സംസ്ഥാനത്ത് പോക്സോകേസുകളില്‍ വന്‍വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പോക്സോകേസുകളിലുണ്ടായ വര്‍ധന ആയിരത്തിലധികമാണ്. ഇതില്‍ തന്നെ ലോക്ഡൗണ്‍ കാലത്താണ് കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമത്തിനിരയായതെന്നും കണക്കുകളില്‍ വ്യക്തമാകുന്നു. 3056 പോക്സോ കേസുകളാണ് 2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2021ല്‍ ഇത് 3559 എണ്ണമായപ്പോള്‍ 2022ല്‍ 4586 ആയി വര്‍ധിക്കുകയാണുണ്ടായത്. ലോക്ഡൗണ്‍ കാലത്ത് മാത്രം പ്രായപൂര്‍ത്തിയാകാത്ത 46 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ഗര്‍ഭിണികളായി. ഇതില്‍ 23 പേര് പ്രസവിക്കുകയും ചെയ്തു. സ്വന്തം ബന്ധുക്കളില്‍ നിന്നുപോലും കുട്ടികള്‍ ഭീഷണി നേരിടുന്നുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
Read MoreCategory: Loud Speaker
എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കം;പരീക്ഷ എഴുതുന്നത് 4,19362 വിദ്യാർഥികൾ; ഹയർസെക്കൻഡറി പരീക്ഷകൾ 10ന് തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾ പരീക്ഷാ ചൂടിലേക്ക്. എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കമാകും. 29 ന് അവസാനിക്കും. 4,19362 വിദ്യാർഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതാൻ അവസാനവട്ട ഒരുക്കവും പൂർത്തിയാക്കിയിട്ടുള്ളത്. ഇതിൽ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണുള്ളത്. രാവിലെ 9.30 ന് ആണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുക. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ 10 ന് ആരംഭിച്ച് 30 ന് അവസാനിക്കും. ഈ പരീക്ഷകളും രാവിലെ 9.30 ന് തുടങ്ങും.ഒന്നാം വർഷ ഹയർസെക്കൻഡറിയിൽ 425361 വിദ്യാർഥികളും രണ്ടാം വർഷ ഹയർ സെക്കൻഡറിയിൽ 4,42,067 വിദ്യാർഥികളുമാണ് പരീക്ഷയ്ക്ക് ഇരിക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒന്നാം വർഷ പരീക്ഷയെഴുതുന്നത് 28,820 വിദ്യാർഥികളും രണ്ടാം വർഷം പരീക്ഷയ്ക്കിരിക്കുന്നത് 30,740 വിദ്യാർഥികളുമാണ്. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ 13 ന് ആരംഭിക്കും.
Read Moreദേശാഭിമാനി ലേഖകനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി ! കീ ബോര്‍ഡ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി…
ദേശാഭിമാനി ലേഖകനെ ക്രൂരമായി മര്‍ദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെസി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഓഫീസില്‍ കയറിയാണ് മര്‍ദ്ദിച്ചത്. മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് മറ്റുരണ്ടുപേര്‍ക്കൊപ്പം എത്തി ലേഖകന്‍ ടി.വി. സുരേഷിനെ ക്രൂരമായി മര്‍ദിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.ദേശാഭിമാനിയില്‍ വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉച്ചയോടെ ലേഖകനും ബ്രാഞ്ച് സെക്രട്ടറിയും തമ്മില്‍ ഫോണില്‍ വാക്കുതര്‍ക്കമുണ്ടായി. ഏതാനും സമയത്തിനകം ബ്രാഞ്ച് സെക്രട്ടറി മറ്റുരണ്ടുപേരെയും കൂട്ടി ഓഫീസിലേക്കു കയറിവന്നു സുരേഷുമായി വീണ്ടും തര്‍ക്കിച്ചു. ഓഫീസിലെ കംപ്യൂട്ടറിന്റെ കീബോര്‍ഡുകൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തിയതായി സുരേഷ് മഞ്ചേരി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസില്‍ വിവരം അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലംവിട്ടതെന്നും പരാതിയിലുണ്ട്.
