തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) കാമറകൾ പ്രവര്‍ത്തനം തുടങ്ങുന്പോൾ വാഹനവുമായി നിരത്തിലിറങ്ങുന്നവർ കൃത്യമായി നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കുടുങ്ങും. നിയമലംഘനങ്ങൾ എഐ കാമറകള്‍ പിടിച്ചെടുത്താൽ അന്നേദിവസം തന്നെ പിഴ അടക്കണം. ഒരാൾ ഒരു ദിവസം ഒന്നിൽ കൂടുതൽ നിയമലംഘനം നടത്തിയാലും ഓരോ നിയമ ലംഘനത്തിനും പിഴ ഈടാക്കും. ദേശീയ പാതയില്‍ സ്പീഡ് കാമറകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളതിനാൽ കാമറ കാണുന്പോൾ വേഗത കുറച്ച് പിന്നീട് കൂട്ടിയാലും പിടിക്കപ്പെടും. റോഡിന്റെ മധ്യഭാഗത്തുള്ള വെള്ള, മഞ്ഞ വരകള്‍ തുടര്‍ച്ചയായി മുറിച്ചുകടക്കാന്‍ പാടുള്ളതല്ല തുടര്‍ച്ചയായി വെള്ളവര മുറിച്ചു കടന്നാൽ 250 രൂപയാണ് പിഴ. ഇടവിട്ട വെള്ള വരകളുള്ളിടത്ത് ഓവര്‍ടേക്ക് ചെയ്യാം. ഇരട്ട മഞ്ഞവരകളെ ഡിവൈഡറുകളായി പരിഗണിക്കണം. ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് പാര്‍ക്കിങ് പാടുള്ളതല്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങൾ 50…
Read MoreCategory: Loud Speaker
കാര്‍ത്തി ചിദംബരത്തിന്റെ കര്‍ണാടകയിലെ 11 കോടിയുടെ സ്വത്തുകള്‍ കണ്ടുകെട്ടി ഇഡി ! മുമ്പ് കണ്ടുകെട്ടിയത് 54 കോടിയുടെ സ്വത്തുക്കള്‍…
കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഐഎന്‍എക്സ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. കര്‍ണാടകയിലെ കൂര്‍ഗിലുള്ള സ്വത്ത് വകകള്‍ അടക്കമാണ് ചൊവ്വാഴ്ച കണ്ടുകെട്ടിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പി ചിദംബരം മന്ത്രിയായിരിക്കെ കാര്‍ത്തി കള്ളപ്പണം സ്വീകരിച്ചുവെന്നും ഇഡി പ്രസ്താവനയില്‍ വിശദമാക്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി ചിദംബരത്തിന്റെ മകനായ കാര്‍ത്തി തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്നുള്ള ലോക്സഭാ എംപി കൂടിയാണ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് പി ചിദംബരം ധനമന്ത്രിയായിരിക്കെ കാര്‍ത്തി ചിദംബരം കോഴവാങ്ങി ഇടപെടല്‍ നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കാര്‍ത്തി ചിദംബരത്തിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ഐഎന്‍എക്സ് മീഡിയ കമ്പനിയില്‍ നിന്ന് വാങ്ങിയ 10 ലക്ഷം രൂപയുടെ വൗച്ചര്‍ സിബിഐക്ക് കിട്ടിയിരുന്നു. മൂന്നുകോടിയിലധികം…
Read Moreപതിനഞ്ചുകാരിയോട് മോശമായി പെരുമാറിയെന്ന് പരാതി ! 78കാരന് ഡോക്ടര്‍ കോഴിക്കോട്ട് അറസ്റ്റില്‍; സ്ഥിരം പരിപാടിയെന്ന് നാട്ടുകാര്‍…
പതിനഞ്ചുകാരിയെ ഉപദ്രവിച്ചെന്ന കേസില്‍ കോഴിക്കോട് ചാലപ്പുറത്ത് ഡോക്ടര്‍ അറസ്റ്റില്‍. ചാലപ്പുറത്ത് സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ.സി എം അബൂബക്കറാണ് (78) പോക്സോ കേസില്‍ അറസ്റ്റിലായത്. ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കോഴിക്കോട് കസബ പോലീസ് കേസെടുത്തിരിക്കുന്നത്. സ്ഥിരമായി ഇവിടെ ചികിത്സയ്ക്കെത്തിയിരുന്ന പെണ്‍കുട്ടിയെ ചികിത്സയുടെ ഭാഗമായുള്ള പരിശോധന എന്ന വ്യാജേന ഇയാള്‍ ഉപദ്രവിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സഹോദരിയോടൊപ്പം ചികിത്സയ്ക്ക് എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ ഡോക്ടര്‍ ഉപദ്രവിക്കുന്നതായി തിരിച്ചറിഞ്ഞ് പോലീസില്‍ പരാതി നല്‍കിയത്. അബൂബക്കര്‍ ഇത്തരം സ്വഭാവ വൈകല്യമുള്ളയാളാണെന്നും മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആളുകള്‍ ബഹളംവച്ച് പോകാറുണ്ടെന്നും അയല്‍വാസികള്‍ വ്യക്തമാക്കിയതായി പോലീസ് പറയുന്നു. എന്നാല്‍ അബൂബക്കറിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ പോക്സോ കേസാണിത്. പ്രതിയെ കസബ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read Moreഞാനിപ്പോഴും ബിജെപി എംഎല്‍എ ! തനിക്ക് ബിജെപിയ്ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹമെന്ന് തൃണമൂല്‍ നേതാവ് മുകുള്‍ റോയ്…
മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് വീണ്ടും ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്. താന്‍ ഇപ്പോഴും ബിജെപി നിയമസഭാംഗമാണെന്നും പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമുള്ളതിനാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും മുകുള്‍ റോയ് വ്യക്തമാക്കി. ”ഞാനൊരു ബിജെപി നിയമസഭാംഗമാണ്. എനിക്ക് ബിജെപിക്കൊപ്പം നില്‍ക്കണം. അമിത് ഷായെ കാണാനും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായി സംസാരിക്കാനും ആഗ്രഹമുണ്ട്” ഒരു ബംഗാളി വാര്‍ത്താ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്. താന്‍ ഒരിക്കലും തൃണമൂല്‍ കോണ്‍ഗ്രസുമായി പൊരുത്തപ്പെടില്ലെന്ന് 100 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് മുകുള്‍ റോയിയെ ‘കാണാനില്ലെന്ന’ പരാതിയുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ അദ്ദേഹം ഡല്‍ഹി യാത്രയ്ക്ക് ‘പ്രത്യേക അജണ്ടയില്ലെ’ന്നു വ്യക്തമാക്കിയിരുന്നു. ”ഞാന്‍ ഡല്‍ഹിയില്‍ എത്തി. പ്രത്യേക അജണ്ട ഒന്നുമില്ല. ഞാന്‍ എംപിയായിരുന്നു. എനിക്ക് ഡല്‍ഹിയില്‍ വരാന്‍ പറ്റില്ലേ?. നേരത്തെ ഞാന്‍…
Read Moreഇഫ്താറിന് ‘ഹിന്ദു ഭക്ഷണ’മായ വിഷുസദ്യ ഒരുക്കുന്നതിനിടെയാണ് മലയാളി ദമ്പതികള്‍ ദുരന്തത്തില്‍പ്പെട്ടത് ! ഷമാ മുഹമ്മദിന് വകതിരിവ് വട്ടപൂജ്യമെന്ന് സോഷ്യല്‍ മീഡിയ…
ദുബായില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളി ദമ്പതികളെക്കുറിച്ച് കോണ്‍ഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. ‘മുസ്ലീങ്ങളായ അയല്ക്കാര്ക്ക് ഇഫ്താറിന് ഹിന്ദു ഭക്ഷണമായ വിഷുസദ്യ ഒരുക്കുന്നതിനിടെയാണ് മലയാളി ദമ്പതികള്‍ ദുരന്തത്തില്‍ അകപ്പെട്ടതെന്ന് ഷമ മുഹമ്മദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഏതായാലും ഷമയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചുമുള്ള കമന്റുകളാണ് ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ വരുന്നത്. ‘ഞങ്ങള്‍ പ്രവാസികള്‍ക്ക് ഹിന്ദു സദ്യ മുസ്ലിം സദ്യ എന്നൊന്നും ഇവിടെങ്ങളില്‍ ഇല്ല.. ഞങ്ങള്‍ മലയാളികള്‍ ഓരോ ആഘോഷവും ഒഴിവു ദിവസങ്ങളിലും കൊണ്ടാടും.. ഓണം കഴിഞ്ഞാലും അടുത്ത ഓണം വരുന്നത് വരെ ഓണഘോഷം നടത്തും ..’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘വിഷു സദ്യ എങ്ങനെ ഹിന്ദു മീല്‍ ആയി, സദ്യ ഒരിക്കലും ഒരു മതത്തിന്റെയും സ്വന്തം അല്ല, എങ്ങനെ ഇങ്ങനെ വര്‍ഗീയത കുത്തി കേറ്റാന്‍ പറ്റുന്നു’ എന്നാണ് മറ്റൊരാള്‍…
