“സ​ര്‍​ക്കാ​രി​ന്‍റെ ഭാ​വി?’  കൈ​നോ​ട്ട​ക്കാ​ര​ന്‍റെ പ്ര​വ​ച​നം തേ​ടി മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​ന്‍; എതിർപ്പ് പ്രകടിപ്പിച്ച് വിവിധ സംഘടനകൾ; ഷിൻഡേയുടെ പ്രതികരണം ഇങ്ങനെ…

മും​ബൈ: സ​ര്‍​ക്കാ​രി​ന്‍റെ ഭാ​വി അ​റി​യാ​ന്‍ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡേ കൈ​നോ​ട്ട​ക്കാ​ര​നെ സ​ന്ദ​ര്‍​ശി​ച്ച​തു വി​വാ​ദ​മാ​യി. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും ദു​ര്‍​മ​ന്ത്ര​വാ​ദ​വും നി​രോ​ധി​ക്കാ​നു​ള്ള നി​യ​മ​ത്തി​നെ​തി​രാ​യ നീ​ക്ക​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്നു. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍​ക്കും അ​നാ​ചാ​ര​ങ്ങ​ള്‍​ക്കു​മെ​തി​രേ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ള്‍ ഷി​ന്‍​ഡേ​യു​ടെ പ്ര​വ​ര്‍​ത്തി​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു രം​ഗ​ത്തു​വ​ന്നു. നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി ഇ​ന്ന​ലെ ഷി​ര്‍​ദ്ദി സാ​യി​ബാ​ബ​യെ സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഷി​ർ​ദ്ദി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഷി​ന്‍​ഡേ കൈ​നോ​ട്ട​ക്കാ​ര​ന്‍ ന​ട​ത്തു​ന്ന നാ​സി​ക് ജി​ല്ല​യി​ലെ സി​ന്നാ​റി​ലു​ള്ള ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​യ​ത്. ഷി​ന്‍​ഡേ​യോ​ടൊ​പ്പം ഭാ​ര്യ​യു​മു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും അ​വി​ടെ ന​ട​ത്തി​യ പ്ര​ത്യേ​ക പൂ​ജ​യി​ല്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്നാ​ണ്, ഷി​ന്‍​ഡേ​യു​ടെ കൈ​നോ​ക്കി ജ്യോ​ത്സ്യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​വി പ്ര​വ​ചി​ച്ച​ത്. ഷി​ന്‍​ഡേ ഈ ​ജ്യോ​ത്സ്യ​ന്‍റെ ക്ഷേ​ത്ര​ത്തി​ൽ ഇ​ട​യ്ക്കി​ടെ സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​റു​ള്ള​താ​ണ്. ജ്യോ​ത്സ്യ​ന്‍റെ പ്ര​വ​ച​ന​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചാ​ണ് ഷി​ന്‍​ഡേ പ​ല തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സ​മൂ​ഹ​ത്തി​ലെ അ​നാ​ചാ​ര​ങ്ങ​ള്‍​ക്കെ​തി​രേ മാ​തൃ​ക​യാ​കേ​ണ്ട​വ​ര്‍ ത​ന്നെ ഇ​ത്ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ല്‍​ത​ന്നെ ത​ള​ച്ചി​ടു​മെ​ന്നും വി​വി​ധ സം​ഘ​ട​ന​ക​ള്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം,…

Read More

മൃ​ഗ​ങ്ങ​ളെ മ​ർ​ദി​ച്ചും പീ​ഡി​പ്പി​ച്ചും പെ​രു​മാ​റ്റ​ശീ​ല​ങ്ങ​ളും അ​ഭ്യാ​സ​ങ്ങ​ളും പ​രി​ശീ​ലി​പ്പി​ക്ക​രു​ത്; മൃഗങ്ങളെ കൊന്നാൽ അഞ്ചുവർഷം അഴിയെണ്ണേണ്ടി വരും; പുതിയ നിയമഭേദഗതിയിങ്ങനെ…

