എറണാകുളത്ത് വീണ്ടും ട്രാന്‍സ് ജെന്‍ഡറിന്റെ അസ്വാഭാവിക മരണം. പോണേക്കരയിലെ വാടക വീട്ടില്‍ ട്രാന്‍സ്ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊല്ലം സ്വദേശി ശ്രദ്ധ(21) ആണ് മരിച്ചത്. വിദ്യാര്‍ഥിയായ ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇന്നു രാവിലെ ശ്രദ്ധ മുറി തുറക്കാതെ വന്നതോടെ സുഹൃത്തുക്കള്‍ വാതില്‍ തള്ളിത്തുറന്നപ്പോള്‍ കണ്ടത് ശ്രദ്ധ മരിച്ചു കിടക്കുന്നതായിരുന്നു. കുറച്ചുകാലമായി ശ്രദ്ധ കടുത്ത ഡിപ്രഷനിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അടുത്ത കാലത്തായി നിരവധി ട്രാന്സ്ജെന്ഡറുകളാണ് കേരളത്തില്‍ ജീവനൊടുക്കിയത്. സമൂഹം ഇവരോടു കാണിക്കുന്ന വേര്‍തിരിവും ലിംഗമാറ്റ ശസ്ത്രക്രിയയിലുണ്ടാകുന്ന പിഴവും മറ്റും പലരെയും കടുത്ത വിഷാദത്തിലേക്കാണ് നയിക്കുന്നത്.
Read MoreCategory: Loud Speaker
ദിവസേന 250 രൂപവച്ച് പിഴ..! വിവരാവകാശ നിയമം: ഉത്തരം വൈകിയാൽ പിഴയും നഷ്ടപരിഹാരവും
തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു ശരിയായ ഉത്തരം നൽകുന്നതുവരെ ദിവസേന 250 രൂപവച്ച് 25,000 രൂപ വരെ പിഴ ഈടാക്കാനും ഉത്തരം വൈകിയതുമൂലം പരാതിക്കാരനു നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരത്തിന് ഉത്തരവിടാനും വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് മുൻ മുഖ്യവിവരാവകാശ കമ്മീഷണർ വിൻസൻ എം. പോൾ. നഷ്ടപരിഹാരത്തിന് പരിധിയില്ലെന്നും അത് നല്‍കേണ്ടത് സ്ഥാപനമോ വകുപ്പോ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക വിവരാവകാശദിനത്തോട് അനുബന്ധിച്ച് ’ചിറകരിയപ്പെടുന്ന വിവരാവകാശ നിയമം’ എന്ന വിഷയത്തെക്കുറിച്ച് കെപിസിസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമം പ്രാബല്യത്തിലായതോടെ അഴിമതി കുറയുകയും ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വം കൂടുകയും ചെയ്തു. പട്ടാളത്തിലെ ഭരണവിഭാഗം വിവരാവകാശ നിയമപരിധിയിൽ വരുന്നതിനാൽ നിയമപ്രകാരമുള്ള കാര്യങ്ങളേ ഇപ്പോൾ നടക്കൂ. സ്വകാര്യ ഏജൻസികളുടെ ഇടപാടുകൾ വരെ ഇപ്പോൾ നിയമത്തിന്റെ പരിധിയിലുണ്ടെന്ന് വിൻസൻ എം. പോൾ ചൂണ്ടിക്കാട്ടി. വിവരാവകാശ കമ്മീഷണർമാരുടെ കാലാവധിയും ശന്പളവും…
Read Moreമോൻസന് സുരക്ഷയൊരുക്കിയത് ബെഹ്റ; അന്വേഷിക്കാൻ നിർദേശിച്ചതും അതേ ബെഹ്റ! ഡിജിപി ശിപാര്‍ശ ചെയ്തത് എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിന്
