ഏങ്ങണ്ടിയൂർ: ഫാർമേഴ്സ് ബാങ്ക് ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ശാഖയിലെ ലോക്കറിൽനിന്ന് നാലു ലക്ഷം രൂപ സീനിയർ ക്ലാർക്ക് കവർന്നു. കെ.എസ്.അനിൽകുമാറാണ് മാനേജരേയും ഭരണസമിതിയേയും കബളിപ്പിച്ച് പണം മോഷ്ടിച്ചത്. സിസിടിവി കാമറയിലൂടെയാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്. പരാതിപ്രകാരം അനിൽകുമാറിനെതിരെ പോലീസ് കേസെടുത്തു.ഇയാളെ ബാങ്കിൽനിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയിൽനിന്നാണ് നാലു ലക്ഷം രൂപ അനിൽകുമാർ അടിച്ചുമാറ്റിയത്. അനിൽകുമാറിന്റെ ഭാര്യ പണയം വച്ച സ്വർണാഭരണം ചൊവ്വാഴ്ച മാറ്റിയെടുത്തിട്ടും ആഭരണം മാനേജരെ കാണിക്കാതിരുന്നതാണ് സംശയം തോന്നി പരിശോധന നടത്താനും, തട്ടിപ്പ് കണ്ടെത്താനും ഇടയാക്കിയത്. സെപ്റ്റംബർ 20 ന് അനിൽകുമാറിന്റെ ഭാര്യ 1.96 ലക്ഷം രൂപയ്ക്ക് സ്വർണാഭരണം പണയം വച്ചിരുന്നു. തുക പലിശസഹിതം അടച്ച് ആഭരണം ചൊവ്വാഴ്ച തിരിച്ചെടുത്തു. എന്നാൽ ആഭരണം എടുക്കുന്പോൾ ബാങ്ക് മാനേജരെ കാണിച്ചിരുന്നില്ല. ഇതോടെ സംശയം തോന്നിയ മാനേജർ മറ്റ് ഉദ്യോഗസ്ഥരെ വിളിച്ച് ലോക്കർ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ്…
Read MoreCategory: Thrissur
ഹയർ സെക്കൻഡറി അധ്യാപകർക്കു കൂട്ടത്തോടെ സ്ഥലംമാറ്റം; മാനദണ്ഡങ്ങളെ അട്ടിമറിച്ചുള്ള സ്ഥലമാറ്റം; വിദ്യാർഥികളുടെ ഭാവിയിൽ ആശങ്ക
സെബി മാളിയേക്കൽ തൃശൂർ: അധ്യയനവർഷം പാതിപിന്നിട്ടതോടെ ഹയർ സെക്കൻഡറി അധ്യാപകരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നതിനുള്ള തീരുമാനം തങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയിലാണു വിദ്യാർഥികൾ. രണ്ടാമതു പ്രസിദ്ധീകരിച്ച സ്ഥലംമാറ്റ കരടുലിസ്റ്റിൽ സംസ്ഥാനത്തെ മൊത്തം അധ്യാപകരിൽ 60 ശതമാനത്തോളം പേർക്കാണു സ്ഥലംമാറ്റം. ഇതോടെ ഏഴായിരത്തിലധികം അധ്യാപകർ ഇപ്പോൾ പഠിപ്പിക്കുന്ന സ്കൂളിൽനിന്നും മാറേണ്ടിവരും. റവന്യൂ ജില്ലാടിസ്ഥാനത്തിൽ നടത്തിയിരുന്ന ട്രാൻസ്ഫർ ഇത്തവണ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിൽ നടത്താൻ തീരുമാനിച്ചതാണ് ഇത്രയേറെപ്പേരുടെ സ്ഥലംമാറ്റത്തിനു വഴിവച്ചത്. സ്ഥലംമാറ്റത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി അധ്യാപകർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. ഇതോടെ ഇപ്പോൾ ഇറക്കിയിരിക്കുന്ന പുതിയ കരടു സ്ഥലംമാറ്റ ലിസ്റ്റിലെ പരാതികൾ പരിഹരിക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടക്കുന്ന വേളയിൽ ഇത്തരം കാര്യക്ഷമമല്ലാത്ത നടപടികൾ അതിന്റെ മാറ്റു കുറയ്ക്കുമെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ അഭിപ്രായം. എന്നാൽ, ഭരണപക്ഷ അനുകൂല അധ്യാപക സംഘടനയിൽപെട്ടവർക്കു ക്രമംവിട്ട് സ്ഥലംമാറ്റം അനുവദിച്ചിരിക്കുകയാണ് കരടുലിസ്റ്റിൽ എന്നും ആക്ഷേപമുണ്ട്.…
