യു​എ​സി​ൽ ശൈ​ത്യം ക​ടു​ക്കു​ന്നു; ഇ​രു​നൂ​റു ദ​ശ​ല​ക്ഷം പേ​ർ ദു​രി​ത​ത്തി​ൽ; പ്ര​ധാ​ന റോ​ഡു​ക​ൾ അ​ട​ച്ചു. വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​യോ​ർ​ക്ക്: അ​തി​ശ​ക്ത​മാ​യ ശൈ​ത്യ കാ​റ്റി​ലും മ​ഞ്ഞു​വീ​ഴ്ച​യി​ലും ത​ണു​ത്തു വി​റ​യ്ക്കു​ക​യാ​ണ് അ​മേ​രി​ക്ക. കൊ​ടും​ത​ണു​പ്പി​നും മ​ഞ്ഞി​നു​മൊ​പ്പം ശ​ക്ത​മാ​യ കാ​റ്റു​കൂ​ടി​യാ​യ​തോ​ടെ ജ​ന​ജീ​വി​തം താ​റു​മാ​റാ​യി. റോ​ഡ്, ട്രെ​യി​ന്‍, വ്യോ​മ ഗ​താ​ഗ​ത​ത്തെ​യെ​ല്ലാം കാ​ലാ​വ​സ്ഥാ​മാ​റ്റം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. രാ​ജ്യ​ത്ത് ‌പ​ല​യി​ട​ങ്ങ​ളി​ലും പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം അ​ട​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഒ​ന്ന​ര ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ വൈ​ദ്യു​തി​യി​ല്ലാ​തെ ഇ​രു​ട്ടി​ലാ​ണ്. വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ല്‍ ഇ​തു​വ​രെ 12 പേ​ര്‍ മ​രി​ച്ചു. ഇ​രു​നൂ​റു ദ​ശ​ല​ക്ഷം പേ​ർ നി​ല​വി​ൽ ശൈ​ത്യ​ക്കാ​റ്റി​ന്‍റെ ദു​രി​തം നേ​രി​ടു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ശീ​ത​ക്കാ​റ്റ് അ​നു​ഭ​വ​പ്പെ​ടാ​മെ​ന്ന് ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക്രി​സ്മ​സ്, പു​തു​വ​ർ​ഷ അ​വ​ധി​ക്ക് പോ​കു​ന്ന​വ​ർ യാ​ത്ര ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കു​ന്നു. ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യി​ല്‍ സൗ​ത്ത് ഡ​ക്കോ​ട്ട​യി​ലെ ഗ്രാ​മ​ങ്ങ​ള്‍ പ​ല​തും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. പെ​ൻ​സി​ൽ​വാ​നി​യ, മി​ഷി​ഗ​ൺ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​വ​ച​നം. ന്യൂ ​ഇം​ഗ്ല​ണ്ട്, ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്‌​സി എ​ന്നി​വി​ട​ങ്ങ​ളി​ലെ…

Read More

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ  ന്യൂ​ന​മ​ർ​ദം;​ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; തിങ്കളാഴ്ച തി​രു​വ​ന​ന്ത​പു​രം-കൊ​ല്ലം ജി​ല്ല​ക​ളി​ൽ  മഞ്ഞമഴ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​മാ​ണ് മ​ഴ​യ്ക്ക് കാ​ര​ണം. വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ന​മ​ർ​ദം വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ ശ്രീ​ല​ങ്ക വ​ഴി കോ​മോ​റി​ൻ തീ​ര​ത്തേ​യ്ക്ക് നീ​ങ്ങു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കും. ഈ ​ജി​ല്ല​ക​ളി​ൽ 26ന് ​യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ന്യൂ​ന​മ​ർ​ദ്ദ​ത്തി​ന്റെ സ്വാ​ധീ​ന​ഫ​ല​മാ​യി ത​മി​ഴ്‌​നാ​ട്ടി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ക്കും. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ത​മി​ഴ്‌​നാ​ട്ടി​ൽ മ​ഴ ല​ഭി​ക്കും. ത​മി​ഴ്‌​നാ​ട്ടി​ന്‍റെ തെ​ക്ക​ൻ ക​ട​ലോ​ര പ്ര​ദേ​ശ​ങ്ങ​ൾ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Read More