രാ​ഹു​ൽ ഗോ​പി​നാ​ഥ് ന്യൂ​ഡ​ൽ​ഹി: മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത​യ്ക്കെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് നി​യ​മ​ഭേ​ദ​ഗ​തി. മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്കും മ​റ്റു ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ​ക്കും മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വുശി​ക്ഷ ല​ഭി​ക്കും. കൊ​ല​പ്പെ​ടു​ത്തി​യാ​ൽ അ​ഞ്ചു​വ​ർ​ഷം വ​രെ​യാ​ണ് ത​ട​വു​ശി​ക്ഷ. ഇ​തു​ൾ​പ്പെ​ടെ 61 ഭേ​ദ​ഗ​തി​ക​ളാ​ണ് 1960ലെ ​മൃ​ഗ​സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്.ഫി​ഷ​റീ​സ്, മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ തയാ​റാ​ക്കി​യ മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത ത​ട​യ​ൽ (ഭേ​ദ​ഗ​തി) ബി​ല്ലി​ൽ ഡി​സം​ബ​ർ ഏ​ഴു​വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യം അ​റി​യി​ക്കാം. ക​ര​ട് അ​ന്തി​മ​മാ​യാ​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. മൃ​ഗ​ങ്ങ​ൾ​ക്കെ​തിരേയു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ, അ​വ​യ​വ​ങ്ങ​ൾ ഛേദി​ക്ക​ൽ, മു​റി​വേ​ൽ​പ്പി​ക്ക​ൽ, മാ​ര​ക​മാ​യ മ​രു​ന്നു​ക​ൾ കു​ത്തി​വ​യ്ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വാ​റ​ന്‍റി​ല്ലാ​തെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ക്രൂ​ര​കൃ​ത്യ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ദാ​രു​ണ​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​ർ​ക്ക് 50,000 മു​ത​ൽ 75,000 രൂ​പ വ​രെ അ​ല്ലെ​ങ്കി​ൽ കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ സ്വ​ഭാ​വം അ​നു​സ​രി​ച്ച് മ​ജി​സ്ട്രേ​റ്റി​നു പി​ഴ ഈ​ടാ​ക്കാം. മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​വ​ർ പ്ര​ധാ​ന​മാ​യും അ​ഞ്ചു കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും…

Read More

ശ​ബ​രീ​നാ​ഥി​ന് കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​റി​യി​ല്ല; രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പെട്ടെന്ന് വ​ന്ന​യാ​ൾ; അ​റി​വ് കു​റ​വ് ഉ​ണ്ടെ​ങ്കി​ൽ പ​ഠി​ക്കട്ടെയെന്ന് നാട്ടകം സുരേഷ്

കോ​ട്ട​യം: ശ​ബ​രീ​നാ​ഥ​ൻ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ൽ വ​ന്നി​ട്ട് എ​ത്ര നാ​ളാ​യി എ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. ശ​ബ​രീ​നാ​ഥി​ന് കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​റി​യി​ല്ല. കെ.എസ്. ശ​ബ​രീ​നാ​ഥ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ട്ട​യം ഡി​സി​സി പ്രസിഡന്‍റ് നാ​ട്ട​കം സു​രേ​ഷ്. ഒ​രു ടാ​റ്റ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നി​ൽ നി​ന്നും പെ​ട്ടെ​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ന്ന​യാ​ളാ​ണ് ശ​ബ​രീ​നാഥ്. അ​റി​വ് കു​റ​വ് ഉ​ണ്ടെ​ങ്കി​ൽ പ​ഠി​ക്ക​ണ​മെ​ന്നും വി​മ​ർ​ശി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഏ​റെ നാ​ൾ പ്ര​വ​ർ​ത്തി​ച്ച ആ​ളാ​ണ് താ​നെ​ന്നും സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​രി​പാ​ടി​ക​ളൊ​ക്കെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ച്ചാ​ണ് ന​ട​ത്താ​റു​ള്ള​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ത​രൂ​ർ പ​രി​പാ​ടി​യെ സം​ബ​ന്ധി​ച്ച് ഡി​സി​സി​യെ അ​റി​യി​ച്ചി​ട്ടി​ല്ല. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ പോ​ലും അ​ത്ത​ര​മൊ​രു പ​രി​പാ​ടി ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു. ഈ​രാ​റ്റു​പേ​ട്ട​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് ശാ​ഠ്യം പി​ടി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന കെ.​എ​സ്. ശ​ബ​രീനാ​ഥ​ന്‍റെ പ​രാ​മ​ർ​ശ​ത്തോ​ടാ​യി​രു​ന്നു നാ​ട്ട​കം സു​രേ​ഷി​ന്‍റെ പ്ര​തി​ക​ര​ണം.

