പീ​ച്ചി​യി​ൽ താ​ര​മാ​യി ക​ള​ക്ട​റും കു​ടും​ബ​വും; ക​ള​ക്ട​റോ​ടൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​ൻ മത്‌സരം;  ഡാം ​കാ​ണാ​നെ​ത്തു​ന്ന​ത് ആ​യി​ര​ങ്ങ​ൾ

പ​ട്ടി​ക്കാ​ട്: പീ​ച്ചി ഡാ​മി​ലെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തു കാ​ണാ​ൻ ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ ഭ​ർ​ത്താ​വും മ​ക​ളും മാ​താ​വു​മാ​യെ​ത്തി​യ​തോ​ടെ ആ​ളു​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റി. ജീ​വ​ന​ക്കാ​ർ ക​ള​ക്ട​റോ​ടൊ​പ്പം നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കാ​നും ഫോ​ട്ടോ​യെ​ടു​ക്കാ​നും മ​ത്സ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം തു​റ​ന്ന ഡാം ​കാ​ണാ​ൻ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​ന്ന​ലെ എ​ത്തി​യ​ത്. ഇ​രു​പ​തി​നാ​യി​രം പേ​ർ എ​ത്തി​യെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. നാ​ലു ല​ക്ഷം രൂ​പ ഇ​ന്ന​ലെ മാ​ത്രം ടി​ക്ക​റ്റ് ചാ​ർ​ജാ​യി ല​ഭി​ച്ചു. ര​ണ്ടി​ഞ്ചാ​ണ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​രി​ക്കു​ന്ന​ത്.

Read More

മൂന്നര മണിക്കൂര്‍ നീണ്ട ശസത്രക്രിയ! മത്സ്യത്തോടൊപ്പം യുവതിയുടെ തൊണ്ടയില്‍ കുരുങ്ങിയ ഇരുമ്പുകമ്പി പുറത്തെടുത്തു

മു​ള​കു​ന്ന​ത്ത​കാ​വ്: യു​വ​തി​യു​ടെ തൊ​ണ്ട​യി​ൽ കു​ട​ങ്ങി​യ ഇ​രു​ന്പ് ക​ന്പി ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ​ത്ര​ക്രി​യി​ലൂ​ടെ പു​റ​ത്തു​ട​ത്തു. മ​ത്സ്യ​ത്തോ​ടൊ​പ്പം തൊ​ണ്ട​യി​ൽ കു​രു​ങ്ങി​യ ക​ന്പി ക​ഷ​ണ​മാ​ണ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു​ത് . വ​ട​ക്കാ​ഞ്ചേ​രി പ​ന​ങ്ങാ​ട്ടു​ക​ര സ്വ​ദേ​ശി​നി സു​ധ (31)യു​ടെ തൊ​ണ്ട​യി​ലാ​ണ് മ​ൽ​സ്യം ക​ഴി​ക്കു​ന്പോ​ൾ നാ​ല് സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ക​ന്പി​ക​ഷ​ണം കു​രു​ങ്ങി​യ​ത്.​ തൊ​ണ്ട​യി​ലൂ​ടെ അ​ന്ന​നാ​ള​ത്തി​ന് അ​ടു​ത്തെ​ത്തി​യ ക​ന്പി ക​ഷ​ണം ഉ​ള്ളി​ലേ​ക്ക് ക​യ​റി ഇ​രി​ക്കു​ക​യാ​യി​രു​ന്നു. തൊ​ണ്ട​യി​ൽ മ​ൽ​സ്യ​ത്തി​ന്‍റെ മു​ള്ള് ക​യ​റി​യെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി​യെ ത്യ​ശൂ​ർ ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജ ്ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്.​ പി​ന്നീ​ട് ന​ട​ത്തി​യ സ​കാ​നിം​ഗ് പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ന്പി​യാ​ണ് കു​ടു​ങ്ങി​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്. മൂ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് ക​ന്പി പു​റ​ത്തെ​ടു​ത്ത​ത്.​സ​ർ​ജ​റി വി​ഭാ​ഗം അ​സോ.​പ്രഫ. ഡോ. ​പി.​വി.​സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ.​പി.​വി.​അ​ജ​യ​ൻ, ഡോ.​ര​ഞ്ജ​ന, ഡോ.​സേ​തു​മാ​ധ​വ​ൻ, ഡോ.​ര​ശ്മി എ​ന്നി​വ​രാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

