വിയർക്കും തോറും കൊറോണ തന്നെ തൊടില്ലെന്ന വിചിത്രവാദവുമായി ഒരു യുവാവ്. ബംഗാളിലെ ബിജെപിയുടെ പ്രചാരണ പരിപാടിക്കെത്തിയ യുവാവിന്റെ പ്രതികരണമാണ് വൈറലാകുന്നത്. ഏപ്രിൽ ഏഴിന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാകുന്നത്. മാസ്ക് ധരിക്കാതെ ബിജെപി കൊടിയും തൊപ്പിയും അണിഞ്ഞാണ് യുവാവ് എത്തിയത്. നിങ്ങൾ എന്താണ് മാസ്ക് വയ്ക്കാത്തതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു വിചിത്ര മറുപടി. ‘ഞാൻ സൂര്യന് താഴെയാണ് നിൽക്കുന്നത്. അപ്പോൾ കൊറോണയൊക്കെ ഇല്ലാതാകും. കൊറോണ വൈറസിനെയൊന്നും ഞങ്ങൾ പേടിക്കുന്നില്ല. കൂടുതൽ വിയർക്കും തോറും കൊറോണ ഞങ്ങളെ തൊടില്ല. ഇത് ഞങ്ങളുടെ വിശ്വാസമാണ്. അതുകൊണ്ടാണ് മാസ്ക് ധരിക്കാത്തത്’ യുവാവ് പറഞ്ഞു. കോവിഡ് രൂക്ഷമായതോടെ രാഹുൽ ഗാന്ധി ബംഗാളിലെ പ്രചാരണ പരിപാടികൾ റദ്ദാക്കിയിരുന്നു.
Read MoreCategory: Loud Speaker
കൊറോണ വൈറസിനെ കണ്ടുകിട്ടിയാൽ ഫഡ്നാവിസിന്റെ മുഖത്തു തേയ്ക്കും: ശിവസേനാ എംഎൽഎ
മുംബൈ: കൊറോണ വൈറസിനെ കണ്ടുകിട്ടുകയാണെങ്കിൽ താൻ അതു ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ മുഖത്ത് തേയ്ക്കുമെന്നു ശിവസേനാ എംഎൽഎ സഞ്ജയ് ഗെയ്ക്ക്വാദ്. വൈറസ് രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള റംഡെസിവിർ എന്ന മരുന്ന് വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ ഉടലെടുത്ത രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണു സേനാ എംഎൽഎയുടെ പ്രതികരണം. കോവിഡ് പ്രതിരോധ ചികിത്സയിൽ നിർണായകമായ റംഡെസിവിർ വിദേശത്തേക്ക് കടത്തിയെന്ന കേസിൽ മരുന്നുനിർമാണ കന്പനി ഉടമയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനെതിരേ ഫഡ്നാവിസ് ഉൾപ്പെടെ ബിജെപി നേതാക്കൾ രംഗത്തുവന്നതാണു ശിവസേനാ എംഎൽഎയെ പ്രകോപിപ്പിച്ചത്. മഹാവ്യാധിയുടെ കാലത്ത് ഫഡ്നാവിസായിരുന്നു മുഖ്യമന്ത്രിയെങ്കിൽ എന്തുചെയ്യുമായിരുന്നു എന്ന സംശയവും അദ്ദേഹം ഉയർത്തി. രോഗവ്യാപനത്തിന്റെ നാളുകളിൽ സംസ്ഥാനത്തെ മന്ത്രിമാർക്കു പിന്തുണ നൽകേണ്ടതിനു പകരം അവരെ പരിഹസിക്കാനാണു ബിജെപിയുടെ ശ്രമം. ഫഡ്നാവിസും ബിജെപി നേതാക്കളായ പ്രവീൺ ദാരേക്കറും ചന്ദ്രകാന്ത് പാട്ടീലും ഉൾപ്പെടെയുള്ളവർ കേവലം രാഷ്ട്രീയലാഭത്തിനായി പ്രവർത്തിക്കുകയാണ്. റംഡെസിവിർ മരുന്ന്…
Read Moreഇതര മതസ്ഥനെ വിവാഹം കഴിച്ചു ! വീട്ടിലെത്തിയ യുവതിയെ ചേച്ചിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടി; സംഭവം കലഞ്ഞൂരില്‍…
ഇതര മതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ ആക്രമിച്ച് ബന്ധുക്കള്‍. കലഞ്ഞൂര്‍ തിടിയില്‍ സ്വദേശിയായ 24കാരിയാണ് ആക്രമണത്തിനിരയായത് ചേച്ചിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയെ കാണാനെത്തിയ തന്നെ സ്വത്ത് തരില്ലെന്ന് പറഞ്ഞാണ് ഇരുവരും ആക്രമിച്ചതെന്ന് യുവതി ആരോപിച്ചു. മുസ്ലിം വിഭാഗത്തില്‍പ്പെട്ട യുവതിയും ഹിന്ദു വിഭാഗത്തില്‍പ്പെട്ട യുവാവും ഈ മാസം എട്ടിനാണ് വിവാഹം കഴിച്ചത്.
