പോലീസ് മടുത്തു! പണത്തെച്ചൊല്ലി ജിഷയുടെ അമ്മയും സഹോദരിയും തമ്മിലടി; വനിതാ പോലീസിന് കസേരകൊണ്ട് അടിയേറ്റു

പെരുമ്പാവൂര്‍:  പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും തമ്മില്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടര്‍ക്കഥയാകുന്നതു  പോലീസിനു തലവേദനയാകുന്നു. ജിഷ മരിച്ചതിനുശേഷം ലഭിച്ച പണത്തെച്ചൊല്ലി ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും തമ്മില്‍ നിരന്തരമുണ്ടാകുന്ന വഴക്കുകളില്‍ ഇടപെടേണ്ടി വരുന്ന ദുരവസ്ഥയിലാണ് തങ്ങളെന്നാണ്  ജിഷയുടെ അമ്മയുടെ സുരക്ഷാച്ചുമതലയുള്ള പോലീസുകാര്‍ പറയുന്നത്. ജിഷ മരിച്ചതിനുശേഷം ജിഷയുടെ അമ്മയ്ക്കു പോലീസ് സുരക്ഷ  ഏര്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം റൂറലിനു കീഴിലുള്ള പോലീസ് സ്‌റ്റേഷനുകളിലെ വനിതാ പോലീസുകാര്‍ക്കാണ് ഈ ചുമതല. ഓരോ ദിവസവും ഓരോ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. എന്നാല്‍, രാജേശ്വരിയും  ദീപയും തമ്മില്‍ വഴക്കു പതിവായതിനാലും മറ്റും ഇവിടെ ഡ്യൂട്ടി  ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്കെത്തിയിരുന്നു. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെ അന്നു വീട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോതമംഗലം പോലീസ് സ്‌റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥയുടെ നടുവിനു പരിക്കേറ്റിരുന്നു.…

Read More

കടന്നു പോയത് കണ്ണൂരിന്‍റെ വ്യക്തിത്വം; ലോകസഭയിൽ അംഗമായിരിക്കെ നിര്യാതനാകുന്ന എട്ടാമത്തെ മലയാളി; കണ്ണൂരിൽ നാളെ ഹർത്താൽ

നി​ശാ​ന്ത് ഘോ​ഷ് ക​ണ്ണൂ​ർ: രാ​ഷ്ട്രീ​യ​വി​ശ്വാ​സ​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​ശ​യ​വ്യ​ത്യാ​സ​വു​മെ​ല്ലാം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ക്കു​ന്പോ​ഴും ഇ. ​അ​ഹ​മ്മ​ദ് ആ​രാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ക​ണ്ണൂ​രു​കാ​ർ​ക്ക് ഒ​റ്റ ഉ​ത്ത​ര​മേ​യു​ള്ളൂ-​അ​ദ്ദേ​ഹം ന​മ്മ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ർ​ക്ക​ശ​ക്കാ​ര​നാ​യ മ​ന്ത്രി​യും രാ​ഷ്ട്രീ​യ നേ​താ​വാ​യും വി​ല​സു​ന്പോ​ഴും വീ​ണു കി​ട്ടു​ന്ന ഇ​ട​വേ​ള​ക​ളി​ൽ ജ​ൻ​മ​നാ​ട്ടി​ലെ​ത്താ​ൻ എ​ന്നും ഇ. ​അ​ഹ​മ്മ​ദ് ശ്ര​മി​ച്ചി​രു​ന്നു. അ​ധി​കാ​ര​ത്തി​ന്‍​റെ ഇ​ട​നാ​ഴി​ക​ളെ​ക്കാ​ളും അ​ദ്ദേ​ഹം എ​ന്നും ഇ​ഷ്ട​പ്പെ​ട്ട​ത് ജ​ൻ​മ​നാ​ട്ടി​ലെ മ​ണ്ണി​ലൂ​ടെ​യു​ള്ള ന​ട​ത്ത​മാ​യി​രു​ന്നു. സം​ഭ​വ ബ​ഹു​ല​മാ​ണ് ഇ. ​അ​ഹ​മ്മ​ദി​ന്‍​റെ ജീ​വി​തം. വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ന്‍​റെ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​നി​ൽ നി​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യി​ലേ​ക്ക്, വി​ദ്യാ​ർ​ഥി നേ​താ​വി​ൽ നി​ന്നും പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍​റി​ലേ​ക്ക്, മു​ഖ​പ​ത്ര​ത്തി​ന്‍​റെ പ്രാ​ദേ​ശി​ക ലേ​ഖ​ക​നി​ൽ നി​ന്നും പ​ത്ര​സ്ഥാ​പ​ന​ത്തി​ന്‍​റെ ഡ​യ​റ​ക​ർ ബോ​ർ​ഡ് മെ​ന്പ​റി​ലേ​ക്ക്, പോ​സ്റ്റ​റൊ​ട്ടി​ച്ചും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും താ​ഴെ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​നി​യി​ൽ നി​ന്നും കേ​ന്ദ്ര മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക്, ചു​രു​ക്ക​ത്തി​ൽ ഇ​തെ​ല്ലാ​മാ​യി​രു​ന്നു ഇ. ​അ​ഹ​മ്മ​ദ് എ​ന്നു ഒ​റ്റ വാ​ച​ക​ത്തി​ൽ പ​റ​യാം. എ​ന്നാ​ൽ ഇ​വ​യ​ക്കെ​ല്ലാം അ​പ്പു​റ​മാ​യി​രു​ന്നു എ​ട​പ്പ​ക​ത്ത് അ​ഹ​മ്മ​ദ്…

