കളമശേരി: സിറ്റിംഗ് എംഎൽഎയും മുൻ മന്ത്രിയുമായ ഇബ്രാഹിം കുഞ്ഞിന്റെ മകന് കളമശേരി മണ്ഡലത്തിൽ സീറ്റ് നൽകിയതിനെതിരെയുള്ള തർക്കം മുസ്ലീം ലീഗിൽ രൂക്ഷമാകുന്നു. മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഇന്ന് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ കാണും. ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ആവശ്യവുമായി മലപ്പുറത്ത് എത്തിയിരിക്കുന്നത്. ഇന്നലെ കളമശേരിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് ഭാരവാഹികൾ മലപ്പുറത്ത് എത്തിയത്. പകരം മങ്കട സിറ്റിംഗ് എംഎൽഎയും കളമശേരി സ്വദേശിയുമായ അഹമ്മദ് കബീറിനെ നിർദ്ദേശിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. 18 അംഗ ജില്ലാ കമ്മിറ്റിയിലെ 12 പേരും വിമതയോഗത്തില്‍ പങ്കെടുത്തു. യൂത്ത് ലീഗും എംഎസ്എഫും അടക്കം പോഷക സംഘടനകളിലെ 500 ഓളം പേർ പങ്കെടുത്തു. ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി.ഇ. അബ്ദുള്‍ ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ തോല്പ്പിക്കാനായി പ്രചാരണം നടത്തുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്കി.…
Read MoreCategory: Loud Speaker
എലത്തൂര്‍ ‘കൈ’ വിട്ടാല്‍ പൊട്ടിത്തെറിക്കും ! പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കള്‍; എന്‍സികെ മത്സരിച്ചാല്‍ രംഗത്തിറങ്ങില്ലെന്ന് പ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: എലത്തൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തില്ലെങ്കില്‍ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാനൊരുങ്ങി ജില്ലാ നേതൃത്വം. ഇത് സംബന്ധിച്ച് ഐഐസിസിയേയും കെപിസിസി നേതൃത്വത്തിനേയും കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. തീരുമാനം അനുകൂലമായില്ലെങ്കില്‍ ഇന്നോ നാളെയോ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണരംഗത്തിറങ്ങാനാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനം. എലത്തൂര്‍ സീറ്റ് യുഡിഎഫ് മാണി സി. കാപ്പന്റെ നാഷണല്‍ കോണ്‍ഗ്രസ് കേരള (എന്‍സികെ) പാര്‍ട്ടിക്കാണ് നല്‍കിയത്. ഇതിനെതിരേ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ നിയുക്ത എന്‍സികെ സ്ഥാനാര്‍ഥി സുല്‍ഫിക്കര്‍ മയൂരിക്ക് പ്രചാരണത്തിനിറങ്ങാന്‍ സാധിച്ചില്ല. നിലവില്‍ സി ക്ലാസ് മണ്ഡലമെന്ന നിലയിലാണ് കോണ്‍ഗ്രസ് നേതൃത്വം എലത്തൂര്‍ മണ്ഡലത്തെ കാണുന്നത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ എലത്തൂര്‍ പിടിച്ചെടുക്കുകയെന്നത് സങ്കീര്‍ണമാണ്. ഈ സാഹചര്യത്തിലാണ് എലത്തൂരില്‍ മാണി സി. കാപ്പന്റെ പാര്‍ട്ടിക്ക് സീറ്റ് നല്‍കിയതെന്നാണ് കെപിസിസി നേതൃത്വം പറയുന്നത്. എന്നാല്‍ യാതൊരു വേരോട്ടവുമില്ലാത്ത പാര്‍ട്ടിക്ക്…
Read Moreവിഭാഗീയത പൊളിച്ചടക്കി സിപിഎം തന്ത്രം! കുറ്റ്യാടി ഫോര്‍മുല സിപിഎമ്മിന് ഭാവിയില്‍ വെല്ലുവിളി
