തൃശൂർ: ഗാലറികളെ ആവേശക്കൊടുമുടിയിലെത്തിക്കുന്ന ഇന്ത്യൻ ഫുട്ബോളിലെ കറുത്ത മുത്ത് ഐ.എം.വിജയൻ സിനിമ നിർമാണ മേഖലയിലേക്ക്. ബിഗ് ഡാഡി എന്റർടൈന്റമെന്റ എന്ന മൂവി പ്രൊഡക്ഷൻ കന്പനിയുമായാണ് വിജയൻ സിനിമ മേഖലയിൽ തന്റെ കിക്കോഫ് നടത്തിയിരിക്കുന്നത്. തന്റെ സുഹൃത്തുക്കളായ അരുണ്‍തോമസ്, ദിപു ദാമോദർ എന്നിവരുമായി ചേർന്നാണ് വിജയൻ സിനിമനിർമാണ കന്പനി ആരംഭിച്ചിരിക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വിജയൻ തന്നെയാണ് താൻ സിനിമ നിർമാണ മേഖലയിലേക്ക് പ്രവേശിച്ചത് വെളിപ്പെടുത്തിയത്. കന്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും തങ്ങളുടെ ആദ്യത്തെ സിനിമ സംരംഭം തീർച്ചയായും ഫുട്ബോളുമായി ബന്ധപ്പെട്ട ഒരു സിനിമയാണെന്നും കൂടുതൽ വിശദാംശങ്ങൾ വൈകാതെ അറിയിക്കാമെന്നുമാണ് വിജയൻ പറഞ്ഞിരിക്കുന്നത്. കളിക്കളത്തിൽ എതിർടീമിന്റെ ഇടനെഞ്ചു പിളർത്തി കിടിലൻ ഷോട്ടുകൾ ഉതിർക്കുന്ന വിജയന് സിനിമാലോകം പുതിയതല്ല. ശാന്തം എന്ന ജയരാജ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയിച്ചത് വിജയനാണ്.ആകാശത്തിലെ പറവകൾ, ബെൻ ജോണ്സണ്, കിസാൻ, ക്വട്ടേഷൻ, മഹാസമുദ്രം തുടങ്ങിയ…
Read MoreCategory: Thrissur
പഴയന്നൂരിൽ പ്ലാസ്റ്റിക് ഇനി മാലിന്യമല്ല; പുതിയ പദ്ധതിയിൽ നാട്ടുകാർ ചെയ്യേണ്ടത് ഓർമിപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത്
പഴയന്നൂർ: മാലിന്യമെന്ന പേരില്‍ മണ്ണിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിന് പുതിയ രൂപവും ഭാവവും നല്‍കുകയാണ് പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച പ്ലാസ്റ്റിക് ബയലിംഗ് ആന്റ് ഷ്രഡിങ്ങ് യൂണിറ്റ് സജ്ജമാക്കിയത്. ബ്ലോക്ക് ശുചിത്വസേനയെ ഉപയോഗപ്പെടുത്തി വീടുകളിലെ പ്ലാസ്റ്റിക് സാമഗ്രഹികള്‍ കഴുകി ഉണക്കി വൃത്തിയക്കിയവ യൂണിറ്റില്‍ എത്തിച്ച് ബയലിംഗ് നടത്തി പുനര്ചക്രീകരണത്തിന് ഉപയോഗിക്കുന്നതിനും ഇതര പ്ലാസ്റ്റിക് എല്ലാം പൊടിച്ച് ടാറിംഗ് ഉള്‍പ്പെടെയുള്ള പ്രവർത്തികള്‍ക്ക് ഉപയോഗിക്കുന്നതിനുമാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്. അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്ത് പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് പദ്ധതി നടപ്പിലാക്കാനാണ് ഉദേശിച്ചിരുന്നത്. എന്നാല്‍ 2018ല്‍ ബ്ലോക്ക് പഞ്ചായത്ത് ചീരക്കുഴിയിലെ ഒരേക്കര്‍ സ്ഥലം വിലയ്ക്ക് എടുത്ത് ഷ്രഡിങ്ങ് യൂണിറ്റിന് ആവശ്യമായ കെട്ടിടം പണിത് ജനറേറ്റര്‍ സ്ഥാപിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.…
Read Moreശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സർക്കാറിന്റെ നടപടി വ്യാമോഹമെന്ന് കെ.സുരേന്ദ്രൻ
