കന്നിയങ്കത്തിൽ തോൽവി, പിന്നെ വൻ വിജയങ്ങൾ, 40 വർഷം പാർട്ടി യൂത്ത് വിംഗ് നേതാവ്, സർവോപരി തമിഴകം കണ്ട ഏറ്റവും വലിയ രാഷ്്ട്രീയ തന്ത്രജ്ഞരിൽ ഒരാളായ മുത്തുവേൽ കരുണാനിധിയുടെ മകൻ; ഡിഎംകെ തലൈവർ എം.കെ. സ്റ്റാലിനു വിശേഷണങ്ങൾക്ക് ഒരു പഞ്ഞവുമില്ല. മുത്തുവേൽ കരുണാനിധി സ്റ്റാലിൻ കലൈഞ്ജറുടെ മുഖ്യമന്ത്രിക്കസേരയിലെത്തിയാലും കരുണാനിധി കുടുംബത്തിലെ ഇളമുറത്തന്പുരാൻ ഉദയനിധി സ്റ്റാലിൻ കന്നിയങ്കത്തിൽ തെരഞ്ഞെടുക്കപ്പെട്ടാലും അതു ചരിത്രമാകും. അറുപത്തെട്ടുകാരനായ സ്റ്റാലിൻ കൊളത്തൂരിൽനിന്നു ഹാട്രിക് വിജയം ലക്ഷ്യമിടുന്പോൾ, മുത്തച്ഛൻ കരുണാനിധിയുടെ സ്വന്തം മണ്ഡലമായിരുന്ന ചെപ്പോക്കിൽനിന്നാണ് ഉദയനിധി ജനവിധി തേടുന്നത്. ചെന്നൈയുടെ വടക്കുപടിഞ്ഞാറൻ പ്രദേശമായ കൊളത്തൂർ ചെന്നൈ നോർത്ത് പാർലമെന്ററി മണ്ഡലത്തിന്റെ ഭാഗമാണ്. മധ്യവർത്തികളും ദരിദ്രജനവിഭാഗങ്ങളും അടങ്ങുന്ന ഇവിടെ കുടിവെള്ളവും മാലിന്യസംസ്കരണവുമാണ് ജനകീയവിഷയങ്ങൾ. അമ്മാവൻ മുരശൊലി മാരനൊപ്പം 14-ാം വയസിൽ പ്രചാരണവാഹനത്തിൽ വോട്ടു ചോദിച്ച സ്റ്റാലിൻ എന്ന പയ്യന് പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തെത്താൻ 50 വർഷമാണു വേണ്ടിവന്നത്. 1982ൽ…
Read MoreCategory: Loud Speaker
കോടതിയും കേസും പുത്തരിയല്ല, ഇത് ആൾ വേറെ…! പൂതന പരാമർശത്തിൽ ഉറച്ച് ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെതിരായ പൂതന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. താൻ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാൻ പോലും കടകംപളളിക്ക് കഴിഞ്ഞിട്ടില്ല. കോടതിയും കേസും തനിക്ക് പുത്തരിയല്ല, ഇത് ആള് വേറെയാണ്. ജനങ്ങൾ തനിക്കൊപ്പമാണെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ശോഭ സുരേന്ദ്രന്റെ പൂതന പരാമർശത്തില്‍ ഡിവൈഎഫ്ഐ നേതാവ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നല്‍കിയിരുന്നു. കരിക്കകം സ്വദേശിയായ ഡിവൈഎഫ്ഐ നേതാവ് ബി.എസ്. സജിയാണ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. കടകംപള്ളി അയ്യപ്പവിശ്വാസികളെ ദ്രോഹിക്കാൻ വന്ന പൂതനയാണെന്നാണ് ശോഭ ശനിയാഴ്ച പറഞ്ഞത്. ശബരിമല വിഷയത്തിൽ കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്ന് ഉരുളൽ ആണെന്നും ശോഭ പറഞ്ഞിരുന്നു. പൂതന പരാമർശത്തെക്കുറിച്ച് ജനം വിലയിരുത്തൽ നടത്തട്ടെയെന്നായിരുന്നു കടകംപള്ളിയുടെ മറുപടി. താൻ തൊഴിലാളി വർഗ സംസ്കാരത്തിൽ വളർന്നു വന്നതാണ്. സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണു പഠിച്ചിട്ടുള്ളതെന്നും…
Read Moreഇത്ര ഭവ്യമായി വോട്ട് ചോദിക്കുന്നത് ആദ്യമായി കേള്‍ക്കുവാ..! വാഹന പര്യടനത്തിനിടെ കൂക്കിവിളിച്ച് നാട്ടുകാർ; പ്രകോപിതനായി പി.സി. ജോർജ്