Read Moreവകുപ്പ് മന്ത്രിയെന്ന നിലയില്‍ എനിക്ക് ഇതേക്കുറിച്ച് ഒരു അറിവുമില്ല ! മില്‍മയോട് വിശദീകരണം തേടുമെന്ന് ചിഞ്ചുറാണി
സംസ്ഥാനത്ത് മില്‍മ പാലിനു വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് താന്‍ അറിഞ്ഞിട്ടില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. നിലവില്‍ പാല് വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും ഇക്കാര്യത്തില്‍ മില്‍മയോട് വിശദീകരണം തേടുമെന്നും വ്യക്തമാക്കി. വില വര്‍ധനവിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. ”കേരളത്തില്‍ മില്‍മ പാലിനു വില വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കു തന്നെയാണ് ഞങ്ങള്‍ കൊടുത്തിരിക്കുന്നത്. വില വര്‍ധിപ്പിക്കുന്നത് സര്‍ക്കാരല്ല. മുന്‍ കാലഘട്ടത്തിലും അതു തന്നെയായിരുന്നു രീതി. ഇത്തവണ എന്തുകൊണ്ടാണ് വില വര്‍ധിപ്പിച്ചതെന്ന് മില്‍യുടെ ചെയര്മാന്മാരോടു ചോദിച്ചാലേ അറിയാന്‍ പറ്റൂ. വകുപ്പു മന്ത്രിയെന്ന നിലയില്‍ എനിക്ക് ഇതേക്കുറിച്ച് ഒരു അറിവുമില്ല. വില വര്‍ധിപ്പിച്ചത് മില്‍മ തന്നെയാണ്. അവര്‍ക്ക് അതിനുള്ള അധികാരവുമുണ്ട്.’ മന്ത്രി പറഞ്ഞു. ലീറ്ററിന് രണ്ട് രൂപ നിരക്കില്‍ നാളെ മുതല്‍ വില വര്‍ധിക്കുമെന്നാണ് മില്‍മ പ്രഖ്യാപിച്ചത്. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുന്നത്. വര്‍ധന പ്രാബല്യത്തില്‍…
Read Moreവന്ദേഭാരത്: ടിക്കറ്റ് നിരക്കും സർവീസ് സമയവും ഉടൻ അറിയാം; കൂടിയ തുക 2,150രൂപയായേക്കുമെന്ന് സൂചന
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്കും സർവീസ് സമയവും സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ട്രെയിനിന്റെ റൂട്ട് സംബന്ധിച്ച് റെയിൽവേ ബോർഡ് അന്തിമ തീരുമാനം എടുക്കും.ഇന്നലെ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. അതേസമയം ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച സൂചനകളും പുറത്തു വന്നിട്ടുണ്ട്. തിരുവനന്തപുരം – കണ്ണൂര്‍ യാത്രയ്ക്ക് എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 2,150 രൂപയാവും ടിക്കറ്റ് നിരക്കെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. കേരളത്തിൽ വന്ദേഭാരത് എക്സ്പ്രസിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നാണ് സൂചന. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുളള ചെയർകാർ നിരക്ക് 1,100 രൂപയാണ്. ഏറ്റവും കുറഞ്ഞ നിരക്ക് 297 രൂപയും. തിരുവനന്തപുരത്ത് നിന്ന് കൊല്ലം വരെ യാത്രചെയ്യാൻ ചെയർകാറിന് 297 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 614 രൂപയും ആയിരിക്കും നിരക്കെന്നാണ് സൂചന. തിരുവനന്തപുരം മുതൽ കോട്ടയം വരെയുളള യാത്രയ്ക്ക് ചെയർകാറിന് 441 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 911…
