പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് എസ്ഐടി സംഘം വിവരങ്ങള്‍ തേടുന്നതു തുടരുന്നു. പാലക്കാട്ടെ ലോഡ്ജില്‍ നിന്നു ലഭിച്ച രാഹുലിന്റെ ഫോണ്‍ തുറക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. ഫോണിന്റെ ലോക്ക് കൈമാറാന്‍ രാഹുല്‍ തയാറാകാത്തതാണു കാരണം. പ്രധാനപ്പെട്ട പല ചാറ്റ് വിവരങ്ങളും ഇതില്‍ ലഭ്യമാകുമെന്നാണു പോലീസിന്റെ നിഗമനം. ഇതിനിടെ 2024 ഏപ്രില്‍ എട്ടിന് തിരുവല്ലയിലെ ലോഡ്ജില്‍ താന്‍ എത്തിയിരുന്നുവെന്ന വിവരം രാഹുല്‍ സമ്മതിച്ചു. പക്ഷേ, മുറിയെടുത്തത് താനല്ലെന്നും രാഹുല്‍ പറഞ്ഞു.പത്തനംതിട്ട എആര്‍ ക്യാമ്പിലാണ് ഇന്നലെ വൈകുന്നേരം മുതല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യുന്നത്. ഇന്നും ചോദ്യം ചെയ്യലുകള്‍ തുടരും. തെളിവെടു പ്പിനായി പുറത്തേക്കു കൊണ്ടുപോകുമോയെന്നതു വ്യക്തമല്ല. രാഹുലുമായി പുറത്തിറങ്ങിയാല്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണിത്.മൂന്നുദിവസത്തേക്കാണ് രാഹുലിനെ പോലീസ് കസ്റ്റഡിയില്‍വിട്ടത്. നാളെ തിരികെ കോടതിയില്‍ ഹാജരാക്കണം. രാഹുലിന്റെ ജാമ്യാപേക്ഷ 16നു കോടതി പരിഗണിക്കും.ഇതിനു മുമ്പായി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ശ്രമവും അന്വേഷണസംഘം…
Read MoreCategory: Loud Speaker
ഹലാൽ ഭക്ഷണം: റെയിൽവേയുടെ മറുപടിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് അതൃപ്തി; പുതിയ റിപ്പോർട്ട് നൽകാൻ നിർദേശം
പരവൂർ: ട്രെയിനുകളിൽ ഹലാൽ സാക്ഷ്യപ്പെടാത്തിയ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച് ഇന്ത്യൻ റെയിൽവേ നൽകിയ മറുപടി റിപ്പോർട്ട് അപൂർണവും സുതാര്യതയില്ലാത്തതെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഈ വിഷയത്തിൽ ബന്ധപ്പെട്ട എല്ലാ അധികാരികളിൽ നിന്നുമുള്ള വിശദമായ പ്രതികരണങ്ങൾ അടങ്ങിയ റിപ്പോർട്ട് നാല് ആഴ്ചക്കുള്ളിൽ സമർപ്പിക്കാൻ കമ്മീഷൻ റെയിൽവേയോട് ആവശ്യപ്പെട്ടു. ഇത്യൻ റെയിൽവേ മാംസാഹാരത്തിൽ ഹലാൽ സംസ്കരിച്ച മാസം മാത്രമേ വിളമ്പുന്നുള്ളൂ എന്ന പരാതിയാണ് യാത്രക്കാരിൽ നിന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ലഭിച്ചത്. തുടർന്നാണ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ റെയിൽവേ ബോർഡിന് നോട്ടീസ് നൽകിയത്. ട്രെയിനുകളിൽ ഹലാൽ സാക്ഷ്യപ്പെടുത്തിയ ഭക്ഷണം വിൽക്കുന്നതിനോ വിളമ്പുന്നതിനോ ഔദ്യോഗികമായ വ്യവസ്ഥകൾ ഒന്നുമില്ലന്നാണ് റെയിൽവേ മന്ത്രാലയം കമ്മീഷനെ മറുപടിയായി അറിയിച്ചത്. ഇന്ത്യൻ റെയിൽവേയും ഐആർസിറ്റിസിയും അവരുടെ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ് അഥോറിറ്റി ഒഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾ പാലിക്കുന്നതായും റെയിൽവേയുടെ…
