ബാലകൃഷ്ണ പിള്ളയുമായി അടിമൂത്തു, ഗണേഷ്കുമാര്‍ എംഎല്‍എ യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങുന്നു, താന്‍ മന്ത്രിയാകാതിരിക്കാന്‍ പിള്ള മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാനായത് ഗണേഷിനെ ചൊടിപ്പിച്ചു, നീക്കങ്ങള്‍ ഇങ്ങനെ

ഒരിടവേളയ്ക്ക് ശേഷം കേരളകോണ്‍ഗ്രസ്( ബി)യില്‍ അഭ്യന്തര പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിളളയ്ക്കു കാബിനറ്റ് പദവിയോടെ മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍സ്ഥാനം നല്‍കിയതാണ് പാര്‍ട്ടിക്കുളളില്‍ പുതിയ പ്രശ്‌നത്തിനു വഴിയൊരുക്കിയത്. മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം പിളളയ്ക്കു നല്‍കിയതില്‍ കേരള കോണ്‍ഗ്രസ്(ബി) വൈസ് ചെയര്‍മാനും പത്തനാപുരം എംഎല്‍എ യും മകനുമായ കെ.ബി ഗണേഷ് കുമാറിന് കടുത്ത എതിര്‍പ്പുള്ളതായി വിവരം. എതിര്‍പ്പ് പരസ്യമാക്കാന്‍ ഗണേഷ് കുമാര്‍ തയാറല്ലെങ്കിലും പാര്‍ട്ടിക്കുളളില്‍ വലിയ പ്രശ്‌നങ്ങള്‍ക്കാണ് ഇത് വഴിവച്ചിരിക്കുന്നത്. ഗണേഷിനോട് അടുപ്പമുളള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഗണേഷിന്റെ മന്ത്രിസ്ഥാന സാധ്യതയാണ് ഇതോടെ ഇല്ലാതായതെന്നാണ് ഈ വിഭാഗം പറയുന്നത്. തങ്ങള്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നു പിള്ള പറഞ്ഞതും പ്രശ്‌നം വഷളാക്കി. ഇതിനിടെ, മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം കിട്ടിയിട്ടും കൊല്ലം മേഖലയില്‍ പിള്ളയ്ക്കു സ്വീകരണം പോലും നല്‍കാത്തതിനു പിന്നില്‍ ഗണേഷ് വിഭാഗത്തിന്റെ…

Read More

എനിക്കൊപ്പം അഭിനയിക്കാന്‍ പല താരങ്ങള്‍ക്കും ബുദ്ധിമുട്ട്, പലരും എനിക്കൊപ്പമുള്ള സിനിമകള്‍ ഒഴിവാക്കുന്നു, മലയാളത്തെ ഒഴിവാക്കി അന്യഭാഷയിലേക്ക് ചേക്കേറിയ നിത്യയും അടിതെറ്റി, ലക്ഷ്യം മലയാളത്തിലേക്കുള്ള തിരിച്ചുവരവോ?