Read More

മൗനം ദുരൂഹം! ലോ അക്കാഡമി സമരം പൊട്ടിത്തെറിയുടെ വക്കില്‍; രാജിയില്ലെന്ന് ലക്ഷ്മി നായര്‍; ഒന്നും മിണ്ടാതെ പിണറായി

എം.പ്രേംകുമാര്‍ തിരുവനന്തപുരം: ഇരുപതു ദിവസം പിന്നിട്ട ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥി സമരത്തില്‍   സര്‍ക്കാരിന്‍റെ  മനോഭാവം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‌റെ മൗനം. പാര്ട്ടിയിലിെ ഭൂരിപക്ഷവും സംസ്ഥാനമന്ത്രിസഭയിലെ പ്രധാനപ്പെട്ട മൂന്നു മന്ത്രിമാരും സമരം ഒത്തു തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിട്ടും  മുഖ്യമന്ത്രി ഈ വിഷയത്തെ നേരിടുന്നത് സാധാരണ പ്രതികര ണങ്ങളില്‍ ഒതുക്കി. ഇത് കേവലം ഒരു വിദ്യാര്‍ഥി സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിനു പിന്നിലും മുഖ്യമന്ത്രി യു ടെ താല്‍പ്പര്യമാണെന്നാണറിയുന്നത്. വിഷയത്തി ല്‍  മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടും പിണറായി വിജയനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ സമരം മെല്ലെ ഒത്തു തീര്‍ന്നാല്‍ മതിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി. സമരം ഇരുപതു ദിവസം പിന്നിടുന്‌പോഴും വിഷയത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം കാണിക്കുന്ന നിസംഗതയ്‌ക്കെതിരെ പാര്‍ട്ടിയില്‍ തന്നെ ശക്തമായ വിമര്‍ശനം രൂപപ്പെട്ടിരിക്കുകയാണ്. ലോ കോളജില്‍ നടക്കുന്നതു കേവലം…

Read More

രാജിവയ്ക്കാനോ… ഞാനോ? രാജി വയ്ക്കുമെന്ന വാര്‍ത്തകളൊക്കെ അടിസ്ഥാനരഹിതമെന്ന് ലക്ഷ്മി നായര്‍; സമരരംഗത്ത് ഉറച്ചുനില്‍ക്കുമെന്നു സംഘടന

