കൊടുങ്ങല്ലൂർ: ഡ്യൂട്ടി ഡോക്ടറെ മർദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂരിൽ മെഡിക്കൽ ബന്ദ് ആരംഭിച്ചു. ഇന്നുരാവിലെ എട്ടുമുതൽ നാളെ രാവിലെ എട്ടുവരെയാണ് സമരം. കൊടുങ്ങല്ലൂർ താലൂക്കിലെ 20 ഓളം സ്വകാര്യ ആശുപത്രിയിൽ ഡോക്ടർമാരുടെ സമരം മൂലം അത്യാഹിത വിഭാഗം മാത്രമെ പ്രവർത്തിക്കുന്നുള്ളു. ഒപിയിലെത്തുന്ന രോഗികളും, ഡോക്ടർമാരുടെ സേവനം ലഭിക്കാനാകാതെ തിരിച്ചുപോകുകയാണ്. ഡോക്ടർമാർ വീടുകളിലെ സ്വകാര്യ പ്രാക്ടീസും നിർത്തിവച്ചിരിക്കുകയാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ച കുട്ടിയ്ക്ക് ചികിത്സ നൽകിയില്ലെന്നാരോപിച്ചായിരുന്നു കുറച്ചു ദിവസങ്ങൾക്കുമുന്പ് കൊടുങ്ങല്ലൂർ ഗൗരി ശങ്കർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. നിരവധി പ്രതിഷേധങ്ങൾ നടത്തിയെങ്കിലും പ്രതികളെ മുഴുവനായും പോലീസിനു പിടികൂടാൻ സാധിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോക്ർമാർ 24 സമരം ആരംഭിച്ചത്. ഐഎംഎയുടെ ആഹ്വാനം അനുസരിച്ച് പണിമുടക്കിയ ഡോക്ടർമാർ കൊടുങ്ങല്ലൂർ നഗരത്തിൽ മൗന ജാഥ…
Read MoreCategory: Thrissur
പ്ലാസ്റ്റിക്കിനെ പടിക്കു പുറത്താക്കി ആദിവാസി വനിതകൾ; വനവിഭവങ്ങൾ വിൽപ്പന നടത്തുന്നതിനുളള തുണിസഞ്ചികൾ നെയ്ത് വനിതാ കൂട്ടായ്മ
പുതുക്കാട്: പ്ലാസ്റ്റിക്ക് നാടിന്റെ അന്തകനായിരിക്കുന്ന കാലഘട്ടത്തിൽ അതിനൊരു ബദൽ ഒരുക്കി മാതൃകയയാവുകയാണ് എലിക്കോട് ആദിവാസി കോളനിയിലെ വനിതകൾ. വനവിഭവങ്ങൾ വിൽപ്പന നടത്തുന്നതിനുളള തുണിസഞ്ചികൾ വിപണിയിലെത്തിച്ചിരിക്കുകയാണ് ഈ കൂട്ടായ്മ. പ്ലാസ്റ്റിക്കിനെ പടിക്കു പുറത്താക്കുന്നതോടൊപ്പം ജീവിത മാർഗ്ഗം കൂടി കണ്ടെത്തുകയാണ് ഇവർ. വനസംരക്ഷണ സമിതിയിലെ വനിതകൾക്ക് വനം വകുപ്പ് നൽകിയ തയ്യൽ മെഷീൻ കാര്യക്ഷമമായി ഉപയോഗി ച്ചതിന്റെ ഫലമായിട്ടാണ് തുണി സഞ്ചി നിർമ്മാണം വിജയത്തിലേക്ക് എത്തിയത്. ചാലക്കുടി വനവികസന ഏജൻസിയുടെ കീഴിലുള്ള വനശ്രീ ഇക്കോ ഷോപ്പ് വഴിയാണ് തുണിസഞ്ചികൾ വിതരണം ചെയ്യുന്നത് .മണി, സുജിത,ഇന്ദിര,ഷീജ എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്
Read Moreകൊടുങ്ങല്ലൂരിൽ പേപ്പട്ടിയുടെ കടിയേറ്റ് ഏഴോളം പേർക്ക് പരിക്ക്; മാളയിൽ നാല് ആടുകളെ കടിച്ചു കൊന്നു; ഒടുവിൽ നാട്ടുകാർ ഒന്നിച്ച് പേപ്പട്ടിയെ തല്ലിക്കൊന്നു
