തെ​ളി​വു​ക​ളു​ടെ ഒ​രം​ശം പോ​ലും അ​വ​ശേ​ഷി​പ്പി​ച്ചില്ല! ആ​നീ​സ് കൊ​ല​പാ​ത​കം; ലോ​ക്ഡൗ​ണ്‍ ദി​ന​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

ഇ​രി​ങ്ങാ​ല​ക്കു​ട: തെ​ളി​വു​ക​ളു​ടെ ഒ​രം​ശം പോ​ലും അ​വ​ശേ​ഷി​പ്പി​ക്കാ​തെ പോ​ലീ​സി​നേ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രേ​യും കു​ഴ​ക്കി​യ ഇ​രി​ങ്ങാ​ല​ക്കു​ട ആ​നീ​സ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ലോ​ക്ഡൗ​ണ്‍ ദി​ന​ങ്ങ​ളി​ലും ഉൗ​ർ​ജി​തം. ക്രൈ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സു​നി​ൽ​കു​മാ​റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ആ​റം​ഗ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൊ​ല​പാ​ത​കം ന​ട​ന്ന വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും അ​ന്വേ​ഷ​ണ സം​ഘം എ​ത്തി​യി​രു​ന്നു. ഈ ​വീ​ടു​ക​ളി​ലെ കു​ടും​ബാം​ഗ​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ സം​ഘം ശേ​ഖ​രി​ച്ചു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ആ​നീ​സി​ന്‍റെ വീ​ടി​നു സ​മീ​പ​മു​ള്ള വീ​ട്ടു​പ​റ​ന്പി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ ക​ട്ട​റി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത് തു​രു​ന്പാ​ണെ​ന്നാ​ണു രാ​സ​പ​രി​ശോ​ധ​നാ ഫ​ലം. എ​ന്നി​രു​ന്നാ​ലും ക​ട്ട​റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചി​ട്ടി​ല്ല. കൊ​ല്ല​പ്പെ​ട്ട ആ​നീ​സി​ന്‍റെ വ​ള​ക​ൾ മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​താ​യി​രി​ക്കാം ഇ​തെ​ന്നാ​ണ് ആ​ദ്യം സം​ശ​യി​ച്ചി​രു​ന്ന​ത്. കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടു​പ​റ​ന്പി​ൽ​നി​ന്നു ല​ഭി​ച്ച ക​ത്തി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം വ​രാ​നു​ണ്ട്. 2019 ന​വം​ബ​ർ 14 നാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഈ​സ്റ്റ് കോ​ന്പാ​റ​യി​ൽ അ​റ​വു​ശാ​ല​യ്ക്ക് സ​മീ​പം പ​രേ​ത​നാ​യ കൂ​ന​ൻ പോ​ൾ​സ​ന്‍റെ ഭാ​ര്യ ആ​നീ​സി​നെ…

Read More

പി ​എ​സ് സി ​പ​രീ​ക്ഷ എ​ഴു​തി ജോ​ലി ത​ര​പ്പെ​ടു​ത്ത​ണംm ജോ​ലി​ക്കാ​രി​യാ​ണെ​ന്ന് ഗ​മ കാ​ണി​ക്കാ​നൊ​ന്നു​മ​ല്ല..! പരീക്ഷകളെഴുതാൻ സമയംകാത്ത് വസന്തയെന്ന മലയത്തിപ്പെണ്ണ്