മനപൂർവം കളഞ്ഞതോ? കെ​എ​സ്ആ​ർ​ടി​സി​ ബ​സി​ൽ വെ​ടി​യു​ണ്ടവന്ന വഴിതേടി പോ​ലീ​സ് ; കാ​ട്ടാ​ക്ക​ട സി​ഐ​യ്ക്ക് അ​ന്വേ​ഷ​ണ​ച്ചുമ​ത​ല​

കാ​ട്ടാ​ക്ക​ട: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് കാ​ട്ടാ​ക്ക​ട സി​ഐ​യ്ക്ക് അ​ന്വേ​ഷ​ണ​ചു​മ​ത​ല​യും ന​ൽ​കി. വ​ള​രെ പ​ഴ​യ മോ​ഡ​ൽ വെ​ടി​യു​ണ്ട​യാ​ണി​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മേ ഇ​ത് ആ​രു​ടെ​യെ​ങ്കി​ലും കൈ​യി​ൽനി​ന്നു ക​ള​ഞ്ഞു​പോ​യ​താ​ണോ അ​തോ ഉ​പേ​ക്ഷി​ച്ച​താ​ണോ എ​ന്നും ക​ണ്ടെ​ത്താ​നാ​കു എ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മൂ​ക്കു​ന്നി​മ​ല​യി​ലെ സൈ​നി​ക​ഫ​യ​റിം​ഗ കേ​ന്ദ്ര​ത്തി​ലേ​ക്കും അ​ന്വേ​ഷ​ണം ന​ട​ത്തും. ബു​ധ​നാ​ഴ്ച ആ​ണ് പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ലേ ജെ ​എ​ൻ 488 ലോ ​ഫ്ളോ​ർ ബ​സി​ൽ സീ​റ്റി​ന​ടി​യി​ൽ നി​ന്നും യാ​ത്ര​ക്കാ​രി​ക്ക് വെ​ടി​യു​ണ്ട ല​ഭി​ച്ച​ത് . കാ​ലി​ൽ ത​ട​ഞ്ഞ ഇ​രു​മ്പ് ക​ഷ്ണം എ​ടു​ത്തു നോ​ക്കി​യ​പ്പോ​ൾ ആ​ണ് അ​തേ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ ഇ​ത് വെ​ടി​യു​ണ്ട ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ബ​സ് അ​ഞ്ചു​തെ​ങ്ങി​ൻ​മൂ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ ആ​ണ് സീ​റ്റി​ന​ടി​യി​ൽ നി​ന്നും ഒ​രു യാ​ത്ര​ക്കാ​രി വെ​ടി​യു​ണ്ട എ​ടു​ത്ത് ക​ണ്ട​ക്ട​ർ​ക്ക് കൈ​മാ​റി​യ​ത് . ക​ണ്ട​ക്ട​ർ പ്ര​ശാ​ന്ത് ഉ​ട​ൻ ത​ന്നെ കാ​ട്ടാ​ക​ട​യി​ലും ക​ൺ​ട്രോ​ൾ റൂ​മി​ലും വി​വ​രം…

Read More

സി​പി​എം നേ​താ​ക്ക​ളു​ടെ മ​ദ്യ​പാ​ന​വും അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വും വ​ച്ചു പൊ​റു​പ്പി​ക്കി​ല്ല ! ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് എം​വി ഗോ​വി​ന്ദ​ന്‍…

