മരോട്ടിച്ചാൽ: ചീരക്കുണ്ടിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മരോട്ടിച്ചാൽ സ്വദേശികളായ കിടങ്ങൻ ജോബി, തണ്ടാശേരി അശോകൻ എന്നിവരുടെ വാഴ, തെങ്ങ്, കവുങ്ങ് എന്നീ കൃഷികളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ജോബിയുടെ കൃഷിയിടത്തിലെ കുലവന്ന 50 ൽ പരം നേന്ത്രവാഴകളാണ് ആന നശിപ്പിച്ചത്. പ്രദേശത്തെ അഞ്ച് തെങ്ങും, കവുങ്ങുകളും ആന കുത്തി മറിച്ചിട്ടു. ചീരക്കുണ്ട് പ്രദേശത്ത് മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. കൃഷിയിടത്തിലേക്ക് കാട്ടാന ഇറങ്ങാതിരിക്കാൻ വനാതിർത്തിയിൽ വൈദ്യുതി വേലി ഉണ്ടെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് ആന ഇറങ്ങാൻ കാരണമാകുന്നത്. ഇതുമൂലം കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഓരോ ദിവസവും ഉണ്ടാവുന്നത്. ഇതിനൊന്നും തന്നെ യാതൊരുവിധ നഷ്ടപരിഹാരവും ലഭിക്കുന്നില്ലെന്നും പ്രദേശത്ത് കൃഷി ചെയ്യാൻ സാധിക്കാത്തഅവസ്ഥയാണെന്നും കർഷകർ പറയുന്നു.
Read MoreCategory: Edition News
ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള ഭരണാധികാരികള്‍ രാജ്യത്തിന് മാതൃക; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥിച്ച് അയിഷാ പോറ്റി
പുതുപ്പള്ളി : കോൺഗ്രസ് നേതാവ് അയിഷാ പോറ്റി പുതുപ്പള്ളി പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചു. പുതുപള്ളി സെന്റ് ജോർജ് ഓര്‍ത്തഡോക്സ് പള്ളിയിലെത്തിയാണ് കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിച്ചത്. രാവിലെ 9.30 നു പുതുപ്പള്ളിയില്‍ എത്തിയ അയിഷാപോറ്റി ചാണ്ടി ഉമ്മന്‍ എംഎൽഎയുടെ ഓഫീസില്‍ എത്തി. തുടര്‍ന്ന് ചാണ്ടി ഉമ്മനോടൊപ്പം പള്ളിയിലെത്തി പ്രാര്‍ത്ഥിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള ഭരണാധികാരികള്‍ രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹത്തിന്റെ നഷ്ടം നികത്താനാവാത്തതാണെന്നും അവർ പറഞ്ഞു. പ്രതിപക്ഷ എംഎൽഎയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അതിശയത്തോടെയാണ് കണ്ടിരുന്നതെന്നും അവർ പറഞ്ഞു. അയിഷാപോറ്റിയെ പുതുപ്പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിശുദ്ധഗീവർഗീസ് സഹദയുടെ തിരുരൂപത്തിനുമുന്നിലും പ്രാർഥിച്ചാണ് അയിഷ പോറ്റി മടങ്ങിയത്.
Read Moreപോക്സോ കേസില്‍ പ്രതിയെ വെറുതെ വിട്ടു; കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയം
അഞ്ചല്‍ : കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാഞ്ഞതിനെ തുടർന്ന് പോക്സോ കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. അഞ്ചൽ സ്വദേശി രാജേഷിനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വെറുതെ വിട്ടത്. ജഡ്ജി അരവിന്ദ് അടിയോടിയുടേതാണ് വിധി. 2020 സെപ്റ്റംബർ 18 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അതിജീവത താമസിച്ചിരുന്ന വീട്ടിൽ പ്രതി നിയമവിരുദ്ധമായി കടന്നുകയറി പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. രാജേഷ് ഈ കേസുമായി ബന്ധപ്പെട്ട് വിചാരണ കാലയളവിൽ മൂന്ന് വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. 22 ഓളം സാക്ഷികളെ വിസ്തരിച്ച കോടതിയില്‍ 12 ഓളം രേഖകളും പ്രോസിക്യൂഷന് ഹാജരാക്കി. പ്രതിഭാഗത്തിനായി അഡ്വ . കെ.സി ബിനു ഹാജരായി.