Read Moreഞങ്ങളേറ്റു..! പുലർച്ചെ നാലിന് ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു
ഗുരുവായൂർ: പാർഥസാരഥി ക്ഷേത്രം വീണ്ടും മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു. ഇന്നുപുലർച്ചെ നാലരയോടെ മലബാർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി.സി. ബിജു, മാനേജർ പി. ശ്രീകുമാർ എന്നിവർ പോലീസ് സംരക്ഷണയോടെ ക്ഷേത്രത്തിൽ എത്തിയാണ് ചുമതലയേറ്റത്. ക്ഷേത്ര ഭരണസമിതി നിയോഗിച്ചിരുന്ന മാനേജരിൽ നിന്ന് ഭണ്ഡാരത്തിന്റെയും ക്ഷേത്ര ലോക്കറിന്റെയും താക്കോലുകളും 53,000 രൂപയും ഏറ്റുവാങ്ങിയാണ് എക്സിക്യൂട്ടീവ് ഓഫീസർ ചുമതലയേറ്റെടുത്തത്. മൂന്ന് ഡിവൈഎസ്പിമാർ, ആറ് സിഐമാർ, തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാനൂറോളം പോലീസ് സംഘം ജലപീരക്ങ്കി ഉൾപ്പടെ സർവസന്നാഹത്തോടെ ക്ഷേത്രപരിസരത്ത് ക്യാന്പ് ചെയ്തിരിക്കുകയാണ്. ഹൈക്കോടതി വിധിയെ തുടർന്ന് സെപ്റ്റംബർ 21ന് എക്സിക്യൂട്ടീവ് ഓഫീസർ ക്ഷേത്രം ഏറ്റെടുക്കാൻ വന്നിരുന്നെങ്കിലും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലുള്ള ഹിന്ദു സംഘടനകൾ ഇവരെ തടയുകയും സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്തിരുന്നു. വീണ്ടും മലബാർ ദേവസ്വം ബോർഡ് കോടതിയെ സമീപിക്കുകയും ഉത്തരവ് നേടുകയും ചെയതു. പാർഥസാരഥി ക്ഷേത്രം നേരത്തെ…
Read Moreവെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ച് വീട് തകർന്നു; അപകടത്തിൽ ആർക്കും പരിക്കില്ല ; സമീപത്തെ രണ്ടു വീടുകൾക്ക് നാശം
എരുമപ്പെട്ടി: കുണ്ടന്നൂരിൽ വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ച് നിർമാണത്തിലിരുന്ന വീട് തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വെടിക്കെട്ടുക്കാരനായ കുണ്ടന്നൂർ പന്തലങ്ങാട്ടിൽ ആനന്ദന്റെ വീടാണ് പൂർണമായും തകർന്നത്. വെടിക്കെട്ട് സാമഗ്രികൾ നിർമാണത്തിലിരുന്ന വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സമീപത്തുള്ള രണ്ട് വീടുകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് വീടിന്റെ തേപ്പു പണി നടത്താനിരിക്കെയാണ് അപകടമുണ്ടായത്. ഇന്നു പുലർച്ചെ മൂന്നിനായിരുന്നു പൊട്ടിത്തെറി. സ്ഫോടനത്തിൽ വാർപ്പ് പൂർത്തിയാക്കിയ വീട് പൂർണ്ണമായും തകർന്നു.