ഇ​മെ​യി​ല്‍ ചോ​ര്‍​ത്താ​ന്‍ വി​ദേ​ശ​ചാ​ര​ന്‍​മാ​ര്‍ !  പ്ര​വാ​സി​ക്ക് ന​ഷ്ട​മാ​യ​ത് ല​ക്ഷ​ങ്ങ​ള്‍; യു​കെ-​ചൈ​നീ​സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ പ​ണം ചോ​ര്‍​ത്തി

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: വി​ദേ​ശ​ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍നി​ന്ന് പ്ര​വാ​സി വ്യ​വ​സാ​യി​ക​ളു​ടെ കോ​ടി​ക​ളു​ടെ സ​മ്പാ​ദ്യം അ​പ​ഹ​രി​ക്കു​ന്നി​ത​നാ​യി ഇ-​മെ​യി​ല്‍ ചോ​ര്‍​ത്താ​ന്‍ വി​ദേ​ശ​ചാ​ര​ന്‍​മാ​ര്‍. വ്യ​വ​സാ​യി​ക​ളു​ടെ ഇ-​മെ​യി​ല്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ബി​സി​ന​സ് അ​ക്കൗ​ണ്ടു​ക​ളി​ല്‍നി​ന്ന് കോ​ടി​ക​ള്‍ ക​വ​ര്‍​ച്ച ചെ​യ്യാ​ന്‍ ചാ​ര​ന്‍​മാ​ര്‍ സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യു​ണ്ട്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ 70,000 യു​എ​സ് ഡോ​ള​റാ​ണ് (52 ല​ക്ഷം) ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​യെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ പി.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ-​മെ​യി​ല്‍ ചോ​ര്‍​ത്തി​യു​ള്ള വ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ആ​ദ്യ​മാ​യാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത്. ജൂ​ണ്‍ ആ​ദ്യ​വാ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​വാ​സി ദു​ബാ​യി​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ സി​ഇ​ഒ ആ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. ബി​സി​ന​സ് ആ​വ​ശ്യാ​ര്‍​ഥം മ​റ്റു ക​മ്പ​നി​ക​ളു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ള്‍ ഇ-​മെ​യി​ല്‍ വ​ഴി​യാ​ണ് ന​ട​ത്താ​റു​ള്ള​ത്. അ​ടു​ത്തി​ടെ വി​മാ​ന​ത്തി​ന്‍റെ ലാ​ന്‍​ഡിം​ഗ് ഗി​യ​ര്‍ പാ​ട്‌​സു​ക​ള്‍ വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​ര്‍ ഒ​പ്പു​വ​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ടെ​ത്തി​യ​പ്പോ​ള്‍ ഈ ​ക​മ്പ​നി​യു​ടെ​താ​യ ഒ​രു…

Read More

പോ​ലീ​സ് ക്വാ​ർട്ടേ​ഴ്സി​ല്‍ ‘ആ​ള്‍​മാ​റാ​ട്ടം’;  സം​ശ​യാ​സ്പ​ദ​മാ​യി ചി​ല​രു​ടെ സാ​ന്നി​ധ്യം ; വ​നി​താ സി​പി​ഒ​യ്ക്ക് പ​ക​രം അ​ക​ത്ത് പു​രു​ഷ​ന്‍

കോ​ഴി​ക്കോ​ട്: ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പോ​ലീ​സു​കാ​ര്‍​ക്കാ​യി അ​നു​വ​ദി​ച്ച ക്വാ​ർട്ടേ​ഴ്സി​ല്‍ ആ​ള്‍​മാ​റാ​ട്ടം. സം​ശാ​സ്പ​ദ​മാ​യി ചി​ല ആ​ളു​ക​ള്‍ ക്വാ​ർട്ടേ​ഴ്സി​ല്‍ വ​ന്നു​പോ​കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ള്‍​മാ​റാ​ട്ടം ന​ട​ന്ന​താ​യി വ്യ​ക്ത​മാ​യ​ത്. വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ വേ​ണ്ട ക്വ​ട്ടേ​ഴ്സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത് പു​റ​ത്ത് നി​ന്നു​ള്ള ഒ​രു പു​രു​ഷ​നാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ ക്വാ​ർട്ടേ​ഴ്സി​ലാ​ണ് ആ​ള്‍​മാ​റാ​ട്ടം ക​ണ്ടെ​ത്തി​യ​ത്.മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ജോ​ലി ചെ​യ്യു​ന്ന വ​നി​താ പോ​ലീ​സി​ന്‍റെ പേ​രി​ലു​ള്ള​താ​യി​രു​ന്നു ക്വാ​ർട്ടേ​ഴ്സ്. ര​ഹ​സ്യ​വി​വ​ര​ത്തത്തുട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​നി​താ പോ​ലീ​സു​കാ​രി ക്വ​ാർട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്നി​ല്ലെ​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മാ​യി. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ചി​ല​ര്‍ വ​രു​ന്നു​ണ്ടെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴ​ണ് ബ​ന്ധു​വാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​തെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​ത്. പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ ക്കും ​വേ​ണ്ടി മാ​ത്രം താ​മ​സി​ക്കു​ന്ന​തി​നു​ള്ള ക്വാ​ർട്ടേ​ഴ്സു​ക​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി മ​റ്റു​ള്ള​വ​രെ താ​മ​സി​പ്പി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് ച​ട്ടം. ഇ​ത് പ​ര​സ്യ​മാ​യി ലം​ഘി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ട​ക്കി​ടെ ക്വാർ​ട്ടേ​ഴ്സു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ…

