രാ​ജ്യ​ത്തെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും അ​തി​വേ​ഗ ക​ണ​ക്ടി​വി​റ്റി; ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ 25,000 കോ​ടി​യു​ടെ വ​രു​മാ​നം

പ​ര​വൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജു​ക​ളു​ടെ ക​രു​ത്തി​ൽ വ​ൻ സാ​മ്പ​ത്തി​ക കു​തി​ച്ചു​ചാ​ട്ട​വു​മാ​യി പൊ​തു​മേ​ഖ​ലാ ടെ​ലി​കോം സ്ഥാ​പ​ന​മാ​യ ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ).ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ ബി​എ​സ്എ​ൻ​എ​ലിന്‍റെ വ​രു​മാ​ന​ത്തി​ൽ 20 മു​ത​ൽ 25 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ​യോ കോ​ർ​പ്പ​റേ​റ്റ് മേ​ഖ​ല​യി​ലെ​യോ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക​മ്പ​നി​യു​ടെ ഈ ​പു​ന​രു​ജ്ജീ​വ​നം. ബി​എ​സ്എ​ൻ​എ​ലിന്‍റെ വാ​ർ​ഷി​ക വ​രു​മാ​നം 21,000 കോ​ടി രൂ​പ​യി​ൽ നി​ന്ന് 25,000 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഇ​തി​നേ​ക്കാ​ൾ സു​പ്ര​ധാ​ന​മാ​യി ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന ലാ​ഭം വെ​റും 50 കോ​ടി രൂ​പ​യി​ൽ നി​ന്ന് 7000 കോ​ടി രൂ​പ​യാ​യി കു​ത്ത​നെ ഉ​യ​ർ​ന്ന​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ കൃ​ത്യ​മാ​യ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടേ​തി​ന് സ​മാ​ന​മാ​യ തൊ​ഴി​ൽ അ​ച്ച​ട​ക്ക​വു​മാ​ണ് ബി​എ​സ്എ​ൻ​എ​ലിനെ ഈ ​നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഓ​രോ സ​ർ​ക്കി​ൾ ത​ല​ത്തി​ലും സം​സ്ഥാ​ന ത​ല​ത്തി​ലും എ​ന്‍റ​ർ​പ്രൈ​സ് ബി​സി​ന​സു​ക​ൾ​ക്കും…

Read More

വെ​ർ​ച്വ​ൽ അ​റ​സ്റ്റ് ഭീ​ഷ​ണി: 60 ല​ക്ഷം ത​ട്ടി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ വെ​ൺ​മ​ണി സ്വ​ദേ​ശി​യി​ൽ​നി​ന്ന് വെ​ർ​ച്വ​ൽ അ​റ​സ്റ്റ് ഭീ​ഷ​ണി മു​ഴ​ക്കി 60 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ നാ​ലു ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ലാ​യി. സെ​ന്തി​ൽ, മ​ണി​ക​ണ്ഠ​ൻ, ത​മി​ഴ​ര​ശ​ൻ, സെ​ൽ​വ​ൻ എ​ന്നി​വ​രെ​യാ​ണ് വെ​ൺ​മ​ണി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ൺ​മ​ണി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന റി​ട്ട. ജീ​വ​ന​ക്കാ​രി​യെ 2024 ഏ​പ്രി​ലി​ൽ മും​ബൈ​യി​ലെ സൈ​ബ​ർ ക്രൈം ​ഇ​ൻ​സ്പെ​ക്ട​ർ എ​ന്ന വ്യാ​ജേ​ന ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ്ര​തി​ക​ൾ പ​ണം ത​ട്ടി​യ​ത്. സൈ​ബ​ർ ത​ട്ടി​പ്പു​കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ചെ​ങ്ങ​ന്നൂ​ർ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ജെ. ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു. പ്ര​തി​ക​ൾ പ​ണം ത​ട്ടാ​ൻ ഉ​പ​യോ​ഗി​ച്ച ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ധു​ര, രാ​മ​നാ​ഥ​പു​രം, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ചെ​ങ്ങ​ന്നൂ​ർ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ത​ട്ടി​പ്പി​ൽ…

Read More

ഡോ​ക്ട​റി​ല്ല; പ​റ​ത്താ​നം പി​എ​ച്ച്സി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ; സ​മ​ര​ത്തി​നൊ​രു​ങ്ങി പ്ര​ദേ​ശ​വാ​സി​ക​ൾ

മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ൽ, പാ​റ​ത്തോ​ട്, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന പ​റ​ത്താ​നം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. ആ​കെ​യു​ണ്ടാ​യി​രു​ന്ന ഒ​രു ഡോ​ക്ട​റു​ടെ സേ​വ​ന​വും നാ​ളു​ക​ൾ​ക്ക് മു​മ്പ് നി​ന്ന​തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ൾ ഏ​താ​ണ്ട് നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ഒ​രു ഡോ​ക്ട​റും 11 ജീ​വ​ന​ക്കാ​രു​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രു​മു​ള്ള​പ്പോ​ഴും ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കാ​ത്ത​തു​മൂ​ലം ആ​ശു​പ​ത്രി ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. എ​രു​മേ​ലി ഹെ​ൽ​ത്ത് ബ്ലോ​ക്കി​ൽ നി​ന്നു ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം എ​ത്തു​ന്ന ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്. ഇ​താ​ക​ട്ടെ കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ അ​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നും. വ​ർ​ഷ​ങ്ങ​ളാ​യി ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ ഒ​രു ഡോ​ക്ട​റു​ടെ സേ​വ​ന​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. സ്ഥി​ര​മാ​യി ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റു​ടെ സേ​വ​നം നി​ല​ച്ച​തോ​ടെ പി​ന്നീ​ട് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തി​യെ​ങ്കി​ലും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​തും നി​ല​ച്ചു. ചോ​ല​ത്ത​ടം, പ​റ​ത്താ​നം, ആ​ന​ക്കു​ഴി, വെ​ട്ടു​ക​ല്ലാം​കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ഈ…

Read More

കുഞ്ഞ് മാലാഖയ്ക്ക് ആദരം… സ​പ്ലൈ​കോ​യു​ടെ ആ​ലി​ന്‍ നോ​ട്ടു​ബു​ക്കു​ക​ള്‍ വി​പ​ണി​യി​ല്‍

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ​ദാ​താ​വാ​യി മാ​റി​യ ആ​ലി​ന്‍ ഷെ​റി​ന്‍ ഏ​ബ്ര​ഹാ​മി​ന്‍റെ സ്മ​ര​ണ​യി​ൽ സ​പ്ലൈ​കോ ആ​ലി​ന്‍ ബ്രാ​ന്‍​ഡി​ല്‍ ഇ​റ​ക്കു​ന്ന നോ​ട്ടു​ബു​ക്കു​ക​ളു​ടെ പ്ര​കാ​ശ​നം ഭ​ക്ഷ്യ​മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ല്‍ നി​ര്‍​വ​ഹി​ച്ചു. വി​പ​ണി​യെ ക​ണ​ക്കാ​ക്കി മാ​ത്ര​മ​ല്ല സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ന്നി​യു​ള്ള ഒ​രു പ്ര​വ​ര്‍​ത്ത​ന​വു​മാ​ണ് ആ​ലി​ന്‍ ബ്രാ​ന്‍​ഡി​ല്‍ നോ​ട്ട്ബു​ക്ക് ഇ​റ​ക്കി​യ​തി​ലൂ​ടെ സ​പ്ലൈ​കോ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ആ​ലി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ അ​രു​ണ്‍ ഏ​ബ്ര​ഹാം, ഷെ​റി​ന്‍ ആ​ന്‍ ജോ​ണ്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. നോ​ട്ടു​ബു​ക്കു​ക​ളു​ടെ ലോ​ഗോ​യും ക​വ​ര്‍ ഡി​സൈ​നു​ക​ളും ചെ​യ്ത തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു. ഹൈ​ബി ഈ​ഡ​ന്‍ എം​പി, കൊ​ച്ചി മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍, സ​പ്ലൈ​കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി.​എം. ജ​യ​കൃ​ഷ്ണ​ന്‍, ആ​ലി​ന്‍റെ പി​താ​വ് അ​രു​ണ്‍ ഏ​ബ്ര​ഹാം, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എം.​യു. ബി​ജു, തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ് ഡ​യ​റ​ക്ട​ര്‍…

Read More

ഡോ​ക്ട​റി​ല്ല; പ​റ​ത്താ​നം പി​എ​ച്ച്സി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ

മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ൽ, പാ​റ​ത്തോ​ട്, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന പ​റ​ത്താ​നം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. ആ​കെ​യു​ണ്ടാ​യി​രു​ന്ന ഒ​രു ഡോ​ക്ട​റു​ടെ സേ​വ​ന​വും നാ​ളു​ക​ൾ​ക്ക് മു​മ്പ് നി​ന്ന​തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ൾ ഏ​താ​ണ്ട് നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ഒ​രു ഡോ​ക്ട​റും 11 ജീ​വ​ന​ക്കാ​രു​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രു​മു​ള്ള​പ്പോ​ഴും ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കാ​ത്ത​തു​മൂ​ലം ആ​ശു​പ​ത്രി ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. എ​രു​മേ​ലി ഹെ​ൽ​ത്ത് ബ്ലോ​ക്കി​ൽ നി​ന്നു ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം എ​ത്തു​ന്ന ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്. ഇ​താ​ക​ട്ടെ കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ അ​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നും. വ​ർ​ഷ​ങ്ങ​ളാ​യി ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ ഒ​രു ഡോ​ക്ട​റു​ടെ സേ​വ​ന​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. സ്ഥി​ര​മാ​യി ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റു​ടെ സേ​വ​നം നി​ല​ച്ച​തോ​ടെ പി​ന്നീ​ട് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തി​യെ​ങ്കി​ലും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​തും നി​ല​ച്ചു. ചോ​ല​ത്ത​ടം, പ​റ​ത്താ​നം, ആ​ന​ക്കു​ഴി, വെ​ട്ടു​ക​ല്ലാം​കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ഈ…

Read More

ഇ​ട​വ​ചോ​തി മ​ഹോ​ത്സ​വം 28, 29 തി​യ​തി​ക​ളി​ൽ

കു​ണ്ട​റ: ക​ല്ല​ട​യി​ലെ പ​തി​നാ​റ് ക​ര​ക​ളു​ടെ ദേ​ശ​ദേ​വ​ത ചി​റ്റു​മ​ല ശ്രീ​ദു​ർ​ഗാ​ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ ഇ​ട​വ​ചോ​തി മ​ഹോ​ത്സ​വം 28, 29 വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ക്ഷേ​ത്രം ത​ന്ത്രി ബ്ര​ഹ്‌​മ​ശ്രീ താ​ഴ്‌​മ​ൺ മ​ഠം ക​ണ്ഠ​ര​ര് രാ​ജീ​വ​ര​ര് (ശ​ബ​രി​മ​ല വ​ലി​യ ത​ന്ത്രി) അ​വ​ർ​ക​ളു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ദ​ർ​ശ​നം ന​ട​ത്തു​ന്ന​തും പൊ​ങ്കാ​ല അ​ർ​പ്പി​ക്കു​ന്ന​തും കു​ടും​ബ​ങ്ങ​ളി​ൽ സ​ർ​വ്വ ഐ​ശ്വ​ര്യം ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​ശ്വാ​സം. നാ​ളെ രാ​വി​ലെ 4 ന് ​പ​ള്ളി​യു​ണ​ർ​ത്ത​ൽ, 4.30 ന് ​ന​ട​തു​റ​ക്ക​ൽ, 5.00 ന് ​ഹ​രി​നാ​മ​കീ​ർ​ത്ത​ന പാ​രാ​യ​ണം, ക്ഷേ​ത്ര​ത്തി​ലെ പ​തി​വ് പൂ​ജ​ക​ൾ​ക്ക് പു​റ​മെ 5.30 ന് ​നി​ർ​മാ​ല്യ​ദ​ർ​ശ​നം, 6 ന് ​ഗ​ണ​പ​തി​ഹോ​മം, 8 ന് ​ഭാ​ഗ​വ​ത​പാ​രാ​യ​ണം, തു​ട​ർ​ന്ന് പ്ര​ഭാ​ത​ഭ​ക്ഷ​ണം. വൈ​കി​ട്ട് 6.45 ന് ​ദീ​പാ​രാ​ധ​ന, ഉ​ത്സ​വ പൂ​ജ​ക​ൾ, പാ​യ​സ​സ​ദ്യ , 7ന് ​തി​രു​വാ​തി​ര​യും കൈ​കൊ​ട്ടി​ക്ക​ളി​യും. 29ന് ​രാ​വി​ലെ 4 ന് ​പ​ള്ളി​യു​ണ​ർ​ത്ത​ൽ, 4.30 ന് ​ന​ട​തു​റ​ക്ക​ൽ, 5 ന് ​ഹ​രി​നാ​മ​കീ​ർ​ത്ത​നം,…