Read Moreകരിമണൽ ഖനനം; ഭൂമി ഏറ്റെടുത്ത് ഖനനശേഷം ഉടമകൾക്ക് തിരികെ നൽകുമെന്ന് മന്ത്രി പി.രാജീവ്
ചവറ : നീണ്ടകരയിൽ നിന്നും ഭൂമി പാട്ടത്തിനെടുത്ത് കരിമണൽ ഖനനത്തിനുശേഷം മണ്ണിട്ട് നികത്തി തിരിച്ച് അതേ ഭൂ ഉടമകൾക്ക് തന്നെ കൈമാറുമെന്ന തരത്തിൽ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി പി.രാജീവ്. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കാനായി മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. അധികം വൈകാതെ മന്ത്രിസഭ തീരുമാനം എടുക്കും. നീണ്ടകരയിൽ നിന്നും പാട്ടത്തിന് ഭൂമി എടുക്കുന്ന അനുമതി ഉണ്ടാകുമെന്നും മന്ത്രി രാജീവ് പറഞ്ഞു. ഐആർഇ അത് നടപ്പാക്കുന്നുണ്ട്. കെഎംഎംഎലിനും അത് കഴിയും. കമ്പനിയ്ക്ക് സമീപമുള്ള ചിറ്റൂർ പ്രദേശം നെഗോഷ്യബിൾ ആക്ട് അനുസരിച്ച് എടുക്കുന്നതിനുള്ള തീരുമാനം ഉണ്ടായിട്ടുണ്ട്. ഇതിനായി 20 കോടി രൂപ ആദ്യ ഘട്ടത്തിൽ അനുവദിച്ചതായും മന്ത്രി പറഞ്ഞു. രണ്ടു വർഷം പൂർത്തീകരിച്ച തൊഴിലാളികളെ കൂടി കാഷ്വൽ തൊഴിലാളികളായി അംഗീകരിക്കാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടുണ്ട് ടൈറ്റാനിയം സ്പോഞ്ച് ഫാക്ടറിയിൽ ജോലി ചെയ്തവരെ ഡിസിഡബ്ല്യു തൊഴിലാളികളായി അംഗീകരിച്ചിട്ടുണ്ട്. ഇനി ആദ്യ പരിഗണന അവർക്കായിരിക്കും.…
Read Moreഉത്സവത്തിനിടെ ഇടഞ്ഞ് ആന; അടുത്തുനിന്ന യുവാവിനെ തൂക്കിയെടുത്ത് എറിഞ്ഞു; ഞെട്ടിക്കുന്ന സംഭവം തൃശൂരിൽ
തൃശൂർ: ഉത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. തൃശൂർ അന്നമനട മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. എരയാകുടി തുറന്നല്ലൂർ മനയിൽ വിവേകിനാണ് പരിക്കേറ്റത്. അത്തിക്കാവ് കാർത്തികേയൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനായി തിടമ്പ് ആനപ്പുറത്ത് ഏറ്റുന്നതിനിടയിലാണ് സംഭവം. തിടമ്പുമായി ആനയുടെ അരികിൽ നിന്ന വിവേകിനെ തുമ്പികൈയിൽ ചുറ്റി എടുത്ത് ആന വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിവേകിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഅതിജീവനത്തിന്റെ ഒൻപത് പതിറ്റാണ്ട്; ചെറിയനാട് ലൂർദ് മാതാ ദേവാലയം നവതിയുടെ നിറവിൽ
ചെങ്ങന്നൂർ: ശബ്ദമില്ലാത്തവർക്ക് ശബ്ദമായി, പിന്നാക്കം നിൽക്കുന്നവർക്ക് തണലായി മാറിയ ചെറിയനാട് ലൂർദ് മാതാ ദേവാലയം ചരിത്രപരമായ തൊണ്ണൂറാം വർഷത്തിലേക്ക് കടക്കുന്നു. നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ കർമപദ്ധതികളാണ് ഇടവകയിൽ ഒരുങ്ങുന്നത്. ചരിത്രവഴികൾ1930-കളിൽ ചാരുംമൂട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന വിദേശ മിഷണറിമാരാണ് ചെറിയനാട് പ്രദേശത്ത് സാമൂഹിക മാറ്റത്തിന്റെ വിത്തുപാകിയത്. സാമ്പത്തികമായും സാമൂഹികമായും അവഗണിക്കപ്പെട്ട ഒരു ജനതയെ വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ബോധത്തിലൂടെയും