Read More

സി​പി​എം ജി​ല്ലാ ക​മ്മറ്റി​ ചർച്ച ചെയ്യുന്നു;  സിന്ധുമോൾ ജേക്കബിന്‍റെ ഭാവി എന്താവുമെന്ന് ഇന്നറിയാം

കോ​ട്ട​യം: സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന സി​പി​എം ജി​ല്ലാ ക​മ്മറ്റി​ക്കു തു​ട​ക്ക​മാ​യി. രാ​വി​ലെ പത്തിന് ആ​രം​ഭി​ച്ച ക​മ്മറ്റി​യി​ൽ പാ​ലാ​യി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ജോ​സ് കെ. ​മാ​ണി​യു​ടെ തോ​ൽ​വി, പി​റ​വ​ത്തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സ്ഥാ​നാ​ർ​ഥി സി​ന്ധു മോ​ൾ ജേ​ക്ക​ബി​നെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കു​ന്ന​ത്, സം​ഘ​ട​ന കാ​ര്യ​ങ്ങ​ളും, ജി​ല്ല​യി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സ്ഥാ​നാ​ർ​ഥി​യും ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സി​ന്ധു​മോ​ൾ ജേ​ക്ക​ബി​നെ പു​റ​ത്താ​ക്കു​ന്ന​തും ജി​ല്ലാ ക​മ്മറ്റി​യു​ടെ അ​ജ​ണ്ട​യി​ലു​ണ്ട്. പി​റ​വ​ത്ത് സ്ഥാ​നാ​ർ​ഥി​യാ​യ​പ്പോ​ൾ ത​ന്നെ സി​ന്ധു​മോ​ളെ ഉ​ഴ​വൂ​ർ ലോ​ക്ക​ൽ ക​മ്മ​റ്റി പു​റ​ത്താ​ക്കി​യി​രു​ന്നു. ഈ ​തീ​രു​മാനം പീ​ന്നി​ട് പാ​ലാ ഏ​രി​യാ ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സി​ന്ധു​മോ​ളെ പു​റ​ത്താ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തു ജി​ല്ലാ ക​മ്മറ്റി​യാ​ണെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. ലോ​ക്ക​ൽ, ഏ​രി​യ ക​മ്മറ്റി​ക​ളു​ടെ തീ​രു​മാ​നം സാ​ധാ​ര​ണ​യാ​യി ജി​ല്ലാ ക​മ്മറ്റി അം​ഗീ​ക​രി​ക്കു​ക​യാ​ണ്…

