ചാവക്കാട്: ചെലവിനു പണം ലഭിക്കാത്തതിനെത്തുടർന്ന് ഭാര്യയുടെ പരാതിയിൽ ഭർത്താവിന്റെ വീട്ടുപകരണങ്ങൾ ജപ്തി ചെയ്തു. മുനക്കകടവ് പൊന്നാക്കാരൻ കുഞ്ഞലിമുവിന്റെ മകൾ നസീറയുടെ പരാതിയിലാണ് ഭർത്താവ് മുനക്കകടവ് പൊക്കാക്കിലത്ത് അബ്ദുൾ ജലീലിന്റെ (ജലീൽ-36) ഗൃഹോപകരണങ്ങൾ ഇന്നലെ വൈകീട്ട് പോലീസ് ജപ്തി ചെയ്തത്. ഇരുവരുടെയും വിവാഹം 2014ലാണു നടന്നത്. ഒരുകേസുമായി ബന്ധപ്പെട്ട് വീട്ടുകാരും നാട്ടുകാരും ഇടപെട്ടാണ് ഇവരുടെ വിവാഹം നടത്തിയത്. അധികം വൈകാതെ ജലീൽ ഗൾഫിൽ പോയി പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ചെലവിനു പണം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് വക്കീൽ മുഖാന്തിരം ചാവക്കാട് മജിസ്ട്രേട്ട് കോടതിയെ നസീറ സമീപിച്ചു. പ്രതിമാസം 5,000 രൂപവീതം ചെലവിനു കൊടുക്കാൻ കോടതി ഉത്തരവായി. എന്നാൽ, കഴിഞ്ഞ 16 മാസമായിട്ടും കോടതിവിധി നടപ്പായില്ലെന്നു കാണിച്ച് നസീറ വീണ്ടും കോടതിയെ സമീപിച്ചപ്പോൾ മജിസ്ട്രേട്ട് പി. സുരേഷ് ജലീലിന്റെ വീട് ജപ്തി ചെയ്യാൻ ഉത്തരവിട്ടു. ഇന്നലെ വൈകീട്ട് അഞ്ചിന് മുന്പ്…
Read MoreCategory: Thrissur
ഈ വർഷം പവർകട്ടില്ല; സർക്കാർ സ്ഥാപനങ്ങൾക്കും പുതിയ വീടുകൾക്കും മുകളിൽ സോളാർ സ്ഥാപിച്ച് വൈദ്യുതി കൂടുതൽ ഉത്പാദിപ്പിക്കുമെന്ന് മന്ത്രി എം.എം. മണി
തൃശൂർ: സംസ്ഥാനത്ത് സൗരോർജ്ജത്തിൽനിന്ന് 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമുണ്ടെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. കോർപറേഷനിൽ ഉൗർജക്ഷമതയുള്ള ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാറ്റിൽനിന്ന് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കാനും ലക്ഷ്യമുണ്ട്. സോളാർ പ്ലാന്റുകൾ സർക്കാർ സ്ഥാപനങ്ങൾക്കും പുതിയ വീടുകൾക്കും മുകളിൽ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും. ചെലവുകുറച്ച് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് 14 ശതമാനം വൈദ്യുതി പാഴായിപ്പോകുന്നുണ്ട്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇതു കുറയ്ക്കാനുള്ള കർമപദ്ധതികൾക്കും വൈദ്യുതി ബോർഡ് രൂപം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ 30ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 70 ശതമാനം പുറത്തുനിന്ന് വിലയ്ക്കുവാങ്ങിയാണ് വിൽക്കുന്നത്. കഴിഞ്ഞവർഷം കടുത്തവരൾച്ചയുണ്ടായി. ഇതേ തുടർന്ന് ഉത്പാദനം 25ശതമാനമായി കുറഞ്ഞു. എന്നിട്ടും ലോഡ്ഷെഡിങ്ങും പവർകട്ടും ഏർപ്പെടുത്തിയില്ല. ഈ വർഷവും ലോഡ്ഷെഡിങ്ങും പവർകട്ടും ഏർപ്പെടുത്തില്ല. ജലം പാഴാകാതെ സൂക്ഷിക്കുന്നതുപോലെ തന്നെ വൈദ്യുതിയും പാഴാകാതെ സൂക്ഷിക്കണം. കഴിഞ്ഞ…
Read Moreപോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്ത്; മധുവിന്റെ തലയടിച്ചു തകർത്തു, വാരിയെല്ല് ചവിട്ടിയൊടിച്ചു; മധുവിന്റെ മരണകാരണം തലയിലെ ആന്തരിക രക്തസ്രാവം
