കാസർഗോഡ്: ഉപ്പളയിലെ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള സോങ്കാൽ പ്രതാപ് നഗറിലെ അബൂബക്കർ സിദ്ദിഖിനെ(22) കൊലപ്പെടുത്തിയ സംഭവത്തിൽ സോങ്കാൽ സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ അശ്വന്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 11ഓടെ ഉപ്പള സോങ്കാലിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം അബൂബക്കർ സിദ്ദിഖിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒരാൾ കർണാടകയിലേയ്ക്കു രക്ഷപെട്ടതായാണ് സൂചന. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ’’പ്രദേശത്ത് വ്യാജചാരായ വിൽപന നടത്തുന്നവരാണ് അശ്വന്തും സംഘവും. ഖത്തറിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന അബൂബക്കർ സിദ്ദിഖ് പത്തു ദിവസം മുന്‍പാണ് നാട്ടിലെത്തുന്നത്. ചാരായവിൽപനയ്ക്കെതിരെ ഇന്നലെ വൈകുന്നേരം ആറോടെ സിദ്ദിഖ് അശ്വന്തുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കൊലപാതകം നടക്കുന്നത്. ’’ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അബൂബക്കർ സിദ്ദിഖിനെ ഉടൻ തന്നെ നാട്ടുകാർ മംഗളുരു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികൾ സഞ്ചരിച്ച ബൈക്ക് പോലീസ് കണ്ടെടുത്തു. ഇന്നു പുലർച്ചെ 1.30…
Read MoreCategory: Loud Speaker
മുഖ്യമന്ത്രി ഇവിടെയുണ്ടോ? കത്തിയുമായി മുഖ്യമന്ത്രിയെത്തേടി യുവാവ്; പരിഭ്രാന്തിയിൽ മുങ്ങി കേരള ഹൗസ്;
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ തിരക്കി മാനസികാസ്വാസ്ഥ്യമുള്ള മലയാളി യുവാവ് കേരള ഹൗസിനു മുന്നിൽ കറിക്കത്തിയുമായി എത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. കടവൂർ കരിപ്പുഴ സ്വദേശി വിമൽ രാജിനെയാണ് ഇന്നലെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴടക്കി ഡൽഹി പോലീസിനു കൈമാറിയത്. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ പോളിറ്റ് ബ്യൂറോ യോഗം നടക്കുന്ന എകെജി ഭവനിലേക്കു പുറപ്പെടാനൊരുങ്ങുന്നതിനു മുൻപായിരുന്നു സംഭവം. വിമൽ രാജിന്റെ ബാഗിൽ നിന്നു കണ്ടെടുത്ത മെഡിക്കൽ രേഖകളിൽ നിന്നും ഇയാൾ 80 ശതമാനത്തോളും മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന വ്യക്തിയാണെന്നാണു മനസിലായതെന്ന് ന്യൂഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മധുർ വർമ പറഞ്ഞു. വിമൽരാജിന്റെ ബാഗിൽ നിന്നു കണ്ടെടുത്തത് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയാണെന്നും വർമ പറഞ്ഞു. ഇയാളെ പിന്നീട് ഡൽഹി ശാദ്രയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റുമെന്നും പോലീസ് പറഞ്ഞു. ഡൽഹിയിൽ ജോലി ചെയ്തിരുന്ന ശേഷം കേരളത്തിലേക്കു മടങ്ങിപ്പോയ ആളാണു വിമൽരാജ്.…