ജ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ത്ത തെ​റ്റാ​യ പ്ര​വ​ണ​ത​ക​ള്‍ പാ​ര്‍​ട്ടിി​യ​ല്‍ ഉ​ണ്ടെ​ന്നും ഇ​തൊ​ന്നും പാ​ര്‍​ട്ടി വ​ച്ചു പൊ​റു​പ്പി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം​വി ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. മ​ദ്യ​പാ​നം, അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം എ​ന്നി​വ​ക്കെ​തി​രെ​യും ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​നാ​ണ് പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​നം. സം​ഘ​ട​നാ രം​ഗ​ത്തെ അ​ടി​യ​ന്ത​ര ക​ട​മ​ക​ള്‍ എ​ന്ന രേ​ഖ​യാ​ണ് സി​പി​എം സം​സ്ഥാ​ന സ​മി​തി ച​ര്‍​ച്ച​ചെ​യ്ത് അം​ഗീ​ക​രി​ച്ച​ത്. സ​മൂ​ഹ​ത്തി​ലെ അ​പ​ച​യം പാ​ര്‍​ട്ടി​യെ​യും ബാ​ധി​ക്കു​ന്നു​വെ​ന്ന് വീ​ണ്ടും സി​പി​എം വി​ല​യി​രു​ത്തു​ന്നു. ല​ഹ​രി​വി​രു​ദ്ധ ക്യാം​പെ​യ്‌​നി​ല്‍ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ എ​സ്എ​ഫ്‌​ഐ നേ​താ​വി​ന്റെ മ​ദ്യ​പാ​ന​വും യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളേ​ജി​ലെ ല​ഹ​രി ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും വാ​ര്‍​ത്ത​യാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂ​ടി​യാ​ണ് സി​പി​എം ന​ട​പ​ടി. നേ​താ​ക്ക​ളു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സം​മ്പാ​ദ​ന​ത്തി​ലും പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നേ​താ​ക്ക​ള്‍​ക്കും ഇ​ട​യി​ല്‍ മ​ദ്യ​പാ​ന​ശീ​ലം വ​ര്‍​ദ്ധി​ക്കു​ന്ന​താ​യും സി​പി​എം വി​ല​യി​രു​ത്തു​ന്നു. താ​ഴെ​ത്ത​ട്ടി​ലെ പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലും അ​ന​ര്‍​ഹ​മാ​യി വ​ലി​യ രീ​തി​യി​ല്‍ സ്വ​ത്ത് സ​മ്പാ​ദി​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​ക​ളും നേ​തൃ​ത്വ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് പാ​ര്‍​ട്ടി…

Read More

കോ​വി​ഡി​ന്റെ പേ​രു​പ​റ​ഞ്ഞ് ഭാ​ര​ത് ജോ​ഡോ യാ​ത്ര അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന്റെ പു​തി​യ ത​ന്ത്രം ! തു​റ​ന്ന​ടി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി…

കോ​വി​ഡി​ന്റെ പേ​രു പ​റ​ഞ്ഞ് കോ​ണ്‍​ഗ്ര​സി​ന്റെ ഭാ​ര​ത് ജോ​ഡോ യാ​ത്ര നി​ര്‍​ത്തി​വ​യ്പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് തു​റ​ന്ന​ടി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി. ”ഇ​ത് അ​വ​രു​ടെ പു​തി​യ ത​ന്ത്ര​മാ​ണ്. കോ​വി​ഡ് വ​രു​ന്നു, യാ​ത്ര നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് സ​ര്‍​ക്കാ​ര്‍ ത​നി​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. ഇ​തെ​ല്ലാം യാ​ത്ര നി​ര്‍​ത്തി​ക്കാ​നു​ള്ള ഒ​ഴി​വു​ക​ളാ​ണ്” രാ​ഹു​ല്‍ പ​റ​യു​ന്നു. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കോ​വി​ഡി​ന്റെ പേ​രു പ​റ​ഞ്ഞ് ഇ​ന്ത്യ​യെ ഭ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. അ​തേ​സ​മ​യം, രാ​ഹു​ലി​ന്റെ യാ​ത്ര ത​ട​സ്സ​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​റ​ക്കി​വി​ട്ട​താ​ണ് കോ​വി​ഡ് 219 വൈ​റ​സി​നെ​യെ​ന്ന് ശി​വ​സേ​ന ഉ​ദ്ധ​വ് താ​ക്ക​റെ പ​ക്ഷ​ത്തി​ന്റെ മു​ഖ​പ​ത്ര​മാ​യ സാ​മ്ന എ​ഡി​റ്റോ​റി​യ​ല്‍ വി​മ​ര്‍​ശി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ക​യോ യാ​ത്ര മാ​റ്റി​വ​യ്ക്കു​ക​യോ വേ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ യാ​ത്ര 100 ദി​വ​സം പി​ന്നി​ട്ടു. വ​ന്‍​തോ​തി​ലു​ള്ള ജ​ന​കീ​യ പ​ങ്കാ​ളി​ത്തം ക​ണ്ട് സ​ര്‍​ക്കാ​രി​ന് അ​ത് നി​ര്‍​ത്തി​വ​യ്പ്പി​ക്കാ​ന്‍ നി​യ​മ​മോ ഗൂ​ഢാ​ലോ​ച​ന​യോ ഒ​ന്നും ഫ​ലി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് കോ​വി​ഡ് വൈ​റ​സി​നെ ഇ​റ​ക്കി​വി​ട്ടി​രി​ക്കു​ന്ന​ത്-​സാ​മ്ന…

