യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു പു​ല്ലു​വി​ല ; ജീ​വ​ന​ക്കാ​ർ കൊ​ള്ളാം പ​ക്ഷേ,  പെ​രു​മാ​റ്റം പ്രാ​കൃ​തം

ഷോബി കെ. പോൾ ഇ​രി​ങ്ങാ​ല​ക്കു​ട: പ​ല ബ​സ് ജീ​വ​ന​ക്കാ​രു​ടെയും പെ​രു​മാ​റ്റം ക​ണ്ടാ​ൽ തോ​ന്നും ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം ക്ര​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രാ​ണെ​ന്ന്. അ​പ​ക​ടം സം​ഭ​വി​ച്ചു ക​ഴി​ഞ്ഞാ​ൽ മാ​ന്യ​മാ​യ രീ​തി​യി​ൽ പെ​രു​മാ​റാ​ത്ത പ​ല ബ​സ് ജീ​വ​ന​ക്കാ​രും ഉ​ണ്ടെ​ന്നു​ള്ള​ത് കു​റ​ച്ചു​നാ​ൾ മു​ന്പ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ തെ​ളി​യി​ച്ചി​രു​ന്നു. ബ​സി​നു​ള്ളി​ൽ തെ​റി​ച്ചു​വീ​ണ യാ​ത്ര​ക്കാ​രി​യെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ടു​ക​യാ​ണ് സം​ഭ​വി​ച്ച​ത്. അ​പ​ക​ടം പ​റ്റി​യ സ്ത്രീ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​തു മൂ​ലം നാ​ട്ടു​കാ​ർ ചേ​ർ​ന്നു ബ​സു ത​ട​യു​ക​യും പി​ന്നീ​ട് പോ​ലീ​സ് ഈ ​ബ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ​മ​യം തെ​റ്റി ഓ​ടു​ന്നു എ​ന്ന പേ​രി​ൽ ജീ​വ​ന​ക്കാ​ർ പ​ര​സ്പ​രം യാ​ത്ര​ക്കാ​രു​ടെ മു​ന്നി​ൽ​വെ​ച്ച് സം​സാ​രി​ക്കു​ന്പോ​ഴും പോ​ലീ​സോ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​രോ ഇ​തി​നെ​തി​രെ യാ​തൊ​രു ന​ട​പ​ടി​യെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു നി​ല​വി​ലു​ള്ള​ത്. ഈ ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ഈ ​തൊ​ഴി​ലി​ന്‍റെ മാ​ന്യ​ത കെ​ടു​ത്തു​ക​യാ​ണ്. അ​മി​ത​വേ​ഗ​ത ശീ​ല​മാ​ക്കി​യ ഡ്രൈ​വ​ർ​മാ​രും, പ​ണം ന​ൽ​കി​യാ​ലും ടി​ക്ക​റ്റ് ന​ൽ​കാ​ത്ത ക​ണ്ട​ക്ട​റും അ​പ​ക​ട​ക​ര​മാ​യ വേ​ഗ​ത്തി​ൽ വാ​ഹ​നം…

Read More

മുനയം ബണ്ട് പൂർണമായും പൊട്ടിയില്ല; നാടുമുഴുവൻ വെള്ളത്തിൽ;  പൂ​ർ​ണ​മാ​യും പൊ​ട്ടി​ച്ചി​രു​ന്നെ​ങ്കി​ൽ വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി ഇ​ത്ര രൂ​ക്ഷ​മാ​കില്ലായിരുന്നെന്ന് നാ​ട്ടു​കാ​ർ 

