തിരുവനന്തപുരം: കേരളത്തിൽ 90 കിലോ മീറ്റർ വേഗത്തിൽ വന്ദേഭാരത് എക്സ്പ്രസ് ഓടിക്കുന്നത് വിഡ്ഢിത്തമാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് മുന്‍ എംഡി ഇ.ശ്രീധരൻ. കേരളത്തിൽ നിലവിലുള്ള ട്രാക്കുകൾ വച്ച് ശരാശരി 90 കിലോമീറ്റർ വേഗതയേ വന്ദേഭാരതിന് ലഭിക്കുകയുള്ളൂവെന്നും ഇത് വിഡ്ഢിത്തമാണെന്നും ശ്രീധരൻ പറഞ്ഞു. നിലവിൽ ട്രാക്കുകളിൽ പരമാവധി 100 കിലോമീറ്റർ വേഗതയാണ് പറയുന്നത്. എന്നാൽ 90 മാത്രമേ ലഭിക്കുകയുള്ളൂയെന്നും ശ്രീധരൻ പറഞ്ഞു. വന്ദേഭാരത് ട്രെയിൻ കേരളത്തിന് അനുയോജ്യമല്ല. കേരളത്തിലെ ട്രാക്കുകളിലെ വളവുകൾ പുനക്രമീകരിക്കാൻ കുറഞ്ഞത് പത്ത് വർഷമെങ്കിലുമെടുക്കും. അതേസമയം ആറോ ഏഴോ വർഷം കൊണ്ട് സെമി ഹൈസ്പീഡ് റെയിൽ ഉണ്ടാക്കാമെന്നും ഇ.ശ്രീധരൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 160 കിലോമീറ്റർ വേഗതയിൽ പോകാൻ ശേഷിയുള്ളതാണ് വന്ദേഭാരത് ട്രെയിനുകൾ.
Read MoreCategory: Loud Speaker
ചോദിച്ചാല്‍ ക്ലാസില്ലെന്നു പറയും ! അധ്യാപികയെന്നു പറഞ്ഞു ജോളി പറ്റിച്ചെന്ന് മൊഴി നല്കി തഹസില്‍ദാരും ബ്യൂട്ടീഷനും…
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിനെതിരേ കോടതിയില്‍ മൊഴി നല്കി ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ ജയശ്രീ വാര്യര്‍. കോഴിക്കോട് എന്‍ഐടിയില്‍ (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) അധ്യാപികയാണെന്നു തന്നെ വിശ്വസിപ്പിച്ചിരുന്നതായാണ് ജയശ്രീ വാര്യര്‍ കോടതിയില്‍ മൊഴി നല്കി. ജോളിയുടെ പേരിലുള്ള ഭൂമിക്കു നികുതി സ്വീകരിക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ കൂടത്തായി വില്ലേജ് ഓഫിസറോടു താന്‍ ആവശ്യപ്പെട്ടതായും കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ കൂടത്തായി റോയ് തോമസ് വധക്കേസിന്റെ വിസ്താരത്തിനിടെ ജയശ്രീ പറഞ്ഞു. ബസ് യാത്രയിലാണു ജോളിയെ പരിചയപ്പെട്ടത്. പരിചയം സൗഹൃദമായി. പലവട്ടം ജോളിയെ കാണാന്‍ എന്‍ഐടിയില്‍ പോവുകയും കന്റീനില്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നിച്ചു ചെറിയ യാത്രകള്‍ നടത്തി. ഭര്‍ത്താവ് റോയ് തോമസ് ഹൃദയാഘാതം മൂലം മരിച്ചതായി 2011ല്‍ ജോളി അറിയിച്ചിരുന്നു. അന്നു താന്‍ ജോളിയുടെ വീട്ടിലെത്തിയപ്പോള്‍, ഭര്‍ത്താവു മരിച്ചതിന്റെ വിഷമം ഒന്നുമില്ലാതെ മരണാനന്തര ചടങ്ങുകള്‍ക്കു…
Read Moreകേരളത്തിനുള്ള വന്ദേഭാരത് ട്രെയിൻ കൈമാറി; പരീക്ഷണ ഓട്ടം 22ന്; അറിയാം വന്ദേഭാരതിനെ…
തിരുവനന്തപുരം : കേരളത്തിനുള്ള രാജ്യത്തെ പതിനാലാമത് വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി. ചെന്നൈയിലെ വില്ലിവാക്കത്ത് നിന്ന് ട്രെയിൻ കേരളത്തിലേക്ക് പുറപ്പെട്ടു. 16 കാറുകളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയത്. തിരുവനന്തപുരത്ത് നിന്നുള്ള റെയിൽവേ അധികൃതർ ട്രെയിൻ എറ്റെടുത്തു. ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. എഗ്മോർ നാഗർകോവിൽ വഴിയാണ് ട്രെയിൻ കേരളത്തിലെത്തുക. പാലക്കാട് വഴിയാണ് കേരളത്തിലേക്ക് പ്രവേശിക്കുക. ട്രാക്ക് ക്ലിയറൻസ് ലഭിച്ചാൽ 22ന് തിരുവനന്തപുരത്ത് നിന്ന് പരീക്ഷണയോട്ടം നടത്താനാണ് സാധ്യത. ഏപ്രിൽ 25ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെയാണ് ട്രെയിന്റെ സ്റ്റോപ്പുകൾ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ റെയിൽവേ മന്ത്രാലയത്തിന്റെ അന്തിമ നോട്ടിഫിക്കേഷൻ എത്തിയിട്ടില്ല. കേരളത്തിൽ വന്ദേ ഭാരത് ട്രെയിനിന്റെ…