വീടിന്റെ കോണ്ക്രീറ്റ് ബീമുകളും ജനലുകളും വാതിലുകളും അകലേക്ക് തെറിച്ച് പോയി. സമീപത്തുള്ള തിരുത്തിൻമേൽ വിനയൻ, പാണേങ്ങാടൻ ആഗ്നസ് എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. ഇവരുടെ വീടുകളുടെ ചുമരുകൾക്ക് പൊട്ടൽ സംഭവിക്കുകയു വാതിലും ജനലുകളും തകരുകയു ചെയ്തിട്ടുണ്ട്. സ്ഫോടന ശബ്ദം മൂന്ന് കിലോമീറ്റർ ദൂരത്തിൽ കേട്ടതായി നാട്ടുകാർ പറയുന്നു.പലരും ഭൂചലനമാണെന്ന് കരുതി ഭയന്ന് വീടുകളിൽ നിന്നും പുറത്തേക്ക് ഓടിയിറങ്ങി. വടക്കാഞ്ചേരി എസ്.ഐ. കെ.സി.രതീഷിന്റെ നേതൃത്വത്തി പൊലീസ്…
Read Moreതൃശൂരിൽ നാളെ ഹർത്താൽ; പാർഥസാരഥി ക്ഷേത്രം ദേവസ്വം ഏറ്റെടുത്തൽ പ്രതിഷേധിച്ചാണ് ഹർത്താൽ; രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ
ഗുരുവായൂർ: പാർഥസാരഥി ക്ഷേത്രം ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നാളെ തൃശൂർ ജില്ലയിൽ ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. മുഴുവൻ ഹിന്ദു സംഘടനകളുടെയും പിന്തുണയോടെയാണ് ഹർത്താൽ. സംസ്ഥാനത്തെ മുഴുവൻ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചും നാളെ പ്രതിഷേധ പ്രകടനം നടക്കും. ഇന്ന് വൈകിട്ട് നാലിന് ഗുരുവായൂരിൽ ഹിന്ദു സംഘടനയുടെ പ്രതിഷേധപ്രകടനം ഉണ്ടാകും. അടുത്ത ദിവസം മലബാർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. പാർഥസാരഥി ക്ഷേത്രം ഭക്തരെ തിരിച്ചേൽപ്പിക്കുന്നതുവരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം.
Read Moreചാലക്കുടി രാജീവ് കൊലക്കേസിൽ ഉദയഭാനുവിനെ മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു
ചാലക്കുടി: ചാലക്കുടി രാജീവ് കൊലക്കേസിൽ അറസ്റ്റിലായി ഇരിങ്ങാലക്കുട സബ് ജയിലിൽ കഴിയുന്ന ക്രിമിനൽ അഭിഭാഷകൻ അഡ്വ.സി.പി.ഉദയഭാനുവിനെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. ഉദയഭാനുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിച്ച ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് എസ്.സൂരജാണ് ഉദയഭാനുവിനെ കസ്റ്റഡിയിൽ വിട്ടുകൊടുക്കുന്നതിന് ഉത്തരവിട്ടത്. വെള്ളിയാഴ്ച നൽകിയ അപേക്ഷ ശനിയാഴ്ച പരിഗണിക്കേണ്ടിയിരുന്നുവെങ്കിലും കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച വരെ ഉദയഭാനുവിനെ പോലീസ് കസ്റ്റഡിയിൽ വെക്കാം. ചാലക്കുടി ഡിവൈഎസ്പി എസ്.ഷംസുദ്ദീനാണ് അന്വേഷണചുമതല.