Read More

എ​ന്താ​ണ് പെ​ഗാ​സ​സ്? ഫോ​ണ്‍ ചോ​ർ​ത്ത​ൽ പാ​ർ​ല​മെ​ന്‍റി​ൽ; ലോക്സഭയി ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ഫോ​ണ്‍ ചോ​ർ​ത്ത​ൽ വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. ചാ​ര സോ​ഫ്റ്റ് വെ​യ​ർ ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്തെ പ്ര​മു​ഖ​രു​ടെ ഫോ​ണ്‍ ചോ​ർ​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യാ​ണ് ലോ​ക്സ​ഭ​യി​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത് . ഫോ​ൺ ചോ​ർ​ത്ത​ൽ സം​ഭ​വം ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യോ​ടു​ള്ള ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണെ​ന്നും നി​ഷ്പ​ക്ഷ​വും സ്വ​ത​ന്ത്ര​വു​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രു​ക​ൾ​ക്കു മാ​ത്രം കൈ​മാ​റു​ന്ന പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചു ചോ​ർ​ത്ത​ൽ ന​ട​ത്തി​യെ​ന്ന ആ​ക്ഷേ​പം പു​റ​ത്തു​വ​ന്ന​തോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​രും പ്ര​തി​ക്കൂ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ഇ​ള​ക്കി​മ​റി​ക്കു​ന്ന മ​റ്റു വി​വാ​ദ​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണോ പാ​ർ​ല​മെ​ന്‍റ് കൂ​ടു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് ഇ​ങ്ങ​നെ​യൊ​രു വി​വാ​ദം ക​ത്തി​പ്പി​ടി​ച്ച​തെ​ന്ന സം​ശ​യ​വും പ​ല​രും ഉ​യ​ർ​ത്തു​ന്നു​ണ്ട്.ഇ​ക്കാ​ര്യ​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​സ​ഭ​യി​ൽ ബി​നോ​യ് വി​ശ്വം എം​പി​യും നോ​ട്ടീ​സ് ന​ൽ​കി. ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ഭ​ര​ണ​പ​ക്ഷ അം​ഗ​മാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി​യും ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ങ​നെ…

Read More

സെൽഫി സമയം പോകുന്ന പരിപാടി; ത​നി​ക്കൊ​പ്പം നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്ക​ണ​മെ​ങ്കി​ൽ 100 രൂ​പ ന​ൽ​ക​ണ​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി

ഭോ​പ്പാ​ൽ: ത​നി​ക്കൊ​പ്പം നി​ന്ന് സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​വ​രി​ല്‍ നി​ന്നും പ​ണം ഈ​ടാ​ക്കു​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി ഉ​ഷ താ​ക്കൂ​ര്‍. സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​വ​ര്‍ 100 രൂ​പ വീ​തം ന​ല്‍​ക​ണ​മെ​ന്നും ഈ ​പ​ണം ത​ന്‍റെ പാ​ര്‍​ട്ടി​യാ​യ ബി​ജെ​പി​യു​ടെ പ്രാ​ദേ​ശി​ക മ​ണ്ഡ​ല്‍ യൂ​ണി​റ്റിന്‍റെ ട്ര​ഷ​റി​യി​ല്‍ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. സെ​ല്‍​ഫി​ക്ക് നി​ന്നു കൊ​ടു​ക്കു​ന്ന​ത് സ​മ​യം പോ​കു​ന്ന കാ​ര്യ​മാ​ണ്. ഇ​തു​കാ​ര​ണം തന്‍റെ പ​രി​പാ​ടി​ക​ള്‍ വൈ​കാ​റു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

സ്വ​ന്തം ചോ​ര​യി​ല്‍ ഉ​ണ്ടാ​യ കു​ഞ്ഞി​നെ ന​ഷ്ട്ട​പ്പെ​ടു​ത്തു​ക എ​ന്ന ദു​ര്യോ​ഗം എ​നി​ക്കു​ണ്ടാ​യി​ട്ടു​ണ്ട് ! സാ​റാ​സ് ക​ണ്ട​തി​നു ശേ​ഷം ഇ​ന്ന​ലെ വീ​ണ്ടും ആ ​ദുസ്വ​പ്നം ക​ണ്ടു; കെ ​എം മാ​ണി​യു​ടെ മരുമകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