Read Moreപിറ്റ്ബുളിനെ ഉപേക്ഷിച്ചതല്ല, കാണാതായത്; കൊച്ചിയെ ഭീതിയിലാഴ്ത്തിയ നായയെ തേടി ഉടമ എത്തി
കൊച്ചി: കൊച്ചി നഗരത്തില്‍ അലഞ്ഞുനടന്ന പിറ്റ്ബുള്‍ ഇനത്തില്‍പെട്ട നായയെ ഉടമയ്ക്ക് കൈമാറി. കൊച്ചി സ്വദേശിയായ സംഗീതിന് ആണ് നായയെ കൈമാറിയത്. നായയെ ഉപേക്ഷിച്ചതല്ല, വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു എന്നാണ് സംഗീത് പറഞ്ഞത്. ഇന്നലെ വൈകിട്ട് ഏഴിന് ആണ് സംഗീത് സൗത്ത് പോലീസ് സ്റ്റേഷനില്‍ എത്തിയത്. നായയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് നായയെ കൈമാറാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് റെസ്ക്യൂ ഹോം അധികൃതര്‍ എത്തി നായയെ ഉടമയ്ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ മതിയായ രേകള്‍ ഇല്ലാതെയാണ് നായയെ വിട്ടുകൊടുത്തതെന്ന് ആനിമല്‍ റെസ്ക്യൂ ടീം ആരോപിച്ചു. നായയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഇല്ലാതെയാണ് കൈമാറിയത് എന്ന് റെസ്ക്യൂ ഹോം അധികൃതര്‍ പറയുന്നത്. അപകടകാരിയായ അമേരിക്കന്‍ പിറ്റ്ബുള്‍ നായയെ ഞായറാഴ്ചയാണ് സുഭാഷ് പാര്‍ക്ക് പരിസരത്ത് കണ്ടെത്തിയത്. രണ്ടു ദിവസമായി നായ തെരുവില്‍ അലഞ്ഞുനടക്കുകയായിരുന്നു. സുഭാഷ് പാര്‍ക്ക് അധികൃതര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ്…
Read Moreസംസ്ഥാനത്ത് റിക്കാര്‍ഡ് കുതിപ്പില്‍ സ്വര്‍ണം; പവന് 1,04,520 രൂപ; ഇനിയും വില വർധിച്ചേക്കുമെന്ന് വ്യാപാരികൾ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ് വര്‍ധന. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 13,065 രൂപയും പവന് 1,04,520 രൂപയുമായി.അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലെ ട്രോയ് ഔണ്‍സിന് 4630 ഡോളര്‍ വരെ പോയതിനുശേഷം ഇന്ന് വിപണി തുറക്കുമ്പോള്‍ ട്രോയ് ഔണ്‍സിന് 4595 ഡോളറില്‍ ആയിരുന്നു. രൂപയുടെ വിനിമയ നിരക്ക് 90.21 ആണ്. 24 കാരറ്റ് സ്വര്‍ണത്തിന് ബാങ്ക് നിരക്ക് കിലോഗ്രാമിന് ഒന്നരക്കോടി രൂപയ്ക്ക് അടുത്തായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 10,740 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 8,365 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,395 രൂപയുമായി.ചരിത്രപരമായി, നവംബര്‍ മുതല്‍ ഫെബ്രുവരി വരെ സ്വര്‍ണത്തിന് സാധാരണ നിലയില്‍ വിലക്കയറ്റ കാലഘട്ടമാണ്.…
Read Moreഎൽഡിഎഫ് സമരത്തിൽ നിന്ന് വിട്ടുനിന്ന് കെ.പി. മോഹനൻ; കൂത്തുപറമ്പിൽ കുറുപ്പിന്റെ മകനോ, പേരക്കുട്ടിയോ..?