കൊടുങ്ങല്ലൂർ: ലോകമലേശ്വരം വടക്ക് ഭാഗത്ത് തെരുവുനായയുടെ കടിയേറ്റ് ഏഴോളം പേർക്ക് പരിക്ക്. കോലപ്പുര സൽമാൻ ഡേവിഡ് (36), വയലാർ കൈതവളപ്പിൽ ഓമന (55), വയലാർ മനാഫ് (20), ചേരൻ (40), കർഷകനായ ഗോവിന്ദൻ എന്നിവർക്കാണ് കടിയേറ്റത്. ഇവരെ തൃശ്രൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെ കോതപറന്പ് വർക്ക്ഷോപ്പ് ബസ് സ്റ്റോപ്പിനു സമീപത്തുനിന്നാണ് വിളറിപൂണ്ട നിലയിൽ നായ ഓടിയെത്തിയത്. തുടർന്ന് വഴിയിൽ കണ്ട ആളുകളെയും വളർത്തുമൃഗങ്ങളേയും നായ്ക്കളെയും കടിച്ച് നാട്ടിൽ ഭീതി പരത്തി. നായയെ നാട്ടുകാർ തല്ലിക്കൊന്നു. മാള: തെരുവു നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് നാല് ആടുകൾ ചത്തു. കുണ്ടൂർ തിരുത്തി മുത്തുകുളങ്ങര ക്ഷേത്രത്തിനു സമീപം പൊയ്ക്കാടൻ ബെന്നിയുടെ ആടുകളാണ് ചത്തത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം.രാത്രി 11ന് വീട്ടുകാർ ഉറങ്ങാൻ കിടന്നതിനു ശേഷമാണ് ആക്രമണമുണ്ടായത്. രാവിലെയാണ് സംഭവം വീട്ടുകാർ അറിയുന്നത്.
Read Moreകച്ചവടക്കാർ തമ്മിൽ മത്സരം മുറുകി: തീരദേശ മേഖലയിൽ കോഴിവില 58 രൂപയിലേക്കു താഴ്ന്നു; വിലകുറച്ച് വിൽക്കുന്നത് കച്ചവടം നടപ്പെടാതിരിക്കാൻ
എടമുട്ടം: തീരദേശ മേഖലയിൽ കോഴിക്കച്ചവടക്കാർ തമ്മിൽ മത്സരം മുറുകിയിപ്പോൾ കോഴി വില കുറഞ്ഞു. ജില്ലയിൽ ഇന്നലെ 70 രൂപയായിരുന്നു പൊതുവേ വില. എന്നാൽ തീരദേശ മേഖലയിൽ ഇത് 58 രൂപയിലേക്കു താഴ്ന്നു. വലപ്പാട് പഞ്ചായത്ത് പ്രദേശങ്ങളിലും ചെന്ത്രാപ്പിന്നി ഭാഗങ്ങളിലും വില കുറഞ്ഞു.ഇതുകൊണ്ടുതന്നെ വില്പനയും കൂടി. പല കടക്കാരും ഇന്നലെ രണ്ടുതവണ കോഴിയിറക്കി. വരും ദിവസങ്ങളിലും വില കുറയാനാണു സാധ്യത. മത്സരക്കച്ചവടം തുടർന്നാൽ വില കുറവുണ്ടാകും. മൊത്ത വിലയേക്കാൾ കുറഞ്ഞ വിലയ്ക്കു നഷ്ടം സഹിച്ചാണു വില്പനയെങ്കിലും കച്ചവടം നഷ്ടപ്പെടാതിരിക്കാനാണു വില കുറയ്ക്കുന്നതെന്നും കച്ചവടക്കാർ പറയുന്നു. വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ എന്നിവടങ്ങളിൽ 68 രൂപയായിരുന്നു. അതേ സമയം കണ്ടശാംങ്കടവ് മുതൽ തൃശൂർ വരെ പൊതുവേ 70 രൂപയായിരുന്നു വില.