കാ​ട്ടൂ​ർ: ക​രാ​ഞ്ചി​റ മു​ന​യം ബ​ണ്ട് പൂ​ർ​ണ​മാ​യി പൊ​ട്ടി​ക്കാ​ത്ത​താ​ണു പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​ന്‍റെ ആ​ഴം വ​ർ​ധി​പ്പി​ച്ച​തെ​ന്ന് ആ​ക്ഷേ​പ​ം. ഉ​പ്പു​വെ​ള്ളം ക​യ​റാ​തെ സം​ര​ക്ഷി​ക്കാ​നാ​ണു ക​രു​വ​ന്നൂ​ർ പു​ഴ ക​നോ​ലി ക​നാ​ലി​ൽ ചേ​രു​ന്ന മു​ന​യം ഭാ​ഗ​ത്ത് എല്ലാ വ​ർ​ഷ​വും ഡി​സം​ബ​റി​ൽ ജ​ല​വി​ഭ​വ​വ​കു​പ്പ് താ​ൽ​ക്കാ​ലി​ക ബ​ണ്ട് കെ​ട്ടു​ന്ന​ത്. ശു​ദ്ധ​ജ​ല​ത്തി​നും ജ​ല​സേ​ച​ന​ത്തി​നു​മാ​യി കെ​ട്ടു​ന്ന ബ​ണ്ട് മേ​യ് ആ​രം​ഭ​ത്തോ​ടെ പൊ​ട്ടി​ക്കും. എ​ന്നാ​ൽ, ഈ ​വ​ർ​ഷം ബ​ണ്ട് ഭാ​ഗി​ക​മാ​യാ​ണു പൊ​ട്ടി​ച്ച​ത്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ക​രു​വ​ന്നൂ​ർ പു​ഴ​യി​ലും കെഎ​ൽ​ഡി​സി ക​നാ​ലി​ലും വെ​ള്ളം നി​റ​ഞ്ഞു. ബ​ണ്ട് പൂ​ർ​ണ​മാ​യി പൊ​ട്ടി​ക്കാ​ത്ത​തി​നാ​ൽ പു​ഴ​യി​ൽ​നി​ന്നു ക​ട​ലി​ലേ​ക്കു​ള്ള ഒ​ഴു​ക്കി​ന്‍റെ ശ​ക്തി കു​റ​യുകയും, പു​ഴ​യു​ടെ​യും ക​നാ​ലി​ന്‍റെ​യും തീ​ര​ത്തു​ള്ള ജ​ന​വാ​സ-​കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ വ​ൻ​തോ​തി​ൽ വെ​ള്ളം ക​യ​റുകയുമായിരുന്നു. ബ​ണ്ട് പൂ​ർ​ണ​മാ​യും പൊ​ട്ടി​ച്ചി​രു​ന്നെ​ങ്കി​ൽ വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി ഇ​ത്ര രൂ​ക്ഷ​മാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞി​ട്ടും ദു​രി​ത മേ​ഖ​ല​ക​ളി​ൽ​നി​ന്നു വെ​ള്ളം ഇ​റ​ങ്ങാ​ത്ത​തി​നു കാ​ര​ണ​വും ഇ​തു​ത​ന്നെ​യാ​ണ്. ബ​ണ്ട് പൂ​ർ​ണ​മാ​യും പൊ​ട്ടി​ക്കാ​ത്ത​തി​നു പി​റ​കി​ൽ അ​ഴി​മ​തി ഉ​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണവും ശക്തമാണ്.…

Read More

അ​ടാ​ട്ട് സ​ഹകരണ ബാ​ങ്ക് മു​ൻ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ  7.6 കോ​ടി​യു​ടെ സ​ർ​ചാ​ർ​ജ് ഉ​ത്ത​ര​വ്

തൃ​ശൂ​ർ: അ​ടാ​ട്ട് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നു പി​രി​ച്ചു​വി​ട്ട മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ട​ക്ക​മു​ള്ള ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കും ര​ണ്ടു​ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രേ സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ 7.6 കോ​ടി രൂ​പ​യു​ടെ ന​ഷ്ടോ​ത്ത​ര​വാ​ദി​ത്വ (സ​ർ​ചാ​ർ​ജ്) ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ക്ര​മ​വി​രു​ദ്ധ​മാ​യി പാ​ഡി ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് ക​ന്പ​നി​യി​ൽ ല​ക്ഷം രൂ​പ​യു​ടെ ഓ​ഹ​രി എ​ടു​ത്ത​തി​നു പു​റ​മേ 15 കോ​ടി രൂ​പ ഓ​വ​ർ​ഡ്രാ​ഫ്റ്റ്് ഇ​ന​ത്തി​ൽ ന​ൽ​കി​യ​തി​നു​മാ​ണ് ന​ട​പ​ടി. മു​ൻ​ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എം.​വി. രാ​ജേ​ന്ദ്ര​ൻ, സി.​സി. ഹ​നീ​ഷ്, അ​ടാ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, രു​ദ്ര​ൻ ന​ന്പൂ​തി​രി, സ്റ്റെ​ല്ല റാ​ഫേ​ൽ, പി.​ടി. ജോ​സ്, ഓ​മ​ന വേ​ണു​ഗോ​പാ​ൽ, വി.​ഒ. ചു​മ്മാ​ർ, ടി. ​ജ​യ​ല​ക്ഷ്മി, പി.​എ. അ​ശോ​ക​ൻ, എ.​സി. റ​പ്പാ​യി, എ.​വി. ജോ​ണ്‍​സ​ണ്‍, പി.​കെ. നാ​ണു എ​ന്നി​വ​രും പി​രി​ച്ചു​വി​ട്ട എം​ഡി ഇ​ൻ​ചാ​ർ​ജ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​നും 51,17,634 രൂ​പ വീ​ത​വും പി​രി​ച്ചു​വി​ട്ട ജീ​വ​ന​ക്കാ​രാ​യ കെ. ​വി​ജ​യ​കു​മാ​ർ 46,70,336 രൂ​പ​യും അ​ട​ക്കം മൊ​ത്തം…

