പരവൂർ: പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലവർധനയ്ക്ക് പിന്നാലെ രാജ്യത്തെ എടിഎം ഇടപാടുകൾക്കുള്ള ഫീസും കുത്തനെ കൂട്ടാൻ നീക്കം.സ്വന്തം ബാങ്കിന്റേതല്ലാത്ത മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോൾ ഈടാക്കുന്ന എടിഎം ഇന്റർചേഞ്ച് ഫീസ് നിലവിലെ 19 രൂപയിൽ നിന്ന് 21 രൂപയായി ഉയർത്താനാണ് ആലോചന. ഇത് സംബന്ധിച്ച നിർദേശം അധികൃതരുടെ പരിഗണനയിലാണ്. ബാങ്കുകളുടെ എടിഎം പ്രവർത്തനച്ചെലവിനെ രാജ്യത്തെ മൊത്തവില പണപ്പെരുപ്പ സൂചികയുമായി ബന്ധിപ്പിക്കാനാണ് പുതിയ നീക്കം. ഇത് യാഥാർഥ്യമായാൽ ഓരോ മാസത്തെയും വിലക്കയറ്റ നിരക്കിന് അനുസരിച്ച് എടിഎം ഫീസിലും മാറ്റമുണ്ടാകും. അതായത്, പ്രവർത്തനച്ചെലവ് കൂടുകയും കുറയുകയും ചെയ്യുന്നതിന് അനുസരിച്ച് ഉപഭോക്താവ് നൽകേണ്ട ഫീസിലും മാസംതോറും ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. നിലവിൽ ഉപഭോക്താവ് എടിഎമ്മിൽ നിന്ന് എത്ര തുക പിൻവലിച്ചാലും ഒരേ നിരക്കാണ് ഈടാക്കുന്നത്. എന്നാൽ സൗജന്യ പരിധിക്ക് ശേഷം പിൻവലിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ഫീസ് നിശ്ചയിക്കുന്ന രീതിയിലേക്കും മാറ്റമുണ്ടായേക്കും.ഒരു ബാങ്കിന്റെ…
Read MoreCategory: Edition News
യാത്രക്കാർ കുറവ്, ഇന്ധനവില കൂടുതൽ; പ്രതിസന്ധിയിലായി സ്വകാര്യ ബസ് വ്യവസായം
ഒറ്റപ്പാലം: യാത്രക്കാർ കുറവും ഇന്ധനവില കൂടുതലും; പ്രതിസന്ധിയിലായി സ്വകാര്യ ബസ് വ്യവസായം. ദിനംപ്രതി വർധിച്ചുവരുന്ന ഇന്ധന വിലക്കയറ്റംമൂലം പൊറുതിമുട്ടുകയാണ് സ്വകാര്യ ബസ് സർവീസുകൾ. ഒറ്റസർവീസുകൾ പലതും ഇതിനകം ഭാഗികമായി സർവീസുകൾ വെട്ടി കുറച്ചിട്ടുമുണ്ട്. സ്വകാര്യബസുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ വന്ന കാര്യമായകുറവും ബസ് വ്യവസായത്തെ പുറകോട്ട് അടിപ്പിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഉണ്ടായ വലിയ ബുദ്ധിമുട്ട് പോലെ തന്നെയാണ് ബസ് വ്യവസായം ഇപ്പോൾ കടന്നു പോകുന്നതെന്ന് ഉടമകൾ പറയുന്നു. ജീവനക്കാർക്കും ഡീസലിനും കൂടിയുള്ള തുക ഓടിക്കിട്ടാത്തതുകൊണ്ടാണ് ചില ബസുകൾ ഇപ്പോൾ നിരത്തിലിറങ്ങാത്തത്. സർവീസ് നടത്തുന്ന ബസുകൾക്ക്തന്നെ യാത്രക്കാരുടെ കുറവുമൂലം ട്രിപ്പുകൾ നഷ്ടമാണ്. ചില ബസുകൾ രാവിലെയും വൈകുന്നേരത്തേയും ട്രിപ്പുകൾ മാത്രമാണ് ഓടുന്നത്.ഗുരുവായൂർ-പാലക്കാട്, ചെർപ്പുളശേരി-ഒറ്റപ്പാലം റൂട്ടിൽ മാത്രമാണ് കൂടുതൽ ബസുകൾ ഓടുന്നത്. അഞ്ച്, പത്ത് മിനിറ്റുകളുടെ ഇടവേളകളിൽ സർവീസ് നടത്തി വരുന്ന ഷൊർണൂർ-തൃശൂർ, ഒറ്റപ്പാലം-തിരുവില്വാമല, അമ്പലപ്പാറ-മണ്ണാർക്കാട്,…