Read Moreഎഐ കാമറകൾ 20ന് മിഴി തുറക്കും; ഖജനാവിലേക്ക് പ്രതിദിനം 25 കോടി? 800 മീറ്റർ പരിധിയിലെ നിയമലംഘങ്ങൾ കാമറക്കണ്ണിൽ പതിയും; പിഴവിവരങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: റോഡുകളിലെ നിയമലംഘനത്തിന് കടിഞ്ഞാണിടാൻ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 726 ആർട്ടിഫിഷൽ ഇൻറലിജൻസ് (എഐ) കാമറകള്‍ 20മുതൽ പ്രവർത്തന സജ്ജമാകും. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത് തടയുക എന്ന ഉദ്ദേശവും എഐ കാമറകൾ സ്ഥാപിക്കുന്നതിന് പിന്നിലുണ്ട്. എഐ കാമറകളിൽ പതിയുന്ന നിയമലംഘനത്തിന് 20 മുതൽ പിഴ ഈടാക്കി തുടങ്ങുമ്പോൾ ഖജനാവിലേക്ക് പ്രതിദിനം 25 കോടി രൂപയെങ്കിലും ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. തീർത്തും വ്യക്തമായ ചിത്രങ്ങൾ ഇത്തരം കാമറകളിൽ പതിയുമെന്നതിനാൽ നിയമലംഘകർക്ക് തർക്കം ഉന്നയിക്കാൻ കഴിയാതാകും. ഈ കാമറയിൽ പതിയുന്ന വീഡിയോ ഫീഡും ഡാറ്റകളും മോട്ടോർ വെഹിക്കിൾ വകുപ്പ്, പോലീസ്, ജിഎസ്ടി വകുപ്പ് എന്നീവർക്ക് കൈമാറും കാമറയിൽ ചിത്രങ്ങള്‍ പതിഞ്ഞുകഴിഞ്ഞാൽ മോട്ടോർവാഹന വകുപ്പിന്റെJ സംസ്ഥാന -ജില്ല കണ്ട്രോള് റൂമിലാണ് ബാക്കി പ്രവർത്തനങ്ങള്‍. പെറ്റി അംഗീകരിക്കേണ്ടത് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗമാണ്. 800മീറ്റർ പരിധിയിലെ നിയംലംഘനങ്ങൾ…
Read Moreചുട്ടുപൊള്ളി കേരളം; ചൂട് തുടരും; പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ താപനില ഉയരും
തിരുവനന്തപുരം: കടുത്ത ചൂടിൽ സംസ്ഥാനം ചുട്ടുപൊള്ളുന്നു. ഉയർന്ന താപനില വരും ദിവസങ്ങളിലും തുടരുമെന്നാണ് വിലയിരുത്തൽ. സാധാരണയെക്കാൾ ഉയർന്ന ചൂട് ഈ ദിവസങ്ങളിൽ അനുഭവപ്പെടാനാണ് സാധ്യത. ആറ് ജില്ലകളിൽ വേനൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുക. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരാണ്. 43.5 ഡിഗ്രി സെൽഷ്യസ്. തൃശൂരിലും കോഴിക്കോട്ടും കണ്ണൂരിലും താപനില 38 നും 39 നും ഇടയിലാണ്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ…
Read Moreമറിച്ചൊരു ചിന്തയില്ല..! ചിന്താ ജെറോം സ്ഥാനം ഒഴിയുന്നു; സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ഷാജർ യുവജന കമ്മീഷൻ അധ്യക്ഷനാകും
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തുനിന്നും ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്താ ജെറോം ഒഴിയുന്നു. രണ്ടു ടേം പൂർത്തിയാക്കിയതോടെയാണ് ചിന്ത സ്ഥാനം ഒഴിയുന്നത്. പകരം മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം. ഷാജർ യുവജന കമ്മീഷൻ അധ്യക്ഷനാകും. ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. ഡിവൈഎഫ്ഐയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും നിലവിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമാണു ഷാജർ. മൂന്നു വർഷമാണു കമ്മീഷൻ അധ്യക്ഷന്റെ കാലാവധി.
Read More