ഒടുവില്‍ നിത്യാ മേനോന്‍ മനസുതുറന്നിരിക്കുകയാണ്. മലയാളത്തെ ഉപേക്ഷിച്ച് അന്യഭാഷകളിലേക്ക് ചേക്കേറിയതല്ലെന്നും മലയാളത്തില്‍ തനിക്കൊപ്പം അഭിനയിക്കാന്‍ പലര്‍ക്കും മടിയാണെന്നുമാണ് നടി പറഞ്ഞിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നിത്യയുടെ തുറന്നുപറച്ചില്‍. താന്‍ പലപ്പോഴും അഹങ്കാരിയായി ചിത്രീകരിക്കപ്പെട്ടുവെന്നും അതുകൊണ്ട് തനിക്കൊപ്പം ജോലി ചെയ്യാന്‍ പല താരങ്ങള്‍ക്കും ബുദ്ധിമുട്ടാണെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും നടി പറയുന്നു. എനിക്കിപ്പോള്‍ അത്ര തിരക്കൊന്നുമില്ല. ഒരു വലിയ താരമായിട്ടില്ലെന്നും അറിയാം. ബുദ്ധിമുട്ടില്ലാതെ ജോലി ചെയ്യാനാവുന്നിടത്ത് അവസരങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കുന്നുണ്ട്. എല്ലാത്തിലുമുപരി സന്തോഷമായി ഇരിക്കുകയെന്നതിലല്ലേ കാര്യം? എന്നെ ബഹുമാനിക്കുന്നവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനാണ് താല്‍പര്യം.” പിന്നെ ഏതെങ്കിലും ഒരു ഭാഷയില്‍ മാത്രം ശ്രദ്ധിക്കണമെന്നും തോന്നിയിട്ടില്ല. ആളുകള്‍ പൊതുവെ കരുതുന്നത് അഭിനേതാക്കളൊക്കെ കള്ളം പറയുന്നവരാണെന്നാണ്. സത്യസന്ധമായി സംസാരിക്കാത്തവരെന്ന്. പക്ഷേ ഇനി നിങ്ങള്‍ മനസില്‍ തോന്നുന്നത് തുറന്നുപറയാന്‍ തുടങ്ങിയാലോ അതിനും വിമര്‍ശനമേല്‍ക്കേണ്ടിവരും. നമ്മള്‍ പറയുന്നത് പലപ്പൊഴും വളച്ചൊടിക്കപ്പെടും. എന്നോടൊപ്പം ജോലി ചെയ്യാന്‍…

Read More

ഒളിച്ചോടാന്‍ തീരുമാനിച്ച കാമുകനും കാമുകിയും ബൈക്കില്‍ പാഞ്ഞു, ഒടുവില്‍ ടയര്‍ പഞ്ചറായതോടെ പോലീസ് പിടിയിലുമായി, കാസര്‍ഗോഡ് 17കാരനും 16 കാരിയും നടത്തിയ ഒളിച്ചോട്ടത്തിന്റെ ബാക്കിപത്രം ഇങ്ങനെ

രസകരമായ സംഭവം അരങ്ങേറിയത് അങ്ങ് കാസര്‍ഗോഡാണ്. പ്ലസ്ടുവിനു പഠിക്കുന്ന ആണ്‍കുട്ടിയും അതേ സ്കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയും തമ്മില്‍ പ്രണയത്തിലായി. പ്രണയം തലയ്ക്കു പിടിച്ചതോടെ പഠനത്തില്‍ ശ്രദ്ധ കുറഞ്ഞു. മാതാപിതാക്കള്‍ ഇവരുടെ അസ്ഥിക്കു മൂത്ത പ്രണയം കണ്ടെത്തുകയും ചെയ്തു. ഇതോടെ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. കൂട്ടുകാരന്റെ അച്ഛന്റെ ബൈക്ക് വേറൊരു ആവശ്യത്തിന് വാങ്ങിയ 17കാരന്‍ പാതിരാത്രി പെണ്‍കുട്ടിയുമായി നാടുവിടാന്‍ തീരുമാനിച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കടത്തികൊണ്ടു വരുന്നതില്‍ കൗമാരക്കാരന്‍ വിജയിക്കുകയും ചെയ്തു. ഇവര്‍ പാതിരാത്രി ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടയര്‍ പഞ്ചറാകുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. അതുവഴി പട്രോളിംഗിനെത്തിയ പോലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച അര്‍ധ രാത്രി 12 മണിയോടെ നെല്ലിക്കട്ടയില്‍ പോലീസ് വാഹന പരിശോധന നടത്തുനോഴാണ് മധൂര്‍ കൊല്ല്യ സ്വദേശിയായ 17കാരനും അയല്‍വാസിയായ 16 കാരിയും സഞ്ചരിച്ച ബൈക്ക് എത്തിയത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അസമയത്ത് സഞ്ചരിക്കുന്നതില്‍…