കാഞ്ഞാണി:പൊലീസിനെയോ പട്ടാളത്തേയോ ഉപയോഗിച്ച് ശബരിമലയിൽ സ്ത്രികളെ പ്രവേശിപ്പിക്കാനുള്ള സർക്കാറിന്റെ നടപടി വ്യാമോഹം മാത്രമാണെന്നും ഇതിനെ എന്തു വില കൊടുത്തും വിശ്വാസി സമൂഹം തടയുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ . കാഞ്ഞാണിയിൽ മണലൂർ നിയോജക മണ്ഡലം നേതൃത്വ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ശബരി മല വിഷയം ആയുധമാക്കിയാണ് 1957 ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ അധികാരത്തിൽ വന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഇനി ഒരിക്കലും തിരിച്ചു വരാത്ത അവസാന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ പറഞ്ഞു. വിവിധ പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്ന വരെ കെ.സുരേന്ദ്രൻ ഷാളണിയിച്ച് സ്വീകരിച്ചു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്ത് പറന്പിൽ അധ്യക്ഷത വഹിച്ചു ബിജെപി ജില്ലാ ട്രഷറർ ഇ.വി.കൃഷ്ണൻ നന്പൂതിരി ,ജില്ലാ വൈസ് പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, സർജു തൊയക്കാവ്,ഷൈജൻ…
Read Moreപത്രവിതരണത്തിനിടയിലും സത്യസന്ധത കൈവിടാത്ത വേലായുധൻ; കളഞ്ഞു കിട്ടിയ പണമടങ്ങുന്ന പഴ്സ് ഉടമയെ തേടിച്ചെന്ന് നൽകി
ഏങ്ങണ്ടിയൂർ: പത്രവിതരണത്തിനിടയിൽ കളഞ്ഞ് കിട്ടിയ പണവും രേഖകളുമടങ്ങുന്ന പഴ്സും ഉടമയെ തേടിച്ചെന്ന് തിരിച്ച് നൽകി.വേലായുധൻ സത്യസന്ധതയിൽ തിളങ്ങി.ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് നിവാസി കുന്തറ കൊച്ചുമോൻ മകൻ വേലായുധൻ പതിവ് പോലെ പനയംകുളങ്ങര ക്ഷേത്രത്തിൽ പത്രവിതരണത്തിനായ് പുലർച്ചെ എത്തിയപ്പോഴാണ് ക്ഷേത്രാങ്കണത്തിൽ ഒരു പഴ്സ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. എണ്ണായിരം രൂപയും, ലൈസൻസ്, ആധാർ, ബാങ്ക് എ.ടി.എം കാർഡുകളുൾപ്പടെ നിരവധി രേഖകളുള്ള പഴ്സ് ലഭിച്ചപ്പോൾ തന്റെ സാന്പത്തിക പരാധീനതകളെ മുഖവിലക്കെടുക്കാതെ ഉടമയെ കണ്ടെത്തി പണവും ,രേഖകളും ഉൾപ്പടെയുള്ള പേഴ്സ് ഉടമക്ക് വേലായുധൻ തിരികെ നൽകുകയായിരുന്നു. കോടതിയിൽ വീടിന്റെ ഉടമസ്ഥാവകാശത്തിനായ് കേസ് നിലനിൽക്കുന്നതിനാൽ പാടെ തകർന്ന ജനലും, വാതിലും പോലും സ്ഥാപിക്കാൻ കഴിയാതെ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് പ്രായപൂർത്തിയായ മൂന്ന് പെണ്മക്കളും ഭാര്യയുമടങ്ങുന്ന വേലായുധന്റെ കുടുംബം താമസിക്കുന്നത്. കോടതിയെപ്പോൾ കുടിയിറക്കുമെന്ന ആശങ്കയിൽ കഴിയുന്പോഴും, പട്ടിണി ജീവിതത്തെ അപഹരിക്കുന്പോഴും സത്യസന്ധത കൈവിടാത്ത വേലായുധന് ഏങ്ങണ്ടിയൂർ…
Read Moreജനാധിപത്യം സംരക്ഷിക്കാൻ മോദിയെ പുറത്താക്കണമെന്ന് കെ.ഇ. ഇസ്മയിൽ
പുതുക്കാട്: രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാൻ നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയിൽ. സിപിഐയുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ കാൽനട ജാഥ പുലിക്കണ്ണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ മതേതരത്വം തകർക്കുകയാണെന്നും വിയോജിക്കാനുള്ള പൗരന്റെ അവകാശത്തെ അടിച്ചമർത്തുകയാണെന്നും ഇസ്മയിൽ പറഞ്ഞു.സിപിഐ ജില്ലാ കൗണ്‍സിൽ അംഗം കെ.എം.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.എസ്. പ്രിൻസ്, മണ്ഡലം സെക്രട്ടറി പി.ജി. മോഹനൻ, സി.യു. പ്രിയൻ, പി.കെ. കണ്ണൻ, പി.എം. നിക്സൻ, ഇ. ഉഷാദേവി, വി.കെ. വിനീഷ്, ജയന്തി സുരേന്ദ്രൻ, എം.എ. ജോയ്, ടി.എൻ. മുകുന്ദൻ, വി.കെ.ലതിക, കലാപ്രിയ സുരേഷ് എന്നിവർ സംസാരിച്ചു.
