ആലപ്പുഴ: കോവിഡ് വാർഡിൽ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ചിത്രീകരിച്ച എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ പരാതി. ആലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി.പി.ചിത്തരഞ്ജനെതിരേയാണ് തെരഞ്ഞെടുപ്പ് കമ്മീalpmlsdmklഷന് പരാതി ലഭിച്ചത്. ആലപ്പുഴ ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിലാണ് എൽഡിഎഫ് പ്രവർത്തകർ പ്രചാരണ വീഡിയോ ചിത്രീകരിച്ചത്. ഇടത് സ്ഥാനാർഥി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്നാണ് പരാതിക്കാരുടെ ആക്ഷേപം.
Read MoreCategory: Loud Speaker
ബിജെപി സ്ഥാനാര്‍ഥിയുടെ കാറിൽ വോട്ടിംഗ് യന്ത്രം; വിശദീകരണം കേട്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി; ഒടുവില്‍…
ഗോഹട്ടി: ആസാമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തിൽ നിന്ന് വോട്ടിംഗ് യന്ത്രം കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. തെരഞ്ഞെടുപ്പ് കമ്മിഷനാണ് പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. വിവാദ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ബൂത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താനും ഉത്തരവിട്ടു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കരിംഗഞ്ച് ജില്ലയിലെ രത്ബാരി മണ്ഡലത്തിലാണ് വിവാദം ഉണ്ടായത്. മണ്ഡലത്തിലെ ഒരു ബൂത്തിലെ വോട്ടിംഗ് യന്ത്രം കൊണ്ടുപോയത് ബിജെപി സ്ഥാനാർഥിയുടെ ഭാര്യയുടെ കാറിലായിരുന്നു. കരിംഗഞ്ചിലെ മറ്റൊരു മണ്ഡലമായ പത്കർകണ്ഡിയിലെ ബിജെപി സ്ഥാനാർഥി കൃഷ്ണേന്ദു പോളിന്റെ ഭാര്യയുടെ കാറായിരുന്നു ഇത്. സംഭവത്തിൽ ദുരൂഹതയില്ലന്നായിരുന്നു ആദ്യഘട്ടത്തിലെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കാര്‍ കേടായതിനെ തുടര്‍ന്ന് മറ്റൊരു കാറിന്റെ സഹായ തേടിയെന്നായിരുന്നു വിശദീകരണം. സഹായം തേടിയ കാര്‍ സ്ഥാനാര്‍ഥിയുടേതാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. ഗോഹട്ടി: ആസാമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തിൽ നിന്ന് വോട്ടിംഗ് യന്ത്രം…
Read Moreഭരണത്തിൽ അടിമുടി അഴിമതി! കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകം തള്ളിയതാ; കമ്യൂണിസം കാട്ടുതീപോലെ എല്ലാവരെയും വിഴുങ്ങുമെന്ന് മോദി
പത്തനംതിട്ട: കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകം തള്ളിയതാണെന്നും കാട്ടുതീപോലെ എല്ലാവരെയും ഇത് വിഴുങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ്-യുഡിഎഫ് നേതാക്കൾക്ക് ധാർഷ്ട്യവും ദുരഭിമാനവുമാണ്. കുടുംബാധിപത്യം കൊണ്ടുവരാനാണ് ഇക്കൂട്ടരുടെ ശ്രമം. ഭരണത്തിൽ അടിമുടി അഴിമതിയാണ്. ഇക്കാര്യത്തിൽ ഇരുമുന്നണികളും തമ്മിൽ മത്സരമുണ്ട്. അധികാരത്തിനായി ഇരുമുന്നണികളും വർഗീയ ശക്തികളോട് കൂട്ടുകൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം എൻഡിഎയ്ക്ക് അനുകൂലമായി കഴിഞ്ഞു. ഇ.