Read Moreസദാചാരക്കൊല: ഒളിവിലുള്ള പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്;കൊലയാളികൾ സഹാറിനെ അറിയുന്നവർ, ആക്രമണം ആസൂത്രിതം
ചേർപ്പ്: സദാചാര ഗുണ്ടാസംഘത്തിന്റെ മർദനമേറ്റ് ബസ് ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതികൾക്കായി പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കി. കുറുന്പിലാവ് സ്വദേശികളായ രാഹുൽ, വിജിത്ത്, വിഷ്ണു, ഡീനോ, അഭിലാഷ്, അമീർ, അരുണ്‍, കാറളം സ്വദേശി ജിഞ്ചു എന്നിവരും കണ്ടാലറിയാവുന്ന രണ്ട് പേരുമാണ് പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ രാഹുൽ വിദേശത്തേക്കു കടന്നതായാണ് സൂചന. പ്രതികൾ ഒളിവിലാണെന്നും ഇവർക്കായുള്ള അന്വേഷണം ഉൗർജിതമാക്കിയതായും ചേർപ്പ് പോലീസ് അറിയിച്ചു. തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്രയുടെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.അതേസമയം പ്രതികളിലൊരാൾ വിദേശത്തേക്കു കടക്കാനിടയായ സാഹചര്യത്തിൽ പോലീസിനു വീഴ്ചയുണ്ടായോ എന്നതിൽ അന്വേഷണം നടത്തുമെന്ന് റൂറൽ എസ്പി ഐശ്വര്യ ദോഗ്ര പറഞ്ഞു. ആക്രമണം നടന്ന് ഏഴു ദിവസമായിട്ടും ആരെയും കസ്റ്റഡിയിലെടുക്കാതിരുന്നതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു എസ്പി. ചിറയ്ക്കൽ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകൻ സഹാർ (32) ആണ് മരിച്ചത്.…
Read Moreസോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ആളില്‍ നിന്ന് ഗര്‍ഭിണിയായി 15കാരി ! യൂട്യൂബ് നോക്കി പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി…
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ആളില്‍ നിന്ന് ലൈംഗികചൂഷണം നേരിട്ടതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ 15കാരി വീട്ടില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പീഡനത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടി യൂട്യൂബ് നോക്കിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് നവജാതശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വീട്ടിലെ ഒരു പെട്ടിയില്‍ ഒളിപ്പിച്ചുയെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാളാണ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യതതായി പോലീസ് അറിയിച്ചു. തനിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് അമ്മയില്‍ നിന്ന് കുഞ്ഞിനെ മറച്ചുവെന്നാണ് ഉദ്യോഗസ്ഥരോട് പെണ്‍കുട്ടി പറഞ്ഞത്.അംബസാരി പ്രദേശത്തെ താമസക്കാരിയാണ് പെണ്‍കുട്ടി. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി തന്റെ അമ്മയോട് ആരോഗ്യനിലയെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും പറഞ്ഞു. ‘പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം അമ്മയോട് വിവരിച്ചതോട്, അവളെ പെട്ടെന്ന് തന്നെ അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നവജാതശിശുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), കുട്ടികള്‍ക്കെതിരായ ലൈംഗിക…
Read Moreസോറി ഗേള്‍സ്, എന്റെ ഭാര്യ വളരെ കര്‍ക്കശക്കാരിയാണ്..! പാവം പെണ്‍കുട്ടികള്‍ അവരിതെങ്ങനെ സഹിക്കും ? വൈറലെഴുത്ത് വിശേഷം…
സാധാരണക്കാരന്റെ വാഹനമാണല്ലൊ ഓട്ടോ. ഇന്ത്യയില്‍ മിക്കയിടത്തും ജനങ്ങള്‍ ഏറ്റവും ആശ്രയിക്കുന്ന ഒരു വാഹനമാണിത്. ഒട്ടുമിക്ക ഓട്ടോ ഡ്രൈവറുമാരും തങ്ങളു ഈ വാഹനത്തെ നന്നായി അലങ്കരിക്കാറുണ്ട്. ചിലരെങ്കിലും തങ്ങളുടെ ഓട്ടോറിക്ഷയില്‍ രസകരമായ വാചകങ്ങള്‍ എഴുതിയിടാറുണ്ട്. അത്തരമൊരമൊന്നാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഈ ഓട്ടോയിലെ എഴുത്തെന്തന്നാല് “സോറി ഗേള്‍സ്, എന്റെ ഭാര്യ വളരെ കര്‍ക്കശക്കാരിയാണ്.’ എന്നാണ്. വന്‍ഷിക ഗാര്‍ഗ് എന്ന ട്വിറ്റര്‍ പേജ് ഈ കുറിപ്പ് പങ്കുവച്ചതോടെ സംഭവം വൈറലായി മാറി. രസകരമായ കമന്റുകളും ചിത്രത്തിന് ലഭിച്ചു. “പാവം പെണ്‍കുട്ടികള്‍ അവരിതെങ്ങനെ സഹിക്കും’ എന്നാണൊരാള്‍ രസകരമായി കുറിച്ച്.