തൃശൂർ: അട്ടപ്പാടിയിലെ മധുവിന്റെ മരണകാരണം തലയിലെ ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മധുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും വാരിയെല്ല് ചവിട്ടേറ്റ് ഒടിഞ്ഞതായും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം മധുവിന്റെ മരണത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. നേരത്തെ പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. സംഭവം പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. തൃശൂർ റേഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വ്യാഴാഴ്ചയാണ് കടുകുമണ്ണ ഉൗരിലെ മല്ലി-മല്ലൻ ദമ്പതികളുടെ മകൻ മധു (27)ദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 12.30ന് മധുവിനെ ഒരുസംഘമാളുകൾ പിടികൂടുകയായിരുന്നു. ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം
Read Moreനാല് മണ്ടൻമാർ എൽഡിഎഫിൽ; സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ച സിപിഐ മന്ത്രിമാർ മണ്ടൻമാരെന്ന്; കോണ്ഗ്രസുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്നും പ്രതിനിധികൾ
തൃശൂർ: സിപിഐ മന്ത്രിമാർക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സമ്മേളനം. സിപിഐ മന്ത്രിമാർ മണ്ടൻമാരാണെന്നായിരുന്നു സമ്മേളനത്തിലെ പൊതുചർച്ചയിൽ ഉയർന്ന വിമർശനം. സിപിഐയിൽനിന്നുള്ള നാലു മന്ത്രിമാരുടെയും പ്രകടനം വളരെ മോശമാണെന്നും പ്രതിനിധികൾ വിമർശനമുയർത്തി. ഇടതുമുന്നണി വിപുലീകരിക്കണമെന്ന് പൊതുചർച്ചയിൽ ആവശ്യമുയർന്നു. 14 ജില്ലകളിലെയും പ്രതിനിധികൾ ഈ ആവശ്യമുന്നയിച്ചു. അതേസമയം കോണ്ഗ്രസുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്ന് പ്രതിനിധികൾ ആവശ്യപ്പെടുകയും ചെയ്തു. കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കണമെന്നും പാർട്ടിയിലേക്ക് ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരെ കൂടുതൽ കൊണ്ടുവരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
Read Moreഅയ്യോ പോയേ അയ്യയ്യോ പോയേ..! പാവങ്ങൾ പാർട്ടിക്കൊപ്പമില്ല; പാവങ്ങളിൽ മഹാഭൂരിപക്ഷവും പാർട്ടിക്കൊപ്പം ഉണ്ടായിരുന്നത് ഇന്ന് ഇല്ലെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്
തൃശൂർ: പാവങ്ങൾ പാർട്ടിക്കൊപ്പമില്ലെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്. പാവങ്ങളിൽ മഹാഭൂരിപക്ഷവും പാർട്ടിക്കൊപ്പം ഉണ്ടായിരുന്നതാണ്. എന്നാൽ അതിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥാനമാനങ്ങൾ കൈക്കലാക്കുകയെന്ന ബൂർഷ്വാ ശൈലി പാർട്ടിയിലേക്ക് കടന്നുവരുന്നുവെന്നും വിമർശനം. പാർട്ടി തീരുമാനം അനുകൂലമല്ലെങ്കിൽ പാർട്ടിയെത്തനെ വെല്ലുവിളിക്കുന്നു. പാർട്ടിയുടെ സ്വതന്ത്ര സ്വാധീനശക്തി വർധിക്കുന്നില്ലെന്നും എൽഡിഎഫിൽ സിപിഎം കഴിഞ്ഞാൽ സംസ്ഥാനമാകെ സ്വാധീനം സിപിഐക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Moreആദിവാസി യുവാവിന്റെ മരണത്തിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി; പ്രതികളെ ഉടൻ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല
തൃശൂർ: പാലക്കാട് അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടുകാർ ചേർന്ന് യുവാവിനെ മർദിച്ചു കൊന്ന സംഭവം അത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെക്കാനുള്ള നിർദേശം സംസ്ഥാന പോലീസ് മേധാവിക്ക് നൽകി. ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവം ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണെന്നും ഇവ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. പ്രതികളെ ഉടൻ പിടികൂടണമെന്ന് ചെന്നിത്തല തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദിവാസികളുടെ ദുരിതജീവിതം അവസാനിപ്പിക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഈ നിസംഗതയ്ക്ക്…
Read Moreനിലപാട് വ്യക്തമാക്കി സംസ്ഥാന സമ്മേളനം; സിപിഎം പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കും; അക്രമരാഷ്ട്രീയം പാർട്ടി നയമല്ലെന്നു യെച്ചൂരി
സ്വന്തം ലേഖകൻ തൃശൂർ: അക്രമരാഷ്ട്രീയം പാർട്ടി നയമല്ലെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്പോഴാണ് അക്രമരാഷ്ട്രീയത്തെക്കുറിച്ച് പാർട്ടി ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. എന്നാൽ സിപിഎം പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കുമെന്നും യെച്ചൂരി ഓർമിപ്പിച്ചു. അക്രമരാഷ്ട്രീയത്തിലൂടെ നഷ്ടം പറ്റിയിട്ടുള്ളത് സിപിഎമ്മിനാണ്. എതിരാളികളെ ജനാധിപത്യപരമായ രീതിയിൽ നേരിടും. ചില പിഴവുകൾ സംഭവിച്ചിട്ടുണ്ട്. അത് തിരുത്തിയിട്ടുമുണ്ട്. ശത്രുക്കളെ ആക്രമണത്തിലൂടെ കീഴ്പ്പെടുത്തുന്നതു സിപിഎമ്മിന്റെ രീതിയല്ല. അത് ആർഎസ്എസിന്റെ സംസ്കാരമാണ്.രാഷ്ട്രീയ അക്രമങ്ങളിൽ സിപിഎം വിശ്വസിക്കുന്നില്ല. ഇതിൽ എന്തെങ്കിലും വ്യതിചലനമുണ്ടായാൽ അതു തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ എല്ലാ കക്ഷികളുടേയും വോട്ടുകൾ ഒന്നിപ്പിച്ചു കൊണ്ടുവരണമെന്നും ആഹ്വാനം ചെയ്തു.
Read Moreസിപിഎം സംസ്ഥാന സമ്മേളനത്തിന് വി.എസ് പതാക ഉയർത്തിയതോടെ തുടക്കമായി; പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു
തൃശൂർ: ഇരുപത്തിരണ്ടാം സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കമായി. റീജണൽ തീയറ്ററിൽ രാവിലെ പത്തിനു പാർട്ടിയിലെ മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനാണ് പതാക ഉയർത്തിയത്.പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ 87 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അടക്കം 566 പ്രതിനിധികളാണു പങ്കെടുക്കുക. ഇടതുമുന്നണി സർക്കാരിനെതിരേ പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനം ഇന്നു മുതൽ ചേരുന്ന സമ്മേളനത്തിലും ആവർത്തിക്കും. സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന വിമർശനമാണു ജില്ലാ സമ്മേളനങ്ങളിൽ ഉയർന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ സാമ്പത്തിക തട്ടിപ്പ് ആരോപണവും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും കൂടി ചർച്ചയാകുമ്പോൾ സമ്മേളനം പാർട്ടിയുടെ രാഷ്ട്രീയ പരീക്ഷണവേദികൂടിയാകും. കോണ്ഗ്രസുമായി ഒരു തരത്തിലുമുള്ള ബന്ധം വേണ്ടെ ന്നു സിപിഎമ്മും ബന്ധം വേണമെന്നു സിപിഐയും നിലപാടെടുക്കുമ്പോൾ ദേശീയതലത്തിൽ ഇരുപാർട്ടികൾക്കും എങ്ങനെ ഒരുമിച്ചുപോകാനാകുമെന്ന ചോദ്യവും പ്രസക്തമാണ്.…
