തിരുവന്തപുരം: ഓണ്‍ലൈനായി പണമടച്ച് മദ്യം വാങ്ങുന്ന സംവിധാനം ബിവറേജ് കോർപ്പറേഷൻഔട്ട്ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം നഗരങ്ങളിലെ ഔട്ട്ലെറ്റുകളിലാണ് സംവിധാനം പരീക്ഷിക്കുന്നത്. ആവശ്യമുള്ള മദ്യത്തിനു ഓണ്‍ലൈനിലൂടെ പണം അടച്ചശേഷം അതിന്റെ രസീതോ എസ്എംഎസോ ഷോപ്പിൽ കാണിച്ച് മദ്യം വാങ്ങുന്നതാണ് പുതിയ സംവിധാനം. booking.ksbc.co.in എന്ന ലിങ്കിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. സ്വന്തം മൊബൈൽ നന്പർ നൽകി ആദ്യം രജിസ്റ്റർ ചെയ്യുകയും അതിലേക്കു വരുന്ന ഒടിപി ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തീകരിക്കുകയും വേണം. തുടർന്ന് പേര്, ജനനതീയതി, ഇ-മെയിൽ ഐഡി തുടങ്ങിയവ രേഖപ്പെടുത്തി കഴിയുന്പോൾ ഷോപ്പുകളുടെ വിവരങ്ങളും മദ്യം തെരഞ്ഞെടുക്കുന്നതിനുള്ള പേജിലേക്കു പ്രവേശിക്കാനാകും. ജില്ല, മദ്യഷോപ്പ് തുടങ്ങിയവ തെരഞ്ഞെടുത്തതിനു ശേഷം ഓർഡർ പൂർത്തിയാക്കാം. ഓണ്‍ലൈനിൽ പണം അടയ്ക്കുന്നതിനു പിന്നാലെ റഫറൻസ് നന്പർ, ഷോപ്പിന്റെ വിശദാംശങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ്എംഎസ് രജിസ്റ്റർ ചെയ്ത മൊബൈൽ നന്പറിലേക്കു ലഭിക്കും. ഉപഭോക്താക്കൾക്ക്…
Read MoreCategory: Loud Speaker
പറന്നുവന്ന മയില്‍ ഇടിച്ച് നവദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു; ഭര്‍ത്താവ് മരിച്ചു; മയിലും ചത്തു
അയ്യന്തോള്‍(തൃശൂർ): പറന്നുവന്ന മയില്‍ ഇടിച്ച് നവദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു. ഭാര്യക്കു പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടേകാലോടെ അയ്യന്തോള്‍-പുഴയ്ക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിനു മുന്നിലായിരുന്നു അപകടം. പുന്നയൂര്‍ക്കുളം പീടികപ്പറമ്പില്‍ മോഹനന്റെ മകന് പ്രമോസ്(34) ആണ് മരിച്ചത്. ഭാര്യ വീണയ്ക്കു(26) പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണു പ്രമോസ്. നാലു മാസം മുമ്പായിരുന്നു പ്രമോസിന്റെയും വീണയുടെയും വിവാഹം. ഇവര്‍ ബൈക്കില്‍ പോകുമ്പോള്‍ റോഡ് മുറിച്ചു പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിച്ചതിനെത്തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ടു സമീപത്തെ മതിലില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിടിച്ച് മയിലും ചത്തു. മയിലിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയി. മയില്‍ വന്നിടിച്ചതിനെ ത്തുടര്‍ന്നു നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ചിരുന്നു. ആ ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവില്‍ക്കര വടക്കന്‍…
Read Moreകുട്ടനാട്ടിൽ ഹെലികോപ്റ്ററുകൾക്ക് പറന്നിറ ങ്ങാൻ പറ്റുന്ന റോഡുണ്ടാക്കുമെന്ന വാഗ്ദനം വെറും വാക്കായി; റോഡിലെ കുഴികളിൽ വീണ് വാഹങ്ങൾ പാടങ്ങളിലേക്ക് പറന്നിറങ്ങുന്ന ദയനീയ കാഴ്ച…
