ആക്രമണം കൂടുതൽ കേരളത്തിൽ കോഴിക്കോട്: രാജ്യത്ത് ട്രെയിനുകൾക്കുനേരേയുള്ള ആക്രമണം ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലെന്ന് റെയിൽവേ. കേരളത്തിലെ ട്രെയിൻ സർവീസുകൾ നേരിടുന്ന സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടുന്നതാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് നൽകിയ റിപ്പോർട്ട്. കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സുരക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ആലോചനകളും റെയിൽവേ മന്ത്രാലയത്തിൽ നടക്കുന്നുണ്ട്. അന്വേഷണ ഏജൻസികളും സുരക്ഷാ ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ കേരളത്തിൽ എത്തിയേക്കുമെന്നാണ് അറിയുന്നത്. വന്ദേ ഭാരത് ഉൾപ്പടെയുള്ള ട്രെയിനുകൾക്കുനേരേ സമീപകാലത്ത് ആക്രമണം വര്‍ധിക്കുന്നത് റിപ്പോർട്ടിലെ കണ്ടെത്തലുകളെ ശരിവയ്ക്കുന്നു. വന്ദേ ഭാരത് ട്രെയിനിന് നേരെ മൂന്ന് തവണയാണ് ആക്രമണം ഉണ്ടായത്. വടക്കൻ ജില്ലകളിൽ മറ്റ് ട്രെയിൻ സർവീസുകൾക്കുനേരേയും ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. എലത്തൂരിൽ ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീവയ്പ്പുണ്ടായതിനെ തുടർന്ന് മൂന്നു പേരാണ് മാസങ്ങൾക്ക് മുൻപ് മരിച്ചത്. കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിലാണ് ട്രെയിനുകൾക്കുനേരേ ഇതുവരെ…
Read MoreCategory: Loud Speaker
മഴയുമില്ല, ഡാമുകളിൽ ജലവുമില്ല; വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം: വൈദ്യുതി കരുതലോടെ ഉപയോഗിക്കൂ എന്നഭ്യർഥിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻ കുട്ടി. ഈ വർഷം 45 ശതമാനത്തോളം മഴ കുറവ് ലഭിച്ച സാഹചര്യത്തിൽ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാൽ ജല വൈദ്യുത പദ്ധതികളിൽനിന്നുള്ള വൈദ്യുതി ഉത്പാദനം പരിമിതമാണ്. അതുകൊണ്ട് വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഉർജകാര്യക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യേണ്ടതാണെന്നും മന്ത്രി ഓർമിപ്പിക്കുന്നു. അതേ സമയം ഓണത്തിനു ശേഷം ലോഡ് ഷെഡിംഗ് ഒഴിവാക്കാൻ പുറത്തു നിന്നു കൂടുതൽ വൈദ്യുതി വാങ്ങാനുള്ള നടപടി ക്രമങ്ങളുമായി നീങ്ങുകയാണ് വൈദ്യുതി ബോർഡ്. 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ടെൻഡർ അടുത്തമാസം നാലിനു തുറക്കും. എന്നാൽ ഇപ്പോഴത്തെ ടെൻഡർ നടപടികളിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുകയാണു ബോർഡിനു മുന്നിലുള്ള പ്രധാന മാർഗം. അല്ലെങ്കിൽ…
Read Moreഇഡി റെയ്ഡ് അജണ്ടയുടെ ഭാഗം; ‘വീടിന്റെ മുക്കും മൂലയും പരിശോധിച്ചു, ഒന്നും കൊണ്ടുപോയില്ലെന്ന് എ.സി. മൊയ്തീൻ