ഫ്രാ​ൻ​സി​സ് ത​യ്യൂ​ർ മം​ഗ​ലം​ഡാം: പ​ച്ച​പ്പ് ക​യ​റി​യ മ​ല​മു​ക​ളി​ലെ കു​ടി​ലി​ന​രി​കി​ൽ മ​ക്ക​ളെ ചേ​ർ​ത്തി​രു​ത്തി പ​ഠി​ച്ച​തെ​ല്ലാം വീ​ണ്ടും വീ​ണ്ടും ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് വ​സ​ന്ത.​ലോ​ക് ഡൗ​ണി​ൽ പ​രീ​ക്ഷ​ക​ൾ നീ​ളു​ന്ന​തി​നാ​ൽ ഓ​രോ​ന്നും പ​ല​കു​റി മ​ന​സി​ലു​റ​പ്പി​ച്ചാ​ണ് പഠനം. പി ​എ​സ് സി ​പ​രീ​ക്ഷ എ​ഴു​തി എ​ന്തെ​ങ്കി​ലും ജോ​ലി ത​ര​പ്പെ​ടു​ത്ത​ണം. ജോ​ലി​ക്കാ​രി​യാ​ണെ​ന്ന് ഗ​മ കാ​ണി​ക്കാ​നൊ​ന്നു​മ​ല്ല.​ ത​ങ്ങ​ളു​ടെ ഗോ​ത്ര സ​മൂ​ഹം അ​നു​ഭ​വി​ച്ചു​കൂ​ട്ടു​ന്ന പ്രാ​രാ​പ്ത​ങ്ങ​ൾ​ക്കും അ​വ​ഗ​ണ​ന​ക​ൾ​ക്കും ത​ന്നാ​ലാ​കു​ന്ന വി​ധ​മു​ള്ള പ​രി​ഹാ​രം കാ​ണ​ണം. അ​തി​നു​ള്ള തീ​വ്ര​മാ​യ പ​രി​ശ്ര​മ​ത്തി​ലാ​ണ് 32 കാ​രി​യാ​യ ഈ ​മ​ല​യ​ത്തി പെ​ണ്ണ്. ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്ന് ആ​ദി​വാ​സി കോ​ള​നി​യി​ലെ ഉൗ​രു​മൂ​പ്പ​ൻ വാ​സു​വി​ന്‍റെ മ​ക​ളാ​ണ് വ​സ​ന്ത. പ്ല​സ്ടു ക​ഴി​ഞ്ഞ് ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ക​ഴി​ഞ്ഞി​ട്ടു​ള്ള വ​സ​ന്ത​ക്ക് ഇ​നി​യും ഒ​രു ജോ​ലി ല​ഭി​ച്ചി​ട്ടി​ല്ല. പോ​ലീ​സു​ക്കാ​രി​യാ​ക​ണ​മെ​ന്ന​താ​യി​രു​ന്നു ആ​ഗ്ര​ഹം. എ​ന്നാ​ൽ കാ​ലം ക​ട​ന്ന് പോ​യ​പ്പോ​ൾ ആ ​പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റു. ഭാ​ര്യ​യാ​യി അ​മ്മ​യാ​യി അ​ങ്ങ​നെ ജീ​വി​ത​യാ​ത്ര മു​ന്നോ​ട്ട് പോ​കു​ന്പോ​ഴും സ​ർ​ക്കാ​ർ ജോ​ലി​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ നി​ന്നും പു​റ​കോ​ട്ട് പോ​കാ​ൻ…

Read More

വി​ല വി​വ​ര​പ്പ​ട്ടി​ക​യി​ൽ ‘പൂ​ജ്യം’; ജോ​സ​ഫി​ന്‍റെ ക​ട​യി​ൽ തി​ര​ക്കൊ​ഴി​യു​ന്നി​ല്ല; ഇ​വി​ടെ അ​രി​യും പ​ച്ച​ക്ക​റി​യും ശേ​ഖ​രി​ക്കാ​ൻ എത്തുന്നത് നൂ​റു​ക​ണ​ക്കി​ന് ആ​ളു​കള്‍…

കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​വി​ഡ് കാ​ല​ത്തെ ലോ​ക്ഡൗ​ൺ മൂ​ലം തൊ​ഴി​ൽ​ര​ഹി​ത​രാ​യി ദു​രി​തം പേ​റു​ന്ന സാ​ധാ​ര​ണ​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ലി​ൽ ആ​രം​ഭി​ച്ച ജോ​സ​ഫി​ന്‍റെ ക​ട​യി​ൽ തി​ര​ക്കൊ​ഴി​യു​ന്നി​ല്ല. കാ​ര​ണം വി​ല വി​വ​ര​പ്പ​ട്ടി​ക​യി​ൽ സീ​റൊ എ​ന്നാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ദേ​വാ​ല​യ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​ദ​ർ തെ​രേ​സ ഹാ​ളി​ലാ​ണു ജോ​സ​ഫി​ന്‍റെ ക​ട പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ സൗ​ജ​ന്യ അ​രി​യും പ​ച്ച​ക്ക​റി​യും ശേ​ഖ​രി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് നാ​നാ ജാ​തി മ​ത​സ്ഥാ​ർ​ക്കാ​യി പ​ച്ച​ക്ക​റി​ക​ളും ച​ക്ക, തേ​ങ്ങ, ക​പ്പ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണ​വും ആ​രം​ഭി​ച്ച​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ കി​റ്റ് വി​ത​ര​ണ​ത്തി​ൽ ആ​ദ്യ ദി​വ​സം ത​ന്നെ ആ​യി​ര​ത്തി​ൽ​പ​രം ആ​ളു​ക​ളാ​ണ് കി​റ്റു വാ​ങ്ങാ​ൻ എ​ത്തി​യ​ത്. വെ​ള്ള പൊ​ക്ക ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ട്ടി​ൽ പ​ട്ടി​ണി​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ പ​ള്ളി​യി​ൽ അ​രി​പ്പെ​ട്ടി തു​ട​ങ്ങി​യി​രു​ന്നു. ആ​ർ​ക്കും ഒ​രു ദി​വ​സ​ത്തെ ഭ​ക്ഷ​ണ​ത്തി​നാ​യു​ള്ള അ​രി സ്വ​യം എ​ടു​ത്തു കൊ​ണ്ടു​പോ​കാ​ൻ അ​നു​മതി ന​ൽ​കി​യി​രു​ന്നു. ഇ​റ്റ​ലി​യി​ൽ പ്ലേ​ഗ് പ​ട​ർ​ന്ന്…

Read More

ഇ​തൊ​രു തു​ട​ക്കം മാത്രം! തൃ​ശൂ​ർ ന​ഗ​ര​ത്തി​ന്‍റെ മു​ക​ളി​ലൂ​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ വ​ട്ട​മി​ട്ടു പറന്നു; ഒ​ന്ന​ല്ല, നാ​ലു ഹെ​ലി​കോ​പ്റ്റ​റു​കള്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ന്‍റെ മു​ക​ളി​ലൂ​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ വ​ട്ട​മി​ട്ടു പ​റ​ന്ന​തു ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി. ഒ​ന്ന​ല്ല, നാ​ലു ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണ് ഇ​ങ്ങ​നെ പ​റ​ന്ന​ത്. കാ​ര്യ​മ​ന്വേ​ഷി​ച്ച് ആ​ളു​ക​ൾ പോ​ലീ​സി​നെ​യും മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ളി​ച്ചു ചോ​ദി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ​പ്പോ​ഴാ​ണ് ആ​ളു​ക​ൾ​ക്കു ആ​ശ്വാ​സ​മാ​യ​ത്. ഇ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​ണ്. ലോ​ക്ഡൗ​ണ്‍ ക​ഴി​യു​ന്ന​തു​വ​രെ ഇ​നി​യും ഹെ​ലി​കോ​പ്റ്റ​റു​ക​ൾ വ​ട്ട​മി​ട്ടു പ​റ​ക്കും. സം​ഭ​വ​മി​താ​ണ്. തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ നാ​ല് വ​ൻ​കി​ട ബി​സി​ന​സു​കാ​ർ​ക്കാ​ണു സ്വ​ന്ത​മാ​യി ഹെ​ലി​കോ​പ്റ്റ​റു​ക​ളും ചെ​റു​വി​മാ​ന​ങ്ങ​ളും ഉ​ള്ള​ത്. ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഹെ​ലി​കോ​പ്റ്റ​റു​ക​ളും വെ​റു​തെ​യി​ട്ടി​രി​ക്ക​യാ​ണ്.മ​റ്റു വാ​ഹ​ന​ങ്ങ​ൾ പോ​ലെ ഇ​തും വെ​റു​തെ​യി​ട്ടാ​ൽ ചി​ല​പ്പോ​ൾ പ​ണി കി​ട്ടും. അ​തി​നാ​ൽ ഇ​ട​യ്ക്കി​ട​യ്ക്കു ന​ഗ​ര​ത്തി​നു മു​ക​ളി​ലൂ​ടെ​യും മ​റ്റും പ​റ​പ്പി​ക്കു​ക​യാ​ണെ​ന്നു മാ​ത്രം. ക​ഴി​ഞ്ഞ മാ​സ​വും സ​മാ​ന​മാ​യി രാ​ത്രി​യി​ൽ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഏ​റെ നേ​രം ആ​കാ​ശ​ത്ത് വ​ട്ട​മി​ട്ടു പ​റ​ന്ന​തു പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, അ​ത് നേ​വി​യു​ടെ പ​രി​ശീ​ല​ന പ​റ​ക്ക​ലാ​യി​രു​ന്നു. വ്യ​വ​സാ​യി​ക​ളാ​യ എം.​എ. യൂ​സ​ഫ​ലി, ജോ​യ് ആ​ലു​ക്കാ​സ്, ക​ല്യാ​ണ്‍ ഗ്രൂ​പ്പ്, ബോ​ബി ചെ​മ്മ​ണ്ണൂ​ർ എ​ന്നി​വ​ർ​ക്കൊ​ക്കെ​യാ​ണു ഹെ​ലി​കോ​പ്റ്റ​റു​ക​ളും ചെ​റു​വി​മാ​ന​ങ്ങ​ളു​മു​ള്ള​ത്.

