തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കൾ പ്രതികളല്ലെന്ന് പോലീസ്. കേസിൽ ആകെ 22 പ്രതികളാണുള്ളത്. കേസിൽ കുറ്റപത്രം ജൂലൈ 24-ന് ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെ സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പണത്തിന്റെ ഉറവിടത്തിൽ ബിജെപികാർക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്. കേസ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നായിരിക്കും കുറ്റപത്രത്തിൽ പ്രധാനമായും ആവശ്യം ഉന്നയിക്കുക. ഇഡി അന്വേഷിക്കേണ്ട വകുപ്പാണിത്. നിലവിൽ ബിജെപി നേതാക്കളൊന്നും കേസിൽ സാക്ഷികളല്ല. എന്നാൽ പിന്നീട് പ്രോസിക്യൂട്ടർ ചുമതലയേറ്റ ശേഷം കോടതി നടപടികൾ തുടങ്ങിയാലേ സാക്ഷി പട്ടികയിൽ ബിജെപി നേതാക്കൾ വരുമോയെന്ന് അന്തിമമായി പറയാൻ കഴിയൂ. കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സുരേന്ദ്രൻ ഹാജരായിരുന്നു. ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു.
Read MoreCategory: Loud Speaker
മാധ്യമങ്ങളെ മറന്നേക്കൂ, അടുത്ത ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ ബിജെപിയുടെ നിയന്ത്രണത്തിലാകും! തമിഴ്നാട് ബിജെപി അധ്യക്ഷന്റെ പ്രസ്താവന വിവാദത്തിൽ
ചെന്നൈ: മാധ്യമങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്ന തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പ്രസ്താവന വിവാദത്തിൽ. ബിജെപിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും ആറ് മാസത്തിനകം ഈ മാധ്യമങ്ങളെ ബിജെപിയുടെ വരുതിയിലാക്കുമെന്നുമെന്ന അണ്ണാമലൈയുടെ പ്രസ്താവനകളാണ് വിവാദത്തിലായത്. തമിഴ്നാടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ ആയിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം. “മാധ്യമങ്ങളെ മറന്നേക്കൂ. അവര്‍ നമ്മളെക്കുറിച്ച് എന്തൊക്കെ അപവാദം പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതില്ല. അടുത്ത ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ ബിജെപിയുടെ നിയന്ത്രണത്തിലാകും’ – അണ്ണാമലൈ പറഞ്ഞു. തമിഴ്നാട് മുന്‍ ബിജെപി അധ്യക്ഷനും നിലവില്‍ കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രിയുമായ എല്‍ മുരുകന് മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കുമെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അദ്ദേഹത്തിന്റെ കൈയിൽ സുരക്ഷിതമാണെന്നുമായിരുന്നു പരാമർശം. ഐപിഎസ് പദവി രാജിവച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ആളാണ് “കർണാടക പോലീസിലെ സിങ്കം’ എന്നറിയപ്പെട്ടിരുന്ന അണ്ണാമലൈ. 2009-ല്‍ 284-ാം റാങ്ക് നേടിയാണ് അണ്ണാമലൈ സിവിൽ സര്‍വീസ് പാസായത്. കര്‍ണാടക…
Read Moreയുപിയിൽ മൂന്നാം ക്ലാസുകാരിക്ക് പീഡനം! 26 കാരനായ വിവാഹിതനായ ബന്ധു അറസ്റ്റിൽ
ലക്നോ: ഉത്തര്‍പ്രദേശില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റില്‍. ലക്ഷ്മിപുരിലാണ് സംഭവം. 26 കാരനായ വിവാഹിതനായ യുവാവാണ് കേസില്‍ അറസ്റ്റിലായത്. വീടിനു മുന്പില് കളിച്ചുകൊണ്ടിരുന്ന മൂന്നാം ക്ലാസുകാരിയായ കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിച്ചത്. പ്രതിക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read Moreവിവാദങ്ങൾ കിറ്റെക്സിനു നേട്ടമുണ്ടാക്കി! കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന സാബു ജേക്കബിന്റെ നിലപാട് ദൗർഭാഗ്യകരം; ധനമന്ത്രി
ന്യൂഡൽഹി: വിവാദങ്ങൾകൊണ്ട് കിറ്റെക്സ് ഓഹരിവിപണയിൽ വൻ നേട്ടമുണ്ടാക്കിയെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന കിറ്റെക്സ് എംഡി സാബു ജേക്കബിന്റെ നിലപാട് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായങ്ങൾക്ക് അനുകൂലമായ നിലപാടാണു സർക്കാരിന്റെത്. കിറ്റെക്സ് കാര്യത്തിൽ കൂടുതൽ വിവാദത്തിനില്ല. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും സർക്കാർ നയം വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായങ്ങളെ പ്രോൽസാഹിപ്പിക്കുന്പോൾ തൊഴിലാളികളെ സംരക്ഷിക്കും. തൊഴിൽ നിയമത്തിൽ മാറ്റം വരുത്തില്ല. സംസ്ഥാനത്തൊരിടത്തും തൊഴിൽ സമരങ്ങളോ, അത്തരം പ്രശ്നങ്ങളോ ഇപ്പോഴില്ല. സിനിമാ ഷൂട്ടിംഗ് ഹൈദരാബാദിലേക്കു പോയതു താത്കാലികമാണെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു.
