കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ, കേസിലെ പ്രതിയായ നടൻ ദിലീപിന് നൽകാനാകില്ലെന്ന് ആവർത്തിച്ച് പോലീസ്. ദൃശ്യങ്ങൾ ആവശ്യപ്പെട്ടുളള ദിലീപിന്റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ കോടതിയിൽ നിലപാട് ആവർത്തിച്ചത്. ഇക്കാര്യം വ്യക്തമാക്കുന്ന രേഖാമൂലമുളള റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ഇത് വിചാരണ വേളയിൽ തെളിയിക്കുന്നതിന് ദൃശ്യങ്ങൾ നൽകണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്.
Read MoreCategory: Loud Speaker
മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവന; അഭിനയ മികവ്! നടന് പദ്മശ്രീ മോഹന്‍ലാലിന് കാലിക്കട്ട് സര്‍വകലാശാലയുടെ ഡിലിറ്റ്; ഒപ്പം പിടി ഉഷയ്ക്കും
തേഞ്ഞിപ്പലം: നടൻ പദ്മശ്രീ മോഹൻലാലിനും പി.ടി. ഉഷയ്ക്കും ഡിലിറ്റ് നൽകി കാലിക്കട്ട് സർവകലാശാലയുടെ ആദരം. കാന്പസിലൊരുക്കിയ പ്രത്യേക വേദിയിൽ നടന്ന ചടങ്ങിലാണ് ഡിലിറ്റ് ദാനം നടന്നത്. സംസ്ഥാന ഗവർണറും ചാൻസലറുമായ പി.സദാശിവം, പ്രോചാൻസലറും വിദ്യാഭ്യാസ മന്ത്രിയുമായ സി. രവീന്ദ്രനാഥ്, വൈസ്ചാൻസലർ ഡോ. കെ.മുഹമ്മദ് ബഷീർ, സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കും രാജ്യത്തെ മറ്റു ഭാഷകളിലെ സിനിമാ അഭിനയ മികവ് പരിഗണിച്ചുമാണ് മോഹൻലാലിന് കാലിക്കട്ട് സർവകലാശാലയുടെ പരമോന്നത ബഹുമതി നൽകിയത്. കോമണ്‍വെൽത്ത് ഗെയിംസ് റിക്കാർഡിനുടമയായ പി.ടി ഉഷ അന്താരാഷ്ട്രതലത്തിൽ 103 മെഡലുകൾ നേടിയിട്ടുണ്ട്. തനിക്കു ലഭിച്ച ആദരം മലയാള സിനിമാ കൂട്ടായ്മയ്ക്ക് ലഭിച്ച അംഗീകരമാണെന്ന് മോഹൻലാൻ പറഞ്ഞു. തന്റെ കായിക രംഗത്തെ വർച്ചയ്ക്ക് ഒപ്പം നിന്ന കാലിക്കട്ട് സർവകലാശാല നൽകുന്ന കിരീടം വളർത്തമ്മ നൽകുന്ന ആദരമാണെന്ന് പി.ടി. ഉഷയും പറഞ്ഞു.
Read Moreചലക്കുടിയില്‍ ജ്വല്ലറി കൊള്ളയടിച്ചു; കവര്‍ന്നത് 20 കിലോ സ്വര്‍ണം; മോഷ്ടാക്കള്‍ അകത്തുകടന്നത് ചുമര് കുത്തിത്തുരന്ന്
ചാലക്കുടി: നഗരമധ്യത്തിലുള്ള ജ്വല്ലറി കുത്തിത്തുറന്ന് 20 കിലോ സ്വർണം മോഷ്ടിച്ചു. നോർത്ത് ജംഗ്ഷനിൽ റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ഇ.ടി.ദേവസി ആൻഡ് സണ്‍സ് ഇടശേരി ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ പിൻഭാഗത്തുള്ള ചുമർ കുത്തിത്തുരന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്തത്. ഇന്നലെ ഞായറാഴ്ച ജ്വല്ലറി അവധിയായിരുന്നു. ഇന്നുരാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. ചാലക്കുടി ഡിവൈഎസ്പി സി.എസ്. ഷാഹുൽഹമീദ്, സിഐ ഹരിദാസ്, എസ്ഐ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു.