ശ്രീധരന്റെ വരവോടെ കേരളത്തിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാകും. ഡൽഹിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവർ ഇവിടെ കൂടിയിരിക്കുന്ന ജനത്തെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ സാംസ്കാരിക തനിമ എൽഡിഎഫ് സർക്കാർ ഇല്ലാതാക്കി. പുഷ്പങ്ങൾ നൽകി സ്വീകരിക്കേണ്ട അയ്യപ്പഭക്തരെ ലാത്തികൊണ്ടാണ് സർക്കാർ എതിരേറ്റത്. ഏതെങ്കിലും സർക്കാർ സ്വന്തം ജനങ്ങളെ മർദ്ദിക്കുമോ. നാടിന്റെ സംസ്കാരത്തെ ഇല്ലാതാക്കാൻ ബിജെപി അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ശബരിമല വിഷയത്തിൽ ഇടത് സർക്കാരിനെതിരേ…
Read Moreആ വാഗ്ദാനം രജനീകാന്ത് പാലിക്കാൻ കാത്തിരിക്കുന്ന ഗ്രാമം! രജനീകാന്തിനെ കാത്ത് മാവഡി കടേപത്തർ ഗ്രാമം
പൂന: തങ്ങളുടെ ഗ്രാമത്തിൽ വേരുകളുള്ള രജനീകാന്തിനു ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ ആഹ്ലാദനിറവിലാണ് പൂനയ്ക്കു സമീപം മാവഡി കടേപത്തർ ഗ്രാമവാസികൾ. ജന്മഗ്രാമം സന്ദർശിക്കുമെന്ന വാഗ്ദാനം രജനീകാന്ത് പാലിക്കാൻ കാത്തിരിക്കുകയാണു ഗ്രാമം. ശിവാജിറാവു ഗെയ്ക്ക്വാദ്(നടനാകും മുന്‍പ് രജനീകാന്തിന്റെ പേര്) ഈ മണ്ണിന്റെ പുത്രനാണെന്നു പ്രദേശവാസികൾ പറഞ്ഞു. ലോനാവാലയിൽ സിനിമാ ഷൂട്ടിംഗിനു വന്നപ്പോൾ ഗ്രാമവാസികൾ രജനീകാന്തിനെ സന്ദർശിച്ചിരുന്നു. ഞങ്ങൾ രജനീകാന്തിനെ കാണാൻ ചെന്നപ്പോൾ സുരക്ഷാ ഗാർഡുകൾ തടഞ്ഞു. പിന്നീട് ഞങ്ങൾ അദ്ദേഹം താമസിക്കുന്ന ഹോട്ടലിലെത്തി രജനീകാന്തിനെ കണ്ടു. ഞങ്ങൾ ഹിന്ദിയിൽ സംസാരിച്ചപ്പോൾ അദ്ദേഹം മറാഠിയിലാണു സംസാരിച്ചത്. രജനീകാന്ത് ഒഴുക്കോടെ മറാഠിയിൽ സംസാരിച്ചതു ഞങ്ങളെ അദ്ഭുതപ്പെടുത്തി-മാവഡി കടേപത്തർ മുൻ സർപഞ്ച് സദാനന്ദ് ജഗ്താപ് പറഞ്ഞു. രജനീകാന്തിനെ സന്ദർശിച്ചശേഷം തന്റെ അച്ഛനും മറ്റു ഗ്രാമവാസികളും താരത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ലെന്ന് ആകാശ് ചഹർ എന്നയാൾ പറഞ്ഞു. പൂന മേഖലയിൽ മാവഡി കടേപത്തർ…
Read Moreകോൺഗ്രസ് സഖ്യത്തിന് നേരെ ആസാമിലെ ജനങ്ങൾ ചുവപ്പ് കാർഡ് കാണിക്കുമെന്ന് നരേന്ദ്ര മോദി
കൊക്രജർ: ആസാമിലെ ജനങ്ങൾ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ചുവപ്പ് കാര്‍ഡ് കാണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊക്രജാറിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാരിനുള്ള ആശിര്‍വാദം ആസാമിലെ ജനങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്‍ഡിഎയുടെ മഹത്തായ വിജയത്തിന്റെ മുദ്ര പദിപ്പിക്കലായിരുന്നു ഒന്നാംഘട്ട തെരഞ്ഞെടുപ്പ്. എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യം മുറുകെ പിടിച്ച് ജനങ്ങളുടെ ക്ഷേമത്തിനാണ് എന്‍ഡിഎ സര്‍ക്കാര്‍ ആസാമിൽ പ്രവർത്തിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും മോദി വിമർശിച്ചു. തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുകള്‍ ബിജെപി സര്‍ക്കാര്‍ നടത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.