Read More

ദു​രി​താ​ശ്വാ​സ ക്യാ​ന്പിൽ ഭക്ഷണ കിറ്റുകളുമായി വൈ​ഡ​ബ്ല്യുസി​എ പ്രവർത്തകർ

തൃ​ശൂ​ർ: വൈ​ഡ​ബ്ല്യു​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഞ്ച​മു​ടി, കു​റു​ന്പി​ലാ​വ് എ​ന്നീ വി​ല്ലേ​ജു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് അ​രി​യും പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ളും ന​ൽ​കി. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ബോ​ധാ​ന​ന്ദ, ജി​എ​സ്പി​എ​സ് സ്കൂ​ളു​ക​ളി​ലെ​ത്തി​യാ​ണ് ഭാ​ര​വാ​ഹി​ക​ൾ സ​ഹാ​യം ന​ൽ​കി​യ​ത്. പ്ര​സി​ഡ​ന്‍റ് പേളി ജോ​സ്, ട്ര​ഷ​റ​ർ ജോ​സ്ഫി​ൻ കൊ​ള്ള​ന്നൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രീ​സ് ബോ​ബി, നി​മ്മി റ​പ്പാ​യ് എ​ന്നി​വ​രി​ൽനി​ന്ന് ചാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി സ​ഹാ​യം ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ഷി​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. നാ​ൽ​പ​തി​നാ​യി​രം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്.

Read More

യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു പു​ല്ലു​വി​ല ; മ​നു​ഷ്യജീ​വ​ൻ കു​രു​തികൊ​ടു​ത്ത് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാച്ചി​ൽ

ഷോബി കെ. പോൾ ഇ​രി​ങ്ങാ​ല​ക്കു​ട: ഗ​താ​ഗ​ത​കു​രു​ക്കിലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ സ്വ​കാ​ര്യ​ബ​സു​ക​ളുടെ മ​ര​ണ​പ്പാ​ച്ചി​ലാ​ണ്. ല​ക്കും ല​ഗാ​നു​മി​ല്ലാ​തെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന​ത് കാ​ൽ​ന​ട ​യാ​ത്രക്കാ​ർ​ക്കും ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കും ഏ​റെ ഭീ​ഷ​ണി​ ഉ​യ​ർ​ത്തു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ നി​യ​ന്ത്ര​ണംവി​ട്ട് ന​ട​ന്ന അ​പ​ക​ട​ത്തി​ൽ മോപ്പഡ് യാ​ത്രി​ക​ൻ മ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട​- കൊ​ടു​ങ്ങ​ല്ലൂ​ർ റോ​ഡി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യാ​ണ് മ​നു​ഷ്യജീ​വ​ൻ കു​രു​തി കൊ​ടു​ക്കു​വാ​ൻ സാ​ഹ​ച​ര്യ​മൊരുക്കിയ​ത്. ടൗ​ണി​ൽ മ​നു​ഷ്യ​ജീ​വ​നു ഭീ​ഷ​ണി​യാ​യി മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ മി​ക്ക​തും ട്രാ​ഫി​ക് നി​യ​മം തെ​റ്റി​ച്ച് ഓ​ടു​ന്ന​വ​യാ​ണ്. ന​ഗ​ര​പ​രി​ധി​യി​ൽ വേ​ഗം കു​റ​ക്ക​ണ​മെ​ന്ന നി​യ​മം എ​ഴു​തിവ​ച്ചി​രി​ക്കു​ന്ന​ത​ല്ലാ​തെ പ​ല​പ്പോ​ഴും പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല എ​ന്നു​ള്ള​താ​ണു വ​സ്തു​ത. ഇ​ത് പ​രി​ശോ​ധി​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ ത​യാ​റല്ല. പ​ല​പ്പോ​ഴും സ്വ​കാ​ര്യ ബ​സു​ക​ൾ ടൗ​ണി​ലെ വ​ള​വു​ക​ളി​ൽ വേ​ഗ​ത കു​റ​ക്കാ​തെ വ​ള​യ്ക്കു​നോൾ യാ​ത്ര​ക്കാ​ർ അറിയാതെ ദൈവത്തെ വിളിച്ചുപോകും. അ​മി​ത​വേ​ഗ​ത​യി​ൽ ന​ഗ​ര​ത്തി​ലെ നി​ര​ത്തു​ക​ളി​ലൂ​ടെ കു​തി​ച്ചു​പാ​യു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ​നി​ന്നും കാ​ൽ​ന​ട​ക്കാ​രും ചെ​റു​വാ​ഹ​ന​ങ്ങ​ളും…