Read More

ബാലികയെ പീ​ഡി​പ്പി​ച്ച​യാ​ൾ​ക്ക് ശി​ക്ഷ “സി​റ്റ്അ​പ്പ്’;  തെറ്റ് ചെയ്തിട്ടില്ലെന്ന  യുവാവിന്‍റെ വാദം അംഗീകരിച്ചാണ് വിചിത്ര ശിക്ഷാരീതി; വളച്ചൊടിച്ച നീതിക്കെതിരേ പ്രതിഷേധം

  പാ​റ്റ്ന: പീ​ഡി​പ്പി​ച്ച​യാ​ള്‍​ക്ക് ശി​ക്ഷ​യാ​യി സി​റ്റ്അ​പ്പ് ചെ​യ്യാ​ന്‍ വി​ധി​ച്ച് നാ​ട്ടു​ക്കൂ​ട്ടം. ബി​ഹാ​റി​ലെ ന​വാ​ഡ ജി​ല്ല​യി​ലാ​ണ് ഏ​റെ വി​ചി​ത്ര​മാ​യ സം​ഭ​വം. അ​ഞ്ച് വ​യ​സു​കാ​രി​യാ​യ കു​ട്ടി​യെ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച​ത്. ചോ​ക്ലേ​റ്റ് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ന്‍റെ കോ​ഴി​ഫാ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യാ​ണ് ഇ​യാ​ള്‍ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞ നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ പി​ടി​കൂ​ടി നാ​ട്ടു​ക്കൂ​ട്ട​ത്തി​ന്‍റെ മു​ന്‍​പി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍ ഇ​യാ​ള്‍ കു​ട്ടി​യെ ആ​ളി​ല്ലാ​ത്ത സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അ​തി​ന്‍റെ ശി​ക്ഷ​യാ​യി അ​ഞ്ച് പ്രാ​വ​ശ്യം സി​റ്റ്അ​പ്പ് ചെ​യ്താ​ല്‍ മ​തി​യെ​ന്ന് ഗ്രാ​മ​ത്തി​ലെ മു​തി​ര്‍​ന്ന​യാ​ളു​ക​ള്‍ വി​ധി​ച്ചു. ഇ​യാ​ള്‍ സി​റ്റ്അ​പ്പ് ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. ഗ്രാ​മീ​ണ ഇ​ന്ത്യ​യി​ലെ പു​രു​ഷാ​ധി​പ​ത്യ​ത്തി​ന്‍റെ​യും വ​ള​ച്ചൊ​ടി​ച്ച നീ​തി​യു​ടെ​യും തെ​ളി​വാ​ണി​തെ​ന്ന് പ​ല​രും ഈ ​സം​ഭ​വ​ത്തെ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ, എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് സൂ​പ്ര​ണ്ട് ഗൗ​ര​വ് മം​ഗ്ല പ​റ​ഞ്ഞു. സം​ഭ​വം ഒ​തു​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ​യും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

എംവിഐയുടെ ഡ്രൈവിംഗ് ടെസ്റ്റ് യുവതിയുടെ ശരീരത്തില്‍ കൈവച്ചുകൊണ്ട്..! കിട്ടിയത് മുട്ടന്‍പണി; എംവിഐ മുങ്ങി

