സൈ​ബ​ർ ഗു​ണ്ട​ക​ളു​ടെ പു​ല​ഭ്യപീ​ഡന​ത്തി​ന് ഇ​ര​; മ​മ്മൂ​ട്ടി​യോ​ട് മു​ഖ്യ​മ​ന്ത്രി മാ​പ്പ് പ​റ​യ​ണമെന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം : സാ​മൂ​ഹികമാ​ധ്യ​മ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് സൈ​ബ​ർ ഗു​ണ്ട​ക​ളു​ടെ പു​ല​ഭ്യപീ​ഡന​ത്തി​ന് ഇ​ര​യാ​യ മ​മ്മൂ​ട്ടി​യോ​ട് മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും മാ​പ്പു​പ​റ​യ​ണമെന്ന് ചെറിയാൻഫിലിപ്പ്, പാ​ർ​ട്ടി ചാ​ന​ൽ ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ലു​ള്ള 25 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് സി.​പി.​എം ന​ൽ​കി​യ സ​മ്മാ​ന​മാ​ണ് തെ​റി​യ​ഭി​ഷേ​കം. രാ​ജ്യ​സ​ഭാ അം​ഗ​ത്വ​മോ സ​ർ​ക്കാ​ർ പ​ദ​വി​ക​ളോ ന​ൽ​കി ആ​ദ​രി​ക്കു​ന്ന​തി​നു പ​ക​രം ബീഭ​ത്സ​മാ​യ വാ​ക്ക് ശ​ര​ങ്ങ​ൾ കൊ​ണ്ട് സ​ഖാ​ക്ക​ൾ മ​മ്മൂ​ട്ടി​യു​ടെ നെ​ഞ്ചു​പി​ള​ർ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഒ​രി​ക്ക​ലും കേ​ട്ടി​ട്ടി​ല്ലാ​ത്ത അ​റ​പ്പു​ണ്ടാ​ക്കു​ന്ന അ​ശ്ലീ​ല പ​ദ​ങ്ങ​ൾ കൊ​ണ്ട് മ​മ്മൂ​ട്ടി​യെ അ​ധി​ക്ഷേ​പി​ച്ച​വ​രെ ത​ള്ളി​പ്പ​റ​യാ​നോ അ​പ​ല​പി​ക്കാ​നോ സി.​പി.​എം പ്ര​മു​ഖ നേ​താ​ക്ക​ളാ​രും ത​യാറാ​യി​ട്ടി​ല്ല. വ​യ​നാ​ട്ടി​ലെ ടൗ​ൺ​ഷി​പ്പ് സ​ർ​ക്കാ​രി​ന്‍റെയും പാ​ർ​ട്ടി​യു​ടെ​​യും മാ​ത്രം നേ​ട്ട​മാ​യി കൊ​ട്ടി​ഘോ​ഷി​ക്കു​മ്പോ​ൾ ഇ​ത് കേ​ര​ള ജ​ന​ത​യു​ടെ പൊ​തു പ​ണ​മാ​ണെ​ന്ന സ​ത്യം തു​റ​ന്നു പ​റ​ഞ്ഞ​താ​ണ് മ​മ്മൂ​ട്ടി​ക്കെ​തി​രാ​യ പ്ര​കോ​പ​ന​ത്തി​നു മു​ഖ്യ​കാ​ര​ണം. സി​പി​എം വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യോ​ട് നീ​ര​സം കാ​ട്ടി​യെ​ന്ന കാ​ര്യം മാ​ത്രം വി​വാ​ദ​മാ​ക്കി​യ​ത് മ​മ്മൂ​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി​യ യ​ഥാ​ർ​ഥ വ​സ്തു​ത മ​റ​ച്ചു​പി​ടി​ക്കാ​നാ​ണ്- ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Read More