Read More

ആ​ദ്യം ന​ല്ല സു​ഹൃ​ത്താ​വു​ക…​ അ​പ്പോ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളെ കിട്ടും..! സ​ത്യ​ൻ അ​ന്തി​ക്കാ​ട് ടിന്റെ ഉപദേശം ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ആ​ദ്യം ന​ല്ല സു​ഹൃ​ത്താ​വു​ക, അ​പ്പോ​ൾ നി​ങ്ങ​ൾ​ക്കു ന​ല്ല സു​ഹൃ​ത്തു​ക്ക​ളെ കി​ട്ടും…​സൗ​ഹൃ​ദ​ങ്ങ​ളു​ടേ​യും സ്നേ​ഹ​ബ​ന്ധ​ങ്ങ​ളു​ടേ​യും ഒ​രു​പാ​ട് ക​ഥ​ക​ൾ സി​നി​മ​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട് കു​ട്ടി​ക​ളു​മാ​യി ഓ​ണ്‍​ലൈ​നി​ൽ സം​വ​ദി​ക്കു​ന്പോ​ഴാ​ണ് ഈ ​ഉ​പ​ദേ​ശം ന​ൽ​കി​യ​ത്. തൃ​ശൂ​ർ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ആ​ർ​സി പ​ദ്ധ​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര ബാ​ല​വേ​ല വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി​ക​ളും സ​ത്യ​ൻ അ​ന്തി​ക്കാ​ടും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. കു​ട്ടി​ക​ളോ​ടു ചേ​ർ​ന്നുനി​ന്ന് അ​വ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​വ​ർ സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടെ​ന്നും ഇ​വി​ടെ കു​ട്ടി​ക​ൾ പ​ല​പ്പോ​ഴും നി​സ​ഹായരായി പോ​കു​ന്നു​വെ​ന്നും ഒആ​ർസി പ​ദ്ധ​തി​യു​ടെ സെ​ലി​ബ്രി​റ്റി മെ​ൻഡർ കൂ​ടി​യാ​യ സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചൂ​ണ്ടി​ക്കാ​ട്ടി. സി​നി​മാ മേ​ഖ​ല​യി​ൽ കു​ട്ടി​ക​ളെ​ക്കൊ​ണ്ട് കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്യി​ക്കു​ന്നു​ണ്ടോ എ​ന്ന കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ത്തി​ന്, അ​ത് ഒ​രി​ക്ക​ലും സം​ഭ​വി​ക്കു​ന്നി​ല്ലെ​ന്നു സ​ത്യ​ൻ അ​ന്തി​ക്കാ​ട് മ​റു​പ​ടി ന​ൽ​കി. കു​ട്ടി​ക​ളോ​ടു​ള്ള സൗ​ഹാ​ർ​ദ​പൂ​ർ​ണ​മാ​യ ഇ​ട​പെ​ട​ൽ മാ​ത്ര​മാ​ണ് അ​വ​രു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​തെ​ന്നും…

