ചെ​ങ്ങാ​ലൂ​ർ മാ​ട്ടു​മ​ല​യി​ൽ കു​ന്നി​ടി​ച്ച് മ​ണ്ണ് ക​ട​ത്താ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു; ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

ചെ​ങ്ങാ​ലൂ​ർ: മാ​ട്ടു​മ​ല​യി​ൽ കു​ന്നി​ടി​ച്ച് മ​ണ്ണ് ക​ട​ത്താ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.​സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ക്ര​ഷ​റി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് കു​ന്നി​ടി​ച്ച് കൂ​ട്ടി​യി​ട്ടി​രു​ന്ന മ​ണ്ണാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.​മ​ണ്ണെ​ടു​ത്തി​രു​ന്ന ജെ​സി​ബി​യും ടി​പ്പ​ർ ലോ​റി​യും നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.​ അ​ന​ധി​കൃ​ത​മാ​യി കു​ന്നി​ടി​ച്ച​തി​നെ​തി​രെ നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നു.​സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് അ​ന്ന് കൂ​ട്ടി​യി​ട്ടി​രു​ന്ന മ​ണ്ണാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.​ പ്ര​ള​യ​ത്തി​ൽ മാ​ട്ടു​മ​ല​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്നു.​ മ​ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത കു​ന്നി​ടി​ച്ച​ലും മ​ണ്ണെ​ടു​പ്പു​മാ​ണ് മ​ണ്ണി​ടി​ച്ച​ലി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.​മാ​ട്ടു​മ​ല​യി​ൽ പ്ര​വ​ർ​ത്ത​നം നി​ല​ച്ച ക​രി​ങ്ക​ൽ ക്വാ​റി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തും ഇ​പ്പോ​ൾ ന​ട​ക്കു​ന്ന കു​ന്നി​ടി​ച്ച​ലും ഉ​രു​ൾ​പ്പൊ​ട്ട​ലു​ണ്ടാ​കാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.​ രാ​വും പ​ക​ലു​മി​ല്ലാ​തെ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് ത​ട​യ​ണ​മെ​ന്നും, ഇ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​രാ​യ പി.​എ​ൻ.​ഷി​നോ​യ്, വി.​ആ​ർ.​ര​ബീ​ഷ്,…

Read More

ജ​ർ​മ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ നി​ർ​മി​ച്ച രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ വീ​ട്! പ്രീ ​ഫാ​ബ്രി​ക്കേ​റ്റ​ഡ് വീ​ട്ടി​ൽ താ​മ​സ​മാ​രം​ഭി​ച്ചു

പു​ല്ലൂ​ർ: ജ​ർ​മ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ നി​ർ​മി​ച്ച രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ പ്രീ ​ഫാ​ബ്രി​ക്കേ​റ്റ​ഡ് വീ​ട്, പ്ര​ള​യ​ത്തി​ൽ വീ​ടു​ത​ക​ർ​ന്ന പു​ല്ലൂ​ർ കൊ​ള​ത്തൂ പ​റ​ന്പി​ൽ ച​ന്ദ്ര​ൻ-​ശാ​ര​ദ ദ​ന്പ​തി​ക​ൾ​ക്കു സ്വ​ന്തം. ബാം​ഗ്ലൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള ഫൈ​സ​ൽ ആ​ൻ​ഡ് ഷ​ബാ​ന ഫൗ​ണ്ടേ ഷ​ൻ വീ​ട് സ്ഥാ​പി​ച്ച​ത്. അ​വ​സാ​ന​ഘ​ട്ട മി​നു​ക്കു​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വീ​ടി​ന്‍റെ പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങ് ന​ട​ത്തി. തു​ട​ർ​ന്ന് യൂ​റോ​പ്യ​ൻ ശൈ​ലി​യി​ൽ നി​ർ​മി​ച്ച എ​ല്ലാ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ​യും അ​തി​ജീ​വി​ക്കാ​ൻ ശേ​ഷി​യു​ള്ള വീ​ട്ടി​ൽ താ​മ​സം ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് ത​ത്തം​പ്പി​ള്ളി​യും ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും ഫൗ​ണ്ടേ ഷ​ൻ പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം 50 ഓ​ളം പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. അ​ടി​ത്ത​റ​യു​ടെ നി​ർ​മാ​ണം അ​ട​ക്കം പ​ത്തു ല​ക്ഷ​ത്തോ​ളം ചെ​ല​വു​വ​ന്ന വീ​ട്്്് സൗ​ജ​ന്യ​മാ​യാ​ണു നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്.