Read Moreഅഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; പാലക്കാട് 45.5 ഡിഗ്രി സെൽഷ്യസ് ചൂട്; നാളെ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് ഉണ്ട്. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, കോഴിക്കോട് ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. മനുഷ്യ ശരീരത്തിൽ അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത വിലയിരുത്തുന്ന താപസൂചിക ഏഴ് ജില്ലകളിൽ ഉയർന്ന നിലവാരത്തിലാണ്. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്നലെ 45.5 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്. പാലക്കാട് മിക്ക സ്റ്റേഷനുകളിലുംതാപനില 40 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയിരുന്നു. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളിൽ കേരളത്തിലും ചൂട് കൂടാൻ കാരണം. പകൽ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത്…
Read Moreബഹറിനിൽ ജോലിക്ക് ഒഡെപെക്ക് മുഖേന സൗജന്യ റിക്രൂട്ടിംഗ്; മാസശന്പളം 100-150 ബഹ്റിൻ ദിനാർ
തിരുവനന്തപുരം: ഒഡെപെക്ക് മുഖേന ബഹറിനിലെ സ്വകാര്യ കന്പനി വഴി വിവിധ സ്ഥലങ്ങളിലേക്ക് വീട്ടുജോലിക്കാർ (വനിത), ഡ്രൈവർ (പുരുഷൻ), കുക്ക് (വനിത) എന്ന തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു. ഉദ്യോഗാർഥികൾ ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം. മാസശന്പളം 100-150 ബഹ്റിൻ ദിനാർ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്പോർട്ട്, ആധാർ ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ 2023 ഏപ്രിൽ 20-ാം തീയതിക്കുമുൻപായി [email protected] എന്ന ഇമെയിലിലേക്ക് അയയ്ക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 0471-2329440. https://odepc.kerala.gov.in/ (ലിങ്കിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreവഞ്ചനാക്കേസില്‍ സൈബി ജോസിനെതിരെ തെളിവില്ലെന്ന് പോലീസ്; പരാതിയിൽ നിന്ന് പിൻമാറാൻ പരാതിക്കാരിയുടെ ഭർത്താവിനോട് ആവശ്യപ്പെട്ടത്…
കൊച്ചി: കേസില്‍ നിന്ന് പിന്മാറാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസില്‍ അഡ്വ സൈബി ജോസിനെതിരെ തെളിവില്ലെന്ന് പോലീസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പണം ആവശ്യപ്പെട്ടതിനും വാങ്ങിയതിനും തെളിവില്ല. കേസില്‍ അന്വേഷണം തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വഞ്ചനാക്കേസിലെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സൈബി നല്കിയ ഹര്‍ജിയിലാണ് പോലീസ് കോടതിയില്‍ മറുപടി നല്‍കിയത്. ചേരാനല്ലൂര്‍ പോലീസാണ് സൈബി ജോസിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു കേസില്‍ നിന്ന് പിന്മാറാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ തമ്മിലുള്ള കേസില്‍ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി. കേസില്‍ നിന്ന് പിന്മാറാമെന്ന് വാഗ്ദാനം ചെയ്ത് ഭര്‍ത്താവില്‍നിന്ന് പണം വാങ്ങിയെന്നാണ് പരാതി. കേസുമായി മുന്നോട്ട് പോയാലുണ്ടാകുന്ന നടപടികള്‍ പറഞ്ഞ് ഇയാളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. പണം വാങ്ങിയ ശേഷം ആലുവ കോടതിയിലെ…
Read Moreകൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ട ജീംബ്രൂട്ടനും കൂട്ടാളി ഡാര്‍ക്ക് അങ്കിളും എക്സൈസിന്റെ പിടിയില്‍ ! നിറതോക്കും മയക്കുമരുന്നും പിടിച്ചെടുത്തു…
മയക്കുമരുന്ന് വില്‍പ്പന നിയന്ത്രിച്ചിരുന്ന ഗുണ്ടാ ക്വട്ടേഷന്‍ നേതാവും കൂട്ടാളിയും നിറതോക്കുമായി കൊച്ചിയില്‍ എക്സൈസിന്റെ പിടിയിലായി. ഞാറയ്ക്കല്‍ കൊല്ലവേലിയകത്ത് വീട്ടില്‍ വൈപ്പിന്‍ ലിബിന് (ജീംബ്രൂട്ടന്-27), നായരമ്പലം കൊല്ലവേലിയകത്ത് വീട്ടില്‍ ക്രിസ്റ്റഫര്‍ റൂഫസ് (ഡാര്‍ക്ക് അങ്കിള്‍ -32) എന്നിവരാണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് അസി. കമ്മിഷണറുടെ സ്പെഷ്യല്‍ ആക്ഷന്‍ ടീമിന്റെയും എറണാകുളം എക്സൈസ് ഇന്റലിജന്‍സിന്റെയും ഞാറയ്ക്കല്‍ പൊലീസിന്റെയും ഞാറയ്ക്കല്‍ എക്സൈസിന്റെയും സംയുക്തനീക്കത്തില്‍ പിടിയിലായത്. പ്രതികളില്‍നിന്ന് മൂന്നുഗ്രാം എം.ഡി.എം.എ രണ്ടുഗ്രാം ചരസ് എന്നിവ പിടിച്ചെടുത്തു. കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തിലെ അംഗമായിരുന്ന ലിബിന് ഇവരില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് സ്വന്തം ക്വട്ടേഷന്‍ ടീമുണ്ടാക്കി പ്രവര്‍ത്തിക്കുകയായിരുന്നു. ഇയാളുടെ സംഘത്തിലെ പ്രധാനി ശ്യാമിനെ (ആശാന് സാബു) നേരത്തെ എക്സൈസ് പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണമാണ് ജിംബ്രൂട്ടനില് എത്തിനിന്നത്. കൊച്ചിയിലെ രാസലഹരിവില്പന നിയന്ത്രിക്കുന്നതിലെ പ്രധാനി ലിബിനാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വൈപ്പിന്‍ പെരുമ്പിള്ളിയിലെ വീട്ടില്‍ ഒളിവില്ക്കഴിയുകയാണെന്ന് കണ്ടെത്തി.…
Read Moreവൃദ്ധയായ അമ്മയെ പൂട്ടിയിട്ട ശേഷം മകളെ ലൈംഗികപീഡനത്തിനിരയാക്കി ! യുവാവ് അറസ്റ്റില്‍…
വൃദ്ധയായ അമ്മയെ പൂട്ടിയിട്ട ശേഷം മകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. തൊടുപുഴ കരിങ്കുന്നത്താണ് നാല്പത്തിയാറുകാരി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കരിങ്കുന്നം സ്വദേശി മനു(45) അറസ്റ്റില്‍. ഏപ്രില്‍ നാലിനാണ് സംഭവം ഉണ്ടായത്. വീട്ടിലെ അറ്റകുറ്റിപ്പണിക്കായി എത്തിയതായിരുന്നു മനു. ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ വൃദ്ധയായ അമ്മയും ഭിന്നശേഷിക്കാരിയായ മകളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അമ്മയെ അടുത്ത മുറിയില്‍ പൂട്ടിയിട്ട ശേഷം മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.അവശനിലയിലായ മകളെ അമ്മ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ തൊടുപുഴ ഡിവൈഎസ്പിക്ക് അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനു പിന്നാലെ കടന്നുകളഞ്ഞ ഇയാളെ പിടികൂടിയത്. തുടര്‍ന്ന് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി ഇന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