Read More

ക​ടു​ത്തു​രു​ത്തി-​പെ​രു​വ റോ​ഡി​ൽ വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി ക​ലു​ങ്ക്; അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി-​പെ​രു​വ റോ​ഡി​ല്‍ കാ​വു​ങ്ക​ല്‍ ജം​ഗ്ഷ​നും മ​ങ്ങാ​ട് കു​രി​ശു​പ​ള്ളി​ക്കു​മി​ട​യി​ല്‍ റോ​ഡി​ലേ​ക്ക് ത​ള്ളി നി​ല്‍​ക്കു​ന്ന ക​ലു​ങ്കി​ന്‍റെ ക​ല്‍​ക്കെ​ട്ട് അ​പ​ക​ട​കാ​ര​ണ​മാ​കു​ന്നു. ഇ​തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ച് അ​പ​ക​ടം പ​തി​വാ​യെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​ടു​ത്തി​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​ക​ലു​ങ്കി​ല്‍ ത​ട്ടി​യി​ട്ടു​ള്ള​തെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞു. മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്ക് സൈ​ഡ് കൊ​ടു​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​ത്. വെ​ളി​ച്ച​മി​ല്ലാ​ത്ത ഭാ​ഗ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വ​ഴി​യി​ലേ​ക്ക് ഇ​റ​ങ്ങി നി​ല്‍​ക്കു​ന്ന ക​ലു​ങ്കി​ന​ന്‍റെ സൈ​ഡ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കാ​ണാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. അ​പ​ക​ട ഭീ​ഷി​ണി​യാ​യ ക​ലു​ങ്കി​ന്‍റെ സൈ​ഡി​ലെ കെ​ട്ട് പൊ​ളി​ച്ചു വീ​തി കൂ​ട്ടി നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

ബൈ​ക്കി​ൽ പോ​ക​വെ ടോ​റ​സ് ലോ​റി​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ടു; കോ​ള​ജ് വി​ദ്യാ​ർ​ഥിക്ക് ദാരുണാന്ത്യം

പ​യ്യാ​വൂ​ർ: പൈ​സ​ക്ക​രി ടൗ​ണി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. കു​ടി​യാ​ന്മ​ല പൊ​ന്മ​ല​യി​ലെ ത​ട്ടു​കു​ന്ന് തേ​വ​ര​യി​ൽ ആ​ൽ​ബി​ൻ ടി. ​വി​ത്സ​ൺ (19) ആ​ണ് മ​രി​ച്ച​ത്. പൈ​സ​ക്ക​രി ദേ​വ​മാ​താ ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി​സി​എ വി​ദ്യാ​ർ​ഥി​യാ​ണ് ആ​ൽ​ബി​ൻ. ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ ബൈ​ക്കി​ൽ കോ​ള​ജി​ലേ​യ്ക്ക് വ​രു​മ്പോ​ൾ ടോ​റ​സ് ലോ​റി​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ടാ​ണ് അ​പ​ക​ട​മെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പ​യ്യാ​വൂ​ർ പോ​ലീ​സും ഇ​രി​ട്ടി ഫ​യ​ർ ഫോ​ഴ്സും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

ആം​ബു​ല​ൻ​സി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച എം​ഡി​എം​എ പി​ടി​കൂ​ടി; രണ്ട് പേർ അറസ്റ്റിൽ