Read More

തമിഴ്‌നാട്ടില്‍ തീര്‍ഥയാത്രയ്ക്കു പോകുന്ന മലയാളികള്‍ വാഹനപകടങ്ങളില്‍ മരണമടയുന്നതിന് പിന്നില്‍ വന്‍ ഗൂഡാലോചന? കുടുംബസമേതം യാത്ര ചെയ്തവര്‍ കൊല്ലപ്പെടുന്നതിന് പിന്നാലെ വിലപിടിച്ച വസ്തുക്കളും അപ്രത്യക്ഷമാകുന്നു, അപകടങ്ങള്‍ക്കു പിന്നില്‍ തിരുട്ടുഗ്രാമങ്ങളിലെ കൊള്ളക്കാരോ

തമിഴ്‌നാട്ടില്‍ തീര്‍ഥയാത്രയ്ക്കു പോകുന്നവര്‍ ട്രക്കിടിച്ചോ മറ്റും റോഡ് അപകടങ്ങളില്‍ മരിക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. എന്താണ് ഇങ്ങനെ മലയാളികള്‍ മാത്രം നിരന്തരം കൊല്ലപ്പെടുന്നത്. ഫേസ്ബുക്കിലും സോഷ്യല്‍മീഡിയയിലും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു പോസ്റ്റിലേക്ക് നിങ്ങളുടെ ശ്രദ്ധയെ കൊണ്ടുപോകുന്നു. കഴിഞ്ഞദിവസം ജി ശേഖരന്‍ നായര്‍ ഒരു പത്രത്തിലെഴുതിയ കോളത്തില്‍ ഇതിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ ആണ് പ്രതിപാധിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് തീര്‍ഥാടനത്തിനു പോകുന്ന മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടോയാ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത ചുവടെ; തമിഴ്‌നാട്ടിലേക്ക് തീര്‍ഥാടനത്തിനു പോകുന്ന മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. 2004 മുതല്‍ 2017 മേയ് വരെ തമിഴ്‌നാട്ടിലെ ദേശീയ പാതയോരങ്ങളില്‍ നടന്ന 97 അപകടങ്ങളിലായി മരണപെട്ടത് 337 മലയാളികള്‍ ആണ്! ഇവരില്‍ പളനിയിലേക്ക് പോയവരും, വേളാങ്കണ്ണിക്കു പോയവരും, നാഗൂര്‍ പോയവരും ഒക്കെ ഉള്‍പെടും. തമിഴ്‌നാട്ടിലെ സേലം, ഈറോഡ്, തിരുനെല്‍വേലി, ത്രിച്ചി, മധുര എന്നിവിടങ്ങളില്‍ നൂറു കണക്കിന് മലയാളികള്‍ക്കാണ് വാഹനാപകടങ്ങളില്‍…

Read More

വണ്‍ ഡോളര്‍ ബേബീസ്! കളിക്കോപ്പിനു പകരം തോക്ക്, സ്വപ്നങ്ങള്‍ക്കു പകരം ഭീതി… വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ നാട്ടിലൂടെ ഒരു യാത്ര…