Read More

പ്രളയം ത​ക​ർ​ത്ത വീ​ട്ടിൽ ദുരിതത്തിൽ കൊച്ചുറാണിയും കുടുംബവും; യാതൊരു സഹായവും നല്‍കാതെ അധികൃതര്‍

ചാ​ല​ക്കു​ടി: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടി​ന്‍റെ ബാ​ക്കി​യാ​യ ഷീ​റ്റി​നു താ​ഴെ കൊ​ച്ചു​റാ​ണി​യും രോ​ഗി​യാ​യ ഭ​ർ​ത്താ​വും കാ​റ്റി​നേ​യും മ​ഴ​യേ​യും സ​ഹി​ച്ചു​ക​ഴി​ഞ്ഞു​കൂ​ടു​ന്നു. ചാ​ല​ക്കു​ടി കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ക​നാ​ൽ ചേ​രി​യി​ലാ​ണ് ഈ ​ദു​രി​ത​ക്കാ​ഴ്ച. മ​ഞ്ഞ​തോ​പ്പ് ജെ​യിം​സും ഭാ​ര്യ കൊ​ച്ചു​റാ​ണി​യു​മാ​ണ് ഈ ​ഷെ​ഡി​ന​ക​ത്ത് ക​ഴി​ച്ചു​കൂ​ടു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ വീ​ടി​ന്‍റെ ചു​മ​രെ​ല്ലാം ഇ​ടി​ഞ്ഞു​വീ​ണു. വീ​ടു മേ​ഞ്ഞി​രു​ന്ന ഷീ​റ്റും, ഒ​രു ക​ക്കൂ​സ് മു​റി​യും മാ​ത്ര​മാ​ണ് ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​ത്. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ​ക്യാ​ന്പി​ലേ​ക്ക് പോ​യ റാ​ണി​യും ഭ​ർ​ത്താ​വും തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന വീ​ടാ​ണ് ക​ണ്ട​ത്. വീ​ടു​ക​ളി​ൽ അ​ടു​ക്ക​ള ജോ​ലി​ചെ​യ്തു ജീ​വി​ക്കു​ന്ന റാ​ണി​ക്ക് ത​ന്‍റെ കൊ​ച്ചു കൂ​ര പ​ണി​യാ​ൻ യാ​തൊ​രു മാ​ർ​ഗ​വു​മി​ല്ല. പ്ര​ള​യ​ത്തി​നു​ശേ​ഷം വീ​ട് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ച്ചു​വെ​ങ്കി​ലും യാ​തൊ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ല്ല. വീ​ട്ടി​ൽ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി ക​ഴി​ക്കു​വാ​ൻ ക​ഴി​യു​ന്നി​ല്ല. എ​ന്തി​നേ​റെ വ​സ്ത്രം മാ​റാ​ൻ വീ​ടി​ന് ഒ​രു മ​റ​പോ​ലു​മി​ല്ല. തു​റ​സാ​യി കി​ട​ക്കു​ന്ന ഷെ​ഡി​നു താ​ഴെ​യാ​ണ് റാ​ണി​യും രോ​ഗി​യാ​യ ഭ​ർ​ത്താ​വും…

Read More

ഇ​ന്നാ​ണ് ആ​ശ​ങ്ക ഞാ​യ​ർ! ആ​ദ്യം റെ​ഡ് അ​ലെ​ർ​ട്ടും പി​ന്നീ​ട് യെ​ല്ലോ അ​ലെ​ർ​ട്ടും; ആ​ശ​ങ്ക വിട്ടൊഴിയാതെ തൃശൂരിലെ ജനങ്ങള്‍