Read Moreപത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഇനിയും പ്രതികൾപിടിയിലാകാനുണ്ടെന്ന് പോലീസ്
ചാരുംമൂട് : വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായിരുന്ന അഭിമന്യു (15)നെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ നാല് പ്രതികളെ വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു . ഇതിനായി അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും.കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെ ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും വള്ളികുന്നം സി ഐ മിഥുൻ പറഞ്ഞു.രണ്ടു പ്രതികളെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇലിപ്പക്കുളം ഐശ്വര്യ വീട്ടിൽ ആകാശ് (20 ) വള്ളികുന്നം പള്ളിവിള ജംഗ്ഷൻ പ്രണവ് (23 )എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കേസിൽ അറസ്റ്റിലായ പ്രധാന പ്രതി എം ആർ മുക്ക് പുത്തൻപുരക്കൽ സജയ് ജിത്ത് (21 ) വള്ളികുന്നം സ്വദേശി ജിഷ്ണു തമ്പി എന്നിവരെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികളെല്ലാം ആർ…
Read Moreകോവിഡ് ഭീതിയില്‍” ഹൗസ്ഫുള്’ മുന്നറിയിപ്പുമായി ജയില്‍വകുപ്പ്..! തടവുകാരെ അയയ്ക്കേണ്ടെന്ന് റിപ്പോര്‍ട്ട്; സെല്ലുകളില്‍ മാസ്കും സാമൂഹിക അകലവും കര്‍ശനമാക്കി
സ്വന്തം ലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായിരിക്കെ ജയിലുകളില്‍ ആശങ്ക. കോവിഡ് മാനദണ്ഡ പ്രകാരം തടവുകാരെ താമസിപ്പിക്കുന്നതിനും മറ്റുമുള്ള അസൗകര്യങ്ങളാണ് ജയില്‍ വകുപ്പിനെ പ്രതിരോധത്തിലാക്കുന്നത്. രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ പോലീസ് പിടികൂടുന്ന കേസുകളിലെ തടവുകാരെ ജയിലിലേക്ക് അയയ്ക്കുന്നതില്‍ നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കാനാണ് ജയില്‍വകുപ്പ് തീരുമാനിച്ചത്. സിജെഎം, സെഷന്‍സ് കോടതികളില്‍ ഇതുസംബന്ധിച്ചുള്ള അപേക്ഷ സമര്‍പ്പിക്കും . രോഗവ്യാപനം കൂടിയ എറണാകുളത്തും കോഴിക്കോടും ജില്ലാ ജയിലുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജയില്‍ ഡിജിപി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്കും തടവുകാര്‍ക്കും വരും ദിവസങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്ന് ഉത്തരമേഖലാ ജയില്‍ ഡിഐജി വിനോദ്കുമാര്‍ അറിയിച്ചു. മാസ്കും സാനിറ്റൈസറും ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നും കൃത്യമായ ഇടവേളകളില്‍ സെല്ലുകളില്‍ പരിശോധന നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.സെല്ലുകളിലുള്ള തടവുകാര്‍ മാസ്ക് ഉപയോഗിക്കണമെന്ന് മുമ്പും നിര്‍ദേശം നല്‍കിയിരുന്നു. ഇത് കാര്യക്ഷമമായി…
Read Moreസനു മോഹന്‍ പിടിയിലായത് മഹാരാഷ്ട്രയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയെന്ന് സംശയം; അധോലോക സംഘങ്ങളുടെ ഇഷ്ടകേന്ദ്രമായ ഭട്കൽ സനു പിടിയിലായ സ്ഥലത്തിന് അടുത്ത്…