കൊച്ചി: പുരാവസ്തു വില്പനയുടെ മറവില്‍ കോടികൾ തട്ടിച്ച കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ വീടുകള്‍ക്കു സുരക്ഷയൊരുക്കാനും പിന്നീട് അയാളുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടത് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ. 2019 ജൂണ്‍ 13നാണ് മോന്‍സന്റെ വീടുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ എസ്പിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും ലോക്നാഥ് ബെഹ്റ കത്ത് നല്‍കിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2020ല്‍ ഇതേ ഡിജിപിതന്നെ മോന്‍സനെതിരേ എന്‍ഫോഴ്സ്മെന്റ് അന്വേഷണവും ശിപാര്‍ശ ചെയ്തു. അമൂല്യമായ പുരാവസ്തു ശേഖരമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ‘മോന്സന് എഡീഷൻ’ എന്ന വീടിനു സുരക്ഷ ഒരുക്കാൻ ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ ചേര്‍ത്തലയിലെയും കൊച്ചിയിലെയും വീടുകള്‍ക്കു പോലീസ് സുരക്ഷ ഒരുക്കുകയും ചെയ്തു. നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയിലാണ് കൊച്ചിയിലെ വീട്. ചേര്‍ത്തലയിലേക്കും സമാനമായ കത്തുപോയി. സുരക്ഷ ഒരുക്കിയെന്നു ചൂണ്ടിക്കാട്ടി അതത് ജില്ലകളില്‍നിന്നു തിരിച്ചു ഡിജിപിക്കും കത്തയച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ മോന്‍സനുള്ളത്…
Read Moreപ്രണയിച്ചതിന് “പരസ്യ ശിക്ഷ’! കൗമാരക്കാരെ മുഖത്ത് കരിപുരട്ടി, ഷൂ മാല ഇട്ട് നടത്തിച്ചു
ഗോരഖ്പുർ: പ്രണയിച്ചതിനുള്ള ശിക്ഷയായി ഉത്തർപ്രദേശിൽ പെൺകുട്ടിയേയും ആൺകുട്ടിയേയും ഗ്രാമീണർ പരസ്യമായി അപമാനിച്ചു. കൗമാരക്കാരായ കമിതാക്കളുടെ മുഖത്ത് കരിപുരട്ടിയ ശേഷം നിർബന്ധിപ്പിച്ച് ഷൂ മാല ധരിപ്പിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു. ബസ്തി ജില്ലയിൽ ഗൗർ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. ആൺകുട്ടിയും പെൺകുട്ടിയും പ്രണയത്തിലാണെന്നും അതിനുള്ള ശിക്ഷയാണിതെന്നും വിളിച്ചറിയിച്ച് കൊണ്ടായിരുന്നു ഗ്രാമവാസികൾ പരസ്യമായി അപമാനിച്ചത്. ആൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ കണ്ടാലറിയാവുന്ന പതിമൂന്നു പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐപിസി സെക്ഷൻ 147, 149, 323, 504, 506, 355, 2015 ലെ ജുവനൈൽ ജസ്റ്റീസ് ആക്ട് , 74, 75 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. വളരെ നിർഭാഗ്യകരമായ സംഭവമാണെന്ന് എഎസ്പി ദീപേന്ദ്ര ചൗധരി പറഞ്ഞു. ദമ്പതികൾ ഒരേ സമുദായക്കാരാണ്. സംഭവത്തിൽ കേസെടുത്തതായും പ്രതികളെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ..! ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊന്നു; പ്രതിക്ക് ജീവപര്യന്തം ശിക്ഷ
ഗാസിയാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. തടവുശിക്ഷ കൂടാതെ പ്രതി ഒന്നര ലക്ഷം രൂപ പിഴയുമൊടുക്കണം. പിഴയുടെ പകുതി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഗാസിയാബാദിലെ പോക്സോ കോടതിയുടേതാണ് വിധി. ഏഴു വയസുകാരിയായ പെണ്‍കുട്ടിയെയാണ് പ്രതി പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. 2014ലാണ് സംഭവം. ഭക്ഷണം നല്‍കാമെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ വീട്ടില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Read Moreനിര്‍മാണ പ്രവൃത്തികള്‍ ശരവേഗത്തില്‍; തൊഴിലാളികളുടെ സുരക്ഷ പാതാളത്തില്‍; സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ വന്‍കിട ബില്‍ഡേഴ്സ്
ഇ. അനീഷ്കോഴിക്കോട്: കോവിഡ് കാലത്തെ നിര്‍മാണ പ്രവൃത്തികളിലുണ്ടായ നഷ്ടം നികത്താന്‍ കരാറുകാരും വന്‍ കിടബില്ഡേഴ്സും കണ്ണുമടച്ച് പണി തുടങ്ങിയതോടെ സുരക്ഷാമാനദണ്ഡങ്ങള്‍ കാറ്റില്‍ പറക്കുന്നു. സംസ്ഥാനത്തുടനീളം യാതൊരു സുരക്ഷയുംപാലിക്കാതെയാണ് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റത്തോടൊപ്പം മഹാമാരികാലത്ത് പണി റനിര്ത്തവച്ചതുമൂലമുണ്ടായ വന്‍ സാമ്പത്തിക പ്രതിസന്ധിയും ഇതിന് കാരണമാകുകയാണ്. എത്രയും പെട്ടെന്ന് പണി തീര്‍ക്കുക എന്നതുമാത്രമാണ് ലക്ഷ്യമെന്ന് സ്ഥലത്ത് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പറയുന്നു.പലയിടത്തും കോര്പറേഷന് അനുമതി നല്കുന്ന പ്ലാന്‍ പ്രകാരമല്ല നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതെന്ന് അഗ്നിശമന സേനയും പറയുന്നു. നിര്മിച്ചുകഴിയുന്ന ബില്‍ഡിംഗുകളില്‍ ആകട്ടെ ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള യാതൊരു വിധ സജ്ജീകരണങ്ങളുമില്ല താനും. ഈ സാഹചര്യത്തില്‍ നിര്‍മാണം നടക്കുന്ന കെട്ടിടങ്ങള്‍ നിരീക്ഷിക്കാനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനും പ്രത്യേക ടീം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ അഗ്നിശമന സേനാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തും. തൊഴിലാളികളുടെ കാര്യത്തില്‍ ലേബര്‍ കമ്മീഷണറുടെ…
Read Moreമോന്സൻ കൊച്ചിയിലെ കിംഗ് ലയര്‍! ‘ചേർത്തലയിലെ വീട്ടിൽ വല്ലപ്പോഴും; മോൻസന്റെ ഇടപാടുകൾ എപ്പോഴും എറണാകുളത്തെ വീട്ടിൽ’