മ​ല​പ്പു​റം: ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നി​ടെ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. മ​ല​പ്പു​റം മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി. ​ബി​ജു​വി​നെ​തി​രേ​യാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ മ​ല​പ്പു​റം വ​നി​താ പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ പ്ര​തി ഒ​ളി​വി​ൽ പോ​യി. ന​വം​ബ​ർ 17നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. റോ​ഡ് ടെ​സ്റ്റ് ന​ട​ക്കു​ന്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ൻ യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. വാ​ഹ​ന​ത്തി​നു​ള്ളി​ൽ​വ​ച്ച് ബി​ജു ശ​രീ​ര​ത്തി​ൽ കൈ​വ​ച്ചു​വെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പൂ​ർ​ത്തി​യാ​യ ഉ​ട​ൻ​ത​ന്നെ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ക​ണ്ടെ​ത്ത​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Read More

ഇന്ത്യയില്‍ ‘കൊലയാളി ബാക്ടീരിയ’ പ്രതിദിനം 1860 പേരുടെ ജീവനെടുക്കുന്നു! പഠനത്തില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഇങ്ങനെ…

നമുക്കുചുറ്റിലും നമ്മുടെ ശരീരത്തില്‍ പോലും ‘ബാക്ടീരിയ’ എന്ന് വിളിക്കുന്ന ചില ചെറിയ ജീവികള്‍ ഉണ്ട്. അവ വളരെ ചെറുതും നഗ്‌നനേത്രങ്ങള്‍ കൊണ്ട് നമുക്ക് കാണാന്‍ കഴിയാത്തവയുമാണ്. ചില ബാക്ടീരിയകള്‍ നല്ല ഫലങ്ങളും ചിലത് അല്‍പ്പം അപകടകരവുമാണ്. അതേസമയം, മാരകമായ പ്രത്യാഘാതങ്ങള്‍ ശരീരത്തില്‍ സൃഷ്ടിക്കാന്‍ പോന്ന ബാക്ടീരിയകളും നമുക്ക് ചുറ്റുമുണ്ട്.  ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും 2019-ല്‍ ‘കൊലയാളി’കളായി ഉയര്‍ന്നുവന്ന അത്തരം 5 ബാക്ടീരിയകളുടെ പേരുകള്‍ സയന്‍സ് ജേണലായ ലാന്‍സെറ്റ് നല്‍കിയിട്ടുണ്ട്. ഈ ബാക്ടീരിയകള്‍ ലോകമെമ്പാടുമുള്ള 1.37 കോടിയിലധികം ആളുകളെ മരണത്തിനു സമ്മാനിച്ചു. ഇതില്‍ 33 ബാക്ടീരിയകള്‍ 77 ലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നു. 55 ശതമാനം മരണങ്ങള്‍ക്കും കാരണം ഈ 5 ബാക്ടീരിയകളാണ്. ലാന്‍സെറ്റിന്റെ അഭിപ്രായത്തില്‍, ഏറ്റവും മാരകമായ 5 ബാക്ടീരിയകള്‍ ഇ.കോളി, എസ്. ന്യുമോണിയ, കെ. ന്യൂമോണിയ, എസ്. ഓറിയസ്, എ.ബൗമേനിയായി എന്നിവയാണ്. ഈ പഠനത്തിനായി 204 രാജ്യങ്ങളില്‍…

Read More

ബലൂഗ… പറക്കുന്ന ‘തിമിംഗലം’! മുംബൈ വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം കണ്ട് പലരും ജീവനക്കാരും ഞെട്ടി