Read Moreശബരിമല സ്ത്രീപ്രവേശനം; എല്ലാ മതവിശ്വാസികളും സുപ്രീം കോടതിവിധിക്ക് എതിരാണെന്ന് തിരുവന്പാടി ദേവസ്വം സെക്രട്ടറി
തൃശൂർ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ എല്ലാ മതവിശ്വാസികളും സുപ്രീം കോടതിവിധിക്ക് എതിരാണെന്ന് തിരുവന്പാടി ദേവസ്വം സെക്രട്ടറി പ്രഫസർ എം. മാധവൻകുട്ടി പറഞ്ഞു. ആചാരലംഘനത്തിനെതിരെ പൂരപ്രേമി സംഘം തൃശൂരിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൂരപ്രേമിസംഘം രക്ഷാധികാരി കോരപ്പത്ത് ഗോപിനാഥൻ നായർ അധ്യക്ഷനായി. തിരുവന്പാടി ദേവസ്വം പ്രസിഡന്റ് എം. ചന്ദ്രശേഖരൻ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, ഡോ. ടി.എ. സുന്ദർ മേനോൻ, കൗണ്‍സിലർമാരായ കെ. മഹേഷ്, എ. പ്രസാദ്, സി. രാവുണ്ണി തുടങ്ങിയവർ പങ്കെടുത്തു.
Read More“ആനവണ്ടിയുടെ’ ധിക്കാരം; യാത്രക്കാർ “ഇടഞ്ഞു; ആനവണ്ടിയുടെ ഡ്രൈവർക്കെതിരേ നടപടി ആവശ്യപ്പെട്ടു നാട്ടുകാർ
കോതപറന്പ്: വണ്‍വേ റോഡിൽ വാഹന ഗതാഗതം തടസപ്പെടുത്തി കെഎസ്ആർടിസി ബസുകൾ നിർത്തുന്നതായി പരാതി. ഇന്ന് രാവിലെ 9.45 ഓടെ കൊടുങ്ങല്ലൂർ കിഴക്കേ നടയിലെ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. എറണാകുളം ജെട്ടിയിലേക്ക് പോകുകയായിരുന്ന ബസ്റ്റ് നടുറോഡിൽ നിർത്തി യാത്രക്കാരെ കയറ്റിയിട്ടും മുന്നോട്ട് പോകാതെ അവിടെ തന്നെ കുറച്ചുസമയം കിടന്നു. പിറകിൽ വന്ന വാഹനങ്ങൾക്ക് പോകാൻ കഴിയാതായതോടെ ആളുകൾ കെഎസ്ആർടിസി കണ്ടക്ടറോട് ബസ് ഒതുക്കി മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ ക്ഷുഭിതനായി മോശമായി സംസാരിച്ചുവെന്ന് ബസ് കാത്തുനിന്ന യാത്രക്കാർ പറഞ്ഞു. ഇതിനിടെ വാഹനങ്ങളുടെ ക്യൂ വർധിക്കുകയും മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കെഎസ്ആർടിസി ബസ് റോഡിൽ നിന്നുനീക്കി യാത്ര പുനരാരംഭിച്ചത്. ഗതാഗതകുരുക്ക് സൃഷ്ടിക്കുകയും, നിയമം ലംഘനം നടത്തുകയും ചെയ്ത ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreവീശിയടിച്ച ചുഴലിക്കാറ്റിൽ തൃശൂരിൽ വ്യാപക നാശം; എട്ടോളം വീടുകളും , ലക്ഷങ്ങളുടെ കൃഷി നാശവും
മൂന്നുമുറി (തൃശൂർ): ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് എട്ടോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മറ്റത്തൂർ പഞ്ചായത്ത് ലൈബ്രേറിയനായ ഒന്പതുങ്ങൽ ചൂരക്കാടൻ പ്രദീപിന്റെ വീട് സമീപത്തെ കനാൽ ബണ്ടിൽ നിന്നിരുന്ന പുളിമരം കടപുഴകി വീണ് ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്ന കംപ്യൂട്ടർ, ടിവി എന്നിവ തകർന്നു. കാട്ടുങ്ങൽ സനോജിന്റെ വീടും പ്ലാവ് ഒടിഞ്ഞു വീണ് ഭാഗികമായി തകർന്നു. ചെന്പകശേരി രാധ, ആനന്ദപുരത്തുകാരൻ ബാബു, മാനിയങ്കര പ്രേമൻ ,ചെട്ടിച്ചാൽ പുതുശേരി കാർത്യായനി, ചുങ്കാൽ ചക്കുങ്കൽ അമ്മിണി എന്നിവരുടെ വീടുകൾക്കും മരങ്ങൾ വീണ് നാശമുണ്ടായി. മറ്റത്തൂർ ശ്രീകൃഷ്ണ ശ്രീകൃഷ്ണ ഹൈസ്കൂളിലെ സ്റ്റേജിന്റെ മേൽക്കൂരയിലെ ഷീറ്റ് കാറ്റിൽ പറന്ന് സമീപത്തെ ഓടിട്ടകെട്ടിത്തിനുമുകളിൽ വീണു. നാശനഷ്ടം നേരിട്ട പ്രദേശങ്ങളിൽ മന്ത്രി സി.രവീന്ദ്രനാഥ് സന്ദർശനം നടത്തി. മറ്റത്തൂരിൽ കാർഷികമേഖലയിൽ വൻ നഷ്ടം മറ്റത്തൂർ: ഇന്നലെ വൈകുന്നേരമുണ്ടായ ചുഴലിക്കാറ്റ് മറ്റത്തൂർ പഞ്ചായത്തിലെ കാർഷിക മേഖലയിൽ വരുത്തിയത്…
Read Moreഡിവൈഎഫ്ഐ നേതാവിന്റെ ബന്ധുവിന് ഇൻജക്ഷൻ മാറി നൽകി; മെഡിക്കൽ കോളജിൽ സംഘർഷം, ഒടുവിൽ….