തലശേരി: കേന്ദ്രസർക്കാരിനെതിരേ ഇടതുമുന്നണി നടത്തിയ പ്രതിഷേധ സമരത്തിൽ നിന്നു കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനൻ എംഎൽഎ വിട്ടുനിന്നത് വിവാദമാകുന്നു. കൂത്തുപറമ്പ് മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയായി കെ.പി. മോഹനനോ മോഹനന്റെ സഹോദരപുത്രൻ പി.കെ. പ്രവീൺ കുമാറോ എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായതിനു പിന്നാലെയാണ് കെ.പി. മോഹനന്റെ സമര ബഹിഷ്കരണവും ചർച്ചയായിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നേതൃത്വം നൽകിയ സമരത്തിൽ നിന്നാണ് രാഷ്ട്രീയ ജനതാ ദളിന്റെ ഏക എംഎൽഎയായ കെ.പി. മോഹനൻ വിട്ടു നിന്നത്.എന്നാൽ, കേന്ദ്ര സർക്കാരിനെതിരേയുള്ള എൽഡിഎഫ് സമരം പെട്ടെന്നെടുത്ത തീരുമാനമായതു കൊണ്ടാകാം കെ.പി. മോഹനൻ പങ്കെടുക്കാതിരുന്നതെന്ന് ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.പി. ശ്രേയാംസ് കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു. പാർട്ടി പ്രതിനിധി പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആർജെഡി ഇടതുമുന്നണി വിടാൻ ഒരുങ്ങുന്നുവെന്ന ശക്തമായ പ്രചാരണം നടക്കുന്നതിനിടയിലാണ് കെ.പി. മോഹനൻ വിട്ടു നിന്നതെന്നതും ശ്രദ്ധേയമാണ്. ഇന്നലെ കൂത്തുപറമ്പ് മണ്ഡലത്തിൽ…
Read Moreകേന്ദ്രവിരുദ്ധ സമരത്തില്‍ നിന്നു വിട്ടുനിന്നെന്ന വാര്‍ത്ത തള്ളി ജോസ് കെ. മാണി; മുന്നണിമാറ്റ ചർച്ചയിൽ പ്രതികരിക്കാതെ എംഎൽഎ മാർ
കോട്ടയം: തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ കേരള കോണ്‍ഗ്രസ് എം വിട്ടുനിന്നെന്ന വാര്‍ത്ത തള്ളി ചെയർമാൻ ജോസ് കെ. മാണി. ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് എം. പ്രതീകരിച്ചു. കേരളത്തിനു പുറത്ത് യാത്രയില്‍ ആയതിനാലാണു പാര്‍ട്ടി ചെയര്‍മാനു തിരുവനന്തപുരത്തെ സമരപരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഇക്കാര്യം മുന്‍കൂട്ടി എല്‍ഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നതുമാണ്. മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് ഡോ. എന്‍. ജയരാജുമടക്കം പാര്‍ട്ടിയുടെ എംഎല്‍എമാരും സമരപരിപാടിയില്‍ പങ്കെടുത്തിരുന്നു. ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ ഏതെങ്കിലും ഒരു പരിപാടിയില്‍ ഉണ്ടാകുന്ന അസാന്നിധ്യത്തെ മറ്റു രീതിയില്‍ വ്യാഖ്യാനിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ കേരള കോണ്‍ഗ്രസ് എം നെ സമൂഹമധ്യത്തില്‍ കരിവാരിത്തേക്കുകയെന്ന അജണ്ടയാണുള്ളതെന്നും പാര്‍ട്ടി ചെയര്‍മാന്റെ ഓഫീസ് നല്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റിയോഗം…