Read More

ഡോക്ടർ കുറിക്കുന്ന മരുന്ന് ഫാർമസിയിൽ ഇല്ല,  ജീവനക്കാരുടേത് മോശം പെരുമാറ്റം; ആലപ്പുഴ മെഡിക്കൽ കോളജിലെത്തിയ മന്ത്രിക്കു മുന്നിൽ പരാതിയുടെ മിന്നൽ പ്രളയം

അമ്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​ന്ത്രി​യു​ടെ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം. ആ​രോ​ഗ്യവ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഔ​ദ്യോ​ഗി​ക വാ​ഹ​നം ഒഴിവാ ക്കി എ​ച്ച്. സ​ലാം എം​എ​ൽ​എയുടെ വാ​ഹ​ന​ത്തി​ൽ എ​ത്തി​യ മ​ന്ത്രി കാ​ർ​ഡി​യോ​ള​ജി ഒ​പിയി​ലാ​ണ് ആ​ദ്യ​മെ​ത്തി​യ​ത്. തു​ട​ർ​ന്ന് സ​ർ​ജ​റി, പീ​ഡി​യാ​ട്രി​ക്, ഓ​ർ​ത്തോ വി​ഭാ​ഗം ഒ​പി ക​ളും, ലേ​ബ​ർ റൂം, ​ഗൈ​ന​ക്കോ​ള​ജി ഒ​പി ക​ളും വാ​ർ​ഡു​ക​ളും സ​ന്ദ​ർ​ശി​ച്ചു. മ​ന്ത്രി​യെ​ത്തി​യ വിവരമ​റി​ഞ്ഞ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ന​ഴ്സു​മാ​രും സ​മീ​പ​മെ​ത്തി​യെ​ങ്കി​ലും അ​വ​രോ​ട് ജോ​ലി​യി​ൽ തു​ട​രാ​ൻ മ​ന്ത്രി നി​ർ​ദേശി​ച്ചു. ഈ ​സ​മ​യം ചി​ല രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു കാ​രു​മെ​ത്തി പ​രാ​തി​ക​ൾ അ​റി​യി​ച്ചു. ഡോ​ക്ട​ർ​മാ​ർ കു​റി​ച്ചു ന​ൽ​കു​ന്ന​വ​യി​ൽ ചി​ല മ​രു​ന്നു​ക​ൾ ഫാ​ർ​മ​സി​യി​ൽനി​ന്ന് ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ജീ​വ​ന​ക്കാ​രു​ടെ മോ​ശം പെ​രു​മാ​റ്റ​മാണെന്നുമായിരു​ന്നു പ​രാ​തി​യി​ൽ അ​ധി​ക​വും. മ​രു​ന്നു​ക​ൾ എ​ഴു​തി ന​ൽ​കി​യ ചീ​ട്ടു​ക​ൾ മ​ന്ത്രി മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി. സ​ർ​ക്കാ​ർ നി​ർ​ദേശി​ച്ച മ​രു​ന്നു​ക​ളാ​ണോ ഡോ​ക്ട​ർ​മാ​ർ കു​റി​ച്ചു ന​ൽ​കു​ന്ന​തെ​ന്ന് പ​രി​ശോ​ധി​ക്കാ​മെ​ന്നും…

Read More

ഞങ്ങൾക്ക് കല്യാണം കഴിക്കണം, വധുക്കൾ എവിടെ..? കളക്ടറുടെ ഓഫീസിലേക്ക് യുവാക്കളുടെ മാർച്ച്

