ന്യൂഡൽഹി: ബക്രീദിന് ലോക്ക്ഡൗണിൽ ഇളവുകൾ നല്‍കും, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ ഇതാണ് സംസ്ഥാനത്തെ രീതിയെന്ന വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ ഈ രീതി ശരിയല്ല. സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രതിഷേധിക്കുന്നവര്‍ക്ക് ലോക്ക്ഡൗണില്‍ ഇളവും ഇല്ലാത്തവര്‍ക്ക് ഇളവുമില്ലാത്ത സ്ഥിതിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മുരളീധരന് ആരോപിച്ചു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒരു താലൂക്ക് ആശുപത്രിയിലെ ജൂണിയര്‍ ഡോക്ടറുടെ ബുദ്ധിയും കഴിവും ഉപയോഗിച്ചുകൊണ്ടാണ് കോവിഡിനെ നേരിട്ടുകൊണ്ടിരുന്നതെന്നും മുരളീധരൻ വിമർശിച്ചു.
Read MoreCategory: Loud Speaker
ലീഗ് ഇടഞ്ഞു; ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഭാഗികമായി മാത്രം അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നേരത്തേ സർക്കാരിന് അനുകൂലമായ സതീശന്റെ പ്രസ്താവനയ്ക്കെതിരേ മുസ്ലിം ലീഗ് പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തിയത്. സ്കോളര്‍ഷിപ്പുകളുടെ എണ്ണം കുറയ്ക്കില്ല എന്നാണ് താൻ പറഞ്ഞത്. തന്റെ അഭിപ്രായം മനസിലാക്കാതെയാണ് ലീഗിന്റെ പ്രതികരണം. സ്കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരണത്തിൽ മുസ്ലിം സമുദായത്തിന് എക്സിക്ലൂസിവായി ഉണ്ടായിരുന്ന ഒരു സ്കീമാണ് ഇല്ലാതായത്. അതിനാൽ അവര്‍ക്ക് നഷ്ടമുണ്ടായിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. ലീഗിന്റെ ആവശ്യം സർക്കാർ പരിഗണിക്കണം. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ മുസ്ലിം ലീഗ് പറഞ്ഞ അഭിപ്രായം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും സതീശൻ വ്യക്തമാക്കി. നേരത്തേ, സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി ലീഗ് നേതാക്കള്‍ പ്രതിപക്ഷനേതാവിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മുസ്ലിം സമുദായത്തിന് നഷ്ടം ഉണ്ടായിട്ടില്ലെന്നും നിലവില്‍ സ്കോളര്‍ഷിപ്പ് കിട്ടുന്ന ഒരു സമുദായത്തിനും നഷ്ടമില്ലെന്നുമാണ്…
Read Moreശ്രീലങ്കയിൽലെ ഈസ്റ്റർ നാളിലെ ഭീകരാക്രമണം; ശ്രീലങ്കൻ രഹസ്യാന്വേഷകരുടെ അറിവോടെ? അന്വേഷണത്തിന് സർക്കാർ ഉത്തരവ്
കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണം രഹസ്യാന്വേഷണ വിഭാഗത്തിലെ ചിലരുടെ അറിവോടെയാണെന്ന അഭ്യൂഹം ശക്തമായതോടെ പ്രസിഡന്റ് ജി. രാജപക്സെ അന്വേഷണത്തിന് ഉത്തരവിട്ടു. ഐഎസുമായി ബന്ധമുള്ള രണ്ടു പ്രാദേശിക സംഘടനകളാണ് ആക്രമണം നടത്തിയത്. ക്രിസ്ത്യൻ ദേവാലയങ്ങൾ, ഹോട്ടലുകൾ എന്നിവയ്ക്കുനേരെ ആറു സ്ഫോടനങ്ങൾ നടന്നു. ഇരുനൂറ്റന്പതിലേറെപ്പേരാണ് ആക്രമണത്തിൽ മരിച്ചത്. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരും ലങ്കൻ രഹസ്യാന്വേഷണ വിഭാഗവും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന് ശ്രീലങ്കൻ കാത്തലിക് ചർച്ച് കത്തയച്ചിരുന്നു. ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും അന്നത്തെ പ്രസിഡന്റ് എം. സിരിസേന കരുതൽ നടപടിയെടുത്തില്ലെന്ന് സഭ അയച്ച കത്തിൽ പറയുന്നു. തീവ്രവാദ സംഘടനകളോട് അന്നത്തെ പ്രധാനമന്ത്രി വിക്രമസിംഗെ മൃദുനയം സ്വീകരിച്ചിരുന്നു. ആക്രമണത്തിനുള്ള സാധ്യത മുൻകൂട്ടി അറിഞ്ഞ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും സഭ ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Read Moreരാജ്യത്ത് 24 മണിക്കൂറിനിടെ 38,079 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 43,916 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 97.31 ശതമാനമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4.24 ലക്ഷമായി കുറഞ്ഞു. 