കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു  മാ​ർ​ഗ​ദീ​പവുമായി​ ഗ്രോ​ബാ​ഗി​ൽ നി​ന്നു വ​യ​ല​റ്റ് കാ​ച്ചി​ൽ

തി​രു​വ​ന​ന്ത​പു​രം: വൃ​ശ്ചി​ക മാ​സ​ത്തി​ലെ തൃ​ക്കാ​ർ​ത്തി​ക​നാ​ളി​ൽ മ​ല​യാ​ളി​ക്കു ഇ​ഷ്ടം പോ​ലെ ക​ഴി​ക്കു​വാ​ൻ പ​ണ്ട് പ​റ​ന്പ് നി​റ​യെ കാ​ച്ചി​ൽ കാ​ണും. പ​ഴ​യ​പോ​ലെ കൃ​ഷി​ചെ​യ്യു​വാ​ൻ വി​ശാ​ല​മാ​യ പ​റ​ന്പി​ല്ലാ​ത്ത​വ​ർ​ക്കു മാ​തൃ​ക​യാ​ക്കു​വാ​നാ​യി ജൈ​വ​ക​ർ​ഷ​ക​ൻ ഉ​ള്ളൂ​ർ ആ​ർ. ര​വീ​ന്ദ്ര​ൻ മ​ട്ടു​പ്പാ​വി​ൽ ഗ്രോ​ബാ​ഗി​ൽ ക​ഴി​ഞ്ഞ കും​ഭ​മാ​സ​ത്തി​ലെ ഭ​ര​ണി നാ​ളി​ൽ വ​യ​ല​റ്റ് കാ​ച്ചി​ൽ ന​ട്ടു. കാ​ർ​ത്തി​ക​യ്ക്കു ഇ​ഷ്ട വി​ഭ​വ​ങ്ങ​ളൊ​രു​ക്കു​വാ​നാ​യി ഇ​ന്ന​ലെ വ​യ​ല​റ്റ് കാ​ച്ചി​ലി​ന്‍റെ വി​ള​വെ​ടു​ത്തു. കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു ത​ന്നെ മാ​ർ​ഗ​ദീ​പ മാ​വു​ക​യാ​ണ് ഗ്രോ​ബാ​ഗി​ൽ നി​ന്നും ല​ഭി​ച്ച ഈ ​കൃ​ഷി സ​മൃ​ദ്ധി. നാ​ട​ൻ കാ​ച്ചി​ൽ വ​ർ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന കാ​ച്ചി​ലാ​യ വ​യ​ല​റ്റ് കാ​ച്ചി​ൽ പ​ണ്ടു​കാ​ലം മു​ത​ലെ കേ​ര​ള​ത്തി​ൽ കൃ​ഷി ചെ​യ്യ​പ്പെ​ടു​ന്ന കി​ഴ​ങ്ങു​വി​ള​യാ​ണ്.കാ​ച്ചി​ലി​ന്‍റെ വ​യ​ല​റ്റ് വ​ർ​ണം​കൊ​ണ്ട് ത​ന്നെ​യാ​ണ് ഇ​വ വ​യ​ല​റ്റ് കാ​ച്ചി​ൽ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. ഡ​യോ​സ്കോ​റി​യ അ​ലാ​റ്റ എ​ന്ന​താ​ണ് ശാ​സ്ത്ര​നാ​മം. ഗ്രേ​റ്റ​ർ യാം ​എ​ന്നു സാ​ധാ​ര​ണ അ​റി​യ​പ്പെ​ടു​ന്നു. ഏ​റെ പോ​ഷ​ക​സ​ന്പ​ന്ന​മാ​യ കാ​ച്ചി​ൽ​ത​ന്നെ​യാ​ണ് വ​യ​ല​റ്റ് കാ​ച്ചി​ലും. കാ​ർ​ബോ ഹൈ​ഡ്രേ​റ്റു​ക​ൾ നാ​രു​ക​ൾ, ജീ​വ​ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ…

