സം​സ്ഥാ​ന​ത്തെ മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്കു​ള്ള പു​ര​സ്‌​കാ​രം നേ​ടി​യ ആ​ള്‍ 3000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് അ​റ​സ്റ്റി​ല്‍

ചി​ത്താ​രി​യി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ വി​ല്ലേ​ജ് ഓ​ഫീ​സ​റെ​യും വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റി​നെ​യും വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്തു. സ്ഥ​ല​ത്തി​ന്റെ ലീ​ഗ​ല്‍ ഹ​യ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​നാ​യി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര്‍ വി​ജി​ല​ന്‍​സി​ന്റെ പി​ടി​യി​ലാ​യ​ത്. ചി​ത്താ​രി വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സി ​അ​രു​ണ്‍, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റ് കെ ​വി സു​ധാ​ക​ര​ന്‍ എ​ന്നി​വ​രെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് വി​ജി​ല​ന്‍​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. സം​സ്ഥാ​ന​ത്തെ മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്കു​ള്ള പു​ര​സ്‌​ക്കാ​രം വാ​ങ്ങി​യ​യാ​ളാ​ണ് അ​രു​ണ്‍. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് അ​രു​ണി​നെ മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി റ​വ​ന്യു​വ​കു​പ്പ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. സ്ഥ​ലം അ​ള​ന്ന് ലീ​ഗ​ല്‍ ഹ​യ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ ചി​ത്താ​രി ചാ​മു​ണ്ഡി​ക്കു​ന്ന് മു​ന​യം​കോ​ട്ടെ എം ​അ​ബ്ദു​ള്‍ ബ​ഷീ​റി​ല്‍ നി​ന്ന് 3,000 രൂ​പ​യാ​ണ് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. അ​ബ്ദു​ള്‍ ബ​ഷീ​റി​ന്റെ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് മൊ​യ്തീ​ന്റെ പേ​രി​ല്‍ കൊ​ട്ടി​ല​ങ്ങാ​ട് എ​ന്ന സ്ഥ​ല​ത്തു​ള്ള 17.5 സെ​ന്റ് വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ലീ​ഗ​ല്‍ ഹ​യ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ച്ച​ത്. മൊ​യ്തീ​ന്റെ ഭാ​ര്യ ഖ​ദീ​ജ​യു​ടെ പേ​രി​ല്‍…

Read More

വ്യ​ത്യ​സ്ത​മാ​യ നി​ല​പാ​ട് കൈ​ക്കൊ​ണ്ട​തി​നെ പി​ള​ര്‍​പ്പെ​ന്ന് പ​റ​യാ​ന്‍ പ​റ്റി​ല്ല; അ​ജി​ത് പ​വാ​ര്‍ ത​ങ്ങ​ളു​ടെ നേ​താ​വെ​ന്നു ശ​ര​ത് പ​വാ​ര്‍