കൈപിടിച്ചുയർത്താൻ അവർക്ക് സാധിച്ചു. സിഎംഎസ് സഭയിൽനിന്നു കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തിയവരായിരുന്നു ദേവാലയത്തിലെ ആദ്യ അംഗങ്ങൾ. 1930കളിൽ ലൂർദ് മാതാവിന്റെ നാമധേയത്തിൽ ഓലമേഞ്ഞ ചെറിയ ദേവാലയമായി തുടങ്ങിയ ഈ യാത്ര, 1935 ഒക്ടോബർ 27ന് കരിങ്കല്ലിൽ പണിതീർത്ത മനോഹരമായ ദേവാലയത്തിന്റെ കൂദാശയോടെ പുതിയ ഘട്ടത്തിലെത്തി. ഫാ. പയസ് ഒസിഡിയാണ് നിർമാണത്തിന് നേതൃത്വം നൽകിയത്. സ്പെയിൻകാരനായ ഫാ. സെറാഫിനായിരുന്നു ദേവാലയത്തിന്റെ ആദ്യ വികാരി. കൊല്ലം രൂപതയുടെ കീഴിലായിരുന്ന…
Read Moreഏതു കൊലകൊമ്പന്‍ വര്‍ഗീയത പറഞ്ഞാലും എതിര്‍ക്കും; അക്കാര്യത്തില്‍ ആരെയും പേടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്
ചേര്‍ത്തല: വര്‍ഗീയത ഏതു കൊലകൊമ്പന്‍ പറഞ്ഞാലും എതിര്‍ക്കുമെന്നും അക്കാര്യത്തില്‍ ആരെയും പേടിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പുതുയുഗയാത്രയ്ക്കു ചേര്‍ത്തലയില്‍ നല്കിയ സ്വീകരണത്തിനു നന്ദിപറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ പേരില്‍ എന്തുവിളിച്ചാലും എന്തൊക്കെ പറഞ്ഞാലും വിട്ടുവീഴ്ചയില്ല. ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ആരു വര്‍ഗീയനീക്കം നടത്തിയാലും എതിര്‍ക്കുമെന്നും യുഡിഎഫിന്റെ നിലപാടിനെ മതേതര കേരളം ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവസരവാദ നിലപാടുകളിലൂടെ എട്ടുകാലിമമ്മൂഞ്ഞിനെ പോലും നാണിപ്പിക്കുന്ന വാദങ്ങളാണ് പിണറായിയും കൂട്ടരും നടത്തുന്നത്. എല്ലാം ശരിയാക്കിയെന്ന ബോര്ഡുമാത്രമാണ് കേരളത്തിലുള്ളത്. വരാനിരിക്കുന്ന തലമുറയെപ്പോ ലും കടക്കെണിയിലാക്കിയ കുരുക്കാണ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിന്റെ സമ്പദ് സ്ഥിതി മെച്ചപ്പെടുത്തി സര്‍വമേഖലയിലും കുതിപ്പുണ്ടാക്കുന്ന കൃത്യമായ പദ്ധതികളുമായാണ് യുഡിഎഫ് ജനങ്ങള്‍ക്കു മുന്നിലെത്തുന്നത്. കയറും കശുവണ്ടിയും കൈത്തറിയുമടക്കമുള്ള പരമ്പരാഗത മേഖലയെ കൈപിടിച്ചുയര്‍ത്തുന്ന പദ്ധതികളും ആവിഷ്കരിക്കും. ഒന്നിലും നിലപാടില്ലാതെ ആര്‍ക്കും മനസിലാകാത്ത വാക്കുപറയുന്ന ഗോവിന്ദന് നയിക്കുന്ന സിപിഎമ്മിനെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍…
Read Moreഎംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർഥി പിടിയിൽ; ഉത്സവ പരിസരത്ത് വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥി പിടിയിലായത്
