കാഞ്ഞങ്ങാട്: രണ്ടാഴ്ച പ്രായമുള്ള പശുക്കിടാവിനെ പുലി കൊന്നുതിന്നു. ഇന്നലെ രാത്രിയാണ് സംഭവം. കാഞ്ഞങ്ങാട് ടൗണില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള മടിക്കൈ വെള്ളൂടയിലെ ദുര്‍ഗ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ഡയറിഫാമില് കയറിയ പുലി പശുക്കിടാവിനെ വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. പശുക്കുട്ടിയെ കടിച്ചെടുത്ത് പുലി മതില് ചാടിയാണ് പുറത്തുകടന്നത്. ഇതിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു പശുക്കുട്ടിയുടെ തലയില്ലാത്ത ജഡം നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പുലിയുടെ കാല്‍പ്പാടുകളും രോമവും വലിച്ചിഴച്ചതിന്റെ പാടുകളും സംഭവസ്ഥലത്തുണ്ട്. കാഞ്ഞങ്ങാട് താമസിക്കുന്ന സുരേഷ് നായരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഡയറി ഫാം. ഇവിടെ അമ്പതോളം പശുക്കളുണ്ട്. കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിച്ചിട്ടുണ്ട്. പ്രദേശത്ത് ഇതിനു മുമ്പും പലതവണ പുലിയിറങ്ങിയിട്ടുണ്ട്. വളര്‍ത്തുനായകളെയും ആടുകളെയും പുലി കൊന്നുതിന്നിട്ടുണ്ട്. വനമേഖലയൊന്നുമില്ലാത്ത, പൊതുവേ ചെങ്കല്‍പാറ പ്രദേശമായ ഇവിടുത്തെ പുലിയുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
Read MoreCategory: Edition News
നാളെയാണ് ആ മധുരപ്രതികാരം; എംഎൽഎ മാരുടെ സത്യപ്രതിജ്ഞ ജി. സുധാകരന്റെ മുന്നിൽ
കോട്ടയം: സിപിഎമ്മുമായി ഇടഞ്ഞ് കോൺഗ്രസ് പിന്തുണയോടെ അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിച്ച് നിയമസഭയിലേക്കു വിജയിച്ച മുതിർന്ന നേതാവ് ജി. സുധാകരൻ പ്രോടെം സ്പീക്കറായി ഇന്നു ചുമതലയേറ്റപ്പോൾ വാതിൽ തുറക്കുന്നത് മറ്റൊരു മധുരപ്രതികാരത്തിന്. പ്രോടെം സ്പീക്കറുടെ മുന്നിൽ വേണം എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യാൻ. സിപിഎമ്മിനെയും ഇടതു സർക്കാരിനെയും വെല്ലുവിളിച്ച് മത്സരിച്ചു ജയിച്ചയാളുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യേണ്ട അവസ്ഥയിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഇടത് എംഎൽഎമാരും. ഇടതു വിരുദ്ധർ ഇതു വലിയ ആഘോഷമാക്കിയും മാറ്റിയിട്ടുണ്ട്. ഇന്നു രാവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ പ്രോടെം സ്പീക്കറായി ജി. സുധാകരൻ ചുമതലയേറ്റു. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ സംബന്ധിച്ചു. നാളെ ജി. സുധാകരൻ എംഎൽഎമാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
Read Moreവടശേരി ദാമോദര മോനോൻ എന്റെ അച്ഛനാണ്; ആ പേര് പറഞ്ഞതിൽ തെറ്റെന്താണ്; വിവാദത്തിന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സത്യപ്രതിജ്ഞയില്‍ പേരിനൊപ്പം ജാതിവാൽ ചേർത്തെന്ന വിവാദത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. താൻ പേരിനൊപ്പം പറഞ്ഞത് അച്ഛന്റെ പേരാണ്. അമ്മയുടെ പേരും പറയാൻ ആഗ്രഹിച്ചെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു അച്ഛന്റെ പേര് പറഞ്ഞതിൽ തെറ്റെന്താണ്. മാതാപിതാക്കളുടെ പേര് പറയുന്നത് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞയില്‍ മുഖ്യമന്ത്രി വി ഡി സതീശന് ‘മേനോന്’ എന്ന് പേരിനൊപ്പം ചേര്‍ത്തതിനെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ജിന്റോ ജോണ്‍ ആണ് ആദ്യം ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തിയത്. പിന്നാലെ വി .ആര്.അനൂപും സതീശനെ വിമര്‍ശിച്ചു. വിഷയം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ രാജു പി.നായരും ബിആര്‍എം ഷെഫീറും മുഹമ്മദ് ഷിയാസും സതീശന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Read Moreനവകേരള യാത്ര; തങ്ങളെ ആക്രമിച്ച പോലീസുകാരെ നീക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എ.ഡി. തോമസ്
