ഇടുക്കി: ദേവികുളം മുന്‍എംഎല്‍എ എസ്. രാജേന്ദ്രന് വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിന് പിന്നില്‍ താനല്ലെന്ന് എം.എം. മണി. ഇതിന് പിന്നില്‍ താനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണെന്നും എം.എം. മണി പറഞ്ഞു. അത് എന്റെ പണിയല്ല. താന്‍ ആരോടും അങ്ങനെ ചെയ്യാറില്ല. രാജേന്ദ്രന് ഭൂമി കൈയേറിയതാണോയെന്ന് തീരുമാനിക്കേണ്ടത് റവന്യവകുപ്പാണ്. പഴയ എംഎല്‍എ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പ് നടത്തിയോ എന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണ്. ഞാന്‍ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. അയാള്‍ കുടിക്കുന്ന വെള്ളത്തില്‍ മോശം പണിയാണ് കാണിച്ചത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏല്‍പ്പിച്ച പണി ചെയ്യാതെ പിറപ്പില്ലാത്ത പണിയാണ് കാണിച്ചതെന്നും എം.എം. മണി കൂട്ടിച്ചേര്‍ത്തു.
Read MoreCategory: Loud Speaker
ഭര്‍ത്താവ് ജയിലില്‍ പോയാല്‍ ഭാര്യയെ നോക്കാനും സിപിഎമ്മിൽ ആൾ; പാറായി ബാബു സിപിഎം വളര്‍ത്തിയ ക്രിമിനലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
തലശേരി: തലശേരിയിലെ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി പാറായി ബാബു സിപിഎം വളര്‍ത്തിയ ക്രിമിനലാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടത്തിയ ജനകീയക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരമാര്‍ഗവും വ്യോമമാര്‍ഗവും കടല്‍മാര്‍ഗവുമാണ് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നത്. ഇതിന് പിന്നില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. അവര്‍ അവിഹിത മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുകയാണ്. ഏത് കൊല നടത്തിയാലും അതില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്ന് സിപിഎം വിളിച്ചു പറയുമെങ്കിലും ഏതെങ്കിലും കൊലപാതകിയെ പുറത്താക്കിയ ചരിത്രമുണ്ടോയെന്നും ഉണ്ണിത്താന് ചോദിച്ചു. കേരളത്തിന്റെ നികുതിപ്പണം കൊണ്ട് ക്രിമിനലുകളെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കൊലപാതകികള്‍ ജയിലില്‍ പോയാല്‍ അവരുടെ വീട്ടിലെ കാര്യം നോക്കാന്‍ പാര്‍ട്ടി നേതാക്കളുണ്ട്. ഭര്‍ത്താവ് ജയിലില്‍ പോയാല്‍ ഭാര്യയെ നോക്കാനും സിപിഎമ്മിൽ ആളുണ്ടെന്നും ഉണ്ണിത്താന് പറഞ്ഞു.കേരളത്തിലെ ജനങ്ങളെ പറ്റിക്കാൻ മെഴുകുതിരി തെളിയിച്ചിട്ടും ചങ്ങല കെട്ടിയിട്ടുമൊന്നും കാര്യമില്ല.…
Read Moreമുംബൈ ഭീകരാക്രമണം; ഇന്ന് 14 വർഷം തികയുന്നു; പാക്ക് ഭീകരതയുടെ ഉണങ്ങാത്ത മുറിവുകളുമായി മഹാനഗരം
