അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അനധികൃത സെക്യൂരിറ്റി നിയമനം. നിയമനം മുഴുവൻ സഖാക്കൾക്ക്. ഇടത് ഭരണത്തിന്റെ അവസാനഘട്ടത്തിലാണ് പാർട്ടി സഖാക്കളെ സെക്യൂരിറ്റി നിയമനത്തിന്റെ പേരിൽ ആശുപത്രിയിൽ തിരുകിക്കയറ്റിയത്. പാർട്ടിക്കുവേണ്ടി ചെങ്കൊടി പിടിച്ചുനടന്ന വനിതാ സഖാക്കൾ ഉൾപ്പെടെയുള്ള പലരും ഇന്ന് ആശുപത്രിയിൽ സെക്യൂരിറ്റിമാരാണ്. നേരത്തെ മുതൽ തന്നെ ആശുപത്രിയിൽ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് സെക്യൂരിറ്റിമാരെ നിയമിച്ചിരുന്നത്. ആശുപത്രി വികസനസമിതി നിയമിച്ചിരിക്കുന്ന സെക്യൂരിറ്റിമാരെക്കൂടാതെ സ്വകാര്യ ഏജൻസികൾ വഴിയും ആശുപത്രിയിൽ സെക്യൂരിറ്റിമാരെ നിയമിച്ചിരിക്കുകയാണ്. ജില്ലാ സൈനിക ക്ഷേമ വകുപ്പിൽ രജിസ്റ്റർ ചെയ്ത വിമുക്ത ഭടൻമാരെ മാത്രമേ ആശുപത്രിയിൽ സെക്യൂരിറ്റിമാരായി നിയമിക്കാവൂ എന്നാണ് ആശുപത്രി വികസനസമിതി നിയമത്തിലുള്ളത്.എന്നാൽ, ഈ നിർദേശങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ആശുപത്രിയിൽ സെക്യൂരിറ്റിമാരെ നിയമിക്കുന്നത്. ഈ രംഗത്ത് യാതൊരു പരിശീലനവും ഇവർക്ക് നൽകാറുമില്ല. അതുകൊണ്ടുതന്നെ ആശുപത്രിയിൽ ബോംബ് വയ്ക്കാനെത്തുന്നു എന്ന രീതിയിലാണ് ഇവിടെയെത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും വനിതാ സെക്യൂരിറ്റി ജീവനക്കാർ…
Read MoreCategory: Edition News
വീട്ടമ്മയെ പീഡിപ്പിച്ച് മുങ്ങിയ സബീറിനെ തേടി പോലീസും നാട്ടുകാരും മടുത്തു; ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
മാന്നാർ: കുളിക്കടവില്‍ വീട്ടമ്മയെ പീഡിപ്പിച്ച് വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പിടികൂടാൻ കഴിയാതെ പോലീസ് ഇരുട്ടിൽത്തപ്പുന്നു. കൊലക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജയിലില്‍നിന്നിറങ്ങിയ പരുമല കോട്ടയ്ക്കമാലില്‍ സബിറാണ് പോലീസിനെയും നാട്ടുകാരെയും വട്ടംചുറ്റിക്കുന്നത്. നാലുമാസം മുമ്പാണ് വീടിനു സമീപത്തുള്ള കുളിക്കടവിൽ തുണി നനച്ചിരുന്ന വീട്ടമ്മയെ പിന്നിലൂടെ നീന്തി എത്തി തുണികൊണ്ട് മുഖംമൂടി വെള്ളത്തിലേക്ക് തള്ളിയിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മാന്നാർ കുരട്ടിക്കാട് തൊമ്മൻപറമ്പ് കടവിൽ പട്ടാപ്പകലായിരുന്നു സംഭവം. പരിക്കേറ്റ വീട്ടമ്മ പരുമലയിലെ സ്വകാര്യ ആശുപതിയിൽ ചികിത്സ തേടിയിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് നാട്ടിലാകെ അരിച്ചു പെറുക്കിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. നാട്ടുകാരും സംഘടിച്ച് ഇയാൾ ഒളിവിൽ കഴിയാൻ സാധ്യതയുള്ള നദീതീരങ്ങളിലും പൊന്തക്കാടുകളിലും അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.നിരവധി രാത്രികളിൽ പോലീസും നാട്ടുകാരും ഉറക്കമൊഴിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോൾ…
Read Moreപാലാ സ്വദേശി മഞ്ജുദേവി അയര്‍ലൻഡ് ഭരണകക്ഷി പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവില്‍