വടക്കാഞ്ചേരി: തന്റെ വീട്ടിൽ ഒരു പകലും രാവും നീണ്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് ആസൂത്രിതവും അജണ്ടയുടെ ഭാഗവുമാണെന്ന് എ.സി. മൊയ്തീൻ. വീടിന്റെ മുക്കും മൂലയും ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡി നടത്തിയ 22 മണിക്കൂർ നീണ്ട പരിശോധനയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മൊയ്തീൻ. ഇന്നലെ രാവിലെ ഏഴിനു തുടങ്ങിയ പരിശോധന ഇന്നു പുലർച്ചെ അഞ്ചോടെയാണു പൂർത്തിയായത്. ഇഡി ഉദ്യോഗസ്ഥർ മടങ്ങിയശേഷമാണ് മൊയ്തീൻ മാധ്യമങ്ങളെ കണ്ടത്. മൊയ്തീന്റെ വാക്കുകൾ….ഇന്നലെ രാവിലെ ഏഴര മണിയോടെയാണ് കൊച്ചി യൂണിറ്റിലെ ഇഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. കരുവന്നൂർ ബാങ്കിലെ വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് എന്നോടു പറഞ്ഞത്. അതിനു വീടു പരിശോധിക്കണമെന്ന് പറഞ്ഞു. പൂർണമായും ഞാൻ അതിനോടു സഹകരിച്ചു. അവർ വീട്ടിൽ കയറി എല്ലാ സ്ഥലങ്ങളും പരിശോധിച്ചു. എന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഭാര്യയുടെയും മകളുടെയും വസ്തുവിന്റെ…
Read Moreട്രാന്‍സ് ജെന്‍ഡറുകള്‍ക്കു മുമ്പില്‍ തലകുനിച്ച് അനുഗ്രഹം തേടി സുരേഷ് ഗോപി ! താനൊരു ഇമോഷണല്‍ ബീസ്റ്റെന്നും താരം
താനൊരു ഇമോഷണല്‍ ബീസ്റ്റാണെന്നും ട്രോളന്മാര്ക്കുവേണ്ടിത്തന്നെയാണ് ഇതു പറയുന്നതെന്നും നടന് സുരേഷ് ഗോപി. പ്രതീക്ഷ ഫൗണ്ടേഷനും മുംബൈ വസായിയും ചേര്‍ന്ന് സംഘടിപ്പിച്ച ട്രാന്‍സ്ജെന്‍ഡേഴ്സ് ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതു പറയുമ്പോള്‍ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ട്രോളുമെന്നറിയാം. എന്നാല്‍, ട്രോളുന്നവരെപ്പോലെ ട്രോളപ്പെടുന്നവരെയും ജനം വിലയിരുത്തും. വേട്ടയാടപ്പെടുന്നേയെന്ന നിലവിളി കേള്‍ക്കുന്നുണ്ട്. വേട്ടയാടുന്നവരെയും വേട്ടയാടപ്പെടുന്നവരെയും കാണുന്നവര്‍ക്ക് നന്നായി അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു. താനൊരു ദേഷ്യക്കാരനായത് രാഷ്ടീയത്തിലിറങ്ങിയതിനുശേഷമാണ്. അദ്ദേഹം ട്രാന്സ്ജെന്ഡറുകള്ക്കുമുന്നില് തലകുനിച്ച് അനുഗ്രഹം തേടുകയും ചെയ്തു. പ്രതീക്ഷ ഫൗണ്ടേഷന് ചെയര്മാന് ഉത്തംകുമാര്‍ അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍, കൗണ്‍സിലര്‍ പൂര്‍ണിമാ സുരേഷ്, പി.ആര്. ശിവശങ്കരന്, ദേവൂട്ടി ഷാജി, സംവിധായകന് വിഷ്ണുമോഹന് തുടങ്ങിയവര്‍ പ്രസംഗിച്ചു. കവി വിജയരാജമല്ലിക, ഡോ. വി.എസ്. പ്രിയ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ട്രാന്സ്വ്യക്തികള്ക്ക് ആദരമായി ഓണപ്പുടവയും ഫലകവും സുരേഷ് ഗോപി കൈമാറി.…