മും​ബൈ: ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​റ​ന്നി​റ​ങ്ങി​യ വി​മാ​നം ക​ണ്ട് യാ​ത്ര​ക്കാ​രും വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​ല ജീ​വ​ന​ക്കാ​രും ഞെ​ട്ടി. പ​ല​രും ഇ​തു​വ​രെ ക​ണ്ടി​ട്ടു​ള്ള​തി​ല്‍ വെ​ച്ച് വ​ലി​യൊ​രു വി​മാ​ന​മാ​യി​രു​ന്നു ക​ണ്‍​മു​ന്നി​ല്‍ പ​റ​ന്നി​റ​ങ്ങി​യ​ത്. ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​മാ​യി എ​യ!​ര്‍​ബ​സ് ബ​ലൂ​ഗ​യാ​ണ് ആ​ദ്യ​മാ​യി മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. യാ​ത്ര​യ്ക്കി​ടെ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നാ​യാ​യി​രു​ന്നു ബ​ലൂ​ഗ മും​ബൈ​യി​ലെ​ത്തി​യ​ത്. ‘എ​യ​ര്‍​ബ​സ് ബ​ലൂ​ഗ സൂ​പ്പ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട​ര്‍ ആ​ദ്യ​മാ​യി മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ന​മ്മ​ളെ​ല്ലാം അ​മ്പ​ര​പ്പി​ലാ​ണ്. മ​റ്റൊ​രി​ട​ത്തും കാ​ണാ​ത്ത ഈ ​രൂ​പ​ക​ല്‍​പ​ന​യെ​പ്പ​റ്റി നി​ങ്ങ​ള്‍​ക്ക് എ​ന്താ​ണ് തോ​ന്നു​ന്ന​ത്?’ എ​ന്നാ​യി​രു​ന്നു മും​ബൈ വി​മാ​ന​ത്താ​വ​ള അ​തോ​രി​റ്റി ട്വി​റ്റ​റി​ല്‍ കു​റി​ച്ച​ത്. വി​മാ​നം നേ​രി​ല്‍ ക​ണ്ട പ​ല​രും ട്വി​റ്റ​റി​ല്‍ ഇ​തി​ന്റെ ചി​ത്ര​വും പ​ങ്കു​വെ​ച്ചു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​മാ​യ എ​യ​ര്‍​ബ​സ് ബ​ലൂ​ഗ ഇ​തു​വ​രെ കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടി​ല്ല. സാ​ധാ​ര​ണ വി​മാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പ​ല​മ​ട​ങ്ങ് വ​ലു​പ്പ​മു​ള്ള എ​യ​ര്‍​ബ​സ് ബ​ലൂ​ഗ​യ്ക്ക് വേ​റെ​യും സ​വി​ശേ​ഷ​ത​ക​ളു​ണ്ട്. അ​സാ​മാ​ന്യ വ​ലു​പ്പ​മു​ള്ള ബ​ലൂ​ഗ ഒ​രു ച​ര​ക്കു​വി​മാ​നം ത​ന്നെ​യാ​ണ്. ലോ​ക​ത്തെ…

Read More

വഞ്ചിച്ചെന്ന് സംശയം, ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു! ഭര്‍ത്താവ് അറസ്റ്റില്‍

ഡല്‍ഹി: ശ്രദ്ധ വാക്കറുടെ കൊലപാതക വാര്‍ത്തയില്‍ രാജ്യം ഞെട്ടിയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ സീതാപൂരിലും സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തു. പങ്കജ് മൗര്യ എന്നയാള്‍ ഭാര്യ ജ്യോതിയെ ഇത്തരത്തില്‍ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തി. നവംബര്‍ എട്ടിന് ഗുലാരിഹ പ്രദേശത്ത് നിന്ന് ജ്യോതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷണത്തിനൊടുവില്‍ ജ്യോതിയുടെ ഭര്‍ത്താവ് പങ്കജ് മൗര്യ, ദുര്‍ജന്‍ പാസി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ മയക്കുമരുന്നിന് അടിമയാണെന്നും പല ദിവസങ്ങളോളം മറ്റൊരാളൊപ്പമായിരുന്നു താമസം എന്നും ഇതിനെ തുടര്‍ന്ന് ബന്ധം വഷളാകുകയായിരുന്നുവെന്നും പങ്കജ് മൗര്യ പോലീസിനോട് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് സംശയിച്ചതിനെ തുടര്‍ന്നാണ് ജ്യോതിയെ കൊലപ്പെടുത്താന്‍ പങ്കജ് പദ്ധതിയിട്ടതെന്ന് സീതാപൂര്‍ പോലീസ് പറഞ്ഞു. ഇരുവരും വിവാഹിതരായിട്ട് പത്തുവര്‍ഷം കഴിഞ്ഞു. പങ്കജ് മൗര്യ ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷ്ണങ്ങളാക്കി മുറിക്കുകയായിരുന്നു. അവളുടെ മരണവിവരം പുറത്തറിയാതിരിക്കാനാണ്…