Read Moreകസ്റ്റംസിന്റെ വാറണ്ടിന് മുൻപെ ക്രൈംബ്രാഞ്ചിന്റെ ‘ഗുഡ് സർട്ടിഫിക്കറ്റ്’! വിനോദിനി ചോദ്യം ചെയ്യലിന് ഹാജരാകും
സ്വന്തം ലേഖകൻ കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്ന ഐ ഫോണുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ ഗുഡ് സർട്ടിഫിക്കറ്റ് ലഭിച്ചതോടെ കസ്റ്റംസിന്റെ മുന്നിൽ വിനോദിനി ഹാജരാകും. കസ്റ്റംസ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് വിനോദിനി ഹാജരായിരുന്നില്ല. കഴിഞ്ഞ 30ന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് കസ്റ്റംസ് ഒടുവിൽ നോട്ടീസ് നല്‍കിയത്. 30നും ഹാജരായില്ലെങ്കിൽ വാറണ്ട് അയയ്ക്കുമെന്നും കസ്റ്റംസ് നോട്ടീസിൽ പറഞ്ഞിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട എന്നാണ് പാർട്ടി നൽകിയിരിക്കുന്ന നിർദേശം. കാരണം ഈ സമയം വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്താൽ അത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നുള്ളതുകൊണ്ടാണ് ഇങ്ങനൊരു തീരുമാനം പാർട്ടി എടുത്തത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് വിനോദിനിക്ക് അനുകൂലമായപക്ഷം കസ്റ്റംസിന് മുന്നിൽ ഇനി ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് പ്രശ്നമില്ലെന്നാണ് വിലയിരുത്തൽ. വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐ ഫോൺ ആണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ…
Read Moreനിങ്ങൾ റെഡിയാണോ…? അറിയാൻ കേരളം ആഗ്രഹിക്കുന്നു! പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചർച്ചയ്ക്ക് വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തേയും ക്ഷേമപ്രവർത്തനങ്ങളേയും സംബന്ധിച്ച് ചർച്ച നടത്താനാണ് പിണറായി വിജയന്റെ വെല്ലുവിളി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് നമ്മൾ. വികസനം, ക്ഷേമം എന്നിവയെ മുൻനിർത്തി ഒരു ചർച്ചയ്ക്ക് പ്രതിപക്ഷം തയ്യാറുണ്ടോയെന്ന് അറിയാൻ കേരളം ആഗ്രഹിക്കുന്നു. 2011-2016 കാലഘട്ടത്തിലെ അവരുടെ പ്രവർത്തനങ്ങളും കഴിഞ്ഞ അഞ്ചു വർഷത്തിലെ ഞങ്ങളുടെ പ്രവർത്തനങ്ങളും താരതമ്യം ചെയ്തൊരു ചർച്ചയ്ക്ക് നിങ്ങൾ റെഡിയാണോ- മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Read More‘കോൺഗ്രസ് ഒരു മാരീചനാണ്’! പഴയ തട്ടിപ്പുമായി വന്നാൽ അതിൽ വീഴുന്നവരല്ല ബിജെപി; വെളിപ്പെടുത്തലുമായി ബിജെപി നേതാവ് സി.കെ.പത്മനാഭന്
കണ്ണൂർ : 1991 ലെ കോൺഗ്രസ്-ലീഗ്- ബിജെപി ബന്ധത്തിന് ശേഷം 2001 ലും കോൺഗ്രസ് വോട്ട് ധാരണയ്ക്ക് വന്നതായി ബിജെപി നേതാവ് സി.കെ. പത്മനാഭൻ. കാസർഗോഡ് വച്ച് നടന്ന ചർച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും എത്തിയിരുന്നു. താനും പി.പി. മുകുന്ദനും വേദപ്രകാശ് ഗോയലും ചർച്ചയിൽ പങ്കെടുത്തുവെന്നും സി.കെ. പദ്മനാഭൻ സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ വെളിപ്പെടുത്തി. “കോൺഗ്രസുകാർ ബിജെപി വോട്ടുകൾക്കായി ശ്രമം നടത്താറുണ്ട്. 1991 ൽ താൻ കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. മാരാർജി മഞ്ചേശ്വരത്ത് നിയമസഭ സീറ്റിൽ സ്ഥാനാർഥിയായിരുന്നു. അന്ന് കോൺഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങൾക്ക് വിവരം കിട്ടി. അപ്പോൾ മാരാർജി ജയിക്കും. ഞങ്ങൾക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങൾ എല്ലാം മാറി. സത്യത്തിൽ പറ്റിക്കുകയായിരുന്നു. കോൺഗ്രസ് ഒരു മാരീചനാണ്. കോൺഗ്രസിന് ബിജെപിയെ സ്വാധീനിക്കാൻ കഴിയുന്ന കാലം കഴിഞ്ഞു’. 2001…