പാലാ: അയര്‍ലൻഡിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ല്‍ പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പാലാ സ്വദേശി തെരഞ്ഞെടുക്കപ്പെട്ടു. അയർലൻഡിൽ നഴ്സായി ജോലി ചെയ്യുന്ന എം.ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.ഭരണകക്ഷിയുടെ സുപ്രധാന സമിതിയില്‍ ഇന്ത്യയിൽ നിന്നുള്ളയാൾ തെരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണ് . ദേശീയ തലത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് മഞ്ജുദേവി ഈ നേട്ടം കൈവരിച്ചത്. 1926 ല്‍ രൂപീകൃതമായ പാര്‍ട്ടിയാണ് ഫ്യാനഫോയ്ല്‍ പാര്‍ട്ടി. പാര്‍ട്ടി രൂപീകരണ ശതാബ്ദിയോടനുബന്ധിച്ചാണ് ഇത്തവണ പാര്‍ട്ടി തെരഞ്ഞെടുപ്പ് നടത്തിയത്. ഇപ്പോഴത്തെ അയര്‍ലൻഡ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനാണ് പാര്‍ട്ടി പ്രസിഡന്റ്. പാലാ സെന്റ് മേരീസ് ഹൈസ്കൂൾ, പാലാ അല്‍ഫോന്‍സാ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം മഞ്ജുദേവി രാജസ്ഥാനിലെ പിലാനി ബിര്‍ള സ്കൂള്‍ ഓഫ് നഴ്സിംഗില്‍ നിന്നും ഒന്നാം റാങ്കോടെ ജനറല്‍ നഴ്സിംഗ് പാസായി. 2005 ല്‍ അയര്‍ലന്‍ഡിലേയ്ക്ക് കുടിയേറി. ഇപ്പോള്‍ മാറ്റര്‍ പ്രൈവറ്റ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. 2016ല്‍ ബി എസ് സി…
Read Moreവെള്ളാപ്പള്ളി നടേശനെതിരേ കോടതിയെ സമീപിക്കാൻ പാർട്ടിയുടെ അനുമതി തേടി യു. പ്രതിഭ
കായംകുളം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ നിയമ നടപടി സ്വീകരിക്കാൻ അനുമതി തേടി യു. പ്രതിഭ. മാധ്യമങ്ങളിലൂടെ വെള്ളാപ്പള്ളി നടേശൻ തന്റെ മകനെ വ്യക്തിഹത്യ നടത്തുകയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിക്കുകയും ചെയ്തുവെന്നാണ് പ്രതിഭയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു. പ്രതിഭ സിപിഎം ആലപ്പുഴ കമ്മിറ്റിക്ക് കത്ത് നൽകി. എന്നാൽ, പാർട്ടി ജില്ലാ നേതൃത്വം നിലവിൽ ഈ ആവശ്യത്തിന് അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം. പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരേ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
Read Moreകണ്ണോത്തെ ബോട്ടിൽ ബുത്തുകളിൽ കുപ്പികൾ നിറഞ്ഞുകവിഞ്ഞു; നടപടിയെടുക്കാതെ അധികൃതർ
വെങ്കിടങ്ങ്: ഗ്രാമപഞ്ചായത്തിൽ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോട്ടിൽ ബുത്തുകളിൽ കുപ്പികൾ നിറഞ്ഞു കവിഞ്ഞിട്ടും നീക്കാതെ അധികൃതർ. ഫാം ടൂറിസത്തിന്റെ ഭാഗമായി ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന കണ്ണോത്ത് പല്ലഴി റോഡിലെ പാടശേഖരങ്ങളോടുചേർന്നാണ് ബോട്ടിൽ ബൂത്ത് നിറഞ്ഞ് ലോക്കുചെയ്ത നിലയിലുള്ളത്. ജനങ്ങൾ കൂടുന്ന ഇടങ്ങളിലും റോഡരികിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമാണ് ബോട്ടിൽ ബൂത്തകൾ നിറഞ്ഞുകവിയുന്ന കാഴ്ച പതിവായരിക്കന്നത്. പരിസ്ഥിതി മലിനീകരണം തടയുന്നതിനായി പഞ്ചായത്ത് സ്ഥാപിച്ച ബോട്ടിൽ ബൂത്തുകൾ ബന്ധപ്പെട്ട അധികൃതരോ, ഹരിതകർമസേനയോ വൃത്തിയാക്കാത്തതാണ് വിനയായി മാറിയിട്ടുള്ളത്. നിറഞ്ഞ ബോട്ടിൽ ബൂത്തുകളിലെ കപ്പികൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പരിസ്ഥിതി പ്രവർത്തകനായ സദാശിവൻ മതുക്കര ആവശ്യപ്പെട്ടു.