തൃ​ശൂ​ർ:​ ഇ​ന്നാ​ണ് ആ​ശ​ങ്ക ഞാ​യ​ർ. മ​ഹാ​പ്ര​ള​യ​ത്തി​നുശേ​ഷം വീ​ണ്ടും തീ​വ്ര​മ​ഴ​യെ​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പും കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​വും യെ​ല്ലോ അ​ലെ​ർ​ട്ടും എ​ല്ലാം ചേ​ർ​ന്ന് ഇ​ന്ന​ത്തെ ഞാ​യ​റി​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ആ​ദ്യം റെ​ഡ് അ​ലെ​ർ​ട്ടും പി​ന്നീ​ട് യെ​ല്ലോ അ​ലെ​ർ​ട്ടും പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട തൃ​ശൂ​രി​ൽ ക​ന​ത്ത മ​ഴ ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക വി​ട്ടൊ​ഴി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞു​പോ​യ മ​ഹാ​പ്ര​ള​യ​ത്തി​ലും അ​വ​സ്ഥ ഇ​തുതന്നെയാ​യി​രു​ന്നു​വെ​ന്നും മ​റ്റെ​ല്ലാ​യി​ട​ത്തേ​യും മ​ഴ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് തൃ​ശൂ​രി​ൽ മ​ഴ ക​ന​ത്ത​തും സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച ജി​ല്ല​ക​ളി​ലൊ​ന്നാ​യി തൃ​ശൂ​ർ മാ​റി​യ​തും. ക​ഴി​ഞ്ഞ ദി​വ​സം ചാ​ല​ക്കു​ടി​യി​ൽ വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റും തൃ​ശൂ​ർ ന​ഗ​ര​ത്തി​ല​ട​ക്കം പെ​യ്ത ക​ന​ത്ത മ​ഴ​യും ആ​ശ​ങ്ക​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടി​യി​ട്ടു​ണ്ട്. ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തോ​ടൊ​പ്പം എ​ല്ലാം നേ​രി​ടാ​ൻ സ​ജ്ജ​മാ​ണെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മു​ൻ​ക​രു​ത​ലു​ക​ൾ എ​ല്ലാ​യി​ട​ത്തും കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ഡാ​മു​ക​ൾ മി​ക്ക​തും തു​റ​ന്നി​ട്ടു​ള്ള​തി​നാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്കു ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ശ​ങ്ക​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ർ​ത്തിക്കുന്നു…

Read More

ആ​ശ​ങ്കയുടെ  ഞാ​യ​ർ;  റെഡ് അലേർട്ടും പിന്നെ യല്ലോ അലേർട്ടും പ്രഖ്യാപിച്ചതോടെ തൃശൂരിലെ ജനം ഭീതിയിൽ; ആശങ്ക പെടേണ്ടതില്ലെന്ന് അധികൃതർ

തൃ​ശൂ​ർ: നാ​ളെ​യാ​ണ് ആ​ശ​ങ്ക ഞാ​യ​ർ. മ​ഹാ​പ്ര​ള​യ​ത്തി​നു ശേ​ഷം വീ​ണ്ടും തീ​വ്ര​മ​ഴ​യെ​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പും കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​വും യെ​ല്ലോ അ​ലെ​ർ​ട്ടും എ​ല്ലാം ചേ​ർ​ന്ന് നാ​ള​ത്തെ ഞാ​യ​റി​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ആ​ദ്യം റെ​ഡ് അ​ലെ​ർ​ട്ടും പി​ന്നീ​ട് യെ​ല്ലോ അ​ലെ​ർ​ട്ടും പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട തൃ​ശൂ​രി​ൽ ക​ന​ത്ത മ​ഴ ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക വി​ട്ടൊ​ഴി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞു​പോ​യ മ​ഹാ​പ്ര​ള​യ​ത്തി​ലും അ​വ​സ്ഥ ഇ​തു ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നും മ​റ്റെ​ല്ലാ​യി​ട​ത്തേ​യും മ​ഴ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് തൃ​ശൂ​രി​ൽ മ​ഴ ക​ന​ത്ത​തും സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച ജി​ല്ല​ക​ളി​ലൊ​ന്നാ​യി തൃ​ശൂ​ർ മാ​റി​യ​തും.ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചാ​ല​ക്കു​ടി​യി​ൽ വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റും തൃ​ശൂ​ർ ന​ഗ​ര​ത്തി​ല​ട​ക്കം പെ​യ്ത ക​ന​ത്ത മ​ഴ​യും ആ​ശ​ങ്ക​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടി​യി​ട്ടു​ണ്ട്. ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തോ​ടൊ​പ്പം എ​ല്ലാം നേ​രി​ടാ​ൻ സ​ജ്ജ​മാ​ണെ​ന്നും ജി​ല്ല ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മു​ൻ​ക​രു​ത​ലു​ക​ൾ എ​ല്ലാ​യി​ട​ത്തും കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ഡാ​മു​ക​ൾ മി​ക്ക​തും തു​റ​ന്നി​ട്ടു​ള്ള​തി​നാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ശ​ങ്ക​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന്…