Read Moreശുദ്ധജലം ലഭിക്കേണ്ടതു ജനങ്ങളുടെ അവകാശമെങ്കിൽ അത് നൽകേണ്ടതു ഭരണകർത്താക്കളുടെ കടമ: ഉണ്ണിയാടൻ
കടുപ്പശേരി: ശുദ്ധജലം ലഭിക്കേണ്ടതു ജനങ്ങളുടെ അവകാശമാണെന്നും അതു നൽകേണ്ടതു ഭരണകർത്താക്കളുടെ കടമയാണെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു. വെങ്കൊളംചിറ നിറയ്ക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016 വരെ മുടക്കം കൂടാതെ നിറയ്ക്കാറുള്ള ഈ ചിറ കഴിഞ്ഞ വർഷം മുതൽ നിറച്ചിട്ടില്ല. വേളൂക്കര, ആളൂർ പഞ്ചായത്ത് നിവാസികൾക്കു ശുദ്ധജലം ലഭിക്കാനുതകുന്നതാണിത്. സമീപ പ്രദേശങ്ങളിലെ ചിറകളെല്ലാം ആഴ്ചകൾക്കുമുന്പേ നിറച്ചു കഴിഞ്ഞിട്ടും വേളൂക്കര പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ചിറ നിറയ്ക്കാത്തതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. രണ്ട് കോളനികളുൾപ്പെടെ നിരവധി കുടുംബങ്ങളാണ് ഇതോടെ ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നത്. പി. എൽ. ജോർജ് പട്ടത്തുപറന്പിൽ അധ്യക്ഷത വഹിച്ചു. സിജോയ് തോമസ്, പോൾസണ് പറപ്പുള്ളി എന്നിവർ പ്രസംഗിച്ചു.
Read Moreമനുഷ്യഹൃദയങ്ങളിൽ കലാഭവൻ മണി സ്നേഹത്തിന്റെ വിത്ത് പാകിയത് എങ്ങനെയെന്ന് കലാകാരന്മാർ കണ്ടു പഠിക്കണമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ
ചാലക്കുടി: മനുഷ്യഹൃദയങ്ങളിൽ കലാഭവൻ മണി സ്നേഹത്തിന്റെ വിത്ത് പാകിയത് എങ്ങനെയെന്ന് കലാകാരന്മാർ കണ്ടു പഠിക്കണമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ. കലാഭവൻ മണിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചു നഗരസഭയും പൗരാവലിയും കലാഭവൻ മണി സ്മാരകട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണം “ചിരസ്മരണ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ണിൽനിന്നു വളർന്ന കലാകാരനായിരുന്ന, പാവപ്പെട്ട കുടുംബത്തിൽന്ന് വാനോളം ഉയർന്ന കലാഭവൻ മണിയുടെ വളർച്ച നാട്ടുകാർ സന്തോഷത്തോടെയാണ് കണ്ടിരുന്നത്. സാധാരണക്കാരുടെ മനസിനെ സ്വാധീനിച്ച മണി ഒരിക്കലും ദന്തഗോപുരത്തിലായിരുന്നില്ല. പണം മത്തുപിടിപ്പിക്കാതിരുന്ന മണി നാട്ടുകാർക്കും കൂട്ടുകാർക്കും വേണ്ടി എന്തും ചെയ്യുന്ന പച്ചയായ മനുഷ്യനായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയർപേഴ്സണ് ജയന്തി പ്രവീണ് അധ്യക്ഷത വഹിച്ചു. സംവിധായകൻ സിദ്ധിഖ് കലാസന്ധ്യക്ക് തിരിതെളിയിച്ചു. മിമിക്രി കലാരംഗത്ത് സമഗ്ര സംഭാവനക്ക് സുധാകര കിളിക്കാർ, യുവ പ്രതിഭക്ക് കലാഭവൻ സതീഷ് എന്നിവർക്ക് മന്ത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു. സംവിധായകൻ സുന്ദർദാസ്,…
Read Moreകുടുംബത്തിന് ശ്രീത്വം പകർന്ന വിജയഗാഥകളുമായി പെണ്ശക്തിയുടെ സ്വരം