പി. പ്രശാന്ത് പേരൂര്‍ക്കട: താന്‍ രാജിവയ്ക്കുമെന്നുള്ള വാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന കുപ്രചാരണം മാത്രമാണെന്നു ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ പറഞ്ഞു. രാജിക്കാര്യമൊഴികെ മറ്റുള്ള കാര്യങ്ങളില്‍ തുറന്ന ചര്‍ച്ചയാകാം. വിദ്യാര്‍ത്ഥികളുടെ ന്യായമായ എല്ലാ ആവശ്യവും പരിഗണിക്കപ്പെടാവുന്നതാണ്. അതിനു മാറ്റമില്ല. തന്‍റെ കോളജില്‍നിന്ന് താന്‍ രാജിവച്ച് ഒഴിയണമെന്നു പറയുന്നതില്‍ എന്തു ന്യായമാണ് ഉള്ളതെന്നു ലക്ഷ്മി നായര്‍ ചോദിച്ചു. ഏകദേശം 20 വര്‍ഷത്തിനുമുന്പാണ് സര്‍ക്കാരില്‍നിന്ന് ലോ അക്കാഡമി തങ്ങളുടെ ഭൂമി സ്വന്തമാക്കിയിട്ടുണ്ട ്. അതിനുള്ള രേഖകളും കൈവശമുണ്ട ്. രേഖകള്‍ വേണ്ടതായ സമയത്ത് ഹാജരാക്കുമെന്നും അവര്‍  രാഷ്ട്ര ദീപികയോട് പറഞ്ഞു. ലോ അക്കാഡമിയിലുള്ള അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു വി.എസ് പ്രസംഗിച്ചിട്ടുപോയി. ലോ അക്കാഡമിയുടെ ഭൂമി എങ്ങനെയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നു മനസ്സിലാകുന്നില്ല. വി.എസ് രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. തന്‍റെ കുടുംബാംഗങ്ങളുമായി വി.എസിന് എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അത് ഇപ്രകാരം, എങ്ങനെയെങ്കിലും എന്തെങ്കിലും…

Read More

വിമര്‍ശകര്‍ക്കുള്ള മറുപടി! സോഷ്യല്‍മീഡിയയില്‍ റിവ്യൂ എഴുതുന്നവരെക്കാളും വിവരമുള്ളവരാണ് കേരളത്തിലെ പ്രബുദ്ധരായ പ്രേക്ഷകര്‍

ടി.ജി. ബൈജുനാഥ് വിമര്‍ശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്‍റെ സന്തോഷത്തിലാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ദുല്‍ഖര്‍ സല്‍മാന്‍, മുകേഷ്, അനുപമ പരമേശ്വരന്‍, ഐശ്വര്യ രാജേഷ്, മനോബാല, ഇന്നസെന്‍റ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലെത്തിയ ജോമോന്‍റെ സുവിശേഷങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നു. സ്‌നേഹമുള്ളഒരച്ഛന്‍റെയും മകന്‍റെയും  കഥ പറയുന്ന ഈ ചിത്രം പുതു തലമുറയ്‌ക്കൊപ്പം സഞ്ചരിക്കുന്നുവെന്നാണ്് വിലയിരുത്തല്‍. ഡോ. ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിച്ച “ജോമോന്‍റെ സുവിശേഷങ്ങളുടെ’ വിജയരഹസ്യങ്ങള്‍ പങ്കുവയ്ക്കുകയാണ്  സത്യന്‍ അന്തിക്കാട്… സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു…! സീനിയേഴ്‌സായ ആളുകളുടെ പടങ്ങള്‍ വരുന്‌പോള്‍ അതിനെ മാക്‌സിമം മോശപ്പെടുത്താനുള്ള ശ്രമം കുറച്ചുനാളായിട്ടുണ്ട്. ഞാനിപ്പോള്‍ അതു ശ്രദ്ധിക്കാറില്ല. വല്ലാത്ത  മാനസികാവസ്ഥയിലുള്ള ആളുകള്‍ ചെയ്യുന്ന ഒരു ക്രൂരതയാണത്. ആരുടെ പടം ആയാലും ഇതൊക്ക ആളുകള്‍ മനപ്പൂര്‍വം ചെയ്യുന്നതാണെന്ന തോന്നല്‍ ഇപ്പോള്‍ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ പ്രബുദ്ധരായ പ്രേക്ഷകര്‍ സോഷ്യല്‍മീഡിയയില്‍  ഇന്‍സ്റ്റന്‍റായി റിവ്യൂ എഴുതുന്നവരെക്കാളും വിവരമുള്ളവരാണ്. നല്ല…

