കാബൂൾ: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയോടു താലിബാൻ ചെയ്തത് കൊടും ക്രൂരത. സിദ്ദിഖിയുടെ ഒപ്പമുണ്ടായിരുന്ന അഫ്ഗാൻ കമാൻഡർ ബിലാൽ മുഹമ്മദ് ഇന്ത്യാ ടുഡേയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. താലിബാൻ ഭീകരർ പലതവണ വെടിയുതിർത്തു. ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് അറിഞ്ഞതോടെ താലിബാൻകാർ മൃതദേഹത്തോട് അനാദരവ് കാട്ടി. ഇന്ത്യക്കാരെ അങ്ങേയറ്റം വെറുക്കുന്നവരാണ് താലിബാൻകാർ. സിദ്ദിഖി മരിച്ചെന്നറിഞ്ഞിട്ടും താലിബാൻ ഭീകരർ അദ്ദേഹത്തിന്റെ തലയിലൂടെ വാഹനം കയറ്റിയിറക്കി മൃതദേഹം വികലമാക്കി-ബിലാൽ അഹമ്മദ് പറഞ്ഞു. അഞ്ചു വർഷമായി അഫ്ഗാൻ സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നയാളാണ് ബിലാൽ. കാണ്ഡഹാർ മേഖലയിലെ സ്പിൻ ബോൽഡാഡ് പട്ടണത്തിൽ അഫ്ഗാനിസ്ഥാൻ-താലിബാൻ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. അഫ്ഗാൻ സൈന്യത്തിനൊപ്പമായിരുന്നു സിദ്ദിഖി. ഏറ്റുമുട്ടലിൽ ഒരു അഫ്ഗാൻ ഓഫീസറും കൊല്ലപ്പെട്ടിരുന്നു. അതേസമയം, സിദ്ദിഖിയുടെ മരണത്തിൽ തങ്ങൾക്കു പങ്കില്ലെന്നാണു താലിബാൻ അവകാശപ്പെടുന്നത്. സിദ്ദിഖി ശത്രുപക്ഷത്തായിരുന്നുവെന്നും മാധ്യമപ്രവർത്തകനാണെന്നു കാര്യം…
Read MoreCategory: Loud Speaker
ജോഷിയും സന്തോഷും ബ്രാഹ്മണ വിഭാഗക്കാരാണ്, രവി വൊക്കലിഗ സമുദായക്കാരനും…! യെദിയൂരപ്പയുടെ പിൻഗാമി; അഭ്യൂഹങ്ങൾ ശക്തം
ബംഗളൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനത്തുനിന്നു ബി.എസ്. യെദിയൂരപ്പയെ നീക്കുമെന്ന റിപ്പോർട്ടിനിടെ യെദിയൂരപ്പയുടെ പിൻഗാമിയെ സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമായി. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി, ബിജെപി ദേശീയ ഓർഗൈനസിംഗ് സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുടെ പേരുകൾക്കാണു മുൻഗണനയെന്നാണു റിപ്പോർട്ട്. ജോഷിയും സന്തോഷും ബ്രാഹ്മണ വിഭാഗക്കാരാണ്, രവി വൊക്കലിഗ സമുദായക്കാരനും. ബ്രാഹ്മണ സമുദായക്കാരനായ സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കഗേരിയുടെ പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പറയുന്നുണ്ട്. 1988ൽ രാമകൃഷ്ണ ഹെഗ്ഡെ മുഖ്യമന്ത്രിയായശേഷം കർണാടകയിൽ ബ്രാഹ്മണർ ആരും ഈ സ്ഥാനത്ത് എത്തിയിട്ടില്ല. വീരശൈവ-ലിംഗായത്ത് വിഭാഗത്തിലെ അനിഷേധ്യ നേതാവായ യെദിയൂരപ്പയ്ക്കു പകരക്കാരനായി ലിംഗായത്ത് വിഭാഗക്കാരനെ കൊണ്ടുവരികയാണെങ്കിൽ ഖനന വകുപ്പ് മന്ത്രി മുരുഗേഷ് നിരാനിക്കോ അരവിന്ദ് ബെല്ലാഡ് എംഎൽഎയ്ക്കോ ആണു സാധ്യത കല്പിക്കുന്നത്. ബിസിനസിൽനിന്നു രാഷ്ട്രീയത്തിലെത്തിയ നിരാനി ഈയിടെ നിരന്തരം ഡൽഹി യാത്ര നടത്തിയതു രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയായിരുന്നു. യെദിയൂരപ്പയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നവരുടെ…
Read Moreബീജം അടിയന്തരമായി ശേഖരിച്ചു സൂക്ഷിക്കണം ! കോവിഡ് രോഗിയുടെ ഭാര്യയുടെ ആവശ്യം അംഗീകരിച്ചു കോടതി; സംഭവം ഇങ്ങനെ…