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ സ്വീകരിച്ച കുറ്റ്യാടി ഫോര്‍മുല സിപിഎമ്മിന് ഭാവിയില്‍ വെല്ലുവിളിയാവും. സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിക്കാതെ പ്രാദേശിക പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധത്തിനിറങ്ങിയതും തുടര്‍ന്ന് അഭിപ്രായം മാറ്റേണ്ടി വന്നതും സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ പുതിയ അധ്യായമാണ്. പാര്‍ട്ടി തീരുമാനത്തെ നിസ്സംശയം അണികള്‍ അനുസരിക്കുമെന്ന പതിവുരീതിയാണ് ഇതോടെ ഇല്ലാതായത്. ഇത് പാര്‍ട്ടി സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാന കമ്മിറ്റി ഒരു തീരുമാനമെടുത്താല്‍ അതിനെ എതിര്‍ക്കുകയും പൊതുജനമധ്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്നത് സംഘടനാ രീതിക്ക് യോജിച്ചതല്ലെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി നടപടി സ്വീകരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന പല തീരുമാനങ്ങളിലും പ്രതിഷേധം തെരുവുകളിലേക്ക് എത്താനും പിന്നീട് തീരുമാനം തിരുത്താനമുള്ള രീതിയിലേക്ക് വഴിമാറും. ഇത് ഒരു വിധത്തിലും തുടരാന്‍ അനുവദിക്കരുതെന്നാണ് പാര്‍ട്ടി നിലപാട്. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി തീരുമാനത്തിനെതിരേ പരസ്യപ്രതിഷേധം നടത്തിയവര്‍ക്കെതിരേ നടപടി വേണമെന്ന…
Read Moreസമീപഭാവിയിൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും! തന്നെ ആകർഷിച്ചത് നരേന്ദ്രമോദിയുടെ വികസനനയം; നടന് ദേവന്
കണ്ണൂർ: ബിജെപി പ്രവർത്തകരും അനുഭാവികളും ഒത്തൊരുമിച്ചു മുന്നോട്ടുപോയാൽ സമീപഭാവിയിൽ തന്നെ കേരളത്തിൽ ബിജെപി അധികാരത്തിലെത്തുമെന്ന് നടനും ബിജെപി നേതാവുമായ ദേവൻ. കണ്ണൂർ മാരാർജി മന്ദിരത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെ വികസനനയമാണ് തന്നെ ഈ പാർട്ടിയിലേക്ക് ആകർഷിച്ചത്. 17 വർഷമായി തന്റെ കേരള പീപ്പിൾസ് പാർട്ടിയുമായി മുന്നോട്ടുപോയി. ഈ പാർട്ടി എന്തെല്ലാമാണോ കേരളത്തിനുവേണ്ടി ചെയ്യാനാഗ്രഹിച്ചത് അതെല്ലാം ബിജെപിയിലൂടെ ചെയ്യാൻ കഴിയുമെന്ന വിശ്വാസമുണ്ട്. ബിജെപിയിൽ മാന്യമായ സ്വീകരണം ലഭിച്ചതിൽ സന്തോഷമുണ്ട്. പാർട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreകോവിഡ് രോഗബാധ വർധിക്കുന്നതിന്റെ കാരണം ജനങ്ങളുടെ അനാസ്ഥയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്ധൻ
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിലുള്ള ജനങ്ങളുടെ അനാസ്ഥയാണ് രോഗബാധ വീണ്ടും വർധിക്കുന്നതിന്റെ കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധൻ. രാജ്യത്തെ 85 ശതമാനം കോവിഡ് കേസുകളും അഞ്ചോ ആറോ സംസ്ഥാനങ്ങളിലാണ്. ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ള വൈറസ് പ്രതിരോധ മാര്‍ഗങ്ങള്‍ വേണ്ടവിധം സ്വീകരിക്കാത്തതാണ് രോഗബാധ ഇവിടങ്ങളില്‍ ഉയര്‍ന്നു നില്ക്കാന് കാരണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തിങ്കളാഴ്ച 26,291 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രോഗബാധയുടെ 78 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. മരണനിരക്കിന്റെ 82.20 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു
Read Moreകടന്നപ്പള്ളിയുടെ കൈവശം 2000 രൂപ, ഭാര്യയുടെ കൈവശം 5000 രൂപയും! ബാധ്യത 22 ലക്ഷം; മറ്റ് വിവരങ്ങള്‍ ഇങ്ങനെ…
കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടന്നപ്പള്ളി രാമചന്ദ്രന്റെ കൈവശമുള്ളത് 2000 രൂപ. ഭാര്യയുടെ കൈവശം 5000 രൂപയും. സബ് ട്രഷറിയിൽ 96,822 രൂപയുടെയും കണ്ണൂർ എസ്ബിഐയിൽ 1,69,730 രൂപയുടെയും കെപിഎസ്എസ്സി ബാങ്കിൽ 163 രൂപയുടെയും നിക്ഷേപമാണ് കടന്നപ്പള്ളിക്കുള്ളത്. രണ്ടരലക്ഷം രൂപ വിലമതിക്കുന്ന കാറും കടന്നപ്പള്ളിക്കുണ്ട്. ഭാര്യ സരസ്വതിയുടെ കൈവശം 5000 രൂപയും സ്വര്‍ണവും ബാങ്ക് നിക്ഷേപവും പെന്‍ഷനുമടക്കം 3,47,284 രൂപയുടെ മുതലുമുണ്ട്. ഇതിൽ 3.40 ലക്ഷവും കൈവശമുള്ള സ്വർണത്തിന്റേതാണ്. കെപിഎസ്സി ബാങ്കിൽ രണ്ടു ലക്ഷവും വീടിനുവേണ്ടി 20 ലക്ഷവുമടക്കം 22 ലക്ഷത്തിന്റെ ബാധ്യതയാണ് കടന്നപ്പള്ളിക്കുള്ളത്. കടന്നപ്പള്ളി രാമചന്ദ്രൻ ഇന്നലെ രാവിലെ 11.30 ഓടെ ഡപ്യൂട്ടി കളക്ടർ ആർ.ആർ.കെ. മനോജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
Read Moreപോയി ഷര്‍ട്ടോ കുര്‍ത്തയോ ധരിച്ച് വാ..! ടി-ഷർട്ട് ധരിച്ചെത്തിയ കോൺഗ്രസ് എംഎൽഎയെ നിയമസഭയിൽനിന്നു പുറത്താക്കി
ഗാന്ധിനഗർ: ടി-ഷർട്ട് ധരിച്ചെത്തിയ കോൺഗ്രസ് എംഎൽഎയെ ഗുജറാത്ത് നിയമസഭയിൽനിന്നു പുറത്താക്കി. വിമൽ ചുദസാമ(40)യെയാണു സ്പീക്കർ രാജേന്ദ്ര ത്രിവേദി പുറത്താക്കിയത്. അംഗങ്ങൾ സഭയുടെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും ടി-ഷർട്ട് ധരിക്കരുതെന്നും സ്പീക്കർ നിർദേശം നല്കി. അതേസമയം, നിയമസഭയിൽ പ്രത്യേക വസ്ത്രം ധരിക്കുന്നതു നിരോധിച്ചുകൊണ്ടുള്ള നിയമമില്ലെന്നു കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. സഭയിൽ ടി-ഷർട്ട് ധരിച്ചുകൊണ്ട് വരരുതെന്ന് ഒരാഴ്ച മുന്‍പ് സ്പീക്കർ ചുദാസാമയോടു നിർദേശിച്ചിരുന്നു. ഷർട്ടോ കുർത്തയോ ധരിച്ച് സഭയിലെത്താനായിരുന്നു സ്പീക്കർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇന്നലെ ചുദാസാമ ടി-ഷർട്ട് ധരിച്ചെത്തുകയായിരുന്നു. തുടർന്ന് ഷർട്ടോ കുർത്തയോ ധരിച്ച് സഭയിൽ വരാൻ സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ സ്പീക്കറുടെ ആവശ്യം എംഎൽഎ നിരാകരിച്ചു. താൻ ടി-ഷർട്ട് ധരിച്ചാണു തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയതെന്നും വിജയിച്ചതെന്നും വിമൽ ചുദാസാമ പറഞ്ഞു. തുടർന്നു സ്പീക്കറുടെ നിർദേശപ്രകാരം എംഎൽഎയെ പുറത്താക്കി.
Read Moreപോലീസിനെ പ്രവേശിപ്പിച്ചില്ല! പരിശോധന നടത്തിയത് അതീവരഹസ്യമായി; കുടുങ്ങിയത് മൂന്നു മലയാളികള്‍
ന്യൂഡൽഹി/കണ്ണൂർ/കോഴിക്കോട്/കൊല്ലം: ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ മൂന്നു മലയാളികൾ അറസ്റ്റിലായി. മുഹമ്മദ് അമീൻ, മുഷാബ് അനുവർ, ഡോ. റ ഹീസ് റഷീദ് എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കേരളത്തിൽ കണ്ണൂർ, മലപ്പുറം, കൊല്ലം, കാസർഗോഡ് ജില്ലകളിലെ എട്ടിടത്തും, ബംഗളൂരുവിൽ രണ്ടിടത്തും, ഡൽഹി ജാഫ്രാബാദിൽ 11 സ്ഥലങ്ങളിലും നടന്ന റെയ്ഡിനുശേഷമായിരുന്നു അറസ്റ്റ്. മുഹമ്മദ് അമീന്റെ നേതൃത്വത്തിലുള്ള സംഘം ടെലിഗ്രാം, ഹൂപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ഭീകരപ്രവർത്തനത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നുവെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിലെയും കർണാടകയിലെയും ചില നേതാക്കളെ വധിക്കാനും ഭീകരപ്രവർത്തനത്തിനായി കാഷ്മീരിലേക്കു മതപരമായ കുടിയേറ്റം നടത്താനും അമീന്റെ സംഘം പദ്ധതിയിട്ടിരുന്നു. 2020 മാർച്ചിൽ ബഹ്റൈനിൽനിന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയ അമീൻ ഉടൻതന്നെ കാഷ്മീർ സന്ദർശിച്ചിരുന്നു. ഐഎസുമായി ബന്ധമുള്ള കാഷ്മീരിലെ സംഘടനകളുമായി ബന്ധം സ്ഥാപിക്കാൻ ഇയാൾ രണ്ടുമാസം ഡൽഹിയിൽ തന്പടിച്ചിരുന്നു. കണ്ണൂരിൽ ധനലക്ഷ്മി…