സാ​റാ​സ് സി​നി​മ ക​ണ്ട​തി​നു​ശേ​ഷം മൂ​ന്നാ​മ​ത്തെ കു​ഞ്ഞി​നെ ഗ​ര്‍​ഭഛി​ദ്ര​ത്തി​ലൂ​ടെ ഇ​ല്ലാ​താ​ക്കി​യ​തി​ന്‍റെ പേ​ടി സ്വ​പ്നം ത​ന്നെ വേ​ട്ട​യാ​ടു​ന്ന​താ​യി എം.​പി ജോ​സ​ഫ് മേ​നാ​ച്ചേ​രി. സി​നി​മ ക​ണ്ട ശേ​ഷം പോ​സ്റ്റ് ചെ​യ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​യി​രു​ന്നു എം.​പി ജോ​സ​ഫ് വെ​ളി​പ്പെ​ടു​ത്ത​ൽ. മു​ൻ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​റും മു​ൻ സം​സ്ഥാ​ന ലേ​ബ​ർ ക​മ്മീ​ഷ​ണ​റും മു​ൻ യു​എ​ൻ ഒ​ഫീ​ഷ്യ​ലും മു​ൻ മ​ന്ത്രി കെ ​എം മാ​ണി​യു​ടെ മ​രു​മ​ക​നും ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ക്ക​രി​പ്പൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന എം.​പി ജോ​സ​ഫ് മേ​നാ​ച്ചേ​രി. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം പ്രി​യ​പ്പെ​ട്ട ശ്രീ ​പ്ര​ശാ​ന്ത് ക​ള​ക്ട​ർ ബ്രോ , ​താ​ങ്ക​ളു​ടെ ആ​ദ്യ ചി​ത്ര​മാ​യ Sara’s ന്‍റെ ലി​ങ്ക് അ​യ​ച്ചു ത​ന്ന​തി​ന് ന​ന്ദി. ഒ​റ്റ​യി​രി​പ്പി​ൽ ഇ​ന്ന​ലെ ത​ന്നെ ഞാ​നാ ചി​ത്രം മു​ഴു​വ​നും ക​ണ്ടു. മി​ക​വു​റ്റ രീ​തി​യി​ല്‍ നി​ര്‍​മി​ച്ച ഒ​രു ചി​ത്രം. അ​ന്നാ ബെ​ന്നി​ന്‍റേ​ത് വ​ള​രെ​യ​ധി​കം പ്ര​ശം​സ​യ​ര്‍​ഹി​ക്കു​ന്ന ഒ​രു പ്ര​ക​ട​ന​മാ​ണ്‌. സ​ണ്ണി വെ​യ്നും ഒ​പ്പം ത​ന്നെ. താ​ങ്ക​ളു​ടെ…

Read More

ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കണ്ടെയ്നറുകളിൽ 5000 വ്യാജ ആപ്പിൾ എയർപോട്സുകളും 1372 വ്യാജ ആപ്പിൾ എയർപോഡ്‌സ് പ്രൊകളും; ഒടുവില്‍…

ഡാളസ്: ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കണ്ടെയ്നറുകളിൽനിന്നും ആപ്പിളിന്‍റെ എന്ന് തോന്നിപ്പിക്കുന്ന എയർപോട്സുകൾ കസ്റ്റംസ് ആൻഡ് ബോർഡ് പ്രൊട്ടക്ഷൻ ഓഫീസ് സിൻസിനാറ്റിയിൽ നിന്നും പിടിച്ചെടുത്തു. ഒന്നര മില്ല്യൻ ഡോളർ വിലമതിപ്പുള്ള 5000 വ്യാജ ആപ്പിൾ എയർപോട്സുകളും 1372 വ്യാജ ആപ്പിൾ എയർപോഡ്‌സ് പ്രൊകളും ആണ് പിടിച്ചെടുത്തത്. കണ്ടെയ്നറുകൾ കസ്റ്റംസ് ക്ലിയറൻസിന്‍റെ ഭാഗമായി കൂടുതൽ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇറക്കുമതിചെയ്ത ഉത്പന്നങ്ങൾക്ക് ശരിയായ ട്രേഡ് മാർക്കോ , കമ്പനിക്ക് നിയമപരമായ ലൈസൻസോ ഇല്ല എന്ന് തെളിഞ്ഞത്. പിടിച്ചെടുത്ത 5 കണ്ടെയ്നറുകളും ടെക്സസിലുള്ള ബ്രൗസ്‌വിലൽ സിറ്റിയിലേക്കാണ് ഇറക്കുമതി ചെയ്യാൻ ഉദ്ദേശിച്ചതെന്ന് വെള്ളിയാഴ്ച ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്ന വ്യാജ ഉൽപന്നങ്ങൾ രാജ്യത്തിൻറെ സമ്പദ്ഘടനയെ ബാധിക്കുമെന്ന് കസ്റ്റംസ് സ്റ്റാൻഡ് ബോർഡ് പ്രൊട്ടക്ഷൻ ഓഫീസ് അറിയിച്ചു. റിപ്പോർട്ട്: ബാബു പി. സൈമൺ

Read More

കേ​ര​ളം കോ​വി​ഡ് കി​ട​ക്ക​യി​ലാ​ണെ​ന്ന കാ​ര്യം മ​റ​ക്കേ​ണ്ട! ബ​ക്രീ​ദ് പ്ര​മാ​ണി​ച്ചു​ള്ള ഇ​ള​വു​ക​ൾ; കേ​ര​ള​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി

ന്യൂ​ഡ​ൽ​ഹി: ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് കേ​ര​ള​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കി​യ​തി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും പാ​ർ​ട്ടി വ​ക്‌​താ​വു​മാ​യ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി. ന​ട​പ​ടി നി​ന്ദ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ൻ​വാ​ർ യാ​ത്ര ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ങ്കി​ൽ ബക്രിദ് ആ​ഘോ​ഷ​വും അ​ങ്ങ​നെ ത​ന്നെ​യാ​ണ്. കേ​ര​ളം കോ​വി​ഡ് കി​ട​ക്ക​യി​ലാ​ണെ​ന്ന കാ​ര്യം മ​റ​ക്കേ​ണ്ട​ന്നും സിം​ഗ്‌​വി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Read More

