്റാ​​നു​​ള്ള നെ​​ല്ല് അ​​ഞ്ച് കി​​ലോ താ​​ര​​യ്ക്കും (കി​​ഴി​​വ്) ന​​ല്‍​കാ​​മെ​​ന്നു ച​​ര്‍​ച്ച​​യ്ക്കി​​ടെ പാ​​ട​​ശേ​​ഖ​​ര സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ള്‍ ജി​​ല്ലാ പാ​​ഡി ഓ​​ഫീ​​സ​​ര്‍ മു​​മ്പാ​​കെ എ​​ഴു​​തി ന​​ല്‍​കി. പാ​​ഡി ഓ​​ഫീ​​സി​​നു മു​​ന്നി​​ല്‍ പാ​​ട​​ശേ​​ഖ​​ര​​ത്തു​​നി​​ന്നു കൊ​​ണ്ടു​​വ​​ന്ന നെ​​ല്ല് കൂ​​ട്ടി​​യി​​ട്ടാ​​ണ്…

Read More