മുളങ്കുന്നത്തുകാവ്: ഡിവൈഎഫ്ഐ നേതാവിന്റെ ബന്ധുവിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇൻജക്ഷൻ മാറി കുത്തിയത് തർക്കത്തിനു കാരണമായി. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മെഡിസിൻ വാർഡിൽ കഴിയുന്ന രോഗിയക്കാണ് നഴ്സ് മറ്റൊരു രോഗിയക്ക് നൽകേണ്ട ഇൻജക്ഷൻ തെറ്റി നേതാവിന്റെ ബന്ധുവിനു നൽകിയത്. തുടർന്ന് രോഗിയുടെ നില വഷളാവുകയും അസ്വസ്ഥത കാട്ടുകയും ചെയ്തു. സംശയം തോന്നി കുത്തിവച്ച മരുന്ന് പരിശോധിച്ചപ്പോഴാണ് മരുന്ന് മാറിയ വിവരം അറിയുന്നത്. അതേ സമയം രോഗിയുടെ അസ്വസ്ഥത നഴ്സുമാരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിശോധിക്കാൻ ആദ്യം കൂട്ടാക്കിയില്ലെന്ന് പറയുന്നു. തുടർന്ന് ഡിവൈഎഫ്ഐ നേതാവും മറ്റു ബന്ധുക്കളും ചേർന്ന് ബഹളം വയ്ക്കുകയും വാർഡിൽ സംഘാർഷവസഥ സ്യഷ്ടിക്കുകയും ചെയ്തു. മുതിർന്ന് ഡോകടർമാർ എത്തി പ്രതിമരുന്ന് നൽകിയാണ് രോഗിയുടെ നില വീണ്ടെടുത്തത്. എന്നാൽ ആശുപത്രി ജീവനക്കാർ ഇടപെട്ട് നേതാവുമായി സംസാരിച്ച് പരാതി നൽകാതെ പ്രശ്നം ഒതുക്കി തിർക്കുകയും ചെയ്തു. പ്
Read Moreപേരിന്റെ വില കളയാന്‍..! തട്ടിപ്പും പീഡനവും, അതും ഭാര്യയോട്; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഷാജഹാന് കുടുങ്ങി
വടക്കാഞ്ചേരി: ഭാര്യയുടെ ഒരു ലക്ഷം രൂപയും, 50 പവന്റെ സ്വർണാഭരണങ്ങളും തട്ടിയെടുത്ത് പീഡിപ്പിക്കുകയും ചെയ്ത കേസിൽ കോടതിയിൽ നിന്നും ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. എങ്കക്കാട്, മങ്കര പോക്കാക്കില്ലത്ത് ബീരാവു മകൻ ഷാജഹാനെ (40)യാണ് അറസ്റ്റു ചെയ്തത്. 2006ലാണ് കേസിനാസ്പദമായ സംഭവം. തോന്നൂർക്കരയിലുള്ള സഹോദരിയുടെ മകളുടെ വീട്ടിൽ നിന്നാണ് പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച പ്രതിയെ പിടികൂടിയത്. വടക്കാഞ്ചേരി സിഐ പി.എസ്.സുരേഷിന്റെ നേതൃത്വത്തിൽ എസ്ഐ കെ.സി.രതീഷ്, എഎസ്ഐ ആനന്ദൻ, സിപിഒ സജീവ്, ജോബിൻ ഐസക്, സിന്ധു എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More