ഈരാറ്റുപേട്ട: പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാർഥി പി.സി. ജോർജിനെ കൂക്കിവിളിച്ച് നാട്ടുകാർ. ഇതേത്തുടർന്നു പി.സി.ജോർജും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. പി.സി. ജോര്‍ജിന്റെ വാഹനപര്യടനം ഈരാട്ടുപേട്ടയിലെ തേവരപ്പാറയിൽ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. പി.സി. ജോര്‍ജിന് നേരെ നാട്ടുകാരില്‍ ചിലര്‍ കൂവി. ഇതില്‍ പ്രകോപിതനായ പി.സി. ജോര്‍ജ് കൂവിയവരെ അസഭ്യം പറഞ്ഞു. പൂഞ്ഞാറിലെ സിറ്റിംഗ് എംഎല്‍എയായ പി.സി. ജോര്‍ജ് എല്‍ഡിഎഫിനും യുഡിഎഫിനും എതിരെയാണ് മത്സരിക്കുന്നത്.
Read Moreകമല്‍ഹാസന്റെ വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പ് സ്ക്വാഡിന്റെ പരിശോധന; പരിശോധന നടത്തിയത് കമലിനെ വാഹനത്തിൽ ഇരുത്തി
ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മക്കൾ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന് സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മിന്നൽ പരിശോധന. തഞ്ചാവൂര്‍ ജില്ലാ അതിര്‍ത്തിയില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലയിംഗ് സ്ക്വാഡ് പരിശോധന നടത്തിയത്. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം. കമലിനെ വാഹനത്തിൽ ഇരുത്തിയാണ് അധികൃതർ പരിശോധന നടത്തിയത്. പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല. കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽഹാസൻ ജനവിധി തേടുന്നത്.
Read Moreപാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; ഇബ്രാഹിംകുഞ്ഞിനെ ഭീഷണിപ്പെടുത്തുന്നത് നേരിട്ട് കണ്ടുവെന്ന് ഹൈബി ഈഡൻ എംപി
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ആരോപണ, പ്രത്യാരോപണങ്ങളുമായി നേതാക്കള്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് മറിച്ച് നല്‍കാഞ്ഞതിലുള്ള പി. രാജീവിന്റെ പ്രതികാരമാണു പാലാരിവട്ടം പാലം അഴിമതി കേസെന്ന മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ആരോപണത്തിന്റെ ചൂടാറുംമുമ്പ് ഇതിനുപിന്തുണയുമായി ഹൈബി ഈഡന് എംപി രംഗത്തെത്തിയതോടെ പ്രചരണ രംഗം പാലത്തില്‍ തട്ടി ചൂടുപിടിക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിനിടെ ഇബ്രാഹിം കുഞ്ഞിനെ രാജീവ് ഭീഷണിപ്പെടുത്തുന്നതു താന്‍ നേരിട്ട് കണ്ടതാണെന്നു സ്വകാര്യ ചാനലിനോടാണു എംപി വെളിപ്പെടുത്തിയത്.ലോക്സഭ തെരഞ്ഞെടുപ്പിനിടെ റീപോളിംഗ് നടന്ന കടുങ്ങല്ലൂരില്വച്ച് രാജീവ് ഭീഷണിപ്പെടുത്തുന്നതു താന്‍ നേരിട്ട് കണ്ടെന്നാണു ഹൈബിയുടെ വാദം. ഇബ്രാഹിംകുഞ്ഞിന്റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്നതാണു എംപിയുടെ വെളിപ്പെടുത്തലും. വൈരാഗ്യ ബുദ്ധിയോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍.ഇതിലും വലുത് ഇബ്രാഹിംകുഞ്ഞ് പ്രതീക്ഷിക്കണമായിരുന്നുവെന്നുമാണു എംപി പറഞ്ഞത്. എന്നാല്‍ വോട്ട് മറിക്കല്‍ ആരോപണം തള്ളി പി. രാജീവ് രംഗത്തെത്തിയിരുന്നു. പരാജയഭീതി മൂലം ഇബ്രാഹിം കുഞ്ഞിന്റെ നില തെറ്റിയെന്നാണു രാജീവ് വ്യക്തമാക്കിയിരുന്നത്.ഇബ്രാഹിം കുഞ്ഞിന്റെ…