Read Moreഹെഡ്മാസ്റ്റർ പീഡിപ്പിച്ച പത്താം ക്ലാസുകാരി സ്കൂളിനുള്ളിൽ ജീവനൊടുക്കി; പീഡിപ്പിച്ച ശേഷം ഹെഡ്മാസ്റ്റർ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ
ഭുവനേശ്വർ: ഒഡീഷയിൽ ഹെഡ്മാസ്റ്റർ പീഡിപ്പിച്ച പത്താം ക്ലാസുകാരി സ്കൂളിനുള്ളിൽ ജീവനൊടുക്കി. ശിഖപള്ളിയിലെ സർക്കാർ സ്കൂളിൽ വ്യാഴാഴ്ച രാത്രിയാണ് പെൺകുട്ടി ജീവനൊടുക്കിയത്. സംഭവത്തിൽ ഹെഡ്മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. ജീവനൊടുക്കിയ പെൺകുട്ടിയുടെ നോട്ട് ബുക്കിൽനിന്ന് ഹെഡ്മാസ്റ്ററെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ കുട്ടികളോട് പോലീസ് വിവരം തിരക്കിയപ്പോൾ മറ്റൊരു കുട്ടികൂടി പീഡനവിവരം വെളിപ്പെടുത്തി. വ്യാഴാഴ്ച രാത്രി സ്കൂളിലെ കമ്പ്യൂട്ടർ റൂമിൽനിന്നാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. പീഡിപ്പിച്ച ശേഷം ഹെഡ്മാസ്റ്റർ കൊലപ്പെടുത്തിയതാണെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreദുൽഖറിനെ കാണാനുള്ള തിക്കിലും തിരക്കിലും ഒരാൾ മരിച്ചു; നിരവധിപേർക്ക് പരിക്ക്
കൊട്ടാരക്കര: സ്വകാര്യ ചടങ്ങിനെത്തിയ നടൻ ദുൽഖർ സൽമാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ഒരാൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ് മരിച്ചത്. കൊട്ടാരക്കരയിൽ മാൾ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ദുൽഖർ. ആയിരക്കണക്കിന് പേരാണ് താരത്തെ കാണാനെത്തിയത്. ഓട്ടോയിലാണ് തിരുവനന്തപുരത്തുനിന്നും ഹരി കൊട്ടാരക്കരയില്‍ എത്തിയത്. ആൾത്തിരക്കിൽ വാഹനഗാതഗതം തടസപ്പെട്ട സംഭവത്തിൽ മാൾ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Read Moreപീഡന പരാതിയുമായി നഴ്സിംഗ് വിദ്യാർഥിനികൾ; എംപിയുടെ മകനെതിരേ പതിനൊന്നോളം വിദ്യാർഥിനികളാണ് ക്രൂരമായ പീഡിപ്പിച്ചെന്ന പരാതിയുമായി എത്തിയത്
നിസാമാബാദ്: നഴ്സിംഗ് വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ടിആർഎസ് എംപിയുടെ മകനെതിരേ കേസ്. തെലങ്കാനയിൽനിന്നുള്ള ലോക്സഭാ എംപി ഡി.ശ്രീനിവാസിന്റെ മകനെതിരേയാണ് 11 നഴ്സിംഗ് വിദ്യാർഥിനികൾ പരാതി നൽകിയത്. ശ്രീനിവാസിന്റെ മകൻ സഞ്ജയിയുടെ നിയന്ത്രണത്തിലുള്ള ശാങ്കരി നഴ്സിംഗ് കോളജിലെ വിദ്യാർഥിനികളാണു പരാതിക്കാരെന്ന് നിസാമാബാദ് നോർത്ത് എസിപി പറഞ്ഞു. സഞ്ജയ് നിരവധി തവണ തങ്ങളെ പീഡിപ്പിച്ചെന്നാണു പെണ്‍കുട്ടികൾ പരാതിയിൽ ആരോപിക്കുന്നത്. നിസാമാബാദ് മുൻ മേയർ കൂടിയായിരുന്നു ശ്രീനിവാസ്. പരാതിയുമായി പെണ്‍കുട്ടികൾ തെലങ്കാന ആഭ്യന്തരമന്ത്രി നൈനി നരസിംഹ റെഡ്ഡിയെയും സമീപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തിന്റെ പുരോഗതക്കനുസരിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും എസിപി വ്യക്തമാക്കി.