തൃശൂർ: കുടുംബശ്രീയാണ് ഞങ്ങളെ ജീവിപ്പിക്കുന്നത്, കുടുംബശ്രീ ഞങ്ങളുടെ പെറ്റമ്മയാണ്, ആത്മഹത്യയിൽ നിന്ന് പിടിച്ച് കയറ്റിയത് കുടുംബശ്രീയാണ്, ജീവിതവും മരണവും കുടുംബശ്രീയിൽ തന്നെ… കുടുംബശ്രീ പ്രതിധ്വനി ടോക് ഷോയിൽ പങ്കെടുത്തവരുടെ ഈ വാക്കുകൾ സദസ് നിറഞ്ഞ കൈയടിയോടെയാണ് ഏറ്റെടുത്തത്. കൃഷിയെന്തെന്ന് കാണാത്ത, നെൽപ്പാടം എന്തെന്നറിയാത്ത നിലയിൽ നിന്നും ഏക്കർ കണക്കിന് പച്ചക്കറി കൃഷിയും, നെൽപ്പാടവും സ്വന്തമായും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നവരാണ് ഇന്ന് കുടുംബശ്രീയംഗങ്ങൾ. സമൂഹത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്ന ഭയത്തെ മനസ്സിൽ നിന്നും കുടിയിറക്കി, രാജ്യമൊട്ടാകെ സഞ്ചരിക്കുന്നവരുമാണ് കുടുംബശ്രീക്കാർ….ഉറച്ച ശബ്ദത്തിൽ സ്ത്രീകൾ ഓരോരുത്തരായി പറഞ്ഞപ്പോൾ അത് കേട്ടിരുന്നവർക്കെല്ലാം ആവേശം പകരുന്നതായി. കുടുംബശ്രീ ജെന്റർ വിഭാഗം സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പ്രതിധ്വനി ടോക് ഷോയുടെ ജില്ലാതല മത്സരത്തിലാണ് കുടുംബശ്രീയംഗങ്ങൾ അവരുടെ മനസ്സ് തുറന്നത്. ജില്ലയിലെ നൂറിലധികം പേരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പതിനേഴ് പേരാണ് പ്രതിധ്വനി ടോക് ഷോയിൽ പങ്കെടുത്തത്. ഓരാൾക്ക് പത്ത്…
Read Moreവെടിക്കെട്ടിൽ വെള്ളമൊഴിച്ച് കേന്ദ്ര ഉത്തരവ്; തൃശൂർ പൂരം വെടിക്കെട്ട് അടക്കം കേരളത്തിലെ ക്ഷേത്രോൽസവങ്ങളുടെ വെടിക്കെട്ടിനു കർശന നിയന്ത്രണം
ഫ്രാങ്കോ ലൂയിസ് തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് അടക്കം കേരളത്തിൽ ക്ഷേത്രോൽസവങ്ങളുടെ വെടിക്കെട്ടിനു കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ ഇത്തവണയും സംസ്ഥാന സർക്കാരിനും ജില്ലാ കളക്ടർമാർക്കും നോട്ടീസ് അയച്ചു. ഡെപ്യൂട്ടി ചിഫ് കണ്ട്രോളർ ഓഫ് എക്സ്പ്ലോസീവ്സും കേന്ദ്ര സർക്കാരിനു കീഴിലുള്ള പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനു (പെസോ)മാണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ തവണ പ്രത്യേക അനുമതി നൽകിയാണ് തൃശൂർ പൂരം വെടിക്കെട്ട് നടത്തിയത്. ഇത്തവണ വെടിക്കെട്ട് നടത്താനാവില്ലെന്ന നിലപാടിലാണ് കേന്ദ്ര എക്സ്പ്ലോസീവ്സ് വിഭാഗം. കഴിഞ്ഞ തവണ എല്ലാ രാഷ്ട്രീയ കക്ഷികളുടേയും നേതാക്കൾ സമ്മർദം ചെലുത്തിയാണ് തൃശൂർ പൂരം വെടിക്കെട്ടിനുള്ള അനുമതി നേടിയെടുത്തത്. പൂരത്തിനു പൊട്ടിക്കാനുള്ള ഇനങ്ങളുടെ സാന്പിൾ ചെന്നൈയിൽ കൊണ്ടുപോയി പരിശോധന നടത്തിച്ചിരുന്നു. മാത്രമല്ല, വെടിക്കെട്ടു നടക്കുന്പോൾ വെടിക്കെട്ടു നടക്കുന്ന തേക്കിൻകാട് മൈതാനിയോടു ചേർന്നുള്ള സ്വരാജ് റൗണ്ടിലേക്ക് ആരേയും പ്രവേശിപ്പിച്ചിരുന്നില്ല. വെടിക്കെട്ടു നടക്കുന്ന സ്ഥലത്തിന്…
Read Moreമണിയുടെ ഓർമകൾക്ക് രണ്ടുവയസ്; സിബിഐ അന്വേഷണം ഇഴയുന്നു ; പോസ്റ്റുമോർട്ടത്തിൽ കലാഭവൻ മണിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു
ചാലക്കുടി: കലാഭവൻ മണി വിടപറഞ്ഞിട്ട് രണ്ടുവർഷം പിന്നിടുന്പോഴും മണിയുെട മരണം സംബന്ധിച്ച് സിബിഐ അന്വേഷണം എങ്ങുമെത്തിയില്ല. മണിയുടെ മരണത്തിൽ സംശയമുണ്ടെന്ന ആരോപണവുമായി സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ രംഗത്തുവന്നതോടെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്. പോസ്റ്റുമോർട്ടത്തിൽ കലാഭവൻ മണിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതും സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെ ുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു നിഗമനവും പുറത്തുവന്നില്ല. മണിയുടെ കൂടെ പാടിയിൽ ഉണ്ടായിരുന്നവരെയും സിനിമാ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ഇവരെ നുണപരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും തെളിവുകളൊന്നും കിട്ടിയിരുന്നില്ല. ഇതിനിടയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ രാമകൃഷ്ണനും ഭാര്യ നിമ്മിയും ഹൈക്കോടതിയെ സമീപിച്ചതിനെതുടർന്നാണ് കേസ് സിബിഐയ്ക്കു വിട്ടത്. സിബിഐ അന്വേഷണം ഇപ്പോഴും നടന്നുവരികയാണ്. ചാലക്കുടി കേന്ദ്രീകരിച്ചാണ് സിബിഐ അന്വേഷണം നടത്തിവരുന്നത്. നേരത്തെ പോലീസ് ചോദ്യം ചെയ്തവരെയും കുടുംബാംഗങ്ങളെയും കണ്ട് സിബിഐ മൊഴിയെടുത്തിരുന്നു. കേസന്വേഷണം സംബന്ധിച്ച് സിബിഐ ഇതുവരെയും യാതൊരു സൂചനകളും പുറത്തുവിട്ടിട്ടില്ല.…
Read Moreകണ്ണീരോർമകളുമായി ആരാധകർ മണികുടീരത്തിൽ; സ്മൃതികുടീരം സ്ഥിതിചെയ്യുന്ന ചേനത്തുനാട്ടിലെ മണികൂടാരത്തിലേക്ക് ആരാധകരുടെ പ്രവാഹം
ചാലക്കുടി: കലാഭവൻ മണിയുടെ രണ്ടാം ചരമവാർഷിക ദിനമായ ഇന്നു കണ്ണീരോർമകളുമായി ആരാധകർ. ഇന്നുരാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും മണിയുടെ സ്മൃതികുടീരം സ്ഥിതിചെയ്യുന്ന ചേനത്തുനാട്ടിലെ മണികൂടാരത്തിലേക്ക് ആരാധകരുടെ പ്രവാഹമാണ്. ഇന്നുരാവിലെ മണിയുടെ സ്മൃതികുടീരത്തിൽ നഗരസഭ ചെയർപേഴ്സൺ ജയന്തി പ്രവീൺ പുഷ്പാർച്ചന നടത്തി. മണിയുടെ ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷ്മിയും പുഷ്പാർച്ചന നടത്തി. വൈസ് ചെയർമാൻ വിൻസെന്റ് പാണാട്ടുപറന്പിൽ, മുൻ ചെയർമാൻ ഉഷ പരമേശ്വരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം. ശ്രീധരൻ, യു.വി. മാർട്ടിൻ, കൗൺസിലർമാരായ മേരി നളൻ, ഗീത ടീച്ചർ, ബീന ഡേവീസ്, കെ.എം. ഹരിനാരായണൻ, ബിന്ദു ശശികുമാർ, മുൻ ചെയർമാൻ എം.എൻ. ശശീധരൻ, പ്രശസ്ത ഫുട്ബോൾ കോച്ച് ടി.കെ. ചാത്തുണ്ണി, ഫുട്ബോൾ താരങ്ങളായ ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള നൂറുകണക്കിന് ആളുകൾ പുഷ്പാർച്ചന നടത്താൻ എത്തിയിരുന്നു. നേരത്തെ മണിയുടെ…
Read More