Read Moreചിറ്റൂർ താലൂക്കിൽ വിജയ് ഫാൻസ് ക്ലബിനു പുറമേ ടിവികെയ്ക്കും പിന്തുണയേറുന്നു
ചിറ്റൂർ: താലൂക്കിൽ വിജയ് ഫാൻസ് ക്ലബ് അംഗങ്ങൾ ടിവികെ പാർട്ടിയുണ്ടാക്കി പ്രവർത്തിക്കാൻ നടപടി തുടങ്ങി. വ്യത്യസ്ത രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരാണ് ഫാൻസ് ക്ലബ് അംഗങ്ങൾ. താലുക്കിലുള്ള മിക്ക പഞ്ചായത്ത് പ്രദേശങ്ങളിലും തമിഴ്നാട് മുഖ്യമന്ത്രിയുടെ പോസ്റ്ററുകൾ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. ഫാൻസ് ക്ലബ് അംഗങ്ങളിൽ വലിയൊരുവിഭാഗം ടിവികെയിൽ ചേരാൻ താത്പര്യവും പ്രകടിപ്പിക്കുന്നുണ്ട്. പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ടിവികെയുടെ ചെന്നൈയിലുള്ള ഹെഡ്ക്വാർട്ടേഴ്സുമായി പാലക്കാട്ടെ ഫാൻസ് സംഘടന ആശയ വിനിമയം നടത്തിയതായും വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. വിജയ് കേരളത്തിൽ പാർട്ടി രൂപികരിക്കുകയാണെങ്കിൽ പാർട്ടിയുടെ പേര് കേരളത്തിൽ മാറ്റേണ്ടിവരും. സംസ്ഥാനത്ത് മിക്ക ജില്ലകളിൽ വിജയ് ഫാൻസ് നിലവിലുണ്ട്. എങ്കിലും കേരളത്തിൽ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ അത് ഫാൻസ് ക്ലബ്ബുകൾ പൂർണതോതിൽ ഏറ്റെടുക്കുമോ എന്നതു കണ്ടറിയണ്ടതായിട്ടുണ്ട്. മുഖ്യമന്ത്രി വിജയ് നടപ്പിലാക്കിയ കൈക്കൂലി വാങ്ങുന്നരെ തെളിവുസഹിതം ചുണ്ടിക്കാട്ടിയാൽ വൻ തുക പാരിതോഷികം എന്നതുൾപ്പെടെ പുതിയ ഭരണ പരിഷ്കാരങ്ങൾ യുവാക്കളെ…
Read Moreകൂരാച്ചുണ്ട് ടൗണിൽ സൂചനാ ബോർഡുകളില്ല; നട്ടംതിരിഞ്ഞ് വിനോദസഞ്ചാരികൾ
കൂരാച്ചുണ്ട്: വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനായി കൂരാച്ചുണ്ട് ടൗണിലെത്തുന്ന സഞ്ചാരികളും മറ്റു യാത്രക്കാരും പ്രധാന കവലകളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ വലയുന്നു. പേരാമ്പ്ര, ബാലുശേരി തുടങ്ങിയ ഭാഗങ്ങളിൽ നിന്നെത്തുന്നവർ കൂരാച്ചുണ്ട് ടൗണിലെത്തിയ ശേഷമെ കരിയാത്തുംപാറ, തോണിക്കടവ്, കക്കയം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളൂ. എന്നാൽ സൂചനാ ബോർഡുകൾ ഇല്ലാത്തതിനാൽ ടൗണിലെ കവലകളിൽ വാഹനം നിർത്തി നാട്ടുകാരോട് ചോദിച്ചറിഞ്ഞ് യാത്ര ചെയ്യേണ്ടിവരികയാണ്. പ്രധാനപ്പെട്ട കവലകളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, തോമസ് പുന്നമറ്റത്തിൽ, വിനു മ്ലാക്കുഴിയിൽ, ഗോപാലൻ മണ്ടോപ്പാറ എന്നിവർ പ്രസംഗിച്ചു.