Read Moreജിഎസ്ടിക്കു പുറത്ത് ശേഷിക്കുന്നത് മദ്യവും ഇന്ധനവും! പെട്രോൾ ജിഎസ്ടിയിൽ പറ്റില്ല; വാറ്റ് കുറയ്ക്കില്ല; ധനമന്ത്രി കെ.എൻ. ബാലഗോപാൽ
ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങൾ കൂടി ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന നിർദേശം അംഗീകരിക്കില്ലെന്നും സംസ്ഥാന സർക്കാരിന്റെ ഇന്ധന വാറ്റ് നികുതി കുറയ്ക്കാനാകില്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ജിഎസ്ടിക്കു പുറത്ത് മദ്യവും ഇന്ധനവുമാണു ശേഷിക്കുന്നത്. സംസ്ഥാനങ്ങളുടെ ശേഷിച്ച നികുതി അവകാശം കൂടി കവരാൻ അനുവദിക്കാനാകില്ല. ജിഎസ്ടി ഇനങ്ങളുടെ സംസ്ഥാനത്തിനുള്ള നികുതി വിഹിതം കിട്ടാനായി കേന്ദ്രത്തിനു മുന്നിൽ കൈനീട്ടേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇന്ധനം, മദ്യം എന്നിവയിൽ മാത്രമാണു സംസ്ഥാന സർക്കാരിനു നികുതി അവകാശമുള്ളത്. അതുകൂടി കേന്ദ്രത്തിനു നൽകുന്നതു സംസ്ഥാന താത്പര്യത്തിന് എതിരാണ്. അതിനാൽ സമ്മതിക്കില്ല.
Read Moreസാബു ജേക്കബിന്റെ നിലപാട് ദൗർഭാഗ്യകരം; വിവാദങ്ങൾകൊണ്ട് കിറ്റെക്സ് ഓഹരിവിപണിയിൽ വൻ നേട്ടമുണ്ടാക്കിയെന്ന് ധനമന്ത്രി
ന്യൂഡൽഹി: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന കിറ്റെക്സ് എംഡി സാബു ജേക്കബിന്റെ നിലപാട് ദൗർഭാഗ്യകരമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. കേരളത്തിനെതിരേ പരാമർശങ്ങൾ അദ്ദേഹം നടത്താൻ പാടില്ലായിരുന്നു. വിവാദങ്ങൾകൊണ്ട് കിറ്റെക്സ് ഓഹരിവിപണിയിൽ വൻ നേട്ടമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി അഞ്ചു ശതമാനമായി ഉയർത്തണമെന്നും ധനമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്. ജിഎസ്ടി നഷ്ടപരിഹാര കാലാവധി അഞ്ചു വർഷം കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടതായി ബാലഗോപാൽ പറഞ്ഞു.
Read Moreരണ്ട് ദിവസത്തിൽ 3.75 ലക്ഷം പരിശോധനകൾ! കോവിഡ്; ഇന്നും നാളെയും കൂട്ടപ്പരിശോധന; കോവിഡ് മുക്തരായവരെ പരിശോധനയിൽ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് കൂട്ടപരിശോധന നടത്തും. രണ്ട് ദിവസത്തിൽ 3.75 ലക്ഷം പരിശോധനകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിലും തുടർച്ചയായി വ്യാപനം നടക്കുന്ന സ്ഥലങ്ങളും കണ്ടെത്തിയാകും പരിശോധന നടത്തുക. ഇൻഫ്ളുവൻസ ലക്ഷണമുള്ളവർ, ഗുരുതര ശ്വാസകോശ അണുബാധയുള്ളവർ, കോവിഡ് ലക്ഷണങ്ങളില്ലെങ്കിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുള്ളവർ, വിവിധ രോഗങ്ങളുമായി ആശുപത്രികളെ സമീപിക്കുന്നവർ, ഡോക്ടർമാർ നിർദേശിക്കുന്ന മറ്റ് രോഗ ലക്ഷണമുള്ളവർ തുടങ്ങിയവരെ പരിശോധനയ്ക്കു വിധേയരാക്കും. കോവിഡ് മുക്തരായവരെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട ്.
Read More“ഒരു അബദ്ധം പറ്റിയതാണ്’, ഇനി വീഴ്ച ഉണ്ടാവില്ല; മാസ്ക് കൊണ്ട് മുഖം തുടച്ചതിൽ ഖേദ പ്രകടനവുമായി പി.പി. ചിത്തരഞ്ജൻ
ആലപ്പുഴ: ചാനൽ ചർച്ചയ്ക്കിടെ മാസ്ക് കൊണ്ട് മുഖം തുടച്ചതിൽ ഖേദ പ്രകടനവുമായി ആലപ്പുഴ എംഎൽഎ പി.പി. ചിത്തരഞ്ജൻ. ഒരു അബദ്ധം പറ്റിയതാണെന്നും, ഇനി വീഴ്ച ഉണ്ടാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് ചാനൽ ചർച്ചയ്ക്കിടെ എംഎൽഎ മാസ്ക് കൊണ്ട് മുഖം തുടച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തതോടെ എംഎൽഎയ്ക്കെതിരേ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു.