Read More

മം​ഗ​ളൂ​രൂ സ്‌​ഫോ​ട​നം! കാ​ദ്രി​യി​ലെ മ​ഞ്ജു​നാ​ഥ് ക്ഷേ​ത്ര​ത്തി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി​; ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് പോ​ലീ​സി​ന് ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ക​ത്ത്

മം​ഗ​ളൂ​രൂ: ഓ​ട്ടോ​യി​ല്‍ ന​ട​ന്ന സ്‌​ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ക​ര്‍​ണാ​ട​ക പോ​ലീ​സി​ന് ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ക​ത്ത്. കാ​ദ്രി​യി​ലെ മ​ഞ്ജു​നാ​ഥ് ക്ഷേ​ത്ര​ത്തി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ട​തെ​ന്ന് ക​ത്തി​ല്‍ പ​റ​യു​ന്നു. ഇ​സ്ലാ​മി​ക് റെ​സിസ്റ്റൻസ് കൗ​ണ്‍​സി​ല്‍ എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ല്‍ ല​ഭി​ച്ച ക​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ഈ ​സം​ഘ​ട​ന​യേ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ ഒ​ന്നും അ​റി​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ മു​ഹ​മ്മ​ദ് ഷാ​രി​ഖ് എ​ന്ന​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ്‌​ഫോ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു​കൊ​ണ്ടു​ള്ള ക​ത്ത് ല​ഭി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മം​ഗ​ളൂ​രു ക​ങ്ക​നാ​ടി ടൗ​ണ്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ നാ​ഗോ​രി​ക്ക് സ​മീ​പം ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ്‌​ഫോ​ട​നം ന​ട​ന്ന​ത്. ഷാ​രി​ഖ് കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന സ്‌​ഫോ​ട​ക​വ​സ്തു അ​ബ​ദ്ധ​ത്തി​ല്‍ പൊ​ട്ടി​തെ​റി​ക്കു​ക​യാ​യി​രു​ന്നു. മം​ഗ​ളൂ​രൂ​വി​ലെ നാ​ഗൂ​രി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വ​ന്‍ സ്‌​ഫോ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി​യെ​ന്നാ​യി​രു​ന്നു പോ​ലീ​സ് ക​ണ്ടെ​ത്ത​ല്‍.

Read More

ആരാണ് ആ ചുവന്ന ഷര്‍ട്ടുകാരന്‍..? ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും സ്ത്രീ​ക്കു നേ​രെ ആ​ക്ര​മ​ണം; പ്ര​തി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: മ്യൂ​സി​യം അ​തി​ക്ര​മ​ത്തി​നു സ​മാ​ന​മാ​യ രീ​തി​യി​ല്‍ ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും സ്ത്രീ​ക്കു നേ​രെ ആ​ക്ര​മ​ണം. വ​ഞ്ചി​യൂ​രി​ല്‍ ന​ട​ക്കാ​നി​റ​ങ്ങി​യ സ്ത്രീ​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ഇ​ന്ന് രാ​വി​ലെ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ പ്ര​തി വ​ഴി​യി​ലൂ​ടെ ന​ട​ന്ന സ്ത്രീ​യെ ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചു. ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ ഇ​വ​ര്‍ നി​ല​ത്ത് വീ​ണു. വീ​ഴ്ച​യി​ല്‍ പ​രി​ക്കേ​റ്റ സ്ത്രീ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ചു​വ​ന്ന ഷ​ര്‍​ട്ട് ധ​രി​ച്ച​യാ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സ്ത്രീ​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പ്ര​തി​യു​ടെ വാ​ഹ​നം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Read More