Read Moreഉത്തരം കിട്ടാതെ 9 വർഷം! 239 പേരുമായി കാണാതായ ആ വിമാനം എവിടെ ? പുതിയ അന്വേഷണം കൊണ്ട് പ്രയോജനമുണ്ടാകുമോ ?
9 വർഷം മുൻപ് 239 യാത്രക്കാരുമായി ദുരൂഹസാഹചര്യത്തിൽ കാണാതായ മലേഷ്യൻ വിമാനത്തിനു വേണ്ടി പുതിയ അന്വേഷണം വേണമെന്ന് ആവശ്യം. യുഎസ് കമ്പനിയായ ഓഷൻ ഇൻഫിനിറ്റിയെ വീണ്ടും അന്വേഷണം ഏൽപിക്കണമെന്നാണു കാണാതായ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾ മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2014 മാർച്ച് 8ന് ക്വാലലംപുരിൽനിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെയാണ് എംഎച്ച് 370 വിമാനം കാണാതായത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ പോലും കണ്ടെത്താനായില്ല. മലേഷ്യ, ചൈന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന് ഇന്ത്യൻ സമുദ്രത്തിൽ നടത്തിയ 2 വർഷത്തെ തിരച്ചിൽ വിഫലമായിരുന്നു. തുടർന്നാണ് ഓഷൻ ഇൻഫിനിറ്റിയെ ചുമതലയേൽപിച്ചതെങ്കിലും 3 മാസത്തെ തിരച്ചലിനുശേഷം അവർ പിന്മാറി. വീണ്ടും ആവശ്യമുയർന്ന സ്ഥിതിക്ക് സർക്കാർ അനുവദിച്ചേക്കുമെന്നാണു സൂചന. നിർദിഷ്ട ആകാശപാത മാറി 7 മണിക്കൂറോളം വിമാനം പറന്നുവെന്നും ആശയവിനിമയ ഉപാധികളെല്ലാം വേർപെടുത്തിയശേഷമാണ് ഇതു സംഭവിച്ചതെന്നും അന്വേഷകർ സംശയം പറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോകൽ സാധ്യതയും പരിഗണിച്ചു.
Read Moreയുട്യൂബ് നോക്കി 15 കാരി പ്രസവിച്ചു! അമ്മ അറിയാതിരിക്കാന്‍ കൗമരക്കാരി കുഞ്ഞിനോട് ചെയ്തത് കൊടുംക്രൂരത…
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 15കാരി യുട്യൂബ് വീഡിയോകള്‍ നോക്കി പ്രസവിച്ചു. സംഭവം അമ്മ അറിയാതിരിക്കാന്‍ പെണ്‍കുട്ടി കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു. ലൈംഗിക ചൂഷണത്തിനിരയായി ഗര്‍ഭിണിയായ വിവരം കുട്ടി വീട്ടിലറിയിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട രമേഷ് താക്കൂര്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ഞായറാഴ്ചയാണ് സംഭവം. തനിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞാണ് കുട്ടി ഗര്‍ഭം അമ്മയില്‍ നിന്ന് മറച്ചുവെച്ചത്. സംഭവം രഹസ്യമായി തന്നെ ഇരിക്കാനാണ് സ്വന്തം വീട്ടില്‍ വെച്ച് പ്രസവിക്കാന്‍ കുട്ടി തീരുമാനിച്ചത്. ഇതിനായി നിരന്തരം പ്രസവ സംബന്ധിയായ യൂട്യൂബ് വീഡിയോകള്‍ കുട്ടി കണ്ടിരുന്നു. മാര്‍ച്ച് രണ്ടിന് കുട്ടി വീട്ടില്‍ വെച്ച് പ്രസവിച്ചു. ഉടന്‍ തന്നെ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു. തുടര്‍ന്ന് വീട്ടിലെ ഒരു പെട്ടിയില്‍ മൃതദേഹം ഒളിപ്പിച്ചു. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടെ അമ്മ സംഭവം അറിഞ്ഞു. ഇവര്‍ പോലീസില്‍ പരാതി നല്കി. ഇന്ത്യന്‍ പീനല്‍ കോഡ്…
