കോട്ടയം: സിഎന്‍ജി ലാഭകരമല്ലെന്നു കണ്ടതോടെ കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ബസുകള്‍ വൈദ്യുതിയിലേക്കു മാറ്റുന്നു. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പായ ഹിന്ദുസ്ഥാന്‍ ഇവി മോട്ടോര്‍സിനു പുറമേ, വിദേശപങ്കാളിത്തമുള്ള മൂന്നുകമ്പനികള്കൂടി ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിയെ സന്നദ്ധതയറിയിച്ചു. പദ്ധതിരേഖ തയാറാക്കി കഴിവതും വേഗത്തില്‍ നല്കാന് മാനേജ്മെന്റ് നിര്‍ദേശംനല്‍കി.ഒരു ബസിന് 20 ലക്ഷം രൂപവരെ ചെലവിടാന്‍ കെഎസ്ആര്‍ടിസി തയാറാണ്. പത്തു വര്‍ഷം പഴക്കമുള്ള ബസുകളാണ് ആദ്യഘട്ടത്തില്‍ ഇ വാഹനങ്ങളാക്കുക. ആയിരം ബസുകളെങ്കിലും മാറ്റി ഇന്ധനച്ചെലവു കുറയ്ക്കാനാണു തീരുമാനം. ഇ വാഹനങ്ങളുടെ പരമാവധി ഉപയോഗകാലാവധി നിശ്ചയിച്ചിട്ടില്ല. 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ ബസുകള്‍ കെഎസ്ആര്‍ടിസി ഉപേക്ഷിക്കാറുണ്ട്. ഇവ ഇ വാഹനങ്ങളാക്കി പുനരുപയോഗിക്കാന്‍ കഴിയും. ഡീസല്‍ ബസുകളുടെ എന്ജിന് മാറ്റിയശേഷം മോട്ടോറും ബാറ്ററി, കണ്ട്രോള് യൂണിറ്റും ഘടിപ്പിക്കും. ഒരു ചാര്‍ജിംഗില്‍ 120 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന ബാറ്ററി സംവിധാനമാണ് ആവശ്യപ്പെടുന്നത്. നഗരങ്ങളിലേക്കാവും പരിഗണിക്കുക. അടുത്തിടെ വാങ്ങിയ ഇലക്ട്രിക് ബസുകളിലെ ബാറ്ററി ഇളക്കിമാറ്റാന്‍…
Read MoreCategory: Loud Speaker
കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ സമരത്തിലേക്ക്
പരിയാരം: സ്റ്റൈപ്പെൻഡ് നൽകാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ ഡിസംബർ നാലു മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഹൗസ് സർജൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 2018 ബാച്ചിലുള്ള 85 ഹൗസ് സർജൻമാർക്ക് കഴിഞ്ഞ അഞ്ചു മാസമായി സ്റ്റൈപ്പെൻഡ് ലഭിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചത്. 2017 ബാച്ചിലുള്ളവർക്ക് സ്റ്റൈപ്പെൻഡ് നൽകുന്പോൾ 2018 ബാച്ചുകാരെ ഒഴിവാക്കിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.