ജോ​സ് ആ​ൻ​ഡ്രൂ​സ് കെ​യ്റോ പ​ട്ട​ണം ഉ​റ​ങ്ങാ​ൻ ക​ംബളം വി​രി​ക്കു​ക​യാ​ണ്. നൈ​ൽ​നി​ദി​യി​ൽ നി​ന്നു വീ​ശു​ന്ന കാ​റ്റ് ഈ​ജി​പ്തി​ന്‍റെ ശി​ര​സി​നെ ഒ​ന്നു​കൂ​ടി ത​ണു​പ്പി​ക്കു​ന്നു. രാ​ത്രി പ​ത്തി​നോ​ട​ടു​ത്തു. ഞ​ങ്ങ​ളു​ടെ ബ​സ് ഹോ​ട്ട​ൽ ജി.​ബി. ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലേക്കു ക​യ​റി. ല​ഗേ​ജ് ഇ​റ​ക്കു​ന്ന​തി​നാ​യി കാ​ത്തു​നി​ല്ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹോ​ട്ട​ലി​ന്‍റെ ഗേ​റ്റി​ന​ടു​ത്തേ​ക്ക് വെ​റു​തെ ന​ട​ന്ന​ത്. ഹോ​ട്ട​ലി​ന്‍റെ ന​ക്ഷ​ത്ര സൗ​ക​ര്യ​ങ്ങ​ളു​ടെ അ​തി​രു ക​ട​ക്കാ​തെ ഒ​രു കു​ഞ്ഞു കൈ ​അ​ക​ത്തേ​ക്കു നീ​ണ്ടു​വ​ന്നു. “വ​ണ്‍ ദോ​ള​ർ പ്ലീ​സ്.’ പ​ത്തു വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പെ​ണ്‍​കു​ട്ടി. വെ​ളു​ത്തു സു​ന്ദ​ര​മാ​യ മു​ഖ​ത്ത് വി​ഷാ​ദ​ത്തി​ന്‍റെ ന​ന​വു​ള്ള വെ​ള്ളാ​രം​ക​ണ്ണു​ക​ൾ. വി​ല കു​റ​ഞ്ഞ ഗൗ​ണി​നു പു​റ​മെ കീ​റി​ത്തു​ട​ങ്ങി​യ പ​ഴ​യ സ്വെ​റ്റ​ർ. നൈ​ൽ പോ​ലെ​യു​ള്ള ചെ​ന്പ​ൻ മു​ടി തോ​ളി​ന​പ്പു​റ​ത്തെ ഇ​രു​ട്ടി​ലേ​ക്ക് ഒ​ഴു​കി മ​റ​ഞ്ഞി​രി​ക്കു​ന്നു. സു​ന്ദ​രി​ക്കു​ട്ടി ഭി​ക്ഷ യാ​ചി​ക്കു​ക​യാ​ണ്. “വ​ണ്‍ ദോ​ള​ർ പ്ലീ​സ്.’ ആ​ദ്യ​ത്തേ​തി​ലും പ​തി​ഞ്ഞ ശ​ബ്ദ​ത്തി​ൽ അ​വ​ൾ ചോ​ദ്യം ആ​വ​ർ​ത്തി​ച്ചു. ക​റു​ത്ത സ്വെ​റ്റ​റി​ന്‍റെ അ​റ്റ​ത്തെ വെ​ളു​ത്ത കൈ ​ഉ​യ​ർ​ന്നു താ​ണു.…

Read More

സംഭവം നടന്ന രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ രണ്ടു ബൈക്കുകള്‍ വന്നുപോയി, മെഡിക്കല്‍ റെപ്രസന്റേറ്റീവായ പെണ്‍കുട്ടിയുടെ കാമുകനെ ചുറ്റിപ്പറ്റി അന്വേഷണം ശക്തമാക്കി പോലീസ്, നിഗൂഡതകള്‍ ക്ലൈമാക്‌സിലേക്ക്

തിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ ചെന്നയാളുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ആന്റിക്ലൈമാക്‌സിലേക്ക്. കോലഞ്ചേരി സ്വദേശിയായ ശ്രീഹരി എന്ന ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ കാമുകനിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ട്. 23കാരിയായ പെണ്‍കുട്ടി മുറിച്ചെടുത്തത്. സംഭവം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോള്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായാണ് പോലീസ് ഭാഷ്യം. പെണ്‍കുട്ടിയുടെ കാമുകന്‍ സ്വാമി ഉറങ്ങിക്കിടക്കുമ്പോള്‍ ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്ന് സ്വാമിയുടെ അമ്മയും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. തിരുവനന്തപുരത്ത് മെഡിക്കല്‍ റെപ്രസന്റേറ്റീവാണ് പെണ്‍കുട്ടിയുടെ കാമുകന്‍. ഇയാള്‍ പലപ്പോഴും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നതായി അയല്‍ക്കാരും സാക്ഷ്യപ്പെടുത്തുന്നു. ഇതാണ് പോലീസ് അന്വേഷണം ഈ യുവാവിലേക്ക് നീങ്ങാനുള്ള കാരണം. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ഇവര്‍ തമ്മില്‍ അടുത്ത ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. അടുത്തദിവസം തന്നെ യുവാവിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം സംഭവം നടന്ന ദിവസം രാത്രി രണ്ടു ബൈക്കുകള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും പോകുന്നത് കണ്ടതായി അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. വലിയ…