Read Moreകിണറ്റില്‍ നിന്ന് ആവശ്യത്തിന് ഡീസല്‍ കോരിയെടുക്കാം ! പാത്രങ്ങളും കുപ്പികളുമായി ആളുകളുടെ പരക്കം പാച്ചില്‍
കഴിഞ്ഞ ദിവസം ടാങ്കര്‍ ലോറി മറിഞ്ഞു ഡീസല്‍ ചോര്‍ച്ചയുണ്ടായ പരിയാപുരത്തെ ഒരു കിണറ്റില്‍ തീപിടിത്തം. സമീപത്തെ മറ്റൊരു കിണറ്റില്‍ ഡീസല്‍ നിറഞ്ഞതിനെത്തുടര്‍ന്ന് ഡീസല്‍ കോരിയെടുക്കാന്‍ ആളുകളുടെ തിക്കിത്തിരക്കാണ്. പരിയാപുരം സേക്രഡ് ഹാര്‍ട്ട് കോണ്‍വന്റിന്റെ കിണറ്റില്‍നിന്ന് ഇന്നലെ രാവിലെ ഒമ്പതരയോടെയാണു തീ ഉയര്‍ന്നത്. കിണറും കവിഞ്ഞ് 20 മീറ്ററോളം ഉയരത്തിലേക്കു തീ ഉയര്‍ന്നു. സമീപത്തെ തെങ്ങും പുളിമരവും ഭാഗികമായി കത്തിനശിച്ചു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വെള്ളത്തിനടിയില്‍ സ്ഥാപിക്കുന്ന മോട്ടര്‍ ആണ് ഇവിടെ ഉപയോഗിക്കുന്നത്. കോണ്‍വന്റിലെ മോട്ടറിന്റെ സ്വിച്ച് ഓണാക്കിയതോടെയാണ്, ഡീസല്‍ കലര്ന്നുകിടന്ന വെള്ളത്തില്‍നിന്ന് തീ ഉയര്‍ന്നത്. മണിക്കൂറുകളോളം കത്തിയ തീ ഒടുവില്‍ വൈകിട്ടോടെ അഗ്നിരക്ഷാ സംഘം അണയ്ക്കുകയായിരുന്നു. ആദ്യം ഉയര്‍ന്നുകത്തിയ ശേഷം പിന്നീട് തീ കിണറിലേക്ക് എത്തുന്ന ഉറവകളില്‍ വട്ടംചുറ്റിനിന്നു. സമീപത്തെ കൊല്ലരേട്ട് മറ്റത്തില്‍ ബിജുവിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഡീസല്‍ നിറഞ്ഞത്. ചിലര്‍ ഡീസല്‍…
Read Moreഭര്‍ത്താവിനെ കാത്തുനിന്ന നാഗാലാന്‍ഡ് സ്വദേശിനിയായ 18കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം ! യുവാവ് പിടിയില്‍
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ഭര്‍ത്താവിനെ വഴിയില്‍ കാത്തുനിന്ന നാഗാലാന്‍ഡ് സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മേനംകുളം മണക്കാട്ടുവിളാകം വിളയില്‍ വീട്ടില്‍ അനീഷിനെയാണ് (25) തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്. അതിക്രമത്തിനിടെ കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ പതിനെട്ടുകാരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ 12.10 ന് ആക്കുളം ബൈപ്പാസില്‍ കുളത്തൂര്‍ എസ്.എന്‍ നഗറിന് സമീപത്തെ സര്‍വീസ് റോഡില്‍ വച്ചായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ ആക്രമിച്ചത്. അടുത്തിടെയാണ് കുളത്തൂര്‍ മുക്കോലയ്ക്കല്‍ ജംഗ്ഷനു സമീപം വാടകവീട്ടില്‍ ഭര്‍ത്താവുമൊത്ത് പെണ്‍കുട്ടി താമസം തുടങ്ങിയത്. ഭര്‍ത്താവ് ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലേക്ക് പോയിരുന്നു. രാത്രി 11.45ന് ജോലി കഴിഞ്ഞ് റസ്റ്റോറന്റില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച ശേഷം കാത്തുനില്ക്കുകയായിരുന്നു. ബൈക്കില്‍ പെണ്‍കുട്ടിയെ പിന്തുടര്ന്നെത്തിയ അനീഷ് ആക്രമിക്കുകയായിരുന്നു. പിന്നാലെയെത്തിയ പ്രതി പെണ്‍കുട്ടിയെ കടന്നു പിടിച്ചു. കുതറിമാറിയ പെണ്‍കുട്ടിയെ സമീപത്തെ ഓടയിലേക്ക്…