Read More

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡിലെ കൈയേറ്റങ്ങൾ; നഗരസഭയ്ക്കു തിരിച്ചടിയായി ഹൈ​ക്കോ​ട​തിയുടെ നോ​ട്ടീ​സ്

ചാ​ല​ക്കു​ടി: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് പു​റ​ന്പോ​ക്കി​ലെ കൈ​യേ​റ്റ​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റു​വാ​ൻ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​, ന​ഗ​ര​സ​ഭ​, പി​ഡ​ബ്ല്യു​ഡി എ​ന്നി​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.സാ​ൻ മ​രി​യ ജ​സ്റ്റി​സ് ഫോ​റം സെ​ക്ര​ട്ട​റി ബാ​ബു ജോ​സ​ഫ് പു​ത്ത​ന​ങ്ങാ​ടി​യാ​ണ് റോ​ഡി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കി റോ​ഡ് വീ​തി കൂ​ട്ടി സൗ​ക​ര്യ​പ്ര​ദ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കി​യ​ത്. ഏ​റെ​ക്കാ​ല​മാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് കൈ​യേ​റി ന​ട​ത്തി​യി​ട്ടു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റാ​ൻ നി​ര​ന്ത​ര​മാ​യി പ​രാ​തി​ക​ൾ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ ജി​ല്ലാ സ​ർ​വേ​യ​ർ റോ​ഡ് പു​റ​ന്പോ​ക്ക് സ​ർ​വെ ന​ട​ത്തി കൈ​യേ​റ്റ ​ച്ചും കൈ​യേ​റി​യ​വ​രു​ടെ പേ​ര ു വി​വ​ര​ങ്ങ​ളും ന​ഗ​ര​സ​ഭ​ക്കും പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ​ക്കും സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ഗ​ര​സ​ഭ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ന​ഗ​ര​സ​ഭ പാ​ർ​ക്ക് നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ റി​ഫ്രാ​ക്ട​റീ​സ് സ്ഥ​ല​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഭാ​ഗ​ത്ത് റോ​ഡ് പു​റ​ന്പോ​ക്കി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ‌ ന​ഗ​ര​സ​ഭ ത​ന്നെ റോ​ഡ് കൈ​യേ​റ്റ​ത്തി​നു ഒ​രു​ന്പെ​ടു​ന്ന​ത് മ​റ്റു…

Read More

ഇങ്ങനെ ഇടയ്ക്കിടെ ആരെങ്കിലും വന്നാൽ..! രാ​ഷ്‌ട്രപ​തി​യു​ടെ സ​ന്ദ​ർ​ശ​നം; ഗു​രു​വാ​യൂ​രി​ലെ റോ​ഡുകൾ ഉടൻ ശരിയാക്കും