Read More

ഇന്ത്യയിൽ സമ്പൂര്‍ണ ഗോവധനിരോധനം! കാലികളെ കൊല്ലാന്‍ കൊടുക്കരുത്; ക​ന്നു​കാ​ലി വ്യാ​പാ​ര​ത്തി​നു ക​ടു​ത്ത നി​ബ​ന്ധ​ന​ക​ൾ

ന്യൂ​ഡ​ൽ​ഹി: പ​ശു​ക്ക​ളെ കൊ​ല്ലാ​ൻ കൊ​ടു​ക്കു​ന്ന​തു നി​രോ​ധി​ച്ചു. കൃ​ഷി​ക്കാ​ർ​ക്കു മാ​ത്ര​മേ ഇ​നി ക​ന്നു​കാ​ലി​ക​ളെ കൈ​മാ​റ്റം ചെ​യ്യാ​വൂ. സ​ന്പൂ​ർ​ണ ഗോ​വ​ധ നി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. പോ​ത്തി​നും എ​രു​മ​യ്ക്കും നി​രോ​ധ​ന​മി​ല്ല. കേ​ര​ള​വും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളു​മൊ​ഴി​ച്ചു മി​ക്ക​യി​ട​ങ്ങ​ളി​ലും ഗോ​വ​ധം നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ്. വ്യാ​ഴാ​ഴ്ച രാ​ത്രി പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ക്രൂ​വ​ൽ​റ്റി ടു ​ആ​നി​മ​ൽ​സ് ആ​ക്റ്റ് 1960 പ്ര​കാ​രം ഇ​തി​നു​ള്ള വി​ജ്ഞാ​പ​നം ഇ​റ​ക്കി. ഇ​ത​നു​സ​രി​ച്ചു ക​ന്നു​കാ​ലി​യെ വാ​ങ്ങു​ന്ന​യാ​ൾ കൃ​ഷി​ക്കാ​ര​നാ​ണെ​ന്നു തെ​ളി​യി​ക്ക​ണം. കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നാ​ണു വാ​ങ്ങു​ന്ന​തെ​ന്നും കൊ​ല്ലാ​ന​ല്ലെ​ന്നും സ​ത്യ​വാ​ഗ്‌മൂ​ലം ന​ൽ​ക​ണം. ആ​റു​മാ​സ​ത്തി​ന​കം മ​റി​ച്ചു​വി​ൽ​ക്കാ​ൻ പാ​ടി​ല്ല. തീ​രെ പ്രാ​യം കു​റ​ഞ്ഞ​തോ ആ​രോ​ഗ്യ​മി​ല്ലാ​ത്ത​തോ ആ​യ കാ​ലി​ക​ളെ വി​ൽ​ക്കാ​ൻ പാ​ടി​ല്ല. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​മാ​ണ് ഉ​ത്ത​ര​വും വി​ജ്ഞാ​പ​ന​വും ഇ​റ​ക്കി​യ​ത്. അ​ന്താ​രാ​ഷ്്ട്ര അ​തി​ർ​ത്തി​യു​ടെ 50 കി​ലോ മീ​റ്റ​റി​നു​ള്ളി​ലോ സം​സ്ഥാ​ന അ​തി​ർ​ത്തി​യു​ടെ 25 കി​ലോ​മീ​റ്റ​റി​നു​ള്ളി​ലോ കാ​ലി​ച്ച​ന്ത സ്ഥാ​പി​ക്കാ​ൻ​പാ​ടി​ല്ല. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തേ​ക്ക് ക​ന്നു​കാ​ലി​യെ കൊ​ണ്ടു​പോ​കാ​ൻ പെ​ർ​മി​റ്റ് വാ​ങ്ങ​ണം. സം​സ്ഥാ​ന​ഗ​വ​ണ്‍​മെ​ന്‍റ് അ​തി​നാ​യി നി​യോ​ഗി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണു പെ​ർ​മി​റ്റ് ന​ൽ​കേ​ണ്ട​ത്. കാ​ലി​ച്ച​ന്ത​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും നി​ര​വ​ധി…