മങ്കൊമ്പ്: കുട്ടനാടൻപാടശേഖരങ്ങളിലെ വെള്ളക്കെട്ടിൽ തുടർച്ചയായി മുങ്ങിക്കിടന്നു നശിക്കുന്ന റോഡുകൾ യാത്രക്കാർക്കു മരണക്കെണിയൊരുക്കിയിട്ടും രാഷ്ട്രീയഇടപടെലുകളോ നടപടികളോ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. മുളയ്ക്കാംതുരുത്തി – കൃഷ്ണപുരം റോഡിലെ നാരകത്തറ ഭാഗത്ത്, ഇന്നുരാവിലെ റോഡിലെ കുഴിയിൽ വീണ കാറും യാത്രക്കാരും തലനാഴിരയ്ക്കാണ് വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടത്. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ചെളിക്കുണ്ടായി മാറിയ റോഡിൽ നിന്നും വാഹനങ്ങൾ കരകയറ്റി വിട്ടത്. റോഡുകടന്നുപോകുന്ന കോഴിച്ചാൽപാടശേഖരത്തിൽ വെള്ളക്കെട്ടായതിനാൽ, റോഡിന്റെ അവസ്ഥയുമായി വലിയ പരിചയമില്ലാത്ത പുറത്തുനിന്നുള്ള വാഹനങ്ങൾ അപകടത്തിൽപെട്ടാലുണ്ടായേക്കാവുന്ന ദുരന്തങ്ങൾ പ്രവചനാതീതമാണ്. കാവാലത്തേക്കുള്ള ഈ റോഡ് ഹെലികോപ്റ്ററുകൾക്കുപോലും പറന്നിറങ്ങാവുന്ന രീതിയിൽ നവീകരിക്കുമെന്ന് 2018ലെ പ്രളയത്തിനുശേഷം പ്രചാരണമുണ്ടായിരുന്നു. പ്രളയദിനങ്ങളിൽ റോഡുമാർഗ്ഗവും ജലമാർഗ്ഗവും കുട്ടനാട്ടുകാർക്കു പുറത്തേക്കുകടക്കാനാവും വിധം രക്ഷാപ്രവർത്തനത്തിനുള്ള ഹബ്ബ് എന്ന വാഗ്ദാനമാണ് അക്കാലത്ത് പറഞ്ഞുകേട്ടത്. ഇതൊന്നും നടപ്പായില്ലെന്നുമാത്രമല്ല ആധുനികരീതിയിൽ റോഡുനവീകരിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതികൾ പോലും ആവശ്യത്തിനു ഫണ്ടു നൽകാത്തതിനാൽ അട്ടിമറിക്കപ്പെടുകയാണുണ്ടായത്. ഇക്കഴിഞ്ഞ വേനൽകാലത്ത് റോഡിന്റെ അറ്റകുറ്റപണികൾ…
Read Moreകോവിഡ് വർധിക്കുന്നു; സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രിയും സംഘവും കേരളത്തിലേക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുഖ്യമന്ത്രി അടക്കമുള്ളവരുമായി ചർച്ച നടത്തും. സംസ്ഥാനം ഇതുവരെ നടപ്പിലാക്കിയ പ്രതിരോധ നടപടികൾ വിലയിരുത്തുന്ന സംഘം, കൂടുതൽ കർശന നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ നാല് വരെയാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ച. സംസ്ഥാന ആരോഗ്യമന്ത്രി ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. കഴിഞ്ഞ തവണ സംസ്ഥാനത്തെത്തി പഠനം നടത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ചർച്ചകൾ. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത് ഹോം ഐസൊലേഷനിൽ ഉണ്ടായ വീഴ്ചകൾ മൂലമാണെന്നു വിദഗ്ധ സംഘം റിപ്പോർട്ട് നൽകിയിരുന്നു. ഇതോടൊപ്പം സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചവർക്ക് രോഗബാധ ഉണ്ട ാകുന്നതും ചർച്ചയിൽ പ്രധാന വിഷയമാകും. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ…
Read Moreവീണ്ടും കിഡ്നാപ്പിംഗ് ; നാടകീയമായി മോചനം ! തട്ടിക്കൊണ്ടുപോയതു കാരിയറെയെന്നു സൂചന; അന്വേഷണം തുടങ്ങി