Read Moreക്വാറിയിൽനിന്നു വരുന്ന വാഹനം നിയമം പാലിക്കണമെന്ന് പ്രകൃതിസംരക്ഷണ സമിതി
ചേലക്കര: ക്വാറിയിൽനിന്നു ലോഡുമായിവരുന്ന വാഹനങ്ങൾ കർശനമായി നിയമം പാലിക്കണമെന്ന് വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതി. ക്വാറിയിൽനിന്നുവരുന്ന ടോറസ് ഉൾപ്പടെയുള്ള വാഹനങ്ങൾ അനുവദിച്ചതിലും അധികഭാരംകയറ്റി നിരത്തിലൂടെ പായുന്നത് ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതി വീണ്ടും രംഗത്തുവന്നത്. നിയമംലംഘിച്ച് ക്വാറിയിൽ കരിങ്കൽ ഖനനം നടത്തുന്നതിനും അപകടഭീഷണി ഉയർത്തി ടോറസ് ഉളപ്പടെയുള്ള വാഹനങ്ങൾ അമിതഭാരം കയറ്റി പോകുന്നതിനുമെതിരേ പലതവണ വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തിയെങ്കിലും ഇതേ പ്രവൃത്തി തുടരുകയാണെന്ന് വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതി ആരോപിച്ചു. വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതി പ്രസിഡന്റ് ഗോപി ചക്കുന്നത്ത്, രണ്ടാംവാർഡ് മെമ്പർ വിനോദ് പന്തലാടി, നാലാംവാർഡ് മെമ്പർ ഗീത ഉണ്ണികൃഷ്ണൻ, സംരക്ഷണ സമിതി കോ-ഓർഡിനേറ്റർ ശ്രീകാന്ത് മുണ്ടക്കൽ, കെ.ടി. കുഞ്ഞുമോൻ തുടങ്ങിയവർ സന്നിഹിതരായി.
Read Moreആ പ്രതീക്ഷയും അസ്തമിച്ചു: ഇനി ഇവര്‍ ആരോടു പോയി പരാതി പറയും? ജസ്റ്റിസ് സിരിജഗന് കമ്മിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തി
കൊച്ചി: തെരുവ് നായ്കളുടെ ആക്രമണത്തിന് ഇരയായവര്‍ ഇനി ആരുടെ അടുത്താണ് പരാതിയുമായി എത്തേണ്ടത്? തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരിതത്തിന് പകരമായി കിട്ടേണ്ട നഷ്ടപരിഹാരം പോലും വാങ്ങിയെുക്കാന് കഴിയാത്ത വിധം പ്രതീക്ഷ അറ്റുപോയ അവസ്ഥയിലാണ് തെരുവ് നായ ആക്രമണത്തിന് ഇരകളാകേണ്ടിവന്ന സംസ്ഥാനത്തെ ഏഴായിരത്തിലേറെ വരുന്ന അപേക്ഷകര്‍. നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച ജസ്റ്റിസ് എസ്.സിരിജഗന് കമ്മിറ്റിയുടെ പ്രവര്‍ത്തനം നിലച്ചതോടെ തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നത് ഏഴായിരത്തിലേറെവരുന്ന ഇരകളുടെ പ്രതീക്ഷകളാണ്. നേരത്തെ സുപ്രീംകോടതി കേസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പുതിയ അപേക്ഷകള്‍ സ്വീകരിച്ചിരുന്നത് നിര്‍ത്തി വച്ചിരുന്നെങ്കിലും കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് എസ്.സിരിജഗന്റെ മരണത്തെ തുടര്‍ന്ന് എറണാകുളത്തെ കമ്മീഷന്റെ ഓഫീസ് ഇപ്പോള്‍ അടച്ചുപൂട്ടിയ നിലയിലാണ്. ഇവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ കൊച്ചി കോര്പറേഷന് തിരിച്ചു വിളിച്ചു. പുതിയ പരാതികളും അപേക്ഷയിന്മേലുള്ള പരാതികളും ജില്ലാ ലീഗര്‍ സര്‍വീസ് അഥോറിറ്റികളില്‍ അറിയിക്കാമെന്ന് വാതിലില്‍ എഴുതിവച്ചിട്ടുണ്ടെങ്കിലും അതോടൊപ്പം…
Read Moreമലയിടം തുരുത്ത് സമരം; പ്രതിഷേധക്കാർക്ക് നേരെ പോലീസിന്റെ അതിക്രമം; നിരവധിപേർക്ക് പരിക്ക്