Read Moreതുച്ഛമായ പാട്ടത്തിന് സമ്പന്നർ കൈവശം വച്ചിട്ടുള്ള പാട്ടക്കരാർ റദ്ദാക്കി സർക്കാർ ഭൂമി ദളിതർക്ക് വിതരണം ചെയ്യണമെന്ന് പി.സി.ജോർജ്
കൊടകര: തുച്ഛമായ പാട്ടത്തിന് സന്പന്നർ കൈവശം വച്ചിട്ടുള്ള ഭൂമി സർക്കാർ ഏറ്റെടുത്ത് പാവപ്പെട്ട ദളിത് വിഭാഗങ്ങൾക്ക് വിതരണം ചെയ്യണമെന്ന് പി.സി.ജോർജ് എംഎൽഎ ആവശ്യപ്പെട്ടു. ആളൂരിൽ നടന്ന അഖില കേരള പുലയോദ്ധാരണ മഹിളാ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങൾ കൈകോർക്കണം. അവകാശങ്ങൾക്കായി ശക്തമായ പോരാട്ടം നടത്തണം. അറുപതു വർഷത്തോളം കേരളത്തിൽ മാറി മാറി ഭരണം നടത്തിയ ഇടതു-വലതു മുന്നണികൾ ദളിത് വിഭാഗങ്ങൾക്കായി കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നും പി.സി.ജോർജ് പറഞ്ഞു. പുലയോദ്ധാരണ മഹിളാ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് മാധവി ടീച്ചർ അധ്യക്ഷത വഹിച്ചു. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, അഖില കേരള പുലയോദ്ധാരണ സഭ സംസ്ഥാന പ്രസിഡന്റ് പി.പി.സർവ്വൻ, ജനറൽ സെക്രട്ടറി യു.കെ.സദാനന്ദൻ,ജോയിന്റ് സെക്രട്ടറി ഐ.കെ.ചന്ദ്രൻ,യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി കെ.എസ്.സുധീഷ്, കൊടകര ഏരിയ സെക്രട്ടറി…
Read Moreഫിനോമിനൽ തട്ടിപ്പ്: എല്ലാ പ്രതികളേയും അറസ്റ്റു ചെയ്ത് അവരുടെ സ്വത്തു കണ്ടുകെട്ടണമെന്ന് പണം നഷ്ടപ്പെട്ടവർ
തൃശൂർ: ആയിരക്കണക്കിനു നിക്ഷേപകരുടെ കോടിക്കണക്കിനു രൂപ തട്ടിയെടുത്ത ഫിനോമിനൽ ഗ്രൂപ്പിന്റെ എല്ലാ മേധാവികളേയും ഡയറക്ടർമാരേയും അറസ്റ്റു ചെയ്യണമെന്നും സ്വത്തു കണ്ടുകെട്ടണമെന്നും വഞ്ചിതരായ നിക്ഷേപകരുടെ സംഗമം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കി നിക്ഷേപകർക്കു പണം തിരിച്ചുനൽകണമെന്നു നിക്ഷേപകർ രൂപീകരിച്ച സമരസമിതി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു 11നു നടത്തുന്ന സമരപരിപാടികൾ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. മൂന്നുലക്ഷം രൂപയുടെ മൂന്നു കേസുകൾ മാത്രമാണു ചാലക്കുടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഇതിനകം 5,180 പേർ പരാതിപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ക്രൈംബ്രാഞ്ച് എസ്പി പി.എൻ. ഉണ്ണിരാജന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണസംഘം മുംബൈയിൽനിന്ന് ഏതാനും രേഖകളും തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. പോലീസ് നടത്തുന്ന നിയമനടപടികൾക്കു പുറമേ, ഫിനോമിനൽ സ്ഥാപനത്തിന്റെ മേധാവികളായ തോമസ്, റാഫേൽ, സെബാസ്റ്റ്യൻ, ചെയർമാൻ സിംഗ് തുടങ്ങിയവർക്കും ഡയറക്ടർമാർക്കുമെതിരേ സിവിലായും ക്രിമിനലായും കേസ് ഫയൽ ചെയ്യാൻ സമര സമിതി തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതിയിലും…