മുംബൈ: ലോക മനഃസാക്ഷിയെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പതിന്നാല് വർഷം തികയുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു 2008 നവംബർ 26ന് മുംബൈയിൽ നടമാടിയ ഭീകരാക്രമണം. പത്ത് ലഷ്കർ-ഇ-തൊയ്ബ ഭീകരർ രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായ മഹാനഗരിയെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണം മൂന്നു ദിവസത്തോളം രാജ്യത്തെ മുൾമുനയിൽ നിർത്തുന്നതായിരുന്നു. ആൾക്കൂട്ടത്തിനു നേരെ നിർദാക്ഷിണ്യം വെടിവയ്ക്കുകയായിരുന്നു പാകിസ്ഥാൻ ഭീകരർ. വൃദ്ധരും സ്ത്രീകളും കുട്ടികളുമെല്ലാം ഭീകരരുടെ തോക്കിനിരയായി. വിദേശികൾ ഉൾപ്പെടെ 175 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്നുറു പേർക്കു പരിക്കേറ്റു. നിരവധി പേർക്ക് അംഗവൈകല്യം സംഭവിച്ചു. ഏറ്റുമുട്ടലില്‍ ഒന്‍പതു ഭീകരരെ സുരക്ഷാസേന വധിച്ചു. ഇതിനിടയിൽ 22 സൈനികര്‍ വീരമൃത്യുവരിക്കുകയും ചെയ്തു. അജ്മൽ അമീർ കസബ് എന്ന ഭീകരനെ ജീവനോടെ പിടികൂടുകയും ചെയ്തു. കസബിനെ 2012 നവംബര്‍ 21ന് തൂക്കിക്കൊന്നു. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ് ഹോട്ടൽ,…
Read Moreഗ്രൂപ്പില്ലാതെ എന്തോന്ന് വലതുപക്ഷം; വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് ഈരാറ്റുപേട്ടയിൽ ഫ്ളക്സ്; കോട്ടയത്ത് കോൺഗ്രസിൽ ചേരിതിരിവ് രൂക്ഷമാകുന്നു
കോട്ടയം: ശശി തരൂരിന്റെ പേരിൽ ഉയർന്ന വിവാദത്തിൽ കോട്ടയം ജില്ലയിലെ കോൺഗ്രസിൽ ചേരിതിരിവ് രൂക്ഷമാകുന്നു. ഈരാറ്റുപേട്ടയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ് ഉയർന്നതാണ് ഒടുവിലത്തെ സംഭവം. തരൂർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെപിസിസി വിചാർ വിഭാഗ് മണ്ഡലം കമ്മിറ്റിയുടെ പേരിലാണു ബോർഡ് സ്ഥാപിച്ചത്.കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്നലെ തിരുവനന്തപുരത്ത് യോഗം ചേർന്നു കഴിഞ്ഞദിവസങ്ങളിൽ ഉയർന്ന ശശി തരൂർ വിഷയങ്ങളെപ്പറ്റി ചർച്ച നടത്തിയിരുന്നു. റിപ്പോർട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഇന്നു നൽകുമെന്നാണു കരുതുന്നത്. ഇതിനിടയിലാണു ഈരാറ്റുപേട്ടയിൽ വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ് ഉയർന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങൾ ജില്ലയിൽ നിർജീവമാണെന്നുള്ള ആരോപണം ഇതൊടൊപ്പം ഒരുവിഭാഗം ഉയർത്തുന്നുണ്ട്.
Read Moreഐക്യമത്യം മഹാബലം..! അഭിപ്രായ വ്യത്യാസങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ല; കോൺഗ്രസിന് വേണ്ടത് പരിപൂർണ്ണ ഐക്യമെന്ന് ചെന്നിത്തല
തിരുവനന്തപുരം: എല്ലാ നേതാക്കൾക്കും പ്രവർത്തിക്കാൻ കോൺഗ്രസിൽ അവസരമുണ്ട്. കേരളത്തിലെ കോൺഗ്രസിന് വേണ്ടത് പരിപൂർണ ഐക്യമാണെന്നും പരിപാടികളിൽ പങ്കെടുക്കുന്നതിന് ആർക്കും വിലക്കോ തടസമോയില്ലെന്നും രമേശ് ചെന്നിത്തല. നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നത് ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും ഒന്നിച്ച് പ്രവർത്തിച്ച് മുന്നോട്ട് പോകണം. എല്ലാവര്ക്കും അവരവരുടേതായ പ്രാധാന്യവുമുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ല. ഒറ്റക്കെട്ടായി നേതാക്കൾ മുന്നോട്ട് പോകണം. എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധതക്കെതിരെ ഒറ്റക്കെട്ടായി സമരം നയിക്കേണ്ട സമയമാണിതെന്നും ചെന്നിത്തല വ്യക്തമാക്കി.