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിൽ ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. ഇന്ന് രാവിലെ മുതൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായില്ല. അതിനിടെ, പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള പോലീസിന്റെ ശ്രമം സംഘർഷത്തിലേക്ക് വഴിവയ്ക്കുകയായിരുന്നു. സ്ഥലത്ത് വലിയ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്. അതേസമയം, സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന പ്രതിഷേധം വാർത്തയായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടു. കൊച്ചി പോലീസിനോട് നടപടി നിർത്തിവയ്ക്കാൻ ചെന്നിത്തല നിർദേശം നൽകി. അടിയന്തരമായി നടപടികൾ നിർത്തിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടെ പ്രദേശത്ത് നിന്ന് പോലീസ് പിരിഞ്ഞുപോയി. നിലവിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണിത്. കോടതി ഉത്തരവ്…
Read Moreഇപിഎഫ്ഒ വരിക്കാർക്ക് യുപിഐ വഴി പണം പിൻവലിക്കാം; പരീക്ഷണങ്ങൾ പൂർത്തിയായി
പരവൂർ: പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാർക്ക് വലിയ ആശ്വാസമേകുന്ന പുതിയ പരിഷ്കാരങ്ങളുമായി കേന്ദ്ര സർക്കാർ.ഇനി മുതൽ വരിക്കാർക്ക് തങ്ങളുടെ പിഎഫ് തുക യുപിഐ പേയ്മെന്റ് ഗേറ്റ്വേ വഴി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പിൻവലിക്കാനാകും. ഇതിനായുള്ള സാങ്കേതിക പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായതായി കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചു. ഏഴുകോടിയിലധികം വരുന്ന ഇപിഎഫ്ഒ വരിക്കാർക്ക് ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് ഈ പുതിയ ചുവടുവയ്പ്പ്.നിലവിൽ പിഎഫ് തുക പിൻവലിക്കുന്നതിനുള്ള അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിന് വലിയ സമയതാമസം നേരിടുന്നുണ്ട്. എന്നാൽ പുതിയ സംവിധാനത്തിൽ, വരിക്കാർക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സാധിക്കുന്ന ഇപിഎഫ് ബാലൻസ് തുക കൃത്യമായി കാണാനാകും. തുടർന്ന് ലിങ്ക് ചെയ്ത യുപിഐ പിൻ ഉപയോഗിച്ച് സുരക്ഷിതമായി തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. ഓട്ടോ സെറ്റിൽമെന്റ്് വഴി നിലവിൽ മൂന്ന് ദിവസത്തിനകം പണം ലഭിക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തിൽ…
Read Moreവ്യാപാരികൾക്ക് ആശ്വാസവുമായി എൻപിസിഐ; എല്ലാ യുപിഐ പേയ്മെന്റുകൾക്കും ഇനി ഒരൊറ്റ സൗണ്ട് ബോക്സ്
പരവൂർ: ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന രാജ്യത്തെ ലക്ഷക്കണക്കിന് വ്യാപാരികൾക്ക് വലിയ ആശ്വാസമേകുന്ന പുതിയ സാങ്കേതികവിദ്യയുമായി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).നിലവിൽ വിവിധ കമ്പനികളുടെ പേയ്മെന്റ് ആപ്പുകൾക്കായി വ്യാപാരികൾ കടകളിൽ വച്ചിരിക്കുന്ന ഒന്നിലധികം സൗണ്ട്ബോക്സുകൾക്ക് പകരം ഏത് ആപ്പ് വഴിയുള്ള ഇടപാടുകളും ഒരൊറ്റ ഉപകരണത്തിലൂടെ സ്ഥിരീകരിക്കാൻ സാധിക്കുന്ന “ഓൾ-ഇൻ-വൺ യുപിഐ സൗണ്ട്ബോക്സ്’ എൻപിസിഐ വികസിപ്പിച്ചു. ക്യൂ ആർ കോഡ് ഏത് കമ്പനിയുടേതാണെങ്കിലും തടസമില്ലാതെ പേയ്മെന്റ് വിവരങ്ങൾ ശബ്ദസന്ദേശത്തിലൂടെ വ്യാപാരികളെ അറിയിക്കാൻ ഈ പുതിയ ഏകീകൃത സൗണ്ട്ബോക്സിന് സാധിക്കും. രാജ്യത്തെ പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് കമ്പനികളുമായി സഹകരിച്ച് ഇതിന്റെ പ്രാരംഭ ഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായും ഉപകരണം ഉടൻ തന്നെ വിപണിയിലെത്തുമെന്നും എൻപിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പേടിഎം, ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ വിവിധ ആപ്പുകളുടെ ക്യൂആർ കോഡുകൾക്കായി വ്യാപാരികൾ വ്യത്യസ്ത സൗണ്ട്ബോക്സുകളാണ് കടകളിൽ സ്ഥാപിച്ചിരിക്കുന്നത്. ഓരോ…
Read More