ഗു​രു​വാ​യൂ​ർ:​ രാ​ഷ്ട​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച് ഗു​രു​വാ​യൂ​രി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡു​ക​ളെ​ല്ലാം ഉ​ട​ൻ നേ​രെ​യാ​ക്കാ​ൻ നി​ർ​ദേ​ശം.​പൊ​തു​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ് സി​ൻ​ഹ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​യി​രു​ന്നു ഈ ​തീ​രു​മാ​നം.​ഇ​തു​സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇന്നലെ ശ്രീ​വ​ത്സം ഗ​സ്റ്റ് ഹൗ​സി​ലാ​യി​രു​ന്നു യോ​ഗം.​ഗു​രു​വാ​യൂ​രി​ൽ ഹെ​ലി​പാ​ഡി​ൽ ഇ​റ​ങ്ങു​ന്ന ശ്രീ​കൃ​ഷ്ണ കോ​ളേ​ജ് ഗ്രൗ​ണ്ടു​മു​ത​ൽ ഗു​രു​വാ​യൂ​രി​ൽ രാ​ഷ്ട്ര​പ​തി സ​ഞ്ച​രി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളെ​ല്ലാം ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.​റോ​ഡി​ൽ മി​ക്ക ഭാ​ഗ​ങ്ങ​ളും പൊ​ട്ടി​പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണെ​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​ണ്ടാ​യി. തൃ​ശൂ​ർ എഡി​എം സി.​ല​തി​ക, അ​സി.​ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​ൻ, ഗു​രു​വാ​യൂ​ർ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി.​സി.​ശ​ശി​ധ​ര​ൻ,എ​സിപി ഷാ​ഹി​ൻ, ത​ഹ​സി​ൽ​ദാ​ർ കെ.​പ്രേം​ച​ന്ദ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​ജി.​പ്രാ​ണ്‍​സി​ങ്,പി.​ഡ​ബ്ലി​യുഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ വി.​കെ.​ശ്രീ​മാ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.ഓ​ഗ​സ്റ്റ് ഏ​ഴി​ന് തൃ​ശൂ​രി​ൽ എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി ഉ​ച്ച​യ്ക്ക് 12.10 ന് ​ഗു​രു​വാ​യൂ​രി​ൽ ഹെ​ലി​പാ​ഡി​ലി​റ​ങ്ങും.12.45 ന് ​ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ തൊ​ഴും.

Read More

സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രത്തിന് തൃ​ശൂ​രി​ൽ സ്വന്തം സ്ഥ​ലം ക​ണ്ടെ​ത്തുമെന്ന് മ​ന്ത്രി സു​നി​ൽ​കു​മാ​ർ

തൃ​ശൂ​ർ: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വക​ലാ​ശാ​ല തൃ​ശൂ​ർ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ന് സ്വ​ന്ത​മാ​യി സ്ഥ​ലം ക​ണ്ടെ​ത്തു​മെ​ന്ന് മ​ന്ത്രി അ​ഡ്വ. വി. ​എ​സ്. സു​നി​ൽ​കു​മാ​ർ. സ​ർ​വക​ലാ​ശാ​ല പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പ​ടി​ഞ്ഞാ​റെ​കോ​ട്ട കോ​ർ​പ​റേ​ഷ​ൻ ബി​ൽ​ഡിം​ഗി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൃ​ശു​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ​രി​ധി​യി​ൽ സ​ർ​വവ​ക​ലാ​ശാ​ല കേ​ന്ദ്ര​ത്തി​ന് അ​ധി​കം വൈ​കാ​തെ മൂ​ന്ന് എ​ക്ക​ർ സ്ഥ​ലം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കുമെന്നാ​ണ് പ്ര​തീ​ക്ഷ. ചേ​ർ​പ്പ് എം​എ​ൽ​എ ആ​യി​രി​ക്കു​ന്പോ​ഴും കൈ​പ്പ​മം​ഗ​ലം എം​എ​ൽ​എ ആ​യി​രി​ക്കു​ന്പോ​ഴും സ്ഥ​ലം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചെ​ങ്കി​ലും പ​ല കാ​ര​ണ​ങ്ങ​ളാ​ൽ മു​ന്നോ​ട്ടു​പോ​കാ​നാ​യി​ല്ല. എ​ന്നാ​ൽ തൃ​ശൂ​രി​ൽ അ​ധി​കം താ​മ​സി​യാ​തെ സ​ർ​വക​ലാ​ശാ​ല കേ​ന്ദ്ര​ത്തി​ന് സ്ഥി​രം ആ​സ്ഥാ​ന​മു​ണ്ടാ​കു​മെ​ന്നും വി​പു​ലീ​ക​രി​ക്ക​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യി കേ​ന്ദ്രം മാ​റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മേ​യ​ർ അ​ജി​താ ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർവക​ലാ​ശാ​ല വൈ​സ് ചാ​ൻ​സലർ ഡോ. ​ധ​ർ​മ​രാ​ജ് അ​ടാ​ട്ട് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ. ​വി. ജി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,…