Read More

കുടുംബശ്രീയുടെ ചായക്കട കത്തിയ സംഭവം; അയൽവാസിയുടെ ഭീഷണി ഉണ്ടായിരുന്നതായി മൊഴി

കൊ​പ്ര​ക്ക​ളം : ചെ​ന്ത്രാ​പ്പി​ന്നി ക​ണ്ണ​നാം​കു​ള​ത്ത് കു​ടും​ബ​ശ്രീ​യു​ടെ ചാ​യ​ക്ക​ട ക​ത്തി ന​ശി​ച്ച സം​ഭ​വ​ത്തി​ൽ പ​രി​സ​ര​വാ​സി ക​ത്തി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ക​യ്പ​മം​ഗ​ലം പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​യാ​യ സീ​ന​ത്ത് മൊ​ഴി ന​ൽ​കി​യ​ത്. എ​ട​ത്തി​രു​ത്തി ഏ​ഴാം വാ​ർ​ഡി​ലെ കൃ​ഷ്ണ​കൃ​പ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ചാ​യ​ക്ക​ട​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ക​ത്തി​ന​ശി​ച്ച​ത്. ചാ​യ​ക്ക​ട തു​റ​ക്കാ​നെ​ത്തി​യ സീ​ന​ത്താ​ണ് പ​ള്ളി​പ്പ​റ​ന്പി​ലാ​ണ് ക​ട ക​ത്തി​യ നി​ല​യി​ൽ ക​ണ്ട​ത്. ഓ​ല കൊ​ണ്ട് കെ​ട്ടി​യു​ണ്ടാ​ക്കി​യ ക​ട​യു​ടെ മു​ൻ​വ​ശ​ത്തെ ട​ർ​പോ​ളി​ൻ പൂ​ർ​ണ്ണ​മാ​യും ക​ത്തി ന​ശി​ച്ചു. ക​ട​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ക​സേ​ര​യും, ബി​സ്ക്ക​റ്റു​ക​ളും, 15 കു​പ്പി സോ​ഡ, 250 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പ​രി​സ​ര​വാ​സി ക​ട ക​ത്തി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്ന് സീ​ന​ത്ത് ആ​രോ​പി​ച്ചു.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​ർ ഉ​ൾ​പ്പ​ടെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വെ​ല്ലു​വി​ളി വീ​ണ്ടും;  ഞാ​യ​റാ​ഴ്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ശീ​ല​ന ക്യാ​ന്പ്