നാ​ട്ടി​ക സീ​റ്റി​ന്‍റെ പേ​രി​ൽ സി​പി​ഐ​യി​ൽ പൊ​ട്ടി​ത്തെ​റി; പെ​യ്മെ​ന്‍റ് സീ​റ്റെ​ന്നു സി.​സി.​മു​കു​ന്ദ​ൻ; പാ​ർ​ട്ടി മ​റു​പ​ടി പ​റ‍​യു​മെ​ന്ന് ഗീ​ത ഗോ​പി

തൃ​ശൂ​ർ: സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ തൃ​ശൂ​രി​ലെ സി​പി​ഐ​യി​ൽ പൊ​ട്ടി​ത്തെ​റി. നാ​ട്ടി​ക​യി​ൽ പേ​മെ​ന്‍റ് സീ​റ്റ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ. മ​ന്ത്രി കെ. ​രാ​ജ​നും വി.​ആ​ർ. സു​നി​ൽ കു​മാ​റി​നു​മ​ട​ക്കം ഇ​ള​വ് അ​നു​വ​ദി​ക്കു​ന്പോ​ൾ മ​ണ്ഡ​ല​ത്തി​ൽ വ​ൻ വി​ജ​യം​നേ​ടി​യ ത​ന്നെ അ​വ​ഗ​ണി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണു മു​തി​ർ​ന്ന സി​പി​ഐ നേ​താ​വു കൂ​ടി​യാ​യ മു​കു​ന്ദ​ൻ രം​ഗ​ത്തു​വ​ന്ന​ത്. ഒ​രു ത​വ​ണ ജ​യി​ച്ച​വ​ർ​ക്കു ര​ണ്ടാ​മൂ​ഴം ന​ൽ​ക​ണ​മെ​ന്ന പാ​ർ​ട്ടി​യു​ടെ മാ​ന​ദ​ണ്ഡം കാ​റ്റി​ൽ​പ​റ​ത്തി​യാ​ണു മു​കു​ന്ദ​നെ അ​വ​ഗ​ണി​ച്ച​ത്. ര​ണ്ടു​വ​ട്ടം എം​എ​ൽ​എ​യും ര​ണ്ടു​വ​ട്ടം ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ഗീ​താ ഗോ​പി​യെ​യാ​ണു നി​ല​വി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്. മു​കു​ന്ദ​നെ ഒ​ഴി​വാ​ക്കി​യ​തി​ൽ പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​നും വ​ൻ പ്ര​തി​ഷേ​ധ​മു​ണ്ട്. പാ​ർ​ട്ടി​ക്കു വേ​ണ്ടി പ​ണ​പ്പി​രി​വു ന​ട​ത്താ​ൻ ത​നി​ക്കു ക​ഴി​യി​ല്ലെ​ന്നും മോ​ശ​പ്പേ​രു കേ​ട്ട​തി​ന്‍റെ പേ​രി​ലാ​ണ് ക​ഴി​ഞ്ഞ​വ​ട്ടം ഗീ​താ ഗോ​പി​യെ ഒ​ഴി​വാ​ക്കി ത​ന്നെ മ​ത്സ​രി​പ്പി​ച്ച​തെ​ന്നും മ​റ്റൊ​രാ​ളെ​യാ​ണ് മ​ത്സ​രി​പ്പി​ച്ച​തെ​ങ്കി​ൽ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നെ​ന്നും മു​കു​ന്ദ​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി ഒ​ഴി​വാ​ക്കി​യാ​ലും മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കും. പാ​ർ​ട്ടി നി​ല​പാ​ടി​നു വി​രു​ദ്ധ​മാ​യി…

Read More

ഹോ​സ്റ്റ​ലി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന സ​ഹ​പാ​ഠി​ക​ളെ ഇ​രു​മ്പ് ക​മ്പി കൊ​ണ്ട് മ​ർ​ദി​ച്ചു: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു; പ്ര​തി ഒ​ളി​വി​ൽ