Read More

ബു​ക്ക് ചെ​യ്ത​വ​ർ വാ​ക്സി​നെ​ടു​ക്കാ​ൻ പോകേ​ണ്ട! വാ​ക്സി​ൻ ക്ഷാ​മം മൂ​ലം വീ​ണ്ടും ഇവിടെ വാ​ക്സി​നേ​ഷ​ൻ മു​ട​ങ്ങു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വാ​ക്സി​ൻ ക്ഷാ​മം മൂ​ലം ജി​ല്ല​യി​ൽ വീ​ണ്ടും വാ​ക്സി​നേ​ഷ​ൻ മു​ട​ങ്ങു​ന്നു. കോ​വാ​ക്സി​ൻ ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ ത​ട​സ​പ്പെ​ടു​ന്ന​ത്. 45 വ​യ​സി​നു മു​ക​ളി​ലു​ള്ളവ​ർ​ക്കാ​യി കേ​ന്ദ്ര​ത്തി​ൽനി​ന്നും ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന കോ​വാ​ക്സി​ൻ ജി​ല്ല​യി​ൽ നി​ല​വി​ൽ ല​ഭ്യ​മാ​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഈ ​വാ​ക്സി​നു​വേ​ണ്ടി ബു​ക്ക് ചെ​യ്ത​വ​ർ​ക്കു ത​ത്കാ​ലം വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല എ​ന്നു ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. ഇ​പ്പോ​ൾ ജി​ല്ല​യി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള​തു 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യു​ള്ള കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണെ​ന്നും കോ​വാ​ക്സി​ൻ ജി​ല്ല​യി​ൽ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്കു വി​വ​രം വാ​ക്സി​നെ​ടു​ക്കേ​ണ്ട​വ​രെ അ​റി​യി​ക്കു​മെ​ന്നു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്. ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ കോ​വാ​ക്സി​നു വേ​ണ്ടി ബു​ക്ക് ചെ​യ്ത​വ​ർ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു വ​രേ​ണ്ട​തി​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​ജെ.​റീ​ന അ​റി​യി​ച്ചു. വാ​ക്സി​ൻ സ്റ്റോ​ക്ക് തീ​ർ​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞദി​വ​സം വാ​ക്സി​നേ​ഷ​ൻ ജി​ല്ല​യി​ൽ ത​ട​സ​പ്പെ​ട്ടി​രു​ന്നു.

Read More

ദി​വ​സ​വും കോ​ള​നി​യി​ലെ​ത്തി കു​ട്ടി​ക​ളെ ക​ണ്ട് വി​വ​ര​ങ്ങ​ൾ തി​ര​ക്ക​ണം! തളികക്കല്ലിലെ ആംഗൻവാടി ടീച്ചർ താണ്ടേണ്ടതു ഭീതിയുടെ 52 കിലോമീറ്റർ…