Read Moreഇരട്ടവോട്ട് തടയാന്‍ ബിജെപി ! രണ്ട് വോട്ട് ചെയ്യുന്നവരെ തടയും; പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രത്യേക സമിതി
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടവോട്ട് തടയാന്‍ ബിജെപി നേരിട്ടിറങ്ങും. സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലും അഞ്ച് കോര്‍പറേഷനുകളിലും 87 മുന്‍സിപ്പാലിറ്റികളിലും പ്രത്യേക സമിതി രൂപീകരിച്ചാണ് വോട്ടര്‍പട്ടികയിലെ ക്രമക്കേട് തടയാന്‍ ബിജെപി ഒരുങ്ങിയത്. വോട്ടര്പട്ടികാപഠനം സമിതികള്‍ നടത്തിവരികയാണെന്നും ഒരു കാരണവശാലും ഇരട്ട വോട്ട് അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് രാഷ്ട്രദീപികയോട് പറഞ്ഞു. ഇരട്ടവോട്ടുകള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ തന്നെ പരാതി നല്‍കിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ തെളിവു സഹിതം പുറത്തെത്തിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ക്രമക്കേടുണ്ടെന്നു സംശയിക്കുന്ന 25 ലക്ഷത്തോളം പേരുടെ പട്ടിക 25,000 ബൂത്തുകളിലെത്തിച്ച് വ്യാജ വോട്ട് തടയാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമായി പരിശോധനയില്‍ തെളിഞ്ഞ 4.34 ലക്ഷം വ്യാജവോട്ടുകളുടെ പട്ടിക ഓപ്പറേഷന് ട്വിന്‍സ് എന്ന വെബ്സൈറ്റില്‍…
Read Moreകേരളത്തിലെ മുണ്ടുടുത്ത മോദിയെ ജനം പുറത്താക്കും; വോട്ടെടുപ്പില്‍ ജനങ്ങളുടെ തീരുമാനമാണ് പ്രധാനമെന്ന് ജയറാം രമേശ്
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ പാത പിന്തുടര്ന്ന് കേരളത്തില്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമോ മാര്‍ഗം പോലും കുത്തകകൾക്ക് തീറെഴുതിയ “മുണ്ടുടുത്ത മോദി’യെ വോട്ടര്‍മാര്‍ ഭരണത്തില്‍ നിന്ന് പുറത്താക്കുമെന്ന് മുന്‍കേന്ദ്ര മന്ത്രി ജയറാം രമേശ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ അത്രയേറെ ജനദ്രോഹവും കോര്പ്പറേറ്റ്വത്ക്കരണവും അഴിമതിയുമാണ് ഈ സര്‍ക്കാരില്‍ നിന്നുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. ഏതൊക്കെ സര്‍വേകള്‍ ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ചാലും കേരളത്തില്‍ ഇടതു, വലതു മുന്നണികള്‍ മാറി മാറി ഭരിക്കുന്ന രീതി ഇക്കുറിയും തുടരുമെന്ന് ഉറപ്പാണ്. ഒരു സര്‍വേയിലും കോണ്‍ഗ്രസ് പാര്‍ട്ടി വിശ്വസിക്കുന്നില്ല. വോട്ടെടുപ്പില്‍ ജനങ്ങളുടെ തീരുമാനമാണ് പ്രധാനം. നഷ്ടപ്പെട്ട ജനാധിപത്യം തിരികെ കൊണ്ടുവരാന്‍ ഇനി യുഡിഎഫ് കേരളം ഭരിക്കുന്നതാണ് അഭികാമ്യമെന്ന് ജനങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു. തുടര്‍ച്ചയായി ബംഗാളും ത്രിപുരയും ഭരിച്ച ഇടതുപക്ഷം ഇപ്പോള്‍ എവിടെ നില്‍ക്കുകയാണെന്ന് എല്ലാവര്ക്കും ബോധ്യമുണ്ട്. അവിടെ ബിജെപിയാണ് ശക്തിപ്പെട്ടത്. ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും…
Read More