Read More

19.6 ല​ക്ഷം രൂ​പ​യു​ടെ നി​കു​തി വെട്ടിപ്പ്; സു​രേ​ഷ് ഗോ​പി എം​പി​ക്കെ​തി​രെ ക്രൈം ​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: ന​ട​നും ബി​ജെ​പി നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ക്രൈം ​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം. മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മ​ത്തി​ലെ വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കു​റ്റ​പ​ത്രം. ര​ണ്ട് ആ​ഡം​ബ​ര കാ​റു​ക​ളു​ടെ നി​കു​തി വെ​ട്ടി​ക്കാ​ൻ പു​തു​ച്ചേ​രി​യി​ലെ വ്യാ​ജ വി​ലാ​സ​മു​ണ്ടാ​ക്കി വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. ഇ​തി​ലൂ​ടെ 19.6 ല​ക്ഷം രൂ​പ​യു​ടെ നി​കു​തി സു​രേ​ഷ് ഗോ​പി എം​പി വെ​ട്ടി​ച്ചു​വെ​ന്നാ​ണ് ക്രൈം ​ബ്രാ​ഞ്ച് സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കേ​സി​ൽ എം​പി​ക്കെ​തി​രാ​യ കു​റ്റ​പ​ത്ര​ത്തി​ന് ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി അ​നു​മ​തി ന​ൽ​കി. സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ ന​ടി അ​മ​ല പോ​ളി​നും ഫ​ഹ​ദ് ഫാ​സി​ലി​നും എ​തി​രാ​യ കേ​സു​ക​ൾ ക്രൈം ​ബ്രാ​ഞ്ച് നേ​ര​ത്തെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

Read More

അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ വാ​ഗ്ദാ​നം വെറുതേയായി; വി​ഴി​ഞ്ഞ​ത്ത് ക​പ്പ​ൽ അ​ടു​ക്കാ​ൻ ഇ​നി​യും കാ​ത്തി​രി​ക്ക​ണം; ആ​ദ്യ​ഘ​ട്ടം പാ​തി​വ​ഴി​യി​ൽ

വി​ഴി​ഞ്ഞം: അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി വി​ഴി​ഞ്ഞ​ത്ത് ക​പ്പ​ല​ടു​പ്പി​ക്കു​മെ​ന്ന അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ വാ​ഗ്ദാ​നം ഇ​ന്ന​വ​സാ​നി​ക്കും. ഉ​റ​പ്പ് പാ​ലി​ക്ക​ണ​മെ​ങ്കി​ൽ 2020 ഡി​സം​ബ​ർ വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്നാ​ണ് അ​ദാ​നി​യു​ടെ നി​ല​പാ​ട്. സ​ർ​ക്കാ​രി​ന്‍റെ മെ​ല്ല​പ്പോ​ക്കും ക​രി​ങ്ക​ല്ലി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വും കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ളും നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് തു​ട​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്. ഒ​ന്നാം ഘ​ട്ട പൂ​ർ​ത്തി​ക​ര​ണ​ത്തി​ന് മു​ന്പ് ആ​യി​രം ദി​വ​സ​ത്തി​നു​ള്ളി​ൽ ക​പ്പ​ല​ടു​പ്പി​ക്കു​മെ​ന്ന് 2015 ന​വം​ബ​ർ അ​ഞ്ചി​ലെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ അ​ദാ​നി ത​ന്നെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു . ഇ​തി​ന് തി​രി​ച്ച​ടി​യാ​യ​ത് പു​ലി​മു​ട്ട് നി​ർ​മാ​ണ​ത്തി​നു​ള്ള ക​രി​ങ്ക​ല്ല് കി​ട്ടാ​തെ വ​ന്ന​താ​ണ്. പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ച്ച മൂ​ന്ന് ല​ക്ഷം ട​ൺ ക​ല്ലി​നു പു​റ​മെ പു​ലി​മു​ട്ടി​നും മ​റ്റ​നു​ബ​ന്ധ നി​ർ​മാ​ണ​ത്തി​നു​മാ​യി ഇ​നി​യും ഒ​രു ല​ക്ഷം ട​ൺ ക​ല്ലു​ക​ൾ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം. ഇ​തി​നാ​യി തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​യി ഇ​രു​പ​തോ​ളം ക്വാ​റി​ക​ൾ അ​നു​വ​ദി​ച്ച് ത​ര​ണ​മെ​ന്ന് നി​ർ​മാ​താ​ക്ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അം​ഗീ​കാ​രം ല​ഭി​ച്ച​ത്…

Read More

പട്ടിണി സഹിക്കാതെ കുഞ്ഞുങ്ങള്‍ മണ്ണു തിന്ന സംഭവം; അച്ഛനെതിരേ കേസെടുക്കാന്‍ ശിശുക്ഷേമ സമിതി ഡിജിപിയോടു ശിപാര്‍ശ ചെയ്യും

തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ണി​യെ തു​ട​ർ​ന്ന് മ​ക്ക​ളെ ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ ഏ​ൽ​പ്പി​ച്ച അ​മ്മ​യ്ക്ക് കോ​ർ​പ​റേ​ഷ​ൻ ഇ​ന്ന് താ​ൽ​ക്കാ​ലി​ക ജോ​ലി ന​ൽ​കും. ര​ണ്ട് കൈ​ക്കു​ഞ്ഞു​ങ്ങ​ൾ പാ​ൽ​കു​ടി മാ​റാ​ത്ത പ്രാ​യ​ത്തി​ലാ​ണ്. കു​ട്ടി​ക​ളെ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ച്ച​തി​ന് കു​ട്ടി​ക​ളു​ടെ അ​ച്ഛ​നെ​തി​രെ കേസെടുക്കാന്‍ ശിശുക്ഷേമ സമിതി ഡിജിപിയോടു ശിപാര്‍ശ ചെയ്യും. അ​തി​നു​ള്ള നി​യ​മ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ച​ന ന​ട​ക്കു​ക​യാ​ണ്. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് വി​ല​യി​രു​ത്ത​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ്. മാ​താ​വി​ന് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യ്ക്ക​നു​സ​രി​ച്ചു​ള്ള ജോ​ലി ന​ൽ​കു​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വ​ഞ്ചി​യൂ​ർ കൈ​ത​മു​ക്കി​ലെ റെ​യി​ൽ​വെ പു​റ​ന്പോ​ക്കി​ൽ താ​മ​സി​ച്ചി​രു​ന്ന വീ​ട്ട​മ്മ ഇ​ന്ന​ലെ​യാ​ണ് ത​ന്‍റെ നാ​ല് കു​ട്ടി​ക​ളെ വ​ള​ർ​ത്താ​ൻ സാ​ധി​ക്കാ​തെ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റി​യ​ത്. ആ​റ് കു​ട്ടി​ക​ളി​ൽ ര​ണ്ട് പേ​ർ മു​ല​കു​ടി മാ​റാ​ത്ത പ്രാ​യ​ക്കാ​രാ​ണ്. പ​ട്ടി​ണി കാ​ര​ണം കു​ഞ്ഞു​ങ്ങ​ൾ മ​ണ്ണു​വാ​രി​ത്തി​ന്ന​ത് വാ​ർ​ത്ത​യാ​യ​തോ​ടെ​യാ​ണ് വി​ഷ​യം സ​മൂ​ഹ മ​നഃ​സാ​ക്ഷി​യു​ടെ മു​ന്നി​ൽ​പ്പെ​ട്ട​ത്. ഇ​തോ​ടെ ഇ​ന്ന​ലെ അ​മ്മ​യെ​യും ര​ണ്ട് കൈ​ക്കു​ഞ്ഞു​ങ്ങ​ളെ​യും കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ…

Read More

സെൽഫി എടുത്ത് അയയ്ക്കു, നിങ്ങൾക്കുമാകാം ബോധവൽക്കരണത്തിന്‍റെ ഭാഗം; ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ പിൻസീ റ്റുകാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ വ്യ​ത്യസ്ത ച​ല​ഞ്ചു​മാ​യി കേ​ര​ള പോ​ലീസ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ പി​​​ൻ​​​സീ​​​റ്റി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ഹെ​​​ൽ​​​മ​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വ്യ​​​ത്യ​​​സ്ത ച​​​ല​​​ഞ്ചു​​​മാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സ്. ഇ​​​രു ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യി ഹെ​​​ൽ​​​മ​​​റ്റ് ധ​​​രി​​​ച്ചു നി​​​ൽ​​​ക്കു​​​ന്ന ഫോ​​​ട്ടോ അ​​​യ​​​ച്ചാ​​​ൽ മി​​​ക​​​ച്ച​​​വ കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ൽ പ​​​ങ്കു​​​വ​​യ്​​​ക്കാ​​​മെ​​​ന്നാ​​​ണ് കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ വാ​​​ഗ്ദാ​​​നം. വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​ഹി​​​തം [email protected] എ​​​ന്ന ഇ- ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​ക്ക​​​ണ​​​മെ​​​ന്നും വാ​​​ഹ​​​നം നി​​​ർ​​​ത്തി​​​യ ശേ​​​ഷം മാ​​​ത്രം ഫോ​​​ട്ടോ എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും പോ​​​ലീ​​​സ് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു. അ​​​തേ​​​സ​​​മ​​​യം ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ പി​​​ൻ​​​സീ​​​റ്റി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ഹെ​​​ൽ​​​മ​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കി. ഹെ​​​ൽ​​​മ​​​റ്റി​​​ല്ലാ​​​തെ പി​​​ൻ​​​സീ​​​റ്റി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള പി​​​ഴ തു​​​ക വാ​​​ഹ​​​നം ഓ​​​ടി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ നി​​​ന്നു​​​മാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഹെ​​​ൽ​​​മ​​​റ്റ് ധ​​​രി​​​ച്ച് യാ​​​ത്ര ചെ​​​യ്ത​​​വ​​​രെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്. നാ​​​ലു വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കും പി​​​ൻ​​​സീ​​​റ്റി​​​ൽ ഹെ​​​ൽ​​​മ​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. വ​​​രും​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും സം​​​സ്ഥാ​​​ന​​​ത്ത് പ​​​രി​​​ശോ​​​ധ​​​ന…

