ഏ​തു കൊ​ല​കൊ​മ്പ​ന്‍ വര്‍​ഗീ​യ​ത പ​റ​ഞ്ഞാ​ലും എ​തി​ര്‍​ക്കും; അ​ക്കാ​ര്യ​ത്തി​ല്‍ ആ​രെ​യും പേ​ടി​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍


ചേ​ര്‍​ത്ത​ല: വ​ര്‍​ഗീ​യ​ത ഏ​തു കൊ​ല​കൊ​മ്പ​ന്‍ പ​റ​ഞ്ഞാ​ലും എ​തി​ര്‍​ക്കു​മെ​ന്നും അ​ക്കാ​ര്യ​ത്തി​ല്‍ ആ​രെ​യും പേ​ടി​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. പു​തു​യു​ഗ​യാ​ത്ര​യ്ക്കു ചേ​ര്‍​ത്ത​ല​യി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​നു ന​ന്ദി​പ​റ​ഞ്ഞു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തി​ന്‍റെ പേ​രി​ല്‍ എ​ന്തു​വി​ളി​ച്ചാ​ലും എ​ന്തൊ​ക്കെ പ​റ​ഞ്ഞാ​ലും വി​ട്ടു​വീ​ഴ്ച​യി​ല്ല.

ഭൂ​രി​പ​ക്ഷ​മാ​യാ​ലും ന്യൂ​ന​പ​ക്ഷ​മാ​യാ​ലും ആ​രു വ​ര്‍​ഗീ​യ​നീ​ക്കം ന​ട​ത്തി​യാ​ലും എ​തി​ര്‍​ക്കു​മെ​ന്നും യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ടി​നെ മ​തേ​ത​ര കേ​ര​ളം ഇ​രു​കൈ​ക​ളും നീ​ട്ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വ​സ​ര​വാ​ദ നി​ല​പാ​ടു​ക​ളി​ലൂ​ടെ എ​ട്ടു​കാ​ലിമ​മ്മൂ​ഞ്ഞി​നെ പോ​ലും നാ​ണി​പ്പി​ക്കു​ന്ന വാ​ദ​ങ്ങ​ളാ​ണ് പി​ണ​റാ​യി​യും കൂ​ട്ട​രും ന​ട​ത്തു​ന്ന​ത്.

എ​ല്ലാം ശ​രി​യാ​ക്കി​യെ​ന്ന ബോ​ര്‍​ഡു​മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ​യെ​പ്പോ ലും ക​ട​ക്കെ​ണി​യി​ലാ​ക്കി​യ കു​രു​ക്കാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ് സ്ഥി​തി മെ​ച്ച​പ്പെടു​ത്തി സ​ര്‍​വ​മേ​ഖ​ല​യി​ലും കു​തി​പ്പു​ണ്ടാ​ക്കു​ന്ന കൃ​ത്യ​മാ​യ പ​ദ്ധ​തി​ക​ളു​മാ​യാ​ണ് യു​ഡി​എ​ഫ് ജ​ന​ങ്ങ​ള്‍​ക്കു മു​ന്നി​ലെ​ത്തു​ന്ന​ത്. ക​യ​റും ക​ശു​വ​ണ്ടി​യും കൈ​ത്ത​റി​യു​മ​ട​ക്ക​മു​ള്ള പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യെ കൈ​പി​ടി​ച്ചു​യ​ര്‍​ത്തു​ന്ന പ​ദ്ധ​തി​ക​ളും ആ​വി​ഷ്‌​ക​രി​ക്കും.

ഒ​ന്നി​ലും നി​ല​പാ​ടി​ല്ലാ​തെ ആ​ര്‍​ക്കു​ം മ​ന​സി​ലാ​കാ​ത്ത വാ​ക്കു​പ​റ​യു​ന്ന ഗോ​വി​ന്ദ​ന്‍ ന​യി​ക്കു​ന്ന സി​പി​എ​മ്മി​നെ അ​ധി​കാ​ര​ത്തി​ല്‍നി​ന്നു പു​റ​ത്താ​ക്കാ​ന്‍ ന​ല്ല ക​മ്യു​ണി​സ്റ്റു​കാ​രാ​ണ് രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ചേ​ര്‍​ത്ത​ല മു​നി​സി​പ്പ​ല്‍ മൈ​താ​നി​യി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ടി. ​സു​ബ്ര​ഹ്മ​ണ്യ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. എം​പിമാ​രാ​യ എം.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി. ​ബാ​ബു​പ്ര​സാ​ദ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സി.​കെ. ഷാ​ജി​മോ​ഹ​ന്‍, കെ.​ആ​ര്‍. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, എ​സ്. ശ​ര​ത്, എ.​എം. ന​സീ​ര്‍, അ​നി​ല്‍​ബോ​സ്, എ​ബി കു​ര്യാ​ക്കോ​സ്, സി​റി​യ​ക് കാ​വി​ല്‍, വി.​എ​ന്‍. സു​ന്ദ​ര​ന്‍, ബി​നു​ ചു​ള്ളി​യി​ല്‍, സി.​ഡി. ശ​ങ്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.

അ​രൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം ദേ​ശീ​യ​പാ​ത​വ​ഴി​യെ​ത്തി​യ ജാ​ഥ​യ്ക്ക് ഒ​റ്റ​പ്പു​ന്ന​യി​ല്‍ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം ന​ല്‍​കി. ഒ​റ്റ​പ്പു​ന്ന​യി​ല്‍നി​ന്നു നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ​യും കാ​വ​ടി​യു​ടെ​യും മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യി​ല്‍ ആ​വേ​ശ​ക​ര​മാ​യ വ​ര​വേ​ല്‍​പ്പാ​ണ് ന​ല്‍​കി​യ​ത്. തു​റ​ന്ന ജീ​പ്പി​ലെ​ത്തിയ ജ​ഥാ​ക്യാ​പ്റ്റ​ന്‍ വി.​ഡി. സ​തീ​ശ​നെ പ്ര​വ​ര്‍​ത്ത​ക​ര്‍ തോ​ളി​ലേ​റ്റി​യാ​ണ് വേ​ദി​യി​ലേ​ക്കെ​ത്തി​ച്ച​ത്. കൂ​റ്റ​ന്‍ ഹാ​ര​മ​ണി​യി​ച്ചാ​യി​രു​ന്നു സ്വീ​ക​ര​ണം. ബ്ലോ​ക്ക് പ്ര​സി​ഡന്‍റുമാ​രാ​യ കെ.​സി. ആ​ന്‍റണി, ടി.​എ​സ്. ര​ഘു​വ​ര​ന്‍, നേ​താ​ക്ക​ളാ​യ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വി.​എ​ന്‍. അ​ജ​യ​ന്‍, ജ​യ​ല​ക്ഷ്മി അ​നി​ല്‍​കു​മാ​ര്‍, ആ​ര്‍. ശ​ശി​ധ​ര​ന്‍, സ​ജി കു​ര്യാ​ക്കോ​സ്, സി.​വി. തോ​മ​സ്, ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Related posts

Leave a Comment