ബ​ല്ലാ​രി: ക​ർ​ണാ​ട​ക​യി​ലെ ബ​ല്ലാ​രി ജി​ല്ല​യി​ലെ ഗു​രു​കു​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ അ​ർ​ദ്ധ​രാ​ത്രി​യി​ൽ വി​ദ്യാ​ർ​ഥി​യു​ടെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം. ഹോ​സ്റ്റ​ലി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന സ​ഹ​പാ​ഠി​ക​ളെ ക​ട്ടി​ലി​ന്‍റെ ഇ​രു​മ്പ് ക​മ്പി കൊ​ണ്ട് ത​ല​ങ്ങും വി​ല​ങ്ങും അ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ടു​ക​യും ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് ഹോ​സ്റ്റ​ൽ മു​റി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പ്ര​തി പെ​ട്ടെ​ന്ന് പ്ര​കോ​പി​ത​നാ​വു​ക​യും ക​ട്ടി​ലി​ന്‍റെ ക​മ്പി​യെ​ടു​ത്ത് സ​ഹ​പാ​ഠി​ക​ളെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഡോ​ർ​മി​റ്റ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രു വി​ദ്യാ​ർ​ഥി പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് മ​ര​ണ​പ്പെ​ട്ടു. മ​റ്റ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ശ​ബ്ദം കേ​ട്ടെ​ത്തി​യ സ്കൂ​ൾ അ​ധി​കൃ​ത​രും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പ്ര​തി​യാ​യ വി​ദ്യാ​ർ​ത്ഥി സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​യാ​യ വി​ദ്യാ​ർ​ത്ഥി​ക്കാ​യി ബ​ല്ലാ​രി…

Read More

കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം കൃ​ത്യ​മാ​യി ചെ​യ്തു: മേയർ വി.വി രാജേഷ്

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ര്‍​പ​റേ​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം കൃ​ത്യ​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി മേ​യ​ര്‍ വി.​വി. രാ​ജേ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. കോ​ര്‍​പ​റേ​ഷ​ന്‍ പ​ര​മ്പ​രാ​ഗ​ത​മാ​യി എ​വി​ടെ​യൊ​ക്ക​യാ​ണോ ശു​ചീ​ക​ര​ണം ചെ​യ്തി​രു​ന്ന​ത് അ​വി​ടെ​യൊ​ക്കെ​ത്ത​ന്നെ റിക്കാർഡ് വേ​ഗ​ത്തി​ല്‍ അ​ത് പൂ​ര്‍​ത്തി​യാ​ക്കി. ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്ക് ആ​രം​ഭി​ച്ച ശു​ചീ​ക​ര​ണം രാ​ത്രി എ​ട്ട​ര​യാ​യ​പ്പോ​ഴേ​ക്കും പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ലൊ​ക്കെ പൂ​ര്‍​ത്തി​യാ​ക്കു​ക​യും റോ​ഡു​ക​ള്‍ ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. പൊ​ങ്കാ​ല​യ്ക്കു കൊ​ണ്ടു​വ​ന്ന വി​റ​കും മ​റ്റും മാ​റ്റു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ ചു​ടു​ക​ല്ലു​ക​ളും മാ​റ്റു​ക​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പ്ര​ത്യേ​കം ത​രം തി​രി​ച്ച് മാ​റ്റു​ക​യും ചെ​യ്തു. ആ​റ്റു​കാ​ലി​ല്‍ ദേ​വി​യു​ടെ പു​റ​ത്തെ​ഴു​ന്ന​ള്ള​ത്തി​നു ശേ​ഷം വൃ​ത്തി​യാ​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ളു​ണ്ട്. അ​ത് എ​ഴു​ന്ന​ള്ള​ത്തി​ന് ശേ​ഷ​മാ​ണ് ചെ​യ്ത​ത്. ആ​റ്റു​കാ​ല്‍ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥ​ല​ത്തെ മാ​ലി​ന്യ​ങ്ങ​ള്‍ കാ​ല​ങ്ങ​ളാ​യി നീ​ക്കം ചെ​യ്യു​ന്ന​ത് ട്ര​സ്റ്റ് ആ​ണ്. കോ​ര്‍​പ​റേ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ല്‍ അ​തും ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു. ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത, ന​ല്ല​രീ​തി​യി​ല്‍ ന​ട​ന്ന ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ഈ ​വ​ര്‍​ഷ​ത്തേ​ത് ആ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യും…