തൃ​​​ശൂ​​​ർ: വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ഐ​​​ടി അ​​​റ്റ് സ്കൂ​​​ൾ വി​​​ഭാ​​​ഗം അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​യി പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി വീ​​​ണ്ടും ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ത്തു​​​ന്നു. സ്കൂ​​​ളു​​​ക​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ലി​​​റ്റി​​​ൽ കൈ​​​റ്റ്സ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ഉ​​​പ​​​ജി​​​ല്ലാ പ​​​രി​​​ശീ​​​ല​​​ന ക്യാ​​​ന്പാ​​​ണ് ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി സ്കൂ​​​ളു​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​വും ഐ​​​ടി അ​​​റ്റ് സ്കൂ​​​ളി​​​ന്‍റെ ഞാ​​​യ​​​റാ​​​ഴ്ച പ​​​രി​​​പാ​​​ടി​ വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ ആ​​​രാ​​​ധ​​​ന​​​ക​​​ളി​​​ലും മ​​​ത​​​ബോ​​​ധ​​​ന ക്ലാ​​​സു​​​ക​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​ത് ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ഇ​​​ത്ത​​​രം നീ​​​ക്കം. നേ​​​ര​​​ത്തെ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ശ​​​ക്ത​​​മാ​​​യ എ​​​തി​​​ർ​​​പ്പി​​​നെ​​​തു​​​ട​​​ർ​​​ന്ന് മാ​​​റ്റി​​​വ​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​വ​​​ണ​​​യും മ​​​ന​​​പ്പൂ​​​ർ​​​വം പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ ചി​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഞാ​​​യ​​​റാ​​​ഴ്ച​​​യി​​​ൽ​​​ത​​​ന്നെ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി വ​​​ച്ചി​​​രി​​​ക്കു​​ക​​​യാ​​​ണ്. നാ​​​ളെ തൃ​​​ശൂ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ പ​​​ല രൂ​​​പ​​​ത​​​ക​​​ളി​​​ലും മ​​​ത​​​ബോ​​​ധ​​​ന അ​​​ർ​​​ധ​​​വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​ക​​​ളും ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. കു​​​ട്ടി​​​ക​​​ൾ ക്യാ​​​ന്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​യാ​​​ൽ മ​​​ത​​​ബോ​​​ധ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ പ​​​റ്റാ​​​താ​​​കും. ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ…

Read More

പാലിയേക്കര ടോൾ പ്ലാസയിൽ ക്യൂ ​നീ​ണ്ടാ​ലും ടോ​ൾ ഈ​ടാ​ക്കും; ആറുവർഷംകൊണ്ട് പി​രി​ച്ച​ത് 570 കോ​ടി; പത്തുവർഷംകൂടി പിരിക്കും 

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ടോ​ൾ പ്ലാ​സ​യി​ൽ ടോ​ൾ ഫീ​സ് പി​രി​ക്കാ​ൻ താ​മ​സ​മു​ണ്ടാ​യാ​ൽ തു​റ​ന്നു​വി​ട​ണ​മെ​ന്ന നി​യ​മ​മി​ല്ലെ​ന്നു ദേ​ശീ​യ​പാ​ത അ​ഥോറി​റ്റി. ടോ​ൾ പ്ലാ​സ​യി​ൽ മൂ​ന്നുമിനി​റ്റി​ലേ​റെ താ​മ​സ​മു​ണ്ടാ​യാ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു ടോ​ൾ ഈ​ടാ​ക്കാ​തെ തു​റ​ന്നു​വി​ട​ണ​മെ​ന്നു ക​രാ​ർ വ്യ​വ​സ്ഥ​യി​ല്ല. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് 2010 ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്തി​നു ന​ൽ​കി​യ വി​വ​രാ​വ​കാ​ശ രേ​ഖ​യി​ലാ​ണ് ഈ ​വി​വ​രം. മ​ണ്ണു​ത്തി- ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യു​ടെ പ​ണി​ക്കു ചെ​ല​വാ​യ തു​ക​യു​ടെ മു​ക്കാ​ൽ ഭാ​ഗ​വും ടോ​ൾ പി​രി​വി​ലൂ​ടെ ആ​റുവ​ർ​ഷ​ത്തി​ന​കം ക​രാ​ർ ക​ന്പ​നി കൈ​ക്ക​ലാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​നി​യും പ​ത്തുവ​ർ​ഷം ടോ​ൾ പി​രി​ക്കാ​മെ​ന്നാ​ണ് ക​രാ​ർ. 2012 ൽ ​പ​ണി പൂ​ർ​ത്തി​യാ​ക്കി​യ മ​ണ്ണു​ത്തി- ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യു​ടെ എ​സ്റ്റി​മേ​റ്റ് 910.28 കോ​ടി രൂ​പ​യാ​യി​രു​ന്നു. ക​രാ​ർ ക​ന്പ​നി​ക്ക് 721.17 കോ​ടി രൂ​പ​യാ​ണു ചെ​ല​വാ​യത്. 2018 ഏ​പ്രി​ൽ 30 വ​രെ 569.51 കോ​ടി രൂ​പ ടോ​ൾ പി​രി​ച്ചുക​ഴി​ഞ്ഞു. 2028 ജൂ​ണ്‍…