Read More

പാവറട്ടി തീർഥകേന്ദ്രത്തിലെ ഭണ്ഡാരങ്ങൾ കവർന്നു; സിസിടിവി കാമറകള്‍ നശിപ്പിച്ച നിലയിൽ; കാൽ ലക്ഷത്തോളം രൂപ മോഷണം പോയി

പാ​വ​റ​ട്ടി: സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ത്ഥകേ​ന്ദ്ര​ത്തി​ൽ മൂന്നു ഭ​ണ്ഡാ​ര​ങ്ങ​ൾ പൊ​ളി​ച്ചു മോ​ഷ​ണം. കാ​ൽല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്നി​ട്ടു​ള്ള​ത്. ദേ​വാ​ല​യ​ത്തി​നു പിറ​കി​ലെ സ​ങ്കീ​ർ​ത്തി​യു​ടെ വാ​തി​ലി​ന്‍റെ പൂ​ട്ടു പൊ​ളി​ച്ച് അ​ക​ത്തുക​ട​ന്നാ​ണ് മോ​ഷ​ണം. ദേ​വാ​ല​യ​ത്തി​നു​ള്ളി​ലെ തി​രു​കു​ടും​ബ തി​രു​സ്വ​രൂ​പ​ത്തി​നു മു​ന്നി​ലു​ള്ള ഭ​ണ്ഡാ​രം, അ​ൾ​ത്താ​ര​യി​ലെ ഉ​റ​ങ്ങു​ന്ന വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തോ​ടു ചേ​ർ​ന്നു​ള്ള ഭ​ണ്ഡാ​രം, അ​ന്നി​ദ​പെ​ട്ടി എ​ന്നിവയുടെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ​ണം. പ​ള്ളി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി.​സി.​ടി.​വി കാ​മ​റ​ക​ൾ തി​രി​ച്ചു വച്ചും മ​റ​ച്ചു​വച്ചു​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. സി.​സി.​ടി.​വി.​കാ​മ​റ​ക​ളെ ക​ന്പ്യൂ​ട്ട​റു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കേ​ബി​ളു​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ള്ളി​ക്ക് ഉ​ള്ളി​ൽനി​ന്ന് ശ​ബ്ദം ഉ​ണ്ടാ​യ​തി​നെതു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ജ​ന​ൽവ​ഴി അ​ക​ത്തേ​ക്ക് ടോ​ർ​ച്ച​ടി​ച്ചു നോ​ക്കി​യ​പ്പോ​ൾ അ​ക​ത്തു മോ​ഷ്ടാ​വി​നെ ക​ണ്ട​താ​യി പ​റ​യു​ന്നു. ജീ​വ​ന​ക്കാ​ര​ൻ ഉ​ട​ൻത​ന്നെ വി​സി​ൽ അ​ടി​ക്കു​ക​യും വി​കാ​രി​യ​ച്ച​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ മോ​ഷ്ടാ​വ് പിറ​കു​വ​ശ​ത്തെ വാ​തി​ലി​ലൂ​ടെ ര​ക്ഷ​പ്പെട്ടു. ഗു​രു​വാ​യൂ​ർ എ.​സി.​പി, പാ​വ​റ​ട്ടി എ​സ്ഐ അ​നി​ൽ​കു​മാ​ർ, വി​ര​ല​ട​യാ​ള…

Read More

വടക്കാഞ്ചേരിയിൽ സ്വകാര്യ ബ​സ് ചാ​യ​ക്ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി  മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്ക്; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