സ്വന്തംലേഖകന്കോഴിക്കോട് : കേന്ദ്രഏജന്സികള്ക്കു പുറമേ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നതിനിടെ വീണ്ടും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കിഡ്നാപ്പിംഗ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെ യുവാവ് തിരികെയെത്തി. കൊയിലാണ്ടിക്കു സമീപം മുത്താമ്പിയിലാണ് നാടകീയമായ സംഭവമുണ്ടായത്. തോണിയാടത്ത് ഹനീഫയെ രാത്രി 11.30 ഓടെയാണ് വീട്ടിലെത്തിയ അഞ്ചംഗസംഘം തട്ടികൊണ്ടുപോയത്.വിവരമറിഞ്ഞ് വടകര റൂറല്‍ എസ്പി ഡോ.ബി.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പോലീസുദ്യോഗസ്ഥര്‍ കൊയിലാണ്ടി സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സിസിടിവിതട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുന്നതിനായി സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു അന്വേഷണം ആരംഭിച്ചത്. റോഡരികിലെ വ്യാപാര സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അതിനിടെയാണ് ഹനീഫ തിരിച്ചെത്തുന്നത്. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ കൂടുതല്‍ അന്വേഷണം ഇക്കാര്യത്തില്‍ നടത്തുമെന്നും കൊയിലാണ്ടി പോലീസ് അറിയിച്ചു. ഹനീഫയെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. ഇയാള്‍ വിദേശത്തുനിന്നു സ്വര്‍ണം കൊണ്ടുവരുന്ന കാരിയറാണെന്ന സൂചനയാണ് പോലീസിനു ലഭിച്ചത്. ഈ സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടപടല്‍…
Read Moreതാലിബാന്റെ നേട്ടം ഭീകരവാദത്തെ ശക്തിപ്പെടുത്തുമെന്ന് ആശങ്ക! ഇന്ത്യക്കു മുന്നിലുള്ളത് ശക്തമായ വെല്ലുവിളി
കോൽക്കത്ത: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ഭരണത്തിലെത്തുന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഭീകരപ്രവർത്തനം ശക്തിപ്പെടുന്നതിനു കാരണമായേക്കുമെന്നു നിരീക്ഷണം. കഴിഞ്ഞ ജൂലൈയിൽ കോൽക്കത്ത പോലീസ് മൂന്ന് ബംഗ്ലാദേശി ഭീകരരെ അറസ്റ്റ്ചെയ്തതുപോലും വരാനിരിക്കുന്ന വിപത്തിന്റെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്. ബംഗ്ലാദേശിലെ ജമായത് അൽ മുജാഹിദ്ദിന്‍ (ജെഎംബി) അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരരുമായുള്ള ബന്ധം പരസ്യമാണ്. അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്തവർ ചേർന്നാണു രണ്ടര പതിറ്റാണ്ടുമുന്‍പ് ജെഎംബിക്കു രൂപം നൽകുന്നത്. മധ്യകാല യുഗത്തിലേക്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തെ തിരിച്ചുകൊണ്ടുപോകുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായി ജെഎംബി പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യക്കു മുന്നിലുള്ളത് ശക്തമായ വെല്ലുവിളിയാണെന്ന് മുൻ ഐപിഎസ് ഓഫീസറും പ്രതിരോധ വിദഗ്ധനുമായ ശന്തനു മുഖർജി നിരീക്ഷിക്കുന്നു. അഫ്ഗാൻ ഭരണകൂടത്തിന്റെ പതനം മേഖലയിലും പ്രതിഫലിക്കാമെന്ന് ഇന്ത്യയിലെ മുൻ ബംഗ്ലാദേശ് ഹൈക്കമ്മീഷണറായിരുന്ന താരിഖ് കരിം പറഞ്ഞു. എന്തായാലും അയൽരാജ്യത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ആസാമിലെയും ത്രിപുരയിലെയും അതിർത്തിയിൽ ബിഎസ്എഫിന്റെ നേതൃത്വത്തിൽ സുരക്ഷശക്തിപ്പെടുത്തി. താലിബാന്റെ നേട്ടം ബംഗ്ലാദേശിൽ…