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ കെഎസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ആഭ്യന്തരവകുപ്പിൽനിന്നു നീക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മർദനത്തിനിരയായ നിയുക്ത എംഎൽഎ എ.ഡി. തോമസ്. ഈ സംഭവത്തിൽ പുനരന്വേഷണത്തിനായി എസ്ഐടി രൂപവത്കരിച്ചിട്ടുണ്ട്. അവരുടെ അന്വേഷണത്തിൽ ഒരുമാസത്തിനുള്ളിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഡിഎഫ് സർക്കാരിന് കീഴിൽ ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ അഭ്യന്തരവകുപ്പിലുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം കെ.സി. വേണുഗോപാൽ എംപി യുടെ ഇടപെടലിലാണ് പൊതുജനശ്രദ്ധയിലെത്തിയത്. അന്ന് അദ്ദേഹവും പ്രതിപക്ഷനേതാവായിരുന്ന വി.ഡി. സതീശനും ഇത് എല്ലാക്കാലത്തും ഓർത്തുവയ്ക്കുമെന്ന് പ്രതികരിച്ചിരുന്നു. ആ നേതൃത്വത്തിന്റെ ഇടപെടലിലാണ് മന്ത്രിസഭ അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിൽ തുടർനടപടി ആരംഭിച്ചത്. അതിൽ സന്തോഷമുണ്ട്. ഇതു കേവലം രാഷ്ട്രീയ പകപോക്കലല്ല. സംസ്ഥാനത്ത് പ്രതിഷേധിക്കാനും അഭിപ്രായം പറയാനും സമരം ചെയ്യാനുമുള്ള എല്ലാവരുടേയും അവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. വെട്ടിയത്…
Read Moreമുന്നറിയിപ്പും സുരക്ഷയുമില്ലാതെ ദേശീയപാതയിലെ ഗതാഗതം; പ്രധാന ജംഗ്ഷനുകളിൽ അപകടം പതിവാകുന്നു
അമ്പലപ്പുഴ: മുന്നറിയിപ്പും സുരക്ഷയുമില്ലാതെ ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ടു. പ്രധാന ജംഗ്ഷനുകളിൽ അപകടം പതിവാകുന്നു. ദേശീയപാതയിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്ക്.ദേശീയപാതയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി ജംഗ്ഷന് തെക്ക് ഭാഗത്ത് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽവച്ചാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ദേശീയപാതയിൽനിന്നുള്ള ഗതാഗതം സർവീസ് റോഡിലൂടെ തിരിച്ചുവിട്ടത്. തെക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് വഴിതിരിച്ചുവിട്ടത്. എന്നാൽ, തൊട്ടടുത്ത പ്രധാന ജംഗ്ഷനായ എസ്എൻ കവല ജംഗ്ഷനിൽ ഇതുമൂലം വലിയ അപകടത്തിന് കാരണമാകുകയാണ്. ഇവിടെ ദേശീയപാതയ്ക്ക് ഇരുഭാഗത്തുനിന്നും സർവീസ് റോഡ് വഴി വരുന്ന വാഹനങ്ങളും കഞ്ഞിപ്പാടം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളുമെല്ലാം ഗതാഗതക്കുരുക്കിൽപ്പെടുകയാണ്. ദേശീയപാത മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടിട്ടും ഗതാഗത ിയന്ത്രണത്തിന് ഇവിടെ പോലീസോ ഹോം ഗാർഡോ ഒന്നുമില്ല. ജംഗ്ഷനിലെ ഓട്ടോ റിക്ഷാ ഡ്രൈവർമാരും സമീപത്തെ വ്യാപാരികളും ചേർന്നാണ് ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിക്കുന്നത്.കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളും ചരക്കു ലോറികളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ്…
Read Moreസൗജന്യ യാത്ര നടത്തണമെങ്കില്‍ മുഖ്യമന്ത്രി വീട്ടില്‍നിന്നു കൊണ്ടുവരേണ്ടി വരും; സൗജന്യ യാത്രയെ പരിഹസിച്ച് എം.എം മണി
തൊടുപുഴ: കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര നടത്തണമെങ്കില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വീട്ടില്‍നിന്നു കൊണ്ടുവരേണ്ടി വരുമെന്ന് മുന്‍ മന്ത്രി എം.എം. മണി. ഗാന്ധിജിയെ കൊന്നവരുടെ കൈയില്‍ രാജ്യം എത്തിച്ചു കൊടുത്തവരാണ് സതീശന്റെ പാര്‍ട്ടി. കേരളത്തില്‍ വികസനം ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം. പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരായ പാര്‍ട്ടി കമ്മിറ്റികളിലെ വിമര്‍ശനത്തില്‍ വ്യക്തിയെ കേന്ദ്രീകരിച്ച് വിമര്‍ശനം നടത്തേണ്ട ആവശ്യമില്ലെന്നായിരുന്നു മറുപടി. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതില്‍ കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പില്ല. തെരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ട് ഞങ്ങളെ ഒരു പുല്ലും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. മുണ്ടും മടക്കിക്കുത്തിത്തന്നെ നില്‍ക്കുമെന്നും മണി പറഞ്ഞു.