കൊച്ചി: സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി ആഡംബര ജീവിതം നയിച്ചിരുന്ന മോന്സണ് കൊച്ചിയിലെ കിംഗ് ലയറായിട്ടായിരുന്നു ജീവിതം നയിച്ചിരുന്നത്. ഇയാളുടെ ഫ്രണ്ട്സ് ലിസ്റ്റില്‍ വിഐപികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ, പോലീസ്, സിവില്‍ സര്‍വീസ്, സിനിമ രംഗത്തെ പല പ്രമുഖരും ഇയാളുടെ ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ഇയാളും വിഐപികളും ഒത്തുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഐജി ലക്ഷ്മണതട്ടിപ്പ് കേസുകളില്‍ തനിക്കെതിരേ വരുന്ന പരാതികള്‍ അട്ടിമറിക്കാന്‍ ഇയാള്‍ പോലീസ് ബന്ധം ഉപയോഗിച്ചതിനുള്ള നിരവധി തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരേ ആലപ്പുഴ ഹരിപ്പാട്ടെ ശ്രീവത്സം ഗ്രൂപ്പ് നല്കിയ ആറു കോടി രൂപയുടെ തട്ടിപ്പുകേസ് അന്വേഷണം അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ ഇടപെട്ടതിന്റെ തെളിവുകളാണ് ഇന്നലെ പുറത്തുവന്നത്. സിനിമക്കാര്‍ക്ക് വാടകയ്ക്ക് നല്‍കാനായി മോന്‍സന്റെ പക്കല്‍നിന്നും ശ്രീവത്സം ഗ്രൂപ്പ് ഉടമ രാജേന്ദ്രന് പിള്ള ആറു കോടി രൂപയ്ക്ക് വാങ്ങിയ മുന്തിയയിനം കാറുകള്‍ വെള്ളംകയറി നശിച്ചതായിരുന്നു.…
Read Moreവി.എം.സുധീരന്റെ കാര്യം: കെപിസിസിക്ക് താല്പര്യമില്ല; ഹൈക്കമാൻഡ് ഇടപെടൽ നടക്കട്ടെ…
ജോണ്സണ് വേങ്ങത്തടംകോട്ടയം: എഐസിസി അംഗത്വം കൂടി രാജി വച്ചതോടെ വി.എം.സുധീരന്റെ കാര്യത്തിൽ ഹൈക്കമാൻഡ് ഇടപെടട്ടെ എന്ന നിലപാടുമായി കെപിസിസി. ഹൈക്കമാൻഡ് ഇടപെട്ടു പ്രശ്നപരിഹാരം ഉണ്ടാക്കിയാൽ മതിയെന്ന നിലപാടാണ് കെപിസിസി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയകാര്യസമതിയിൽ നിന്നും രാജി വച്ചപ്പോൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സംസാരിച്ചെങ്കിലും പിന്നീട് പ്രശ്നപരിഹാരത്തിനു സുധീരൻ തയാറാകാതെ എഐസിസി അംഗത്വവും രാജി വയ്ക്കുകയായിരുന്നു. ഈ വിഷയത്തിൽ കെപിസിസിയും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടുമായിട്ടാണ് നേതൃത്വം മുന്നോട്ടു പോകുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയിട്ടും വിട്ടുവീഴ്ച ചെയ്യാൻ സുധീരൻ തയാറായിട്ടില്ല. കോണ്‍ഗ്രസിനെ സമർദതന്ത്രത്തിൽപ്പെടുത്തി കെപിസിസി പുനഃസംഘടനയിൽ തന്റെ ആളുകൾക്കു കൂടുതൽ സ്ഥാനമാനങ്ങൾ ലഭിക്കാനുള്ള നീക്കമായിട്ടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സുധീരന്റെ നിലപാടിനെ കാണുന്നത്. ഹൈക്കമാൻഡ് അനുനയനീക്കത്തിനിറങ്ങുമെന്ന പ്രതീക്ഷയിലാണ് സുധീരനും. ദേശീയ നേതൃത്വത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യതയും അദ്ദേഹവുമായി അടുത്ത നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്.…
Read Moreനാർക്കോട്ടിക് പീഡനം ആസൂത്രിതം? പെൺകുട്ടിയെ ആദ്യം പ്രണയത്തിൽ വീഴിക്കും; പിന്നെ മയക്കുമരുന്നിന് അടിമയാക്കി; വിട്ടുപോകില്ലെന്ന് ഉറപ്പിച്ചശേഷം സംഘം ചേർന്ന് ക്രൂരമായ പീഡനം