Read Moreരണ്ട് ആഡംബര കാറുകൾ, പത്ത് വീടുകൾ, അഞ്ചേക്കറിലേറെ ഭൂമി, ഒന്നര കിലോഗ്രാം സ്വർണം, തീര്‍ന്നില്ല…! തെരുവുകച്ചവടക്കാരെ വിരട്ടി കോടികൾ സന്പാദിച്ചവർക്കെതിരേ ‘മക്കോക്ക’
മുംബൈ: മുംബൈയിലെ റെയിൽവേ സ്റ്റേഷനുകളിലുള്ള ആയിരക്കണക്കിനു തെരുവുകച്ചവടക്കാരെ ഭീഷണിപ്പെടുത്തി പണംതട്ടിയെടുത്ത് കോടികൾ സന്പാദിച്ചയാൾക്കെതിരേ മഹാരാഷ്ട്രയിൽ മക്കോക്ക നിയമപ്രകാരം കേസെടുത്തു. ഇത്തരത്തിൽ കോടിക്കണക്കിനുരൂപയുടെ സ്വത്തു സന്പാദിച്ച യുപി സ്വദേശി ബബ്ലു ഠാക്കൂർ എന്നറിയപ്പെടുന്ന സന്തോഷ്കുമാർ സിംഗിനും ഭാര്യയ്ക്കും ആറ് കൂട്ടാളികൾക്കുമെതിരേയാണ് റെയിൽവേ പോലീസ് കേസെടുത്തത്. സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനു മഹാരാഷ്ട്രയിൽ കൊണ്ടുവന്ന നിയമം (മക്കോക്ക) അനുസരിച്ച് കേസ് എടുത്തതിനു പിന്നാലെ കോടിക്കണക്കിനു രൂപ വരുന്ന ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. രണ്ട് ആഡംബര കാറുകൾ, മുംബൈയിൽ പത്ത് വീടുകൾ, അഞ്ചേക്കറിലേറെ ഭൂമി, ഒന്നര കിലോഗ്രാം സ്വർണം, പത്തുലക്ഷം രൂപ വിലമതിക്കുന്ന ഇൻഷ്വറൻസ് പോളിസി, 30 ഓളം ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം എന്നിവയാണു കണ്ടുകെട്ടിയത്. റെയിൽവേ സ്റ്റേഷനുകളിലെ തെരുവുകച്ചവടക്കാരിൽ നിന്നാണ് ഇയാൾ ഗുണ്ടാപ്പിരിവ് വാങ്ങിയിരുന്നത്. വിസമ്മതിച്ചാൽ മൂർച്ചയേറിയ കത്തിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുന്നതും പതിവായിരുന്നു. മുംബൈയിലെ ദാദർ, ഛത്രപതി ശിവജി…
Read Moreകേരളത്തിലെ ‘സഹകരണത്തില്‍’ നോട്ടമിട്ട് ബിജെപി! ലക്ഷ്യങ്ങള്‍ ഇങ്ങനെ…
കോഴിക്കോട്: സംസ്ഥാനത്തുള്‍പ്പെടെ പാര്‍ട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകളും സംഘങ്ങളും സുതാര്യമായിരിക്കണമെന്ന നിര്‍ദേശവുമായി ബിജെപി. ഇതുപ്രകാരം ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും കേന്ദ്രം കര്‍ശന നിര്‍ദേശം നല്കി. സഹകരണമന്ത്രാലയം രൂപീകരിച്ച് തലപ്പത്ത് ആഭ്യന്തരമന്ത്രികൂടിയായ അമിത് ഷാ വന്നതോടെയാണ് ബിജെപിയുടെ നേതൃതം കൈയാളുന്ന സഹകരണസംഘങ്ങളുടെയും കണക്കും മറ്റും കേന്ദ്രനേതൃത്വം തേടുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വലിയ തട്ടിപ്പ് അരങ്ങേറിയതോടെ ബിജെപി സഹകരണബാങ്കുകളില്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കണമെന്നും ആരോപണങ്ങള്‍ വന്നാല്‍ അതു കേന്ദ്രം ഇത്തരം സഹകരണസംഘങ്ങള്‍ക്കെതിരേ സ്വീകരിക്കുന്ന സമീപനങ്ങള്‍ക്കു വലിയ തിരിച്ചടിയായിരിക്കുമെന്നുമാണു സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം തങ്ങളുടെ അധീനതയിലുള്ള സഹകരണബാങ്കുകളുടെ കണക്കുകള്‍ കേന്ദ്രത്തിനു കൈമാറും. കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങള്‍ കള്ളപ്പണം വെളിപ്പിക്കുന്നതിനും അതു തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുമുള്ള ആയുധമായി മാറുന്നുവെന്നാണു വിലയിരുത്തല്‍. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്പ് സഹകരണബാങ്കുകള്‍ വഴിയുള്ള അനധികൃത ഇടപാടുകള്‍ പല സംസ്ഥാനങ്ങളിലും…