Read Moreവാടകയ്ക്കെടുത്ത കാർ മറിച്ചുവിറ്റയാൾ മൂന്നു വർഷത്തിനുശേഷം അറസ്റ്റിൽ
പഴയങ്ങാടി: കാർ വാടകയ്ക്ക് എടുത്ത് മറിച്ചു വിറ്റ കേസിൽ ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ. മയ്യിൽ ചെറുപഴശി സ്വദേശി വാജിഹുദ്ധീനെ (32)യാണ് കണ്ണപുരം എസ്ഐ വി.സി. അനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചെറുകുന്ന് താവം സ്വദേശിയായ കെ.വി. അജീഷിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എ.കെ. 4365 നന്പർ കാർ 2020 ജൂലൈയിൽ വാടകയക്ക് എടുത്ത ശേഷം തിരിച്ചു നൽകാതെ വഞ്ചിക്കുകയായിരുന്നു. തുടർന്ന് ഉടമ നടത്തിയ അന്വേഷണത്തിൽ വ്യാജരേഖ ചമച്ച് കാർ വിൽപന നടത്തിയതായി കണ്ടെത്തി. സംഭവത്തിൽ ഉടമ കോടതിയിൽ പരാതി നൽകിയതിനെ തുടർന്ന് കോടതി നിർദേശ പ്രകാരം പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി വീട്ടിലെത്തിയതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആസൂത്രിതമായി നടത്തിയ നീക്കതത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വളപട്ടണം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ തട്ടിക്കൊണ്ടു…
Read Moreകുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു; ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയ്. ഡിവൈഎഫ്ഐ വനിതാ നേതാവ് കുട്ടിയെ തട്ടിപ്പു സംഘത്തിലുൾപ്പെട്ടവർ കൊല്ലം ആശ്രാമം മെെതാനിയിൽ ഇറക്കി വിട്ടത് തങ്ങളുടെ ഗ്രൂപ്പിലുള്ള ഒരാൾ കണ്ടെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടിയെ മെെതാനത്ത് കണ്ടെത്തുന്നതിനു മുമ്പ് ആശ്രാമത്തെ ഇൻകം ടാക്സ് ഓഫിസേഴ്സ് ക്വാട്ടേഴ്സിനു മുന്നിൽ രണ്ട് യുവാക്കൾ എത്തി ബഹളം ഉണ്ടാക്കിയെന്നും ഇവർ തട്ടിപ്പു സംഘത്തിലുള്ളവരാണെന്ന് സംശയമുണ്ടെന്നും ഇവർ പറഞ്ഞു. എന്നാൽ ഇവർ നൽകിയ വിവരങ്ങൾ അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നെന്നാണ് പരാതി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ ഡിജിപിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. കൊല്ലം ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പോലീസ് അന്വേഷണത്തിൽ പ്രതികളെ സംബന്ധിച്ച്…
Read Moreകെഎസ്ആര്‍ടിസി അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: വേണ്ടത് മികച്ച നയതീരുമാനങ്ങളെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്നും മികച്ച നയതീരുമാനങ്ങളിലൂടെ സ്ഥാപനത്തെ നല്ല നിലയിലേക്ക് വളര്‍ത്തുകയാണ് വേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും പത്തിനകം നല്‍കണമെന്ന ഉത്തരവു പാലിച്ചില്ലെന്നാരോപിച്ച് ആര്. ബാജിയടക്കമുള്ള ജീവനക്കാര്‍ നല്കിയ കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്. ജീവനക്കാരുടെ ഒക്ടോബറിലെ ശമ്പളം വിതരണം ചെയ്തെന്ന് ഇന്നലെ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ പത്താം തീയതിക്കു മുമ്പ് ശമ്പളം നല്‍കണമെന്ന ഉത്തരവു പാലിക്കാത്തതിനാല്‍ കോടതിയലക്ഷ്യ നടപടി തുടരേണ്ടി വരുമെന്നു ഹൈക്കോടതി പറഞ്ഞു. അല്ലെങ്കില്‍ ഉത്തരവില്‍ ഇളവു തേടി ഹര്‍ജി നല്‍കണമെന്നും വാക്കാല്‍ പറഞ്ഞു. തുടര്‍ന്ന് ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