ശ്രീജിത് കൃഷ്ണന്മംഗളൂരു: മഹാരാഷ്ട്രയില്‍ വിപുലമായ ബന്ധങ്ങളുള്ള സനു മോഹന്‍ അങ്ങോട്ടേക്ക് കടക്കാനുള്ള ശ്രമത്തിനിടെയായിരിക്കാം കാര്വാറില്വച്ച് കര്‍ണാടക പോലീസിന്റെ പിടിയിലായതെന്ന് സംശയിക്കുന്നു. ഉത്തരകന്നഡ ജില്ലാ ആസ്ഥാനമായ കാര്‍വാര്‍ കര്‍ണാടകയില്‍നിന്നും ഗോവയിലേക്കും മഹാരാഷ്ട്രയിലേക്കുമുള്ള പ്രവേശനകവാടമാണ്. ഗോവ അതിര്‍ത്തിയിലേക്ക് 15 കിലോമീറ്ററോളം മാത്രമാണ് ഇവിടെനിന്നുള്ള ദൂരം. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് ഇയാള്‍ കാര്‍വാറില്‍ കുടുങ്ങിപ്പോയത്.16ന് രാവിലെയാണ് സനു മോഹൻ കൊല്ലൂരിലെ റസിഡന്‍സിയില്‍ നിന്നും മുങ്ങിയത്. അന്ന് രാവിലെ റിസപ്ഷനിലെത്തി പത്രം വായിക്കുകയും ഉച്ചയ്ക്ക് രണ്ടുമണിയോടെ മംഗളൂരു വിമാനത്താവളത്തിലേക്ക് പോകാന്‍ ടാക്സി ഏര്‍പ്പാട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുതന്നെ തനിക്കു പിന്നാലെ എന്തെങ്കിലും അന്വേഷണം നടന്നാല്‍ അത് വഴിതെറ്റിക്കുന്നതിനുള്ള ശ്രമമായിരുന്നുവെന്ന് സംശയിക്കുന്നു. ആറുദിവസം ലോഡ്ജില്‍ താമസിച്ചതിന്റെ ബില്‍ തുക ഉച്ചയ്ക്ക് കാര്‍ഡ് പെയ്മെന്റ് ആയി നല്‍കാമെന്ന് പറഞ്ഞതിനുശേഷമാണ് ഇയാള്‍ അവിടെനിന്നും ഇറങ്ങിയത്.തുടര്‍ന്ന് കൊല്ലൂര്‍ ബസ് സ്റ്റാന്‍ഡിലെത്തി…
Read Moreസിപിഐ നല്‍കിയത് വലിയ പിന്തുണ;ഭിന്നത ഉണ്ടെന്നു വരുത്തിത്തീർക്കാൻ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത് വ്യാജവാർത്തയെന്ന് ജോസ് കെ. മാണി
കോട്ടയം: കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സിപിഐക്കെതിരായി വിമർശനമെന്ന പേരിൽ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത് വ്യാജവാർത്തയെന്ന് ചെയർമാൻ ജോസ് കെ. മാണി. ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കിടയിൽ ഭിന്നത ഉണ്ടെന്നു വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഈ വാർത്തയ്ക്ക് പിന്നിലെന്നും ജോസ് കെ. മാണി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരെഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിച്ചു എന്ന വിലയിരുത്തലാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടത്തിയത്. കേരള കോണ്‍ഗ്രസ്- എം മത്സരിച്ച എല്ലാ സീറ്റുകളിലും സിപിഐയുടെ ഭാഗത്തുനിന്നു വലിയ പിന്തുണ ഉണ്ടായി. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ പ്രവർത്തനത്തിൽ പൂർണ തൃപ്തിയുണ്ടെന്നാണ് സ്റ്റിയറിംഗ് കമ്മിറ്റി വിലയിരുത്തിയത്. ഇതിനു വിപരീതമായ കാര്യങ്ങളാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ റാന്നിയിലെ സിപിഐയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ സംബന്ധിച്ച് വിമർശനം ഉന്നയിച്ചെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്നു റാന്നിയിലെ ഇടതുമുന്നണി സ്ഥാനാർഥി…
Read Moreചെരിപ്പ് കടിച്ച് നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് വളർത്തു നായയോട് ക്രൂരത കാട്ടിയ ഉടമ അറസ്റ്റില്‍; എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗങ്ങളുടെ പരിചരണത്തിൽ നായ സുഖ പ്രാപിക്കുന്നു