മലപ്പുറം: മലപ്പുറത്തു പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി മയക്കുമരുന്നു നൽകി പീഡിപ്പിച്ച കേസിൽ പുറത്തുവരുന്നതു ഞെട്ടിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ അറസ്റ്റിലായ മൂന്നു പേർ റിമാൻഡിലായിട്ടുണ്ട്. പതിനഞ്ചുകാരിക്കു ഒരു വർഷത്തിലേറെയായി മയക്കുമരുന്നു നൽകിയിരുന്നെന്ന വിവരമാണ് പുറത്തുവരുന്നത്. കുഴിമണ്ണ കടുങ്ങല്ലൂർ കണ്ണാടിപ്പറന്പ് നവാസ് ഷെരീഫ് (24), കാവനൂർ താഴത്തുവീടൻ മുഹമ്മദ് (22), പുൽപ്പറ്റ പൂക്കളത്തൂർ കണയംകോട്ടിൽ ജാവിദ് (26) എന്നിവരെയാണ് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലും സമാനമായ സംഭവം മലപ്പുറത്തു നടന്നിരുന്നു. കൽപകഞ്ചേരിയിൽ നടന്ന സംഭവത്തിൽ പതിന്നാലുകാരിയെയാണ് ലഹരിക്ക് അടിമയാക്കി പീഡനത്തിന് ഇരയാക്കിയത്. പ്രണയം നടിച്ച്ഇൻസ്റ്റഗ്രാമിലൂടെയാണ് ഇപ്പോഴത്തെ കേസിലെ പതിനഞ്ചുകാരിയെ പ്രതികൾ പരിചയപ്പെട്ടത്. പ്രണയം നടിച്ചു പെൺകുട്ടിയെ മയക്കുമരുന്നു കെണിയിൽ വീഴ്ത്തുകയായിരുന്നെന്നാണ് സൂചന. മയക്കുമരുന്നു നൽകി പെൺകുട്ടിയെ അതിന്റെ അടിമയാക്കി മാറ്റി. പെൺകുട്ടി മയക്കുമരുന്നിന് അടിമയായി എന്നു കണ്ടുകഴിഞ്ഞപ്പോൾ മയക്കുമരുന്നു നൽകുന്നതു പ്രതികൾ കുറച്ചുകൊണ്ടുവന്നു. ഇതോടെ ലഹരി കിട്ടാതെ…
Read More‘നബി ഉപയോഗിച്ച നിസ്കാര പായ’ ഇസ്ലാമായ നിങ്ങൾ സൂക്ഷിക്കണം’..! മോൻസന്റെ തട്ടിപ്പിനിരയായ പരാതിക്കാരൻ യാക്കൂബ് പുറായിൽ രാഷ്ട്ര ദീപികയോട് സംസാരിക്കുന്നു…
സ്വന്തം ലേഖകൻകോഴിക്കോട്: മോൻസൻ മാവുങ്കൽ തട്ടിപ്പിനരയാക്കിയവരിൽ അധികവും കോഴിക്കോട്ടുകാർ. വിദേശത്ത് ഖത്തറിലും നാട്ടിലുമായി വിത്യസ്തമേഖലകളിൽ നിക്ഷേപമുള്ള ഏബിൾ ഗ്രൂപ്പ് ഉടമകളായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ എന്നിവരാണ് തട്ടിപ്പിനിരയായവരിൽ പ്രമുഖർ. മുക്കം ചെറുവാടി സ്വദേശികളാണിവർ. ഇവർ ചേർന്നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവരാണ് പരാതിയിൽ ഒപ്പുവച്ച മറ്റുള്ളവർ. എങ്ങനെ കെണിയിലായിപ്രവാസലോകത്ത് വലിയ നിക്ഷേപമുള്ള ഇവർ മോൻസൻ മാവുങ്കലിന്റെ കെണിയിൽ എങ്ങിനെ വീണു എന്നത് ഇപ്പോഴും ദുരൂഹമാണ്. ഇതുവരെ വിദേശയാത്ര പോലും നടത്തിയിട്ടില്ലാത്ത മോൻസൻ മലയാളി പ്രവാസി ഫെഡറേഷന്റെ ഭാരവാഹി എന്നനിലയിലാണ് ഇവരെ സമീപിച്ചിരുന്നത്. വിദേശത്തുനിന്ന് വന്ന 2.62 ലക്ഷം കോടി രൂപ ഫെമ നിയമകുരുക്കിൽപ്പെട്ട് ഡൽഹിയിലെ ബാങ്കിൽ കുടുങ്ങികിടക്കുകയാണെന്നും നിയമ നടപടികൾ പുരോഗമിക്കുകയാണെന്നുമായിരുന്നു മോൻസൻ ഇവരെ പറഞ്ഞുപറ്റിച്ചിരുന്നത്. നിയമപോരാട്ടങ്ങൾക്കായി ഡൽഹിയിലെ പ്രമുഖ ലീഗൽ അസോസിയേറ്റ്സിനെ ഏൽപ്പിച്ചതായും ധരിപ്പിച്ചു. ഓഫർപണം…
Read More