Read Moreസീരിയലുകള്‍ ചിത്രീകരിക്കാന്‍ അനുവാദം നല്‍കിയിട്ട് ആഴ്ചകളായി, സിനിമയ്ക്കു മാത്രം അനുവാദമില്ല! സിനിമകളുടെ ഷൂട്ടിംഗ് കേരളത്തിനു പുറത്തേക്ക്; മുഖ്യമന്ത്രി ഇടപെടണമെന്നു ഫെഫ്ക
കൊച്ചി: കേരളത്തിൽ ഷൂട്ടിംഗിന് അനുമതിയില്ലാത്തതിനാൽ ഏഴോളം സിനിമകളുടെ ഷൂട്ടിംഗ് തെലങ്കാനയിലേക്കും തമിഴ്നാട്ടിലേക്കും മാറ്റിയെന്നും സിനിമാ ചിത്രീകരണം പുനരാരംഭിക്കാൻ മുഖ്യമന്ത്രി ഇടപെട്ട് അനുമതി നല്‍കണമെന്നും സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഉള്‍പ്പെടെ ഷൂട്ടിംഗ് ഇതര സംസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. അവിടങ്ങളിൽ സിനിമാ മേഖല വീണ്ടും സജീവമായിക്കഴിഞ്ഞു. യാതൊരു കാര്‍ക്കശ്യവും നിബന്ധനകളുമില്ലാതെയാണ് അവിടെ ഷൂട്ടിംഗ് നടക്കുന്നത്. കേരളത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സീരിയലുകള്‍ ചിത്രീകരിക്കാന്‍ അനുവാദം നല്‍കിയിട്ട് ആഴ്ചകളായി. എന്നിട്ടും സിനിമയ്ക്കു മാത്രം അനുവാദമില്ല. ഇതുമൂലം സിനിമാ മേഖലയിലെ അടിസ്ഥാനവര്‍ഗ തൊഴിലാളികൾക്ക് തൊഴില്‍ നഷ്ടമായിരിക്കുകയാണെന്നു ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍, ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ഒന്നാം അടച്ചിടല്‍ സമയത്ത് ചലച്ചിത്ര തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ 2,000 രൂപ സഹായമായി നല്കിയതു രണ്ടാം ഘട്ടത്തില്‍ 1,000 രൂപയായി കുറച്ചു.…
Read Moreപോലീസ് എന്തൊക്കെയോ ചോദിച്ചു; വിചിത്രമായ അന്വേഷണമാണ് നടക്കുന്നത്…! കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ചെയ്യലിനുശേഷം കെ. സുരേന്ദ്രൻ
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ശരിയായ ദിശയിലല്ലെന്നും അന്വേഷണത്തെക്കുറിച്ച് പോലീസിനു വ്യക്തതയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ചോദ്യം ചെയ്യലിനുശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് എന്തൊക്കെയോ ചോദിച്ചുവെന്നും കോൾ ലിസ്റ്റിലുള്ളവരെക്കുറിച്ച് ചോദിച്ചപ്പോൾ അറിയാവുന്നതൊക്കെ പറഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു. പരാതിക്കാരന്റെ കോൾ ലിസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ ചോദ്യങ്ങൾ. ആരൊക്കെ വിളിച്ചിരുന്നു എന്നതു സംബന്ധിച്ചാണ് ചോദ്യങ്ങളുണ്ടായിരുന്നത്. അവരെയൊക്കെ അറിയാമോ എന്നു ചോദിച്ചു. അറിയാവുന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പ്രതികൾ ആരെയൊക്കെ ഫോണിൽ ബന്ധപ്പെട്ടെന്നു പോലീസ് അന്വേഷിക്കുന്നില്ല. വിചിത്രമായ അന്വേഷണമാണ് നടക്കുന്നത്. ഉത്തരവാദിത്വപ്പെട്ട പൊതുപ്രവർത്തകനെന്ന നിലയ്ക്കാണ് താൻ ചോദ്യം ചെയ്യലിനു ഹാജരായത്. രാഷ്ട്രീയ പകപോക്കലാണ് ഇതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഹാജരായതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. എന്നാൽ, ബിജെപിക്കു പണം കടത്തലുമായി യാതൊരു ബന്ധവുമില്ലെന്ന് ചോദ്യം ചെയ്യലിനു മുൻപും ശേഷവും സുരേന്ദ്രൻ ആവർത്തിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കൊണ്ടുവന്ന പണമാണെങ്കിൽ അന്വേഷണസംഘം അതു കണ്ടുപിടിക്കട്ടെ.…
Read More