Read More

ബി​ജെ​പി വി​ശ്വാ​സി സ​മൂ​ഹ​ത്തോ​ടൊ​പ്പം; ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം സി​പി​എ​മ്മി​നെ ത​കർക്കുമെന്ന് കെ സു​രേ​ന്ദ്ര​ൻ

തൃ​ശൂ​ർ : ബി​ജെ​പി വി​ശ്വാ​സി സ​മൂ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നും ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ശ്ര​മം സി​പി​എ​മ്മി​നെ പ​ത​ന​ത്തി​ലെ​ത്തി​ക്കു​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ.ബി​ജെ​പി തൃ​ശൂ​ർ ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്എ. നാ​ഗേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ സി. ​കൃ​ഷ്ണ​കു​മാ​ർ, ഷാ​ജു​മോ​ൻ വ​ട്ടേ​ക്കാ​ട്, കെ.​വി. ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ, പി.​എ​സ്. ശ്രീ​രാ​മ​ൻ, പി.​എം. ഗോ​പി​നാ​ഥ്, അ​ഡ്വ. കെ.​കെ. അ​നീ​ഷ് കു​മാ​ർ, അ​ഡ്വ. ര​വി​കു​മാ​ർ ഉ​പ്പ​ത്ത്, ജ​സ്റ്റി​ൻ ജേ​ക്ക​ബ്, അ​ഡ്വ. ഉ​ല്ലാ​സ് ബാ​ബു, വി​ൻ​ഷി അ​രു​ണ്‍​കു​മാ​ർ, ഇ.​വി. കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Read More

സാമ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സ്; യു​വ​തി​യെ​ ക​സ്റ്റ​ഡി​യി​ലെടുക്കാൻ തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് കു​ന്നം​കു​ള​ത്ത്

കു​ന്നം​കു​ളം: കു​ന്നം​കു​ളം പ്ര​ദേ​ശ​ത്തു​നി​ന്നും 75 ല​ക്ഷം രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി പി​ടി​യി​ലാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി പ്രി​യ(30)​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​തി​നാ​യി വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് കു​ന്നം​കു​ള​ത്തെ​ത്തി. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ്രി​യ​ക്ക് ഇ​തു​പോ​ലെ കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഈ ​കേ​സി​ലേ​ക്ക് അ​റ​സ്റ്റു കാ​ണി​ക്കു​ന്ന​തി​നാ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​വി​ടെ​യെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് സ്വേ​ദ​ശി​നി​യാ​യ പ്രി​യ ഇ​വി​ടെ പ​ല​രി​ൽ​നി​ന്നാ​യി പ​ണം ത​ട്ടി​യെ​ടു​ത്തി​രു​ന്നു. ലോ​ട്ട​റി ത​ട്ടി​പ്പു​കേ​സി​ലും പ്ര​തി​യാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് സ്റ്റേ​ഷ​നി​ൽ പ്ര​തി​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വി​ടെ​നി​ന്നും മു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ന്നം​കു​ള​ത്തി​ന​ടു​ത്ത് കൂ​നം​മൂ​ച്ചി വെ​ട്ടു​കാ​ട് ഭാ​ഗ​ത്തു വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് മൂ​ന്ന് കു​ട്ടി​ക​ളു​മാ​യി താ​മ​സം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ഇ​വി​ടെ പ്രി​യ ഗ്രൂ​പ്പ് എ​ന്ന പേ​രി​ൽ വ്യാ​ജ വി​ലാ​സ​മു​ണ്ടാ​ക്കി ഫേ​സ്ബു​ക്കി​ലൂ​ടെ പ​ല​രു​മാ​യി പ​രി​ച​യ​പ്പെ​ട്ട് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. പ​തി​ന​ഞ്ചോ​ളം പേ​രി​ൽ​നി​ന്നാ​യി 75 ല​ക്ഷം രൂ​പ​യാ​ണ് ഇ​വി​ടെ​നി​ന്നും ത​ട്ടി​യ​ത്. ജ്വ​ല്ല​റി, ഫി​നാ​ൻ​സ് എ​ന്നി​വ തു​ട​ങ്ങാം എ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വി​ടെ പ​ണം പ​രി​ച്ച് വെ​ട്ടി​പ്പ്…

Read More