Read Moreവാക്സിൻ വിതരണത്തിൽ അനാസ്ഥ വീണ്ടും! യുവതിക്ക് രണ്ടു ഡോസ് വാക്സിൻ ഒരുമിച്ചെടുത്തെന്നു പരാതി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: വാക്സിൻ വിതരണത്തിൽ അനാസ്ഥ വീണ്ടും. മിനിറ്റുകളുടെ വ്യത്യാസത്തിൽ യുവതിക്ക് രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ ഒരുമിച്ചെടുത്തതായി പരാതി. മലയിൻകീഴ് താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.ആദ്യ ഡോസ് വാക്സിൻ നൽകിയ ശേഷം മറ്റൊരു നഴ്സ് എത്തി, വീണ്ടും യുവതിയെ കുത്തിവയ്ക്കുകയായിരുന്നുവെന്നു പറയുന്നു. ശാരീരികാസ്വാസ്ഥ്യവും കൈയ്ക്കും ശരീരത്തിനും അമിതഭാരവും അനുഭവപ്പെട്ട യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനകൾക്കായി ഇവരെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. നിരീക്ഷണത്തിൽ ഇവർക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ജനറൽ ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞു താലൂക്ക് ആശുപത്രിയിലേക്കു തന്നെ മാറ്റി. വാക്സിൻ എടുത്തിരുന്നോ എന്നു യുവതിയോടു ചോദിച്ചപ്പോൾ, എടുത്തില്ലെന്ന മറുപടി നൽകിയതിനാലാണ് വാക്സിനേഷൻ നൽകിയതെന്ന് താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു. നേരത്തേയും രണ്ടു ഡോസ് വാക്സിൻ ഒരുമിച്ചു നൽകിയതായ പരാതികൾ…
Read Moreഡെൽറ്റ പ്ലസ് വകഭേദം! മഹാരാഷ്ട്രയിൽ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച സ്ത്രീ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് അറുപത്തിമൂന്നുകാരി മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം മൂലം മരിച്ചവരുടെ എണ്ണം മൂന്നായി. ജൂലൈ 27നാണ് മുംബൈ ഘാട്കോപ്പർ സ്വദേശിനി മരിച്ചത്. ഓഗസ്റ്റ് 11നാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. രണ്ടു ഡോസ് കോവിഷീൽഡ് വാക്സിനും ഇവർ സ്വീകരിച്ചിരുന്നു. എന്നാൽ, ജൂലൈ 21നു പോസിറ്റീവായി. വരണ്ട ചുമ, രുചിയില്ലായ്മ, ശരീരവേദന, തലവേദന എന്നിവയായിരുന്നു രോഗലക്ഷണങ്ങൾ. മരിച്ച സ്ത്രീയുടെ ആറു ബന്ധുക്കൾ കോവിഡ് പോസിറ്റീവായി. ഇതിൽ രണ്ടു പേർക്ക് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. അതേസമയം ആശങ്കയ്ക്കു വകയില്ലെന്നും രോഗിയുടെ സന്പർക്കപട്ടികയിലെ മുഴുവൻ ആളുകളെയും കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. രോഗം ബാധിച്ച 20 പേരെ തിരിച്ചറിഞ്ഞതായി തിങ്കളാഴ്ച മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കിയിരുന്നു. നേരത്തേ എൺപതുകാരിയും അറുപത്തിയൊന്‍പതുകാരനും ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചു മരിച്ചിരുന്നു. ബുധനാഴ്ച മഹാരാഷ്ട്രയിൽ…
Read More