വ​ട​ക്ക​ഞ്ചേ​രി: ആ​ന​കൂ​ട്ട​ങ്ങ​ൾ വി​ഹ​രി​ക്കു​ന്ന വ​ന​ത്തി​ന​ക​ത്തെ ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ ആംഗൻവാ​ടി ടീ​ച്ച​ർ (വ​ർ​ക്ക​ർ)​ക്ക് ഒ​രു ദി​വ​സം കോ​ള​നി​യി​ലേ​ക്കും തി​രി​ച്ച് വീ​ട്ടി​ലേ​ക്കു​മാ​യി യാ​ത്ര ചെ​യ്യേ​ണ്ട​ത് 52 കി​ലോ​മീ​റ്റ​ർ ദൂ​രം. വ​ണ്ടാ​ഴി പാ​ല​മൊ​ക്കി​ലു​ള്ള​യാ​ളെ​യാ​ണ് ഇ​പ്പോ​ൾ പ്ര​മോ​ഷ​നോ​ടെ മം​ഗ​ലം​ഡാം ക​ട​പ്പാ​റ​ക്ക​ടു​ത്തു​ള്ള ത​ളി​ക​ക​ല്ലി​ൽ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​റാ​യി നി​യ​മി​ച്ചി​ട്ടു​ള്ള​ത്. പ​ത്ത് വ​ർ​ഷ​മാ​യി അ​ങ്ക​ണ​വാ​ടി​യി​ൽ ഹെ​ൽ​പ്പ​റാ​യി സേ​വ​നം ചെ​യ്തി​രു​ന്ന ഇ​വ​രെ പ്ര​മോ​ഷ​ൻ ന​ൽ​കി അ​യ​ച്ചി​ട്ടു​ള്ള​ത് ദു​ർ​ഘ​ട കാ​ന​ന വ​ഴി​ക​ൾ താ​ണ്ടി​യെ​ത്തേ​ണ്ട മ​ല​മു​ക​ളി​ലെ ത​ളി​ക​ക​ല്ലി​ലേ​ക്ക്. വ​ർ​ക്ക​റു​ടെ നി​യ​മ​ന വ്യ​വ​സ്ഥ പ്ര​കാ​രം ദി​വ​സ​വും കോ​ള​നി​യി​ലെ​ത്തി കു​ട്ടി​ക​ളെ ക​ണ്ട് വി​വ​ര​ങ്ങ​ൾ തി​ര​ക്ക​ണം.​ എ​ന്നാ​ൽ ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ല. പാ​ല​മൊ​ക്കി​ൽ നി​ന്നും വ​ണ്ടാ​ഴി​യി​ലെ​ത്തി അ​വി​ടെ നി​ന്നും മം​ഗ​ലം​ഡാം വ​ഴി പൊ​ൻ​ക​ണ്ടം ക​ട​പ്പാ​റ​യെ​ത്ത​ണം. ക​ട​പ്പാ​റ​യി​ൽ നി​ന്നും അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം കു​ത്ത​നെ​യു​ള്ള കാ​ട്ടു​വ​ഴി​ക​ളും ആ​ളൊ​ഴി​ഞ്ഞ വ​ന​പ്ര​ദേ​ശ​ത്തു​കൂ​ടി ന​ട​ന്നു വേ​ണം കോ​ള​നി​യി​ലെ​ത്താ​ൻ.​ രാ​വി​ലെ പു​റ​പ്പെ​ട്ടെ​ങ്കി​ലെ ഉ​ച്ച​യോ​ടെ കോ​ള​നി​യി​ലെ​ത്തു. തി​രി​ച്ചു പോ​രാ​നും ഈ ​മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ല്ലാം ന​ട​ത്ത​ണം. ഏ​റെ…

Read More

ഭാ​ര്യയുടെ മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ച നി​ല​യി​ലാ​യി​ട്ടും മ​ര​ണ​വി​വ​രം തിരിച്ചറി​ഞ്ഞില്ല! മൃ​ത​ദേ​ഹ​ത്തി​ന​രി​കെ ഭ​ർ​ത്താ​വ് കാ​വ​ലി​രു​ന്ന​ത് അ​ഞ്ചു​നാ​ൾ