വാ​ണി​യം​പാ​റ (തൃശൂർ): ദേ​ശീ​യ​പാ​ത വാ​ണി​യം​പാ​റ​യി​ൽ ആം​ബു​ല​ൻ​സി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 280 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. വെ​ട്ടി​ക്ക​ൽ സ്വ​ദേ​ശി ഫെ​യ്ത്ത്, അ​ഞ്ചേ​രി സ്വ​ദേ​ശി സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശാ​രോ​ൻ എ​ന്ന പേ​രി​ലു​ള്ള ആം​ബു​ല​ൻ​സി​ലാ​ണ് ല​ഹ​രി മ​രു​ന്ന് ക​ട​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ 6.30നാ​ണ് സം​ഭ​വം. ബീ​ക്ക​ൺ ലൈ​റ്റ് ഇ​ട്ട് വ​രി​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സ് വാ​ണി​യം​പാ​റ ചെ​ക്ക് പോ​സ്റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പ്ര​തി​ക​ൾ തൃ​ശൂ​ർ ഡി​സ്ട്രി​ക്റ്റ് ആ​ന്‍റി നാ​ർ​കോ​ട്ടി​ക്സ് സ്പെ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​ത്. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്നും വ​രി​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സിൽ നടത്തിയ പ​രി​ശോ​ധനയിലാണ് ആം​ബു​ല​ൻ​സി​ലെ ബീ​ക്ക​ൺ ലൈ​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യിൽ ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Read More

ദ​ക്ഷി​ണേ​ന്ത്യ​ൻ കാ​ഴ്ച​ക​ളി​ലേ​ക്ക് ഇ​നി ആ​ഡം​ബ​ര യാ​ത്ര; ഗോ​ൾ​ഡ​ൻ ചാ​രി​യ​റ്റ് ട്രെ​യി​ൻ പു​ത്ത​ൻ ഭാ​വ​ത്തി​ൽ എ​ത്തു​ന്നു

പ​ര​വൂ​ർ: ആ​ഡം​ബ​ര​വും പാ​ര​മ്പ​ര്യ​വും ഒ​ത്തു​ചേ​രു​ന്ന ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ശ​സ്ത​മാ​യ ഗോ​ൾ​ഡ​ൻ ചാ​രി​യ​റ്റ് ല​ക്ഷ്വ​റി ട്രെ​യി​ൻ കൂ​ടു​ത​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ൻ ഒ​രു​ങ്ങു​ന്നു.വ​രാ​നി​രി​ക്കു​ന്ന 2026-27 ടൂ​റി​സ്റ്റ് സീ​സ​ൺ ല​ക്ഷ്യ​മി​ട്ടാ​ണ് ട്രെ​യി​ൻ അ​ടി​മു​ടി ന​വീ​ക​രി​ച്ച് സ​ർ​വീ​സി​ന് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ്ര​മോ​ഷ​ണ​ൽ ഓ​ഫ​റു​ക​ളും ഐ​ആ​ർ​സി​ടി​സി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദ​ക്ഷി​ണേ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​വും പ്ര​കൃ​തി​ഭം​ഗി​യും തൊ​ട്ട​റി​ഞ്ഞ് യാ​ത്ര ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് പ​ര​മ്പ​രാ​ഗ​ത ചാ​രു​ത​യും ആ​ധു​നി​ക സു​ഖ​സൗ​ക​ര്യ​ങ്ങ​ളും ഒ​രേ​സ​മ​യം സ​മ്മാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ട്രെ​യി​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ഞ്ച​ന​ക്ഷ​ത്ര സൗ​ക​ര്യ​ങ്ങ​ളോ​ടെക്യാ​ബി​നു​ക​ൾയാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച ഓ​ൺ​ബോ​ർ​ഡ് അ​നു​ഭ​വം ന​ൽ​കു​ന്ന​തി​നാ​യി ട്രെ​യി​നി​ന്‍റെ ഇന്‍റീ​രി​യ​ർ പൂ​ർ​ണ​മാ​യും പു​ന​ർ​രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ണ്ട്.ന​വീ​ക​രി​ച്ച സൗ​ക​ര്യ​ങ്ങ​ൾ:പ്ല​ഷ് ഫ​ർ​ണി​ച്ച​റു​ക​ൾ അ​ട​ങ്ങി​യ ക്യാ​ബി​നു​ക​ൾ, സ്മാ​ർ​ട്ട് ടി​വി​ക​ൾ, അ​തി​വേ​ഗ വൈ-​ഫൈ വി​നോ​ദ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ട്രെ​യി​നി​ലു​ണ്ടാ​കും.സു​ര​ക്ഷ​യ്ക്ക് മു​ൻ​ഗ​ണ​ന:യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സി​സി​ടി​വി നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും അ​ത്യാ​ധു​നി​ക ഫ​യ​ർ അ​ലാ​റം സം​വി​ധാ​ന​ങ്ങ​ളും പു​തു​താ​യി…

Read More