ഇ​യാ​ള്‍ ജ​യി​ലി​ലാ​യി​രു​ന്നു…! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ചു; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

രം​ഗ​റെ​ഡ്ഡി: തെ​ലു​ങ്കാ​ന​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. രം​ഗ​റെ​ഡ്ഡി​യി​ലാ​ണ് സം​ഭ​വം. സാ​ദാ​പ്പ​ള്ളി സാ​യ് കു​മാ​ര്‍ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വേ​റെ​യും കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി​ട്ടു​ള്ള ഇ​യാ​ള്‍ ജ​യി​ലി​ലാ​യി​രു​ന്നു. ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി വ​ന​സ്താ​ലി​പു​ര​ത്ത് ഒ​രു ചാ​യ​ക്ക​ട​യി​ല്‍ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. ഇ​വി​ടെ വ​ച്ചാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്. ജൂ​ലൈ 14ന് ​പെ​ണ്‍​കു​ട്ടി ത​നി​ച്ചാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ സാ​യ്കു​മാ​ര്‍, സൗ​ഹൃ​ദം ന​ടി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

Read More

ആ​​​റ് മാ​​​സ​​​ത്തി​​​നി​​​ടെ 1,352 കേ​​​സു​​​ക​​​ള്‍! സം​സ്ഥാ​ന​ത്ത് പോ​ക്‌​സോ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു; ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ…

കൊ​​​ച്ചി: സ്ത്രീ​​​ധ​​​ന പീ​​​ഡ​​​ന​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള കേ​​​സു​​​ക​​​ള്‍ സം​​​സ്ഥാ​​​ന​​​ത്ത് വ​​​ര്‍​ധി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കു​​​ട്ടി​​​ക​​​ള്‍​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലും കു​​​റ​​​വി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി ക​​​ണ​​​ക്കു​​​ക​​​ള്‍. സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ ആ​​​റു മാ​​​സ​​​ത്തി​​​നി​​​ടെ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത് 1,352 പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ആ​​​കെ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത് 3,019 കേ​​​സു​​​ക​​​ളാ​​​ണ്. ഈ ​​​വ​​​ര്‍​ഷം ആ​​​റു മാ​​​സം പി​​​ന്നി​​​ടു​​​മ്പോ​​​ള്‍ ത​​​ന്നെ ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ള്‍ 1,500നോ​​​ട് അ​​​ടു​​​ക്കു​​​ന്ന​​​ത് ആ​​​ശ​​​ങ്ക ഉ​​​ള​​​വാ​​​കു​​​ന്ന​​​താ​​​ണ്. 2018ല്‍ ​​​ക്രൈം റി​​​ക്കാ​​​ഡ്‌​​​സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്ക് പ്ര​​​കാ​​​രം 4,253 കു​​​ട്ടി​​​ക​​​ളാ​​​ണ് പ​​​ല രീ​​​തി​​​യി​​​ലു​​​ള്ള പീ​​​ഡ​​​ന​​​ങ്ങ​​​ള്‍​ക്ക് ഇ​​​ര​​​യാ​​​യ​​​ത്. 2019 ല്‍ ​​​അ​​​ത് 4,553 ആ​​​യി വ​​​ര്‍​ധി​​​ച്ചു. 2018ല്‍ ​​​പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം 3,179 ആ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍, 2019ല്‍ ​​​ഇ​​​ത് 3,609 ആ​​​യി ഉ​​​യ​​​ര്‍​ന്നു. വ​​​ള​​​ര്‍​ത്തു മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍, മ​​​നോ​​​ദൗ​​​ര്‍​ബ​​​ല്യ​​​മു​​​ള്ള​​​വ​​​ര്‍, മ​​​ദ്യ​​​പ​​​രാ​​​യ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ എ​​​ന്നി​​​വ​​​രു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ള്‍, ക്രി​​​മി​​​ന​​​ല്‍ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള മാ​​​താ​​​പി​​​താ​​​ക്ക​​​ളോ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളോ ഉ​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ള്‍, സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്ക​​​ാ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളാ​​​ണ് കൂ​​​ടു​​​ത​​​ല്‍ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍ നേ​​​രി​​​ടു​​​ന്ന​​​ത്.…

Read More