Read Moreസർവം അഭ്യൂഹമോ? മുന്നണിമാറ്റ വാർത്തകളിൽ പ്രതികരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ; നാളെ സ്റ്റിയറിംഗ് കമ്മിറ്റി
കോട്ടയം: മുന്നണിമാറ്റ വിഷയം മാധ്യമങ്ങൾ വലിയ ചർച്ചയാക്കുന്നതിനിടയിൽ മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയും ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി അഭ്യൂഹം. ഇന്നലെ നടന്ന എൽഡിഎഫ് സമരത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോയ്ക്കൊപ്പം തുടരും… എന്നാണ് റോഷി ഫേസ്ബുക്കിൽ കുറിച്ചത്. ഇതു മുന്നണിയിൽ തുടരുമെന്നാണ് സൂചിപ്പിക്കുന്നതെന്നായിരുന്നു പ്രചാരണം. ജോസ് കെ. മാണി ഇന്നലെ ഇടതു സമരത്തിൽ പങ്കെടുക്കാത്ത വാർത്തയും ചേർത്തായിരുന്നു പ്രചാരണം. ഇതോടെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചു എന്ന പ്രതികരണവുമായി റോഷി അഗസ്റ്റിൻ മാധ്യമങ്ങളെ കണ്ടത്. താൻ ഇടതു സർക്കാർ തുടരും എന്നാണ് പ്രതികരിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം. അതേസമയം, കേരള കോൺഗ്രസ്- എമ്മിന്റെ മറ്റ് എംഎൽഎമാർ മറ്റൊരു പ്രതികരണത്തിനും തയാറായിട്ടില്ല. പാർട്ടി നേതൃത്വവും പ്രതികരിച്ചിട്ടില്ല. നാളെ സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നുണ്ട്.അതു സാധാരണ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമാണെന്നാണ് റോഷി പറഞ്ഞത്. റോഷിയും പ്രമോദ് നാരായണൻ എംഎൽഎയും എൽഡിഎഫിൽ…
Read Moreനേട്ടത്തിന്റെ ട്രാക്കിൽ ഇന്ത്യൻ റെയിൽവേ; കഴിഞ്ഞ വർഷം 122 പുതിയ ട്രെയിനുകൾ 549 ട്രെയിനുകളുടെ വേഗം കൂട്ടി
പരവൂർ: കഴിഞ്ഞ വർഷം മാത്രം ഇന്ത്യൻ റെയിൽവേ ട്രാക്കിലെത്തിച്ചത് 122 പുതിയ ട്രെയിനുകൾ. നിലവിലുള്ള സർവീസുകൾ ദീർഘിപ്പിച്ചും ഫ്രീക്വൻസി വർധിപ്പിച്ചും ട്രെയിനുകളെ സൂപ്പർ ഫാസ്റ്റാക്കി മാറ്റിയുമെല്ലാം വലിയ മാറ്റങ്ങളാണ് പോയ വര്‍ഷം ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയത്. വിവിധ റെയിൽവേ സോണുകളിലുടനീളം സർവീസുകൾ വേഗത്തിലാക്കുകയും ചെയ്തു. ഇത് ട്രെയിൻ യാത്രകളിലെ തിരക്ക് ലഘൂകരിക്കാനും യാത്ര കൂടുതൽ സുഖകരമാക്കി മാറ്റാനും സഹായിച്ചുവെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.സെൻട്രൽ റെയിൽവേ മേഖലയിൽ നാലു പുതിയ ട്രെയിനുകൾ അവതരിപ്പിച്ചു. ആറു ട്രെയിനുകൾ നീട്ടിയപ്പോൾ 30 ട്രെയിനുകൾ വേഗത്തിലാക്കി. ഈസ്റ്റ് കോസ്റ്റ് റെയിൽവേ നാലു പുതിയ ട്രെയിനുകൾ അവതരിപ്പിച്ചു. നാലു ട്രെയിനുകൾ നീട്ടി. മൂന്നു ട്രെയിനുകൾ വേഗത്തിലാക്കി. ഈസ്റ്റ് സെൻട്രൽ റെയിൽവേ 20 പുതിയ ട്രെയിനുകൾ അവതരിപ്പിച്ചു, 20 ട്രെയിനുകൾ നീട്ടി, 12 ട്രെയിനുകൾ വേഗത്തിലാക്കി. ഈസ്റ്റേൺ റെയിൽവേയാകട്ടെ ആറു പുതിയ ട്രെയിനുകൾ അവതരിപ്പിക്കുകയും നാലു…
