വീടിന്റെ ടെറസില്‍ കുട്ടിയുടെ ശിരസ്! സൂപ്പര്‍ മൂണ്‍ ദിനത്തില്‍ പിഞ്ചു കുഞ്ഞിനെ ബലി കൊടുത്ത ദമ്പതികള്‍ അറസ്റ്റില്‍; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

ഹൈ​ദ​രാ​ബാ​ദ്:​ ഒ​രാ​ഴ്ച മു​ന്പ് ഹൈ​ദ​രാ​ബാ​ദി​ൽ ഒ​രു ടാ​ക്സി ഡ്രൈ​വ​റു​ടെ വീ​ടി​ന്‍റെ ടെ​റ​സി​ൽ​നി​ന്ന് കു​ട്ടി​യു​ടെ ശി​ര​സ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​സ് പു​തി​യ വ​ഴി​ത്തി​രി​വി​ലേ​ക്ക്. പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണ​വും സൂ​പ്പ​ർ​മൂ​ണും ഒ​രു​മി​ച്ചെ​ത്തി​യ ക​ഴി​ഞ്ഞ ജ​നു​വ​രി 31 ന് ​കു​ട്ടി​യെ ന​ര​ബ​ലി അ​ർ​പ്പി​ച്ച​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​യു​ടെ ശി​ര​സ് ക​ണ്ടെ​ത്തി​യ വീ​ടി​ന്‍റെ ഉ​ട​മ രാ​ജ​ശേ​ഖ​റി​നെ​യും ഭാ​ര്യ ശ്രീ​ല​ത​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ടാ​ക്സ് ഡ്രൈ​വ​റാ​യി​രു​ന്ന രാ​ജ​ശേ​ഖ​റും ഭാ​ര്യ ശ്രീ​ല​ത​യും ക​ടു​ത്ത അ​ന്ധ​വി​ശ്വാ​സി​ക​ളാ​യി​രു​ന്നു. നാ​ലു​വ​ർ​ഷ​മാ​യി അ​സു​ഖ​ബാ​ധി​ത​യാ​യി​രു​ന്ന ശ്രീ​ല​യു​ടെ അ​സു​ഖം മാ​റു​ന്ന​തി​നാ​യി ഇ​വ​ർ നി​ര​വ​ധി മ​ന്ത്ര​വാ​ദി​ക​ളെ സ​മീ​പി​ച്ചി​രു​ന്നു. ഇ​വ​രി​ലൊ​രാ​ളാ​ണ് പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണ ദി​ന​ത്തി​ൽ പെ​ണ്‍​കു​ഞ്ഞി​നെ ബ​ലി​കൊ​ടു​ത്താ​ൽ അ​സു​ഖ​ങ്ങ​ൾ മാ​റു​മെ​ന്ന് പ​റ​ഞ്ഞ​ത്.

ഇ​ത​നു​സ​രി​ച്ച് രാ​ജ​ശേ​ഖ​ർ സെ​ക്ക​ന്ത​രാ​ബാ​ദി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം റോ​ഡു​വ​ക്കി​ൽ താ​മ​സി​ച്ചി​രു​ന്ന ദ​ന്പ​തി​ക​ളു​ടെ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്തു. കു​ഞ്ഞു​മാ​യി അ​ടു​ത്തു​ള്ള ന​ദി​ക്ക​ര​യി​ലെ​ത്തി​യ രാ​ജ​ശേ​ഖ​ർ കു​ഞ്ഞി​ന്‍റെ ശി​ര​സ് അ​റു​ത്തെ​ടു​ത്ത​തി​നു​ശേ​ഷം ശ​രീ​രം ന​ദി​യി​ൽ ഉ​പേ​ക്ഷി​ച്ചു.

ശി​ര​സു​മാ​യി വീ​ട്ടി​ലെ​ത്തി​യ രാ​ജ​ശേ​ഖ​ർ ഭാ​ര്യ​യെ​യും​കൂ​ട്ടി ടെ​റ​സി​ലെ​ത്തി പൂ​ജ​ക​ൾ ന​ട​ത്തി. ച​ന്ദ്ര​ഗ്ര​ഹ​ണ രാ​ത്രി​യി​ൽ കു​ഞ്ഞി​ന്‍റെ ശി​ര​സ് രാ​ജ​ശേ​ഖ​റി​ന്‍റെ വീ​ടി​ന്‍റെ ടെ​റ​സി​ൽ വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പി​റ്റേ​ന്ന് രാ​വി​ലെ ഈ ​സം​ഭ​വ​ങ്ങ​ളൊ​ന്നും അ​റി​യാ​തെ ടെ​റ​സി​ലെ​ത്തി​യ ശ്രീ​ല​യ​തു​ടെ അ​മ്മ കു​ഞ്ഞി​ന്‍റെ ശി​ര​സ് അ​വി​ടെ കാ​ണു​ക​യും ബ​ഹ​ളം​വ​ച്ച് അ​യ​ൽ​ക്കാ​രെ വി​വ​ര​മ​റി​യി​ക്കും ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ത​നി​ക്കൊ​ന്നു​മ​റി​യി​ല്ല എ​ന്ന നി​ല​പാ​ടാ​ണ് രാ​ജ​ശേ​ഖ​ർ ആ​ദ്യം സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ രാ​ജ​ശേ​ഖ​റി​ന്‍റെ മു​റി​യി​ൽ​നി​ന്നും കു​ട്ടി​യു​ടെ ര​ക്ത​ക്ക​റി ക​ണ്ടെ​ത്തി. ഇ​തോ​ടെ​യാ​ണ് കേ​സി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. രാ​ജ​ശേ​ഖ​റും ഭാ​ര്യ​യും ഇ​പ്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡിയി​ലാ​ണ്.

Related posts