Read More

എല്ലാ പുരുഷന്മാര്‍ക്കും മൂന്നും നാലും ഭാര്യമാര്‍! മരണക്കെണിയായ പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചുപോരല്‍ അസാധ്യം; ഉസ്മയുടെ വെളിപ്പെടുത്തല്‍

പാക്കിസ്ഥാനില്‍ വച്ച് തോക്കു ചൂണ്ടി മാനഭംഗപ്പെടുത്തിയ ശേഷം വിവാഹം കഴിപ്പിച്ചുവെന്നാരോപിച്ച ഇന്ത്യന്‍ യുവതി നാട്ടില്‍ തിരിച്ചെത്തി. ഡല്‍ഹി സ്വദേശിയായ ഉസ്മയാണ് (20) നാട്ടില്‍ തിരിച്ചെത്തിയത്. പാക്കിസ്ഥാന്‍ ഒരു മരണക്കെണിയാണെന്ന് ഉസ്മ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാക്കിസ്ഥാനിലേക്ക് പോകാന്‍ എളുപ്പമാണ്. എന്നാല്‍ തിരിച്ചു പോരുന്നത് അസാധ്യമാണ്. വിവാഹശേഷം പാക്കിസ്ഥാനില്‍ അകപ്പെട്ട് പോയ നിരവധി സ്ത്രീകളെ താന്‍ കണ്ടിട്ടുണ്ട്. അവര്‍ അവിടെ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുകയാണ്. പാക്കിസ്ഥാനില്‍ എല്ലാ വീടുകളിലും മൂന്നും നാലും ഭാര്യമാരുണ്ടെന്നും ഉസ്മ പറഞ്ഞു. വാഗ അതിര്‍ത്തി വഴിയാണ് ഉസ്മ തിരിച്ചെത്തിയത്. കുറച്ച് ദിവസങ്ങള്‍ കൂടി പാക്കിസ്ഥാനില്‍ കഴിയേണ്ടി വന്നിരുന്നെങ്കില്‍ താന്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നെന്ന് ഉസ്മ പറഞ്ഞു. ഫിലീപ്പീന്‍സ്, മലേഷ്യ തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ വശീകരിച്ച് പാക്കിസ്ഥാനില്‍ കൊണ്ടു വന്ന് പീഡിപ്പിക്കുകയാണെന്ന് ഉസ്മ ആരോപിച്ചു. തന്നെപ്പോലെ പാക്കിസ്ഥാനില്‍ കുടുങ്ങിയ നിരവധി യുവതികളുണ്ടെന്നും…

Read More

ആര്‍ക്കും കയറി നിരങ്ങാന്‍ ഞാനൊരു പൊതുമുതലല്ല! ആ ഡിഐജി എനിക്ക് അമ്മാവനെ പോലെയാണ്, പോലീസുകാരനൊപ്പമുള്ള കറക്കത്തെപ്പറ്റി നടി അര്‍ച്ചന