Read Moreമരയ്ക്കാർ മികച്ച സിനിമ; കങ്കണ നടി, ധനുഷും മനോജ് ബാജ്പേയും നടന്മാർ
ന്യൂഡൽഹി: 2019 വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മോഹൻലാൽ നായകനായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് പുറമേ രണ്ടു പുരസ്കാരങ്ങൾ കൂടി ചിത്രം നേടി. വസ്ത്രാലങ്കാരം, സ്പെഷൽ ഇഫക്ട്സ് എന്നീ വിഭാഗങ്ങിലാണ് ചിത്രം പുരസ്കാരം നേടിയത്. വസ്ത്രാലങ്കാരത്തിന് സുജിത് സുധാകറും സ്പെഷൽ ഇഫക്ട്സിന് പ്രിയദർശന്റെ മകൻ സിദ്ധാർഥും അവാർഡിന് അർഹരായി. അസുരനിലെ അഭിനയത്തിന് ധനുഷും ബോസ്ലെയിലെ അഭിനയത്തിന് മനോജ് ബാജ്പേയും മികച്ച നടന്മാർക്കുള്ള പുരസ്കാരം പങ്കിട്ടു. പങ്ക, മണികർണിക എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് കങ്കണ റണാവത്ത് മികച്ച നടിക്കുള്ള പുരസ്കാരം നേടി. ഹെലൻ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യറാണ് മികച്ച നവാഗത സംവിധായകൻ. ഇതേചിത്രത്തിന് ചമയം നിർവഹിച്ച രഞ്ജിത്ത് മികച്ച മേക്കപ്പ്മാനായി. ജെല്ലിക്കെട്ടിന് ദൃശ്യങ്ങൾ ഒരുക്കിയ ഗിരീഷ് ഗംഗാധരന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ലഭിച്ചു. കോളാമ്പി എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക്…
Read More‘നുണ പ്രചാരണങ്ങൾക്കുള്ള മറുപടി തെരഞ്ഞെടുപ്പിലൂടെ; കോടതി വിധി വന്നശേഷം മറ്റ് കാര്യങ്ങളെക്കുറിച്ചു ആലോചിക്കും’; ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പറയുന്നതിങ്ങനെ…
‘ കോട്ടയം: തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ കോട്ടയത്ത് എത്തിയ മുഖ്യമന്ത്രി ഇന്നു രാവിലെ പത്രസമ്മേളനം നടത്തുകയായിരുന്നു. ഇപ്പോൾ ശബരിമല വിഷയം ചർച്ചയ്ക്ക് ഉയർത്തേണ്ട കാര്യമില്ല. കോടതി വിധി വന്നശേഷം മറ്റ് കാര്യങ്ങളെക്കുറിച്ചു ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് കൂടുതൽ ജനവിഭാഗങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിച്ചിട്ടുണ്ട്. സർവേ ഫലം പുറത്ത് വന്നതിന്റെ പേരിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അലംഭാവം പാടില്ല. പ്രതിസന്ധികൾ ഉണ്ടായിട്ടും ജനങ്ങൾ പ്രതീക്ഷിച്ച വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും കാഴ്ചവയ്ക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്.സർക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസും നുണ പ്രചാരണങ്ങൾ നടത്തുകയാണ്. ഇത്തരം പ്രചാരണങ്ങൾക്കു തെരഞ്ഞെടുപ്പിലുടെ ജനങ്ങൾ മറുപടി നല്‍കും. പലപ്പോഴും ഇവരുടെ ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. വ്യാജമായി സൃഷ്്ടിക്കുന്ന ഇത്തരം ആരോപണങ്ങൾ ജനങ്ങൾ മുഖവിലയക്ക് എടുക്കില്ല.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ 600…
Read Moreശബരിമല സത്യവാങ്മൂലം തുടരുമെന്ന് കാനം രാജേന്ദ്രൻ;കഴിഞ്ഞതിൽ വിവാദം വേണ്ടെന്ന് എം.എ ബേബി