ഹരിപ്പാട്: എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർഥി പിടിയിൽ. കാർത്തികപ്പള്ളി മഹാദേവികാട് കാർത്തിക നിവാസിൽ കാർത്തിക്കിനെയാണ് (20) ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പോലീസും ചേർന്നു പിടികൂടിയത്. ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതിയുമായി ബന്ധപ്പെട്ട് വിൽപ്പനയ്ക്ക് കൊണ്ടുവന്നതായിരുന്നു എംഡിഎംഎ. കേരളത്തിന് പുറത്ത് നഴ്സിംഗിന് പഠിക്കുന്ന ഇയാൾ നാട്ടിൽ വരുമ്പോൾ അവിടെനിന്നും 1000 രൂപയക്ക് എംഡിഎംഎ വാങ്ങി നാട്ടിൽ കൊണ്ടുവന്ന് 5000 രൂപയ്ക്കാണ് വിറ്റിരുന്നത്. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ നൗഷാദ്, എഎസ്ഐമാരായ ശിഹാബ്, പ്രമോദ് എന്നിവരും നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം വലിയകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ലഹരി ഉപയോഗിച്ച് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇവിടെയുള്ള ഗുണ്ടാസംഘങ്ങൾ കേരളത്തിനു പുറത്തു പഠിക്കുന്ന വിദ്യാർഥികളെയാണ് ലഹരി…
Read Moreവീണ ജോർജിനെതിരായ അതിക്രമം; വധശ്രമക്കേസിട്ട് പോലീസ്; അഞ്ച് കെഎസ്യു പ്രവർത്തകർ റിമാൻഡിൽ
കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ പിടിയിലായ അഞ്ച് കെഎസ്യു പ്രവർത്തകർ റിമാൻഡിൽ. ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനയ്ക്കുശേഷം ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കണ്ണൂർ റെയിൽവേ പോലീസാണ് ഇവർക്കെതെിരേ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരിക്കേൽപ്പിച്ചു എന്നാണ് കേസ്. കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്ത കെഎസ്യു പ്രവർത്തകരെ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. എകെജി ആശുപത്രിക്ക് മുന്നിൽ വച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരേയും റിമാൻഡ് ചെയ്തു. മന്ത്രി വീണാ ജോർജിന്റെ വാഹനത്തിന് മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചതുൾപ്പെടെ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ…
Read Moreസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് തീവച്ചു
തിരുവനന്തപുരം: കണ്ണൂരില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം. കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും പുതുയുഗയാത്രയുടെ ഫ്ളക്സുബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. സിപിഎമ്മിന്റെ ഭാഗത്തു നിന്നുള്ള ആക്രമണങ്ങളെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പല സ്ഥലങ്ങളിലും പ്രതിരോധിക്കുന്നത് സംഘര്ഷങ്ങള്ക്കിടയാക്കിയിട്ടുണ്ട്. കണ്ണൂര്‍ ഡിസിസി ഓഫീസിന് നേരെ ഉള്‍പ്പെടെ ആക്രമണം നടന്നിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയ്ക്കുനേരെ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ ഡിസിസി ഓഫീസുകള്‍ക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് ഓഫീസിന് തീവച്ചുന്യു മാഹി: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാട്ടുകയും മന്ത്രിക്ക് പരിക്കേൽക്കുകയും…
Read More