അഹമ്മദാബാദ്: കോവിഡ് ബാധിച്ചു മരണാസന്നനായ ആളുടെ ബീജം അടിയന്തരമായി ശേഖരിച്ചു സൂക്ഷിക്കാൻ ഗുജറാത്ത് ഹൈക്കോടതിയുടെ നിർദേശം. ഭർത്താവിൽനിന്നു ഗർഭം ധരിക്കാനുള്ള സാധ്യത തേടി കോടതിയെ സമീപിച്ച യുവതിയുടെ ഹർജിയിലാണ് ഉത്തരവ്. ഐവിഎഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ)/എആർടി (അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി) നടപടികൾ സ്വീകരിക്കാനാണു ജസ്റ്റീസ് അശുതോഷ് ജെ. ശാസ്ത്രി വഡോദരയിലെ ആശുപത്രിക്കു നിർദേശം നൽകിയിരിക്കുന്നത്. ഐവിഎഫ്/എആർടി സാങ്കേതികവിദ്യയിലൂടെ ഭർത്താവിൽനിന്നു ഗർഭം ധരിക്കണമെന്നു യുവതി ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും, കോടതി ഉത്തരവുണ്ടെങ്കിൽ മാത്രമേ ഇതു സാധ്യമാകൂ എന്ന നിലപാടിലായിരുന്നു ആശുപത്രി. ഇതേത്തുടർന്നാണു യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ ഗുജറാത്ത് സർക്കാരിന്റെയും ആശുപത്രി ഡയറക്ടറുടെയും പ്രതികരണം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreഅനന്യയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു! അന്വേഷണം നടത്താൻ സാമൂഹിക നീതി സെക്രട്ടറിയെ ചുമതലപ്പെടുത്തി; വിദഗ്ധ മെഡിക്കല്‍ സംഘം പോസ്റ്റ്മോർട്ടം നടത്തും
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ അനന്യകുമാരി അലക്സിന്റെ ആത്മഹത്യയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ സാമൂഹികനീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി ഡോ.ആർ. ബിന്ദു. അനന്യകുമാരിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും ട്രാൻസ്ജെൻഡർ വിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് യോഗം 23 ന് വിളിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും പിഴവുകളില്ലാതെയും നടത്തുന്നതിന് ആവശ്യമായ മാർഗരേഖ തയാറാക്കും. സർക്കാർ ആഭിമുഖ്യത്തിൽ ട്രാൻസ് ക്ലിനിക്കുകൾ സ്ഥാപിച്ചു ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ സാധ്യതകൾ പരിശോധിക്കും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ അനുവർത്തിച്ചു വരുന്ന ചൂഷണവും വഞ്ചനാപരമായ സമീപനങ്ങളും അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്കി ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്സിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര…
Read Moreനേരെ വന്നേക്കരുത്..! എന്തും തരിപ്പണമാക്കും ഉൽക്ക വരുന്നു; അതിവേഗത്തിൽ ഭൂമിയ്ക്കരികിലേക്ക്
ഹൂസ്റ്റൺ: ഫുട്ബോൾ സ്റ്റേഡിയത്തിന്റെയത്ര വലിപ്പമുള്ള ഉൽക്ക 24ന് ഭൂമിക്കു സമീപത്തുകൂടെ കടന്നുപോകും. ‘2008 ഗോ 20’ എന്നു പേരുള്ള ഉൽക്ക സെ ക്കൻഡിൽ എട്ടു കിലോമീറ്റർ വേഗത്തിൽ ഭൂമിയോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഉൽക്കയ്ക്കു മുന്നിലെത്തുന്ന എന്തും തരിപ്പണമാകുമെന്നു നാസ പറഞ്ഞു.