Read Moreസരിതയുടെ കത്തിന് പിന്നിൽ ഗണേഷാണെന്ന് അറിയാമായിരുന്നു; തുറന്ന് പറഞ്ഞ് എംഎം ഹസൻ
കൊച്ചി: സോളാർ കേസ് പ്രതി സരിത നായരുടെ കത്തിന് പിന്നിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയാണെന്ന് തങ്ങൾക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം കോണ്‍ഗ്രസ് പാർട്ടിക്ക് അറിയാമായിരുന്നുവെന്ന കാര്യം ഹസൻ തുറന്നു സമ്മതിച്ചത്. സരിതയുടെ കത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയ ഗണേഷ്കുമാർ തന്നെയാണ്. ഇക്കാര്യം അന്ന് പരസ്യമായി പറയാതിരുന്നത് ഉമ്മൻ ചാണ്ടിയുടെ മാന്യത കൊണ്ടാണ്. എന്നാൽ ഇക്കാര്യം തുറന്നുപറയണമെന്ന് താനടക്കമുള്ള നേതാക്കൾ ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം അതിന് തയാറായില്ലെന്നും ഹസൻ വ്യക്തമാക്കി. കോണ്‍ഗ്രസിലെ യുവനേതാക്കൾക്കെതിരേയും ഹസൻ രൂക്ഷവിമർശനം ഉന്നയിച്ചു. യുവനേതാക്കളിൽ പലരും സോഷ്യൽ മീഡിയയിൽ മാത്രമാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. മണ്ണിലിറങ്ങി പണിയെടുത്തെങ്കിലെ താഴെത്തട്ടിൽ പാർട്ടി വളരൂയെന്നും തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഇത്തരം പ്രവർത്തനം വേണെന്ന് യുവനേതാക്കൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലെ…
Read Moreകരയാനും അവകാശമില്ലേ..! രാമായണം വായിക്കുന്നത് എന്റെ സ്വാതന്ത്ര്യം; പ്രതിഭ എംഎല്‍എ ചോദിക്കുന്നു…
കായംകുളം: വര്‍ധിച്ചുവരുന്ന റോഡപകടങ്ങളില്‍ നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് പൊതുവേദിയില്‍ താന്‍ വിതുമ്പിക്കരഞ്ഞതിനെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് യു. പ്രതിഭ എംഎല്‍എ. സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും ആരെയും തെറിവിളിക്കാവുന്ന ദുരവസ്ഥയാണ് ഇപ്പോഴുള്ളത്. രാവിലെ ചീത്തപറഞ്ഞാല്‍ വൈകുന്നേരം ക്ഷമ പറഞ്ഞാല്‍ മതിയെന്നാണ് ഇത്തരക്കാരുടെ ചിന്ത. അഭ്യസ്ത വിദ്യരായ തലമുറയാണ് നമ്മുടെ സമൂഹത്തിലുള്ളത്. അതിനാല്‍ ശരിയായ കാര്യങ്ങള്‍ മനസിലാക്കി നിലപാടെടുക്കാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കണം. ഉദ്യോഗസ്ഥര്‍ തെറ്റുചെയ്താല്‍ അവര്‍ക്കെതിരെ പ്രതികരണമുണ്ടാകും. നടപടിയുണ്ടായില്ലെങ്കില്‍ ചിലപ്പോള്‍ കരയേണ്ടിവരും. കമ്യൂണിസ്റ്റായതുകൊണ്ട് കരയാന്‍ പാടില്ലെന്നുണ്ടോ. ഒരു കമ്യൂണിസ്റ്റുകാരിയായ തനിക്ക് കരയാനും പാടില്ലേയെന്നവര് ചോദിച്ചു. മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ കായംകുളം ചേതനയുടെ 11-മാത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് തനിക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ക്ക് പ്രതിഭ എംഎല്‍എ മറുപടിയുമായി രംഗത്തെത്തിയത്. ചില അവസരത്തില്‍ താൻ കരഞ്ഞെന്നുവരും. മനസില്‍ നന്മയുള്ളവര്‍ക്ക് മാത്രമേ യാഥാര്‍ഥ്യങ്ങളോട് സങ്കടപ്പെടാന്‍ കഴിയൂ. സങ്കടമുണ്ടാകുമ്പോള്‍ കരയാന്‍ മാത്രമല്ല…
Read Moreഅലമാരയില്‍ കാമുകിയെ കൊന്ന് ഒളിപ്പിച്ചത് കാമുകമന് തന്നെ, കാരണം വിവാഹം