മും​ബൈ: എ​ന്‍​സി​പി പി​ള​ര്‍​ന്നി​ട്ടി​ല്ലെ​ന്നും നേ​താ​വ് അ​ജി​ത് പ​വാ​ര്‍ ത​ങ്ങ​ളു​ടെ നേ​താ​വാ​ണെ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ലെ​ന്നും പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍. പാ​ര്‍​ട്ടി​യി​ലെ ചി​ല​ര്‍ വ്യ​ത്യ​സ്ത​മാ​യ നി​ല​പാ​ട് കൈ​ക്കൊ​ണ്ട​തി​നെ പി​ള​ര്‍​പ്പെ​ന്ന് പ​റ​യാ​ന്‍ പ​റ്റി​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ല്‍ അ​വ​ര്‍​ക്ക് അ​ങ്ങ​നെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും പ​വാ​ര്‍ വ്യ​ക്ത​മാ​ക്കി. അ​ജി​ത് പ​വാ​ര്‍ നേ​താ​വ് ത​ന്നെ​യാ​ണ്, അ​തി​ല്‍ ത​ര്‍​ക്ക​മി​ല്ല. എ​ന്‍​സി​പി​യി​ല്‍ പി​ള​ര്‍​പ്പ് ഇ​ല്ല. എ​ങ്ങ​നെ​യാ​ണ് ഒ​രു പാ​ര്‍​ട്ടി​യി​ല്‍ പി​ള​ര്‍​പ്പ് സം​ഭ​വി​ക്കു​ക? പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് ഒ​രു വ​ലി​യ വി​ഭാ​ഗം ദേ​ശീ​യ ത​ല​ത്തി​ല്‍ വേ​ര്‍​പി​രി​യു​മ്പോ​ഴാ​ണ് പി​ള​ര്‍​പ്പു​ണ്ടാ​വു​ന്ന​ത്. പ​ക്ഷേ, എ​ന്‍​സി​പി​യി​ല്‍ ഇ​ന്ന് അ​ത്ത​ര​ത്തി​ലൊ​രു സ്ഥി​തി​വി​ശേ​ഷ​മി​ല്ല. ചി​ല​യാ​ളു​ക​ള്‍ വ്യ​ത്യ​സ്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചു​വെ​ന്ന​ത് ശ​രി​ത​ന്നെ. പ​ക്ഷേ, ഇ​തി​നെ പി​ള​ര്‍​പ്പ് എ​ന്നു വി​ളി​ക്കാ​നാ​വി​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ല്‍ അ​വ​ര്‍​ക്ക​ങ്ങ​നെ ചെ​യ്യാം-​ശ​ര​ദ് പ​വാ​ര്‍ പ​റ​ഞ്ഞു. പി​ള​ര്‍​പ്പി​നു​ശേ​ഷം വി​മ​ത വി​ഭാ​ഗ​വു​മാ​യി ശ​ര​ദ് പ​വാ​ര്‍ ആ​ശ​യ​വി​നി​മ​യം പു​ല​ര്‍​ത്തു​ന്ന​തി​ല്‍ മ​ഹാ​വി​കാ​സ് അ​ഘാ​ഡി സ​ഖ്യം അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് അ​ജി​ത് പ​വാ​റി​നെ​യും കൂ​ട്ടാ​ളി​ക​ളെ​യും ത​ള്ളാ​തെ​യു​ള്ള പ​വാ​റി​ന്റെ പു​തി​യ പ്ര​സ്താ​വ​ന.

Read More

ബൈ​ക്കി​ല്‍ പോ​കു​മ്പോ​ള്‍ ത​ല​യി​ല്‍ ക​ടു​ത്ത വേ​ദ​ന ! ഹെ​ല്‍​മ​റ്റ് ഊ​രി നോ​ക്കി​യ​പ്പോ​ള്‍ ക​ണ്ട​ത് ഉ​ഗ്ര​വി​ഷ​മു​ള്ള പാ​മ്പി​നെ; യു​വാ​വി​ന് അ​ദ്ഭു​ത ര​ക്ഷ​പ്പെ​ട​ല്‍

ഹെ​ല്‍​മ​റ്റി​ല്‍ ക​യ​റി​യ ഉ​ഗ്ര​വി​ഷ​മു​ള്ള പാ​മ്പി​ന്റെ ക​ടി​യേ​റ്റ യു​വാ​വി​ന് അ​ദ്ഭു​ത ര​ക്ഷ​പ്പെ​ട​ല്‍. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി രാ​ഹു​ലി​നാ​ണു പാ​മ്പി​ന്റെ ക​ടി​യേ​റ്റ​ത്. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വേ ത​ല​യി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് രാ​ഹു​ല്‍ ഹെ​ല്‍​മ​റ്റ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ക​ത്ത് വി​ഷ​പ്പാ​മ്പി​നെ ക​ണ്ട​ത്. വെ​ള്ളി​ക്കെ​ട്ട​ന്‍ പാ​മ്പാ​ണ് ഹെ​ല്‍​മ​റ്റി​ല്‍ ക​യ​റി​ക്കൂ​ടി​യ​ത്. ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ രാ​ഹു​ലി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പി​ന്നീ​ട് ഇ​വി​ടെ​നി​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ രാ​ഹു​ല്‍ 24 മ​ണി​ക്കൂ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു.