Read Moreമാവേലി എക്സ്പ്രസില്‍ യുവതിയ്ക്ക് നേരെ ആക്രമണം ! ടോയ്ലറ്റില് പോയപ്പോള്‍ വായപൊത്തിപ്പിടിച്ച് മാലപൊട്ടിച്ചു…
മാവേലി എക്സ്പ്രസില്‍ യുവതിയുടെ മാലപൊട്ടിച്ച് ആക്രമികള്‍. ടോയ്ലറ്റില് പോയി മടങ്ങവേ യുവതിയുടെ വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിലെ (16604) എസ് 8 കോച്ചിലാണ് സംഭവം. തിരുവനന്തപുരത്ത് പഠിക്കുന്ന യുവതി വീട്ടിലേക്ക് വരികയായിരുന്നു. എസ് 8 കോച്ചിലെ 54-ാം ബര്‍ത്തായിരുന്നു യുവതിയുടേത്. ടോയ്ലറ്റില് പോയിവരുമ്പോഴാണ് അതിനരികിലുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് കൈപിടിച്ച് തിരിച്ച് മുഖംപൊത്തിയത്.ഇതിനിടയില്‍ കഴുത്തിലെ മാല പൊട്ടിക്കുകയും ചെയ്തു. ബലപ്രയോഗത്തിനിടയില്‍ ലോക്കറ്റ് കൊണ്ട് കഴുത്തില്‍ മുറിഞ്ഞു. ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്ന സമയത്തായിരുന്നു ആക്രമണം. ടോയ്ലറ്റില് അതിനുമുന്‍പ് പോകുമ്പോഴും അവര്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പഴയങ്ങാടിയില്‍ വണ്ടിയിറങ്ങിയ ശേഷം യുവതി റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ക്ക് പരാതി നല്കി.
Read Moreപ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹത ഏറുന്നു; അന്വേഷണത്തെ കുഴച്ച് ഫോണ്‍ ലഭിച്ചത് കരിപ്പൂരില്‍നിന്ന്,കാര്‍ കാസര്‍ഗോഡുനിന്നും
കോഴിക്കോട്: താമരശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം കർണാടകയിലേക്കുകൂടി വ്യാപിപ്പിച്ചു. അക്രമിസംഘം ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കാസർഗോഡ് നിന്നാണ് ഇന്നലെ കണ്ടെത്തിയത്. അതിനും ഒരു ദിവസം മുന്‍പ് ഷാഫിയുടെ ഫോണ്‍ കരിപ്പൂരിന് സമീപത്തുവച്ചും കണ്ടെത്തി. ഇതാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വയനാട്ടിലേക്കായിരുന്നു ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്ന നിഗമനത്തിലായിരുന്നു പോലീസ്. അതേസമയം അന്വേഷണം കര്‍ണാകട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘത്തിലേക്കുകൂടി വ്യാപിപ്പിപ്പിരിക്കുകയാണ് പോലീസ്. കസ്റ്റഡിയിലെടുത്തവരില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. കാസർഗോഡ് ചെർക്കളയിലെ ഷോറൂമിൽനിന്നാണ് അന്വേഷണസംഘം കാർ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. കാർ വാടകയ്ക്ക് നൽകിയ മേൽപ്പറമ്പ് സ്വദേശിയെ ആണ് കസ്റ്റഡിയിലെടുത്തത്. അതേസമയം സംഭവം നടന്ന ഒരാഴ്ചയാകാറായിട്ടും തട്ടിക്കൊണ്ടുപോകപ്പെട്ട വ്യവസായി ഷാഫിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. നിരവധിപേരെ ചോദ്യം ചെയ്തുവെങ്കിലും നിര്ണായകസൂചനകളൊന്നും…
Read More