Read Moreകെ എസ് ആർ ടി സിയിലെ എഞ്ചിനീയർമാർക്കെതിരെ സി എംഡി ബിജു പ്രഭാകരന്റെതായ ഒരു ശബ്ദ സന്ദേശം വൈറലായി! കെ എസ് ആർ ടി സി ബസുകളിൽ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നു
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കുന്ന നടപടികൾക്ക് കെഎസ്ആർടിസിയിൽ തുടക്കമായി. ദീർഘനേരം ബസ് ഓടിക്കുന്ന ഡ്രൈവർമാരുടെ ഏറ്റവും വലിയ പ്രശ്നമായിരുന്നു എഞ്ചിനിൽ നിന്നുള്ള അസഹ്യമായ ചൂട് ഇത് പരിഹരിക്കാൻ ബസിൽ ഡ്രൈവർ ഡോറിന് മുൻപിലായി അകത്തേക്ക് വായു പ്രവേശിക്കുന്ന വിധത്തിൽ എയർ വെന്റുകൾ ഘടിപ്പിക്കുന്നു. ഡ്രൈവർമാരുടെ സീറ്റുകൾ പല ബസ്സുകളിലും സൗകര്യത്തിന് ക്രമീകരിക്കാൻ കഴിയാത്ത വിധത്തിലായിരുന്നു.ഡ്രൈവർ സീറ്റ് ആവശ്യാനുസരണം ക്രമീകരിക്കാൻ ഉള്ള സൗകര്യം ഏർപ്പെടുത്തുന്ന പ്രവർത്തനവും നടന്നു വരുന്നു. ഡ്യൂട്ടിക്കിടയിൽ ജീവനക്കാർക്ക് കുടിക്കുന്നതിനുള്ള വെള്ളം സൂക്ഷിക്കുന്നതിനുള്ള ബോട്ടിൽ ഹോൾഡറുകൾ എല്ലാ ബസ്സുകളിലും ഒരുക്കി തുടങ്ങിയിട്ടുണ്ട്. ബസിനുള്ളിലെ സംവരണ സീറ്റുകൾ പലപ്പോഴും കണ്ടക്ടർമാരും യാത്രക്കാരുമായി തർക്കമുണ്ടാകുന്ന ഒരു പ്രശ്നമായിരുന്നു. ഇത് പരിഹരിക്കുന്നതിനായി എല്ലാ സംവരണ സീറ്റുകളും ഏളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി ചുവപ്പ് നിറത്തിൽ കളർ കോഡിംഗ് നടത്തും. ബസ്സിൽ പ്രവേശിക്കുന്ന യാത്രക്കാർക്ക് വളരെ വേഗം സംവരണ…
Read Moreപണം നൽകിയത് കേന്ദ്രസർക്കാരല്ലെങ്കിൽ പിന്നയാരെന്ന് മോദി സർക്കാർ പറയണം; ഫോണ്‍ ചോർത്തൽ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരേ സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോർത്തൽ വിവാദത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമി. വിഷയത്തിൽ ഒന്നും മറയ്ക്കാനില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. കാര്യങ്ങളുടെ യാഥാർഥ്യമെന്തെന്ന് ചോദിച്ചറിയണം. ആരാണ് പെഗാസസിന് പിന്നിലെന്നും ഇതിനായി പണം മുടക്കിയത് ആരാണെന്നും കണ്ടെത്തണം. സാന്പത്തിക കരാറുകൾക്ക് അനുസരിച്ച് പണിയെടുക്കുന്ന സ്ഥാപനമാണ് പെഗാസസ്. അവരുടെ ഇന്ത്യൻ ദൗത്യത്തിന് പണം നൽകിയത് ആരെന്ന ചോദ്യമാണ് ഒഴിവാക്കാൻ പറ്റാത്തത്. കേന്ദ്രസർക്കാരല്ലെങ്കിൽ പിന്നയാര്. അത് ഇന്ത്യയിലെ ജനങ്ങളോട് പറയേണ്ട ബാധ്യത മോദി സർക്കാരിന്േറതാണ്. -സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു. ഫോണ്‍ ചോർത്തൽ സംബന്ധിച്ച് വലിയൊരു വാർത്ത പുറത്തുവരാൻ പോകുന്നുവെന്ന് സുബ്രഹ്മണ്യൻ സ്വാമിയാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിമാരുൾപ്പെടെയുള്ളവരുടെ ഫോണ്‍ ചോർത്തിയെന്ന വിവരം പുറത്തുവന്നത്. കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മാധ്യമ പ്രവർത്തകർ എന്നിവരുടെ ഫോണുകളാണ് ചോർത്തിയത്.…
Read Moreപാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കുന്നു! ജോസ് കെ. മാണി പാര്‍ട്ടിയുടെ വാര്‍ഡ് പ്രസിഡന്റുമാരെ നേരില്‍ കണ്ടു ചര്‍ച്ച നടത്തും; തീരുമാനം ഇങ്ങനെ…