Read More

വിശപ്പുമാറ്റാൻ മണ്ണ് വാരി തിന്നേണ്ടി വരിക;  ഒ​രു കു​ട്ടി​ക്കും ഈ ​സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​ത്; ആ ​കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കുമെന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട് നാ​ല് മ​ക്ക​ളെ ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കൈ​മാ​റി​യ കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണം സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്നും ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത്ത​രം സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ൾ ഇ​നി അ​നു​ഭ​വി​ക്ക​രു​ത്. കു​ട്ടി​ക​ൾ​ക്ക് കു​ടും​ബ​വു​മൊ​ത്ത് താ​മ​സി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ കു​ടും​ബ​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​എം. സു​ധീ​ര​ൻ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Read More

യു​ട്യൂ​ബ് വീ​ഡി​യോ​ക്കാ​ർ ജാ​ഗ്ര​തൈ! വീ​ട്ടി​ലെ വൈ​ൻ നി​ർ​മാ​ണം ജാ​മ്യ​മി​ല്ലാ​കു​റ്റം; വി​ല​ക്കേ​ർ​പ്പെ​ടു​ത്തി എ​ക്സൈ​സ് വ​കു​പ്പ് 

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ലെ വൈ​ൻ നി​ർ​മാ​ണ​ത്തി​നു ക​ർ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി എ​ക്സൈ​സ് വ​കു​പ്പ്. അ​ബ്കാ​രി നി​യ​മം പ്ര​കാ​രം ജാ​മ്യം​കി​ട്ടാ​ത്ത കു​റ്റ​മാ​ണ​തെ​ന്ന് ഓ​ർ​മി​പ്പി​ച്ച് എ​ക്സൈ​സ് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി. ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യാ​ണ് എ​ക്സൈ​സി​ന്‍റെ നീ​ക്കം. ഹോം​മെ​യ്ഡ് വൈ​ൻ വി​ൽ​പ​ന​യ്ക്കു​ണ്ടെ​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യം ചെ​യ്യു​ന്ന​ത് എ​ക്സൈ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ വൈ​ൻ ഉ​ണ്ടാ​ക്കു​ന്ന വീ​ഡി​യോ​ക​ൾ യു​ട്യൂ​ബ് വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ​യും എ​ക്സൈ​സ് നോ​ട്ട​മി​ടു​ന്ന​താ​യാ​ണു വി​വ​രം. മ​ദ്യ​ക്ക​ട​ത്തും വ്യാ​ജ​വാ​റ്റും ത​ട​യാ​ൻ പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ലാ​ത​ലം മു​ത​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്ന് 24 മ​ണി​ക്കൂ​ർ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. റെ​യ്ഡ് അ​ട​ക്കം അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യി ഓ​രോ ജി​ല്ല​യി​ലും സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ് എ​ന്ന പേ​രി​ൽ മൂ​ന്നോ നാ​ലോ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Read More