Read More

ലോകോളജ് വിഷയം വഷളായി! ലക്ഷ്മി നായര്‍ക്കെതിരേ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് സിന്‍ഡിക്കേറ്റില്‍ സിപിഎം സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സിന്‍ഡിക്കേറ്റില്‍ ലക്ഷ്മിനായര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം. സിപിഎമ്മിന്‍റെ  സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് ഇത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി.  ഈ വിഷയത്തില്‍ സമരം ചെയ്യുന്ന എസ്എഫ്‌ഐക്ക് പാര്‍ട്ടിയില്‍ നിന്നു മികച്ച പിന്തുണ കിട്ടാത്തതില്‍ എസ്എഫ്‌ഐ നേതൃത്വത്തിന് പ്രതിഷേധമുണ്ട ്. അതേ സമയം സമരം ചെയ്യുന്ന സിപിഐയുടെ വിദ്യാര്‍ഥി വിഭാഗമായ എഐഎസ്എഫിന് സിപിഐ സംസ്ഥാന നേതൃത്വത്തിന്‍റെ മികച്ച പിന്തുണ ലഭിക്കുന്നുണ്ട ്. ഇതാണ് എസ്എഫ്‌ഐക്ക് അതൃപ്തിയുണ്ട ാകാന്‍ കാരണം. പാര്‍ട്ടിയും സര്‍ക്കാരും ഈ വിഷയത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കാത്തതില്‍ വിഎസ്.അച്യുതാനന്ദനും കടുത്ത നീരസമുണ്ട ്.  ബിജെപി രാഷ്ട്രീയ നേട്ടം കൊയ്യുമെന്ന ആശങ്കയും സിപിഎമ്മിനുണ്ട ്. അതാണ് ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ലോ കോളജ് വിഷയത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ്…

Read More

എക്‌സ് എന്നാല്‍ രഹസ്യം! അമേരിക്കയുടെ എക്‌സ്-37ബി എന്ന ആളില്ലാ ബഹിരാകാശവിമാനം: ഐഎസ്എസിനും മേലേ; അഭ്യൂഹം മാനംമുട്ടെ

വി.ആര്‍. ഹരിപ്രസാദ് ഏതാണ്ട് അഞ്ചു ലക്ഷം രൂപ വിലവരുന്ന കാമറ ഡ്രോണില്‍ ഉറപ്പിച്ച് ആദ്യമായി ഫോട്ടോ എടുത്തതിന്‍റെ അനുഭവം ഒരു പത്ര ഫോട്ടോഗ്രാഫര്‍ പങ്കുവച്ചിട്ടുണ്ട്. ആലുവാപ്പുഴയ്ക്കു മുകളിലൂടെ ഡ്രോണ്‍ പറത്തിയാണ് പടമെടുക്കുന്നത്. അതു പണിമുടക്കിയാലോ, എന്തെങ്കിലും കൈയബദ്ധം പിണഞ്ഞാലോ അഞ്ചുലക്ഷം വെള്ളത്തില്‍. കുഴപ്പങ്ങളൊന്നുമില്ലാതെ തിരിച്ചെത്തിയാല്‍ അതുവരെ കാണാത്ത ഒരാംഗിളില്‍ മികച്ചൊരു ചിത്രം. അദ്ദേഹത്തിന്‍റെ നെഞ്ചിടിപ്പ് കൂടിയും കുറഞ്ഞുമിരുന്നു, ഡ്രോണ്‍ തിരിച്ചിറങ്ങുന്നതുവരെ. കല്യാണത്തിനു പോയാല്‍പ്പോലും തലയ്ക്കു മുകളിലൂടെ ഡ്രോണ്‍ പറക്കുന്ന കാലമാണിത്. അതിലുറപ്പിച്ച കാമറ മുകളില്‍നിന്നു പകര്‍ത്തുന്ന ദൃശ്യങ്ങള്‍ നമുക്കധികം കണ്ടു പരിചയമില്ലാത്തതാണ്. കൂടുതല്‍ ഭംഗിയുള്ളതുമാണ്. ആവശ്യത്തിനും അനാവശ്യത്തിനും പറക്കും കാമറകള്‍ എത്തിയതോടെ ചിലയിടങ്ങളിലെല്ലാം ഡ്രോണിനു നിരോധനം വന്നു. സുരക്ഷാ പ്രാധാന്യമുള്ള ഇടങ്ങള്‍ക്കു മുകളിലൂടെ ഡ്രോണ്‍ പറത്തിയാല്‍ അഴിയെണ്ണേണ്ടിവരും. കഴിഞ്ഞ തവണ തൃശൂര്‍ പൂരത്തിന്‍റെ കുടമാറ്റ ദൃശ്യങ്ങള്‍ ഹെലികാം ഉപയോഗിച്ചു പകര്‍ത്തി ഫേസ്ബുക്കിലിട്ട യുവാക്കള്‍ പുലിവാലു പിടിച്ചിരുന്നു. അടുത്തയിടെ…