Read Moreഏഴുലക്ഷം രൂപ..! ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് യുവതിയില്‍ നിന്ന് പണം തട്ടി; ഉത്തര്‍ പ്രദേശുകാരനായ യുവാവ് അറസ്റ്റില്‍
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഉത്തര്‍ പ്രദേശുകാരനായ യുവാവ് അറസ്റ്റില്‍. ഏഴുലക്ഷം രൂപയാണ് പ്രതി യുവതിയില്‍ നിന്നും തട്ടിയെടുത്തത്. കാസര്‍ഗോഡ് സൈബര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് ബറേലി സ്വദേശി മുഹമ്മദ് ഷാരിക്ക് (19) ആണ് അറസ്റ്റിലായത്. സെപ്റ്റംബറിലാണ് ഷാരിക് മധൂര്‍ സ്വദേശിയായ യുവതിയെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടത്. പ്ലസ് ടുവിന് ഒരുമിച്ചു പഠിച്ചതാണെന്ന് പറഞ്ഞായിരുന്നു സൗഹൃദത്തിന്റെ തുടക്കം. സൈബര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ. പ്രേംസദന്, എ.എസ്ഐ എ.വി പ്രേമരാജന്‍, സിവില്‍ പൊലീസുകാരായ പി.വി സവാദ് അഷറഫ്, കെ.വി ഹരിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreഒരു നാരങ്ങകൊണ്ട് അഞ്ചിലധികം നാരങ്ങാവെള്ളം! സന്നിധാനത്തും പമ്പയിലും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കച്ചവടം
ശബരിമല: സന്നിധാനത്തും പമ്പയിലും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കച്ചവടം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി. സന്നിധാനത്ത് പരാതിയുയര്‍ന്ന സ്ഥാപനങ്ങളില്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് സജികുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സന്നിധാനത്തെ ജൂസ് കട, പാത്രക്കട പാണ്ടിത്താവളത്തിലെ ശ്രീഹരി ഭവന് ഹോട്ടല്‍ എന്നിവയില്‍നിന്ന് 5000 രൂപ പിഴ ഈടാക്കി. വ്യാപകമായ പരാതി ഉയര്‍ന്നതോടെയാണ് ഡ്യൂട്ടി മജിസ്ട്രേറ്റ് പരിശോധന നടത്തിയത്. ജ്യൂസ് കടയില്‍ അളവിലും ഗുണത്തിലും വിലയിലും തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഒരു നാരങ്ങ കൊണ്ട് അഞ്ചിലധികം നാരങ്ങാ വെള്ളം എടുത്തായിരുന്നു വെട്ടിപ്പ്. 43 രൂപയുള്ള തണ്ണിമത്തന് ജൂസിന് 54 രൂപയാണ് വാങ്ങിയത്. വെട്ടിപ്പ് തുടര്‍ന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന താക്കീതും മജിസ്ട്രേറ്റ് നല്കി. 120 രൂപ തീരുമാനിച്ച പാത്രത്തിന് സന്നിധാനത്തിന് സമീപമുള്ള കടയില്‍ 150 രൂപയാണ് ഈടാക്കിയിരുന്നത്. കൊള്ളവില പരസ്യമായി എഴുതി വച്ചായിരുന്നു കച്ചവടം. ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയതിന് പാണ്ടിത്താവളത്തിലെ…
Read Moreനാവിൽ നടത്തേണ്ട ശസ്ത്രക്രിയ ജനനേന്ദ്രിയത്തിൽ ചെയ്തു! ദാരുണാവസ്ഥ ഉണ്ടായത് ഒരു വയസുള്ള കുട്ടിയ്ക്ക് ; അധികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെ…