Read Moreമുഖ്യമന്ത്രി പിണറായിക്കെതിരേ തുറന്നടിച്ച് അഴിയൂരില്‍ ലഹരി മാഫിയ കാരിയറാക്കിയ പെണ്‍കുട്ടിയുടെ അമ്മ ! മുഖ്യമന്ത്രി പ്രതിയെ ന്യായീകരിച്ചു…
മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണവുമായി അഴിയൂരില്‍ ലഹരി മാഫിയ കാരിയര്‍ ആക്കിയ പെണ്‍കുട്ടിയുടെ അമ്മ. പോക്സോ കേസില്‍ അന്വേഷണം നടക്കുമ്പോള്‍ കേസിലെ ഇരയെ സംശയിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയതെന്ന് അവര്‍ കുറ്റപ്പെടുത്തി. തങ്ങള്‍ നീതി ലഭിക്കാന്‍ എവിടെ പോകും ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചപ്പോള്‍ ശാസ്ത്രീയ പരിശോധന ഫലം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ അന്വേഷണം പൂര്‍ത്തിയാകൂ എന്നാണ് പറഞ്ഞത്. അതിനിടയിലാണ് പ്രതിയാണെന്നു പറയുന്ന ആളെ നിരപരാധി ആണെന്ന് മുഖ്യമന്ത്രി പറയുന്നത്. ലഹരി മാഫിയക്ക് പിന്നില്‍ വന്‍ കണ്ണികളാണ് ഉള്ളത്. അന്വേഷണം പൂര്‍ത്തിയാകും മുമ്പ് മുഖ്യമന്ത്രി ഇങ്ങനെ പറയുന്നത് ശരിയായില്ല. ഇരയായ കുട്ടികള്‍ മുന്നോട്ട് പരാതിയുമായി വരില്ല. വന്നാല്‍ ഇതല്ലേ അവസ്ഥ തങ്ങളുടെ കേസ് അട്ടിമറിക്കപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. ഇങ്ങനെ ഒരു സംഭവം നടന്നാല്‍ കുട്ടിയെ സംരക്ഷിക്കുകയല്ലാതെ വിഷയം മുഴുവനായും മൂടിവെക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയില്‍ നിന്നും…
Read Moreകരിങ്കൊടി പ്രതിഷേധം തുടർന്നാൽ പ്രതിപക്ഷനേതാവിന് പുറത്തിറങ്ങാൻ പറ്റാതെവരുമെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: പെണ്‍കുട്ടികൾ ഷർട്ടും പാന്റും ഇട്ട് ആൺകുട്ടികളെന്ന് ധരിപ്പിച്ച് സമരത്തിനിറങ്ങുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രിയെക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ.എന്തിനാണ് കരിങ്കൊടി കൊണ്ട് നടക്കുന്നതെന്നും എന്തിനാണ് ഈ സമരമെന്നും ജയരാജൻ ചോദിച്ചു. പാചക വാതകത്തിന് എത്രമാത്രം വിലയാണ് വര്‍ധിപ്പിച്ചത്. പക്ഷെ എന്തെങ്കിലും പ്രതിഷേധം അവര്‍ക്കുണ്ടോയെന്നും ഇ.പി.ജയരാജന് ചോദിച്ചു. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി സമരം തുടരുകയാണെങ്കില്‍ സ്ഥിതി മോശമാകുമെന്നും പ്രതിപക്ഷ നേതാവിന് പുറത്തിറങ്ങാനാകില്ലെന്നും ജയരാജന് മുന്നറിയിപ്പ് നല്കി. കേരള സര്‍ക്കാര്‍ പിരിക്കുന്ന രണ്ട് രൂപ സെസ് 62 ലക്ഷം ജനങ്ങളിലേക്ക് വിന്യസിക്കുകയാണ്. അത് കേരളത്തിന്റെ എല്ലാ ഉത്പാദനമേഖലയേയും വാണിജ്യത്തേയും ശക്തിപ്പെടുത്തുന്ന സമീപനമാണത്. കോൺഗ്രസ് അതിനെക്കുറിച്ച് ആദ്യം പഠിക്കൂവെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
Read More