എടക്കര: വളർത്തുനായയെ സ്കൂട്ടറിന്റെ പിന്നിൽ കെട്ടി ടാർ റോഡിലൂടെ വലിച്ചിഴച്ച്; ക്രൂരത കാട്ടിയയാളെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. കരുനെച്ചി പ്രെയ്സ് വില്ല സേവ്യറി(53)നെയാണ് എടക്കര എസ്ഐ രാംദാസും സംഘവും അറസ്റ്റ് ചെയ്തത്. നായയെ കെട്ടിവലിക്കാൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് കണ്ടുകെട്ടി കോടതിയിൽ ഹാജരാക്കി. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് കരുനെച്ചി സ്വദേശിയായ ഇയാൾ ചെരിപ്പ് കടിച്ചതിന്റെ പേരിൽ വളർത്തു നായയെ സ്കൂട്ടറിന്റെ പിറകിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചത്. മൂന്നു കിലോമീറ്ററാണ് ഇയാൾ നായയെ കെട്ടിവലിച്ചു സ്കൂട്ടറോടിച്ചത്. ക്രൂരകൃത്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട വളപ്പൻ ഉമ്മർ എന്ന യുവാവ് ഇയാളുടെ സ്കൂട്ടറിനു മുന്നിൽ ബൈക്ക് വിലങ്ങിയാണ് കൃത്യം തടഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെ സേവ്യറിന്റെ പ്രവൃത്തി പരന്നതോടെ എടക്കര പോലീസ് ഇയാളെക്കുറിച്ച് അന്വേഷണം നടത്തി. ഉമ്മറിന്റെ പരാതിയിൽ ശനിയാഴ്ച തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മൃഗങ്ങൾക്കു നേരെയുള്ള ക്രൂരകൃത്യങ്ങൾ തടയുന്ന നിയമമുൾപ്പെടെയുള്ള…
Read Moreഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്നവർക്ക് ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധം
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. ഇവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു വരുന്ന എല്ലാവരും ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.വാക്സിന് എടുത്തിട്ടുള്ളവരാണെങ്കിലും സംസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് 48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയിരിക്കണം. അല്ലാത്തവര്‍ കേരളത്തില്‍ എത്തിയ ഉടന്‍തന്നെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനാ ഫലം ലഭിക്കുന്നതുവരെ അവരവരുടെ വാസസ്ഥലങ്ങളില്‍ റൂം ഐസൊലേഷനില്‍ കഴിയുകയും ചെയ്യേണ്ടതാണ്. പരിശോധനാഫലം പോസിറ്റീവ് ആകുന്നവര്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം. പരിശോധനാഫലം നെഗറ്റീവാകുന്നവര്‍ മാസ്ക് ധരിക്കുക, ആളകലം പാലിക്കുക, കൈകള്‍ വൃത്തിയാക്കുക തുടങ്ങിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, പേശിവേദന, ക്ഷീണവും മണവും അനുഭവപ്പെടാതിരിക്കുക, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക്…
Read Moreകോവിഡ് ബാധിതരുടെ എണ്ണവും മരണവും ഞെട്ടിക്കുന്നു; 24 മണിക്കൂറിനിടെ 2.73 ലക്ഷത്തിലേറപ്പേർക്ക് വൈറസ് ബാധ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തിൽ കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് രോഗം ബാധിച്ചത്. ഇതേസമയത്ത് 1,619 പേർ മരണമടഞ്ഞുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ഇതുവരെ രാജ്യത്ത് ആകെ 1,50,61,919 പേർക്കാണ് രോഗം ബാധിച്ചത്. 19,29,329 പേരാണ് നിലവിൽ വൈറസ് ബാധിതരായി ചികിത്സയിലുള്ളത്. 1,78,769 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. 1,29,53,821 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും 12,38,52,566 ഇതുവരെ വാക്സിൻ സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Read More