വ​ട​ക്കാ​ഞ്ചേ​രി: നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് റോ​ഡ​രി​കി​ലെ ചാ​യ​ക്ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം.കു​ന്നം​കു​ള​ത്തുനി​ന്നും വ​ട​ക്കാ​ഞ്ചേ​രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ജോ​ഷി​മോ​ൻ എ​ന്ന ബ​സാ​ണ് ഇ​ന്നു രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ ഒ​ന്നാം​ക​ല്ലി​ൽ വ​ച്ച് റോ​ഡ​രി​കി​ലെ ചാ​യ​ക്ക​ട​യി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പാ​ഞ്ഞു ക​യ​റി​യ​ത്. വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചാ​യ​ക്ക​ട​യി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​ന്നാം​ക​ല്ല് സ്വ​ദേ​ശി മേ​നോ​ത്തുപ​റ​ന്പി​ൽ ഗ​ണേ​ശ​നാ​ണ്(48) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. എ​രു​മ​പ്പെ​ട്ടി​യി​ൽ പോ​യി ഒ​ന്നാം​ക​ല്ലി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഗ​ണേ​ശ​ൻ ബ​സി​ൽനി​ന്നി​റ​ങ്ങാ​നാ​യി നി​ൽ​ക്കു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗ​ണേ​ശ​ന​ട​ക്കം അ​ഞ്ചു​പേ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബാ​ക്കി​യു​ള്ള​വ​രെ ഓ​ട്ടു​പാ​റ​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ശി​പ്പി​ച്ചു. ഒ​ന്നാം​ക​ല്ല് സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്താ​ൻ ഏ​ക​ദേ​ശം 25 മീ​റ്റ​ർ ദൂ​രം മാ​ത്ര​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ബ​സി​ന്‍റെ ലീ​ഫ്ബെ​ൽ​റ്റ് പൊ​ട്ടി​യ​തി​നെതു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണം വി​ട്ട​തെ​ന്ന് ക​രു​തു​ന്നു. അ​മ്മ​ണ​ത്ത് മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സു​ശീ​ല​ൻ എ​ന്ന​യാ​ളു​ടെ…

Read More

മൂന്നാമത്തെ മുന്നറിയിപ്പും എത്തി;  നാലുവർഷത്തിനു ശേഷം പീച്ചി ഡാം ഇന്ന് തുറക്കും; പ​രി​സ​ര​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്  അധികൃതർ

പ​ട്ടി​ക്കാ​ട്/തൃശൂർ: പീ​ച്ചി ഡാം ​ഇ​ന്ന് ഉ​ച്ച​യ്ക്കു ര​ണ്ടു മ​ണി​ക്കു ത​റ​ക്കും. ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഒ​രു ഇഞ്ച് മാ​ത്ര​മാ​ണു തു​റ​ക്കു​ക. ഡാ​മി​ലെ വെ​ള്ളം മ​ണ​ലി പു​ഴ​യി​ലൂ​ടെ​യാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​കു​ക. കു​റു​മാ​ലി, ക​രു​വ​ന്നൂ​ർ പു​ഴ​ക​ളി​ലൂ​ടെ വെ​ള്ളം ക​ട​ലി​ലെ​ത്തും. ഡാം ​തു​റ​ന്നു വെ​ള്ളം ഇ​ര​ന്പി​യ​ല​ച്ച് ഒ​ഴു​കു​ന്ന മ​നോ​ഹ​ര ദൃ​ശ്യം കാ​ണാ​നും കാ​മ​റ​യി​ൽ പ​ക​ർ​ത്താ​നും അ​നേ​കം വി​നോ​ദ സ​ഞ്ചാ​രി​ക​ൾ പീ​ച്ചി​യി​ലെ​ത്തും. നാ​ലു​വ​ർ​ഷ​ത്തി​നു​ശേ​ഷമാണ് പീ​ച്ചി​ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്നത്. ഡാ​മി​ലെ ജ​ല​നി​ര​പ്പ് അ​നു​വ​ദ​നീ​യ​മാ​യ 78.7 മീ​റ്റ​റാ​യി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് വെ​ള്ളം തു​റു​ന്നു​വി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു​വ​ന്ന​തി​നാ​ൽ ക​ഴ​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ജ​ല​സേ​ച​ന വ​കു​പ്പ് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണു മൂ​ന്നാ​മ​ത്തെ മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്. മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യും ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഇ​നി​യും ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ൽ തു​റ​ക്കൂ​വെ​ന്ന് പീ​ച്ചി​യി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജ​യ​രാ​ജ് പ​റ​ഞ്ഞു. പീ​ച്ചി ഡാ​മി​ൽ ഇ​പ്പോ​ൾ 86.18…