Read More

ദു​രി​താശ്വാസ ക്യാമ്പു ക​ളി​ലെ 600 പേ​ർ​ക്ക് പു​ത​പ്പും അ​രി​യു​മാ​യി റോ​ട്ട​റി ക്ല​ബ് അം​ഗ​ങ്ങ​ൾ

തൃ​ശൂ​ർ: മ​ഴ​ക്കെ​ടു​തി​യും വെ​ള്ള​ക്കെ​ട്ടും​മൂ​ലം വീ​ടു​പേ​ക്ഷി​ച്ച് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും സാ​ന്ത്വ​ന​വു​മാ​യി റോ​ട്ട​റി ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ.അ​റു​നൂ​റോ​ളം പേ​ർ​ക്കാ​ണ് അ​രി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, പു​ത​പ്പ്, തോ​ർ​ത്ത്, സോ​പ്പ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. ചേ​ർ​പ്പ് ജി​ബി സ്കൂ​ൾ, ചാ​ഴൂ​ർ ബോ​ധാ​ന​ന്ദ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കാ​ണ് റോ​ട്ട​റി ക്ല​ബ് ഓ​ഫ് ട്രി​ച്ചൂ​ർ സെ​ൻ​ട്ര​ലി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഉ​ദ​യ​കു​മാ​ർ, സെ​ക്ര​ട്ട​റി ഡോ. ​പി. രാ​ഗേ​ഷ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​കെ. ജ്യോ​തി​കു​മാ​ർ, കൃ​ഷ്ണ​ൻ, ഇ​സാ​ഫ് സ്ഥാ​പ​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ. ​പോ​ൾ തോ​മ​സ്, പ്ര​ശാ​ന്ത് മേ​നോ​ൻ, ടി. ​എം. ഭു​വ​ന​ദാ​സ്, ര​വി മോ​ഹ​ൻ, ഡോ. ​എം.​എ. ജോ​യ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്.

Read More

മ​ണ​ൽ​തി​ട്ട മാ​റ്റു​ന്ന​ മ​ണ​ൽ തീ​ര​പ്ര​ദേ​ശ​ത്ത് ഭി​ത്തി​കെ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്ക​ണം- ബി​ജെ​പി