Read More

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല: ശു​ചീ​ക​ര​ണ​ത്തി​ൽ വീ​ഴ്ച​യെ​ന്നു മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി; പ​രി​ശോ​ധി​ക്കാ​ൻ ആ​ർ​ഡി​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കു ശേ​ഷ​മു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​ഞ്ഞ് സം​സ്ഥാ​ന സ​ർ​ക്കാ​രും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നും. ന​ഗ​ര​ത്തി​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ പൊ​ങ്കാ​ല​യ്ക്കു ശേ​ഷ​മു​ള്ള മാ​ലി​ന്യ​നീ​ക്കം വൈ​കു​ന്ന​താ​യും ശു​ചീ​ക​ര​ണ​ത്തി​ൽ വീ​ഴ്ച​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ട്ടി ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ചു റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ആ​ർ​ഡി​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. കോ​ർ​പ​റേ​ഷ​നാ​ണ് ശു​ചീ​ക​ര​ണ ചു​മ​ത​ല. ജ​ന​ല​ക്ഷ​ങ്ങ​ൾ എ​ത്തി​യ ഉ​ത്സ​വ​ത്തി​നു ശേ​ഷം ന​ഗ​രം എ​ത്ര​യും വേ​ഗം വൃ​ത്തി​യാ​ക്കേ​ണ്ട​ത് ആ​രോ​ഗ്യ സു​ര​ക്ഷ​യ്ക്കും സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​നും അ​ത്യാ​വ​ശ്യ​മാ​ണെ​ന്നു മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും വീ​ഴ്ച​യു​ണ്ടോ​യെ​ന്ന് നേ​രി​ട്ടു പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ തി​രു​വ​ന​ന്ത​പു​രം ആ​ർ​ഡി​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. എ​വി​ടെ​യെ​ങ്കി​ലും പോ​രാ​യ്മ ഉ​ണ്ടെ​ങ്കി​ൽ അ​വ പ​രി​ഹ​രി​ക്കാ​ൻ ക​ർ​ശ​ന​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​കും. ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​നും ന​ഗ​ര​ത്തെ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​നും സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Read More

കേ​ര​ളം എ​ന്‍റെ ക​ര്‍​മ​മ​ണ്ഡ​ലം: ഗ്യാ​നേ​ഷ് കു​മാ​ര്‍

വൈ​പ്പി​ന്‍: കേ​ര​ളം ആ​യി​രു​ന്നു ത​ന്‍റെ ക​ർ​മ​മ​ണ്ഡ​ല​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​ര്‍. കൊ​ച്ചി​യി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഇ​ന്നു രാ​വി​ലെ ചെ​റാ​യി ബീ​ച്ച് ടൂ​റി​സ്റ്റ് കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍ ആ​യി​രു​ന്ന കാ​ല​ത്ത് ബീ​ച്ചി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ള്‍ അ​ദ്ദേ​ഹം സ്മ​രി​ച്ചു. ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളു​മാ​യി ഒ​രു​പാ​ട് ഇ​ട​പ​ഴ​ക​ലു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. ചെ​റാ​യി ബീ​ച്ച് മ​നോ​ഹ​ര​മാ​ണ്. ഇ​ത് സം​ര​ക്ഷി​ച്ചു നി​ല​നി​ര്‍​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ ഒ​ട്ട​ന​വ​ധി സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യും അ​ദ്ദേ​ഹം സൗ​ഹൃ​ദം പ​ങ്കു​വ​ച്ചു. സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ര​ത്ത​ന്‍ ഖേ​ല്‍​ക്ക​ര്‍, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും ഗ്യാ​നേ​ഷ് കു​മാ​റി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Read More