Read Moreസെക്കന്റ് ഷോയ്ക്ക് അനുമതി കിട്ടിയതോടെ സിനിമ തീയറ്ററുകള്‍ സജീവം ; സാമ്പത്തിക ബാധ്യത ഇല്ലാതാവണമെങ്കില്‍ 50 ശതമാനം പ്രേക്ഷകരെന്ന നിയന്ത്രണവും നീക്കണമെന്ന്തീയേറ്റർ ഉടമകൾ
വൈപ്പിന്‍: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സിനിമാ തിയറ്ററുകളില്‍ ഒഴിവാക്കിയിരുന്ന സെക്കന്റ് ഷോ 11 മുതല്‍ പുനരാരംഭിച്ചതോടെ സംസ്ഥാനത്തെ സിനിമാ മേഖല വീണ്ടും ഉണര്‍ന്നു.വന്‍ ഹിറ്റായ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് നിറഞ്ഞ സദസിലാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. 25ന് കേരളത്തിലെ സിനിമാ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന മറ്റൊരു മമ്മൂട്ടി ചിത്രമായ വണ്‍ എന്ന സിനിമയും തുടര്‍ന്ന് കുഞ്ചാക്കോ ബോബന്, സണ്ണിവെയിന്‍, ഫഹദ് ഫാസിലില്‍, തുടങ്ങിയ താരങ്ങളുടേതുള്‍പ്പെടെ രണ്ട് ഡസനോളം സിനിമകളാണ് ഉടന്‍ പ്രദര്‍ശനത്തിനെത്താനിരിക്കുന്നത്. സെക്കന്റ് ഷോയ്ക്കു അനുമതി ലഭിച്ചതോടെയാണ് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ വിതരണക്കാര്‍ തയ്യാറായത്. അതേസമയം മൊത്തം സീറ്റിന്റെ 50 ശതമാനം പ്രേക്ഷകരെ മാത്രമെ ഒരു ഷോയില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളു എന്ന നിയന്ത്രണംകൂടി നീക്കിയാലെ തീയറ്ററുകളുകള്ക്ക് സാമ്പത്തിക ബാധ്യത ഇല്ലാതെ മുന്നോട്ട് പോകാനാവുകയുള്ളെന്നാണ് തീയറ്റര്‍ ഉടമകള്‍ പറയുന്നത്. പകുതി പ്രേക്ഷകരെ മാത്രം വച്ച് സിനിമ നടത്തുമ്പോള്‍…
Read Moreഡൽഹിയിൽ യുവതി കെട്ടിടത്തിൽ നിന്നു വീണ് മരിച്ചത് കൊലപാതകം; ശമ്പളത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ തള്ളിതാഴെയിട്ടു; രണ്ടു പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ യുവതി കെട്ടിടത്തിന് മുകളിൽ നിന്നു വീണ് മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. തൊഴിൽ സ്ഥാപനം നടത്തുന്ന മുകേഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായിയെയും പോലീസ് പിടികൂടി. ശനിയാഴ്ച രാവിലെയാണ് സംഭവം. ജാർഖണ്ഡ് സ്വദേശിനിയായ 22കാരിയെയാണ് ഷാകുർപുരിനടുത്തുള്ള ചവറു കൂനയ്ക്കരികിൽ നിന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയത്. യുവതിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും പിന്നീട് മരണം സംഭവിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസിന് ഷാകുർപൂരിലുള്ള കെട്ടിടത്തിലെ നാലാം നിലയിൽ നിന്ന് യുവതി നിലത്ത് വീഴുന്നതിന്റെയും, അതേ കെട്ടിടത്തിൽ നിന്ന് ഇറങ്ങി വന്ന രണ്ടു പേർ യുവതിയെ എടുത്തു കൊണ്ടു പോകുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചു. തുടർന്നാണ് ഇവരെ പിടികൂടിയത്. ജോലി തേടി ജാർഖണ്ഡിൽ നിന്ന് ഡൽഹിയിലെത്തിയതാണ് യുവതി.ശമ്പളത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലക്നൗ – ആഗ്ര ഹൈവേയിൽ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. കൊലപാതക കുറ്റത്തിന് കേസെടുത്ത…
Read More