560 പേര്‍ക്കാണ് 24 മണിക്കൂറിനിടെ മഹാമാരി ബാധിച്ച് ജീവന് നഷ്ടമായത്. രാജ്യത്തെ ആകെ മരണ നിരക്ക് 4.13 ലക്ഷമായി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചവരുടെ ആകെ എണ്ണം 40 കോടിയിലേക്ക് അടുക്കുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Read Moreവടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും; കണ്ണൂരും കാസർഗോട്ടും ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തു ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച സംസ്ഥാനത്തെ എട്ട് ജില്ലകളിലും തിങ്കളാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
Read Moreകുട്ടികൾക്ക് വാക്സിൻ! പരീക്ഷണം പൂർത്തിയാക്കിയ ശേഷം മതി; ഇല്ലെങ്കില്‍ ദുരന്തത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകുന്നതിന് മുൻപ് കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നത് ദുരന്തത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി. ഇക്കാര്യത്തിൽ തിടുക്കം കൂട്ടേണ്ട കാര്യമില്ല. രാജ്യം മുഴുവൻ അതിനായി കാത്തിരിക്കുകയാണെന്നും കോടതി വ്യക്തമാക്കി. പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് പന്ത്രണ്ടു വയസുകാരി അമ്മ വഴിയും, എട്ടു വയസുള്ള മറ്റൊരു കുട്ടിയുടെ മാതാവും സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേയാണ് കോടതി കുട്ടികളുടെ വാക്സിൻ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായ ശേഷം നൽകിയാൽ മതിയെന്നു വ്യക്തമാക്കിയത്. കോവിഡ് മൂന്നാം തരംഗത്തിൽ കുട്ടികൾക്കാണ് കാര്യമായി വൈറസ് ബാധയേൽക്കാൻ പോകുന്നത് എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഹർജി. ജസ്റ്റീസുമാരായ ഡി.എൻ. പട്ടേൽ, ജ്യോതി സിംഗ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നിർദേശം. വിഷയത്തിൽ കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിച്ച കോടതി കേസ് വീണ്ടും സെപ്റ്റംബർ ആറിന് പരിഗണിക്കും. കുട്ടികളിലുള്ള കോവിഡ് വാക്സിന്റെ പരീക്ഷണം…
Read Moreലോക്ഡൗണിൽ നാളെ മുതൽ 3 ദിവസം ഇളവ്! ട്രിപ്പിൾ ലോക്ഡൗണ്‍ മേഖലയായ ഡി കാറ്റഗറിയിൽ പെട്ട പ്രദേശങ്ങളിൽ ഇളവില്ല
തിരുവനന്തപുരം: വ്യാപാരി- വ്യവസായി സംഘടനാ ഭാരവാഹി കളുമായി മുഖ്യമന്ത്രി പിണറാ യി വിജയൻ നടത്തിയ ചർച്ചയ്ക്കു പിന്നാലെ സംസ്ഥാനത്തു ബക്രീദ് പ്രമാണിച്ചു നാളെ മുതൽ മൂന്നു ദിവസം ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവു പ്രഖ്യാപിച്ചു. എ, ബി, സി മേഖലകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണക്കട എന്നിവയും തുറക്കാം. രാത്രി എട്ടു വരെയാണ് സമയം. എന്നാൽ 15 ശതമാനത്തിനു മുകളിൽ രോഗാവസ്ഥയുള്ള ട്രിപ്പിൾ ലോക്ഡൗണ്‍ മേഖലയായ ഡി കാറ്റഗറിയിൽ പെട്ട പ്രദേശങ്ങളിൽ ഇളവില്ല. ഇന്നു മുതൽ പ്രഖ്യാപിച്ച കടതുറക്കൽ സമരം പിൻവലിച്ചതായി വ്യാപാരി- വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നും തിങ്കളാഴ്ചയും നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ കൂടുതൽ മേഖലകളിൽ ഇളവുകൾ നൽകുന്ന കാര്യം പരിഗണിച്ചേക്കും. കൂടുതൽ സമയം…
Read Moreസ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നൽകുന്ന വിദ്യാർഥികൾക്ക് മാത്രം അഡ്മിഷൻ! സത്യപ്രസ്താവന ഒപ്പിട്ട് വാങ്ങണം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കൊച്ചി: സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നൽകുന്നവർക്ക് മാത്രമേ സർവകലാശാല പ്രവേശനം നൽകാവൂ എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാര്‍ഥികളുടെ ഇടയില്‍ ബോധവത്കരണം വേണമെന്നും അതിനുള്ള നടപടി സര്‍വകലാശാലായില്‍ പ്രവേശനം നേടുമ്പോള്‍ തന്നെ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സിലര്‍മാരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയില്‍ പ്രവേശന സമയത്തും ബിരുദം നൽകുന്നതിന് മുമ്പും സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവന ഒപ്പിട്ട് വാങ്ങണം. സർവകലാശാല നിയമനങ്ങളുടെ കാര്യത്തിലും ഇതേരീതി പിന്തുടരണമെന്നും ഗവർണർ പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സംസ്കാരികവുമായ മണ്ഡലത്തില്‍ സ്ത്രീകള്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. സ്ത്രീധനം ഇല്ലാതാക്കുക എന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല . എല്ലാ മനുഷ്യരുടെയും ആവശ്യമാണ്. മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ സഹകരണമുണ്ടെങ്കില്‍ ഇത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ഗവർണർ കഴിഞ്ഞദിവസം ഉപവാസ…
Read Moreസമവായത്തിന്റെ പേരില്‍ ഡിസിസികള്‍ പിടിച്ചടക്കാന്‍ ഗ്രൂപ്പുകള്‍! കോണ്‍ഗ്രസ് പുനഃസംഘടന തത്കാലം ഡിസിസി പ്രസിഡന്റുമാരില്‍ ഒതുങ്ങും
തോമസ് വര്‍ഗീസ് തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം സ്വന്തമാക്കാന്‍ ഗ്രൂപ്പുകള്‍ സമവായ ഫോര്‍മുലയുമായി രംഗത്ത്. പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരനെ നിയമിച്ചതിനു പിന്നാലെ നിലവിലെ എ,ഐ ഗ്രൂപ്പ് സംവിധാനങ്ങള്‍ ആടി ഉലഞ്ഞ സ്ഥിതിയിലാണ്. ഈ സാഹചര്യത്തില്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സമവായത്തിലൂടെ ആളുകളെ കണ്ടെത്തുക എന്ന നീക്കമാണ് ഇപ്പോള്‍ ഗ്രൂപ്പുകള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇരു ഗ്രൂപ്പുകളും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേയക്ക് പരിഗണിക്കേണ്ടവരുടെ ലിസ്റ്റും തയാറാക്കി. മുന്‍ മന്ത്രിമുതല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വ്യക്തി വരെ പല ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതായാണ് വിവിരം. നിലവില്‍ അഭിപ്രായ വ്യത്യാസം കാണിക്കാതെ ഗ്രൂപ്പ് നോമിനികളെ എങ്ങനേയും ജില്ലാ കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തിച്ചശേഷം കെപിസിസിയില്‍ പിടിമുറുക്കുകയാണ് ലക്ഷ്യം. സംഘടന ചലിക്കണമെങ്കില്‍ ഡിസിസിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകണം. ഡിസിസി പ്രസിഡന്റുമാരെ ഗ്രൂപ്പിന്റെ താത്പര്യത്തിന് അനുസരിച്ച് നിയമിച്ചു കഴിഞ്ഞാല്‍ അവരുടെ…
Read Moreകേറിവാടാ… മക്കളേ…! പത്ത് വർഷത്തിനുശേഷം പഴയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഓഫീസിൽ കേരള കോണ്‍ഗ്രസ് നേതാക്കളെത്തി
കോട്ടയം: പത്ത് വർഷത്തിനുശേഷം പഴയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഓഫീസിൽ കേരള കോണ്‍ഗ്രസ് നേതാക്കളെത്തി. കോട്ടയം സ്റ്റാർ ജംഗ്ഷനിൽ പഴയ ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഇന്നലെ മുതൽ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസായ ഉദ്ഘാടനം ചെയ്തു പ്രവർത്തനമാരംഭിച്ചതോടെയാണ് നേതാക്കൾ നീണ്ട ഇടവേളയ്ക്കുശേഷം ഇവിടെയെത്തിയത്. അതേസമയം പാർട്ടിയിലെ സ്ഥാനമാനങ്ങളെ ചൊല്ലി അതൃപ്തി പ്രകടിപ്പിട്ട ഫ്രാൻസിസ് ജോർജ് ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾ ചടങ്ങിൽ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. വർഷങ്ങൾക്കു മുന്‍പ് മാണിയും ജോസഫും രണ്ടു പക്ഷത്തായിരുന്ന കാലത്ത് പി.ജെ. ജോസഫ് ആരംഭിച്ചതാണ് രണ്ടു നിലയിൽ സൗകര്യങ്ങളുള്ള ഈ ഓഫീസ്. എൽഡിഎഫിൽ മന്ത്രിമാരായിരിക്കെ പി.ജെ. ജോസഫിനും ടി.യു. കുരുവിളയ്ക്കും വി. സുരേന്ദ്രൻപിള്ളയ്ക്കും മോൻസ് ജോസഫിനും ഇവിടെ സ്വീകരണം നൽകിയിട്ടുണ്ട്. ഈ ഓഫീസിലും തൊട്ടുചേർന്നുള്ള ഐഡ ഹോട്ടലിലുമായിരുന്നു ജോസഫ് വിഭാഗത്തിന്റെ അക്കാലത്തെ പരിപാടികൾ പതിവായി നടന്നിരുന്നത്.…
Read More