അ​രി​ന്പൂ​ർ: ഭാ​ര്യയുടെ മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ച നി​ല​യി​ലാ​യി​ട്ടും മ​ര​ണ​വി​വ​രം തിരിച്ചറി​യാ​തെ മ​നോ​ദൗ​ർ​ബ​ല്യ​മു​ള്ള ഭ​ർ​ത്താ​വ് മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം ക​ഴി​ഞ്ഞ​ത് അ​ഞ്ചു രാ​വും പ​ക​ലും. അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന മ​ഠ​ത്തി​പ​റ​ന്പി​ൽ സ​രോ​ജി​നി (64)യാ​ണു മ​രി​ച്ച​ത്. മാ​ന​സി​ക ദൗ​ർ​ബ​ല്യ​മു​ള്ള ഭ​ർ​ത്താ​വ് രാ​മ​കൃ​ഷ്ണ​ൻ മ​ര​ണ​വി​വ​ര​മ​റി​യാ​തെ വീ​ട്ടി​ൽ ദി​വ​സ​ങ്ങ​ൾ ക​ഴി​ച്ചു​കൂ​ട്ടി. ഈ ​പ്ര​ദേ​ശം കോ​വി​ഡ് ക്ല​സ്റ്റ​ർ ആ​യ​തി​നാ​ൽ അ​യ​ൽ​വാ​സി​ക​ളൊ​ന്നും ദി​വ​സ​ങ്ങ​ളാ​യി പ​ര​സ്പ​രം ബ​ന്ധ​മു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ശാ​രി​പ്പ​ണി​ക്കാ​ര​നാ​യ മ​ക​ൻ ദി​നേ​ശ​ൻ തൃ​ശൂ​രി​ൽ ജോ​ലി​ക്കു പോ​യാ​ൽ ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ലാ​ണു വീ​ട്ടി​ൽ വ​രി​ക എ​ന്ന​തി​നാ​ൽ മ​ര​ണ​വി​വ​രം അ​റി​ഞ്ഞി​ല്ല. 60 വ​യ​സു ക​ഴി​ഞ്ഞ​വ​ർ​ക്കു വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ന്‍റെ കാ​ര്യം പ​റ​യു​ന്ന​തി​നും ഇ​വ​രി​ൽ നി​ന്ന് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​യി സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ ഗീ​ത ജ​യ​രാ​ജ് ഇന്നലെ ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോഴാണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ അ​ന്തി​ക്കാ​ട് എ​സ്എ​ച്ച്ഒ സു​രേ​ഷ് കു​മാ​ർ, എ​സ്ഐ സു​ധീ​ഷ് കു​മാ​ർ, തൃ​ശൂ​രി​ൽ നി​ന്നെ​ത്തി​യ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ, വ​നി​ത…

Read More

സ്നേ​ഹം പ​ക​ർ​ന്ന്, അ​ന്ന​മൂ​ട്ടി​യ അ​മ്മ​യ്ക്കു മ​ക​ന്‍റെ കൈ​ക​ളാ​ൽ ദാ​രു​ണാ​ന്ത്യം! എ​ൽ​സി​ക്ക് എ​ന്നും​അ​വ​നോ​ടൊ​പ്പം ക​ഴി​യാ​നാ​യി​രു​ന്നു ഇ​ഷ്ടം…