ഏ​ങ്ങ​ണ്ടിയൂ​ർ :വാ​ടാ​ന​പ്പ​ള്ളി വി​ല്ലേ​ജി​ൽ​പ്പെ​ട്ട തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ വെ​ള്ള​ക്കെ​ട്ട് മാ​റ്റു​ന്ന​തി​നു വേ​ണ്ടി ഏ​ങ്ങ​ണ്ടിയൂ​ർ ഏ​ത്താ​യ് ബീ​ച്ചി​ൽ അ​ഴി​മു​ഖ​വു​മാ​യി കൂ​ടി​ച്ചേ​രു​ന്ന പു​ഴ​യു​ടെ ഭാ​ഗം വ​ർ​ഷ​ങ്ങ​ളാ​യി മ​ണ്ണ് മൂ​ടി കി​ട​ക്കു​ന്ന​മ​ണ​ൽ തി​ട്ട മാ​റ്റു​ന്ന​തി​ലൂ​ടെ കി​ട്ടു​ന്ന മ​ണ​ൽ ക​ട​ൽ​ക്ഷോ​ഭ ഭീ​ക്ഷ​ണി​യു​ള്ള തീ​ര​പ്ര​ദേ​ശ​ത്ത് വെ​റു​തേ നി​ര​ത്തു​ന്ന​ത് ഗു​ണ​ക​ര​മ​ല്ല എ​ന്നും മ​റി​ച്ച് ജി​യോ ട്യൂ​പ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ഭി​ത്തി​കെ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ​ബി​ജെ​പി ഏ​ങ്ങ​ണ്ടിയൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു . അ​ല്ലാ​ത്ത​പ​ക്ഷം മ​ണ​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മ​റ്റി​യു​ണ്ട ാക്കി ​മ​ണ്ണ് ലേ​ലം ചെ​യ്ത് കി​ട്ടു​ന്ന തു​ക പ്ര​ദേ​ശ​ത്തെ ക​ട​ൽ​ക്ഷോ​ഭ ദൂ​രി​ധ​ബാ​ധി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ബി​ജി​പി ഏ​ങ്ങ​ണ്ട ിയൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ്ര​സി​ഡന്‍റ് കെ.​എ​സ്.​ക​ന​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​സ്. ദേ​വാ​ന​ന്ദ​ൻ, കെ.​പി.​മ​ണി​ക​ണ്ഠ​ൻ, ഇ.​സി.​പ്ര​ജി​ത്ത്, എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Read More

യു​വ​തി​യെ തടഞ്ഞു നിർത്തി പീഡിപ്പിക്കാൻ ശ്രമം; അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് പോ​ലീ​സ്

കു​ന്നം​കു​ളം: ആ​നാ​യ്ക്ക​ലി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി സ്കൂ​ട്ട​റി​ൽ വ​ന്നി​രു​ന്ന യു​വ​തി​യെ ത​ട​ഞ്ഞു​നി​ർ​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ആ​നാ​യ്ക്ക​ൽ ബ​സ് സ്റ്റോ​പ്പി​ന​ടു​ത്തു​വ​ച്ചാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സ​ഹോ​ദ​രി​യു​ടെ മ​ക​നെ ബ​സ് സ്റ്റോ​പ്പി​ലാ​ക്കി തി​രി​ച്ചു​വ​രു​ന്ന​വ​ഴി​യാ​ണ് മ​ദ്യ​പി​ച്ച് റോ​ഡി​ൽ നി​ന്നി​രു​ന്ന മൂ​ന്നം​ഗ​സം​ഘം യു​വ​തി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ന​ല്ല മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു ഇ​വ​രെ​ന്ന് പ​റ​യു​ന്നു. മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക​മാ​യ രീ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രക്ഷപ്പെട്ട് വീ​ട്ടി​ലെ​ത്തി​യ യു​വ​തി പി​ന്നീ​ട് വീ​ട്ടു​കാ​രൊ​ന്നി​ച്ചു​വ​ന്നാ​ണ് പ​രാ​തി ന​ല്കി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത പോ​ലീ​സ് കാ​ര്യ​മാ​യ രീ​തി​യി​ൽ​ത​ന്നെ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ചി​ല​ർ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​റി​യു​ന്നു. ഇ​തു​വ​രെ ആ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടി​ല്ല.

Read More

ക​ല്ലെ​റി​ഞ്ഞ​ത് ആ​ര്? ലോ​റി ക്ലീ​ന​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്ക്