Read Moreതെരുവുനായ്ക്കളെ ശരിയാക്കി കുടുംബശ്രീ പെണ്ണുങ്ങള് !അഞ്ചു മാസത്തിനുള്ളില്‍ വന്ധ്യംകരിച്ചത് 10000 തെരുവുനായ്ക്കളെ; കുടുംബശ്രീ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇങ്ങനെ…
തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക വിഷയമായ തെരുവു നായ്ക്കളെ വന്ധ്യം കരിക്കാന്‍ സര്‍ക്കാര്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയപ്പോള്‍ പലരും നെറ്റിചുളിച്ചു. എന്നാല്‍ ഉറച്ച തീരുമാനവുമായി പെണ്ണുങ്ങള് രംഗത്തിറങ്ങിയതോടെ തെരുവു നായ്ക്കളുടെ കാര്യത്തില്‍ എല്ലാം ശരിയായി. അഞ്ചു മാസത്തിനുള്ളില്‍ 10000 നായ്ക്കളെയാണ് വന്ധ്യംകരിച്ചത്. ഇതുവഴി ഒരു കോടിയിലധികം രൂപയും ഇവരുടെ പോക്കറ്റില്‍ വീണു. ആറ് ജില്ലകളിലാണ് കുടുംബശ്രീ വന്ധ്യംകരണ പദ്ധതി (അനിമല്‍ ബര്‍ത്ത് കണ്ട്രോള് ) നടത്തുന്നത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി കുടുംബശ്രീക്ക് കൈമാറിയിട്ടുണ്ട്. തെരുവുനായ്ക്കളുടെ കടിയേറ്റ് കേരളം വലഞ്ഞ നാളുകളിലാണ് കുടുംബശ്രീ ദൗത്യം ഏറ്റെടുക്കുന്നത്. നായപിടുത്തം അധഃകൃത തൊഴിലായി കരുതിയ സമൂഹത്തെ തിരുത്തി. സ്ത്രീകളെ പരിശീലനം നല്കി ധൈര്യവതികളാക്കി. സംസ്ഥാനത്ത് അഞ്ചു പേരടങ്ങുന്ന 80 യൂണിറ്റുകള്‍. 40 എണ്ണം സജീവംമായി രംഗത്തുണ്ട്. ഒരു യൂണിറ്റില്‍ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണുള്ളത്. നായ്ക്കളെ പിടിച്ച്,…
Read Moreമികച്ച നടിയായ മഞ്ജുവാര്യര്‍ സിനിമയില്‍ ശോഭിക്കട്ടെ! മഞ്ജുവാര്യരെ മത്സരിപ്പിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് സജി ചെറിയാന്; വാര്‍ത്ത പ്രചരിപ്പിച്ചതിനു പിന്നില്‍…
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ചലച്ചിത്രതാരം മഞ്ജു വാര്യരെ മത്സരിപ്പിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി സജി ചെറിയാൻ. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മാധ്യമപ്രവർത്തകരോട് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മികച്ച നടിയായ മഞ്ജുവാര്യർ അവരുടെ മേഖലയിൽ ശോഭിക്കട്ടെയെന്നും അവരോട് ഇഷ്ടമുള്ള ആരോ ആണ് ഈ വാർത്ത പ്രചരിപ്പിച്ചതിനു പിന്നിലെന്നും സജി ചെറിയാൻ പറഞ്ഞു. തന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള ചോദ്യങ്ങൾക്ക് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു മറുപടി. ജനങ്ങൾക്കിടയിൽ അവരിലൊരാളായി പ്രവർത്തിക്കാനാണ് തനിക്ക് ഇഷ്ടമെന്നും സജി കൂട്ടിച്ചേർത്തു. ഈ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്-എം സിപിഎമ്മിനെ തന്നെ പിന്തുണക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. സ്ഥാനാർഥിയെ ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രവർത്തനമല്ല നടത്തുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.