Read Moreവികസനത്തെ എതിർക്കുന്ന നിലപാട് കോൺഗ്രസ് തുടർന്നാൽ കോൺഗ്രസ് ഓഫീസ് തുറക്കാൻ പോലും ആളെകിട്ടാതെ വരുമെന്ന് കോടിയേരി
തൃശൂർ: യുഡിഎഫ് ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയെ എതിർക്കുന്നത് ഇരട്ടത്താപ്പാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് ജനജാഗ്രതയാത്രയുടെ വടക്കൻമേഖലാ ജാഥാ സമാപനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കോടിയേരി. ഉമ്മൻചാണ്ടിയുടെ കാലത്തായിരുന്നു പദ്ധതിയുടെ തുടക്കം. ഗെയിൽ പൈപ്പ് ലൈൻ അപകടരഹിതമാണെന്നു ലീഗ് എംഎൽഎമാരുടെ ചോദ്യത്തിന് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി മറുപടി നൽകിയിട്ടുണ്ട്. പദ്ധതി നടപ്പായാൽ വൈദ്യുതിയും വെള്ളവുംപോലെ പാചകവാതകവും ജനങ്ങൾക്കു സുലഭമായി ലഭിക്കും. അത് ഇല്ലാതാക്കാനാണ് യുഡിഎഫിന്റെ ശ്രമം. ഏതു വികസനം വന്നാലും എതിരുനിൽക്കുന്ന സമീപനമാണ് എസ്ഡിപിഐ, സോളിഡാരിറ്റി എന്നീ സംഘടനകൾ സ്വീകരിക്കുന്നത്. യുഡിഎഫ് ഇതിനു കൂട്ടു നിൽക്കുകയാണ്- കോടിയേരി പറഞ്ഞു. ഇതു കേന്ദ്രസർക്കാർ പദ്ധതിയാണ്. എന്നാൽ എൽഡിഎഫ് ഭരിക്കുന്ന സംസ്ഥാനത്ത് വികസനം തടസപ്പെടുത്തുന്ന നയമാണു ബിജെപി സ്വീകരിക്കുന്നത്. ജനങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കുന്ന സർക്കാരാണു കേരളത്തിലുള്ളത്. സ്ഥലം വിട്ടുകൊടുക്കുന്ന കർഷകർക്കു ന്യായമായ നഷ്ടപരിഹാരം നൽകും. ഒരിക്കലും…
Read Moreശാന്തനായ് സൗമ്യനായ്..! കോടതിമുറികളെ ലോ പോയന്റുകൾ കൊണ്ട് വിറപ്പിച്ച ഉദയഭാനു തടവുകാർക്കൊപ്പം ശാന്തനായി
ഇരിങ്ങാലക്കുട: കോടതിമുറികളെ ലോ പോയന്റുകൾ കൊണ്ട് വിറപ്പിച്ച ക്രിമിനൽ അഭിഭാഷകൻ തടവുകാർക്കൊപ്പം ജയിലിൽ. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സി.പി.ഉദയഭാനുവാണ് ഇരിങ്ങാലക്കുട സബ്ജയിലിലെ തടവുകാർക്കൊപ്പം അവരിലൊരാളായി കഴിയുന്നത്. ചാലക്കുടി രാജീവ് കൊലക്കേസിൽ ഉദയഭാനുവിനെ ഇന്നലെ രാത്രിയാണ് സബ് ജയിലിലെത്തിച്ചത്. രാത്രി ജയിലിലെത്തിയ ഉദയഭാനു ഭക്ഷണവും മരുന്നുകളും കഴിച്ചു. ജയിലിൽ യാതൊരു പ്രശ്നവും അദ്ദേഹം ഉണ്ടാക്കുന്നില്ലെന്നും മറ്റു സഹതടവുകാർക്കൊപ്പം അവരിലൊരാളായി കഴിയുകയാണെന്നും ജയിൽ അധികൃതർ പറഞ്ഞു.ഇന്നുരാവിലെ പ്രഭാത ഭക്ഷണവും പതിവു മരുന്നുകളും കഴിച്ചു. സഹതടവുകാരുമായി നല്ല ബന്ധം ഇതിനകം തന്നെ സ്ഥാപിച്ചെടുത്തിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകീട്ട് മെഡിക്കൽ പരിശോധന കഴിഞ്ഞാണ് ഉദയഭാനുവിനെ കോടതിയിൽ ഹാജരാക്കിയത്. കോടതി സമയം കഴിഞ്ഞതിനാൽ മജിസ്ട്രേറ്റിന്റെ വീട്ടിലായിരുന്നു ഹാജരാക്കിയത്. തുടർന്നാണ് റിമാൻഡു ചെയ്തത്. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ സഹോദരന്റെ വസതിയിൽ നിന്നാണ്…
Read More