കേ​ര​ള​ത്തി​ന് ഒ​രു മെ​മു ട്രെ​യി​ൻ കൂ​ടി

പ​ര​വൂ​ർ: കേ​ര​ള​ത്തി​നു പു​തു​താ​യി ഒ​രു മെ​മു ട്രെ​യി​ൻ സ​ർ​വീ​സ് കൂ​ടി അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. പാ​ല​ക്കാ​ട് -പൊ​ള്ളാ​ച്ചി റൂ​ട്ടി​ലാ​ണ് പു​തി​യ ട്രെ​യി​ൻ. ട്രെ​യി​ൻ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച വി​വ​രം റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ​ണ​വ് സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​ട്രെ​യി​ൻ എ​ന്ന് മു​ത​ലാ​യി​രി​ക്കു​മെ​ന്നും സ​മ​യ​ക്ര​മം സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​വും ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. മാ​ർ​ച്ച് 11- ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നാ​ല് പു​തി​യ ട്രെ​യി​നു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു​ണ്ട്. അ​തി​നോ​ടൊ​പ്പം പു​തി​യ മെ​മു​വി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്താ​നാ​ണ് സാ​ധ്യ​ത. മം​ഗ​ലാ​പു​രം- തി​രു​നെ​ൽ​വേ​ലി എ​ക്സ്പ്ര​സ്, മം​ഗ​ലാ​പു​രം-​രാ​മേ​ശ്വ​രം എ​ക്സ്പ്ര​സ്, നാ​ഗ​ർ​കോ​വി​ൽ – ചെ​ർ​ല​പ്പ​ള്ളി അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ്, കോ​യ​മ്പ​ത്തൂ​ർ – ധ​ൻ​ബാ​ദ് അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ് എ​ന്നി​വ​യാ​ണ് 11- ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പു​തി​യ ട്രെ​യി​നു​ക​ൾ.

Read More

മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സ്: തെ​ളി​വെ​ടു​പ്പി​ൽ വീ​ഴ്ച വ​രു​ത്തി​യ ഡി​വൈ​എ​സ്പി​ക്ക് സ​സ്പെ​ൻ​ഷ​ൻ

പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ മൂ​ന്നാം പീ​ഡ​ന​ക്കേ​സി​ലെ തെ​ളി​വെ​ടു​പ്പി​ൽ വീ​ഴ്‌​ച വ​രു​ത്തി​യ ഡി​വൈ​എ​സ്പി​ക്ക് സ​സ്പെ​ൻ​ഷ​ൻ. തി​രു​വ​ല്ല ഡി​വൈ​എ​സ്‌​പി എ​സ്‌.​ന​ന്ദ​കു​മാ​റി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്‌​ത​ത്‌. ക​ഴി​ഞ്ഞ ജ​നു​വ​രി 14 ന് ​തി​രു​വ​ല്ല​യി​ലെ ഹോ​ട്ട​ലി​ല്‍ രാ​ഹു​ലി​നെ തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ചി​രു​ന്നു. സ്ഥ​ല​ത്ത് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ഡി​വൈ​എ​സ്പി ന​ന്ദ​കു​മാ​റി​നോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഫോ​ണി​ല്‍ നേ​രി​ട്ട് പ​റ​ഞ്ഞെ​ങ്കി​ലും ഡി​വൈ​എ​സ്പി സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നി​ല്ല. പ്ര​ത്യേ​ക നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും ഡി​വൈ​എ​സ്‌​പി എ​ത്തി​യി​ല്ലെ​ന്നും വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ല്ലെ​ന്നു​മാ​ണ് ക​ണ്ടെ​ത്ത​ൽ. എ​സ്. ന​ന്ദ​കു​മാ​റി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യി സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.​ഡി​വൈ​എ​സ്പി​ക്കെ​തി​രെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നും ഡി​ജി​പി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Read More