പു​തു​ക്കാ​ട്: മ​ക​ന്‍റെ രോ​ഗാ​വ​സ്ഥ മാ​തൃ​സ്നേ​ഹം കൊ​ണ്ട് സു​ഖ​പ്പെ​ടു​ത്താ​ൻ നി​ര​ന്ത​രം ശ്ര​മി​ച്ച വൃ​ദ്ധ​മാ​താ​വി​നെ​യാ​ണ് മ​ക​ൻ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ മ​ക​ന്‍റെ കൈ​കൊ​ണ്ട് മ​ര​ണ​മ​ട​ഞ്ഞ എ​ൽ​സി​ക്ക് എ​ന്നും​അ​വ​നോ​ടൊ​പ്പം ക​ഴി​യാ​നാ​യി​രു​ന്നു ഇ​ഷ്ടം. മാ​ന​സി​ക​നി​ല തെ​റ്റി​യ ജോ​ർ​ജ് പ​ല​ത​വ​ണ എ​ൽ​സി​യെ ആ​ക്ര​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​ക​നെ വി​ട്ടു​പി​രി​ഞ്ഞി​രി​ക്കാ​ൻ ആ ​അ​മ്മ ഒ​രി​ക്ക​ലും കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല. പ​ല​പ്പോ​ഴും ജോ​ർ​ജി​നു രോ​ഗം മൂ​ർ​ച്ഛി​ക്കു​ന്പോ​ൾ അ​മ്മ​യു​ടെ നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഈ ​സ​മ​യ​ത്തെ​ല്ലാം സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു പ​തി​വ്. മ​ക​ൻ ശാ​ന്ത​നാ​കു​ന്പോ​ൾ അ​മ്മ​യെ തേ​ടു​ന്ന​തും കാ​ണാം. എ​ന്നാ​ൽ, ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ എ​ൽ​സി എ​ങ്ങോ​ട്ടും പോ​യി​ല്ല. ഉ​ച്ച​യ്ക്ക് സ​മീ​പ​ത്തെ കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു വാ​ങ്ങി​യ ബി​രി​യാ​ണി രാ​ത്രി​യി​ൽ ജോ​ർ​ജി​നു ന​ൽ​കി​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ച് ഉ​റ​ങ്ങാ​ൻ കി​ട​ന്ന ശേ​ഷ​മാ​ണ് ജോ​ർ​ജി​ന്‍റെ മാ​ന​സി​ക​നി​ല തെ​റ്റി​യ​തെ​ന്നു പ​റ​യു​ന്നു. രാ​ത്രി മു​ഴു​വ​ൻ പ​റ​ന്പി​ൽ ഒ​ച്ച​വ​ച്ചു ന​ട​ന്ന ജോ​ർ​ജ് എ​പ്പോ​ഴാ​ണ് എ​ൽ​സി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​റി​യി​ല്ല. രാ​വി​ലെ പോ​ലീ​സെ​ത്തി​യ​പ്പോ​ൾ അ​മ്മ​യെ ഞാ​ൻ കൊ​ന്നു​വെ​ന്നാ​ണ്…

Read More

കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ അ​ന്ത​ർസം​സ്ഥാ​ന ബ​ന്ധം; പോ​ലീ​സ്  റിപ്പോർട്ടിൽ പറ‍യുന്ന മറ്റ് കാര്യങ്ങൾ ഇങ്ങനെയൊക്കെ

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: കു​ഴ​ൽ​പ്പ​ണ​ക്ക​വ​ർ​ച്ച​ക്കേ​സി​ൽ അ​ന്ത​ർ സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് പോ​ലീ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ്ര​തി​ക​ൾ​ക്കു ബി​ജെ​പി ബ​ന്ധ​മു​ണ്ടെ​ന്ന പ​രാ​മ​ർ​ശം​പോ​ലും പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ ഇ​ല്ല. പ​രാ​തി​ക്കാ​ര​നാ​യ ധ​ർ​മ​രാ​ജ​ൻ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന പ​ണം കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി നേ​താ​വ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ടി​ൽ ഇ​ല്ല. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വി​വ​ര ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ബി​ജെ​പി നേ​താ​വി​നെ​യും വി​ളി​പ്പി​ച്ചി​രു​ന്നു. ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി പ​ണം വാ​യ്പ​യാ​യി വാ​ങ്ങി​യ​താ​ണെ​ന്നാ​ണ് ഇ​ദ്ദേ​ഹം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. പ​രാ​തി​യി​ലും എ​ഫ്ഐ​ആ​റി​ലും രേ​ഖ​പ്പെ​ടു​ത്തി​യ​തി​നേ​ക്കാ​ൾ തു​ക ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. 25 ല​ക്ഷം രൂ​പ ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു ധ​ർ​മ്മ​രാ​ജ​ന്‍റെ പ​രാ​തി. എ​ഫ്ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ഈ ​തു​ക​യാ​ണ്. എ​ന്നാ​ൽ മൂ​ന്ന​ര​ക്കോ​ടി രൂ​പ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കേ​സ​ന്വേ​ഷ​ണ​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ആ​ശ​ങ്ക​യു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​ക​ളും…

Read More