അലമാരയില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വടക്കന്‍ ഡല്‍ഹിയിലെ ഗോകല്‍പുരിയില്‍ വ്യാഴാഴ്ചയാണ് 26കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ കാമുകനെ പോലീസ് സംശയിക്കുന്നു. ഇയാള്‍ ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. വിവാഹിതനായ ഇയാള്‍ യുവതിയുമായി ലിവിംഗ് ടുഗെതര്‍ ബന്ധത്തിലായിരുന്നു. മരിച്ച യുവതി ഇയാളെ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടി തന്നെ വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതാകാം ഒരുപക്ഷെ ഇയാളെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് സംശയിക്കുന്നു. യുവാവുമായുള്ള യുവതിയുടെ ബന്ധം മാതാപിതാക്കള്‍ എതിര്‍ത്തതിനാല്‍ അവരില്‍ നിന്നും അകന്നു തനിച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. യുവാവിന്റെ ഫ് ളാറ്റിന് സമീപം തന്നെയാണ് യുവതിയും താമസിച്ചിരുന്നത്. യുവാവ് തന്നെയാണ് സംഭവം പോലീസില്‍ അറിയിച്ചത്. യുവതിയുടെ താമസ സ്ഥലത്തുനിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന് യുവാവ് സ്റ്റേഷനില്‍ വന്നറിയിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് അലമാരയ്ക്കകത്ത് യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.…
Read Moreമന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ വിരോധം! സരിതയുടെ കത്തിന് പിന്നിൽ ഗണേഷ്കുമാറാണെന്ന് ഉമ്മൻ ചാണ്ടി; ആരോപണം നിഷേധിച്ച് സരിത
കൊട്ടാരക്കര: സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാർ വിവാദവുമായി ബന്ധപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഉമ്മൻ ചാണ്ടി രംഗത്ത്. നിരവധി രാഷ്ട്രീയ നേതാക്കൾക്കും തനിക്കും എതിരേ സരിത ആരോപണങ്ങൾ ഉന്നയിച്ച് തയാറാക്കിയ കത്തിന് പിന്നിൽ പ്രവർത്തിച്ചത് കെ.ബി.ഗണേഷ്കുമാർ എംഎൽഎയാണെന്ന് ഉമ്മൻ ചാണ്ടി കോടതിയിൽ മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കര കോടതിയിൽ നൽകിയ മൊഴിയിലാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗണേഷ്കുമാർ മന്ത്രിയായിരുന്നു. എന്നാൽ വിവാദങ്ങളുടെ പേരിൽ അദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വന്നു. പിന്നീട് അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. ഇതിലുള്ള വിരോധമാണ് സരിതയുടെ കത്തിൽ വ്യാജ ആരോപണങ്ങൾ ചേർത്ത് കൂടുതൽ പേജുകൾ ചേർക്കാൻ ഗണേഷ്കുമാറിനെ പ്രേരിപ്പിച്ചതെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മൊഴി. സരിത അട്ടക്കുളങ്ങര ജയിലിൽ വച്ചെഴുതിയെന്ന് പറയുന്ന കത്തിൽ 21 പേജുകൾ മാത്രമാണുണ്ടായിരുന്നത്. ഈ കത്താണ് സരിത അഭിഭാഷകനായ ഫെനി ബാലകൃഷ്ണനെ ഏൽപ്പിച്ചത്. പിന്നീടാണ്…
Read Moreരാജ്യാന്തര കൊക്കൈൻ വിൽപനയിലെ പ്രധാന കണ്ണി! കണ്ണൂരിൽ കൊക്കൈയിൻ വിൽക്കാൻ എത്തിയ നൈജീരിയൻ സ്വദേശി അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ കൊക്കൈയിൻ വിൽപന നടത്തുകയായിരുന്ന നൈജീരിയൻ സ്വദേശി അറസ്റ്റിൽ.നൈജീരിയ അലോസാലഹോർ സ്വദേശി സിൻന്തേര ഫ്രാൻസിസി (28)നെയാണ് കണ്ണൂർ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. രാജ്യാന്തര കൊക്കൈൻ വിൽപനയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നു. മുംബൈയിൽ താമസിക്കുന്ന സിന്തേര ഫ്രാൻസിസ് ബംഗളൂരുവിൽ വിമാനമിറങ്ങി ബസിൽ കണ്ണൂരിലെത്തുകയായിരുന്നു. റെയിൽവേ മുത്തപ്പൻ ക്ഷേത്ര പരിസരത്ത് കൊക്കൈൻ വിൽപന നടത്തുന്നതിനും പുതിയ വിപണി കണ്ടെത്തുന്നതിന് ഒരാളെ കാത്ത് നിൽക്കുന്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്. പരിശോധനയിൽ ഇയാളുടെ പഴ്സിൽ നിന്നും മൂന്നു ഗ്രാം കൊക്കൈയിൻ പിടികൂടി. ഇതിന് അന്താരാഷ്ട്ര മാർക്കറ്റിൽ 60,000 രൂപ വിലവരുമെന്ന് എസ്ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു. പോലീസ് അന്വേഷണവുമായി ഒരുതരത്തിലും ഇയാൾ സഹകരിക്കുന്നില്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സിന്തേര ഫ്രാൻസിസിനെ ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും.
Read More