Read More

 ‍ഒൻപതാം ദിവസവും തുടരുന്ന  ലോ​റി​സ​മ​രത്തിൽ പ്ര​തി​സ​ന്ധി​യിലായി  ഹോ​ട്ട​ലു​ക​ൾ ; പച്ചക്കറികൾക്ക് വില കുതിച്ചുയരുന്നു

തൃ​ശൂ​ർ: ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന ലോ​റി​സ​മ​രം മൂ​ലം പ​ച്ച​ക്ക​റി​ക​ൾ​ക്കും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്കും വി​ല വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത് ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും പ​ച്ച​ക്ക​റി​ക​ളൊ​ന്നും വ​രാ​ത്ത​തി​നാ​ൽ കേ​ര​ള വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി​ക​ളു​ടേ​യും മു​ട്ട അ​ട​ക്ക​മു​ള്ള മ​റ്റ് ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഹോ​ട്ട​ൽ മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം. ലോ​റി സ​മ​രം പി​ൻ​വ​ലി​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ​കു​ട്ടി​ഹാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ​ചേ​ർ​ന്ന കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യോ​ഗം കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ​യോഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ജ​യ​പാ​ൽ ട്ര​ഷ​റ​ർ കെ. ​പി. ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി. ​കെ. പ്ര​കാ​ശ്, പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ, വി​വി​ധ സം​സ്ഥാ​ന​ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ലാ​ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Read More

ഇ​റ​ങ്ങു​ന്ന​തി​നുമു​ന്പേ ബ​സെ​ടു​ത്തു, യു​വ​തി ബ​സി​ന​ടി​യി​ലേ​ക്കു വീ​ണു; ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ക​ണ്ട​ക്ട​റു​ടെ മ​റു​പ​ടി ഇങ്ങനെ…

മാ​പ്രാ​ണം: ഇ​ന്ന​ലെ വീ​ണ്ടും ബ​സ് ജീ​വ​ന​ക്കാ​രു​ടെ തോ​ന്ന്യാ​സം. ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തിരെ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​യും കു​ടും​ബ​വും രം​ഗ​ത്ത്. മൂ​ത്ര​ത്തി​ക്ക​ര സ്വ​ദേ​ശി​നി​യും തൃ​ശൂ​ർ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​യു​മാ​യ യു​വ​തി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ മാ​പ്രാ​ണം ജം​ഗ്ഷ​നി​ലെ സ്റ്റോ​പ്പി​ൽ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി ഇ​റ​ങ്ങു​ന്ന​തി​നുമു​ന്പേ ബ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ യു​വ​തി തെ​റി​ച്ചു​വീ​ണ​ത് ബ​സി​ന​ടി​യി​ലേ​ക്ക്. ഇ​തു ക​ണ്ടു​നി​ന്ന ആ​ൾ​ക്കൂ​ട്ടം ഒ​ച്ച​വ​ച്ച​തോ​ടെ​യാ​ണ് ബ​സ് നി​ർ​ത്തി​യ​ത്. ബ​സ് നി​ർ​ത്തി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് ജീ​വ​ൻത​ന്നെ പൊ​ലി​യു​മാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പ​റ​ഞ്ഞു. അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ച്ചി​ല്ല​ലോ, പ​രാ​തി ന​ൽ​ക​രു​തെ​ന്നാ​യി​രു​ന്നു ഡ്രൈ​വ​റു​ടെ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്കും യു​വ​തി​ക്കും ല​ഭി​ച്ച ക​ണ്ട​ക്ട​റു​ടെ മ​റു​പ​ടി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്ഐ കെ.​എ​സ്. സു​ശാ​ന്ത് പ​റ​ഞ്ഞു.

Read More