Read Moreപ്രതികളുടേതെന്ന് സംശയിക്കുന്ന കാറിന്റെ നമ്പർ പുറത്തുവിട്ട് കേരള പോലീസ്
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ട് കേരള പോലീസ്. KL04 AF 3239 എന്ന നമ്പർ പ്ലേറ്റ് നിർമിച്ചവർ പോലീസിനെ അറിയിക്കണമെന്ന് നിർദേശം. കൊല്ലം പാരിപ്പള്ളിയിൽ വന്ന ഓട്ടോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഓട്ടോ തട്ടിപ്പ് സംഘത്തിന്റേതാണെന്ന് സംശയം. പ്രതികൾ പാരിപ്പള്ളിയിൽ ഏഴ് മിനിറ്റ് ചെലവഴിച്ചെന്ന് പോലീസ് അറിയിച്ചു. കൊല്ലം റൂറൽ പോലീസ് അവരുടെ ഫേസ്ബുക്ക് പേജിലുടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫോട്ടോയിൽ കാണുന്ന വണ്ടി നമ്പർ നിർമിച്ച സ്ഥാപനങ്ങൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. എന്ന കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreപൊള്ളുന്ന വിലയിൽ പൊന്ന്; സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍, പവന് 46,480 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,810 രൂപയും പവന് 46,480 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2045 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 28 നായിരുന്നു സ്വര്‍ണവില റിക്കാര്‍ഡ് ഭേദിച്ചത്. അന്ന് ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയും എത്തിയിരുന്നു. അതിനുശേഷം സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്.പശ്ചിമേഷ്യയിലെ വെടിനിര്‍ത്തല്‍ സ്വര്‍ണ വിലയില്‍ കുറവ് വരുമെന്ന് പ്രതീക്ഷയിലായിരുന്നു വിപണി. എന്നാല്‍ അമേരിക്ക പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലെന്നും കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറല്‍ റിസര്‍വിന്റെ സൂചനകളും ചൈനയില്‍ പുതിയ പനി പുറപ്പെട്ടു എന്നുള്ള വാര്‍ത്തയും സ്വര്‍ണവില കുതിക്കുന്നതിന് കാരണമായി. വരും…
Read Moreനവകേരള സദസ്: പാലായിലെ സിന്തറ്റിക് ട്രാക് വിട്ടുകൊടുക്കുന്നതിനെതിരേ പ്രതിഷേധം; ട്രാക്കിൽ പന്തൽ കെട്ടുന്നത് സ്പോര്‍ട്സ് പ്രേമികളുടെ നെഞ്ചത്ത് കത്തിയിറക്കുന്നതിന് തുല്യമെന്ന് തിരുവഞ്ചൂർ
പാലാ: നവകേരള സദസിനു പാലായില്‍ സിന്തറ്റിക് ട്രാക് വിട്ടു നല്‍കുന്നതിനെതിരെ പ്രതിഷേധം ശക്തം. ഇന്നലെ സ്റ്റേഡിയത്തിനു മുമ്പില്‍ യുഡിഎഫ് പ്രതിഷേധം നടത്തി. പിണറായി വിജയന് ഇപ്പോള്‍ നടത്തുന്നത് നവകേരള യാത്രയല്ല കേരള നശീകരണ യാത്രയാണെന്നു ധര്‍ണ ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം എല്‍ എ പറഞ്ഞു. പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ പന്തല്‍ കെട്ടുന്നത് പാലായിലെയും കേരളത്തിലെയും സ്പോര്‍ട്സ് പ്രേമികളുടെ നെഞ്ചത്ത് കത്തിയിറക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 