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ സത്യവാങ്മൂലം തുടരുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് കാനം ഇങ്ങനെ പറഞ്ഞത്. ഹിന്ദുധർമത്തിൽ പ്രാവീണ്യമുള്ളവരാണ് യുവതീപ്രവേശത്തിൽ അന്തിമതീരുമാനം എടുക്കേണ്ടതെന്നു സത്യവാങ്മൂലത്തിൽ ഉണ്ടെന്നു കാനം സൂചിപ്പിച്ചു. ഹിന്ദുധർമത്തിൽ പ്രാവീണ്യമുള്ള ആളുകളെ വച്ച് ഒരു ഉപദേശക സമിതിയുടെ അഭിപ്രായം ആരാഞ്ഞു വിധി പ്രഖ്യാപിക്കണമെന്നായിരുന്നു സർക്കാർ പറഞ്ഞതെന്നും സ്ത്രീ പുരുഷ സമത്വത്തിൽ മറ്റ് പാർട്ടികൾ നിലപാടു വ്യക്തമാക്കട്ടെയെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. അതേസമയം, ശബരിമല വിഷയത്തിൽ കഴിഞ്ഞുപോയ കാര്യങ്ങളിൽ തിരിച്ചുപോയി വിവാദമുണ്ടാക്കേണ്ടതില്ലെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി കൂടുതൽ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമായിരുന്നുവെന്നും എം.എ. ബേബി അഭിപ്രായപ്പെട്ടു.
Read Moreഏറ്റവും വലിയ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ദൗത്യം; വന്ദേഭാരത് മിഷൻ പദ്ധതിയിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ സാധിച്ചെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വന്ദേഭാരത് മിഷൻ പദ്ധതിയിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ സാധിച്ചെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വന്ദേഭാരത് മിഷൻ ലോകമെമ്പാടും പറന്നുയരുകയാണ്. 2020 മാർച്ച് ഏഴ് മുതൽ 67.7ലക്ഷത്തിലധികം പേരെയാണ് നാട്ടിലെത്തിച്ചത്. മടക്കിക്കൊണ്ടുവരുന്നതിനും അന്താരാഷ്ട്ര യാത്രകൾക്കും സുഗമമായ വഴിയൊരുക്കിയത് 27 എയർ ബബിളുകളാണ്. ലോകത്തെ ഏറ്റവും വലിയ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ദൗത്യം. ഹർദീപ് സിംഗ് കുറിച്ചു.1,90,000 ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടുവരാനായിരുന്നു പദ്ധതി ആദ്യം ആവിഷ്ക്കരിച്ചത്. എന്നാൽ ആവശ്യകത അനുസരിച്ച് വീണ്ടും തുടരുകയായിരുന്നു. കപ്പൽ വഴിയും വിദേശരാജ്യങ്ങളിൽ കുടുങ്ങിയവരെ ഇന്ത്യ തിരികെയെത്തിച്ചിരുന്നു.
Read Moreരാജ്യം വീണ്ടും ആശങ്കയിലേക്ക്; പ്രതിദിന കോവിഡ് രോഗികൾ അരലക്ഷത്തിനടുത്ത്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,951 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 212 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,16,46,081 ആയി. മരണസംഖ്യ 1,59,967 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,180 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവർ 1,16,46,081 ആയി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 3,34,646 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഞായറാഴ്ച മാത്രം 8,80,655 സാമ്പിളുകള്‍ പരിശോധിച്ചു. മാര്‍ച്ച് 21 വരെ 23,44,45,774 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. 4,50,65,998 പേര്‍ക്ക് ഇതിനോടകം വാക്സിന് നല്കി കഴിഞ്ഞു.
Read More