Read More

സപ്‌​ളൈ​കോ  വാ​ദം പൊ​ളി​യു​ന്നു; ഉ​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗശൂ​ന്യം; ക്വാളിറ്റി ക​ൺ​ട്രോ​ള​റു​ടെ റി​പ്പോ​ർ​ട്ട് അ​ധി​കൃ​ത​ര്‍​ക്ക് തി​രി​ച്ച​ടി​യാകുന്നു​

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പാ​ള​യം മാ​വേ​ലി സ്റ്റോ​റി​ൽ സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്ന സ​പ്ലൈ​കോ വാ​ദം പൊ​ളി​യു​ന്നു. സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗ ശൂ​ന്യ​മെ​ന്ന ക്വാ​ളി​റ്റി ക​ൺ​ട്രോ​ള​റു​ടെ റി​പ്പോ​ർ​ട്ടാ​ണ് അ​ധി​കൃ​ത​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്. സ​പ്ലൈ​കോ മാ​നേ​ജ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽ​പ​ത്തു​ ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ എം​ഡി​ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള​ര്‍  ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നാ​ല് സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗ ശൂ​ന്യ​മെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ഞ്ച​സാ​ര, മു​ള​ക്, തു​വ​ര പ​രി​പ്പ്, വ​ൻ​പ​യ​ർ എ​ന്നി​വ​യാ​ണ് വി​ൽ​പ്പ​ന യോ​ഗ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.  ഏ​ഴ് സാ​ധ​ന​ങ്ങ​ൾ സ്റ്റോ​റി​ൽ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഇ​ല്ലെ​ന്ന് പ​ര​സ്യ​പ്പെ​ടു​ത്തി​യ​തി​നാ​ണ് സ​പ്‌​ളൈ​ക്കോ മാ​നേ​ജ​രെ സ​സ്‌​പെ​ന്‍​ന്‍​ഡ് ചെ​യ്ത​ത്.    കേ​സ് ഇ​പ്പോ​ള്‍ കോ​ട​തി​യി​ലാ​ണ്.​ക്വാ​ളി​റ്റി ക​ൺ​ട്രോ​ള​റു​ടെ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഒ​ൻ​പ​താം തീ​യ​തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ റി​പ്പോ​ർ​ട്ടാ​ണ് ക്വാ​ളി​റ്റി ക​ൺ​ട്രോ​ള​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട് പാ​ള​യം മാ​വേ​ലി സ്റ്റോ​ര്‍ മാ​നേ​ജ​ര്‍ കെ. ​നി​തി​നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സ്റ്റോ​റി​ല്‍ ചി​ല സാ​ധ​ന​ങ്ങ​ള്‍ ഇ​ല്ല എ​ന്ന് ബോ​ര്‍​ഡി​ല്‍…

Read More

ക​ണ്ണൂ​രി​ല്‍ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് മാ​നേ​ജ​ര്‍ അ​റ​സ്റ്റി​ല്‍ ! ഇ​യാ​ള്‍​ക്കെ​തി​രേ മു​മ്പും സ​മാ​ന​മാ​യ പ​രാ​തി​ക​ള്‍…

പ​യ്യ​ന്നൂ​രി​ല്‍ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് മാ​നേ​ജ​രെ അ​റ​സ്റ്റി​ല്‍. മാ​ര്‍​ക്ക​റ്റി​ല്‍ ഫ്‌​ളോ​ര്‍ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് മാ​നേ​ജ​ര്‍ വേ​ങ്ങാ​ട് പ​ടു​വി​ലാ​യി സ്വ​ദേ​ശി ഹാ​ഷി​മി​നെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ഗ​സ്റ്റ് ആ​റാം തീ​യ​തി മു​ത​ലാ​ണ് യു​വ​തി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ജോ​ലി​ക്കെ​ത്തി​യ​ത്. അ​ന്നു​മു​ത​ല്‍ മാ​നേ​ജ​ര്‍ ലൈം​ഗി​ക താ​ല്‍​പ​ര്യ​ത്തോ​ടെ ത​ന്റെ പി​ന്നാ​ലെ കൂ​ടി ശ​ല്യം ചെ​യ്യു​ക​യും ദോ​ഹോ​പ​ദ്ര​വ​മേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് യു​വ​തി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. നേ​ര​ത്തെ​യും ഇ​യാ​ളു​ടെ പേ​രി​ല്‍ സ​മാ​ന രീ​തി​യി​ല്‍ പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ആ​ലു​വ​യി​ല്‍ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് വ​ന്‍ അ​പ​ക​ടം ! വീ​ട്ടു​കാ​ര്‍ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു

ആ​ലു​വ കാ​രോ​ത്തു​കു​ഴി​യി​ല്‍ വീ​ട്ടി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു. അ​പ​ക​ടം മ​ന​സി​ലാ​ക്കി വീ​ട്ടി​ല്‍ നി​ന്ന് ഉ​ട​ന്‍ ത​ന്നെ പു​റ​ത്തേ​യ്ക്ക് ഇ​റ​ങ്ങി​യ​തി​നാ​ല്‍ വീ​ട്ടി​ലു​ള്ള​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് രാ​വി​ലെ ആ​റു​മ​ണി​ക്കാ​ണ് സം​ഭ​വം. വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന റോ​ബി​നും കു​ടും​ബ​വു​മാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. ഗ്യാ​സ് തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പു​തി​യ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ക​ണ​ക്ട് ചെ​യ്തി​രു​ന്നു. പാ​ച​കം തു​ട​ങ്ങി​യ​പ്പോ​ള്‍ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യി. ഇ​തു​ക​ണ്ട് ഭ​യ​ന്ന് റോ​ബി​ന്‍ വീ​ട്ടി​ലു​ള്ള ബ്ലാ​ങ്ക​റ്റ് ഉ​പ​യോ​ഗി​ച്ച് സി​ലി​ണ്ട​ര്‍ മൂ​ടാ​ന്‍ ശ്ര​മി​ച്ചു. ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ള്‍ അ​പ​ക​ടം പേ​ടി​ച്ച് വീ​ട്ടി​ല്‍ നി​ന്ന് എ​ല്ലാ​വ​രും ഉ​ട​ന്‍ ത​ന്നെ പു​റ​ത്തേ​യ്ക്ക് ഇ​റ​ങ്ങി​യ​ത് കൊ​ണ്ടാ​ണ് ആ​രും പ​രി​ക്ക് പ​റ്റാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​ന് പി​ന്നാ​ലെ സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. റോ​ബി​നും ഭാ​ര്യ​യും ഒ​രു മ​ക​ളു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ട് വ​ര്‍​ഷ​ത്തോ​ള​മാ​യി റോ​ബി​നും കു​ടും​ബ​വും ഇ​വി​ടെ വാ​ട​ക​ക്ക് താ​മ​സി​ച്ചു​വ​രു​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ എ​ല്ലാം ക​ത്തി ന​ശി​ച്ചു.

Read More

“മൈ ​ലൈ​ഫ് ആ​സ് എ ​കോ​മ്രേ​ഡ്’… കണ്ണൂർ സർവകലാശാലയിൽ കെ.​കെ.​ ശൈ​ല​ജ​യു​ടെ ആ​ത്മ​ക​ഥ പ​ഠി​പ്പി​ക്കും

റെ​നീ​ഷ് മാ​ത്യുക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പി​ജി സി​ല​ബ​സി​ൽ മു​ൻ മ​ന്ത്രി​യും സി​പി​എം കേ​ന്ദ്ര​ക്ക​മ്മി​റ്റി​യം​ഗ​വു​മാ​യ കെ.​കെ.​ ശൈ​ല​ജ​യു​ടെ ആ​ത്മ​ക​ഥ​യും. എം​എ ഇം​ഗ്ലീ​ഷ് കോ​ഴ്സി​ലാ​ണ് കെ.കെ.​ ശൈ​ല​ജ​യു​ടെ ആ​ത്മ​ക​ഥ ഉൾപ്പെടുത്തിയ​ത്. “മൈ ​ലൈ​ഫ് ആ​സ് എ ​കോ​മ്രേ​ഡ്’ എ​ന്ന പേ​രി​ലാ​ണ് ആ​ത്മ​ക​ഥ സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. നി​യ​മ​പ​ര​മ​ല്ലാ​ത്ത അ​ഡ്ഹോ​ക് ക​മ്മി​റ്റി ച​ട്ട വി​രു​ദ്ധ​മാ​യി രൂ​പീ​ക​രി​ച്ച വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന സി​ല​ബ​സി​ലാ​ണ് ആ​ത്മ​ക​ഥ ക​ട​ന്നുകൂ​ടി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സീ​ൽ, ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രു​ടെ ഒ​പ്പ് എ​ന്നി​വ ഇ​ല്ലാ​തെ, വെ​ബ്സൈ​റ്റി​ൽ വ​രു​ന്ന​തി​നു​മു​മ്പ് പി​ജി സി​ല​ബ​സ് വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വ​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു. അ​ധ്യാ​പ​ക​രു​ടെ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലാ​ണ് സി​ല​ബ​സ് വ​ന്നി​രി​ക്കു​ന്ന​ത്. പ്ര​ച​രി​ക്കു​ന്ന സി​ല​ബ​സ് ഉ​പ​യോ​ഗി​ച്ച് അ​ധ്യാ​പ​ക​ർ​ക്ക് ക്ലാ​സ് എ​ടു​ക്കു​വാ​നും നി​ർ​ദേ​ശ​മു​ണ്ട്. എ​ന്നാ​ൽ, ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ സി​ല​ബ​സ് ഇ​തു​വ​രെ പ്ര​സി​ദീ​ക​രി​ച്ചി​ട്ടി​ല്ല. ബി​ജെ​പി സ​ർ​ക്കാ​ർ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം കാ​വി​വ​ത്ക​രി​ക്കു​കയാണെ​ന്ന് നി​ര​ന്ത​രം ആ​രോ​പ​ണം ഉ​യ​ർ​ത്തു​ന്ന ഇ​ട​തു​പ​ക്ഷം വൈ​സ് ചാ​ൻ​സി​ല​റു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ണൂ​ർ…