കോട്ടയം: പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി പാര്‍ട്ടിയുടെ വാര്‍ഡ് പ്രസിഡന്റുമാരെ നേരില്‍ കണ്ടു ചര്‍ച്ച നടത്തും. ഓഗസ്റ്റ് 15നകം ജില്ലയിലെ മുഴുവന്‍ വാര്‍ഡ് പ്രസിഡന്റുമാരേയു നേരില്‍ കണ്ടു ചര്‍ച്ച നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി അടുത്ത ദിവസം പാലാ മുനിസിപ്പാലിറ്റിയിലെ വാര്‍ഡു പ്രസിഡന്റുമാരെ നേരില്‍ കണ്ടു ചര്‍ച്ച നടത്തും. മണ്ഡലംതല യോഗങ്ങളും വാര്‍ഡ്, ബൂത്ത് കമ്മിറ്റികളും ഓഗസ്റ്റ് 15നകം പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ പാര്‍ട്ടികളില്‍നിന്നും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എത്തിയവരെ പങ്കെടുപ്പിച്ചു നിയോജകമണ്ഡലം യോഗങ്ങളും ചെയര്‍മാന്റെ സാന്നിധ്യത്തില്‍ ചേരും. ഇതിനായി നിയോജക മണ്ഡലം പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ കൂടി ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. ആദ്യ പടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്ന കോട്ടയം ജില്ലയിലാണ് യോഗം…
Read Moreമുഖ്യമന്ത്രിയെ കണ്ടു, എല്ലാംധരിപ്പിച്ചു; രാജിയുടെ ആവശ്യമില്ലെന്നു എ.കെ ശശീന്ദ്രൻ
തിരുവനന്തപുരം: പീഡനപരാതി ഒതുക്കാൻ ശ്രമിച്ചെന്ന വിവാദത്തെ തുടർന്ന് എൻസിപി നേതാവും വനം മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൌസിൽ കൂടിക്കാഴ്ച നടത്തി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ തന്റെ നിലപാട് എ.കെ.ശശീന്ദ്രൻ ഫോണിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചുവെന്നാണ് എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോടു പറഞ്ഞത്. രാജിയുടെ ആവശ്യമില്ലെന്നും ശശീന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. പരാതിപ്പെടാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനെ പുറത്താക്കിയ സിപിഎം ശശീന്ദ്രന്റെ കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഈ വിഷയത്തിൽ സിപിഎം ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ ശശീന്ദ്രന് പൂർണപിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
Read Moreനഗ്നമായ നിലയില്‍ ശരീരത്തില്‍ നിറയെ മുറിവുകൾ; യുപിയിൽ വീട്ടമ്മ മരിച്ച നിലയിൽ; പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ
ബന്ദ: ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ ഗ്രാമത്തില്‍ 50കാരിയുടെ മൃതദേഹം കണ്ടെത്തി. നഗ്നമായ നിലയില്‍ ശരീരത്തില്‍ നിറയെ മുറിവുകളോടയാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ആടുകള്‍ക്ക് തീറ്റ പറിക്കുന്നതിനു വേണ്ടി ഇവര്‍ വനമേഖലയിലേക്കു പോയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ചയോടെയാണ് നഗ്നമായ നിലയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പീഡനത്തിന് ഇരയായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Read More