മും​ബൈ: വി​വാ​ഹ​പ്രാ​യ​മാ​യ യു​വാ​ക്ക​ൾ വ​ധു​ക്ക​ളെ തേ​ടി ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ സോ​ല​പു​ർ ജി​ല്ല​യി​ലാ​ണ് വ​ധു​ക്ക​ളെ തേ​ടി യു​വാ​ക്ക​ൾ മാ​ർ​ച്ച് ന​ട​ത്തി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ സ്ത്രീ-​പു​രു​ഷ അ​നു​പാ​ത​ത്തി​ലു​ണ്ടാ​യ വ​ലി​യ വ്യ​തി​ച​ല​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് വ്യ​ത്യ​സ്ത സ​മ​ര​വു​മാ​യി യു​വാ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. സം​സ്ഥാ​ന​ത്തെ ആ​ൺ-​പെ​ൺ അ​നു​പാ​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന് മു​മ്പു​ള്ള തി​രി​ച്ച​റി​യ​ൽ നി​യ​മം (പി​സി​പി​എ​ൻ​ഡി​ടി) ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും “വ​ര​ൻ മോ​ർ​ച്ച’ എ​ന്ന പേ​രി​ൽ സം​ഘ​ടി​ച്ച​വ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ മെ​മ്മോ​റാ​ണ്ട​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത യു​വാ​ക്ക​ൾ ത​ങ്ങ​ൾ​ക്ക് വ​ധു​ക്ക​ളെ ക്ര​മീ​ക​രി​ക്കാ​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​വാ​ഹ വേ​ഷ​ങ്ങ​ൾ ധ​രി​ച്ച് കു​തി​ര​പ്പു​റ​ത്ത് ക​യ​റി ബാ​ൻ​ഡ്മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് അ​വ​ർ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലെ​ത്തി വ​ധു​ക്ക​ളെ ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​ളു​ക​ൾ ഈ ​സ​മ​ര​ത്തെ പ​രി​ഹ​സി​ച്ചേ​ക്കാം. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തെ ആ​ൺ-​പെ​ൺ അ​നു​പാ​തം വ്യ​തി​ച​ലി​ക്കു​ന്ന​തി​നാ​ൽ വി​വാ​ഹ​പ്രാ​യ​മാ​യ യു​വാ​ക്ക​ൾ​ക്ക് വ​ധു​ക്ക​ളെ ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​ത് ഭീ​ക​ര​മാ​യ യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് ജ്യോ​തി…

Read More

യു​എ​ഇ​യി​ലെ ജോ​ലി​സ്ഥ​ല​ത്ത് നി​ന്ന് കു​ടും​ബ​വു​മാ​യി യെ​മ​നി​ൽ വ​ന്ന​ത് സൂ​ഫി​സം പ​ഠി​ക്കാ​നെ​ന്ന്..! “കാ​ണാ​താ​യ’ മ​ല​യാ​ളി യു​വാ​വിന്റെ ശബ്ദശന്ദേശം പുറത്ത്…

കാ​സ​ർ​ഗോ​ഡ്: യു​എ​ഇ​യി​ലെ ജോ​ലി​സ്ഥ​ല​ത്ത് നി​ന്ന് കു​ടും​ബ​വു​മാ​യി യെ​മ​നി​ലേ​ക്ക് ക​ട​ന്ന തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ബീ​റി​ന്‍റെ വീ​ഡി​യോ സ​ന്ദേ​ശം പു​റ​ത്ത്. താ​ൻ യെ​മ​നി​ലേ​ക്ക് വ​ന്ന​ത് സൂ​ഫി​സ​വും അ​റ​ബി​ക്കും പ​ഠി​ക്കാ​നാ​ണെ​ന്നും യാ​ത്ര​യ്ക്ക് മ​റ്റ് ഉ​ദ്ദേ​ശ​ങ്ങ​ളി​ല്ലെ​ന്നും ഷ​ബീ​ർ വ്യ​ക്ത​മാ​ക്കി. ത​രീം മേ​ഖ​ല​യി​ലെ ദാ​റു​ൽ മു​സ്ത​ഫ ക്യാ​ന്പ​സി​ലാ​ണ് താ​നു​ള്ള​തെ​ന്നും വി​സാ ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ണ് യെ​മ​നി​ൽ എ​ത്തി​യ​തെ​ന്നും ഷ​ബീ​ർ അ​റി​യി​ച്ചു. യെ​മ​നി​ൽ പോ​യ​ത് കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ച്ചാ​ണ്; ഇ​വ​രു​മാ​യി നി​ര​ന്ത​രം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​റു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ഷ​ബീ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഷ​ബീ​ർ, ഭാ​ര്യ റി​സ്വാ​ന, ഇ​വ​രു​ടെ നാ​ല് മ​ക്ക​ൾ എ​ന്നി​വ​രെ നാ​ല് മാ​സ​മാ​യി കാ​ണാ​നി​ല്ലെ​ന്നും ഇ​വ​ർ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ യെ​മ​നി​ലേ​ക്ക് ക​ട​ന്നെ​ന്നും കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​രു​ന്നു. കാ​സ​ർ​ഗോ​ഡ് പ​ട​ന്ന സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രും യെ​മ​നി​ലേ​ക്ക് ക​ട​ന്ന​താ​യി വി​വ​ര​മു​ണ്ട്. ഇ​ന്ത്യ​ക്കാ​ർ​ക്ക് യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ യെ​മ​നി​ലേ​ക്ക് ഇ​വ​ർ പോ​യ​ത് ഗൗ​ര​വ​മു​ള്ള വി​ഷ‍​യ​മാ​യി…