Read More

ര​ണ്ടുംക​ൽ​പി​ച്ച് ഇഡി; ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേസിൽ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ഉ​ന്ന​ത​രി​ലേ​ക്ക്

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പു കേ​സി​ൽ സി​പി​എ​മ്മി​നെ ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലാ​ക്കി ഇഡി അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ഉ​ന്ന​ത നേ​താ​ക്ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മു​ൻ മ​ന്ത്രി എ.​സി.​ മൊ​യ്തീ​ൻ എംഎ​ൽഎ​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന 22 മ​ണി​ക്കൂ​റോ​ളം നീ​ണ്ട റെ​യ്ഡി​ന്‍റെ വി​ശ​ദ​മാ​യ അ​വ​ലോ​ക​നം കൊ​ച്ചി​യി​ലെ എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ൽ ന​ട​ന്നു. കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തേണ്ടതുണ്ടെന്ന വി​ല​യി​രു​ത്ത​ലാ​ണ് ഇഡി​ക്കു​ള്ള​തെ​ന്ന് അ​റി​യു​ന്നു.കേ​ന്ദ്ര ഓ​ഫീ​സി​ൽ കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ച് അ​വി​ടെനി​ന്നു​ള്ള ഉ​ത്ത​ര​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് കൊ​ച്ചി​യി​ലെ ഇഡി ഉ​ദ്യോ​ഗ​സ്ഥ​ർ. 300 കോ​ടി​ക്ക​ടു​ത്ത് ത​ട്ടി​പ്പു ന​ട​ന്ന​താ​യി ക​ണ​ക്കാ​ക്കു​ന്ന ക​രു​വ​ന്നൂ​ർ കേ​സി​ൽ ര​ണ്ടും ക​ൽ​പി​ച്ച് ഇഡി സം​ഘം അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്പോ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ സി​പി​എം പാ​ടു​പെ​ടു​മെ​ന്നു​റ​പ്പാ​ണ്. മൊ​യ്തീ​നി​ൽനി​ന്നും മ​റ്റു പ​ല ഉ​ന്ന​ത​രി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്തു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യ​തോ​ടെ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വ​വും ഇ​തി​നെ എ​ങ്ങി​നെ നേ​രി​ട​ണ​മെ​ന്ന ആ​ലോ​ച​ന​യി​ലാ​ണ്. മൊ​യ്തീ​ന്‍റെ വീ​ട്ടി​ലെ​യും തൃ​ശൂ​രി​ലെ മ​റ്റു ര​ണ്ടു പേ​രു​ടെ​യും വീ​ടു​ക​ളി​ൽ ഇഡി ന​ട​ത്തി​യ…

Read More

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പു​തു​പ്പ​ള്ളി​യി​ല്‍; മാ​സ​പ്പ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്കു മ​റു​പ​ടി ഉ​ണ്ടാ​കു​മോ?