Read More

സ്കോ​ട്ട് ലൻ​ഡ് ക്രി​ക്ക​റ്റ് ലീ​ഗി​ൽ ക​ളി​ക്കു​ന്നതിനെക്കുറിച്ച് ബി​സി​സി​ഐ ഒ​ന്നും അ​റി​യി​ച്ചി​ട്ടി​ല്ല; ത​നി​ക്ക് ഇ​പ്പോ​ഴും സ്കോ​ട്ട് ലൻ​ഡി​ൽ ക​ളി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷയെന്ന് ശ്രീ​ശാ​ന്ത്

കൊ​ച്ചി: സ്കോ​ട്ട് ലൻ​ഡ് ക്രി​ക്ക​റ്റ് ലീ​ഗി​ൽ ക​ളി​ക്കു​ന്ന​തി​നു ത​ന്നെ അ​നു​വ​ദി​ക്കു​മോ ഇ​ല്ലെ​യോ എ​ന്ന​തു സം​ബ​ന്ധി​ച്ച് ബി​സി​സി​ഐ ഒ​ന്നും ത​ന്നെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നു ശ്രീ​ശാ​ന്ത് രാഷ്ട്രദീപികയോടു പറഞ്ഞു. സ്കോ​ട്ടിഷ് ലീ​ഗി​ൽ ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു കാ​ണി​ച്ച്  ഇ​തു​വ​രെ താ​ൻ ന​ൽ​കി​യ അ​പേ​ക്ഷ​ക​ൾ​ക്കൊ​ന്നും ബി​സി​സി​ഐ ഒ​രു മ​റു​പ​ടി​യും ന​ൽ​കി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ര​ളാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും ഇ​തു​വ​രെ ഒ​രു അ​റി​യി​പ്പും ന​ൽ​കി​യി​ട്ടി​ല്ല. ത​നി​ക്ക് ഇ​പ്പോ​ഴും സ്കോ​ട്ട​് ലൻ​ഡി​ൽ ക​ളി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ബി​സി​സി​ഐ എ​ൻ​ഒ​സി എ​ന്നു ത​രു​ന്നോ അ​ന്നു സ്കോട്ട് ലൻ​ഡി​ലേ​ക്കു പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല മൂ​ന്നു വ​ർ​ഷം മു​ന്പു ത​ന്നെ വി​ല​ക്കി​യ​തു സം​ബ​ന്ധി​ച്ച നോ​ട്ടീ​സ് പോ​ലും ഇ​തു​വ​രെ ലഭിച്ചിട്ടില്ലെന്നും ശ്രീ​ശാ​ന്ത്  പറഞ്ഞു. അ​തേ​സ​മ​യം, ഏ​പ്രി​ൽ അ​വ​സാ​നം ആ​രം​ഭി​ക്കു​ന്ന സ്കോ​ട്ടി​ഷ് ലീ​ഗി​ൽ ക​ളി​ക്ക​ണ​മെ​ങ്കി​ൽ 90 ദി​വ​സം മു​ന്പെ​ങ്കി​ലും ടീ​മി​നൊ​പ്പം ചേ​ര​ണ​മെ​ന്നാ​ണ് നി​യ​മം. അ​ത​നു​സ​രി​ച്ച് 29 എ​ങ്കി​ലും ശ്രീ​ശാ​ന്തി​നു അ​വി​ടെ​യെ​ത്ത​ണം. ടീ​മി​നൊ​പ്പം ചേ​രാ​ൻ വൈ​കു​ന്ന​തി​ന​നു​സ​രി​ച്ച്…