Read Moreകാരിക്കുളത്ത് വീണ്ടും പുലിയിറങ്ങി; അലഞ്ഞുതിരിഞ്ഞു നടന്ന പശുകിടാവിനെ പിടിച്ചു തിന്നു; രണ്ടാഴ്ചക്കിടെ മൂന്ന് പശുക്കളെയും മാനുകളെയും പുലി പിടിച്ചതായി നാട്ടുകാർ; ജനം ഭീതിയിൽ
പാലപ്പിള്ളി (തൃശൂർ): കാരിക്കുളം പത്തുമുറി റബ്ബർ എസ്റ്റേറ്റിൽ വീണ്ടും പുലിയിറങ്ങി പശുവിനെ പിടിച്ചു. എസ്റ്റേറ്റ് ആശുപത്രിക്കു പുറകുവശത്താണ് പുലിയിറങ്ങി പശുവിനെ പിടിച്ചത്. രാവിലെ ടാപ്പിംഗിനായി ഇറങ്ങിയ തൊഴിലാളികളാണ് പശുവിനെ പുലിപിടിച്ച നിലയിൽ കണ്ടെത്തിയത്. അലഞ്ഞുനടന്നിരുന്ന പശുവിനെയാണ് പിടിച്ചത്. കഴിഞ്ഞ ആഴ്ച പത്തുമുറി പാഡിക്ക് സമീപം തെങ്ങിൻതോപ്പിൽ പുലി ഇറങ്ങി പശുവിനെ പിടിച്ച സ്ഥലത്ത് പുലിക്കെണി സ്ഥാപിച്ചിരുന്നു ഇതിന് സമീപത്ത് തന്നെയാണ് ഇപ്പോൾ പുലി പശുകുട്ടിയെ പിടിച്ചിരിക്കുന്നത്. തിങ്കളാഴ്ച കാരികുളം ഒന്നാംകാട് ഭാഗത്ത് രണ്ട് പുലികളെയാണ് കണ്ടത്. വെളുപ്പിന് ആറരയോടെ പറന്പ് വെട്ടി തെളിക്കാനെത്തിയ ഉൗരാളത്ത് കരീം, ഭാര്യ സുബൈദ എന്നിവർ പുലികൾക്കു മുന്നിൽപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ആറ് കിലോമീറ്ററിനുള്ളിൽ പുലിയിറങ്ങി മാനുകളും പശുക്കളുമായി അഞ്ചെണ്ണത്തിനെയാണ് കൊന്നൊടുക്കിയത്. ഒരു പുലിക്കെണി കൂടി അടുത്ത ദിവസം സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന വളർത്തുമൃഗങ്ങളെ കെട്ടിയിടുന്നതിന് ഉടമസ്ഥർക്ക്…
Read Moreവിനായകനെ മർദിച്ച പോലീസുകാരെ പിരിച്ചുവിടണം; പോലിസുകാർ മർദ്ദിച്ചതിൽ മനംനൊന്താണ് മരിച്ച വിനായകന്റെ കുടുംബത്തിനു കോൺഗ്രസിന്റെ ധനസഹായം പ്രതിപക്ഷനേതാവ് കൈമാറി
ഏങ്ങണ്ടിയൂർ:കെപിസിസി സമാഹരിച്ച അഞ്ചു ലക്ഷം രൂപ ഏങ്ങണ്ടിയൂരിലെ ചക്കാണ്ടൻ വിനായകെന്റെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറുന്പോൾ മാതാപിതാക്കളായ കൃഷ്ണൻകുട്ടിയും ഓമനയും സഹോദരനും സങ്കടം ഉള്ളിലൊതുക്കാനായില്ല. അമ്മ ഓമന പൊട്ടിക്കരഞ്ഞു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു പ്രതിപക്ഷ നേതാവ് വി നായകന്റെ വീട്ടിലെത്തിയത്.കഴിഞ്ഞവർഷം ജൂലൈ 12 പാവറട്ടി പോലിസ് കസ്റ്റഡിയിലെടുത്ത വിട്ടയച്ച ശേഷം പിറ്റേന്ന് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ വിനായകനെ കണ്ടെത്തിയത്. പോലിസുകാർ മർദ്ദിച്ചതിൽ മനംനൊന്താണ് വിനായകന്റെ മരണമെന്ന ആരോപണത്തെ തുടർന്ന് പി.എൻ.ഉണ്ണിരാജയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മാതാപിതാക്കളെ ആശ്വസിപ്പിച്ച ചെന്നിത്തല സർക്കാർ സഹായം നല്കാത്തത് കൊണ്ടാണ് കെപിസിസിഅഞ്ച് ലക്ഷം രൂപ നല്കുന്നതെന്ന് പറഞ്ഞു. സർക്കാരിന്റെ സഹായമൊന്നും ലഭിച്ചില്ലെന്ന് പടയൊരുക്കം ജാഥ ചാവക്കാട് എത്തിയപ്പോൾ ലഭിച്ച നിവേദനം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ സഹായം ഇപ്പോൾ നല്കിയതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. വിനായകനെ മർദ്ദിച്ച പോലീസുകാരുടെ സസ്പെൻഷൻ…
Read More