Read Moreനിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പതനം ആസന്നം; രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമെന്ന് കെ.സി. വേണുഗോപാൽ
ആലപ്പുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പതനം ആസന്നമാണെന്നും ഇടതുമുന്നണിയുടെ ഗ്രാഫ് താഴേക്കു പോയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ, ആലപ്പുഴ നിയോജക മണ്ഡലങ്ങളിലെ ബിഎൽഎമാരുടെയും ബൂത്തു പ്രസിഡന്റുമാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെ പട്ടിണി മാറ്റാനായി കൊണ്ടുവന്ന ദേശീയ തൊഴിലുറപ്പ് പദ്ധതി കേന്ദ്രം അട്ടിമറിച്ചിരിക്കുന്നു. ഇതിനെതിരേ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുകയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. എസ്ഐആറിലൂടെ വോട്ടർ പട്ടിക പരിശോധിച്ച് വിട്ടുപോയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താൻ പ്രവർത്തകർ വരും ദിവസങ്ങളിൽ തയാറാകണം. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾ വിജയിക്കാൻ വേണ്ട പ്രവർത്തനങ്ങളാണ് പ്രവർത്തകർ സ്വീകരിക്കേണ്ടതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി ജി. സജ്ഞീവ് ഭട്ട് അധ്യക്ഷത വഹിച്ചു. എഐസി സി സെക്രട്ടറി അറവഴകൻ മുഖ്യപ്രഭാഷണം…
Read Moreമകരവിളക്ക് 14ന്; തിരക്ക് നിയന്ത്രണത്തിനു പോലീസിനു മാസ്റ്റര്‍ പ്ലാന്‍; വ്യൂ പോയിന്റുകളിലും സുരക്ഷാ സംവിധാനം
ശബരിമല: ശബരിമലയില്‍ മകരവിളക്ക് 14ന്. മകരസംക്രമപൂജ അന്ന് ഉച്ചകഴിഞ്ഞാണ്. പന്തളത്തു നിന്നെത്തിക്കുന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തി വൈകുന്നേരം ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്. മകരജ്യോതിയും സംക്രമ നക്ഷത്രവും കണ്ടു തൊഴാനായി ഭക്തലക്ഷങ്ങളാണ് ശബരിമലയിലെത്തുന്നത്. മകരവിളക്ക് ക്രമീകരണങ്ങള്‍ എഡിഎം അരുണ്‍ എസ്. നായരുടെ അധ്യക്ഷതയില്‍ സന്നിധാനത്തു ചേര്‍ന്ന യോഗം വിലയിരുത്തി. മകരവിളക്ക് ദര്‍ശനത്തിന് എത്തിച്ചേരുന്ന ഭക്തരുടെ സുരക്ഷയ്ക്കുള്ള ബാരിക്കേഡുകള്‍ ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മകരവിളക്ക് ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ 35,000 പേരെ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേരെ സ്പോട്ട് ബുക്കിംഗ് വഴിയും സന്നിധാനത്തേക്ക് കടത്തി വിടാനാണ് കോടതി ഉത്തരവ്. മകരവിളക്ക് ദിവസം 30,000 പേരെ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേരെ സ്പോട്ട് ബുക്കിംഗ് വഴിയും കടത്തി വിടും. 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ വെര്‍ച്വല്‍…
Read More