പാ​ല​ക്കാ​ട്: കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ലോ​റി ക്ലീ​ന​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം ത​മി​ഴ്നാ​ട് പോ​ലീ​സി​നു കൈ​മാ​റും. മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത് കോ​യ​ന്പ​ത്തൂ​ർ എ​ട്ടി​മ​ടൈ​യി​ലാ​ണെ​ന്ന നി​ഗ​മ​ന​ത്തെ തു​ട​ർ​ന്നാ​ണ് കേ​സ് കൈ​മാ​റു​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട വി​ജ​യ് മു​രു​കേ​ശ​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ല​വും ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കേ​സ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി​യു​ണ്ടാ​കു​യു​ള്ളൂ​വെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. ക​ല്ലി​ൽ​നി​ന്നും ശേ​ഖ​രി​ച്ച വി​ര​ല​ട​യാ​ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും. ഈ ​ക​ല്ല് ആ​രെ​റി​ഞ്ഞു എ​ന്ന​താ​ണ് പോ​ലീ​സി​ന് ക​ണ്ടെ​ത്തേ​ണ്ട പ്ര​ധാ​ന വി​ഷ​യം. ഹൃ​ദ​യ​വും ക​ര​ളും ത​ക​ർ​ന്ന് ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മു​ണ്ടാ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക നി​ഗ​മ​നം. നെ​ഞ്ചി​ലേ​റ്റ പ​രി​ക്കു​ക​ള​ല്ലാ​തെ മ​റ്റ് പ​രി​ക്കു​ക​ളൊ​ന്നും ശ​രീ​ര​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. മ​റ്റു ച​ര​ക്കു​ലോ​റി ഡ്രൈ​വ​ർ​മാ​രു​ടെ​യും ആ​ർ​ടി​ഒ ചെ​ക്ക്പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എം​വി​ഐ​മാ​രു​ടെ​യും മൊ​ഴി പോ​ലീ​സ് വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തി. ഇ​വി​ട​ത്തെ സി​സി​ടി​വി​യി​ലെ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. കേ​ര​ള​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ ലോ​റി​യു​ടെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സി​ൽ ക​ല്ലു​പ​തി​ച്ച അ​ട​യാ​ള​മു​ണ്ടാ​യി​രു​ന്നെ​ന്നും ക്ലീ​ന​ർ…

Read More

മദ്യം വരുത്തുന്ന വിന! ന​ടു​റോ​ഡി​ൽ യു​വ​തി​യെ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; സം​ഭ​വം തൃ​ശൂ​രി​ൽ

തൃ​ശൂ​ർ: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ ഒ​രു സം​ഘ​മാ​ളു​ക​ൾ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ചെ​റു​ത്തു​നി​ൽ​പ്പി​നൊ​ടു​വി​ൽ ര​ക്ഷ​പ്പെ​ട്ട യു​വ​തി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഭ​യം​തേ​ടി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടു മ​ണി​യോ​ടെ തൃ​ശൂ​ർ കു​ന്നം​കു​ളം ആ​നാ​യ്ക്ക​ലി​ലാ​ണ് ന​ഗ​ര​ത്തെ ഞെ​ട്ടി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. കാ​ണി​പ്പ​യ്യൂ​ർ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​ക്കു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സ​ഹോ​ദ​രീ​പു​ത്ര​നെ ബ​സ്റ്റോ​പ്പി​ൽ കൊ​ണ്ടു​വി​ട്ട് തി​രി​ച്ചു വ​രു​ന്ന​വ​ഴി മൂ​ന്നം​ഗ സം​ഘം ഇ​വ​രു​ടെ സ്കൂ​ട്ട​റി​ന് മു​ന്നി​ൽ നി​ന്നു കൈ​കാ​ണി​ച്ചു. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ റോ​ഡി​ൽ മ​രം​വീ​ഴു​ക​യോ മ​റ്റോ സം​ഭ​വി​ച്ചി​രി​ക്കാ​മെ​ന്നു ക​രു​തി​യാ​ണ് സ്കൂ​ട്ട​ർ നി​ർ​ത്തി​യ​ത്. എ​ന്നാ​ൽ വ​ണ്ടി നി​ർ​ത്തി​യ​തോ​ടെ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന സം​ഘം യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ചു. ബ​ഹ​ളം​വ​ച്ച യു​വ​തി​യു​ടെ വാ​യ് പൊ​ത്തി ബ​ല​മാ​യി വ​ണ്ടി​യി​ൽ​നി​ന്ന് ഇ​റ​ക്കി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം​ന​ട​ത്തി. മ​ദ്യ ല​ഹ​രി​യി​ൽ കാ​ലു​റ​യ്ക്കാ​തെ​യാ​യി​രു​ന്നു സം​ഘ​മെ​ന്നു പ​റ​യു​ന്നു. കു​ത​റി​മാ​റി വാ​ഹ​ന​വു​മെ​ടു​ത്ത് വീ​ട്ടി​ലെ​ത്തി​യ യു​വ​തി ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം…

Read More