Read More

ഗൂഢനീക്കം! ലോ അക്കാഡമി വിഷയം വലുതാക്കിയതിനു പിന്നില്‍ പ്രമുഖര്‍; പേരുകള്‍ വെളിപ്പെടുത്തുമെന്ന് ലക്ഷ്മി നായര്‍

പി. പ്രശാന്ത് പേരൂര്‍ക്കട: ലോ അക്കാഡമിയില്‍ വിദ്യാര്‍ത്ഥികളെ രംഗത്തിറക്കി സമരം തുടങ്ങുകയും കുട്ടികളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനു പിന്നില്‍ സാമൂഹികരാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിക്കുന്ന ചിലര പ്രമുഖരാണെന്നും  ഇവരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്നു പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. വിഷയം വലുതാക്കിയതിനു പിന്നില്‍ തനിക്കെതിരേയുള്ള ഗൂഢനീക്കമുണ്ട്. ആരൊക്കെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെന്ന് അറിയാം. വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയ്ക്കു വരികയാണെങ്കില്‍ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാവുന്നതേയുള്ളൂ. അതിന് അവര്‍ തയ്യാറാകണമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. അതേ സമയം നാളെ അക്കാഡമിയില്‍ ക്ലാസുകള്‍ തുടങ്ങുമോയെന്ന കാര്യത്തില്‍ ലക്ഷ്മിനായര്‍ വ്യക്തമായി പ്രതികരിച്ചില്ല. ക്ലാസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ ഉറച്ച തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും നാളെ ക്ലാസുകള്‍ ആരംഭിക്കണമെന്നാണ് വിചാരിക്കുന്നതെന്നും അവര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്ന ആവശ്യം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഇക്കാര്യത്തില്‍ ആദ്യം പറഞ്ഞതുതന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും അവര്‍ വ്യക്തമാക്കി. സമരം തുടരുന്ന വിദ്യാര്‍ത്ഥിനേതാക്കളോട്…

Read More

തെരുവിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ട ബാലന്‍റെ അവസാന ആഗ്രഹം നിറവേറുമോ‍? ബിഎസ്എഫ് ജവാനടക്കം മൂന്ന് മക്കള്‍ ഉപേക്ഷിച്ചുപോയി

ചെങ്ങന്നൂർ: മുജ്ജന്മ ത്തിലെ ശത്രുക്കളാണ് മക്കളായി പിറക്കുന്ന തെന്നാണ് വായ്മൊഴി.  ആ പഴമൊഴി ശരി വയ് ക്കുന്നതാണ് പുലിയൂർ പേരിശ്ശേരി കാവിൽ സന്തോഷ് ഭവനത്തിൽ ബാലന്‍റെ ഇന്നത്തെ ജീവിതാനുഭവം. 72 തികഞ്ഞ ബാലന് ജീവിത സായാഹ്നത്തി ൽ സ്വന്തം മണ്ണിൽ അ ന്തിയുറങ്ങാൻ കഴിയാ തെ തെരുവിൽ അല യാനാണ് വിധി. ആരോ ഗ്യമുള്ള കാലത്ത് സ്വത്ത് സന്പാദിച്ച് വീട് വയ്ക്കാതെ അലസനായി നടന്നതിന്‍റെ ഫലമായി ഉണ്ടായതല്ല ബാലന്‍റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. താൻ ജന്മം നൽകിയ മൂന്ന് മക്കൾക്ക് വേണ്ടുവോളം വാൽസല്യം നൽകി, ആവുന്നത്ര പഠിപ്പിച്ച, പ്രായം തികഞ്ഞപ്പോൾ അനുയോജ്യമായ വിവാഹം ചെയ്യി പ്പിച്ചും ഒരു പിതാവിന്‍റെ കടമ നിർവഹിച്ച ആളാണ് ബാലൻ.   എന്നാൽ മക്കളുടെ കടമ എന്താണെന്ന് മനസിലാ ക്കാത്തവർ സ്വത്തിനെ മാത്രം സ്നേഹക്കുകയായി രുന്നുവെന്ന് തിരിച്ചറിയാൻ ബാലന് കഴിഞ്ഞിരുന്നില്ല. അതാണ് ഇന്ന്…

Read More