കേരള-തമിഴ്നാട് അതിർത്തിയിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലി തർക്കം

സുല്‍ത്താന്‍ ബത്തേരി: കേരള-തമിഴ്നാട് അതിർത്തിയായ താളൂരിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലി തർക്കം. കേരളം സ്ഥാപിച്ച ബോർഡ് തമിഴ്നാടിന്‍റെ ഭാഗത്താണെന്നാണ് നാം തമിഴർ പാർട്ടിയുടെ വാദം. ബോർഡ് നീക്കണമെന്നും ആവശ്യപ്പെട്ടു. തർക്കത്തെ തുടർന്ന് അതിർത്തിയിൽ കേരള, തമിഴ്നാട് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയെ ചൊല്ലി ദീർഘനാളായി തർക്കം നിലനിൽക്കുന്ന പ്രദേശമാണ് താളൂർ. തമിഴ്നാട് സർക്കാർ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചിരുന്ന രണ്ട് ബോർഡുകൾ കേരളത്തിൽ പ‍ഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തുണ്ട്. ഈ ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ നിരവധി തവണ ചർച്ചകൾ നടന്നിരുന്നു. എന്നാൽ നടപടി ഉണ്ടായിരുന്നില്ല.

Read More

മ​ര്യാ​ദ​യ്ക്ക് കൈ​യി​ലു​ള്ള​തെ​ല്ലാം എ​ടു​ത്തോ​ണം … കോ​യ​മ്പ​ത്തൂ​രി​ല്‍ ക​ത്തി ചൂ​ണ്ടി വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് ക​വ​ര്‍​ച്ച; എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യ​ട​ക്കം അ​ഞ്ചു​പേ​ര്‍ പി​ടി​യി​ല്‍

കോ​യ​മ്പ​ത്തൂ​ര്‍: കോ​യ​മ്പ​ത്തൂ​രി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​നേ​രേ ക​ത്തി ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ലാ​പ്‌​ടോ​പ്പു​ക​ളും പ​ണ​വും ക​വ​ര്‍​ന്ന സം​ഘം പി​ടി​യി​ല്‍. ര​ണ്ടാം വ​ര്‍​ഷ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യ​ട​ക്കം അ​ഞ്ചം​ഗ​സം​ഘ​ത്തെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശി​വ​ഗം​ഗ സ്വ​ദേ​ശി​യാ​യ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​ണ് ക​വ​ര്‍​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​നി​ച്ചു താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ടു​ക​ള്‍ ക​ണ്ടെ​ത്തി വി​വ​ര​ങ്ങ​ള്‍ സം​ഘ​ത്തി​നു കൈ​മാ​റി​യി​രു​ന്ന​ത് ഇ​യാ​ളാ​ണ്. ചൊ​വ്വാ​ഴ്ച​യാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. പ്ര​തി​ക​ളി​ലൊ​രാ​ള്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സ് വെ​ടി​വ​ച്ചു. പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ കാ​ലി​ല്‍ വെ​ടി​യേ​റ്റി​ട്ടു​ണ്ട്. അ​ഞ്ചു​പേ​രെ​യും സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ​വ​രി​ല്‍ നാ​ലു​പേ​ര്‍ വ​ധ​ശ്ര​മം, ക​വ​ര്‍​ച്ച എ​ന്നീ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണെ​ന്ന് കോ​യ​മ്പ​ത്തൂ​ര്‍ പോ​ലീ​സ് സൂ​പ്ര​ണ്ട് കെ. ​കാ​ര്‍​ത്തി​കേ​യ​ന്‍ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് ന​ഗ​ര​ത്തി​ല്‍ ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള…

Read More