20 കോടിയില്‍ അധികം രൂപ മുടക്കി പുനരുജ്ജീവിപ്പിച്ച സ്റ്റേഡിയമാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ നവകേരള മാമാങ്കം നടത്തി നശിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രഹസനമെന്ന് ചെയര്പേഴ്സണ്പാലാ: നവകേരള സദസിന് സ്റ്റേഡിയം വിട്ടുനല്‍കിയതിനെതിരെ യു ഡി എഫ് നടത്തിയ പ്രതിഷേധ മാര്‍ച്ച് വെറും പ്രഹസനം മാത്രമാണന്ന് ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് കരുതിയും…
Read Moreരാഹുൽ വയനാട്ടിൽതന്നെ മത്സരിക്കും; കേരളത്തിൽ നിലവിലുള്ള എംപിമാർ എല്ലാവരും മത്സരിക്കുമെന്ന് താരിഖ് അൻവർ
ന്യൂഡൽഹി: രാഹുൽ ഇത്തവണയും വയനാട്ടിൽതന്നെ മത്സരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. രാഹുൽ വയനാട്ടിൽ മാത്രമേ മത്സരിക്കുകയുള്ളുവെന്നും രണ്ടാമതൊരു മണ്ഡലത്തിൽ അദ്ദേഹം മത്സരിക്കുകയില്ലെന്നും താരിഖ് അൻവർ വ്യക്തമാക്കി. വയനാട്ടിൽ രാഹുൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിലവിലുള്ള എംപിമാർ എല്ലാവരും മത്സരിക്കും. എന്നാൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മത്സരിക്കണോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെയും അൻവർ വ്യക്തമാക്കി. കെ.സി. വേണുഗോപാൽ മത്സരിക്കാൻ സാധ്യതയില്ലെന്നും അൻവർ അറിയിച്ചു. പാർട്ടി ചുമതലയുള്ളതിനാലാണ് അദ്ദേഹം മത്സരിക്കാത്തത്. വേണുഗോപാൽ തന്റെ മുൻ മണ്ഡലമായ ആലപ്പുഴയിൽ നിന്നും വീണ്ടും മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരിഖ് ഇക്കാര്യം അറിയിച്ചത്.
Read Moreകേരളവർമ കോളജലെ റീ കൗണ്ടിംഗ്; പ്രതീക്ഷയ്ക്കൊപ്പം കെഎസ്യുവിന് ആശങ്കയും
തൃശൂർ: ശ്രീ കേരളവർമ കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശപ്രകാരം നടത്താനിരിക്കുന്ന റീക്കൗണ്ടിങ്ങിൽ കെഎസ്യുവിന് പ്രതീക്ഷയ്ക്കൊപ്പം ആശങ്കയും. വോട്ടെണ്ണൽ കഴിഞ്ഞ ശേഷം ബാലറ്റ് അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ രണ്ടുദിവസം കേരളവർമ കോളജിൽ തന്നെ സൂക്ഷിച്ചിരുന്നുവെന്നും ഇത് അട്ടിമറിക്കും ക്രമക്കേടുകൾക്കും ഇടവരുത്തുന്നതാണെന്നും കെഎസ്യു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ പാകപ്പിഴ കോടതിയിൽ വ്യക്തമായി ചൂണ്ടിക്കാട്ടി റീപോളിംഗിന് അനുമതി നേടിയെടുക്കാൻ കെഎസ്യുവിന് സാധിക്കാതെ പോയി എന്ന് ചില കോണുകളിൽ നിന്ന് ആക്ഷേപം ഉയരുന്നുണ്ട്. കേരളവർമയിലെ കെഎസ്യു സ്ഥാനാർഥിയായിരുന്ന ശ്രീക്കുട്ടൻ പറയുന്നത്…റീ പോളിംഗ് ആണ് ആവശ്യപ്പെട്ടതെങ്കിലും കോടതി റീ കൗണ്ടിംഗ് നിർദ്ദേശിച്ചപ്പോൾ പ്രതീക്ഷക്കൊപ്പം തന്നെ ആശങ്കയും ഞങ്ങൾക്കുണ്ട്. പ്രീ കൗണ്ടിംഗിന് എത്തുന്ന ബാലറ്റുകളിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് കൗണ്ടിംഗ് കഴിഞ്ഞാൽ മാത്രമേ അറിയാൻ പറ്റൂ. ആദ്യത്തെ വോട്ടെണ്ണലിൽ എനിക്ക് ലഭിച്ച വോട്ടുകൾ തന്നെയാണ് റീക്കൗണ്ടിംഗിൽ ലഭിക്കുന്നതെങ്കിൽ അട്ടിമറി നടന്നിട്ടില്ല എന്ന് പറയാം. എന്നാൽ…
Read More