Read Moreജലവിഭവ വകുപ്പുമായി മോന്‍സ് ജോസഫ് ജില്ലയുടെ ഏക മന്ത്രി; തലയെടുപ്പോടെ കടുത്തുരുത്തി
കടുത്തുരുത്തി: മോന്‍സ് ജോസഫ് കോട്ടയം ജില്ലയില്‍ നിന്നുള്ള ഏക മന്ത്രിയായതോടെ ജില്ലയുടെ അഭിമാന മണ്ഡലമായി കടുത്തുരുത്തി. ഒരു കാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെ മൂന്ന് മന്ത്രിമാര്‍ വരെയുണ്ടായിരുന്ന ജില്ലയിൽ കഴിഞ്ഞ പത്ത് വര്‍ഷമായി ഏറ്റുമാനൂര്‍ മണ്ഡലത്തില്‍നിന്നുള്ള വി.എന്‍. വാസവനെന്ന ഏക മന്ത്രിയായി ചുരുങ്ങിയിരുന്നു. മുമ്പ് 22 മാസക്കാലം അപ്രതീക്ഷിതമായി പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ച കാലത്ത് ഭരണരംഗത്ത് ഏറെ മികവ് പ്രകടിപ്പിച്ച മോന്‍സ് ജോസഫിന് ഇക്കുറി ജലവിഭവ വകുപ്പ് മന്ത്രിയെന്ന നിലയിൽ ജില്ലയില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നതും നേട്ടമാവും.കുടിവെള്ള പ്രശ്നങ്ങള്‍, കാര്‍ഷിക മേഖലയ്ക്കും നാട്ടുകാര്‍ക്കും ഭീഷണിയായ തോടുകളിലെയും ആറുകളിലെയും ജലാശയങ്ങളിലെയും ചെളിയും മണ്ണും മാലിന്യങ്ങളും, ഇതുമൂലമുണ്ടാകുന്ന വെള്ളപ്പൊക്കം, കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികള്‍ തുടങ്ങി ജില്ലയുടെ പ്രശ്നങ്ങള്‍ ഒട്ടനവധിയാണ്. കൂടാതെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും ജലാശയങ്ങളുടെ നവീകരണം അത്യന്താപേക്ഷിതമാണ്. വേനല്ക്കാലമാകുന്നതോടെ ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്…
Read Moreതെരുവ് നായ്ക്കളെ നീക്കംചെയ്യണം; സുപ്രീം കോടതി വിധിയില്‍ ആശ്വാസവുമായി പൊതുജനം
കോട്ടയം: അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ നീക്കംചെയ്യണമെന്ന സുപ്രീം കോടതി വിധിയില്‍ ആശ്വാസവുമായി പൊതുജനം. നഗരങ്ങളിലും ഗ്രാമങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യത്തില്‍ പൊറുതിമുട്ടുന്നവര്‍ക്ക് ആശ്വാസമാണ് സുപ്രീം കോടതി വിധി. കഴിഞ്ഞ ആഴ്ചയിലും തിരുവഞ്ചൂരില്‍ നായയുടെ കടിയേറ്റത് പത്തിലധികം പേര്‍ക്കാണ്. ഇവരെ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാഗമ്പടം, തിരുനക്കര ബസ് സ്റ്റോപ്പുകളില്‍ എത്തിയവര്‍ക്കും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നായയുടെ കടിയേറ്റിരുന്നു. നിരവധി കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും നായയുടെ കടിയേറ്റിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. വിധി സ്വാഗതാർഹം: ജോസ് കെ. മാണി എംപികോട്ടയം: മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ കൊല്ലാമെന്നും തെരുവ് നായ്ക്കളെ പൊതു ഇടങ്ങളില്‍നിന്നു നീക്കം ചെയ്യണമെന്നുമുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി. ഏറെക്കാലമായി പാര്‍ട്ടി ഉന്നയിക്കുന്ന പ്രധാനപ്പെട്ട ഒരാവശ്യത്തിന് നിയമസാധുത കൈവന്നതില്‍ അങ്ങേയറ്റം ചാരിതാര്‍ത്ഥ്യമുണ്ടെന്നും…