Read Moreവനമുത്തശിയെ തേടി അഭിനന്ദന പ്രവാഹം! പാരമ്പര്യ വൈദ്യത്തിലെ മികവിന് വന മുത്തശ്ശി ലക്ഷ്മിക്കുട്ടിയമ്മയെ തേടി പത്മശ്രീ പുരസ്കാരമെത്തി; അഭിനന്ദന പ്രവാഹവുമായി പ്രമുഖര്‍
വിതുര : പാരമ്പര്യ വൈദ്യത്തിലെ മികവിന് വന മുത്തശ്ശി ലക്ഷ്മിക്കുട്ടിയമ്മയെ തേടി പത്മശ്രീ പുരസ്കാരമെത്തിയതോടെ കല്ലാർമൊട്ടമൂട്ടിലെ ലക്ഷ്മിക്കുട്ടിയമ്മയുടെ പനയോല വീട്ടിലേക്കു അഭിനന്ദനപ്രവാഹവുമായി പ്രമുഖർ ഒഴുകുകയാണ്. കെ.എസ്. ശബരീനാഥൻ എംഎൽഎലക്ഷ്മിക്കുട്ടിയമ്മയെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. പ്രദേശികകോൺഗ്രസ് പ്രവർത്തകര്‍ക്കും ജനപ്രതിനിധികൾക്കുമൊപ്പമാണു അദ്ദേഹമെത്തിയത്.പുരസ്കാര ലബ്ദിയിൽ നിറഞ്ഞ സന്തോഷം പ്രകടിപ്പിച്ച ലക്ഷ്മിക്കുട്ടിയമ്മ പക്ഷേ പാരമ്പര്യ വൈദ്യം അവഗണിക്കപ്പെടുന്നതിന്റെ വിഷമം തന്നോടു പങ്കുവച്ചതായും എംഎൽഎ പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. മുരളീധരൻ നായർ, ജി.ഡി. ഷിബുരാജ്, കോൺഗ്രസ്മണ്ഡലം പ്രസിഡന്റ് എസ്.എന്‍. ക്ലമന്റ്, വി. അനിരുദ്ധൻ നായർ, ആനപ്പാറ ഉദയന്‍ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
Read Moreരക്ഷപെട്ടു! പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തക; ഫോണ്‍കെണി കേസില്‍ ശശീന്ദ്രന് കുറ്റവിമുക്തന്‍; ശശീന്ദ്രന് മന്ത്രിയാകാന്‍ ഇനി തടസങ്ങളില്ലെന്ന് ടി.പി.പീതാംബരന്
തിരുവനന്തപുരം: ഫോൺകെണി കേസിൽ മുൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് വിധി. പരാതിയില്ലെന്ന മാധ്യമ പ്രവർത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു. കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് സമർപ്പിക്കപ്പെട്ട സ്വകാര്യ ഹര്‍ജിയും കോടതി തള്ളി. തനിക്കു പരാതിയില്ലെന്നും ഫോണിൽ തന്നോട് അശ്ലീല സംഭാഷണം നടത്തിയ ആൾ ശശീന്ദ്രനാണോ എന്നറിയില്ലെന്നും പരാതിക്കാരിയായ ചാനൽ പ്രവർത്തക കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വാർത്തയിൽ 2016 നവംബർ എട്ടിനു പ്രതികരണം തേടിയെത്തിയ മാധ്യമ പ്രവർത്തകയോട് മന്ത്രിയായിരിക്കെ ശശീന്ദ്രൻ മോശമായി പെരുമാറിയെന്നായിരുന്നു പരാതി. മന്ത്രിയുടേത് എന്ന പേരിൽ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോൺ സംഭാഷണം സ്വകാര്യ വാർത്താ ചാനലാണ് പുറത്തുവിട്ടത്. ഇതേത്തുടർന്ന്, ആരോപണമുയർന്ന ഘട്ടത്തിൽ തന്നെ ധാർമികത ഉയർത്തിക്കാട്ടി ശശീന്ദ്രൻ മന്ത്രിസ്ഥാനത്തുനിന്നു രാജിവയ്ക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ചാനൽ ഒരുക്കിയ കെണിയിൽ ശശീന്ദ്രൻ കുടുങ്ങുകയായിരുന്നുവെന്ന് തെളിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ…
Read Moreപാലക്കാട് ദമ്പതികള്‍ വിറ്റ കുഞ്ഞ് ഈറോഡില്‍; ഇടനിലക്കാരന് അറസ്റ്റില്‍; വന്മാഫിയയുടെ ഭാഗമെന്ന് പോലീസ്; സംഭവത്തില്‍ രാജന്റെ സഹോദരിക്കും പങ്കോ?