Read Moreമംഗളൂരുവിൽ റോ ഓഫീസറായും പോലീസായും ചമഞ്ഞ് നഴ്സിംഗ് വിദ്യാർഥിയുടെ തട്ടിപ്പ്; ഇടുക്കിക്കാരൻ ബെനഡിക്ടിന്റെ കള്ളത്തരം പൊളിഞ്ഞതിങ്ങനെ
മംഗളൂരു: റോ ഓഫീസറായും കേരള പോലീസായും കൃഷി വകുപ്പ് ഉദ്യോഗസ്ഥനായും ചമഞ്ഞു തട്ടിപ്പുനടത്തിയ മലയാളി വിദ്യാർഥി പിടിയിലായ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് കർണാടക പോലീസ്. ഇടുക്കി പള്ളിവാസൽ അമ്പഴച്ചാൽ പച്ചോളി തോക്കുകരയിലെ ബെനഡിക്ട് സാബു (25) വാണ് മംഗളൂരുവിൽ പിടിയിലായത്. മംഗളൂരുവിലെ സ്വകാര്യ കോളജിലെ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർഥിയാണ് ബെനഡിക്ട്. ആറു മാസം മുന്‍പാണ് ഇയാൾ കോളജിൽ അഡ്മിഷൻ നേടുന്നത്. പ്രവേശനസമയത്തു താൻ കേരള അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനാണെന്നാണു പറഞ്ഞിരുന്നത്. ബോധ്യപ്പെടുത്താനായി വ്യാജ ഐഡി കാർഡും ഇയാൾ കോളജിൽ ഹാജരാക്കിയിരുന്നു. കഴിഞ്ഞദിവസം, മംഗളൂരു പോലീസ് കോളജിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തിയിരുന്നു. ഇതിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബെനഡിക്ടിന്റെ തട്ടിപ്പു പുറത്തറിയുന്നത്. ഇയാളുടെ മുറി പരിശോധിച്ച പോലീസ് ഒട്ടേറെ വകുപ്പുകളുടെ വ്യാജ തിരിച്ചറിയൽ കാർഡുകളും കേരള പോലീസിന്റെ യൂണിഫോമും കണ്ടെത്തി. ഇയാളെ വിശദമായി…
Read Moreകേരളത്തിൽ “വീണ സർവീസ് ടാക്സ്’: മിത്തുവിവമാദം അഴിമതിയിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: കേരളത്തിൽ വീണ സർവീസ് ടാക്സ് നിലനിൽക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പദ്ധതികൾ തുടങ്ങാൻ പിണറായി വിജയന്റെ കുടുംബത്തിന് കമ്മീഷൻ നൽകണമെന്നും അഴിമതി, കുടുംബാധിപത്യം, പ്രീണനം എന്നിവയിൽ യുഡിഎഫും എൽഡിഎഫും ഒരു പോലെയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയിൽനിന്നു ശ്രദ്ധതിരിക്കാനാണ് സ്പീക്കറുടെ മിത്തുവിവമാദമെന്നും മന്ത്രി കൂട്ടിച്ചേർത്തു.രാഹുൽ ഗാന്ധിയുടെ ചൈനാ പരാമർശത്തിലും വാർത്താ സമ്മേളനത്തിൽ അദ്ദേഹം മറുപടി പറഞ്ഞു. ചൈനയുമായി ബന്ധമുള്ളത് രാഹുലിനാണ്. ചൈനയുമായി രാഹുലാണ് ധാരണാപത്രം ഒപ്പുവച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Read Moreഎട്ട്മണിക്കൂർ പിന്നിട്ടു; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; മുൻമന്ത്രി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ്