പു​തു​പ്പ​ള്ളി: ഇ​ട​തു സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി. ​തോ​മ​സി​ന്‍റ പ്ര​ചാ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്നു പു​തു​പ്പ​ള​ളി​യി​ലെ​ത്തും. വൈ​കി​ട്ട് നാ​ലി​ന് പു​തു​പ്പ​ള്ളി​യി​ലും അ​ഞ്ചി​ന് അ​യ​ര്‍​ക്കു​ന്ന​ത്തും ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ മാ​സ​പ്പ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​വാ​ദ​ങ്ങ​ളി​ൽ തു​ട​രു​ന്ന മൗ​നം പു​തു​പ്പ​ള്ളി​യി​ൽ വെ​ടി​യു​മോ എ​ന്നാ​ണ് രാ​ഷ്ട്രീ​യ​കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​തു​സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കും ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. വാ​ക​ത്താ​ന​ത്ത് മ​ന്ത്രി പി. ​രാ​ജീ​വും ക​ണ്ണ​ന്‍​ചി​റ​യി​ല്‍ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നും തോ​ട്ട​യ്ക്കാ​ട് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വും കു​രോ​പ്പ​ട​യി​ല്‍ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും പാ​മ്പാ​ടി​യി​ല്‍ മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലും വെ​ള്ളൂ​രി​ല്‍ മ​ന്ത്രി എം.​ബി. രാ​ജേ​ഷും മീ​ന​ട​ത്ത് മ​ന്ത്രി​മാ​രാ​യ പി. ​പ്ര​സാ​ദും വീ​ണ​ജോ​ര്‍​ജും ഏ.​കെ. ശ​ശീ​ന്ദ്ര​നും വി​ക​സ​ന സ​ന്ദേ​ശ സ​ദ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. ജെ​യ്ക്കി​ന്‍റെ തു​റ​ന്ന വാ​ഹ​ന​ത്തി​ലു​ള്ള പൊ​തു​പ​ര്യ​ട​ന​ത്തി​നു നാ​ളെ മ​ണ​ര്‍​കാ​ട് തു​ട​ക്ക​മാ​കും. എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്‍​ഡി​എ​ഫ്…

Read More

വി​വാ​ഹ​ത്ത​ലേ​ന്ന് വ​ര​നെ ‘വീ​ട്ടി​ല്‍​ക്ക​യ​റി ത​ല്ലി’ മു​ന്‍ കാ​മു​കി​യും സം​ഘ​വും ! യു​വാ​വി​ന്റെ വി​വാ​ഹം മു​ട​ങ്ങി; സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്തു

മ​ല​പ്പു​റ​ത്ത് വി​വാ​ഹ​ത്തേ​ല​ന്ന് വീ​ട്ടി​ല്‍ ക​യ​റി പ്ര​തി​ശ്രു​ത​വ​ര​നെ​യും ബ​ന്ധു​ക്ക​ളെ​യും മു​ന്‍ കാ​മു​കി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പി​ച്ചു. അ​ക്ര​മ​ത്തി​ല്‍ വ​ര​നും മാ​താ​പി​താ​ക്ക​ളും അ​ട​ക്കം അ​ഞ്ചു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ച​ങ്ങ​രം​കു​ളം മാ​ന്ത​ട​ത്ത് ചൊ​വ്വാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ച​ങ്ങ​രം​കു​ളം മാ​ന്ത​ടം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ വി​വാ​ഹം അ​ടു​ത്ത​ദി​വ​സം ന​ട​ക്കു​ന്ന വി​വ​രം അ​റി​ഞ്ഞാ​ണ് വ​ര​ന്റെ മു​ന്‍ വ​നി​താ​സു​ഹൃ​ത്തും ബ​ന്ധു​ക്ക​ളും അ​ട​ക്കം ഇ​രു​പ​തോ​ളം​പേ​ര്‍ വ​രു​ന്ന സം​ഘം വ​ര​ന്റെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മം ന​ട​ത്തി​യ​ത്. ത​ട്ടാ​ന്‍​പ​ടി സ്വ​ദേ​ശി​യാ​യ യു​വ​തി ക​ല്യാ​ണ​പ്പ​യ്യ​നു​മാ​യി അ​ടു​പ്പ​ത്തി​ലാ​ണെ​ന്നും വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി വ​ഞ്ചി​ച്ചെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു അ​ക്ര​മം. വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള പ്ര​ണ​യം മ​റ​ച്ചു​വ​ച്ച് യു​വാ​വ് മ​റ്റൊ​രു വി​വാ​ഹം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച വി​വ​രം അ​റി​ഞ്ഞാ​ണ് യു​വ​തി​യും സം​ഘ​വും വ​ര​ന്റെ വീ​ട്ടി​ലെ​ത്തി അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ വ​ര​ന്റെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ ത​ട്ടാ​ന്‍​പ​ടി സ്വ​ദേ​ശി​യാ​യ യു​വ​തി അ​ട​ക്കം ക​ണ്ടാ​ല​റി​യാ​വു​ന്ന 20ഓ​ളം പേ​ര്‍​ക്കെ​തി​രേ…

Read More