പാലക്കാട്: കുഞ്ഞിനെ വളർത്താനുള്ള സാന്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് തമിഴ്നാട് സ്വദേശിക്കുവിറ്റ കുഞ്ഞിനെ കണ്ടെത്തി. ആലത്തൂർ കൂനിശേരിയി ദന്പതികൾ വിറ്റ കുഞ്ഞിനെയാണ് ആലത്തൂർ സിഐ എലിസബത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തമിഴ്നാട് ഈറോഡിൽ നിന്നും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിനെ വാങ്ങിയ വ്യക്തിയെ അറസ്റ്റ് ചെയ്തു. ഈറോഡ് സ്വദേശി ജനാർദ്ദനനാണ് പിടിയിലായത്. കുഞ്ഞിനെ മലന്പുഴയിലെ ആനന്ദ് ഭവനിലേക്ക് മാറ്റി. ആലത്തൂർ രാജന്റെയും, ബിന്ദുവിന്റെയും അഞ്ചാമത്തെ കുഞ്ഞിനെയാണ് ഈറോഡിൽ നിന്ന് വീണ്ടെടുത്തത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ജില്ലാ ആസ്പത്രിയിലായിരുന്നു പ്രസവം. 29ന് രാജനും രാജന്റെ അമ്മ വിജിയും കൂടി ബിന്ദുവിനെയും അഞ്ച് മക്കളേയും പൊള്ളാച്ചിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം നവജാത ശിശുവിനെ കൂടാതെ ബിന്ദു തിരിച്ചെത്തിയതോടെ സംശയം തോന്നിയ സമീപവാസികൾ ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ ഹെൽപ്പ് ലൈനായ തണൽ ഭാരവാഹികൾ ആലത്തൂർ പോലീസിന് പരാതി നൽകിയതോടെയാണ്…
Read Moreകുറ്റക്കാരനല്ല, പക്ഷേ..! പി.ജയരാജന്റെ മകനെ കൈയേറ്റ ചെയ്ത സംഭവത്തില്‍ എഎസ്ഐയുടെ സസ്പെന്ഷന് പിന്‍വലിച്ചു, സ്ഥലം മാറ്റി
മട്ടന്നൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകൻ ആശിഷ് പി. രാജിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്ത എഎസ്ഐയുടെ സസ്പെൻഷൻ ജില്ലാ പോലീസ് മേധാവി പിൻവലിച്ചു. എന്നാൽ മട്ടന്നൂർ സ്റ്റേഷനിൽനിന്ന് മാലൂർ സ്റ്റേഷനിലേക്ക് ഇയാളെ സ്ഥലം മാറ്റി. യുഡിഎഫ് അനുകൂല അസോസിയേഷന്റെ നേതാവ് കൂടിയായ മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ കെ.എം.മനോജ് കുമാറിന്റെ സസ്പെൻഷനാണ് പിൻവലിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്നാണ് സസ്പെൻഷൻ പിൻവലിച്ചതെന്നാണ് സൂചന. ഈ മാസം 18നാണ് ജില്ലാ പോലീസ് മേധാവി മനോജിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ മനോജിനെ മാലൂർ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. വിദ്യാർഥികൾക്ക് വേണ്ടി ശുചിമുറി സേവനം തേടി ആശിഷ് പി.രാജ് മട്ടന്നൂര്‍ സ്റ്റേഷനിലെത്തിയപ്പോൾ മനോജ് കൈയേറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ആരോപണം. ഇക്കഴിഞ്ഞ…
Read Moreപ്രായത്തില്‍ വ്യത്യാസം! വീപ്പയിലെ അസ്ഥികൂടം ഉദയംപേരൂരിലെ സ്ത്രീയുടേതാകാനുള്ള സാധ്യത തള്ളി അന്വേഷണ സംഘം; അന്വേഷണം കേരളത്തിനു പുറത്തേക്ക്
കൊച്ചി: കുന്പളത്ത് പ്ലാസ്റ്റിക് വീപ്പയിൽ യുവതിയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിനു പുറത്തേക്ക്. സമീപ സംസ്ഥാനങ്ങളിൽനിന്നു കാണാതായതും ഇടതു കണങ്കാലിൽ ശസ്ത്രക്രിയ നടത്തിയതുമായ യുവതികളെ സംബന്ധിച്ചുള്ള അന്വേഷണമാണു ഇതര സംസ്ഥാനങ്ങളിലേക്കുകൂടി പോലീസ് വ്യാപിപിച്ചത്. ഇത്തരത്തിലുള്ള യുവതികളെ സംബന്ധിച്ചുള്ള വിവരങ്ങൾ തേടിയതായും ഇവരെ സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് സിഐ സിബി ടോം രാഷ്ട്രദീപികയോടു പറഞ്ഞു. അതേസമയം, അസ്ഥികൂടം ഉദയംപേരൂരിൽനിന്നു കാണാതായ സ്ത്രീയുടേതാകാനുള്ള സാധ്യത അദ്ദേഹം തള്ളി. ഉദയംപേരൂരിൽനിന്നു കാണാതായതായി പറയുന്ന സ്ത്രീക്ക് ഏകദേശം 60 വയസാണുള്ളത്. എന്നാൽ, വീപ്പയിൽ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ വയസ് ഏകദേശം മുപ്പതാണ്. ശാസ്ത്രീയ പരിശോധനയിലാണു വയസ് തിരിച്ചറിഞ്ഞത്. അതിനാൽതന്നെ അസ്ഥികൂടം ഉദയംപേരൂരിൽനിന്നു കാണാതായ സ്ത്രീയുടേതാകാൻ സാധ്യത വിരളമാണെന്നാണു അദ്ദേഹം പറയുന്നത്. അതേസമയം, ഉദയംപേരൂർ നിവാസിയായ സ്ത്രീയെ കണ്ടെത്താനുള്ള ശ്രമം ഉൗർജിതമാക്കിയതായും ഇവർ തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും തൃക്കാക്കര എസിപി…
Read More