Read Moreഒരു ഡസണ്‍ എംഎല്‍എമാര്‍, കോഴിക്കോടിന് ഒറ്റമന്ത്രിയില്ല; പ്രതിഷേധിച്ച് പ്രവർത്തകർ
കോഴിക്കോട്: യുഡിഎഫ് മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ കോഴിക്കോട് ജില്ലയ്ക്ക് പ്രാതിനിധ്യം ലഭിക്കാത്തതിൽ പ്രതിഷേധവുമായി യുഡിഎഫ് പ്രവര്‍ത്തകർ. കോൺഗ്രസിന്റെ പോഷക സംഘടനയായ ഐഎൻടിയുസി ഉള്‍പ്പെടെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലയിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി കോഴിക്കോട് നോര്‍ത്തില്‍ നിന്നും ജയിച്ച കെ.ജയന്തും ലീഗിൽ നിന്ന് കുറ്റ്യാടിയില്‍ നിന്ന് വിജയിച്ച പാറക്കൽ അബ്ദുള്ളയും മന്ത്രി പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം ഇരുവരും പുറത്തായി. അതോടെ ജില്ലയിൽ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമായി. വര്‍ഷങ്ങളായി കോൺഗ്രസിന് എംഎൽഎമാർ ഇല്ലാത്ത ജില്ലയായിരുന്നു കോഴിക്കോട്. എന്നാൽ ഇത്തവണ അഞ്ച് എംഎൽഎമാർ കോൺഗ്രസിനുണ്ട്. അതിനാൽ ജില്ലയിൽ നിന്ന് ഒരു മന്ത്രി അനിവാര്യമാണെന്നും നേതൃത്വം ജില്ലയെ അവഗണിക്കരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തവണ യുഡിഎഫിന് ജില്ലയിൽ മികച്ച വിജയമാണ് ലഭിച്ചത്. 13 സീറ്റിൽ 12ലും മുന്നണി വിജയിച്ചു കയറി. കോൺഗ്രസില്‍ നിന്ന് അഞ്ച് പേര് , ലീഗില്‍ നിന്ന്…
Read Moreകോഴിക്കോട്ടെ പ്രധാന മയക്കുമരുന്ന് വില്പനക്കാര് അറസ്റ്റില്‍; ലഹരി എത്തിച്ചിരുന്നത് ബംഗളൂരിവിൽ നിന്ന്
കോഴിക്കോട്: വില്പനക്ക് എത്തിച്ച എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയിലായി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി ആരോത്ത് വീട്ടില്‍ മുഹമ്മദ് മിഖ്ദാദ് അബൂബക്കര്‍ എന്ന മിക്കു (33), ചേളന്നൂര്‍ കണ്ണങ്കര സ്വദേശി പള്ളിയറ പൊയില്‍ വീട്ടില്‍ യു.എം.ജാഫര്‍ സാദിഖ് (29) എന്നിവരാണ് അറസ്റ്റിലായത്. സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ ഉല്ലാസ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും ചേവായൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള ചേവായൂര്‍ പോലീസും ചേര്‍ന്നാണ് പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച ബൊലേറോ കാറിന്റെ ഗിയര്‍ ലിവറിന് സമീപം സിപ് ലോക്ക് കവറില്‍ സൂക്ഷിച്ച് വച്ച 71.170 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. പ്രതികള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും വാടകയ്ക്കും പണയത്തിനും മറ്റും ആഡംബര കാറുകള്‍ എടുത്ത് ബംഗളൂരുവില്‍ നിന്നും സ്ഥിരമായി എംഡിഎംഎ വില്പന നടത്തുന്നവരാണെന്നും പോലീസ് പറഞ്ഞു. മുഹമ്മദ് മിഖ്ദാദ് അബൂബക്കര്‍ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്…
Read More