Read Moreഓട്ടോറിക്ഷയിൽ യുവതിക്ക് പ്രസവം; ഡേറ്റായിട്ടില്ലെന്ന് ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ടതിനെ തുടർന്നാണ് സംഭവം
താമരശേരി: യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. ഈങ്ങാപ്പുഴ കക്കാട് സ്വദേശിനിയാണ് താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ വരുന്ന വഴി അമ്പായത്തോട് വച്ച് പ്രസവിച്ചത്. പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. യുവതിയുടെ അയൽക്കാരനായ നാസർ കക്കാടാണ് ഓട്ടോ ഓടിച്ചിരുന്നത്. ഡോകടർമാരും, നഴ്സുമാരും, സുരക്ഷാ ജീവനക്കാരും ചേർന്ന് ആശുപത്രിയിൽവച്ച് അടിയന്തര വൈദ്യസഹായം നൽകി. ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിലും ഡേറ്റ് ആയിട്ടില്ല രണ്ടു ദിവസം കഴിഞ്ഞിട്ട് വന്നാൽ മതി എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. വീട്ടിൽ എത്തിയ ശേഷം വേദന വന്നതിനെ തുടർന്നാണ് മാതാവിനൊപ്പം ഓട്ടോറിക്ഷയിൽ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആശുപത്രിയിൽ എത്തുന്നതിന് മൂന്ന് കിലോമീറ്റർ അകലെ വച്ചാണ് പ്രസവിച്ചത്.
Read Moreവാഹന പരിശോധനയിൽ പിടിച്ചെടുത്തത് 100 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍; വീട്ടിൽ നിന്ന് കണ്ടെത്തിയത് 4000 കിലോയും
നെയ്യാറ്റിന്‍കര : വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന നാലായിരം കിലോഗ്രാമിൽ അധികമുള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു. എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും എക്സൈസ് നെയ്യാറ്റിന്‍കര റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്. ഉച്ചക്കട ഭാഗത്തു നിന്നും ബീമാപള്ളി സ്വദേശി അല്‍ അമീന് (42) എന്നയാള്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. ഇയാള്‍ സ്കൂട്ടറില്‍ 100 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തുന്നതിനിടയിലാണ് പിടിയിലായത്. അല്‍ അമീനെ ചോദ്യം ചെയ്തപ്പോഴാണ് വെള്ളായണി പുഞ്ചക്കരി ഭാഗത്ത് വാടക വീട്ടില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരത്തെ കുറിച്ച് അറിഞ്ഞതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. മുറികളില്‍ ചാക്കുകളിലും പ്ലാസ്റ്റിക് കിറ്റുകളിലുമായി ഇവ നിറച്ചുവച്ചിരുന്നു. പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി കടകളിലേയ്ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്നുവെന്നാണ് എക്സൈസ് നിഗമനം. തൃശൂരില്‍ നിന്നാണ് ഇവ കൊണ്ടുവന്നതെന്ന് അല്‍…