തൃശൂർ/വടക്കാഞ്ചേരി: ഇരുനൂറു കോടിയിലധികം രൂപയുടെ സാന്പത്തിക ക്രമക്കേടും തട്ടിപ്പും നടന്ന കരുവന്നൂർ സഹകരണ ബാങ്ക് കേസുമായി ബന്ധപ്പെട്ട് മുൻ സഹകരണ മന്ത്രിയും എംഎൽഎയുമായ എ.സി. മൊയ്തീന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകരയിലുള്ള മൊയ്തീന്റെ വീട്ടിലാണ് ഇഡി സംഘം റെയ്ഡ് നടത്തുന്നത്. ഇന്നുരാവിലെ ഏഴോടെ കൊച്ചിയിൽനിന്ന് മൂന്നു വാഹനങ്ങളിലായി പന്ത്രണ്ടംഗ സംഘമാണ് റെയ്ഡിന് എത്തിയത്. സായുധ സേനാംഗങ്ങളടക്കം വീടിനു മുന്നിൽ കാവലുണ്ട്. മൊയ്തീൻ വീടിനകത്തുതന്നെയുണ്ടെന്നാണ് വിവരം. മൊയ്തീന്റെ ബിനാമികളെന്ന് സംശയിക്കുന്നവരുടെയും വീടുകളിലും പരിശോധനകൾ നടക്കുന്നുണ്ട്.കരുവന്നൂർ തട്ടിപ്പിലെ പ്രതികളുമായി മൊയ്തീനു പങ്കുണ്ടെന്ന ആരോപണം നേരത്തെതന്നെ ഉയർന്നിരുന്നു. ക്രമക്കേടുകൾ നടന്ന സമയത്ത് സഹകരണ മന്ത്രിയായിരുന്ന മൊയ്തീൻ ഇപ്പോൾ കുന്നംകുളം എംഎൽഎയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കരുവന്നൂർ തട്ടിപ്പുകേസ് ഇഡി സജീവമായി അന്വേഷിച്ചുവരികയായിരുന്നു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും പിന്നീട് കോടതി സ്റ്റേ ചെയ്തതോടെ…
Read Moreദേശീയപാതയോരത്ത് വാഴവെച്ച് കര്ഷകന് ! ആളില്ലാത്തപ്പോള്‍ എത്തി ‘വാഴ വെട്ടിയ ദേശീയപാതാ അതോറിറ്റി കുലയും കൊണ്ട് കടന്നു
മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയോരത്ത് വെച്ച വാഴകള്‍ വെട്ടിനശിപ്പിച്ച് കുലയും കൊണ്ട് കടന്ന് ദേശീയ പാതാ അതോറിറ്റി. മണ്ണുത്തി സ്വദേശിയായ മനോജ് മേനോന്റെ വീടിന് മുന്നില്‍ അദ്ദേഹം കൃഷി ചെയ്ത വാഴകളാണ് അധികൃതര്‍ വെട്ടിനശിപ്പിച്ചത്. അദ്ദേഹത്തിന്റെ വീടിന്റെ മുന്നിലെ പത്ത് സെന്റോളം സ്ഥലം ദേശീയപാതയ്ക്കായി ഏറ്റെടുത്തിരുന്നു. എന്നാല്‍, അതില്‍ ഭൂരിഭാഗം സ്ഥലവും റോഡിനായി ഉപയോഗിച്ചില്ല. തുടര്‍ന്ന് വീടിന്റെ മുന്നിലെ സ്ഥലം സാമൂഹ്യവിരുദ്ധര്‍ താവളമാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് വീട്ടുടമസ്ഥന് സ്ഥലത്ത് കൃഷി ആരംഭിച്ചത്. എന്നാല്‍, വാഴ വലുതായി കുലച്ച് പാകമായതോടെ അതോറിറ്റി അധികൃതരെത്തി വാഴകള്‍ വെട്ടി നിരത്തി. അതിലുണ്ടായ നല്ല വാഴക്കുലകള്‍ വെട്ടാനെത്തിയവര്‍ തന്നെ കൊണ്ടുപോകുകയും ചെയ്തു. അഞ്ച് വര്‍ഷമായി പ്രദേശത്ത് കൃഷി ചെയ്യുന്നുണ്ടെന്ന് വീട്ടുടമ പറഞ്ഞു. കൃഷിയോടുള്ള പ്രിയംകൊണ്ടാണ് വാഴയും കപ്പയും കൃഷി ചെയ്തത്. വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്താണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഈ നടപടി. തൊട്ടടുത്ത സ്ഥലങ്ങളിലെല്ലാം വാഴയും…
Read More