Read More

തിരിച്ചറിയപ്പെടാത്ത നൂറുകണക്കിന് പേടകങ്ങൾ കണ്ടു! യുഎസ് മിലിട്ടറി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്…

വാഷിംഗ്ടണ്‍: കഴിഞ്ഞ ആറ് മാസത്തിനിടെ നൂറുകണക്കിന് യുഎഫ്ഒകൾ യുഎസ് സൈന്യം കണ്ടതായി റിപ്പോർട്ട്. പെന്റഗൺ അജ്ഞാത പേടകങ്ങളുടെ ദൃശ്യങ്ങൾ വിശദമാക്കുന്ന ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം സൃഷ്ടിച്ച ഓൾ ഡൊമെയ്ൻ റെസല്യൂഷൻ ഓഫീസാണ് (ARO) സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. 2004 നും 2021 നും ഇടയിൽ 140 UFO കാഴ്ചകൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യു.എഫ്.ഒ ദൃശ്യങ്ങളുടെ റിപ്പോർട്ടുകൾ യുഎസ് മിലിട്ടറിയുടെ ഭാഗമായ ആർമി, നേവി, എയർഫോഴ്സ് അംഗങ്ങളാണ് പുറത്തുവിട്ടത്. ആകാശത്തും ബഹിരാകാശത്തും വെള്ളത്തിനടിയിലും യുഎഫ്‌ഒകൾ കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇവ അന്യഗ്രഹ പേടകങ്ങളല്ലെന്ന് ഓൾ ഡൊമൈൻ റെസല്യൂഷൻ ഓഫീസ് ഡയറക്ടർ സീൻ കിർക്ക്പാട്രിക് പറഞ്ഞു. ഈ വർഷം ജൂലൈയിലാണ് ഓൾ ഡൊമെയ്ൻ റസല്യൂഷൻ ഓഫിസ് സ്ഥാപിക്കപ്പെട്ടത്. യുഎസ് സേനാവിഭാഗങ്ങൾ പലസമയങ്ങളിലായി കാണുന്ന അജ്ഞാതപേടകങ്ങളും വാഹനങ്ങളും സംബന്ധിച്ച റിപ്പോർട്ടുകൾ ശേഖരിക്കുക, അവ ക്രോഡീകരിക്കുക എന്നതാണ് ഓഫിസിന്റെ…

Read More

നാഗ്പൂരിൽ പോളോ ചാമ്പ്യൻഷിപ്പിനു പോയ മലയാളി പെൺകുട്ടി മരിച്ചു! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ആലപ്പുഴ: നാഗ്പൂരിൽ പോളോ ചാമ്പ്യൻഷിപ്പിനു പോയ മലയാളി പെൺകുട്ടി മരിച്ചു. ആലപ്പുഴയിൽ നിന്നുള്ള പോളോ താരം നിദ ഫാത്തിമ(10) ആണ് മരിച്ചത്. ഛർദ്ദിയെ തുടർന്ന് നിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ കുത്തിവെപ്പെടുക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. കേരളത്തിന്റെ അണ്ടർ 14 പോളോ താരമാണ് നിദ ഫാത്തിമ.  മത്സരിക്കാനെത്തിയ കേരളാ തരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് ഉയരുന്ന ആരോപണം. ടീമിന് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയിരുന്നില്ല. രണ്ട് ദിവസം ടീം കഴിഞ്ഞത് താത്കാലിക സൗകര്യങ്ങളിൽ ആയിരുന്നു. സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെടെയുള്ള സംഘം മത്സരത്തിനെത്തിയത്.  മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു. കുട്ടി അത്യാസന്ന നിലയിലായതറിഞ്ഞ് ആലപ്പുഴയിൽ നിന്ന് ബന്ധുക്കൾ നാഗ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Read More