Read Moreവേദനയിൽ പുളഞ്ഞത് രണ്ട് മാസം; ശസ്ത്രക്രിയയിൽ രോഗിയുടെ കാലിൽ നിന്ന് പുറത്തെടുത്തത് മരക്കഷ്ണം
നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ രോഗിയുടെ കാലിൽ നിന്ന് മരക്കഷ്ണം പുറത്തെടുത്തു. ഭരതന്നൂർ കരിങ്കട മഹേഷ് ഭവനിൽ മധു (57)വിന്റെ കാലിൽ നിന്നാണ് മരക്കഷ്ണം പുറത്തെടുത്തത്. മാർച്ച് 21ന് മരത്തിൽ നിന്ന് വീണതിനെ തുടർന്ന് മധു മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ഇവിടെ പത്തിലധികം തുന്നലിട്ട ശേഷം പാലോട് സർക്കാർ ആശുപത്രിയിലേക്ക് വിട്ടു. മൂന്ന് ദിവസം പാലോട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന് ശേഷം വീട്ടിൽ വിട്ടു. തുടർന്ന് മധു വീട്ടിന് അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തി ഡ്രസിംഗ് ചെയ്തു. വീണ്ടും മുറിവിൽ നിന്ന് പഴുപ്പ് വരുന്നതിനെ തുടർന്ന് ഓർത്തോ വിഭാഗത്തിൽ കാണിക്കാൻ ഡോക്ടർ അറിയിച്ചതോടെ ആണ് നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ 14ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തി കണ്ടു. തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ഇന്നലെ അസ്ഥിരോഗ വിദഗ്ധൻ ഡോ.വി.എസ്.അജിത് കുമാർ ശസ്ത്രക്രിയ നടത്തി…
Read Moreമുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമം: സ്ത്രീയുൾപ്പെടെ മൂന്നുപേര്‍ പിടിയിൽ
പേരൂർക്കട: യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്ത്രീയുൾപ്പെടെ മൂന്നു പേരെ മണ്ണന്തല പോലീസ് പിടികൂടി. മണ്ണന്തല വിറകുവെട്ടിക്കോണം ആതിര നിലയത്തിൽ അബി എന്ന് വിളിക്കുന്ന അഭിലാഷ് (39), മലയിൻകീഴ് അരുവിപ്പാറ തെക്കേവിള വീട്ടിൽ ചിക്കു എന്ന് വിളിക്കുന്ന സുജിത്ത് (32), കായംകുളം വള്ളികുന്നം കടുവിനാൽ സുഭാഷ് ഭവനിൽ സരിത (37) എന്നിവരാണ് പിടിയിലായത്. വെമ്പായം പുത്തൻവിള സ്വദേശി ശരത്ത് (37) ആണ് ആക്രമണത്തിന് ഇരയായത്. അഭിലാഷിന്റെ ഭാര്യ മോഷണക്കേസുമായി ബന്ധപ്പെട്ട് കുറച്ചുനാൾ മുമ്പ് ജയിൽ ശിക്ഷ അനുഭവിക്കുകയുണ്ടായി. ഇവർ ജയിൽ ശിക്ഷ അനുഭവിക്കാൻ കാരണം ശരത്തിന്റെ ഇടപെടൽ ആണെന്ന് ആരോപിച്ചാണ് ആക്രമണം. യുവാവുമായി സൗഹൃദം നടിച്ച പ്രതികൾ മരുതൂരിൽ ഉള്ള ഒരു ഫ്ലാറ്റിൽ 22 ന് ഇയാളെ വിളിച്ചു വരുത്തിയ ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഫ്ലാറ്റിനുള്ളിൽ വച്ച് കൈവശമുണ്ടായിരുന്ന മഴുവിന്റെ പിൻഭാഗം കൊണ്ട് തലയിൽ…
Read Moreഗേറ്റ് അടയ്ക്കാൻ വൈകി; എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ടു; ഗേറ്റ് കീപ്പർ മൊബൈൽ ഫോണിൽ കളിക്കുകയായിരുന്നെന്ന് നാട്ടുകാർ