ചെന്നൈ: തമിഴ്നാട്ടിൽ ഒരു വയസുള്ള കുട്ടിക്കു നാവിൽ നടത്തേണ്ട ശസ്ത്രക്രിയ ജനനേന്ദ്രിയത്തിൽ ചെയ്തു. മധുര രാജാജി സർക്കാർ ആശുപത്രിയിലാണ് ദാരുണസംഭവം. വിരുദുനഗർ ജില്ലയിലെ സാത്തൂർ സ്വദേശികളായ അജിത്ത് കുമാർ-കാർത്തിക ദമ്പതിമാരുടെ മകനെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. നാവിനു വളർച്ചയെത്താതിനെത്തുടർന്ന്, ജനിച്ചയുടൻ കുഞ്ഞിനു ശസ്ത്രക്രിയ നടത്തിയിരുന്നു. ഒരു വയസു കഴിഞ്ഞതിനു ശേഷം വീണ്ടുമൊരു ശസ്ത്രക്രിയ കൂടി ഡോക്ടർ നിർദേശിച്ചിരുന്നു. ഈ ശസ്ത്രക്രിയയിലാണ് പിഴവു സംഭവിച്ചത്. ആദ്യം ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ തങ്ങൾക്കു സംഭവിച്ച തെറ്റു മനസിലായതോടെ നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കുട്ടിക്കു മൂത്രതടസം ഉണ്ടായതിനെത്തുടർന്ന് ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, ഈ ശസ്ത്രക്രിയയുടെ കാര്യം തങ്ങളെ അറിയിച്ചില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
Read Moreഫുട്ബോൾ മൈതാനത്ത് ‘ശിക്ഷാപ്രദർശനം’ നടത്തി താലിബാൻ! വിധേയരാക്കിയത് മൂന്ന് സ്ത്രീകളടക്കം 12 പേരെ
കാബൂൾ: ശരീയത്ത് നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് 12 പേരെ ഫുട്ബോൾ മൈതാനത്ത് പരസ്യ മർദനത്തിന് വിധേയരാക്കി താലിബാൻ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ലോഗർ പ്രവിശ്യയിലാണ് സംഭവം നടന്നത്. മൂന്ന് സ്ത്രീകളടക്കം 12 പേരെ വ്യാഴാഴ്ചയാണ് ശിക്ഷാപ്രദർശനത്തിന് വിധേയരാക്കിയത്. മോഷണം, സദാചാരവിരുദ്ധ പ്രവർത്തനം, സ്വവർഗാനുരാഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട ഇവരെ പൊതുജനമധ്യത്തിൽ ചാട്ടവാർ കൊണ്ട് മർദിക്കുകയായിരുന്നു. 21 മുതൽ 39 അടികൾ വരെ ശിക്ഷ നൽകിയ താലിബാൻ ഭരണകൂടം, ശിക്ഷാർഹരായ പുരുഷന്മാരെ തടങ്കിലാക്കുകയും സ്ത്രീകളെ വിട്ടയയ്ക്കുകയും ചെയ്തു. ശിക്ഷാ നടപടികൾ വീക്ഷിക്കാനായി ആയിരക്കണക്കിന് ആളുകൾ മൈതാനത്ത് എത്തിയിരുന്നു. താലിബാൻ രാജ്യഭരണം ഏറ്റെടുത്ത ശേഷം മൈതാനങ്ങളിൽ വധശിക്ഷ അടക്കമുള്ള നടപടികൾ നടത്തുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്.
Read Moreകൊലപ്പെടുത്തിയത് ഓസ്ട്രേലിയന്‍ യുവതിയെ..! മില്യൺ ഡോളർ “വില’യുള്ള പിടികിട്ടാപ്പുള്ളി ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പുരുഷ നേഴ്സിനെ ഡൽഹിയിൽ നിന്ന് പിടികൂടി. 2018 മുതൽ ഒളിവിൽ കഴിയുന്ന രാജ്വിന്ദർ സിംഗ്(38) ആണ് പിടിയിലായത്. ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ നൽകുന്നവർക്ക് ഒരു മില്യൺ ഓസ്ട്രേലിയൻ ഡോളർ ഇനാമായി നൽകുമെന്ന് ഓസീസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഫാർ നോർത്ത് ക്വീൻസ്ലാൻഡ് സ്വദേശിയായ ടോയ കോർഡിംഗ്ലി(24) എന്ന ഫാർമസിസ്റ്റിനെ കൊലപ്പെടുത്തിയത് സിംഗ് ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 2018 ഒക്ടോബർ 21-നാണ് പ്രഭാത സവാരിക്കിറങ്ങിയ കോർഡിംഗ്ലിയെ കെയ്ൺസ് മേഖലയിലെ ബീച്ചിൽ വച്ച് സിംഗ് കൊലപ്പെടുത്തിയത്. ബീച്ചിൽ തന്നെ മൃതദേഹം കുഴിച്ചിട്ട സിംഗ്, ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലേക്ക് കടന്നിരുന്നു. പ്രതിക്കായി നടത്തിയ തെരച്ചിൽ ഫലപ്രദമാകാതെ വന്നതോടെയാണ് രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ഇനാം തുക പ്രഖ്യാപിച്ചുള്ള തെരച്ചിൽ നോട്ടീസ് അധികൃതർ പുറപ്പെടുവിച്ചത്. കൃത്യത്തിന് ശേഷം സിഡ്നി വിമാനത്താവളം വഴി കടന്ന സിംഗിന്റെ…
Read More