ജയില്‍ ഡിഐജിയ്‌ക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍  പത്തനംതിട്ടയിലൂടെ കറങ്ങിയെന്ന അരോപണത്തെത്തുടര്‍ന്ന് വിവാദത്തിലായ പ്രമുഖ സീരിയല്‍ നടി അര്‍ച്ചനാ സുശീലന്‍ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അര്‍ച്ചന തന്റെ ഭാഗം വിശദീകരിക്കുന്നത്. പത്തനംതിട്ടയില്‍ ഒരു പരിപാടിക്കു വന്നപ്പോഴാണ് ജയില്‍ ഡിഐജി പ്രദീപിനൊപ്പം നടി അര്‍ച്ചന ഔദ്യോഗിക കാറില്‍ കറങ്ങിയത്. ഇത് പിന്നീട് വലിയ പ്രശ്‌നമാകുകയും പ്രദീപിനെതിരേ വകുപ്പ് തല അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ സംഭം രാഷ്ട്രദീപിക അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ആ നടി അര്‍ച്ചന സുശീലനാണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ സംഭവത്തെക്കുറിച്ച് അര്‍ച്ചന പറയുന്നത് ഇങ്ങനെ- സുഹൃത്തുക്കളേ നടന്ന സംഭവത്തിലെ വാസ്തവമറിയാതെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതില്‍ ഞാന്‍ അതീവ ദുഖിതയാണ്. ചാനലുകാര്‍ അവരുടെ റേറ്റിംഗ് പോയിന്റ് കൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന പൊതുമുതലുകളാണ് നടിമാര്‍ എന്നു ധരിക്കരുത്. സോഷ്യല്‍ മീഡിയയ്ക്ക് ധാരാളം നല്ലവശങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ഞങ്ങള്‍…

Read More

“കാക്കിക്കുള്ളിലെ കള്ളക്കളി’..! ഐ​പി​എ​സി​ന് വേ​ണ്ടി ജനനത്തീയതി തിരുത്തിയ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ടു​ങ്ങി

എം.​സു​രേ​ഷ്ബാ​ബു തി​രു​വ​ന​ന്ത​പു​രം: ഐ​പി​എ​സ് ല​ഭി​ക്കു​ന്ന​തിനും സർവീസ് നീട്ടിക്കിട്ടാനും വേണ്ടി ജനനത്തീയതി  തിരുത്തിയ  ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ഗു​രു​ത​ര​മാ​യ കു​റ്റം ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്്്  വി​ജി​ല​ൻ​സ് എ​സ്പി യു​ടെ അ​ന്വേ​ഷ​ണ ശു​പാ​ർ​ശ റി​പ്പോ​ർ​ട്ട് .  റി​പ്പോ​ർ​ട്ട്്് അ​ട​ങ്ങി​യ ഫ​യ​ൽ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ചു. പോ​ലീ​സ് സേ​ന​യി​ൽ പ്ര​വേ​ശി​ക്കു​ന്ന സ​മ​യ​ത്ത്  സ​മ​ർ​പ്പി​ച്ച ജ​ന​ന​തീ​യ​തി രേ​ഖ ഇ​രു​പ​ത്തി​മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷം തി​രു​ത്തി​യാ​ണ് ഐ​പി​എ​സ് പ​ട്ടി​ക​യി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​ടം പി​ടി​ച്ച​ത്. ജ​ന​ന​തീ​യ​തി തി​രു​ത്തി​യ​താ​ണ്  ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കു​രു​ക്കാ​യ​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ഒരു റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും സ​ന്ന​ദ്ധ സം​ഘ​ട​ന​യും ന​ൽ​കി​യ പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൃ​ത്രി​മ​ത്വം വെ​ളി​ച്ച​ത്താ​യ​ത്. പോലീസ് സൂപ്രണ്ടായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെയാണ്  വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.  അ​ച്ച​ട​ക്ക ന​ട​പ​ടി ഉ​ൾ​പ്പെ​ടെ ശു​പാ​ർ​ശ ചെ​യ്തു​കൊ​ണ്ടു​ള്ള…

Read More