തിരുവനന്തപുരം  യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ കു​ത്ത് കേ​സ്; അ​വ​സാ​ന പ്ര​തി​യും കീ​ഴ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന അ​വ​സാ​ന പ്ര​തി​യും കീ​ഴ​ട​ങ്ങി. നെ​യ്യാ​റ്റി​ൻ​ക​ര ആ​റാ​ലും​മൂ​ട് സ്വ​ദേ​ശി ഹൈ​ദ​റാ​ണ് (21) ഇ​ന്ന​ലെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് മു​ൻ​പാ​കെ കീ​ഴ​ട​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് ഹൈ​ദ​റി​ന്‍റെ കീ​ഴ​ട​ങ്ങ​ൽ. പി​എ​സ്‌സി പ​രീ​ക്ഷ ത​ട്ടി​പ്പ് കേ​സി​ല​ട​ക്കം പ്ര​തി​ക​ളാ​യ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ നേ​താ​ക്ക​ളാ​യി​രു​ന്ന ശി​വ​ര​ഞ്ജി​ത്തും ന​സീ​മു​മാ​യി​രു​ന്നു സ​ഹ​പാ​ഠി​യെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ൾ. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ശി​വ​ര​ഞ്ജി​ത്തും ന​സീ​മും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​ല​വി​ൽ ജാ​മ്യ​ത്തി​ലാ​ണ്. കേ​സി​ൽ ആ​കെ 19 പ്ര​തി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. കേ​സി​ലെ അ​വ​സാ​ന പ്ര​തി​യും പി​ടി​യി​ലാ​യ​തോ​ടെ കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 12ന് ​ഉ​ച്ച​യ്ക്ക് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ എ​സ്എ​ഫ്ഐ ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന​വ​ർ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ രണ്ടര വർഷമായി  പീ​ഡി​പ്പി​ച്ച  വൃദ്ധൻ പോലീസ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ചാ​ന്നാ​ങ്ക​ര, ജ​ൻ​മ്മി മു​ക്ക് സ്വ​ദേ​ശി സ​ലാ​ഹു​ദ്ദി​ൻ (60) നെ​യാ​ണ് ക​ഠി​നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ൻ​പ​തും പ​തി​നാ​ലും വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ട്ടി​ക​ൾ പീ​ഡ​ന​വി​വ​രം മാ​താ​പി​താ​ക്ക​ളോ​ടും സ്കൂ​ൾ അ​ധി​കൃ​ത​രോ​ടും വെ​ളി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ വി​വ​രം ല​ഭി​ച്ച​ത്. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ക്കാ​ല​മാ​യി ഇ​യാ​ൾ കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഠി​നം​കു​ളം സി​ഐ. വി​നോ​ദ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ അ​ഭി​ലാ​ഷ്, കൃ​ഷ്ണ​പ്ര​സാ​ദ്, എ​എ​സ്ഐ. സ​വാ​ദ് ഖാ​ൻ, സി​പി​ഒ സ​ജി​ൻ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

താ​ൻ കാ​മു​ക​നൊ​പ്പം പോ​വു​ക​യാ​ണ്, ത​ന്നോ​ട് ക്ഷ​മി​ക്ക​ണം; കല്യാണരാത്രി പുലർന്നപ്പോൾ ഭർത്താവിന് വോയ്സ് മെസേജ് അയച്ച്  ഭാര്യ മുങ്ങി; മനോവിഷമം താങ്ങാനാവാതെ യുവാവ്

പേ​രൂ​ർ​ക്ക​ട: ക​ല്യാ​ണ​ത്തി​നു പി​റ്റേ​ന്ന് ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ന​വ​വ​ധു പോ​യി. സ്വ​മ​ന​സ്സാ​ലെ അ​ല്ല വി​വാ​ഹി​ത​യാ​യ​തെ​ന്നും മ​റ്റു ഗ​ത്യ​ന്ത​ര​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് കാ​മു​ക​നൊ​പ്പം സ്ഥ​ലം വി​ടു​ന്ന​തെ​ന്നും പി​ന്നീ​ട് യു​വ​തി ഭ​ർ​ത്താ​വി​ന് വോ​യി​സ് മെ​സ്സേ​ജ് അ​യ​ച്ചു. ത​ലേ​ന്ന് താ​ൻ താ​ലി​കെ​ട്ടി​യ പെ​ണ്ണ് നി​മി​ഷ​നേ​ര​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നി​ൽ​നി​ന്ന് അ​ക​ന്ന മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ഭ​ർ​ത്താ​വ് . ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രാ​യ യു​വ​തി​യു​ടേ​യും യു​വാ​വി​ന്‍റേ​യും വി​വാ​ഹം ന​ട​ന്ന​ത്. ത​നി​ക്ക് മ​റ്റൊ​രു പു​രു​ഷ​നു​മാ​യി അ​ടു​പ്പം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ വി​വാ​ഹ​ത്തി​ന് മു​മ്പ് ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​യാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും താ​ൻ കാ​മു​ക​നൊ​പ്പം പോ​വു​ക​യാ​ണെ​ന്നും ത​ന്നോ​ട് ക്ഷ​മി​ക്ക​ണം എ​ന്നു​മാ​യി​രു​ന്നു വോ​യി​സ് മെ​സ്സേ​ജി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്നു പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ട​ടു​ത്താ​ണ് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളും എ​ടു​ത്തു കൊ​ണ്ട് കാ​മു​ക​നൊ​പ്പം യു​വ​തി സ്ഥ​ലം​വി​ട്ട​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More