ഹരിപ്പാട്: റെയിൽവേ ഗേറ്റ് യഥാസമയം അടയ്ക്കാതിരുന്നതിനെതുടർന്ന് സിഗ്നൽ ലഭിക്കാതെ എക്സ്പ്രസ് ട്രെയിൻ വഴിയിൽ നിർത്തിയിട്ടു. ഇന്നലെ വൈകിട്ട് മൂന്നോടെ ആയാപറമ്പ് ആലിൻചുവട് റെയിൽവേ ഗേറ്റിലായിരുന്നു സംഭവം. ആലപ്പുഴ ഭാഗത്തുനിന്നും കായംകുളത്തേക്കു പോവുകയായിരുന്ന ജാംനഗർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിനാണ് അപകടസാധ്യത ഒഴിവാക്കാനായി ഗേറ്റിന് ഏതാനും മീറ്ററുകൾ അകലെയായി ആറു മിനിറ്റ് നിർത്തിയിടേണ്ടി വന്നത്. തീവണ്ടി വരുന്ന സമയമായിട്ടും ഗേറ്റ് അടയ്ക്കാതിരുന്നതിനെതുടർന്ന് സിഗ്നൽ സംവിധാനം ചുവപ്പായതാണ് ട്രെയിൻ നിർത്താൻ കാരണം. പതിവില്ലാതെ ട്രെയിൻ പാതിവഴിയിൽ കിടക്കുന്നത് കണ്ട് നാട്ടുകാരും വാഹനയാത്രക്കാരും റെയിൽവേ ഗേറ്റിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് വീഴ്ച പുറത്തറിയുന്നത്.സംഭവസമയം ഗേറ്റ് കീപ്പർ മൊബൈൽ ഫോണിൽ നോക്കിയിരിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഗേറ്റ് അടയ്ക്കാത്തതിനെതുടർന്ന് വാഹനയാത്രക്കാർ ഇറങ്ങി ബഹളം വെച്ച ശേഷമാണ് ഇയാൾ ഗേറ്റ് അടയ്ക്കാൻ തയാറായതെന്നും ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ, പ്രാഥമിക കൃത്യം നിർവഹിക്കാൻ ബാത്ത്റൂമിൽ…
Read Moreപൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക; സിപിഎമ്മിനെതിരേ വീണ്ടും ജി. സുധാകരൻ എംഎൽഎ
അമ്പലപ്പുഴ: സിപിഎമ്മിനെതിരേ വീണ്ടും ശക്തമായ വിമർശനവുമായി ജി. സുധാകരൻ എംഎൽഎ. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അമ്പലപ്പുഴ ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗ വേദിയിലാണ് ജി. സുധാകരൻ വീണ്ടും സിപിഎമ്മിനെതിരേ ആഞ്ഞടിച്ചത്. പാർട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാർട്ടിയെ തകർക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. സിപിഎമ്മിൽ ആത്മവിമർശനമൊന്നുമില്ല. അത് വെറുതെ പറയുന്നതാണ്. സിപിഎമ്മിൽ നിൽക്കാൻ കൊള്ളില്ല. അതുകൊണ്ടാണ് താൻ അംഗത്വം പുതുക്കാതിരുന്നത്. തങ്ങൾ ചേർന്ന കാലത്തെ പാർട്ടിയല്ല ഇത്. പാർട്ടിയെന്ന പേര് മാത്രമേയുള്ളൂ. പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക. ഇതാണിപ്പോൾ നടക്കുന്നത്. സിപിഎം സ്ഥാനാർഥികൾ ജയിച്ചത് ഭാഗ്യമെന്നു കരുതിയാൽ മതി. വിജയരാഘവൻ തനിക്കെതിരേ പ്രസംഗിച്ചതുകൊണ്ട് കൂടുതൽ വോട്ട് കിട്ടി. പ്രസംഗിച്ചാലൊന്നും വോട്ട് കിട്ടില്ല. അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കണം. 2021 ൽ സിപിഎമ്മിന് 47 ശതമാനം വോട്ട് കിട്ടിയിരുന്നു. ഇപ്പോൾ ഇത് 26 ശതമാനമായി കുറഞ്ഞു. ഇത് അസാമാന്യമായ കഴിവാണ്.…
Read More